Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightപ്രവാസികൾക്കും വേണം ...

പ്രവാസികൾക്കും വേണം മാന്യമായ അന്ത്യയാത്ര

text_fields
bookmark_border
പ്രവാസികൾക്കും വേണം  മാന്യമായ അന്ത്യയാത്ര
cancel

പ്രവാസികൾ വർഷാവർഷം നാട്ടിലേക്കയക്കുന്ന പണത്തി​​​െൻറ കൂറ്റൻ കണക്ക്​ ഇടക്കിടെ വാർത്തയാകാറുണ്ട്​. ഇതുമാത്രമ ല്ല, പ്രവാസലോകത്ത്​ മരിക്കുന്നവരുടെ എണ്ണവും കേന്ദ്രസർക്കാർ പാർലമ​​െൻറിൽ വെക്കാറുണ്ട്​. പ​േക്ഷ, വലിയ വാർത്തയ ോ ചർച്ചാവിഷയമോ ആകാറില്ലെന്നുമാത്രം. രണ്ടാഴ്​ച മുമ്പ്​ വിദേശകാര്യ സഹമന്ത്രി വി.കെ. സിങ്​ അവതരിപ്പിച്ച കണക്ക നുസരിച്ച്​ ആറു ഗൾഫ്​ രാജ്യങ്ങളിൽ നിന്നായി കഴിഞ്ഞ നാലു വർഷം (2014-18) മരിച്ചവരുടെ എണ്ണം 28,523 ആണ്​. വർഷം ശരാശരി 7,130 മരണം (താ ഴെ പട്ടിക കാണുക). പ്രവാസികളുടെ മരണനിരക്ക്​ ദിനംപ്രതി വർധിക്കുകയാണെന്നാണ്​ ഇത്​ കാണിക്കുന്നത്. സ്വാഭാവികമായും ഇതിൽ ഭൂരിഭാഗവും മലയാളികൾതന്നെ. പ്രായഭേദമന്യേ പല കാരണങ്ങളാലും കാരണമില്ലാതെയും മരിക്കുന്ന ഞെട്ടിക്കുന്ന വാർത ്തകളാണ്​ ദിവസവും ഗൾഫിൽ നിന്ന്​ വരുന്നത്​.

പ്രവാസ മണ്ണിൽ മരണത്തിന്​ കീഴടങ്ങേണ്ടിവരുന്ന നിർഭാഗ്യവാന്മാരു ടെ നാട്ടിലേക്കുള്ള അന്ത്യയാത്രയെക്കുറിച്ച്​ ഒരു വർഷം മുമ്പ്​ ‘മാധ്യമം’ ഒരു അന്വേഷണാത്മക വാർത്താപരമ്പര പ്രസ ിദ്ധീകരിച്ചിരുന്നു - ‘മൃതദേഹങ്ങൾ സാക്ഷി’ എന്ന പേരിൽ. ഒരു വർഷം പിന്നിടു​​​​േമ്പാൾ മൃതദേഹപ്പെട്ടി ഇറക്കാൻ കണ്ണ ൂരിൽ പുതിയൊരു വിമാനത്താവളം കൂടി വന്നുവെന്നതല്ലാതെ മറ്റു മാറ്റങ്ങളൊന്നുമില്ല. പ്രവാസികളോടുള്ള വിമാനക്കമ ്പനികളുടെ ചൂഷണവും മൃതദേഹങ്ങളോടുള്ള അനാദരവും പിടിച്ചുപറിയുമെല്ലാം അതേപോലെയോ അതിൽ കൂടിയോ തുടരുന്നു.

