Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒ​ന്നി​ച്ചു​നി​ൽ​ക്കാ​ൻ ന​മു​ക്കി​ഷ്ട​മാ​ണ്; കേ​ര​ളം @70

text_fields
bookmark_border
ഒ​ന്നി​ച്ചു​നി​ൽ​ക്കാ​ൻ ന​മു​ക്കി​ഷ്ട​മാ​ണ്; കേ​ര​ളം @70
cancel

‘‘​കേ​ര​ള സ​ർ... ഹ​ണ്ട്ര​ഡ് ​​​പെ​ർ​സെ​ന്റ് ലി​റ്റ​റ​സി സ​ർ..’’ എ​ന്ന് ട്രോ​ളി​യ​വ​ർ​ക്കും കൂ​ളാ​യി അ​തു​കേ​ട്ടു​നി​ന്ന ന​മു​ക്കു​മ​റി​യാം, ന​മ്മ​ൾ സൂ​പ്പ​റാ​ണെ​ന്ന്. ‘ഭ്രാ​ന്താ​ല​യ’​മെ​ന്ന, ഇ​തി​നേ​ക്കാ​ൾ വ​ലി​യ പ​രി​ഹാ​സ​ത്തി​ൽ നാം ​പ​ത​റി​യി​ട്ടി​ല്ല. ‘ജാ​തി​ഭേ​ദം മ​ത​ദ്വേ​ഷം ഏ​തു​മി​ല്ലാ​തെ സ​ർ​വ​രും സോ​ദ​ര​ത്വേ​ന വാ​ഴു​ന്ന മാ​തൃ​കാ സ്ഥാ​ന​മാ​ണി​തെ’​ന്ന് നാം ​തി​രി​ച്ച് ട്രോ​ളു​ക​യും ചെ​യ്തു. ​വൈ​ക്ക​ത്ത് സ​ത്യ​ഗ്ര​ഹ​മി​രു​ന്നും വ​ക്ക​ത്തു​നി​ന്ന് ‘സ്വ​ദേ​ശാ​ഭി​മാ​നി’​യി​റ​ക്കി​യും മ​ല​യാ​ള കേ​ര​ളം മു​ന്നേ​റി. വി​ല്ലു​വ​ണ്ടി തെ​ളി​ച്ചും കൃ​ഷി​ക്കാ​ര​ന്റെ കൈ​ക​ളി​ൽ ഭൂ​മി​യെ​ത്തി​ച്ചും നാം ​നി​വ​ർ​ന്നു​നി​ന്നു. അ​റ​ബി​ക്ക​ട​ൽ തി​ര​യ​ടി​ച്ച് വി​ളി​ച്ച​പ്പോ​ൾ അ​റേ​ബ്യ​ൻ തീ​ര​ത്തേ​ക്കും അ​ല​യ​ടി​ച്ചെ​ത്തി, ഐ​ശ്വ​ര്യം വാ​രി​വ​ന്നു. ‘വാ​യി​ക്കു​ക, നി​ന്റെ നാ​ടി​ന്റെ നാ​മ​ത്തി’​ലെ​ന്ന് നാം ​ഒ​ന്നി​ച്ചു​പ​റ​ഞ്ഞ​​പ്പോ​ൾ എ​ല്ലാ​വ​രും എ​ഴു​തി​പ്പ​ഠി​ച്ചു വാ​യി​ച്ചു. അ​താ​ണ് സ​ർ ഹ​ണ്ട്ര​ഡ് ​​​പെ​ർ​സെ​ന്റ് ലി​റ്റ​റ​സി. പി​​ന്നെ പ്ര​ള​യ​ത്തെ​യും ഈ ​തീ​രം അ​തി​ജീ​വി​ച്ചു. അ​തു​കൊ​ണ്ടെ​ല്ലാ​മാ​യി​രി​ക്കാം ഏ​തു കൈ​ക​ളും ഏ​തു കൈ​ക​ളി​ലേ​ക്കും കൊ​രു​ത്ത് നാ​മി​ന്നും ഇ​വി​ടി​രു​ന്ന് ചാ​യ കു​ടി​ക്കു​ന്ന​ത്, ബീ​ഫി​ൽ പ​ഴം​പൊ​രി മു​ങ്ങു​ന്ന​ത്. അ​തെ, ഒ​ന്നി​ച്ചു​നി​ൽ​ക്കാ​ൻ ന​മു​ക്കി​ഷ്ട​മാ​ണ്. കേ​ര​ള​പ്പി​റ​വി​യു​ടെ ഏ​ഴാം പ​തി​റ്റാ​ണ്ടി​ൽ നാം ​പ​റ​യും, കേ​ര​ളം വേ​റെ മാ​രി....

