Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_right'ആഡ്‌സ് ഓണ്‍...

'ആഡ്‌സ് ഓണ്‍ കണ്‍ട്രി'; രാഷ്​ട്രീയ കേരളത്തിന്‍റെ പ്രഫഷണൽ ബ്രാൻഡിങ്

text_fields
bookmark_border
ആഡ്‌സ് ഓണ്‍ കണ്‍ട്രി; രാഷ്​ട്രീയ കേരളത്തിന്‍റെ പ്രഫഷണൽ ബ്രാൻഡിങ്
cancel

പാൻഡമിക്കിൽ ബിസിനസെല്ലാം പണ്ടാരമടങ്ങിയ കേരളത്തിലെ പരസ്യ വ്യവസായ മേഖലക്ക്​ റെസിലിയൻസിനുള്ള​ പിടിവള്ളിയായി വന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ അഡ്വർടൈസിങ്​ ഇൻഡസ്​ട്രി ഇരു കൈയും നീട്ടിയാണ്​ സ്വീകരിച്ചത്​. ഇൻഡസ്​ട്രി പ്രാക്​ടീസായ 15 ശതമാനം പോയിട്ട്​ ഒരു ശതമാനം പോലും കമീഷൻ കിട്ടാതെ വട്ടടിച്ചു നിൽക്കുന്ന സമയത്ത്​ പരിധിയില്ലാത്ത ബജറ്റുമായി എത്തിയ രാഷ്​ട്രീയ പാർട്ടികൾക്ക്​ ഏറ്റവും മികച്ച ​സേവനം തന്നെ അവർ ഓഫർ ചെയ്​തു. അതുകൊണ്ടുതന്നെ കാമ്പയിനുകൾക്കൊക്കെ മികച്ച നിലവാരം. പ്രഫഷണൽ ഏജൻസികളുടെ മികച്ച റിലീസിങ്ങുകൾ കണ്ട്​, പ്രചാരണ രംഗത്ത്​ സന്നദ്ധസേവനം നടത്തുന്ന പാർട്ടി അണികളുടെ ​വർക്കുകളുടെ വരെ നിലവാരം ഉയർന്നു.( ഇതുകേട്ട്,​ ഇടതു പക്ഷത്തിനു വേണ്ടി പു.ക.സ ഇറക്കിയ അഡാറ്​ വീഡിയോ പോയി കണ്ട്​ കിളി പോയാൽ കമ്പനി ഉത്തരവാദിയല്ല).

സംസ്​ഥാനത്തെ മൂന്നു മുന്നണികളും പ്രചാരണത്തിന്​ പ്രഫഷണൽ ഏജൻസികളുടെ സേവനം തേടിയിട്ടുണ്ട്​.എൽ.ഡി.എഫി​െൻറ 'ഉറപ്പാണ്​ എൽ.ഡി.എഫ്​', യു.ഡി.എഫി​െൻറ 'നാടു നന്നാവാൻ യു.ഡി.എഫ്​', എൻ.ഡി.എയുടെ 'പുതിയ കേരളം മോദിക്കൊപ്പം' എന്നീ മുദ്രാവാക്യങ്ങളോടെ തങ്ങളുടെ സന്ദേശം ക്ലാസായി ജനങ്ങളിലെത്തിക്കാമെന്ന വാക്കാണ്​​ ഏജൻസികളെല്ലാം മുന്നണികൾക്ക്​ കൊടുത്തിരിക്കുന്നത്​. ആ ഉറപ്പി​െൻറ ഉറപ്പ്​ ഫലം വരു​േമ്പാൾ അറിയാമെങ്കിലും വാക്കു കൊടുക്കുന്നതിൽ ഏജൻസി​കളൊന്നും പിന്നോട്ടു പോയിട്ടില്ല.