ത ിരക്കേറിയ സീസണിൽ അമിത ടിക്കറ്റ്​ നിരക്ക്​ ഇൗടാക്കി പ്രവാസികളെ കാലങ്ങളായി ചൂഷണം ചെയ്യുന്ന വിമാനക്കമ്പനികളുട െ ക്രൂരത യഥാർഥത്തിൽ മൃതദേഹങ്ങളോടാണ്​. ജീവനുള്ള മനുഷ്യന്​ സീറ്റിനാണ്​ ടിക്കറ്റ്​ എടുക്കേണ്ടതെങ്കിൽ മരിച്ചു കഴിഞ്ഞാൽ അവൻ​/അവൾ വെറും ചരക്കിന്​ തുല്യമാണ്. തൂക്കിനോക്കിയാണ്​ യാത്രാനിരക്ക്​ നിശ്ചയിക്കുക. കിലോവിന്​ 300 രൂ പക്ക്​ മുകളിൽ എന്ന തോതിൽ​ നൽകണം. മറ്റു ചരക്ക്​ ഇനങ്ങൾക്ക്​ ​ പോലും ഇത്ര ഉയർന്ന നിരക്കില്ല. അടക്കിയ പെട്ടിയുടെ കൂടി ഭാരം വരു​േമ്പാൾ മൃതദേഹത്തി​​​െൻറ ശരാശരി തൂക്കം 100 കിലോ കടക്കും. രാജ്യത്തി​​​െൻറ സമ്പദ്​ഘടനക്ക്​ വിലയേറിയ വിദേശനാണ്യം നേടിത്തരുന്നവരെന്ന്​ നേതാക്കളും സർക്കാറും വീരസ്യം പറയുന്നത്​ ഒരുപാട്​ തവണ കേട്ടുമടുത്ത പ്രവാസികൾ ശരിക്കും ഇളിഭ്യരാകുന്നത്​ ഉറ്റവരുടെ മൃതദേഹം തൂക്കിയശേഷം വിമാനടിക്കറ്റിന്​ പണം എണ്ണിക്കൊടുക്കുേമ്പാഴാണ്​.

മൃതദേഹം നാട്ടിലെത്തിക്കുന്നത്​ ഒരുപാട്​ പണവും സമയവും മനുഷ്യാധ്വാനവും ആവശ്യമായ ജോലിയാണ്. മരണ സർട്ടിഫിക്കറ്റ്, എംബാമിങ്​ സർട്ടിഫിക്കറ്റ്​, മൃതശരീരം കയറ്റി അയക്കുന്നതിനായി ബന്ധപ്പെട്ട രാജ്യത്തെ ആരോഗ്യ വകുപ്പിലെ പ്രതിരോധ മെഡിസിൻ വകുപ്പില്‍നിന്നുള്ള സർട്ടിഫിക്കറ്റ്​, സ്​പോൺസറുടെ കത്ത്​, മരിച്ചയാളുടെ പാസ്പോർട്ടും വിസയും റദ്ദാക്കിയത്​, മൃതശരീരം കൊണ്ടുപോകുന്ന വ്യക്തിയുടെ പാസ്പോർട്ട്​, അദ്ദേഹത്തെ ചുമതലപ്പെടുത്തി നാട്ടിൽ നിന്ന്​ ബന്ധുക്കളയക്കുന്ന എഴുത്ത്​, മരിച്ച വ്യക്തിക്ക് നൽകാൻ ബാക്കിയുള്ള തുകയുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി സ്പോണ്‍സർ നൽകുന്ന കത്ത്, വിമാനത്തിൽ സ്​ഥലം ബുക്ക്​​ ചെയ്​തതിന്​ തെളിവായി വിമാനക്കമ്പനി നൽകുന്ന രേഖ -ഇത്രയും ഉണ്ടെങ്കിലേ​ മൃതദേഹം നാട്ടിലെത്തിക്കാനാവൂ.

