കർണാടകം വിളിച്ചു പറയുന്നത്​  

കർണാടക തെരഞ്ഞെടുപ്പ് ഫലം 2019ലെ ലോക്​സഭ തെര​ഞ്ഞെടുപ്പി​​​​െൻറ ഗതി വിളിച്ചു പറയുന്നുണ്ട്​. ഭരണത്തിലെ പിഴവും ജനത്തി​​​​െൻറ കെടുതിയും നവമാധ്യമങ്ങളിലെ വൈറൽ പരിഹാസവും നിലനിൽക്കുന്നുവെങ്കിലും മോദി തന്നെയാണ് താരം. പ്രതിപക്ഷത്തെ ​മുന്നിൽ നിന്ന് നയിക്കാൻ രാഹുൽ ഗാന്ധിക്കും കോൺഗ്രസിനുമുള്ള വിശ്വാസ്യതയാണ് ഇടിഞ്ഞത്. പ്രാദേശിക കക്ഷികൾ അവരുടെ വഴിക്കും കോൺഗ്രസ്​ മറുവഴിക്കും ബി.ജെ.പിയോട്​ ഏറ്റുമുട്ടുന്ന ത്രിമാന മുഖമുള്ള ലോക്​സഭാ തെരഞ്ഞെടുപ്പാണ്​ വരുന്നത്​. ജനതാദളും കോൺഗ്രസും ബി.ജെ.പിയോട്​ ഏറ്റുമുട്ടിയ കർണാടകത്തിലെ ത്രിമാന പോരാട്ടത്തി​​​​െൻറ ഫലം ആവർത്തിക്കപ്പെടുമോ എന്നേ കണ്ടറിയേണ്ടൂ. കോൺഗ്രസ്​ ഒരു വശത്ത​ും അതാത് പ്രാദേശിക പാർട്ടികൾ മറുവശത്തുമായി നിന്ന്​ മോദിവിരുദ്ധ പ്രതിപക്ഷവോട്ട്​ പങ്കിടുന്ന സാഹചര്യം തന്നെയാണ്​ ബി.ജെ.പിക്ക്​ മുതൽക്കൂട്ട്​.

 കർണാടകത്തിൽ കോൺഗ്രസിനെതിരെ ഭരണവിരുദ്ധ വികാരം ഒന്നുമുണ്ടായിരുന്നില്ല. സംസ്​ഥാന നേതൃത്വം ശക്​തമായിരുന്നുവെന്ന് മാത്രമല്ല, മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വ്യക്​തിപ്രഭാവം മുതൽക്കൂട്ടായിരുന്നു. 38 പ്രചാരണ യോഗങ്ങളിൽ പ​െങ്കടുത്ത രാഹുൽ ഗാന്ധിയുടെയും ദേശീയ നേതൃത്വത്തി​​​​െൻറയും സഹായം ​അതുവേറെ. എന്നിട്ടും ബി.ജെ.പി ഒറ്റക്ക്​ കേവല ഭൂരിപക്ഷം നേടിയതിൽ മോദി^അമിത്​ഷാമാരുടെയും യെദിയൂരപ്പയുടെയും മിടുക്കുണ്ട്​. ആ മിടുക്ക്​ ഭരണമികവി​േൻറതല്ല, മറിച്ച് ത​ന്ത്രങ്ങളുടെയും മറുതന്ത്രങ്ങളുടേതുമാണ്​. കിങ്​മേക്കറാകാൻ കച്ചകെട്ടിയ ദേവഗൗഡയും കുമാരസ്വാമിയും നയിക്കുന്ന ജനതാദൾ ^എസ്​ ബി.ജെ.പി വിരുദ്ധരുടെ വോട്ടിൽ നല്ലൊരു ഭാഗം പങ്കി​െട്ടടുത്താൽ കോൺഗ്രസിന്​ തോൽക്കാതെ വയ്യ. കർണാടകത്തിൽ കരുത്തരായ അഴിമതി റെഡ്ഢിമാർ ബി.ജെപിക്കു നൽകിയ കൈത്താങ്ങും കൂടി എടുത്ത് പറയണം. 

