Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
മരുമക്കത്തായം പിന്തിരിപ്പനല്ല
cancel

1800ൽ ഇന്തോനേഷ്യയിലെ മിനങ്കബാവു സമുദായത്തിലെ മരുമക്കത്തായ കുടുംബങ്ങൾക്കെതിരെ രക്തരൂഷിത കലാപം നടന്നിരുന്നു. അത്തരം കുടുംബങ്ങളെ നയിച്ച സ്ത്രീകളെ പരസ്യമായി തൂക്കിലേറ്റിയാണ് കലാപത്തിന് ഇമാം ബൊഞ്ചോൽ തുടക്കംകുറിച്ചത്. 30 വ ർഷ​ത്തോളം നീണ്ട കലാപത്തിന്​, മക്കയിൽ സലഫികളുടെ നേതൃത്വത്തിൽ ഇതേ കാലത്ത്​ നടന്ന പരിഷ്​കരണ ശ്രമങ്ങളിൽ ആകൃഷ്​ട രായവരാണ്​ നേതൃത്വം നൽകിയത്​. നിരവധി സ്​ത്രീകൾക്ക്​ ജീവൻ നഷ്​ടമായ സംഭവങ്ങൾക്കൊടുവിൽ ഇമാം ബൊഞ്ചോൽ പശ്ചാത്ത പിക്കുകയും ആചാരങ്ങൾ അങ്ങനെ മാറ്റപ്പെടേണ്ടവയ​െല്ലന്ന്​ വിലയിരുത്തുകയും ചെയ്​തു.

പുരുഷൻ ഭാര്യവീട്ടിൽ താമ സിക്കുന്നതും അനന്തരാവകാശ സ്വത്ത്​​ വിഭജനത്തിലെ സവിശേഷതകളും മരുമക്കത്തായത്തി​​​​​​​െൻറ എല്ലാവർക്കും സുപരി ചിതമായ ചില വാർപ്പുമതൃകകളാണ്​. അതിനപ്പുറം പല സവിശേഷതകളും ഇതിനുണ്ട്​. ഓരോ പ്രദേശത്തും ഓരോ തരത്തിലാണ് മരുമക്കത് തായ രീതികൾ. കുട്ടികളുടെ അവകാശം മാതാവിനും അവരുടെ ബന്ധുക്കൾക്കുമാണെന്നതാണ്​ അതിൽ പ്രധാനം​. സ്​ത്രീകൾക്ക്​ മതപര മായി കുറേക്കൂടി ശക്തമായ ഇടം മരുമക്കത്തായത്തിൽ ലഭിച്ചിരുന്നു. അവർക്ക്​ സ്വന്തമായി നമസ്കാര പള്ളികൾ ലക്ഷദ്വീപി ലും ഇന്തോനേഷ്യയിലും മൊസാംബിക്കിലും ഉണ്ട്. നമസ്​കാര പള്ളി, നമസ്​കാര ചെറ്റ എന്നിങ്ങനെയാണ്​ ഇവ ലക്ഷദ്വീപിൽ അറിയ പ്പെടുന്നത്​. സ്​ത്രീകൾ നൽകിയ സ്​ഥലത്ത്​ നിർമിച്ച പുരുഷന്മാർക്കുള്ള പള്ളികൾ പലതും സ്​ത്രീകളുടെ പേരിലാണ്​ അറ ിയപ്പെടുന്നത്​. തലശ്ശേരിയിലെ പല പള്ളികളുടെയും ഉടമസ്​ഥാവകാശം മരുമക്കത്തായ കുടുംബങ്ങളുടെ മുതവല്ലിമാരായ സ്​ത് രീകൾക്കായിരുന്നു. നൂറുകണക്കിന് പള്ളികളുടെ ഖാദിമാരുടെ ഖാദി (ഖാദിൽ ഖുദാത്ത്) സ്ഥാനം വഹിച്ചിരുന്നത് ഒരുകാലത്ത്​ അറക്കൽ ബീവിമാരായിരുന്നല്ലോ.

