Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightസ്​കൂൾ ഘടനാമാറ്റം...

സ്​കൂൾ ഘടനാമാറ്റം എന്തിന്​, ആർക്കുവേണ്ടി?

text_fields
bookmark_border
സ്​കൂൾ ഘടനാമാറ്റം എന്തിന്​, ആർക്കുവേണ്ടി?
cancel
പതിറ്റാണ്ടുകളുടെ പരിശ്രമഫലമായി ഉൗതിക്കാച്ചിയെടുത്ത കേരളത്തിലെ സ്​കൂൾ വിദ്യാഭ്യാസഘടന മാറ്റാൻ ഹൈകോടതി ഉത്ത രവിട്ടിരിക്കുന്നു. രണ്ട് ഡിവിഷൻ ബെഞ്ചുകൾ വാദം കേൾക്കുകയും ഘടനാമാറ്റം തള്ളിക്കളയുകയും ചെയ്തതാണ്. എന്തായാലും, ഫുൾ ബെഞ്ചാണ് ഇപ്പോൾ വിധി പ്രഖ്യാപിച്ചിരിക്കുന്നത്. ഘടനാമാറ്റം നടപ്പായാൽ ഒന്നു മുതൽ അഞ്ചുവരെ ക്ലാസുകൾ ൈപ്രമറ ിയും ആറു മുതൽ എട്ടുവരെ ക്ലാസുകൾ അപ്പർ ൈപ്രമറിയും ആയി മാറും. അതായത്, എട്ടാം ക്ലാസ്​ ഹൈസ്​കൂളി​​​െൻറ ഭാഗമല്ലാതായ ി മാറുമെന്നർഥം.

കേസിനാസ്​പദമായ ഹരജികൾ പ്രധാനമായും എയ്ഡഡ് സിംഗിൾ മാനേജ്​മ​​െൻറുകളാണ് നൽകിയത്. കേന്ദ്ര വ ിദ്യാഭ്യാസ അവകാശനിയമപ്രകാരം എൽ.പി വിഭാഗത്തിൽ അഞ്ചാം ക്ലാസും യു.പി വിഭാഗത്തിൽ എട്ടാം ക്ലാസും ഉൾപ്പെടുന്നുവെന് ന ന്യായമാണ് ഉന്നയിക്കപ്പെട്ടത്. വാസ്​തവത്തിൽ കേരളത്തിലെ എൽ.പി യിൽ അഞ്ചും യു.പിയിൽ എട്ടും ക്ലാസുകൾ കൂട്ടിച്ചേർ ക്കപ്പെടുന്നതോടെ ആയിരക്കണക്കിന് പുതിയ നിയമനങ്ങൾ വേണ്ടിവരും.
സിംഗിൾ മാനേജ്​മ​​െൻറ്​ സ്​കൂളുകളുടെ കാര്യത ്തിലായതിനാൽ െപ്രാട്ടക്​റ്റഡ്​ അധ്യാപകരെ വിന്യസിക്കാൻ പ്രായോഗിക തടസ്സവുമുണ്ട്. അങ്ങനെ വരുമ്പോൾ പുതിയ നിയമ നങ്ങളുടെ സാമ്പത്തിക ബാധ്യത മാത്രം കണക്കിലെടുത്താണ് സംസ്​ഥാന സർക്കാർ ഏകീകൃത ഘടന​െക്ക​തിരെ നിലകൊണ്ടത്. നിശ്ച ിത ഭൂപരിധിയിൽ ഹൈസ്​കൂൾ വേണമെന്ന വാദത്തെ മറികടക്കാൻ യാത്രാസൗകര്യം ഏർപ്പെടുത്താമെന്ന സർക്കാറി​​െൻറ മറുവാദവും അംഗീകരിക്കപ്പെട്ടില്ല.