ഏ​ഴ് പ​തി​റ്റാ​ണ്ടു​ക​ൾ;ഏ​ഴ് നാ​ഴി​ക​ക്ക​ല്ലു​ക​ൾ

ഒ​ന്നാം ദ​ശ​കം (1956-1966)

ആ​ദ്യ ക​മ്യൂ​ണി​സ്റ്റ് സ​ർ​ക്കാ​റും സാ​മൂ​ഹി​ക പ​രി​ഷ്ക​ര​ണ​ങ്ങ​ളും:1957ൽ ​അ​ധി​കാ​ര​മേ​റ്റ ഇ.​എം.​എ​സ് സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​വെ​ച്ച കാ​ർ​ഷി​ക​ബ​ന്ധ-​വി​ദ്യാ​ഭ്യാ​സ ബി​ല്ലു​ക​ൾ ആ​ധു​നി​ക കേ​ര​ള​ത്തി​ന് അ​ടി​ത്ത​റ പാ​കി.

ര​ണ്ടാം ദ​ശ​കം (1966-1976)

ഭൂ​പ​രി​ഷ്ക​ര​ണ​ത്തി​ന്റെ പു​തി​യ അ​ധ്യാ​യം: ജ​ന്മി​ത്ത വ്യ​വ​സ്ഥ​ക്ക് അ​ന്ത്യം കു​റി​ക്കാ​നും ക​ർ​ഷ​ക​രു​ടെ​യും കു​ടി​കി​ട​പ്പു​കാ​രു​ടെ​യും അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​നും ല​ക്ഷ്യ​മി​ട്ട ഭൂ​പ​രി​ഷ്ക​ര​ണ നി​യ​മ​ത്തി​ലെ സു​പ്ര​ധാ​ന വ്യ​വ​സ്ഥ​ക​ൾ 1970 ജ​നു​വ​രി ഒ​ന്നി​ന് പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നു. ഭൂ​വു​ട​മ​സ്ഥ​ത​യി​ലും സാ​മൂ​ഹി​ക​ബ​ന്ധ​ങ്ങ​ളി​ലും വ​ലി​യ മാ​റ്റ​ങ്ങ​ൾ​ക്ക് ഇ​ത് വ​ഴി​യൊ​രു​ക്കി.

മൂ​ന്നാം ദ​ശ​കം (1976-1986)

ഗ​ൾ​ഫ് പ്ര​വാ​സ​വും സൈ​ല​ന്റ് വാ​ലി സം​ര​ക്ഷ​ണ​വും: 1970ക​ളി​ൽ ആ​രം​ഭി​ച്ച ഗ​ൾ​ഫ് കു​ടി​യേ​റ്റം ഈ ​ദ​ശാ​ബ്ദ​ത്തി​ൽ ശ​ക്ത​മാ​യ വ​ള​ർ​ച്ച കൈ​വ​രി​ച്ചു. പ്ര​വാ​സി വ​രു​മാ​നം കേ​ര​ള​ത്തി​ന്റെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ​യും ജീ​വി​ത​രീ​തി​ക​ളെ​യും മാ​റ്റി​മ​റി​ക്കാ​ൻ തു​ട​ങ്ങി. പ​രി​സ്ഥി​തി സം​ര​ക്ഷ​ണ ച​രി​ത്ര​ത്തി​ലെ സു​പ്ര​ധാ​ന​മാ​യ സൈ​ല​ന്റ് വാ​ലി പ്ര​ക്ഷോ​ഭം വി​ജ​യി​ച്ച​തും ഈ ​കാ​ല​ഘ​ട്ട​ത്തി​ലാ​ണ്.

