Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightരാജാവും തന്ത്രിയും

രാജാവും തന്ത്രിയും

text_fields
bookmark_border
രാജാവും തന്ത്രിയും
cancel

പന്തളം കൊട്ടാരം നിർവാഹക സംഘം പ്രസിഡൻറ്​ ശശികുമാര വർമ സെക്ര​േട്ടറിയറ്റിൽനിന്ന്​ ജോയൻറ്​ സെക്രട്ടറിയായി പെൻഷൻപറ്റിയയാളാണ്​. ശബരിമല തന്ത്രി കണ്​ഠരര്​ രാജീവര്​ പ്രമാടം കൃഷിഭവനിൽനിന്ന്​ ഹെഡ്​ ക്ലർക്കായിട്ടാണ്​ പെൻഷൻപറ്റിയത്​. സർവിസിലിരിക്കെ, ഇവർ വാങ്ങിയത്​ സർക്കാർ അനുവദിച്ച ശമ്പളമാണ്​. അവർ ഇപ്പോൾ വാങ്ങുന്നത്​ സർക്കാർ ഖജനാവിൽനിന്ന്​ നൽകുന്ന പെൻഷനുമാണ്​. ഇവരിരുവരും അവരുടെ വീടിനും സ്​ഥലത്തിനും വില്ലേജ്​ ഒാഫിസിലും പിന്നെ, പഞ്ചായത്തിലോ മുനിസിപ്പാലിറ്റി​യിലോ കരം ഒടുക്കുകയും വേണം.

സർക്കാറി​​​െൻറ സർവിസ്​ നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമായി ജോലിചെയ്​ത ഇവർക്ക്​ ഒരു നിയമത്തിൽനിന്നും​ ഇളവുമില്ല. ഏതെങ്കിലും കേസുണ്ടായാൽ സുപ്രീംകോടതി വേണ്ട, മജിസ്​ട്രേറ്റ്​ കോടതി ഉത്തരവായാലും അനുസരിക്കുകയും വേണം. എന്തിന്​, കേ​ന്ദ്രത്തി​​​െൻറ ആധാർ എടുത്തിട്ടില്ലെങ്കിൽ ആദായ നികുതി റി​േട്ടൺ നൽകാനുമാവില്ല. ഇപ്പോൾ സർവിസിലുണ്ടായിരു​െന്നങ്കിൽ മുഖ്യമന്ത്രി പിണറായി വിജയ​​​െൻറ ഉത്തരവുകളനുസരിച്ച്​ പ്രവർത്തിക്കാൻ ബാധ്യസ്​ഥരുമായിരുന്നു ഇവർ.

അതായത്​, ഭരണഘടന അംഗീകരിക്കപ്പെട്ടശേഷം, ഇവരുൾ​പ്പെടെ, ഇന്ത്യയിൽ ​ ജീവിക്കുന്ന എല്ലാവരും രാജ്യത്തെ എല്ലാ നിയമങ്ങളും ഭരണഘടനയും കോടതി ഉത്തരവുകളും അംഗീകരിച്ച്​ മ​ുന്നോട്ടുപോകാൻ ബാധ്യസ്​ഥരാണ്​​. ​പിന്നെ, ആകെയുണ്ടെന്നു പറയാവുന്നത്​ ഇപ്പോഴും ഇവർക്ക്​ ചിലർ നൽകുന്ന ‘തമ്പുരാനെ’ന്നും ‘തിരുമേനി’യെന്നുമൊക്കെയുള്ള വിശേഷണങ്ങൾ മാത്രമാണ്​.

എന്നാൽ, ശബരിമല സ്​ത്രീപ്രവേശനവുമായി ബന്ധപ്പെട്ട്​, കേരളത്തിൽ ‘രാജാവും’ ‘തന്ത്രി’യെന്ന ‘രാജഗുരു’വുമൊക്കെ തിരിച്ചുവന്നിരിക്കുകയാണ്​. സുപ്രീംകേടതി ഉത്തരവനുസരിച്ച്​ യുവതികളെ ശബരിമല സന്നിധാനത്ത്​ കയറ്റിയാൽ ക്ഷേത്രനട അടച്ചിടുമെന്നായിരുന്നു തന്ത്രി കണ്​ഠരര്​ രാജീവരുടെ പ്രഖ്യാപനം. ആചാരവിരുദ്ധമായി എന്തെങ്കിലും സംഭവിച്ചാൽ നട അടച്ച്​ മലയിറങ്ങുമെന്നും അദ്ദേഹം വ്യക്​തമാക്കി. ശബരിമല നട അടക്കാൻ പറയാനുള്ള അവകാശം പന്തളം ‘രാജ’കൊട്ടാരത്തിനുണ്ടെന്നായിരുന്നു കൊട്ടാരം നിർവാഹക സംഘം പ്രസിഡൻറ്​ ശശികുമാര വർമയുടെ പ്രഖ്യാപനം.

