Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കേരളം സിസ്​റ്റര്‍ ലൂസിക്കൊപ്പം നില്‍ക്കണം
cancel

ബിഷപ്​ ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗികപീഡനാരോപണം ഉന്നയിച്ച സന്യാസി സഹോദരിക്കൊപ്പം നിന്ന സിസ്​റ്റര്‍ ലൂസി കളപ്പുരയെ പുറത്താക്കിയ ഫ്രാന്‍സിസ്കന്‍ ക്ലാരിസ്​റ്റ് കോണ്‍ഗ്രഗേഷ​​​​​​െൻറ നടപടി ആ സഭാസംവിധാനം ക്രിസ്തുവി ​​​​​​െൻറ പാതയില്‍നിന്ന് എത്ര ദൂരെയാണെന്ന്‍ വ്യക്തമാക്കുന്നു.

ക്രിമിനല്‍ കുറ്റം നേരിടുന്ന വ്യക്തിയാണ് ഫ ്രാങ്കോ മുളയ്ക്കല്‍. നീതിപൂര്‍വകമായ വിചാരണക്കുള്ള അവകാശം അദ്ദേഹത്തിനുണ്ട്. കുറ്റം തെളിയിക്കപ്പെടുന്നതുവരെ ഒരാള്‍ നിരപരാധിയായി കരുതപ്പെടണമെന്ന് നമ്മുടെ നീതിസങ്കല്‍പം ആവശ്യപ്പെടുന്നു. എന്നാല്‍, ആരോപണം ഉയര്‍ന്നതു മുത ലുള്ള അദ്ദേഹത്തി​​​​​​െൻറ സഭയുടെ സമീപനം സാമാന്യനീതി ഉറപ്പാക്കാനുള്ള ഇത്തരം പ്രമാണങ്ങളുടെ പരിധി കടന്ന്​ ആരോ പണവിധേയനായ ഇടയനെ എന്തു വില കൊടുത്തും സംരക്ഷിക്കണമെന്ന ഉദ്ദേശ്യത്തോടുകൂടിയുള്ളതാണ്. സമാനമായ സമീപനമാണ് 27 കൊല് ലം മുമ്പ് ഒരു കോണ്‍വ​​​​​െൻറില്‍ ദുരൂഹ സാഹചര്യങ്ങളില്‍ മരിച്ച സിസ്​റ്റര്‍ അഭയയുടെ കേസിലും സഭാധികൃതര്‍ സ്വീക രിച്ചത്. അതി​​​​​​െൻറ ഫലമായി ആ കന്യാസ്ത്രീയുടെ കാര്യത്തില്‍ ഇനിയും നീതി നടപ്പായിട്ടില്ല.

ജാതിമത സ്ഥാപനങ് ങള്‍ക്ക് ഭരണസംവിധാനത്തെ സ്വാധീനിക്കാനുള്ള കഴിവ് നമുക്ക് അറിവുള്ളതാണ്. രാഷ്​ട്രീയ കക്ഷികള്‍ അവക്ക് അര്‍ഹിക് കുന്നതിലധികം പ്രാധാന്യം നല്‍കുന്നു. ചൂടുവെള്ളം വീണു പൊള്ളിയ പൂച്ച പച്ചവെള്ളം കണ്ടാലും ഭയപ്പെടുന്നതുപോലെ ആദ് യ കമ്യൂണിസ്​റ്റ് സര്‍ക്കാറിനെതിരായ ‘വിമോചന’സമരത്തില്‍ സംഘംചേര്‍ന്ന്‍ നിർണായകമായ പങ്കുവഹിച്ചവരെ ഒറ്റക്കു ക ാണുമ്പോഴും രാഷ്​ട്രീയ കക്ഷികൾക്കു പേടിയാണ്.
ജനങ്ങള്‍ക്ക്‌, പ്രത്യേകിച്ച് വിശ്വാസിസമൂഹത്തിന്, രാഷ്​ട്രീയ കക്ഷികളില്‍ പ്രകടമാകുന്നതിനേക്കാള്‍ ഉയര്‍ന്ന മൂല്യബോധം മതസംവിധാനങ്ങളില്‍നിന്ന് പ്രതീക്ഷിക്കാന്‍ അവകാശമുണ്ട്. മതങ്ങള്‍ പഠിപ്പിച്ച പാഠങ്ങള്‍തന്നെയാണ് അതിനു കാരണം. ആരോപണം ഉന്നയിച്ച കന്യാസ്ത്രീക്കും അവരെ പിന്തുണക്കുന്നവര്‍ക്കുമെതിരെ എടുക്കുന്ന പ്രതികാര നടപടികള്‍ സൂചിപ്പിക്കുന്നത് സഭാധികൃതര്‍ക്ക് ശത്രുവിനെ സ്നേഹിക്കാന്‍ പഠിപ്പിക്കുകയും ഒരു ചെകിടത്തടിച്ചാല്‍ മറു ചെകിട് കാണിക്കാന്‍ ഉപദേശിക്കുകയും ചെയ്ത യേശു ക്രിസ്തുവിനെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെന്നാണ്.

