Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightട്രെൻഡുകളുടെ കുലപതി

ട്രെൻഡുകളുടെ കുലപതി

text_fields
bookmark_border
i-v-sasi
cancel
camera_alt???.??. ???

1975ലെ ഒരു നവംബറിൽ ചെന്നൈയിലെ വടപളനി കമലാ തിയേറ്ററില്‍ ഒരു മലയാള സിനിമയുടെ ആദ്യ പ്രദർശനം നടക്കുകയാണ്​. ചെന്നൈ നഗരത്തിലെ സിനിമ പ്രമാണിമാരുടെ ക്ഷണിക്കപ്പെട്ട സദസ്സിനായി നടത്തിയ പ്രിവ്യു. സിനിമ കഴിഞ്ഞിറങ്ങിയവരെല്ലാം പുതുമുഖ സംവിധായക​​​​െൻറ തോളിൽ തട്ടി അഭിനന്ദിച്ചു. ആദ്യ ചിത്രം തന്നെ തകർപ്പനായെന്ന്​ ചിലർ പറഞ്ഞു. മെല്ലിച്ച ആ ചെറുപ്പക്കാര​​​​െൻറ മുഖത്ത്​ ഭയസംഭ്രമങ്ങളുടെ കയറ്റിറക്കങ്ങളായിരുന്നു. സിനിമ കണ്ട്​ ഗംഭീരമെന്ന്​ വിലയിരുത്തിയെങ്കിലും ആ സിനിമ വിതരണത്തിനെടുക്കാൻ ആരും മുന്നോട്ടു വന്നില്ല. ഒന്നാമത്​ പുതിയ സംവിധായകൻ. പ്രമേയമാക​െട്ട ഇതുവരെ പരിചയമല്ലാത്തത്​. പറഞ്ഞ രീതിയും വ്യത്യസ്​തം. വമ്പൻ താരങ്ങൾ ആരുമില്ല. വിതരണക്കാർക്ക്​ ഒട്ടും ധൈര്യമില്ലായിരുന്നു അങ്ങനെയൊരു സിനിമ വിതരണത്തിനെടുക്കാൻ. ഒടുവിൽ കലാനിലയം കൃഷ്​ണൻ നായര​ുടെ കാരുണ്യത്തിൽ സിനിമ വിതരണത്തിനെടുത്തു. സിനിമ റിലീസായി. അതൊരു തുടക്കമായിരുന്നു.

Aavanazhi

കോഴിക്കോട്ട്​ നിന്ന്​ ചിത്രകലയും കൈമുതലാക്കി കോടമ്പാക്കത്തെ സിനിമ പൂക്കുന്ന തെരുവുകളിൽ വന്നിറങ്ങിയ ഇരുപ്പം വീട്ടിൽ ശശിധരൻ എന്ന ​െഎ.വി. ശശിയുടെ  പ്രയാണത്തി​​​​െൻറ തുടക്കം. ‘ഉത്സവം’ എന്ന സിനിമയുടെ വിജയവും. വില്ലനായ​ കെ.പി. ഉമ്മറിനെ നായകനാക്കി നടത്തിയ പരീക്ഷണമായിരുന്നു ‘ഉത്സവം’. ധീരോദാത്തനും അതിപ്രതാപവാനും സദ്​ഗുണ സമ്പന്നരുമായ നായകന്മാർ മാത്രം അടക്കിഭരിച്ച സിനിമയുടെ തിരശ്ശീലയിലെ മിനുമിനുത്ത ജീവിതങ്ങളിൽ പരുപരുത്ത കഥാപാത്രങ്ങളുടെ കടന്നുവരവിന്​ തുടക്കമാവുകയായിരുന്നു. പുതിയ ട്ര​ൻഡി​​െൻറ  തുടക്കം. എട്ട്​ പതിറ്റാണ്ട്​ നീണ്ട മലയാള സിനിമയ​ുടെ ചരിത്രത്തിൽ പാതിയോളം കാലം അതിനൊപ്പം ജീവിച്ചൊരാൾ. മലയാള സിനിമയിൽ പലവുരു ആവർത്തിക്കപ്പെട്ട ഒട്ടുമിക്ക ​ട്രെൻഡുകളുടെയും തുടക്കക്കാരൻ... അതായിരുന്നു െഎ.വി. ശശി.