2016ൽ 'എൽ.ഡി.എഫ്​ വരും എല്ലാം ശരിയാകും...' എന്ന ഇടതു പക്ഷത്തി​െൻറ കാമ്പയിൻ​ ലീഡ്​ ചെയ്​ത 'മൈത്രി' തന്നെയാണ്​ ഇത്തവണയും എൽ.ഡി.എഫി​െൻറ ഏജൻസി. അഹ്​മദാബാദിൽനിന്നുള്ള ഒരു ഏജൻസിയാണ്​​​ യു.ഡി.എഫ്​ കാമ്പയി​െൻറ ചുമതല എന്നാണ്​ പരസ്യ ഇൻഡസ്​ട്രിയിലെ സംസാരം. ഡൽഹി, ചെന്നൈ കേന്ദ്രമായുള്ള രണ്ട്​ ഏജൻസികൾ എൻ.ഡി.എയുടെ കാമ്പയിനും നിർവഹിക്കുന്നു. സംഗതികൾക്കെല്ലാം അൽപം സീക്രസി ഉള്ളതിനാൽ ബജറ്റൊന്നും പുറത്തറിയുകയുമില്ല.
ആ 'ഉറപ്പി'നു പിന്നിൽ

''എല്ലാം ശരിയാകു'മെന്ന കഴിഞ്ഞ തവണത്തെ കാമ്പയിൻ ടൈറ്റിലി​നപ്പുറം, 'എല്ലാം ഡെലിവർ ചെയ്​തു, തിരിച്ചുവന്ന്​ ഇനിയും ചെയ്യും' എന്ന ആശയം ആത്​മവിശ്വാസത്തോടെ പ്രഖ്യാപിക്കുന്ന ഒന്നായിരിക്കണം ഇത്തവണത്തെ സ്ലോഗൻ എന്നതായിരുന്നു ക്ലയൻറി​െൻറ ആവശ്യം. ഈ ആവശ്യം മുന്നിൽ വെച്ച്​ 25 ഓളം ടൈറ്റിലുകളുമായി ഞങ്ങൾ ക്ലയൻറുമായി ഇരുന്നു. ആ ഡിസ്​കഷനിടയിൽ ക്ലയൻറ്​ പക്ഷത്തു നിന്നുതന്നെ വന്ന ഒരു നിർദേശം ഇരു കൂട്ടർക്കും പിടിച്ചു. അത്​ റിഫൈൻ ചെയ്​തെടുത്തപ്പോൾ സംഗതി ക്ലിക്ക്​ഡ്​​'' - നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫി​െൻറ കാമ്പയിൻ സ്ലോഗനായ 'ഉറപ്പാണ്​ എൽ.ഡി.എഫ്​' വന്ന വഴി പറയുന്നു​, കൊച്ചി 'മൈത്രി'യുടെ ഓപറേഷൻസ്​ ഡയറക്​ടർ രാജു മേ​േനാൻ.

'ഉറപ്പാണ്​ എൽ.ഡി.എഫ്​' എന്ന ടൈറ്റിലിന്​ അമിത ആത്​മവിശ്വാസമായിപ്പോയോ​ എന്ന്​ ആദ്യ കേൾവിയിൽ നമ്മിൽ പലർക്കും തോന്നിയപോലത്തെ ഒരു ആശങ്ക ഇതിനു പിന്നിൽ പ്രവർത്തിച്ചവർക്കും ഉണ്ടായിരുന്നു. എന്നാൽ, ഒരു പ്രോമിസ്​ ഡെലിവർ ചെയ്യുന്നു എന്ന ആംഗിളിലേക്ക്​ അതിനെ വിപുലീകരിച്ചപ്പോൾ ടൈറ്റിലി​െൻറ ഡയമൻഷൻ തന്നെ മാറി. ''ഓവർ കോൺഫിഡൻസ്​ ഫീൽ ചെയ്യിക്കാതെ മയപ്പെട​ുത്താനായിരുന്നു തീരുമാനം. അങ്ങനെയാണ്​ അതൊരു പ്രോമിസി​െൻറ രൂപത്തിലേക്ക്​, അതായത്​ 'ഉറപ്പാണ്​ ആരോഗ്യം; ഉറപ്പാണ്​ എൽ.ഡി.എഫ്​' എന്ന രൂപത്തിൽ അപ്ലൈ ചെയ്​തത്​. ഉറപ്പുള്ള നേതൃത്വം, പറയുന്ന കാര്യങ്ങളിലെ ഉറപ്പ്​, ഉറപ്പുള്ള മുന്നണി-പാർട്ടി എന്നൊക്കെയാണ്​ ഈ സ്ലോഗൻ ഡെലിവർ ചെയ്യുന്ന വാല്യൂസ്​'' -​രാജു മേ​േനാൻ വിശദീകരിക്കുന്നു.


