Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
kerala-flood
cancel

സംസ്​ഥാനത്തെ നടുക്കിയ മഹാപ്രളയത്തി​​​​​െൻറ ഒാർമകൾക്ക്​ ഒരുവർഷം തികയു​േമ്പാഴും പുനരധിവാസ പ്രവർത്തനങ്ങൾ എങ ്ങുമെത്തിയിട്ടില്ലെന്ന്​ സർക്കാർ കണക്കുകൾ. ഏറ്റവുമൊടുവിലെ കണക്കനുസരിച്ച്​ 2018 ആഗസ്​റ്റിലുണ്ടായ പ്രളയക്കെടു തിയിൽ​ വിവിധ ജില്ലകളിലായി 15,521 വീടുകളാണ്​ പൂർണമായി തകർന്നത്​. 6,186 എണ്ണമാണ്​ ഇതുവരെ പുനർനിർമിക്കാനായത്​. ഇതിലധികവ ും ഉടമകൾ സ്വന്തം നിലയിൽ പൂർത്തിയാക്കിയവയാണ്​. പൂർത്തിയായ വീടുകൾക്ക്​ മാത്രമാണ്​ സർക്കാർ പ്രഖ്യാപിച്ച നാലുലക ്ഷം രൂപയുടെ സഹായം മുഴുവനായി ലഭിച്ചത്​.

സർക്കാർ കണക്കുപ്രകാരം 3,478 എണ്ണം പൂർണമായി തകർന്ന തൃശൂർ ജില്ലയിലാണ്​ കൂടുതൽ വീടുകൾ നഷ്​ടമായത്​​. ഇവിടെ പുനർനിർമാണം പൂർത്തിയായത്​ 1,389 വീടുകൾ മാത്രമാണ്​. 2,519 വീടുകൾ തകർന്ന എറണാകുളത്ത് ​ 1,382 വീടുകൾ നിർമിക്കാനായി. ആലപ്പുഴയിൽ 2,516 വീടുകളിൽ 788 എണ്ണത്തി​​​​​െൻറ നിർമാണമേ പൂർത്തിയായിട്ടുള്ളൂ. കോഴിക്കോട്​, കണ്ണൂർ, കാസർകോട്​ ജില്ലകളിലാണ്​ തകർന്ന വീടുകളുടെ എണ്ണം കുറവുള്ളത്​. ഇതിൽ കാസർകോട്ട്​​ 42 വീടുകളിൽ ഒന്നുപോലും പുനർനിർമിച്ചിട്ടില്ല.

കണ്ണൂരിൽ 206 എണ്ണത്തിൽ 39ഉം കോഴിക്കോട്ട്​​ 236ൽ 80 എണ്ണവുമാണ്​ പൂർത്തിയായത്​​. 2,63,529 വീടുകളാണ്​ സംസ്​ഥാനത്ത്​ ഭാഗികമായി തകർന്നത്​. ഇതിൽ 2,51,596 വീടുകൾക്ക്​ നഷ്​ടപരിഹാരം നൽകി. പൂർണവും ഭാഗികവുമായി തകർന്ന വീടുകൾക്കായി ഇതുവരെ ചെലവിട്ടത്​ 1,661 കോടി രൂപയാണ്​. സഹകരണ വകുപ്പി​​​​​െൻറ​​ കെയർഹോം പദ്ധതിയുടെ കീഴിലും വീടുകൾ നിർമിച്ചുനൽകുന്നുണ്ട്​. മലപ്പുറം ജില്ലയിൽ 90 വീടുകൾ ഈ രീതിയിൽ കൈമാറി​.

95,100 രൂപ കേന്ദ്ര ദുരിതാശ്വാസ ഫണ്ടിൽ നിന്നും നാല്​ ലക്ഷം രൂപ സഹകരണ വകുപ്പുമാണ്​ ഇതിനായി ചെലവിടുന്നത്​. തകർന്ന വീടുകളുടെ പുനർനിർമാണം ഇഴഞ്ഞു നീങ്ങുന്നുണ്ടെങ്കിലും വീടും സ്​ഥലവും പൂർണമായി നഷ്​ടപ്പെട്ടവരുടെ കാര്യം പരിതാപകരമാണ്​. ഉരുൾപൊട്ടലിൽ എല്ലാം ഒലിച്ചുപോയ ആദിവാസി, പട്ടികവിഭാഗ കോളനികളിൽ താമസിച്ചിരുന്നവർക്ക്​ പല ജില്ലകളിലും ഇതുവരെ വീടുകളായിട്ടില്ല. വീടിനായി സ്​ഥലം പോലും കണ്ടെത്താനാവാത്ത പ്രദേശങ്ങളുമുണ്ട്​.