cartoon

ആചാരപാലനത്തിന്​ ഇത്രയും കടുത്ത നിലപാട്​ തന്ത്രി എടുത്തത്​ വലിയതന്ത്രിയുടെ അനുമതി വാങ്ങിയിട്ടുമായിരുന്നു. ഇൗ വലിയ തന്ത്രിയെക്കുറിച്ച്​ സംഘ്​പരിവാർ ‘സൈ​ദ്ധാന്തികൻ’ ടി.ജി. മോഹൻദാസ്​ ശബരിമല സമരം കടുക്കുംമുമ്പ്​ ഒരു പോസ്​റ്റിട്ടിരുന്നു. അതിതായിരുന്നു: ‘‘ഇതൊക്കെയാണെങ്കിലും ശബരിമലയുടെ പരിശുദ്ധി സംരക്ഷിക്കണം എന്ന് കണ്ഠരര് മോഹനര് ആവശ്യപ്പെടുമ്പോഴാണ് സത്യത്തിൽ ശരണം വിളിച്ചുപോകുന്നത്- എ​​​െൻറ ധർമശാസ്താവേ!’’

തിരുവനന്തപുരത്ത് ശ്രീപത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട കേസിൽ, സ്വാതന്ത്ര്യത്തിനുശേഷം രാജാവില്ലെന്നും, അതുകൊണ്ട് രാജാവ് എന്ന നിലയില്‍ ക്ഷേത്രാധികാരത്തിന് രാജകുടുംബത്തിനോ രാജകുടുംബം എന്നവകാശപ്പെടുന്നവര്‍ക്കോ അവകാശമില്ലെന്നുമുള്ള കോടതി ഉത്തരവുകൾ നിലനിൽക്കെയാണ്​​​ പന്തളം കൊട്ടാരത്തി​​​െൻറ അവകാശവാദങ്ങൾ​. സുപ്രീംകോടതി വിധി വന്നതു മുതൽ, സംസ്​ഥാനമാകെ നിറഞ്ഞുനിൽക്കുന്ന തന്ത്രിക്കും രാജാവി​നും അവരുടെ അവകാശവാദങ്ങൾക്കും, കേരളത്തിൽ പിണറായി വിജയനോ അതല്ലെങ്കിൽ വി.എസ്​. അച്യുതാനന്ദനോ മാത്രം കഴിയുന്ന ശൈലിയിൽ പിണറായി കഴിഞ്ഞ ദിവസം മറുപടി നൽകി. എന്നിട്ടും പിന്നോട്ടില്ലെന്ന നിലപാടിലാണ്​ കൊട്ടാരം. ഇപ്പോൾ അമ്പലം ഭക്​തരുടേതാണെന്ന പുതിയ നയമാണ്​ ഉയർത്തിയിരിക്കുന്നത്​. യോഗിക്ക്​ മുഖ്യമന്ത്രിസ്​ഥാനവും സന്യാസിമാർക്ക്​ മന്ത്രിപദവിയും നൽകുന്ന ബി.ജെ.പിയും സംഘ്​പരിവാറുമൊക്കെ, രാജാവി​​​െൻറയും തന്ത്രിയെന്ന രാജഗുരുവി​​​െൻറയുമൊക്കെ ആജ്​ഞകൾ ശിരസ്സാവഹിക്കുന്നത്​ മനസ്സിലാക്കാം. ഭരണഘടനതന്നെ മാറ്റണമെന്നാണ്​ അവരുടെ നിലപാടും.

