Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എ​സ്.​ഐ.​ആ​ർ: ഫോം 6 ​വി​വാ​ദ​വും സു​പ്രീം​കോ​ട​തി ഇ​ട​പെ​ട​ലും

text_fields
bookmark_border
ഫോം 6-​ലോ അ​തി​നൊ​പ്പ​മു​ള്ള നി​ർ​ബ​ന്ധി​ത ഓ​ൺ​ലൈ​ൻ ന​ട​പ​ടി​ക​ളി​ലോ മാ​റ്റം വ​രു​ത്തി​യ​ത് ആ​രാ​ണ്, ഏ​ത് അ​ധി​കാ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്, ക​മീ​ഷ​ന്റെ ആ​ഭ്യ​ന്ത​ര തീ​രു​മാ​ന​ക്ര​മം പാ​ലി​ച്ചി​രു​ന്നോ?
Supreme Court
cancel

വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ക്കു​ന്ന​തി​നു​ള്ള ഫോം 6-​ൽ വ​രു​ത്തി​യ മാ​റ്റ​ങ്ങ​ൾ​ക്ക് സു​പ്രീം​കോ​ട​തി​യു​ടെ അം​ഗീ​കാ​ര​മു​ണ്ടെ​ന്നാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്റെ വാ​ദം. എ​ന്നാ​ൽ, ക​ഴി​ഞ്ഞ​ദി​വ​സം സു​പ്രീം​കോ​ട​തി ത​ന്നെ ഇ​ക്കാ​ര്യം നി​ഷേ​ധി​ച്ച​തോ​ടെ, എ​സ്.​ഐ.​ആ​ർ സം​ബ​ന്ധി​ച്ച ദു​രൂ​ഹ​ത​ക​ൾ പി​ന്നെ​യും വ​ർ​ധി​ക്കു​ക​യാ​ണ്. പ​രി​ഷ്ക​രി​ച്ച ഫോം 6-​ന് കോ​ട​തി ഒ​രി​ക്ക​ലും അം​ഗീ​കാ​രം ന​ൽ​കി​യി​ട്ടി​ല്ലെ​ന്നാ​ണ് ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി​യ​ത്. ഇ​തോ​ടെ, എ​സ്.​ഐ.​ആ​ർ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കി​യ മാ​റ്റ​ങ്ങ​ൾ ആ​രു​ടെ അ​നു​മ​തി​യോ​ടെ​യാ​ണെ​ന്ന ചോ​ദ്യ​വും ശ​ക്ത​മാ​യി ഉ​യ​ർ​ന്നി​രി​ക്കു​ക​യാ​ണ്.

പു​തി​യ വോ​ട്ട​ർ​മാ​രു​ടെ പേ​ര് തെ​ര​ഞ്ഞെ​ടു​പ്പ് പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന നി​യ​മാ​നു​സൃ​ത അ​പേ​ക്ഷ​യാ​ണ് ഫോം 6. ​എ​സ്.​ഐ.​ആ​ർ ന​ട​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ൽ ഈ ​അ​പേ​ക്ഷ​യോ​ടൊ​പ്പം അ​ധി​ക​മാ​യി ഒ​രു സ്റ്റേ​സ്സ് മെ​ന്റ് കൂ​ടി ക​മീ​ഷ​ൻ ന​ൽ​കി. ഇ​തി​ൽ മു​ൻ എ​സ്.​ഐ.​ആ​ർ കാ​ല​ത്തെ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ അ​പേ​ക്ഷ​ക​ന്റെ​യോ മാ​താ​പി​താ​ക്ക​ളു​ടെ​യോ മ​റ്റ് കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യോ വി​വ​ര​ങ്ങ​ൾ ഉ​ണ്ടോ​യെ​ന്ന​ത് തെ​ളി​യി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്ന വ്യ​വ​സ്ഥ പ​ല​ർ​ക്കും പ​ട്ടി​യി​ൽ​നി​ന്ന് പു​റ​ത്തേ​ക്കു​ള്ള വ​ഴി​തു​റ​ന്നു. അ​പ്പോ​ൾ, എ​സ്.​ഐ.​ആ​ർ ​പ്ര​ക്രി​യ​യി​ലൂ​ടെ ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളെ പു​റം​ത​ള്ളി​യ ന​ട​പ​ടി​ക്കാ​ധാ​ര​മാ​യ ക​മീ​ഷ​ന്റെ ന​ട​പ​ടി എ​ന്തി​നാ​യി​രു​ന്നു?