photo-0012-201019.jpg
ചിത്രം: വി.കെ. ഷമീം

സ്​ത്രീകളുടെ സാമൂഹിക ഇടം
ഇന്ത്യൻ മഹാസമുദ്ര തീരത്ത്​ 1500-1900 കാലഘട്ടത്തിൽ 300ഓളം രാജ്ഞിമാർ ഭരിച്ചിരുന്നു. ഇതിൽ 70 ശതമാനം മുസ്​ലിംകളായിരുന്നു. അഥവാ അധികാരത്തിൽ സ്​ത്രീപങ്കാളിത്തം മരുമക്കത്തായ സാമൂഹിക ഘടനയിൽ ഉയർന്ന തോതിലായിരുന്നെന്ന്​ വ്യക്തം. ആധുനി കത സ്​ത്രീയോട്​ നീതി ചെയ്​തുവെന്ന്​ പറയാൻ കഴിയില്ല. ആദ്യ കേരള മന്ത്രിസഭയിൽ ഒരു സ്​ത്രീയായിരുന്നു ഉണ്ടായിരുന്നത്​. ഇപ്പോഴും ഏറക്കുറെ അങ്ങനെത്തന്നെയാണ്​. നമ്മുടേത്​ മാത്രമല്ല, ‘വികസിതം’ എന്നു പറയുന്ന രാജ്യങ്ങൾപോലും സ്​ത്രീകളോട്​ പെരുമാറുന്നത്​ ഇങ്ങനെയൊക്കെത്തന്നെയാണ്​.

മരുമക്കത്തായവും പുരുഷാധിപത്യവും
19ാം നൂറ്റാണ്ടി​​​​​​​െൻറ അവസാനത്തിൽ കൊളോണിയൽ ശക്തികൾ നിർമിച്ചുനൽകിയതാണ്​ മരുമക്കത്തായ കുടുംബങ്ങളിലെ പുരുഷ കാരണവർ സ്​ഥാനം. അതിന്​ മുമ്പ്​ അങ്ങനെയൊന്ന്​ ഉണ്ടായിരുന്നില്ല. കുടുംബത്തി​​​​​​​െൻറ നാഥയായി​ സ്​ത്രീ വാഴുന്നത്​ കൊളോണിയൽ ശക്തികളുടെ വിക്​ടോറിയൻ സദാചാര കാഴ്​ചപ്പാടിന്​ അംഗീകരിക്കാനാവുമായിരുന്നില്ലെന്ന്​ ​‘ദേർ കംസ്​ പപ്പ’ എന്ന പുസ്​തകത്തിൽ ജി. അരുണിമ നിരീക്ഷിക്കുന്നു. അതിനാലാണ്​ മരുമക്കത്തായ കുടുംബങ്ങളുടെ സ്വത്ത്​ കൈകാര്യം ചെയ്യുന്നതടക്കമുള്ള കാര്യങ്ങളുടെ മാനേജറായി മുതിർന്ന പുരുഷനെ നിയമിച്ച്​ ബ്രിട്ടീഷ്​ സർക്കാർ നിയമം കൊണ്ടുവന്നത്​.