പിന്നിൽ സ്വകാര്യതാൽപര്യം?
ഒന്നു മുതൽ അഞ്ചുവരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഒരു കിലോമീറ്ററിന ുള്ളിൽ സ്​കൂൾ ലഭ്യമാവണമെന്നാണ് അവകാശനിയമത്തിലെ വ്യവസ്​ഥ. ആറു മുതൽ എട്ടുവരെയുള്ള വിദ്യാലയങ്ങൾ മൂന്നു കിലോമീ റ്ററിനുള്ളിൽ വേണമെന്ന വ്യവസ്​ഥയും കേരളത്തിലെ ഭൂരിപക്ഷം സ്​ഥലങ്ങളിലും പാലിക്കപ്പെട്ടിട്ടുണ്ട്. അതിനെക്കുറിച്ച് നടത്തിയ മാപ്പിങ്​ പ്രകാരം വിദൂരസ്​ഥലങ്ങളിലെ വിദ്യാലയങ്ങൾ ശതമാനക്കണക്കിൽ കുറവാണ്.
ഇന്ത്യയിലെ മറ്റു സംസ്​ഥാനങ്ങളിൽനിന്ന് വ്യത്യസ്​തമായി കേരളത്തിൽ എല്ലായിടവും ആവശ്യത്തിലേറെ സ്​കൂളുകൾ നിലവിലുണ്ട് എന്നതിനാൽ അകലെയുള്ള സ്​കൂളുകൾ വിരളമാണെന്ന കാര്യവും കേരളത്തി​​​െൻറ പ്രത്യേക വിദ്യാഭ്യാസ പശ്ചാത്തലവും ഹൈകോടതിയെ ബോധ്യപ്പെടുത്തുന്നതിൽ സംസ്​ഥാന സർക്കാർ പരാജയപ്പെട്ടു. അതോ, സ്വകാര്യവിദ്യാലയങ്ങളുടെ നിയമന ആസക്​തിക്ക്​ മുന്നിൽ സർക്കാർ കീഴടങ്ങിക്കൊടുത്തതോ?

തസ്തിക നഷ്ടം
ഏതായാലും, എൽ.പി–യു.പി ക്ലാസുകൾ അപ്േഗ്രഡ് ചെയ്യപ്പെടുന്നതോടെ നിലവിലുള്ള ഏകദേശം 30,000ത്തോളം അധ്യാപക തസ്​തികകൾ നഷ്​ടപ്പെടുമെന്നതാണ് പ്രാഥമിക കണക്ക്. ഹൈസ്​കൂൾ തലത്തിൽ നിലവിൽ അധ്യാപകരായി തുടരുന്നവരിൽ നല്ലൊരു സംഖ്യയും അനധ്യാപക തസ്​തികകളിൽ ഒരു വലിയ ഭാഗവും ഇല്ലാതാക്കപ്പെടും. സ്​കൂൾ വിദ്യാഭ്യാസമേഖലയിൽ പുതിയൊരു പ്രതിസന്ധിക്ക്​ അത് ജന്മം നൽകുമെന്ന കാര്യത്തിൽ തർക്കമില്ല. പക്ഷേ, അതിനെക്കാളെല്ലാമുപരി, ഹൈസ്​കൂൾ വിദ്യാഭ്യാസത്തി​​​െൻറ അഭേദ്യഭാഗമായ എട്ടാം ക്ലാസ്​ താഴേക്ക്​ പോകുമ്പോൾ അക്കാദമിക നിലവാരത്തിൽ സംഭവിക്കുന്ന തകർച്ചയാണ് ആശങ്കയുണർത്തുന്നത്.
എന്തിനാണ് ഘടനമാറ്റം? എന്തുകൊണ്ടാണ് ഈ ഘടനമാറ്റം സ്​കൂൾ വിദ്യാഭ്യാസ മേഖലയെ അസ്വസ്​ഥമാക്കുന്നത്? ഒന്നാമതായി, എല്ലാ പരിഷ്​കാരങ്ങളും പരസ്​പര ബന്ധിതമാണ് എന്ന വസ്​തുത അംഗീകരിച്ചുകൊണ്ടുവേണം പരിശോധനകൾ ആരംഭിക്കേണ്ടത്. എട്ടാം ക്ലാസ്​ ൈപ്രമറി വിദ്യാഭ്യാസത്തി​​​െൻറ ഭാഗമാകണമെന്ന നിർബന്ധബുദ്ധി ആരു​ടേതാണെന്നും അതിനു പിന്നിലെ പ്രത്യേക താൽപര്യങ്ങൾ എന്താണെന്നും മനസ്സിലാക്കുക എന്നതാണ് പ്രധാനം.