ക്രിസ്തുമാർഗ സേവനത്തിലൂടെ വിശ്വാസികളുടെ ആരാധനാപാത്രങ്ങളായ അസ്സിസ്സിയിലെ ഫ്രാന്‍സിസ്, ക്ലെയര്‍ എന്നിവരുടെ പേര് വഹിക്കുന്ന ഒന്നാണ് ഫ്രാൻസിസ്കന്‍ ക്ലാരിസ്​റ്റ് കോൺഗ്രഗേഷന്‍ (എഫ്.സി.സി). സിസ്​റ്റർ ലൂസിയെ മഠത്തില്‍ പൂട്ടിയിട്ടത് ആ പുണ്യാത്മാക്കളുടെ ഓർമ കളങ്കപ്പെടുത്തുന്ന സംഭവമാണ്. പൊലീസെത്തി അവരെ മോചിപ്പിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കണമെന്ന്‍ അവർ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ ആവർത്തിക്കാതിരിക്കാന്‍ അത് സഹായിക്കും.

സഭയുടെ ചട്ടങ്ങൾ പാലിക്കാതിരുന്നതിനാലാണ് സിസ്​റ്റർ ലൂസിക്കെതിരെ നടപടിയെടുത്തതെന്നാണ് എഫ്.സി.സി ഭാഷ്യം. നാല് ആരോപണങ്ങളാണ് അവര്‍ക്കെതിരെ ഉന്നയിക്കപ്പെട്ടത്. ഒന്ന്, വസ്ത്രധാരണം സംബന്ധിച്ച ചട്ടങ്ങള്‍ ലംഘിച്ചു. രണ്ട്, കാര്‍ വാങ്ങി. മൂന്ന്‍, അധികൃതരെ അനുസരിച്ചില്ല. നാല്, പുസ്തകമെഴുതി കാശുണ്ടാക്കി.

വസ്ത്രധാരണത്തി​​​​​​െൻറ കാര്യത്തില്‍ പാതിരിമാര്‍ക്കുള്ള സ്വാതന്ത്ര്യം കന്യാസ്ത്രീകള്‍ക്കും നൽകാവുന്നതല്ലേ? കാര്‍ വാങ്ങിയ സമയത്ത് സഭ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നില്ലെന്ന സിസ്​റ്റര്‍ ലൂസിയുടെ പ്രസ്താവം ശരിയാണെങ്കില്‍ അത് പ്രതികാരബുദ്ധിയോടെയാണ് ഉയർത്തുന്നതെന്ന് അനുമാനിക്കേണ്ടിവരും. പുസ്തകം എഴുതി പണമുണ്ടാക്കി എന്ന ആരോപണം ബാലിശമാണ്. പുസ്തകത്തി​​​​​​െൻറ ഉള്ളടക്കം അലോസരപ്പെടുത്തിയെന്നു പറയാന്‍ സഭക്ക്​ കഴിയാത്തത് എന്തുകൊണ്ടാണ്?

അച്ചടക്കനടപടിക്കെതിരെ സിസ്​റ്റര്‍ വത്തിക്കാനിലെ മേലധികാരികള്‍ക്ക് അപ്പീല്‍ നല്‍കിയിട്ടുള്ള സ്ഥിതിക്ക് ഈ വിഷയങ്ങളില്‍ അവര്‍ തീര്‍പ്പുണ്ടാക്കുന്നതുവരെ തൽസ്​ഥിതി തുടരാനുള്ള ധാർമിക ബാധ്യത സഭക്കുണ്ട്. അതിനാല്‍ വത്തിക്കാനില്‍നിന്ന്‍ അറിയിപ്പ് വരുന്നതുവരെ കൂടുതല്‍ പ്രതികാരനടപടികളിലേക്ക് പോകാതിരിക്കാനുള്ള മാന്യത സഭാധികൃതര്‍ കാട്ടണം.