മറ്റു ക്ലയൻറുകൾ പോലെയല്ല, ഏജൻസികൾക്ക്​ രാഷ്​ട്രീയ പാർട്ടികളുടെ കാമ്പയിൻ. ഇത്തവണ അത്​ 45 ദിവസം നീണ്ടു നിൽക്കുന്ന യുദ്ധമാണ്​. മറ്റു പ്രോഡക്​ട്​/സർവീസ്​ കാമ്പയിൻ പോ​െലയല്ല ഇത്​. അൽപം പിശകു പറ്റിയാൽ, അടുത്ത ക്വാർട്ടറിൽ കറക്​ട്​ ചെയ്യാം എന്നത്​ ഇവിടെ നടപ്പില്ല. പരസ്യം കൊണ്ട്​ മാത്രം ജയിക്കാൻ കഴിയില്ല എന്നും ഏജൻസികൾക്ക്​ അറിയാം. പാർട്ടി ഡെലിവർ ചെയ്​തതും പാർട്ടിയോട്​ ജനങ്ങൾക്കുള്ള മനോഭാവവുമാണ്​ ജയിപ്പിക്കുകയോ തോൽപിക്കുകയോ ചെയ്യുന്ന ഫാക്​ടർ. പാർട്ടിക്ക്​ പറയാനുള്ളത്​ കൃത്യമായി എത്തിക്കുകയാണ്​ കാമ്പയിൻ ഏജൻസികൾക്ക്​ ചെയ്യാനുള്ളത്​. മെസേജ്​ ജനങ്ങളിൽ എത്തിക്കുന്നത്​ യുണീക്കായും ശ്രദ്ധ പിടിച്ചു പറ്റുന്നവിധത്തിലും ആയാൽ കാമ്പയിനും ഏജൻസിയും ​ശ്രദ്ധിക്കപ്പെടും.

2016ൽ 'എല്ലാം ശരിയാകും' ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്​ പാസഞ്ചർ ട്രെയിനുകളുടെ പുറത്ത്​ ചെയ്​ത കാമ്പയിൻ വഴിയായിരുന്നല്ലോ. എന്നാൽ ഒരു ഘട്ടമെത്തിയപ്പോൾ മുകളിൽ നിന്ന്​ ​സമ്മർദം വന്ന്​ റയിൽവേ​ അതിൽ നിന്ന്​ പിൻമാറുകയുണ്ടായി. അതു​െകാണ്ട്​ ഇത്തവണ മറ്റൊരു പുതുമയാണ്​ എൽ.ഡി.എഫും ഏജൻസിയും തിരഞ്ഞു കണ്ടുപിടിച്ചത്​. അങ്ങനെയാണ്​, കേരളത്തിലങ്ങോളമുള്ള ഓ​ട്ടോറിക്ഷകളിൽ 'ഉറപ്പാണ്​ എൽ.ഡി.എഫ്​' ടൈറ്റിൽ കയറിയത്​. ഓ​ട്ടോറിക്ഷയിൽ പരസ്യം ചെയ്​താലോ എന്ന ആശയം മുന്നോട്ടുവെച്ചത്​ എൽ.ഡി.എഫി​െൻറ കോർ നേതൃത്വത്തിലെ പ്രമുഖനായിരുന്നുവെന്നും രാജുമേനോൻ പറയുന്നു. നിസാര തുകകൊണ്ട്​ ഉദ്ദേശിച്ചതി​െൻറ ഇരട്ടി പ്രയോജനം കിട്ടിയതിൽ ഏജൻസിയും പാർട്ടിയും ഹാപ്പി.