മുസ്​ലിം-നായർ മരുമക്കത്തായങ്ങൾ
പേരിലുള്ള സാദൃശ്യങ്ങൾക്കപ്പുറം ഇവർ രണ്ടും പ്രവർത്തിച്ചത്​ വ്യത്യസ്​ത രീതിയിലായിരുന്നു. വിവാഹം, ദാമ്പത്യം​, സ്വത്ത്​ സംരക്ഷണം, അനന്തരാവകാശം തുടങ്ങി വ്യത്യസ്​തതകൾ നിരവധിയാണ്​. മുസ്​ലിം കുടുംബങ്ങളിൽ പൂർണതയിലല്ലെങ്കിലും ഇ​പ്പോഴും മരുമക്കത്തായം നിലനിൽക്കുന്നതും നായർ തറവാടുകളിൽനിന്ന്​ ഇല്ലാതായതും അതി​​​​​​​െൻറ സ്വഭാവം കാരണമാണ്​. നിയമംമൂലം നിരോധിക്കപ്പെട്ടതോടെയാണ് നായർ മരുമക്കത്തായം യഥാർഥത്തിൽ ഇല്ലാതാവുന്നത്​. സ്വത്ത്​ കൈമാറ്റ രീതിയാണ്​ നിരോധിക്കപ്പെട്ടതെങ്കിലും മരുമക്കത്തായ​ത്തി​​​​​​​െൻറ സാംസ്​കാരികവും കുടുംബപരവുമായ അംശങ്ങൾ പൂർണമായും ഇല്ലാതായി​.

നവോത്ഥാനവും മരുമക്കത്തായവും
നായർ സമുദായത്തിനി​ടയിലെന്നല്ല കേരളത്തിൽ ആർക്കിടയിലും നവോത്ഥാനം ഉണ്ടായിട്ടില്ല. മരുമക്കത്തായത്തിൽനിന്ന്​ മക്കത്തായത്തിലേക്ക്​ മാറിയത്​ നവോത്ഥാനത്തി​​​​​​​െൻറ ഭാഗമായാണെങ്കിൽ സ്​ത്രീകൾ കൂടുതൽ പാർശ്വവത്​കരിക്കപ്പെടുകയ​ല്ലല്ലോ ചെയ്യേണ്ടത്. കൂടുതൽ സ്​ത്രീവിരുദ്ധമായ മക്കത്തായ-അണുകുടുംബ വ്യവസ്​ഥയിലേക്കുള്ള മാറ്റം എന്ത്​ നവോത്ഥാനമാണ്​?

ഇപ്പോൾ മുസ്​ലിംകളിൽ നിലനിൽക്കുന്ന മരുമക്കത്തായം ഒാരോയിടത്തും വ്യത്യസ്​തമാണ്​. കണ്ണൂരുള്ളതുപോലെയല്ല കുറ്റിച്ചിറയിലോ ലക്ഷദ്വീപിലോ ഉള്ളത്​. കൊടുങ്ങല്ലൂർ, എടവ, വർക്കല തുടങ്ങി തിരുവനന്തപുരം വരെ തീരപ്രദേശങ്ങളിൽ മരുമക്കത്തായം നിലനിന്നിരുന്നു.

mahmood-kooria-2-201019.jpg
മഹ്​മൂദ്​ കൂരിയ മിനങ്കബാവുവിലെ സ്​ത്രീകളുമായി സംഭാഷണത്തിൽ

മരുമക്കത്തായവും കമ്യൂണിസവും
കമ്യൂണിസവും മരുമക്കത്തായവും പൊതുവായി പങ്കുവെക്കുന്ന സാമൂഹിക നീതിയുടെ ഇടമുണ്ട്​. അതിനാലാണ്​ മരുമക്കത്തായത്തി​​​​​​​െൻറ ഇടങ്ങളിൽ കമ്യൂണിസത്തിന്​ വേരോട്ടം ലഭിക്കുന്നത്​. മാർക്​സും ഏംഗൽസും മരുമക്കത്തായത്തി​ന്​ അനുകൂലമായിരുന്നു. എന്നാൽ, കമ്യൂണിസ്​റ്റ്​ ഭരണകൂടങ്ങൾ മരുമക്കത്തായത്തെ പിന്തിരിപ്പനായി പരിഗണിച്ചു​. ഇത്​ കമ്യൂണിസത്തി​​​​​​​െൻറ സഹജ വൈരുധ്യങ്ങളുടെ ഭാഗമാണ്​. കണ്ണൂർ, ഇന്തോനേഷ്യയിലെ മിനങ്കബാവു, മൊസാംബിക്​ തുടങ്ങിയ സ്ഥലങ്ങ​െളാക്കെ ഇതിന്​ ഉദാഹരണമാണ്​. കമ്യൂണിസത്തിന്​ മുസ്​ലിംകൾക്കിടയിൽ വേരോട്ടമുണ്ടാക്കിയതിൽ മരുമക്കത്തായത്തിന്​ പ്രധാനപങ്കുണ്ട്​.