എഫ്.സി.സിയുടെ സ്ഥലത്തെ പബ്ലിക്​ റിലേഷന്‍സ് ടീമിലെ അംഗമായ ഒരു പാതിരി സമൂഹമാധ്യമത്തില്‍ തനിക്കെതിരെ അപമാനകരമായ പോസ്​റ്റിട്ടതായി സിസ്​റ്റര്‍ ലൂസി പരാതിപ്പെട്ടിട്ടുണ്ട്. അത് വ്യക്തിപരമായ അഭിപ്രായ പ്രകടനമാണെന്നു പറഞ്ഞ് ഒഴിഞ്ഞുമാറാനുള്ള സഭയുടെ ശ്രമം പരിഹാസ്യമാണ്. അംഗങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം മാനിക്കാനുള്ള സഭയുടെ വിശാല മനസ്കതയുടെ ഗുണം അശ്ലീല പരാമര്‍ശമുള്ള പോസ്​റ്റിട്ടയാള്‍ക്ക് നൽകുകയും നീതിക്കുവേണ്ടി നിലകൊള്ളുന്ന സിസ്​റ്റര്‍ ലൂസിക്ക് നിഷേധിക്കുകയും ചെയ്യുന്നതിലെ പൊരുത്തക്കേട് സഭയുടെ സാരഥികള്‍ മനസ്സിലാക്കണം. കോണ്‍വ​​​​​െൻറില്‍ അന്തേവാസികളുടെ സുരക്ഷക്കായി സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വിയിലെ ദൃശ്യങ്ങള്‍ അവരെ മോശക്കാരായി ചിത്രീകരിക്കാന്‍ ഉപയോഗിക്കുന്നതിലെ നിന്ദ്യത തിരിച്ചറിയുകയും വേണം.

സ്ഥാപനങ്ങളുടെയും സംഘടനകളുടെയും സുഗമമായ നടത്തിപ്പിന് അച്ചടക്കസംവിധാനങ്ങള്‍ ആവശ്യമാണ്‌. ഏറെ പഴക്കമുള്ള സംവിധാനങ്ങളില്‍ അവ സ്ഥാപിക്കപ്പെട്ട കാലത്തെ ഫ്യൂഡല്‍ സ്വഭാവമുണ്ടാകും. സംവിധാനങ്ങള്‍ കാലാനുസൃതമായി പുതുക്കുന്നതിന് ബന്ധപ്പെട്ടവര്‍ പലപ്പോഴും മെനക്കെടാറില്ല. പല മത, രാഷ്​ട്രീയ സംവിധാനങ്ങളും അച്ചടക്കത്തി​​​​​​െൻറ മറവില്‍ അടിമവത്കരണം നടത്തുകയാണ്.

ഫ്രാങ്കോ മുളയ്ക്കലിനെതിരായ ആരോപണം മതവിഷയമല്ല, സ്ത്രീഅവകാശ പ്രശ്നമാണ്. ആ തിരിച്ചറിവ് മൂലമാണ് കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ ധാരാളം വിശ്വാസികള്‍ പരാതിക്കാരിക്ക് അനുകൂലമായി പരസ്യമായി രംഗത്തുവന്നത്. വളരെയേറെ അനുയായികളുള്ള ഹിന്ദു, സിഖ്​ മതനേതാക്കള്‍ക്ക്‌ ഈ രാജ്യത്തെ നിയമവ്യവസ്ഥ അടുത്ത കാലത്ത് ലൈംഗികപീഡനത്തിനു ജയില്‍ശിക്ഷ നല്‍കിയിട്ടുണ്ട്. ഇതെല്ലാം കാലം മാറുന്നതിന് തെളിവാണ്.
പന്ത്രണ്ടാം നൂറ്റാണ്ടിലാണ് കത്തോലിക്കാ സഭ പൗരോഹിത്യത്തിനു ബ്രഹ്മചര്യനിഷ്ഠ നിര്‍ബന്ധമാക്കിയത്. അത് പാലിക്കാന്‍ ചില മാര്‍പാപ്പമാര്‍ക്കുപോലും കഴിഞ്ഞില്ലെന്നതിന് ചരിത്രരേഖകളുണ്ട്. ലൈംഗികചൂഷണം ഒരു ഹീനകുറ്റമായി ലോകം കാണാന്‍ തുടങ്ങിയിട്ട് അര നൂറ്റാണ്ടേ ആയിട്ടുള്ളൂ. അതിനുശേഷമാണ്, പുരോഹിതന്മാരുടെ അതിക്രമങ്ങള്‍ സൂക്ഷ്മപരിശോധനക്കു വിധേയമായി തുടങ്ങിയത്. പുറത്തുവന്നിട്ടുള്ളതിലേറെയും ബാലപീഡനസംഭവങ്ങളാണ്. ബാല്യത്തില്‍ ചൂഷണവിധേയരായ അമേരിക്കയിലെ ചില അഭിഭാഷകര്‍ തങ്ങളുടെ ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി പീഡകര്‍ക്കും സഭാസംവിധാനങ്ങള്‍ക്കുമെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയായിരുന്നു. ‘ബോസ്​റ്റന്‍ ഗ്ലോബ്‌’ എന്ന പത്രം 2002ല്‍ പ്രസിദ്ധീകരിച്ച അന്വേഷണാത്മക റിപ്പോര്‍ട്ട്‌ വലിയ കോളിളക്കമുണ്ടാക്കി. അതിനെ തുടര്‍ന്ന് അമേരിക്കയിലെ കത്തോലിക്കാ സ്കൂളുകളിലെ കുട്ടികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായത്രെ. ബാല്യത്തില്‍ പീഡിപ്പിക്കപ്പെട്ട 1551 പേര്‍ വര്‍ഷങ്ങള്‍ക്കുശേഷം നല്‍കിയ 375 കേസുകളില്‍ സഭാധികൃതര്‍ക്ക്‌ 2003നും 2009നും ഇടക്ക്​ 110 കോടി ഡോളറാണ് നഷ്​ടപരിഹാരമായി നല്‍കേണ്ടിവന്നത്.