ഇതിനെല്ലാമായി ഏതാണ്ട്​​ ഒന്നരലക്ഷ​ത്തി​േലറെ രൂപ ചെലവു വരും. ഇതിൽ വലിയൊരു ഭാഗവും കൊണ്ടുപോകുന്നത്​ വിമാനക്കമ്പനികളാണ്. മൃതദേഹത്തിനുള്ള കാർഗോ നിരക്കും കൂടെപ്പോകുന്നയാളുടെ ടിക്കറ്റിനുമായി ആകെ ചെലവി​​െൻറ പകുതിയിലേറെ ആകാശയാത്രക്കുതന്നെ വേണം. എംബാമിങ്​, പെട്ടി, ആംബുലൻസ്​, സർട്ടിഫിക്കറ്റിനുള്ള ഫീസുകൾ എന്നിവയാണ്​ മറ്റു ചെലവുകൾ.

മിക്ക വിമാനക്കമ്പനികളും മൃതദേഹം കൊണ്ടുപോകുമെങ്കിലും എയർ ഇന്ത്യക്കും എയർ ഇന്ത്യ എക്​സ്​പ്രസിനും കേരളത്തിലേക്ക്​ കൂടുതൽ സർവിസുള്ളതിനാൽ അവരാണ്​ പ്രധാന ആശ്രയം. എയർ ഇന്ത്യതന്നെ പല രാജ്യങ്ങളിൽ പലരീതിയിലാണ്​ മൃതദേഹത്തിന്​ നിരക്ക്​ ഇൗടാക്കുന്നത്​. യു.എ.ഇ, ഒമാൻ എന്നിവിടങ്ങളിൽ തൂക്കം നോക്കി നിരക്ക്​ നിശ്ചയിക്കു​േമ്പാൾ കുവൈത്ത്, ബഹ്​റൈൻ, സൗദി എന്നിവിടങ്ങളിൽ നിശ്ചിത നിരക്കാണ്​. പ​േക്ഷ, ഇത്​ സാധാരണ യാത്രാനിരക്കിനെക്കാൾ എത്രയോ അധികമാണ്. സൗദിയ എയർലൈൻസും ഷാർജയുടെ എയർ അറേബ്യയും എയർ ഇന്ത്യയെക്കാൾ കുറഞ്ഞ നിരക്കിൽ മൃതദേഹം ഇന്ത്യയിലെത്തിക്കും.

ഒരാൾ മൃതദേഹത്തെ അനുഗമിക്കണം എന്നത് ചെലവ്​ കൂട്ടുന്ന നിബന്ധനയാണ്​​. തിരക്കേറിയ സീസണിൽ അവസാന നിമിഷം ടിക്കറ്റെടുക്കു​േമ്പാൾ തോന്നിയ നിരക്കാണ്​ ഇൗടാക്കുക. മൃതദേഹത്തിനൊപ്പം പോകേണ്ട ആളെന്ന പരിഗണനയൊന്നും ലഭിക്കില്ല. നാട്ടിൽ മൃതദേഹം ഏറ്റുവാങ്ങാൻ ആളെ ചുമതല​െപ്പടുത്തുന്ന സത്യവാങ്മൂലം സാക്ഷ്യപ്പെടുത്തി എത്തിച്ചാൽ ചില രാജ്യങ്ങളിൽ ഇൗ നിബന്ധനയിൽ എയർ ഇന്ത്യ ഇളവ്​ അനുവദിക്കാറുണ്ട്​. പ​േക്ഷ, നാട്ടിൽനിന്ന്​ ഇൗ രേഖ സമയത്തിന്​ കിട്ടാൻ ബുദ്ധിമുട്ടാണ്​. എയർ ഇന്ത്യ എക്​സ്​പ്രസിൽ ഇൗ ഇളവും കിട്ടില്ല. എന്നാൽ, എയർ അറേബ്യ ​േപാലുള്ള ചില വിദേശ കമ്പനികൾ ഇൗ നൂലാമാലകളൊന്നുമില്ലാതെതന്നെ മൃതദേഹം ആളില്ലാതെ അയക്കും. ഇതുതന്നെ തങ്ങളുടെ കാരുണ്യമാണെന്ന നിലപാടിലാണ്​ എയർ ഇന്ത്യ. അത്​ പറയുക മാത്രമല്ല, ഇൗയിടെ നിരക്ക്​ ഒറ്റയടിക്ക്​ ഇരട്ടിയാക്കാനുള്ള ധൈര്യവും കാട്ടി നമ്മുടെ ദേശീയ വിമാനക്കമ്പനി. പ്രവാസ ലോകത്തുനിന്നുള്ള വലിയ പ്രതിഷേധത്തെ തുടർന്ന്​ പെ​െട്ടന്ന്​ അത്​ പിൻവലിക്കുകയായിരുന്നു.