എന്നാൽ, ശബരിമലയിലെ, ആചാരസംരക്ഷണമെന്ന പേരിൽ നടക്കുന്ന എല്ലാത്തിനെയും, ആൾക്കൂട്ട ആക്രമണ​െത്തവരെ, വിശ്വാസികളുടെ കൂടെയെന്ന്​ പ്രഖ്യാപിച്ച് ന്യായീകരിക്കുന്ന കോൺഗ്രസാണ്​ അത്ഭുതമാവുന്നത്​. സുപ്രീംകോടതി വിധിക്കെതിരെ ഉയരുന്ന പ്രഖ്യാപനങ്ങളിൽ അവരിലെ മുൻ മുഖ്യമന്ത്രിമാരോമുഖ്യമന്ത്രിയാവാൻ കാത്തിരിക്കുന്നയാളോ യാതൊരു തെറ്റും കാണുന്നുമില്ല. തന്ത്രിക്കും കൊട്ടാരത്തിനുമെതിരായ മുഖ്യമന്ത്രിയുടെ പരാമർശങ്ങളിൽ അവരേക്കാൾ വേദന ഇവർക്കൊക്കെയാണുതാനും. ഇങ്ങനെ മുൻപിൻ നോക്കാതെ വിശ്വാസത്തി​​​​െൻറ കൂടെക്കൂടിയതി​​​െൻറ ഫലമായിട്ടാണ്​ ഉത്തരേന്ത്യയിൽ തൊട്ടുനോക്കാൻ പൊടിപോലും ഇല്ലാത്ത അവസ്​ഥയിൽ കോൺഗ്രസ്​ എത്തിയതും.

ഇപ്പോഴുള്ള ഒരു നേതാവി​​​െൻറയും ജീവിതകാലത്ത്​ കേരളത്തിൽ ഭരണത്തിൽ കയറാൻ കഴിയില്ലെന്ന്​ ഉറപ്പുള്ള ബി.ജെ.പിക്ക്​, അവർ തെരഞ്ഞെടുപ്പുകാലത്ത്​ നൽകിയ പൊള്ളവാഗ്​ദാനം ‘ചുനാവി ജുംല’പോലെ എന്തും പറയാം. രാജ്യമില്ലാത്ത രാജാവി​​​െൻറ ഉത്തരവുകളാണ്​ അന്തിമമെന്നു പറയാൻ അവർക്ക്​ ഒന്ന്​ ആലോചിക്കുകപോലും വേണ്ട. എന്നാൽ, രണ്ടരകൊല്ലം കഴിഞ്ഞ്​ ഭരണം കിട്ടാൻ കാത്തിരിക്കുന്നവർ കേരളം ഒരു ജനാധിപത്യ രാജ്യത്തി​​​െൻറ ഭാഗമാണെന്നു തന്നെ മറന്നുപോകുകയാണ്​.

ചൂടുവെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കും എന്നു പറഞ്ഞതുപോലെ, ചെങ്ങന്നൂരിൽ കിട്ടിയ അടിയുടെ നൊമ്പരം ഇപ്പോഴും വേട്ടയാടുന്ന കോൺഗ്രസിന്​ ഒരു സ്​ഥലജലവിഭ്രമം സ്വാഭാവികമാണ്​. എന്നാൽ, കോൺഗ്രസ്​​ ഏത്​, ബി​​.ജെ.പി ഏത്​ എന്ന്​ തിരിച്ചറിയാൻപോലും കഴിയാത്തവിധമുള്ള ‘വിശ്വാസി’കളുടെ ഇൗ ഇഴുകിച്ചേരൽ ആരുടെ നിലത്താണ്​ വിത്തിട്ടത്​​. ബി.ജെ.പി നേതാവി​​​െൻറ സമരം കോൺഗ്രസ്​ നേതാവ്​ ഉദ്​ഘാടനം ചെയ്യുന്നതിൽവരെയെത്തി ഇൗ കൊടിപിടിക്കാത്ത സമരം.

സത്യത്തിൽ, ഒരു വർഷം മുമ്പ്​, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡി​​​െൻറ ചരിത്രത്തില്‍ ആദ്യമായി ആറ്​ദലിതര്‍ അടക്കം 36 അബ്രാഹ്മണ ശാന്തിമാരെ നിയമിക്കാൻ തീരുമാനിച്ചപ്പോൾ തുടങ്ങേണ്ടിയിരുന്നതാണ്​ ഇൗ ആചാരസംരക്ഷണ സമരം​. ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ, കീഴ്​ശാന്തിയായി അബ്രാഹ്മണനെ നിയമിച്ചപ്പോൾ, ‘‘അബ്രാഹ്മണനെ ശാന്തിക്കാരനായി നിയമിച്ചാല്‍ ദേവീകോപം നേരിടേണ്ടിവരുമെന്നും നൂറ്റാണ്ടുകളുടെ ആചാരലംഘനത്തിന് ഉത്തരം പറയേണ്ടി വരുമെന്നും’’ അന്ന്​ തന്ത്രിയിൽനിന്ന്​ അഭിപ്രായം വന്നു.നിയമനവുമായി മുന്നോട്ടുപോയാല്‍ ക്ഷേത്രം കലാപഭൂമിയാകുമെന്ന മുന്നറിയിപ്പും ഉയർന്നു. ശബരിമലയിലും ഉയരുന്നത്​ ഇത്തരം ദേവകോപ, ആചാരലംഘന, കലാപഭൂമി മുന്നറിയിപ്പുകൾതന്നെയെന്നത്​ യാദൃച്ഛികമാവാനിടയില്ല. കീഴ്​ശാന്തിയായാൽ മേൽശാന്തിയുമാവാം. സുപ്രീംകോടതിയുടെ തുല്യത കേറിക്കേറി, തന്ത്രിസ്​ഥാനത്തേക്കും നാളെയെത്തുകയും ചെയ്യാം.

