Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഇറാഖ്​ അല്ല ഇറാ​ൻ

ഇറാഖ്​ അല്ല ഇറാ​ൻ

text_fields
bookmark_border
ഇറാഖ്​ അല്ല ഇറാ​ൻ
cancel

പ്രതികൂല ഘടകങ്ങളുണ്ടെന്നത്​ ശരിയാണ്​. പക്ഷേ, പശ്​ചിമേഷ്യയിലെ തള്ളിക്കളയാനാകാത്ത സൈനിക ശക്​തിയാകുന്നതിൽ നിന്ന്​ ഇറാനെ​ അതൊന്നും തടയുന്നില്ലെന്നാണ്​ പ്രതിരോധ രംഗത്ത വിദഗ്​ധരുടെ വിലയിരുത്തൽ. ഇസ്​ലാമിക്​ റവല്യൂഷനറി ഗാർഡ്​ കോർപ്​സിലെ (ഐ.ആർ.ജി.സി) ഖുദ്​സ്​ ​േഫാഴ്​സ്​ മേധാവി ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ചത്​ പൊതു​േവ സംഘർഷഭരിതമായ പശ്​ചിമേഷ്യൻ മേഖലയെ യുദ്ധസമാന അവസ്​ഥയിലേക്ക്​ നയിച്ച സാഹചര്യത്തിൽ, ഇറാൻ എങ്ങിനെ പ്രതികരിക്കുമെന്ന ആശങ്കയോടെയുള്ള കാത്തിരിപ്പിലാണ്​ ലോകം.

അമേരിക്കയോട്​ പകരം വീട്ടുമെന്ന ഇറാൻ പരമോന്നത നേതാവ്​ ആയത്തുല്ല അലി ഖാംനഇയുടെ പ്രഖ്യാപനം ഈ ആശങ്കയെ ബലപ്പെടുത്തുന്നു. അമേരിക്ക ഏറ്റവും മാരകമായ തിരിച്ചടി നേരി​ട്ടേക്കാവുന്ന പ്രതികാര നീക്കമായിരിക്കും ഇറാ​േ​ൻറത്​ എന്ന കണക്കുകൂട്ടലിലാണ്​ പ്രതിരോധ വിദഗ്​ധർ. ഇറാൻെറ സൈനിക സന്നാഹം ശക്​തമാണെന്ന അറിവ്​ ഈ കണക്കുകൂട്ടലിന്​ പിൻബലമാകുന്നുണ്ട്​. ഏത്​ അമേരിക്കൻ കേന്ദ്രമാകും ലക്ഷ്യമാകുക എന്നത്​ മാത്രമാണ്​ അവരുടെ മുന്നിൽ അവശേഷിക്കുന്ന ചോദ്യം.

കരസേന, നാവിക സേന, വ്യോമസേന, ഐ.ആർ.ജി.സി എന്നിവയിലായി 5,34,000 സൈനികരാണ്​ ഇറാനുള്ളത്​. സൈനിക റാങ്കിങ്​ സംബന്ധിച്ച ഓൺലൈൻ വെബ്​സൈറ്റായ ‘ഗ്ലോബൽ ഫയർപവർ ഇൻഡക്​സ്​’ പ്രകാരം ലോകത്തെ 136 രാജ്യങ്ങളിൽ 13ാമത്​ സൈനിക ശക്​തിയാണ്​ ഇറാൻ. പശ്​ചിമേഷ്യ മേഖലയിലെ കണക്കെടുത്താൽ ഒമ്പതാം സ്​ഥാനത്ത്​ തുർക്കിയും 12ാം സ്​ഥാനത്ത്​ ഈജിപ്​തും 16ാം സ്​ഥാനത്ത്​ ഇസ്രയേലും 26ാം സ്​ഥാനത്ത്​ സൗദി അറേബ്യയുമാണ്​. ആണവേതര യുദ്ധമാർഗങ്ങൾ, മാനവ​ വിഭവശേഷി, ഭൂമിശാസ്ത്രപരമായ കിടപ്പ്​, സൈനിക ബജറ്റ്​ തുടങ്ങി 50ഓളം ഘടകങ്ങൾ പരിഗണിച്ചാണ്​ ‘ഗ്ലോബൽ ഫയർപവർ ഇൻഡക്​സ്​’ റാ​ങ്കിങ്​ നൽകുന്നത്​. 8.2 കോടി ജനങ്ങളുള്ള ഇറാൻ മാനവവിഭവ ശേഷിയിൽ ഒട്ടും പിന്നിലല്ല എന്ന വിലയിരുത്തലും വെബ്​സൈറ്റ്​ നടത്തുന്നു.