മരുമക്കത്തായവും ഇസ്​ലാമും
കേരളത്തിൽ മരുമക്കത്തായം കൊണ്ടുവന്നത്​ അറബികളാണെന്ന്​ രേഖകളുടെ പിൻബലത്തിൽ പറയാനാവില്ല. 15-16 നൂറ്റാണ്ടുകളിലൊക്കെ മരുമക്കത്തായം നിലനിന്നിരുന്നതായി രേഖകൾ കാണാം. ഉത്ഭവത്തെക്കുറിച്ച്​ കാര്യമായ അന്വേഷണം നടന്നിട്ടില്ല.

നബിയും ഖദീജയും തമ്മിലുള്ള ബന്ധം മരുമക്കത്തായമായിരിക്കാം എന്നൊരു നിഗമനമുണ്ട്​. പക്ഷേ, പൂർണമായ​ തെളിവി​​​​​​​െൻറ അടിസ്​ഥാനത്തിലല്ല ഈ വാദം. ഇൗ ബന്ധം മരുമക്കത്തായമായി കണക്കാക്കിയാൽപോലും അക്കാലത്ത്​ അറേബ്യയിലാകെ മരുമക്കത്തായമായിരുന്നെന്ന്​ പറയാനാവില്ല. യമൻ ഉൾപ്പെടെ അറേബ്യയുടെ വിവിധയിടങ്ങളിൽ മരുമക്കത്തായം നിലനിന്നിരുന്നതായി രേഖയുണ്ട്. ക്രിസ്​ത്യൻ-ജൂത മതവിഭാഗങ്ങൾക്കിടയിലും മധ്യകാലത്ത്​ മരുമക്കത്തായം നിലനിന്നിരുന്നു.

മരുമക്കത്തായം ഇസ്​ലാമികമല്ലെന്നും ആണെന്നുമുള്ള വാദങ്ങൾ നിലവിലുണ്ട്​. ഇസ്​ലാമികമാണെന്ന് വാദിക്കുന്നവരുടെ, പ്രത്യേകിച്ച് സ്ത്രീപണ്ഡിതരുടെ വാദങ്ങളാണ്, ഞാൻ കൂടുതലും പഠിക്കുന്നത്. ഇത്തരം ചർച്ചകളിൽ മരുമക്കത്തായത്തെക്കുറിച്ച്​ വേണ്ടത്ര ഗ്രാഹ്യമില്ലാത്ത മക്കത്തായ പശ്ചാത്തലത്തിൽനിന്ന്​ വരുന്നവർ നടത്തുന്ന പ്രചാരണങ്ങളിൽ പലതിനും അടിസ്​ഥാനമില്ല. പലപ്പോഴും വിമർശനങ്ങളല്ല, പാട്രിയാർക്കിയുടെ അഹന്ത നിറഞ്ഞ പരിഹാസമാണ്​ മരുമക്കത്തായത്തിനെതിരെ നടത്തുന്നത്​.

സലഫിസവും മരുമക്കത്തായവും
ലോകത്തെ ഭൂരിഭാഗം സലഫികളും മരുമക്കത്തായത്തിനെതിരായിരുന്നു. ഇന്തോനേഷ്യയിലെ കലാപം ഇതി​​​​​​​െൻറ ഭാഗമായിരുന്നു. എന്നാൽ, ഇന്തോ​നേഷ്യയിലെ ഈ സമുദായമാണ്​ ഇന്ന്​ ലോക​െത്ത ഏറ്റവും വലിയ മരുമക്കത്തായ സമുദായം. അവർക്കിടയിൽ സ്​ത്രീ
കളു​െട സാമൂഹിക സ്​ഥാനം മികച്ചതാണ്. സ്​ത്രീകൾ അവർക്കായി സ്​ഥാപിച്ച പാഠശാലകളും ആരാധനാലയങ്ങളും അവിടെയുണ്ട്​.