നാടു നന്നാക്കാൻ

ഇത്തവണ തെരഞ്ഞെടുപ്പ്​ ഫണ്ടിൽ എൽ.ഡി.എഫിനും ബി.ജെ.പിക്കും പിന്നിൽ നിൽക്കുന്നുവെങ്കിലും യു.ഡി.എഫും പ്രഫഷണൽ ഏജൻസിയെ ഉപയോഗിക്കുന്നുണ്ട്​. ബജറ്റ്​ പരിമിതി ഉള്ളതിനാൽ സ്വന്തം സംവിധാനങ്ങൾ ഉപയോഗിച്ചുള്ള പ്രചാരണപ്രവർത്തനത്തിനാണ്​ യു.ഡി.എഫ്​ കൂടുതൽ പ്രധാന്യം നൽകുന്നത്​. കെ.പി.സി.സി ഡിജിറ്റൽ മീഡിയ സെൽ കൺവീനറും എ.ഐ.സി.സി സോഷ്യൽ മീഡിയ സെൽ നാഷണൽ കോ ഒാഡിനേറ്ററുമായ അനിൽ ആൻറണിയുടെ വാക്കുകളിൽ പറഞ്ഞാൽ ''പണക്കൊഴുപ്പില്ലാത്തതിനാൽ മറ്റു പാർട്ടികളേക്കാൾ ഇന്നവേറ്റീവും പാർട്ടിസിപ്പേറ്ററിയുമായി കാമ്പയിൻ പ്രവർത്തിപ്പിക്കാൻ​ ഈ പരിമിതി യു.ഡി.എഫിന്​ പ്രചോദനമായി.'' 2019 ലെ ലോക്​സഭാ തെരഞ്ഞെടുപ്പിനു ​മുന്നോടിയായി ശശി തരൂർ എം.പിയുടെ നേതൃത്വത്തിൽ സ്​ഥാപിച്ച കെ.പി.സി.സി ഡിജിറ്റൽ മീഡിയ സെൽ ഇത്തവണ ഫുൾ ത്രോട്ടിലിൽ​​ പ്രവർത്തിക്കുന്നവെന്നാണ്​, എ.കെ ആൻറണിയുടെ മകൻ കൂടിയായ അനിൽ പറയുന്നു. ''തിരുവനന്തപുരത്തും കോഴിക്കോടും ആയി രണ്ടു പ്രധാന വാർ റൂമുകളുണ്ട്​. കൂടാതെ മിക്ക ജില്ലകളിലും ഇതിനു കീഴിൽ വീണ്ടും വാർ റൂമുകൾ. ജനശക്​തിയെന്ന പേരിൽ താഴെ തലത്തിൽ ​മറ്റൊരു സംവിധാനവും. ഇതിനെല്ലാം പുറമെ, ലോകമെങ്ങും പരന്നു കിടക്കുന്ന കോൺഗ്രസ്​ അന​ുഭാവികളായ പ്രഫഷണലുകളെ ഒറ്റ പ്ലാറ്റ്​ഫോമിൽ ഒന്നിച്ചു ചേർത്തിട്ടുമുണ്ട്​. പാർട്ടി സ്​ട്രക്​ചറിന്​ പുറത്തുള്ള ആയിരക്കണക്കിന്​ സൈബർ പോരാളികൾ പ്രവർത്തിക്കുന്നുണ്ട്​. പരിമിതികൾ ഉണ്ടെങ്കിലും മുൻപുള്ള ഏതൊരു തെരഞ്ഞെടുപ്പിനേക്കാളും വിപുലവും ഇഫക്​ടീവുമായാണ്​ നമ്മുടെ ഇത്തവണത്തെ പ്രവർത്തനം. ഡോ. ശശി തരൂരി​െൻറ നേതൃത്വം ഇതിനൊക്കെ തികഞ്ഞ പ്രഫഷണൽ ഔട്ട്​ലുക്​ നൽകിയിട്ടുണ്ട്​'' -അനിൽ ആൻറണിക്ക്​ ആത്​മവിശ്വാസം.ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള 10 അംഗ സമിതിയിൽ നിന്നു വന്ന 'നാടു നന്നാവാൻ യു.ഡി.എഫ്​' എന്ന ടൈറ്റിലിലൂടെ എന്താണ്​ പറയാൻ ഉദ്ദേശിക്കുന്നത്​ എന്ന ചോദ്യത്തിന്​, ഒന്നിലേറെ കാര്യങ്ങൾ നന്നാക്കാനു​െണ്ടന്നാണ്​ അനിൽ വിശദീകരിച്ചത്. കേന്ദ്ര-സംസ്​ഥാന സർക്കാറുകൾ കൊണ്ടു വന്ന, പ്രകൃതിദുരന്തങ്ങളേക്കാൾ മാരകമായ ​ദുരന്തങ്ങൾ പരിഹരിച്ച്​ നാടിനെ തിരിച്ചു​െകാണ്ടുവരുമെന്ന വാക്കാണ്​​ ഇതിലൂടെ യു.ഡി.എഫ്​ നൽകുന്നതെന്നാണ്​ അദ്ദേഹം പറയുന്നത്​. ''ഏറ്റവും അഭ്യസ്​തവിദ്യരായിട്ടും 40 ശതമാനം തൊഴിലില്ലായ്​മയാണ്​ കേരളത്തിൽ. ഏറ്റവും നല്ല ആരോഗ്യ സംവിധാനമുണ്ടായിട്ട്​ കോവിഡിൽ ഏറ്റവും മുന്നിൽ നമ്മളാണ്​. ഇതെല്ലാം പരിഹരിച്ച്​ നാടു നന്നാക്കും എന്നാണ്​ കാമ്പയിനിലൂടെ ഞങ്ങൾ പറയുന്നത്​.'' -അനിലി​െൻറ വിശദീകരണം.