Karnataka election

 21ാമത്​ സംസ്​ഥാനവും ബി.ജെ.പി കൈപിടിയിൽ ഒതുക്കു​േമ്പാൾ കോൺഗ്രസി​​​​െൻറ ഭരണം പഞ്ചാബിലും കൈവെള്ളയുടെ വിസ്​തൃതിയുള്ള പുതുച്ചേരി, മിസോറാം എന്നിവിടങ്ങളിലും മാത്രമായി. ബി.ജെ.പി വിരുദ്ധ ചേരിയെ നയിക്കാൻ ​േദശീയ പാർട്ടിയായ കോൺഗ്രസിന്​ ഇനിയങ്ങോട്ട്​ എത്രത്തോളം അവസരമുണ്ടെന്ന യാഥാർഥ്യം അത്​​ വിളിച്ചു പറയുന്നുണ്ട്​. ദേശീയ രാഷ്​ട്രീയത്തിൽ കണ്ണുമായി നിൽക്കുന്ന ബി.​ജെ.പി വിരുദ്ധ മുഖമുള്ള പ്രാദേശിക പാർട്ടികൾ കോൺഗ്രസി​​​​െൻറ നേതൃത്വം അംഗീകരിക്കാനല്ല, സ്വന്തം നേതൃത്വം സ്​ഥാപിച്ചെടുക്കാനാണ്​ ഇനിയ​േങ്ങാട്ട്​ ശ്രമിക്കുക. പ്രധാനമന്ത്രി സ്​ഥാനാർഥികളുടെ റോളിൽ മമത ബാനർജിയും മായാവതിയുമൊക്കെ ശക്​തമായി രംഗത്തു വരും. അവർ ഒന്നിച്ചു നിന്ന്​ പൊതുസ്​ഥാനാർഥിയെ നിർദേശിക്കാനും സാധ്യതയേറെ. അത്തരമൊരു ചുറ്റുപാടിൽ ബി.ജെ.പിയെ ഭരണത്തിൽ നിന്നിറക്കാൻ അവരെ പിന്തുണക്കുക എന്ന നിർബന്ധിതാവസ്​ഥയിലേക്ക്​ കോൺഗ്രസ്​ എത്തിച്ചേരാൻ സാധ്യതയേറെയാണ്.

അതല്ലെങ്കിൽ 150 സീറ്റെങ്കിലും പിടിക്കാൻ കോൺഗ്രസിനു സാധിക്കണം. ഗുജറാത്ത്​, കർണാടകം, മഹാരാഷ്​​ട്ര, രാജസ്​ഥാൻ, മധ്യപ്രദേശ്​, പഞ്ചാബ്​, കേരളം എന്നിങ്ങനെ കോൺഗ്രസിനു കരുത്തുള്ള സംസ്​ഥാനങ്ങളിലെ സീറ്റെണ്ണം കൂട്ടിയെടുത്താൽ അത്രയും എത്തിക്കാൻ കഴിയുമെങ്കിൽ, കർണാടകത്തിൽ പ്രസ്​താവിച്ച പ്രകാരം രാഹുൽ ഗാന്ധിക്ക്​ പ്രധാനമന്ത്രി സ്​ഥാനാർഥിയാകാം.

Karnataka-election

കോൺഗ്രസിനെന്ന പോലെ ബി.ജെ.പിക്കും കർണാടകത്തിൽ ജയിക്കേണ്ടത്​ അത്യാവശ്യമായിരുന്നു. നാലു വർഷത്തെ ഭരണം യഥാർഥത്തിൽ പരാജയവും ജനവിരുദ്ധവുമാണെങ്കിലും, ബി.ജെ.പിക്ക്​ മോദിക്കു കീഴിൽ ഇനിയും ഭാവിയുണ്ടെന്ന്​ സ്വന്തം വോട്ടർമാരെയും പാർട്ടിക്കാരെയും സഖ്യകക്ഷികളെയും കയ്യാലപ്പുറത്തിരിക്കുന്നവരെയും ബോധ്യപ്പെടുത്തേണ്ടിയിരുന്നു. ഇപ്പോൾ നേടിയ ആത്​മവിശ്വാസം ഇനിയങ്ങോട്ടുള്ള മാസങ്ങളിൽ ഭരണചേരിക്ക്​ ഉണർവു നൽകും.

മോദിയും സംഘവും ആ ജയം നേടിയത്​ വാചക കസർത്തും സംഘാടന മികവും ജാതിസമവാക്യങ്ങളും അവിശുദ്ധ സഖ്യങ്ങളുമൊക്കെ ചേർത്തുവെച്ചാണ്. എന്നാൽ മറ്റൊന്നു കൂടിയുണ്ട്​, മോദിയെ തോൽപ​ിച്ചേ തീരൂ എന്ന വാശി പ്രതിപക്ഷ നിരയിൽ വർധിക്കുകയാണ്​. അസംഭവ്യമെന്നു കരുതിയ മായാവതി^അഖിലേഷ്​ ബന്ധം പോലെ പുതിയ സമവാക്യങ്ങളും വിട്ടുവീഴ്​ചകളും പ്രതിപക്ഷ നിരയിൽ രൂപപ്പെടുന്നതിന്​ ഇത്​ വഴിയൊരുക്കുകയും ചെയ്യും.

Loading...
COMMENTS