minangkabau1.jpg

മരുമക്കത്തായത്തിലേക്ക്​ മടങ്ങണമോ?
സാമൂഹിക ശാസ്​ത്ര വിശാരദന്മാരധികവും മരുമക്കത്തായമാണ്​ കൂടുതൽ ജൈവികമായ കുടുംബ വ്യവസ്​ഥ എന്ന വാദത്തെ അനുകൂലിക്കുന്നു. മറ്റൊരു സാമൂഹിക വ്യവസ്​ഥയിലേക്ക്​ മാറണമെന്നാവശ്യപ്പെടുന്നത്​ പുഴയോട്​ ഗതിമാറിയൊഴുകണമെന്നാവശ്യപ്പെടുന്നതുപോലെ സാഹസമാണ്​. നിലനിൽക്കുന്ന വ്യവസ്​ഥിതി കൂടുതൽ ശരിയായിത്തീരുകയാണ്​ പരിഹാരം. ഒരു വിപ്ലവം നടന്നാൽ ഒരു രാഷ്​ട്രീയ വ്യവസ്​ഥ മാറുമായിരിക്കും. പക്ഷേ, സാമൂഹിക വ്യവസ്​ഥ അങ്ങനെ മാറില്ല.

മരുമക്കത്തായം അസ്​തമിക്കുമോ?
50​ വർഷം മുമ്പും 10 കൊല്ലത്തിനുള്ളിൽ മരുമക്കത്തായം ഇല്ലാതാവും എന്ന വാദം ഉണ്ടായിരുന്നു. ഇപ്പോഴും ശക്തമായി ഇത്​ നിലനിൽക്കുന്നു. മരുമക്കത്തായത്തിലുണ്ടാവുന്നത്​ കാലാനുവർത്തിയായ മാറ്റം മാത്രമാണ്. പൂർണമായി ഇല്ലാതാവുന്നതി​​​​​​​െൻറ ലക്ഷണമല്ല. എം.ജി യൂനിവേഴ്​സിറ്റിയിൽ ഡോ. ടി. ഫാത്തിമ സമർപ്പിച്ച ഗവേഷണ പ്രബന്ധത്തിൽ ഇത്​ വ്യക്തമാണ്​. മരുമക്കത്തായം പിന്തുടരുന്ന സ്​ത്രീകൾക്കും പു​രുഷന്മാർക്കുമിടയിൽ സർവേ നടത്തിയ അവർ ​കണ്ടെത്തിയത്​ മഹാഭൂരിപക്ഷം സ്​ത്രീ-പുരുഷന്മാരും ഇൗ സ​മ്പ്രദായം തുടരാനാഗ്രഹിക്കുന്നുവെന്നാണ്​.

അറബികളുടെ കേരളത്തിലേക്കുള്ള വരവാണ്​ പണ്ട്​ മരുമക്കത്തായത്തെ നിലനിർത്തുന്നതിൽ പ്രധാന പങ്കുവഹിച്ചിരുന്നതെങ്കിൽ ഇപ്പോൾ തിരിച്ചും സംഭവിക്കുന്നുണ്ട്​. കേരളത്തിൽനിന്ന്​ തൊഴിൽതേടി ഗൾഫിലേക്ക്​ കുടിയേറുന്നത്​ മരുമക്കത്തായത്തിന്​ ആക്കം പകരുന്നു. പ്രവാസം സ്​ത്രീകളെ കുടുംബനാഥകളുടെ സ്​ഥാനത്തേക്കിരുത്തുന്നതിനാൽ പ്രവാസം മരുക്കത്തായത്തെ ഉൗട്ടിയുറപ്പിക്കുകയാണ്​ ചെയ്യുന്നത്​.