i-v-sasi
െഎ.വി ശശി ടി. ദാമോദരനോടൊപ്പം
 


മലയാള സിനിമക്കാർക്കിടയിൽ അത്ര പ്രചാരമല്ലാത്ത ഗോൾഫ്​ തൊപ്പിയും ധരിച്ചു മാത്രമേ ​െഎ.വി. ശശിയെ കാണാറുള്ളു. ട്രെൻഡുകളുടെ ആശാൻ എന്ന ആ തൊപ്പി ശശിക്കു മാത്രമേ ചേരുമായിരുന്നുള്ളു. അടിയും ഇടിയും വെടിയും രതിയുമെല്ലാം നിറഞ്ഞ കച്ചവട സിനിമയിലേക്ക്​ സമർഥമായി കലാമൂല്യത്തെ എങ്ങനെ സന്നിവേശിപ്പിക്കാ​മെന്നതി​​​​െൻറ മികച്ച ഉദാഹരണങ്ങളായിര​ുന്നു അദ്ദേഹത്തി​​​​െൻറ സിനിമകൾ. 1968ൽ എ.ബി രാജി​​​​െൻറ ‘കളിയല്ല കല്ല്യാണം’ സിനിമയിൽ കലാ സംവിധായകനായി തുടങ്ങിയതാണ്​ ശശിയുടെ  സിനിമ ജീവിതം. ഏഴ്​ വർഷത്തിനു ശേഷമാണ്​ ‘ഉത്സവം’ എന്ന ആദ്യ സിനിമയുണ്ടാകുന്നത്​. അക്കാലത്തെ ന്യൂജെൻ സിനിമയായിരുന്നു അത്​.

avalude

സിനിമയുടെ വരേണ്യമായ സങ്കൽപ്പങ്ങളെ എറിഞ്ഞുടച്ച ചിത്രമായിരുന്നു ‘അവളുടെ രാവുകൾ’. സിനിമയിലെ കുലമഹിമയുടെ  നാലുകെട്ടിനുള്ളിൽ പ്രവേശന​ം കിട്ടാത്ത ഒരു വേശ്യയെ നായികയായി തെരഞ്ഞെടുക്കാൻ കാണിച്ച ചങ്കൂറ്റമായിരുന്നു ആ സിനിമ. ഉത്സവം മുതൽ തുടങ്ങിയ ​െഎ.വി. ശശി ^ആലപ്പി ഷെറീഫ്​ കുട്ടുകെട്ടി​ൽ പിറന്ന ‘അവളുടെ രാവുകൾ’ അക്കാലത്തെ മികച്ച ഹിറ്റായി. മലയാളത്തിലെ സ്​ത്രീപക്ഷ സിനിമകളുടെ പട്ടികയിലാണ്​ ഇൗ ചിത്രത്തെ നിരൂപകർ പെടുത്തിയിരിക്കുന്നത്​. പക്ഷേ, അവളുടെ രാവുകളിലെ രതിസാധ്യതകളിൽ വ്യാമോഹിച്ച്​ അതിനെ പിന്തുടർന്ന്​ ചില ചിത്രങ്ങൾ പലരും തട്ടിക്കൂട്ടിയെങ്കിലും ബോക്​സ്​ ഒാഫീസിൽ കാര്യമായ ചലനങ്ങൾ ഉണ്ടാക്കാതെ കടന്നുപോയി. വെറുമൊരു ‘എ’ പടമായി മാത്രമാണ്​ ‘അവളു​െട രാവുക’ളുടെ അനുകർത്താക്കൾ മനസ്സിലാക്കിയത്​. പ്രേംനസീർ നായകനായി നിറഞ്ഞുനിന്ന കാലത്ത്​ അദ്ദേഹത്തെവച്ച്​ സിനിമ ചെയ്യാനൊന്നും െഎ.വി. ശശി മെന​ക്കെട്ടില്ല. ഉമ്മറിനെ നായകനാക്കിയതു പോലെ സോമനെ സൂപ്പർ താരപദവിയിലേക്ക്​ ഉയർത്തിയ ചിത്രമായിരുന്നു ‘ഇതാ ഇവിടെവരെ’. പത്​മരാജ​​​​െൻറ രണ്ടാമത്തെ തിരക്കഥയായിരുന്നു  അത്​. 