അതേസമയം, ശത്രുപക്ഷത്തുള്ള അമേരിക്കയുടെയും ഇസ്രയേലിൻെറയും പ്രതിരോധ ബജറ്റിനേക്കാൾ വളരെ കുറവാണ്​ ഇറാ​േൻറത്​. 2017ലെ കണക്കനുസരിച്ച്​ 16 ബില്യൺ ഡോളറാണ്​ ഇറാൻെറ പ്രതിരോധ ബജറ്റ്​. അമേരിക്കയുടേത്​ 600 ബില്യൺ ഡോളറും ഇസ്രയേലി​േൻറത്​ 18.5 ബില്യൺ ഡോളറും (അമേരിക്കയിൽ നിന്നുള്ള 3.5 ബില്യൺ സൈനിക സഹായത്തിന്​ പുറമേ). ശത്രുരാജ്യങ്ങൾക്ക്​ അമേരിക്കയുടെ ആയുധ സഹായം ലഭിക്കുന്ന ഭീഷണി മറികടക്കാനുള്ള നീക്കങ്ങൾ ഇറാൻെറ ഭാഗത്ത്​ നിന്ന്​ എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ട്.​ നാല്​ ദശകമായി ഇറാന്​ അമേരിക്ക ആയുധം നൽകുന്നില്ല. 2006 മുതൽ യു.എൻ ഉപരോധവും നിലനിൽക്കുന്നുണ്ട്​. സ്വയം ആയുധങ്ങൾ നിർമിച്ചാണ്​ ഇറാൻ ഇതിനെ മറികടക്കുന്നത്​. മേഖലയിലെ എതിർ രാജ്യങ്ങൾ വാങ്ങുന്ന പാശ്​ചാത്യ ആയുധങ്ങ​േളാട്​ കിടപിടിക്കുന്ന ആയുധങ്ങൾ ചെലവ്​ കുറച്ച്​ ആഭ്യന്തരമായി ഉൽപാദിപ്പിക്കുന്നതിൽ ഇറാൻ വിജയം കണ്ടിട്ടുമുണ്ട്​്​. ദൗർബല്യങ്ങൾ മറികടന്നുള്ള പ്രതി​രോധ മാർഗങ്ങൾ ആസൂ​ത്രണം ചെയ്​തുതന്നെയാണ്​ ഇറാൻെറ കാത്തിരിപ്പും.

iran-us-issues

ഖുദ്​സ്​ ഫോഴ്​സ്​ എന്ന തുറുപ്പുചീട്ട്​

‘മുൻകൂട്ടിയുള്ള പ്രതിരോധം’ എന്ന ഇറാൻെറ തന്ത്രം തന്നെയാണ്​ ഈ പ്രതിരോധ മാർഗങ്ങളിൽ പ്രധാനം. ഇതിൻെറ തുറുപ്പുചീട്ട്​ ആയിരുന്നു ഖുദ്​സ്​ ഫോഴ്​സ്​. തങ്ങളെ അനുകൂലിക്കുന്ന മേഖലയിലെ രാജ്യങ്ങളിൽ നിലയുറപ്പിച്ചുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക്​ നേതൃത്വം നൽകിയിരുന്നത്​ ഖുദ്​സ്​ ഫോഴ്​സ്​ ആണ്​. അതിന്​ നേതൃത്വം നൽകിയിരുന്ന ഖാസിം സുലൈമാനിയുടെ വധത്തിന്​ തിരിച്ചടിക്കേണ്ടത്​ അതുകൊണ്ടു തന്നെ ഇറാന്​ പ്രധാനമാണ്​ താനും. ഉസാമ ബിൻ ലാദനെയോ അബൂബക്കർ അൽ ബാഗ്​ദാദിയേയോ അമേരിക്ക വിദേശ മണ്ണിൽ കൊലപ്പെടുത്തിയത്​ പോലെയാകില്ല ഖാസിം സുലൈമാനിയുടെ വധമെന്ന പ്രതിരോധ-നയതന്ത്രജ്​ഞ വിദഗ്​ധരുടെ വിലയിരുത്തലും ഈ പശ്​ചാത്തലത്തിലാണ്​. ലാദനെയും ബാഗ്​ദാദിയെയും ഭീകരർ ആയി തന്നെയാണ്​ മറ്റ്​ ലോക ശക്​തികളും കണ്ടിരുന്നത്​. അതുകൊണ്ടു തന്നെ വിദേശ മണ്ണിൽ അവ​െര കൊല്ലപ്പെടുത്തിയ അമേരിക്കയുടെ ചെയ്​തി ന്യായീകരിക്കപ്പെട്ടിരുന്നു. എന്നാൽ, ഒരു രാജ്യത്തിൻെറ ​ൈസനിക മേധാവി ആയിരുന്നു ഖാസിം സുലൈമാനി.