പ്രോമിസ്​ വിൽക്കുന്നവർ

ഒരു ബെനഫിറ്റോ​ പ്രോമിസോ​ ഒരു സർപ്രൈസോ​ കരുതിവെക്കുകയാണ്​ ആണ്​ എപ്പോഴും കാമ്പയിൻ ടൈറ്റിലുകളുടെ സ്വഭാവമെന്നും എൽ.ഡി.എഫി​െൻറയും യു.ഡി.എഫി​െൻറയും ടൈറ്റിലുകളും ഇതു തന്നെയാണ്​ ചെയ്യുന്നതെന്നും ബ്രാൻഡിങ്​ രംഗത്തെ വിദഗ്​ധർ പറയുന്നു. ''യു.ഡി.എഫും എൽ.ഡി.എഫും ​േപ്രാമിസാണ്​ ബാഗ്​ ചെയ്യുന്നത്​. ഒപ്പം അവരുടെ ടീം ക്യാപ്​റ്റ​െൻറ ഇമേജ്​ പേഴ്​സോണിഫൈ ചെയ്യാനും ശ്രമിക്കുന്നു'' -കൊച്ചിയിലെ പ്രമുഖ ബ്രാൻഡ്​​ കൺസൾട്ടൻറ്​ സോണി വി. മാത്യു അഭിപ്രായപ്പെടുന്നു.