പ്രവാസിയുടെ മൃതദേഹം നാട്ടിലയക്കാനുള്ള ഉത്തരവാദിത്തം സ്​പോൺസർ എന്ന തൊഴിലുടമക്കാണ്​. ഇവർ സ്വദേശികളായിരിക്കണമെന്നത്​ എല്ലാ രാജ്യങ്ങളിലെയും നിയമമാണ്​​. എന്നാൽ, മിക്ക ചെറുകിട സ്​ഥാപനങ്ങളിലും സ്​പോൺസർ കടലാസിൽ മാത്രമാണ്​​. കടയും സ്​ഥാപനങ്ങളും നടത്തുന്നത്​ പ്രവാസികളായിരിക്കും. കഫ്​തീരിയ, ​​ഗ്രോസറി, ബാർബർഷോപ്​ തുടങ്ങിയവ നടത്തുന്നവർക്ക്​, സാധാരണ തൊഴിലാളിയുടെ ശമ്പളത്തി​​​െൻറ അഞ്ചു ആറും മടങ്ങ് ​വരുന്ന ചെലവ്​ പെ​െട്ടന്ന്​ ഉണ്ടാക്കാനാവില്ല. ചികിത്സക്കോ അവശ്യഘട്ടങ്ങളിൽ നാട്ടിൽ പോകാനോ വരെ പണമില്ലാതെ പ്രയാസപ്പെടുന്ന എത്രയോ സാധാരണക്കാരെ പ്രവാസലോകത്ത്​ കാണാനാകും. പലപ്പോഴും സാമൂഹിക പ്രവർത്തകരും സ്​ഥാപനങ്ങളും സന്മനസ്സുള്ളവരുമാണ്​ ഇവരുടെ സഹായത്തിനെത്തുന്നത്​. മരിച്ചാലും ഇതുതന്നെയാണ്​ സ്​ഥിതി. നാട്ടിലെത്തിക്കാനുള്ള ചെലവ്​ താങ്ങാനാവാത്തതിനാൽ പ്രവാസരാജ്യത്തുതന്നെ സംസ്​കാരം നടത്തേണ്ടിവരുന്നതും ആഴ്​ചകളോളം മോർച്ചറിയിൽ സൂക്ഷിക്കേണ്ടിവരുന്നതും അപൂർവമല്ല.

നമ്മുടെ അയൽരാജ്യങ്ങളായ പാകിസ്​താനും ബംഗ്ല​ാേദശും വരെ തങ്ങളുടെ പൗരന്മാരുടെ മൃതദേഹങ്ങൾ പൂർണമായും സൗജന്യമായാണ്​ നാട്ടിലെത്തിക്കുന്നത്​ എന്നറിയുേമ്പാഴാണ്​ ഇന്ത്യക്കാര​​​െൻറ തല താഴുക. പാകിസ്​താൻ അധികൃതർ മൃതദേഹത്തി​​​െൻറ മാത്രമല്ല, കൂടെപ്പോകുന്നയാൾക്കും ടിക്കറ്റെടുത്ത്​ നൽകും.