IV sasi
സിനിമ സെറ്റിൽ മമ്മൂട്ടിയോടൊപ്പം ഐ.വി ശശി
 


കുടുംബസദസ്സുകളൂടെയും പ്രിയപ്പെട്ട സംവിധായകനായിരുന്നു ​െഎ.വി. ശശി. തുഷാരവും തൃഷ്​ണയ​ുമൊക്കെ കുടുംബ സദസ്സുകളെ പിടിച്ചിരുത്തി. മമ്മൂട്ടി നായകപദവിയിലേക്ക്​ എത്തുന്നതിനു മുമ്പ്​ അദ്ദേഹത്തിലെ നടനെ തിരിച്ചറിയാൻ കഴിഞ്ഞ സംവിധായകനായിരുന്നു ശശി. 1981ൽ എം.ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ‘തൃഷ്​ണ’ സംവിധാനം ചെയ്​തപ്പോൾ മമ്മൂട്ടിയെ നായകവേഷത്തിൽ അവതരിപ്പിച്ചു. അതിനു മുമ്പ്​ വെറും നാല്​ സിനിമകളിലാണ്​ മമ്മൂട്ടി നടനെന്ന നിലയിൽ വേഷമിട്ടത്​. കോഴിക്കോട്​ വലിയങ്ങാടിയിലെ തൊഴിലാളികളെ കേന്ദ്രീകരിച്ച്​ ജയനെ നായകനാക്കി സംവിധാനം ചെയ്​ത ‘അങ്ങാടി’ അക്കാലത്തെ എല്ലാ കലക്​ഷൻ റെക്കോർഡുകളും ഭേദിച്ച സിനിമയാണ്​. കാന്തവലയം, കരിമ്പന, മീൻ തുടങ്ങിയ ചിത്രങ്ങളും ജയനെ നായകനാക്കി സംവിധാനം ​െചയ്​തു. 

Aavanazhi-

രാഷ്​ട്രീയ  സംഭവവികാസങ്ങൾ സിനിമക്ക്​ ഇതിവൃത്തമാകുന്നത്​ ഇപ്പോൾ ഒട്ടും പുതുമയുള്ള കാര്യമല്ല. വിവാദങ്ങൾ നിറഞ്ഞ രാഷ്​ട്രീയവും രാഷ്​ട്രീയക്കാരും നേരിട്ട്​ കഥാപാത്രങ്ങളാവുന്ന എത്രയെങ്കിലും സിനിമകൾ ചൂണ്ടിക്കാണിക്കാൻ കഴിയു​ം. എന്നാൽ, രാഷ്​ട്രീയത്തിലെ അഴിമതിയും വിഷമദ്യ ദുരന്തവും കാമ്പസ്​ റാഗിങ്ങും ഗൾഫ്​ കുടിയേറ്റവും കത്തിനിന്ന 1980​​​​െൻറ തുടക്കത്തിൽ ടി. ദാമോദര​​​​െൻറ തിരക്കഥയിൽ ​െഎ.വി. ശശി സംവിധാനം ചെയ്​ത ‘ഇൗനാട്​’ ആയിരുന്നു ആ ഗണത്തിലെ ആദ്യ സിനിമ. പിൽക്കാലത്ത്​ രാഷ്​ട്രീയക്കാരെ നിർത്തിപ്പൊരിച്ച്​ തലസ്​ഥാനവും കമീഷണറും കിങ്ങുമൊക്കെ സൂപ്പർ ഹിറ്റാകുന്നതിനു മുമ്പ്​ ആ ട്രെൻഡിന്​ തുടക്കം കുറിച്ചത്​ ​െഎ.വി. ശശിയായിരുന്നു. അഹിംസ, ഇനിയെങ്കിലും, അങ്ങാടിക്കപ്പുറത്ത്​, വാർത്ത, അടിമകൾ ഉടമകൾ, നാൽക്കവല, അബ്​കാരി, ഇൗ നാട്​ ഇന്നലെ വരെ തുടങ്ങി രാഷ്​ട്രീയ സംഭവങ്ങൾ പ്രമേയമായി ഒരുപിടി ചിത്രങ്ങൾ കൂടി െഎ.വി. ശശിയിൽനിന്നുണ്ടായി. 

i-v-sasi
മോഹൻലാൽ, സീമ, റഹ്മാൻ, നെടുമുടി വേണു, ജഗതി ശ്രീകുമാർ അടക്കമുള്ളവരോടൊപ്പം എെ.വി ശശി
 


അധോ​േലാക നായകന്മാർ സിനിമയിൽ വില്ലന്മാരായിരുന്ന കാലം. കൊടും ചൂടിലും പകലിലും നൈറ്റ്​ ഗൗണും ധരിച്ച്​ പൈപ്പ്​ കടിച്ചുപിടിച്ച ‘മിസ്​റ്റർ പെരേര’മാരായിരുന്ന അധോലോക നായകരുടെ ഇടയിലേക്കാണ്​ 1984ൽ ‘അതിരാത്ര’ത്തിലെ താരാദാസിനെ ​െഎ.വി. ശശി നായകനാക്കി ഇറക്കി നിർത്തിയത്​. സൂപ്പർ താരപദവിയിലേക്ക്​ മമ്മൂട്ടിയെ ഇൗ ചിത്രം അവരോഹണം​ ചെയ്​തു. അതേവർഷം തന്നെ എം.ടിയുടെ തിരക്കഥയിൽ ‘ഉയരങ്ങളിൽ’ എന്ന സിനിമയിലൂടെ മോഹൻ ലാലിനെ പ്രതി ‘നായക’വേഷത്തിൽ അവതരിപ്പിച്ചു കൈയടി വാങ്ങി. അതിനും രണ്ടു വർഷം കഴിഞ്ഞാണ്​ ‘രാജാവി​​​​െൻറ മകനി’ലൂടെ മോഹൻലാൽ അധോലോക ‘നായകൻ’ ആകുന്നത്​. 84ൽ ‘അടിയൊഴുക്കുകൾ’ എന്ന സിനിമയിലെ ഗുണ്ടാ വേഷത്തിലൂടെ മമ്മൂട്ടിക്ക്​ ആദ്യമായി സംസ്​ഥാന അവാർഡ്​ കിട്ടിയതും ​െഎ.വി. ശശിയുടെ സംവിധാനത്തിലായിരുന്നു.