അന്ന്​, അബ്രാഹ്​മണ നിയമനം എല്ലാവരും മഹാസംഭവമായി വാഴ്​ത്തിയപ്പോൾ ആർക്കും പരസ്യമായി ഒന്നും പറയാനാവില്ലായിരുന്നു. അത്തരത്തിൽ ശാന്തി നിയമന‘തുല്യത’ക്കെതിരായ സമരത്തിനാഗ്രഹിച്ചിരുന്നവർക്ക്​ ​ കിട്ടിയ അസുലഭാവസരം കൂടിയായി ശബരിമലയിലെ സ്​ത്രീപ്രവേശനം. അന്ന്​ ജാതീയമായി എതിർപ്പുയരുമായിരുന്നുവെങ്കിൽ ഇവിടെ വിശ്വാസികളെ കൂടെക്കൂട്ടാൻ വളരെ എളുപ്പവുമായി.

കേരളത്തിൽ ഏറ്റവും കൂടുതൽ ഭക്​തരുള്ള ഭഗവാന്മാരാണ്​ ശബരിമല അയ്യപ്പനും ഗുരുവായൂരപ്പനും.അവിടത്തെ കീഴ്​വഴക്കങ്ങൾ ആചാരവും അനുഷ്​ഠാനവും ദൈവേച്ഛയുമായി വിശ്വസിക്കുന്നവരുമാണ്​ വലിയൊരു വിഭാഗം. ശബരിമലയിലെ സ്​​ത്രീപുരുഷ സമത്വം, തുല്യത, ഭരണഘടന ​െബഞ്ചി​​​െൻറ ഭൂരിപക്ഷ വിധി, ഭരണഘടനാബാധ്യത, ആർത്തവത്തി​​​െൻറ ജൈവിക പ്രാധാന്യം തുടങ്ങിയ വലിയ വിഷയങ്ങളിലെ അക്കാദമിക്​ ചർച്ചകൾ ഉൾ​െക്കാള്ളാൻ കുറച്ച്​ സമയം സ്വാഭാവികമായും അവർക്ക്​ ആവശ്യമാണ്​. ആ സമയം​​ കൊടുത്തില്ല എന്നതിലാണ്​ സംസ്​ഥാന സർക്കാറി​​െൻറ പരാജയം.

പ്രളയാനന്തര കേരളത്തി​​​െൻറ ഒന്നിച്ചുള്ള നിൽപിന് ​ബ്രൂവറിയും ഡിസ്​റ്റിലറിയും വേണ്ടെന്നുവെക്കാൻ ‘സൗമനസ്യം’ കാണിച്ചയാളാണ്​ മുഖ്യമന്ത്രി. അതിനാൽ ശബരിമലപോലുള്ള ഒരു വിഷയത്തിൽ, വിധി നടപ്പാക്കും എന്നു പ്രഖ്യാപിക്കുംമുമ്പ്​ ബന്ധ​െപ്പട്ടവരുടെ യോഗം വിളിച്ചുചേർക്കാനുള്ള രാഷ്​ട്രതന്ത്രജ്​ഞത അദ്ദേഹം കാണിക്കേണ്ടതായിരുന്നു. അപ്പോഴും പ്രതിഷേധക്കാരുടെ പ്രതിഷേധം തുടരുമായിരുന്നുവെങ്കിലും സർക്കാർ നടപടികൾക്ക്​ കുറച്ചുകൂടി സാധൂകരണമായേനെ. പ്രളയകാലത്ത്​ പിണറായി വിജയൻ എന്ന സി.എം- ‘ക്രൈസിസ്​ മാനേജർ’ എന്നുപോലും വിശേഷിപ്പിക്ക​പ്പെട്ടിരുന്നു എന്ന്​ അദ്ദേഹം മറന്നുപോകരുതായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articlesabarimala women entrymalayalam newssasikumar varmaTantri
News Summary - King and Tantry - Article
Next Story