2009ലെ കേന്ദ്ര വിദ്യാഭ്യാസ അവകാശനിയമത്തിലാണ് ൈപ്രമറിയുടെ ഭാഗമെന്ന നിലയിൽ എട്ടാം ക്ലാസ്​ ആദ്യമായി നിർദേശിക്കപ്പെട്ടത്. ഒന്നു മുതൽ എട്ടുവരെയുള്ള പ്രാഥമിക വിദ്യാഭ്യാസം എന്ന സങ്കൽപമാണ്​ അതിനു പിന്നിൽ. ഡി.പി.ഇ.പി മുതൽ എസ്​.എസ്​.എ വരെയുള്ള പരിഷ്​കാരപദ്ധതികളിൽ എട്ടാം ക്ലാസ്​ ഒരു അന്ത്യഘട്ടമായി വിഭാവനം ചെയ്യപ്പെട്ടിരുന്നു. സർവശിക്ഷ അഭിയാൻ എട്ടാം ക്ലാസിൽ അവസാനിക്കുന്ന േപ്രാജക്ടായി വന്നതും യാദൃച്ഛികമല്ല. കേന്ദ്ര വിദ്യാഭ്യാസ അവകാശനിയമം 2009 വാസ്​തവത്തിൽ ആ പരിഷ്​കാരപദ്ധതികളുടെ മൂർത്തമായ ആവിഷ്​കാരമായിരുന്നു.
sslc

എട്ടാം ക്ലാസ് പുറത്താക്കപ്പെടും
അക്കാലം മുതൽ കേരളത്തിലെ ഘടന മാറണമെന്ന ആവശ്യം ഉയർന്നുവന്നു. സെക്കൻഡറി തലത്തിലേക്ക്​ അതായത് 9, 10 ക്ലാസുകളിലേക്ക് ലോകബാങ്കി​​​െൻറ ആർ.എം.എസ്​.എ പദ്ധതി വന്നതോടെ എട്ടാം ക്ലാസിനെ പുറത്താക്കാനുള്ള നീക്കങ്ങൾ ശക്​തമായി. സെക്കൻഡറി, എട്ടാം ക്ലാസിൽ ആരംഭിക്കുന്ന ഘട്ടമെന്ന നിലയിൽ ഇന്ത്യയിലെ മിക്ക സംസ്​ഥാനങ്ങളും പതിറ്റാണ്ടുകളായി നടപ്പാക്കിവരുന്ന പാറ്റേൺ ആണ്. കേരളത്തിലാകട്ടെ, ദശാബ്​ദങ്ങളായി ഹൈസ്​കൂൾ അപ്പർ ൈപ്രമറിക്കു ശേഷമുള്ള ഉയർന്ന ക്ലാസ്​ വിദ്യാഭ്യാസം എന്ന നിലയിലാണ് പ്രവർത്തിക്കുന്നത്. എന്നാൽ, ൈപ്രമറിയുടെ ഭാഗമായി എട്ടാം ക്ലാസ്​ മാറണമെന്നതിന് അക്കാദമികമായി എന്തെങ്കിലും

ന്യായീകരണം പറയാനുണ്ടോ?
വിദ്യാഭ്യാസ അവകാശനിയമത്തിൽ എട്ടാംക്ലാസ്​ ൈപ്രമറി ആയതിനാൽ, അത് നടപ്പാക്കണമെന്ന ന്യായം മാത്രമേയുള്ളൂ. അതല്ലാതെ അതുകൊണ്ട് എന്തുനേട്ടം എന്ന് ഇതുവരെ വിശദീകരിക്കപ്പെട്ടിട്ടില്ല. സെക്കൻഡറി ഘട്ടം 9, 10 ക്ലാസുകളാണെന്ന് ആർ.എം.എസ്​.എ എന്ന സെക്കൻഡറിതല േപ്രാജക്ടിൽ പറയുന്നു. ആ ഫണ്ട് വിനിയോഗിക്കണമെങ്കിൽ എട്ടാം ക്ലാസിനെ പുറത്താക്കണം. അതുകൊണ്ട് പ്രാഥമിക വിദ്യാഭ്യാസത്തിലെ അവസാന ക്ലാസായി എട്ടാം സ്​റ്റാൻഡേഡ് മാറാൻ പോകുന്നു.