അദ്ദേഹത്തെ ഭീകരൻ എന്ന്​ അമേരിക്ക മുദ്ര കുത്തിയെങ്കിലും ഇറാനിലും അനുകൂല രാജ്യങ്ങളിലും അദ്ദേഹത്തിന്​ വീരപരിവേഷം തന്നെയാണ്​. ലാദനോ ബാഗ്​ദാദിയോ അല്ല ഖാസിം എന്നതുപോലെ തന്നെ ഒരു ഓർമപ്പെടുത്തൽ ഇറാൻ അമേരിക്കക്ക്​ നൽകുന്നുണ്ട്​- ഇറാഖ്​ അല്ല ഇറാൻ. ഇറാഖിലെ ശിയ വിഭാഗം​, സിറിയയിലെ വിമതർ, ലബനാനിലെ ഹിസ്​ബുള്ള വിഭാഗം, യമനിലെ ഹൂതികൾ, ഫലസ്​തീനിലെ വിമോചന പോരാളികൾ എന്നിവർക്കുള്ള സഹായങ്ങളിലൂടെ ഈ രാജ്യങ്ങളിൽ നിന്നുള്ള പ്രതിരോധ നീക്കങ്ങൾക്ക്​ നേതൃത്വം നൽകിയിരുന്ന സുലൈമാനിയുടെ വേർപാടിൻെറ ഞെട്ടലിൽ നിന്ന്​ വേഗം ഉയർത്തെ​ഴുന്നേൽക്കേണ്ടത്​ അതു​െകാണ്ടു തന്നെ ഇറാന്​ പ്രധാനവുമാണ്​.

മേഖലയിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങളെയും ഇസ്രയേലിനെയും അയൽ ഗൾഫ്​ രാജ്യങ്ങളെയും ആക്രമിക്കാൻ ശേഷിയുള്ള ഹ്രസ്വ-മധ്യ-ദീർഘ ദൂര ബാലിസ്​റ്റിക്​ മിസൈലുകളാണ്​ ഇറാൻെറ മറ്റൊരു പ്രതിരോധ ശക്​തി. ഇറാൻെറ ഫത്തേ 110, സുല്‍ഫിക്കര്‍ മിസൈലുകൾ അനുകൂല രാജ്യങ്ങൾക്ക്​ കൈമാറിയിട്ടുണ്ടെന്ന വിവരവും അമേരിക്കയെ ചൊടിപ്പിക്കാനുള്ള കാരണങ്ങളിൽ ഒന്നായിരുന്നു. എണ്ണ നീക്കം തടസ്സപ്പെട​ുത്തി ലോക സമ്പദ്​ വ്യവസ്​ഥക്ക്​ തന്നെ ഭീഷണി ഉയർത്തുക എന്നതാണ്​ ഇറാൻെറ മറ്റൊരു നിർണായക പ്രതിരോധ മാർഗം. ലോകത്ത്​ വിപണനം ചെയ്യപ്പെടുന്ന എണ്ണയുടെ അഞ്ചിലൊന്ന്​​ നീക്കം നടക്കുന്ന ​ഹോർമുസ്​ കടലിടുക്കിലെ ചെക്​പോയൻറുകൾ തടസ്സപ്പെടുത്താൻ മൈനുകളും കപ്പൽ വേധ മിസൈലുകളും ഉൾപ്പെടുത്തിയുള്ള നാവിക സൈന്യവിന്യാസം ഇറാന്​ സാധ്യമാകുമെന്നാണ്​ വിലയിരുത്തൽ. യമൻ വഴിയും ഇത്തരം നീക്കം നടത്താൻ ഇറാന്​ കഴിയും. ഹൂതികളുമായി സഹകരിച്ച്​ ബാബൽ മന്ദാബ്​ കടലിടുക്ക്​ ഉപരോധിക്കുക വഴി ചാവു കടലിലൂടെയുള്ള എണ്ണ നീക്കം തടയാൻ ഖുദ്​സ്​ ​േഫാഴ്​സിന്​ കഴിയും. ലോകത്തെ നാല്​ ശതമാനം എണ്ണ നീക്കം നടക്കുന്നത്​ ഇതുവഴിയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iran-US Clashqasem soleimani death
News Summary - Iran is not Iraq -opinion
Next Story