'ഉറപ്പാണ്​ എൽ.ഡി.എഫി'ൽ അമിത ആത്​മവിശ്വാസത്തി​െൻറ ധ്വനി ഉണ്ടായാൽ തിരിച്ചടിക്കാൻ സാധ്യത ഉണ്ട്​. എൽ.ഡി.എഫ്​ അത്​ തിരിച്ചറിഞ്ഞിട്ടുണ്ട്​ എന്നുതന്നെ കരുതാം​. അതുകൊണ്ടാണ്​ 'ഉറപ്പാണ്​ ആരോഗ്യം...' എന്നതു പോലുള്ള പ്രോമിസുകൾ മുന്നിൽ ചേർത്ത്​ 'ഉറപ്പാണ്​ എൽ.ഡി.എഫി'ൽ ആരോപിക്കാവുന്ന ഓവർ കോൺഫിഡൻസ്​ മയപ്പെടുത്തുന്നത്​.


അതുപോലെ 'നാടുനന്നാവാൻ യു.ഡി.എഫ്​' എന്നതി​െൻറ കൂടെ, പുതിയ പദ്ധതികൾ വാഗ്​ദാനം ചെയ്യു​േമ്പാൾ യു.ഡി.എഫ്​ ചേർക്കുന്ന 'വാക്കു നൽകുന്നു യു.ഡി.എഫ്​' എന്ന സബ്​ടൈറ്റിലിന്​ എൽ.ഡി.എഫി​െൻറ 'ഉറപ്പാണ്​.....' കാമ്പയിൻ ടൈറ്റിലി​െൻറ സ്വാധീനമുണ്ടായിട്ടുണ്ട്​ എന്നാണ്​ ഞാൻ കരുതുന്നത്​.

രണ്ടു ടൈറ്റിലുകൾ വരു​േമ്പാൾ ഫോക്കസ്​ ഡൈല്യൂട്ട്​ ആവാൻ സാധ്യത കൂടുതലാണ്​ എന്ന പ്രശ്​നം യു.ഡി.എഫ്​ അഭിമുഖീകരിക്കേണ്ടി വരും. ചുരുക്കത്തിൽ ബ്രാൻഡിങ്​ പേഴ്​സ്​പെക്​ടീവിൽ എൽ.ഡി.എഫി​െൻറ കാമ്പയിൻ ​ടൈറ്റിൽ ഒരിത്തിരി മുന്നിലാണെന്ന്​ പറയേണ്ടി വരും. കൂടുതൽ പേരിലേക്ക്​ എൽ.ഡി.എഫ്​ കാമ്പയിൻ എത്തിയതുകൊണ്ടല്ല, മറിച്ച്​ കുറച്ചു കൂടി ഫോക്കസ്​ഡ്​ ആയതുകൊണ്ടാണത്​ പറയുന്നത്​. ബജറ്റ്​ കൂടുതലുണ്ടെങ്കിൽ ഏത്​ കാമ്പയിനും കൂടുതൽ ആളുകളിലെത്തിക്കാൻ കഴിയും. എല്ലാറ്റിലുമുപരി, വാക്കുകൾ കൊണ്ടല്ല ആക്​ഷനിലൂടെയാണ്​ ബ്രാൻഡ്​ ബിൽഡ്​ ചെയ്യേണ്ടത്​. പ്രവൃത്തിയെ സപ്പോർട്ട്​ ചെയ്യാൻ മാത്രമേ വാക്കുകൾക്ക്​ കഴിയൂ. ഫാൾസ്​ ക്ലെയിമുകൾ ബ്രാൻഡിനെ സൃഷ്​ടിക്കില്ല, പാർട്ടി ആയാലും പ്രോഡക്​ട്​ ആയാലും '' -സോണി നിരീക്ഷിക്കുന്നു.

Show Full Article
TAGS:assembly election 2021 UDF LDF nda 
Next Story