ദൂരവ്യാപക പ്രത്യാഘാതങ്ങൾ
പരിഷ്​കാര പദ്ധതികൾ പ്രകാരം എട്ടാം ക്ലാസിൽ അവസാനിക്കുന്നതാണ് സ്​കൂൾ വിദ്യാഭ്യാസം. സെക്കൻഡറി വിദ്യാഭ്യാസത്തെ മറ്റൊരു ഘട്ടമായി കാണണമെന്ന് ലോകബാങ്ക് നേരത്തേതന്നെ ആവശ്യപ്പെട്ടത് ഓർക്കുക. അതുകൊണ്ടാണ്, സൗജന്യവും നിർബന്ധിതവുമായ പ്രാഥമിക വിദ്യാഭ്യാസം ആറു മുതൽ 14 വയസ്സുവരെയുള്ള വിദ്യാർഥികൾക്ക് മാത്രമാക്കി ചുരുക്കാൻ കേന്ദ്രസർക്കാർ മുൻകൂട്ടി തീരുമാനിച്ചതും അതനുസരിച്ച് നിയമം പാസാക്കിയതും.

അതിലൂടെ ഹൈസ്​കൂൾ അധ്യാപകർ ൈപ്രമറി അധ്യാപകരാവും. ഹൈസ്​കൂൾ വിദ്യാർഥികളും താഴേക്കുവരും. ഹൈസ്​കൂൾ വിദ്യാഭ്യാസ സങ്കൽപങ്ങൾ ക്രമേണ അപ്രസക്​തമാകും. ൈപ്രമറിയും സെക്കൻഡറിയും മാത്രം. സെക്കൻഡറിതലം തൊഴിൽ പരിശീലന കേന്ദ്രങ്ങൾ ആകാൻ പോകുന്നു! കേന്ദ്ര സർക്കാർ കൊണ്ടുവരാൻപോകുന്ന പുതിയ ഘടന മാറ്റം– 5+ 3+ 3+ 4– അനുസരിച്ച് സെക്കൻഡറി എന്നത് അക്കാദമിക വിദ്യാഭ്യാസ ഘട്ടത്തിൽനിന്ന് ബഹുദൂരം അകലെയായിരിക്കും. പൊളിച്ചെഴുത്തി​​​െൻറ പൂരമാണ് നടക്കാനിരിക്കുന്നത്.

ആ പൊളിച്ചെഴുത്തുകളെ നിഷ്​കളങ്കമായ നീക്കങ്ങളായി കാണാനാവില്ല. വലിയ അജണ്ടകൾ ഒളിഞ്ഞിരിപ്പുണ്ട്. ഒന്നു മുതൽ എട്ടുവരെയുള്ള കുട്ടികളുടെ വിദ്യാഭ്യാസം പോലും നന്നായി നടക്കുമോ എന്ന കാര്യം കണ്ടറിയണം. കേരളത്തി​​​െൻറ വിദ്യാഭ്യാസ ഘടനയെ മാറ്റണമെന്നതി​​​െൻറ അക്കാദമിക താൽപര്യങ്ങൾ വിശദീകരിക്കപ്പെടാത്തിടത്തോളംകാലം, പുതിയ മാറ്റം ആവശ്യമാണോ എന്ന കാര്യം അക്കാദമിക ലോകം ഉറക്കെ ചിന്തിക്കട്ടെ. വിദ്യാഭ്യാസം ഇപ്പോഴും കൺകറൻറ്​ ലിസ്​റ്റിലാണെന്ന കാര്യം ആരും മറക്കണ്ട. നമ്മുടെ വിദ്യാഭ്യാസ ഘടന സംരക്ഷിക്കാനുള്ള ചുമതല നമ്മളിൽ തന്നെയാണ് അർപ്പിതമായിട്ടുള്ളത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala school syllabusKhader panel report
News Summary - kerala school syllabus
Next Story