വിദേശത്ത്​ മരിക്കുന്ന ബംഗ്ലാദേശികളുടെ മൃതദേഹം സൗജന്യമായാണ്​ ദേശീയ വിമാനക്കമ്പനിയായ ‘ബിമാൻ’ നാട്ടിലെത്തിക്കുന്നത്. വിദേശത്ത്​ കഴിയുന്ന ഒരു കോടി ബംഗ്ലാദേശികൾ അയക്കുന്ന പണം രാജ്യ​ത്തി​​​െൻറ സമ്പദ്​ഘടനക്ക്​ വലിയ താങ്ങാ​െണന്ന്​ പറഞ്ഞാണ്​ 2002ൽ ബംഗ്ലാദേശ്​ സർക്കാർ ഇൗ സൗജന്യം തുടങ്ങിയത്​. എന്നിട്ടും ഇന്ത്യക്ക്​ എന്തുകൊണ്ട്​ ഇതിന്​ സാധിക്കുന്നില്ലെന്നതാണ്​ ചോദ്യം. ഇൗ ആവശ്യം ​ എല്ലാ പ്രവാസി ഭാരതീയ സമ്മേളനങ്ങളിലും മുഴങ്ങാറുണ്ട്​. ചുരുങ്ങിയത്​ പ്രവാസിയുടെ അന്ത്യയാത്രയെ ചരക്കുകളുടെ നിരക്ക്​ പട്ടികയിൽനിന്ന്​ മാറ്റണമെന്ന ആവശ്യമെങ്കിലും പരിഗണിക്കണമെന്ന ദയനീയ അപേക്ഷയാണ്​ മുഴങ്ങുന്നത്​. ഇൗ സാഹചര്യത്തിലാണ്​ കോഴിക്കോട്​ കേന്ദ്രമായി പ്രവർത്തിക്കുന്ന മലബാർ ഡവലപ്​മ​​െൻറ്​ ഫോറം (എം.ഡി.എഫ്​) ​പ്രത്യക്ഷ പ്രക്ഷോഭവുമായി രംഗത്തുവരുന്നത്​. ഇന്നും നാളെയുമായി പാർലമ​​െൻറിനു മുന്നിൽ 24 മണിക്കൂർ നിരാഹാരം കിടന്നാണ്​ പ്രക്ഷോഭത്തിന്​ തുടക്കമിടുന്നത്​. എം.ഡി.എഫ്​ പ്രസിഡൻറ്​ കെ.എം. ബഷീറും ഡൽഹി ചാപ്​റ്റർ​ പ്രസിഡൻറ്​ അബ്​ദുല്ല കാവുങ്ങലുമാണ്​ നിരാഹാരം കിടക്കുന്നത്​.

വിദേശത്തുനിന്ന്​ ഇന്ത്യക്കാരുടെ മൃതദേഹം സർക്കാർ ചെലവിൽ നാട്ടിലെത്തിക്കണമെന്ന ആവശ്യം ഭരണാധികാരികളെയും പാർലമ​​െൻറ്​ അംഗങ്ങളെയും നിവേദനത്തിലൂടെ ബോധ്യപ്പെടുത്തുമെന്ന്​ എം.ഡി.എഫ്​ പറയുന്നു. സുപ്രീംകോടതിയെ സമീപിക്കാനും തീരുമാനിച്ചിട്ടുണ്ട്​. കരിപ്പൂർ വിമാനത്താവളത്തിൽ റൺവേ നവീകരണത്തി​​​െൻറ പേരിൽ അനിശ്ചിതമായി അകറ്റിനിർത്തി​യ വലിയ വിമാനങ്ങളെ തിരികെ കൊണ്ടുവരുന്നതിൽ വിട്ടുവീഴ്​ചയില്ലാത്ത പോരാട്ടം നടത്തി വിജയം വരിച്ച എം.ഡി.എഫ്​ പ്രവാസികളുടെ ഏറ്റവും പ്രസക്തമായ ആവശ്യം ഏറ്റെടുക്കുന്നത്​ അനുകൂല തീരുമാനം പ്രതീക്ഷിച്ചുതന്നെയാണ്​.