നാ​ലാം ദ​ശ​കം (1986-1996)

സ​മ്പൂ​ർ​ണ സാ​ക്ഷ​ര​ത: 1991 ഏ​പ്രി​ൽ 18ന് ​കേ​ര​ളം ഇ​ന്ത്യ​യി​ലെ ആ​ദ്യ സ​മ്പൂ​ർ​ണ സാ​ക്ഷ​ര​ത സം​സ്ഥാ​ന​മാ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ടു.

അ​ഞ്ചാം ദ​ശ​കം (1996-2006)

കു​ടും​ബ​ശ്രീ​യു​ടെ ഉ​ദ​യം: ദാ​രി​ദ്ര്യ നി​ർ​മാ​ർ​ജ​ന​വും സ്ത്രീ​ശാ​ക്തീ​ക​ര​ണ​വും ല​ക്ഷ്യ​മി​ട്ട് 1998 മേ​യ് 17ന് ​കു​ടും​ബ​ശ്രീ പ്ര​സ്ഥാ​നം ആ​രം​ഭി​ച്ചു. അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ളി​ലൂ​ടെ സ്ത്രീ​ക​ളു​ടെ സാ​മ്പ​ത്തി​ക സ്വ​യം​പ​ര്യാ​പ്ത​ത​ക്കും സാ​മൂ​ഹി​ക പ​ങ്കാ​ളി​ത്ത​ത്തി​നും ശ​ക്ത​മാ​യ അ​ടി​ത്ത​റ സൃ​ഷ്ടി​ച്ച കു​ടും​ബ​ശ്രീ കേ​ര​ള​ത്തി​ന്റെ വി​ക​സ​ന ച​രി​ത്ര​ത്തി​ലെ പ്ര​ധാ​ന നാ​ഴി​ക​ക്ക​ല്ലാ​യി.

ആ​റാം ദ​ശ​കം(2006-2016):

ഡി​ജി​റ്റ​ൽ കേ​ര​ള​ത്തി​ലേ​ക്കു​ള്ള മു​ന്നേ​റ്റം: ഇ-​ഗ​വേ​ണ​ൻ​സ് സേ​വ​ന​ങ്ങ​ളു​ടെ​യും അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളു​ടെ​യും വ്യാ​പ​ന​ത്തി​ലൂ​ടെ കേ​ര​ളം ഡി​ജി​റ്റ​ൽ പ​രി​വ​ർ​ത്ത​ന​ത്തി​ൽ നി​ർ​ണാ​യ​ക പു​രോ​ഗ​തി കൈ​വ​രി​ച്ചു. 2016 ഫെ​ബ്രു​വ​രി 27ന് ​കേ​ര​ള​ത്തെ ഡി​ജി​റ്റ​ൽ സം​സ്ഥാ​ന​മാ​യി പ്ര​ഖ്യാ​പി​ച്ചു.

ഏ​ഴാം ദ​ശ​കം (2016-2026)

അ​തി​ജീ​വ​ന​വും വി​ഴി​ഞ്ഞ​ത്തി​ന്റെ ഉ​ദ​യ​വും: 2018ലെ ​മ​ഹാ​പ്ര​ള​യം, നി​പ, കോ​വി​ഡ് മ​ഹാ​മാ​രി തു​ട​ങ്ങി​യ പ്ര​തി​സ​ന്ധി​ക​ളെ കേ​ര​ളം നേ​രി​ട്ട കാ​ല​ഘ​ട്ടം. ദു​ര​ന്ത​നി​വാ​ര​ണ​ത്തി​ലും പൊ​തു​ജ​നാ​രോ​ഗ്യ രം​ഗ​ത്തും ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തി​ന്റെ പ്രാ​ധാ​ന്യം ഈ ​അ​നു​ഭ​വ​ങ്ങ​ൾ തെ​ളി​യി​ച്ചു. വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​തോ​ടെ തു​റ​മു​ഖ, വ്യാ​പാ​ര, സാ​മ്പ​ത്തി​ക വി​ക​സ​ന​ത്തി​ന് പു​തി​യ സാ​ധ്യ​ത​ക​ൾ തു​റ​ന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kerala at 70: Seven decades, seven milestones
Next Story