തകർന്ന റോഡുകൾ 8745 കി.മീ

സംസ്​ഥാനത്ത്​ 8745.74 കി.മീ റോഡുകൾ സർക്കാർ കണക്കുപ്രകാരം പുനർനിർമിച്ചിട്ടുണ്ട്​. കണ്ണൂർ ജില്ലയിൽ മാത്രം 2259.14 കി.മീ റോഡാണ്​ പുനർനിർമിച്ചതായി പറയുന്നത്​. പ്രളയത്തിൽ കണ്ണൂരിൽ ഇത്രയും റോഡുകൾ എന്തായാലും നശിച്ചിട്ടില്ല. ദുരിതാശ്വാസ ഫണ്ടുപയോഗിച്ച്​ മറ്റ്​ റോഡുകളും നിർമിച്ചെന്നാണ്​ സംശയമു​യരുന്നത്​.

ഇടുക്കി 1009.05, കോഴിക്കോട്​ 907.36, പത്തനംതിട്ട 880.97, ആലപ്പുഴ 430.93, തൃശൂർ 892.66, മലപ്പുറം 853.86, വയനാട്​ 495.85, പാലക്കാട്​ 291.99 എന്നിങ്ങനെയാണ്​ മറ്റ്​ ജില്ലകളിൽ പുനർനിർമിച്ച റോഡുകൾ. ഇതിനുപുറമെ സംസ്​ഥാനത്ത്​ 91 പാലങ്ങളും കലുങ്കുകളും ഇൗ ഫണ്ടുപയോഗിച്ച്​ നിർമിച്ചിട്ടുണ്ട്​. ഇതിനെല്ലാംകൂടി 588.3 കോടി രൂപയാണ്​ ചെലവിട്ടത്​.

മാറ്റിയ ട്രാൻസ്​ഫോർമറുകൾ 880

വൈദ്യുതിമേഖലയിൽ​​ 9,65,272 കണക്​ഷനുകളാണ്​ പുനഃസ്​ഥാപിച്ചത്​​. 880 ട്രാൻസ്​ഫോർമറുകൾ പുതുതായി വെക്കേണ്ടി വന്നു. 25,906 പോസ്​റ്റുകൾ മാറ്റി. 3006 കി.മീറ്റർ ദൂരത്തിൽ വൈദ്യുതികമ്പി പുതുതായി വലിച്ചു. 118.05 കോടി രൂപയാണ്​ മൊത്തം ചെലവഴിച്ചത്​.

പുനർനിർമിച്ച സ്​കൂളുകൾ 187

വിവിധ ജില്ലകളിലായി തകർന്ന 187 സ്​കൂളുകളും 339 അംഗൻവാടികളും പുനർനിർമിച്ചു. എറണാകുളത്ത്​ 66ഉം പത്തനംതിട്ടയിൽ 59ഉം സ്​കൂളുകളാണ്​ പുനർനിർമിച്ചത്​​. 2,78,598 പേർക്ക്​ പഠനസഹായം നൽകിയതായും കണക്കുകളിൽ പറയുന്നു.

കിട്ടിയത്​ 4106 കോടി, ചെലവഴിച്ചത്​ 2041

പ്രളയ ദുരിതാശ്വാസത്തിനായി സംഭാവനകൾ ഒഴുകിയപ്പോൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്​ ലഭിച്ചത്​ 4,106.38 കോടി രൂപയാണ്​. ഇതിൽ 2,041 കോടി രൂപ ചെലവഴിച്ചെന്നാണ്​ കണക്ക്​. കേന്ദ്രഫണ്ടായി ലഭിച്ച 2,904.85 കോടിയിൽനിന്ന്​ 1,542.9 കോടി രൂപയാണ്​ ഇതുവരെ ചെലവഴിച്ചിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:floodrenovationkerala floodmalayalam newsflood Rebuild
News Summary - Kerala Flood: Rebuild Condition - Malayalam Article
Next Story