ഡോ. മഹ്​മൂദ്​ കൂരിയ
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ പനങ്ങാങ്ങര​ സ്വദേശിയായ മഹ്​മൂദ്​ ചെമ്മാട്​ ദാറുൽ ഹുദയിലെ വിദ്യാഭ്യാസത്തിന്​ ശേഷം ജെ.എൻ.യു സർവകലാശാലയിനിന്ന്​ ‘പുരാതന ഇന്ത്യൻ ചരിത്ര’ത്തിൽ എം.എയും എം.ഫിലും പൂർത്തിയാക്കി. മഹ്​മൂദ്​ സ്വയം പഠിച്ചാണ്​ ചരിത്രത്തിൽ ബിരുദം നേടിയത്. നെതർലൻഡ്​സിലെ ലെയ്​ഡൻ സർവകലാശാലയിൽനിന്ന്​ ഇന്ത്യൻ മഹാസമുദ്ര തീരത്തെ നിയമങ്ങളുടെ ചരിത്രത്തിൽ പിഎച്ച്​.ഡി ഗവേഷണം പൂർത്തിയാക്കി നെതർലൻഡ്​സിലെ വിവിധ സ്​ഥാപനങ്ങളിൽ പഠന-ഗവേഷണങ്ങൾ നടത്തി.
ഏഷ്യൻ-ആഫ്രിക്കൻ ബന്ധത്തെക്കുറിച്ച പഠനത്തിന്​ ഇൻറർനാഷനൽ ഇൻസ്​റ്റിറ്റ്യൂട്ട് ഫോർ ഏഷ്യൻ സ്​റ്റഡി സ​​​​​​െൻറർ, ആഫ്രിക്കൻ സ്​റ്റഡി സ​​​​​​െൻറർ എന്നിവ സംയുക്തമായി ഫെലോഷിപ് നൽകി. മലബാർ,സാൻസിബാർ എന്നീ ഇന്ത്യൻ മഹാസമുദ്ര തീരത്തെ രണ്ട്​ സ്​ഥലങ്ങൾ തമ്മിലുള്ള മത-ബൗദ്ധിക ബന്ധത്തെക്കുറിച്ചായിരുന്നു പോസ്​റ്റ്​ ഡോക്​ടറൽ റിസർച്ച്​.
ഇന്ത്യൻ മഹാസമുദ്ര തീരത്തെ നിയമങ്ങളുടെ ചരിത്രത്തിലായിരുന്നു പിഎച്ച്​.ഡി. ഇൻറർ ഏഷ്യൻ ബന്ധങ്ങളെക്കുറിച്ച്​ പഠിക്കാൻ ന്യൂയോർക് ആസ്​ഥാനമായ എസ്​.എസ്​.ആർ.സി (സോഷ്യൽ സയൻസ്​ റിസർച്ച്​ കൗൺസിൽ) പ്രാഥമിക ഗ്രാൻറ്​ നൽകിയിരുന്നു.
അതിനെ തുടർന്നാണ്​ നെതർലൻഡ്​സ്​ സർക്കാറിന്​ കീഴിലുള്ള എൻ.ഡബ്ല്യു.ഒവി​​​​​​​െൻറ (നാഷനൽ റിസർച്ച്​ കൗൺസിൽ) രണ്ടുകോടി രൂപയുടെ വേണി ഗ്രാൻറ്​​ ലഭിക്കുന്നത്​. മാട്രിയാർക്കൽ ഇസ്​ലാം; ​െജൻഡറിങ്​ ശരീഅ ഇൻ ദ ഇന്ത്യൻ ഓഷ്യൻ വേൾഡ്​ എന്ന മരുമക്കത്തായത്തെക്കുറിച്ച പഠനത്തിനാണ്​ ഫെലോഷിപ്​.

Show Full Article
TAGS:dr. Mahmood Kooria marumakkathaayam open forum 
Next Story