കേരള സർക്കാറുംസംസ്​ഥാനത്തെ പാർലമ​​െൻറംഗങ്ങളുംകൂടി ഇവർക്കൊപ്പം ഒറ്റക്കെട്ടായി നിന്നാൽ ഫലമുണ്ടാകുമെന്നുറപ്പാണ്. ഗൾഫ്​ രാജ്യങ്ങളിൽ വിയർപ്പൊഴുക്കുന്ന ലക്ഷക്കണക്കിന്​ മലയാളികളിൽ ജീവനോടെ നാട്ടി​ലെത്താൻ വിധിയില്ലാത്ത ഹതഭാഗ്യർക്ക്​ മാന്യമായ അന്ത്യയാത്രയെങ്കിലും അനുവദിച്ചുകൊടുക്കാനുള്ള ബാധ്യത എല്ലാവർക്കുമുണ്ട്​.

ക്ഷേമഫണ്ടിൽ കോടികൾ
വിദേശങ്ങളി​െല ഇന്ത്യക്കാരുടെ അടിയന്തര ക്ഷേമ സഹായ പ്രവർത്തനങ്ങൾക്കായി 2009ൽ കേന്ദ്ര സർക്കാർ തുടങ്ങിയ ഇന്ത്യൻ കമ്യൂണിറ്റി വെൽ​െഫയർ ഫണ്ടിൽ കോടിക്കണക്കിനുരൂപ വെറുതെ കിടക്കു​​േമ്പാഴാണ്​ മൃതദേഹങ്ങളോട്​ ഇൗ ക്രൂരത. ഇന്ത്യക്കാരുടെ സാന്നിധ്യം കാര്യമായുള്ള 43 രാജ്യങ്ങളി​ൽ ഇൗ ഫണ്ട് നിലവിലുണ്ട്​. ​ആറു ഗൾഫ്​ രാജ്യങ്ങളിലെ ഇന്ത്യൻ നയത​ന്ത്ര കാര്യാലയങ്ങളുടെ ഫണ്ടിൽ മാത്രം നൂറുകണക്കിന്​ കോടി രൂപയുണ്ട്​. പ്രവാസികളിൽനിന്നുതന്നെ പിരിച്ച കാശാണിത്​. എംബസികളിലും കോൺസുലേറ്റിലും പാസ്​പോർട്ട്​^വിസ പുതുക്കൽ, അറ്റസ്​റ്റേഷൻ, മറ്റു കോൺസുലർ സേവനങ്ങൾ എന്നിവക്കായി ​ എത്തുന്ന ഒാരോ പ്രവാസിയിൽ നിന്ന്​​ 100 രൂപക്ക്​ തുല്യമായ തുക കൂടുതൽ വാങ്ങിയാണ്​ ഫണ്ടിലേക്ക്​ മാറ്റുന്നത്​​. ഇതിന്​ പുറമെ പ്രവാസി സമൂഹത്തിൽനിന്ന്​ സംഭാവനയും സ്വീകരിക്കുന്നു. ഇൗ ​ തുകയെടുത്തെങ്കിലും എല്ലാ മൃതദേഹങ്ങളും നാട്ടിലെത്തിക്കുന്നത്​​ സൗജന്യമാക്കണമെന്നാണ്​ പ്രവാസലോകം ആവശ്യപ്പെടുന്നത്​.

വിവിധ ഗൾഫ്​ രാജ്യങ്ങളിൽ 2014 മുതൽ 2018 വരെ മരിച്ച ഇന്ത്യക്കാർ

  • സൗദി അറേബ്യ-12,828
  • യു.എ.ഇ-7,877
  • കുവൈത്ത്-2,932
  • ഒമാൻ-2,564
  • ഖത്തർ-1,301
  • ബഹ്​റൈൻ-1,021

ആകെ-28,523
അവലംബം: പാർലമ​​െൻറ്​ രേഖ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articledead bodymalayalam newspravasy
News Summary - Last Funeral to Pravasy - Article
Next Story