devasuram

‘ഹിസ്​ ഹൈനസ്​ അബ്​ദുല്ല, ഭരതം, കമലദളം, സർഗം, വാനപ്രസ്​ഥം തുടങ്ങി ക്ലാസിക്കൽ കലകളെ പശ്​ചാത്തലമാക്കി നിരവധി ഹിറ്റ്​ സിനിമകൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്​. പക്ഷേ, അതിനുമെത്രയോ മുമ്പായിരുന്നു എം.ടിയ​ുടെ തിരക്കഥയിൽ കഥകളി പശ്​ചാത്തലത്തിൽ ‘രംഗം’ എന്ന സിനിമ ​െഎ.വി. ശശി അവതരിപ്പിച്ചത്​. ഒറ്റ നായക​​​​െൻറ വീര ശൂരത്വത്തിൽ സിനിമ കറങ്ങുന്നത്​ ഇപ്പോൾ പുതിയ സംഭവമല്ല. എ​േട്ടാളം സിനിമകൾ റിലീസായ വർഷമായിരുന്നു 1986​െല ഒാണക്കാലത്ത് എ​േട്ടാളം സിനിമകൾ റിലീസായ വർഷം. പക്ഷേ, ഒറ്റ നായക​​​​െൻറ പ്രകടനത്തിൽ വിജയം വരിച്ച ‘ആവനാഴി’യായിരുന്നു അതിൽ സൂപ്പർ ഹിറ്റ്​. മമ്മൂട്ടിയുടെ ‘ബൽറാം’ എന്ന പൊലീസ്​ ഇൻസ്​പെക്​ടർ നായകനിൽ സിനിമ കേന്ദ്രീകരിക്കുന്ന ട്രെൻഡിനും വഴിതുറന്നു. പിന്നീട്​ ‘ഇൻസ്​പെക്​ടർ ബൽറാം’ എന്നി സിനിമയും ഹിറ്റായി.

Sas
ഐ.വി ശശിയും സീമയും മക്കൾക്കൊപ്പം
 


​െഎ.വി. ശശിയിലെ മാസ്​റ്റർ ക്രാഫ്​റ്റ്​മാനെ വെളിപ്പെടുത്തിയ ചിത്രമായിരുന്നു ‘1921’. മലബാർ കലാപത്തോട്​ ചരിത്രപരമായി ഏറെക്കൂറെ നീതി പുലർത്തിയ ഇൗ ചിത്രം ‘വടക്കൻ വീരഗാഥ’ക്കും പ​ഴശ്ശിരാജയ്​ക്കുമൊക്കെ മു​േമ്പ പിറന്ന ബിഗ്​ ബജറ്റ്​ ചിത്രമായിരുന്നു. മുണ്ടുടുത്ത്​ മീശ പിരിച്ച കഥാപാത്രങ്ങളുടെ ആവർത്തനം മലയാളത്തിൽ ഉണ്ടായത്​ ‘ദേവാസുര’ത്തിലൂടെയായിരുന്നു. 1993ലെ ആ ചിത്രത്തിനു ശേഷം മലയാള സിനിമ വരിക്കാശ്ശേരി മനയിൽ നിന്ന്​ ഇനിയും ഇറങ്ങിയിട്ടില്ല. തമ്പുരാൻ സിനിമകളുടെ പരമ്പര തന്നെയായിരുന്നു പിന്നീട്​. അക്ഷരങ്ങൾ, കാണാമറയത്ത്​, അനുബന്ധം, ആരൂഢം, ആൾക്കൂട്ടത്തിൽ തനിയെ തുടങ്ങി പ്രമേയത്തി​​​​​െൻറ വൈവിധ്യത്തിലും അവതരണത്തിലും വേറിട്ടു നിന്ന നിരവധി ചിത്രങ്ങൾ. മലയാള സിനിമ പിൽക്കാലത്ത്​ ആഘോഷിച്ച ഒട്ടുമിക്ക ട്രെൻഡുകളുടെയും കുലപതിയായിരുന്നു ​െഎ.വി. ശശി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:film directormalayalam cinemaiv sasimoives newsOpenforum Article
News Summary - IV SASI IS A KING OF TREND CINEMAS -Openforum Article
Next Story