പല രാജ്യങ്ങളിലും വിശ്വാസികള്‍ രൂപവത്​കരിച്ചിട്ടുള്ള സംഘടനകള്‍ പീഡനപരാതികള്‍ പരിശോധിച്ച് നിയമനടപടികള്‍ സ്വീകരിക്കുന്നുണ്ട്. ആരോപണങ്ങളെ തുടര്‍ന്ന് ഏതാനും കർദിനാൾമാര്‍ക്ക് സ്ഥാനമുപേക്ഷിക്കേണ്ടിവന്നിട്ടുണ്ട്. വത്തിക്കാനില്‍ ട്രഷററായിരുന്ന കർദിനാള്‍ ജോര്‍ജ് പെല്ലിന് ഒരു ആസ്ട്രേലിയന്‍ കോടതി ഇക്കൊല്ലം തടവ് വിധിച്ചു. പീഡനാരോപണങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്ന്‍ ഇംഗ്ലണ്ടില്‍ കർദിനാള്‍ തിയോഡോര്‍ മക്‌കാറിക്കും കർദിനാള്‍ കീത്ത് ഓബ്രിയനും ചിലിയില്‍ കർദിനാള്‍ റിക്കാര്‍ഡോ ആന്‍ഡ്രെല്ലോക്കും രാജിവെക്കേണ്ടിവന്നു. ഒരു പാതിരി ഉള്‍പ്പെട്ട പീഡനസംഭവം റിപ്പോര്‍ട്ട്‌ ചെയ്യാഞ്ഞതിനു ഫ്രാന്‍സിലെ ഒരു കോടതി കർദിനാള്‍ ഫിലിപ്പ്‌ ബാര്‍ബറിനു ആറു മാസം തടവുശിക്ഷ വിധിച്ചെങ്കിലും നല്ലനടപ്പിനു വിധേയമായി അത് നിര്‍ത്തിവെച്ചു.

ഈ സംഭവവികാസങ്ങള്‍ ലൈംഗികചൂഷണ വിഷയത്തെ യാഥാർഥ്യബോധത്തോടെ സമീപിക്കാന്‍ കേരളത്തിലെ കത്തോലിക്കാ സഭാനേതൃത്വത്തെ പ്രേരിപ്പിക്കണം. സമുദായം നേരിടുന്ന പ്രശ്നത്തി​​​​​​െൻറ സ്വഭാവവും വ്യാപ്തിയും മനസ്സിലാക്കി കൂടുതല്‍ വിശ്വാസികളും പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ തയാറാകണം. ബാലാവകാശങ്ങളും സ്ത്രീകളുടെ അവകാശങ്ങളും മനുഷ്യാവകാശങ്ങളുടെ അവിഭാജ്യ ഘടകമാണ്.
മനുഷ്യാവകാശ സംരക്ഷണം എല്ലാവരുടെയും ചുമതലയാണ്. കേരളത്തിലെ പൊതുസമൂഹം സിസ്​റ്റര്‍ ലൂസിക്കൊപ്പം നില്‍ക്കണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articlerape caseNun caseBishop Franco MulakkalLucy KalppuraKerala News
News Summary - Kerala stands with Nun Lucy Kalappura - Article
Next Story