‘ഞ​ങ്ങ​ൾ അം​ഗീ​ക​രി​ച്ചി​ട്ടി​ല്ല’

ഒ​ക്ടോ​ബ​ർ അ​ഞ്ചി​ന് കേ​സ് പ​രി​ഗ​ണി​ക്ക​വെ​യാ​ണ് സു​പ്രീം​കോ​ട​തി വി​ഷ​യ​ത്തി​ൽ വ്യ​ക്ത​ത വ​രു​ത്തി​യ​ത്. പ​രി​ഷ്ക​രി​ച്ച ഫോം 6-​ന് സു​പ്രീം​കോ​ട​തി​യു​ടെ അ​നു​മ​തി ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കി​യാ​ൽ ആ​രാ​ണ് മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യ​തെ​ന്ന് പ​രി​ശോ​ധി​ക്കു​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​നി​ൽ​നി​ന്ന് ഇ​തു​സം​ബ​ന്ധി​ച്ച രേ​ഖ​ക​ളും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഈ ​നി​രീ​ക്ഷ​ണം തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ സെ​പ്റ്റം​ബ​ർ 26ന് ​പു​റ​ത്തി​റ​ക്കി​യ വി​ശ​ദീ​ക​ര​ണ​ത്തി​ന് വി​രു​ദ്ധ​മാ​ണ്. എ​സ്.​ഐ.​ആ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫോം 6-​നൊ​പ്പം ചേ​ർ​ത്ത പ്ര​ഖ്യാ​പ​നം സു​പ്രീം​കോ​ട​തി ശ​രി​വ​ച്ചി​ട്ടു​ണ്ടെ​ന്നാ​യി​രു​ന്നു ക​മീ​ഷ​ന്റെ നി​ല​പാ​ട്.

എ​ന്നാ​ൽ, മേ​യ് 27ലെ ​സു​പ്രീം​കോ​ട​തി വി​ധി പ​രി​ശോ​ധി​ക്കു​മ്പോ​ൾ ഇ​പ്പോ​ൾ വി​വാ​ദ​മാ​യി​രി​ക്കു​ന്ന ഓ​ൺ​ലൈ​ൻ മാ​റ്റ​ത്തി​ന് കോ​ട​തി അം​ഗീ​കാ​രം ന​ൽ​കി​യ​താ​യി വ്യ​ക്ത​മാ​കു​ന്നി​ല്ല. ബി​ഹാ​റി​ലെ എ​സ്.​ഐ.​ആ​ർ ന​ട​പ​ടി​ക​ളെ ചോ​ദ്യം​ചെ​യ്ത ഹ​ര​ജി​ക​ളി​ൽ 2026 മേ​യ് 27ന് ​സു​പ്രീം​കോ​ട​തി തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്റെ എ​സ്.​ഐ.​ആ​ർ ന​ട​ത്താ​നു​ള്ള അ​ധി​കാ​രം ശ​രി​വ​ച്ചി​രു​ന്നു. വോ​ട്ട​ർ​പ​ട്ടി​ക​യു​ടെ വി​ശ്വാ​സ്യ​ത ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി പ​രി​മി​ത​മാ​യ രീ​തി​യി​ൽ പൗ​ര​ത്വ യോ​ഗ്യ​ത പ​രി​ശോ​ധി​ക്കാ​നും ക​മീ​ഷ​ന് അ​ധി​കാ​ര​മു​ണ്ടെ​ന്ന് വി​ധി​യി​ൽ കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

അ​തേ​സ​മ​യം, എ​സ്.​ഐ.​ആ​റി​ന്റെ ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ച് പ്ര​ത്യേ​ക രേ​ഖാ​സം​വി​ധാ​നം ത​യ്യാ​റാ​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന് ചി​ല അ​ധി​കാ​ര​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ലും അ​ത് പ​രി​ധി​യി​ല്ലാ​ത്ത​ത​ല്ലെ​ന്നും നി​ല​വി​ലു​ള്ള നി​യ​മ​വ്യ​വ​സ്ഥ​യു​ടെ ച​ട്ട​ക്കൂ​ടി​നു​ള്ളി​ലാ​യി​രി​ക്ക​ണ​മെ​ന്നും വി​ധി വ്യ​ക്ത​മാ​ക്കു​ന്നു. പ്ര​ധാ​ന​മാ​യും, സു​പ്രീം​കോ​ട​തി​യു​ടെ മേ​യ് വി​ധി വ​ന്ന​തി​ന് ശേ​ഷ​മാ​ണ് ഇ​പ്പോ​ൾ വി​വാ​ദ​മാ​യ ഓ​ൺ​ലൈ​ൻ ഫോം 6 ​മാ​റ്റം പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. ജൂ​ലൈ​യി​ലാ​ണ് അ​പേ​ക്ഷ​ക​രു​ടെ മാ​താ​പി​താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ൾ മു​ൻ എ​സ്.​ഐ.​ആ​ർ പ​ട്ടി​ക​യു​മാ​യി ബ​ന്ധി​പ്പി​ക്കേ​ണ്ട നി​ർ​ബ​ന്ധി​ത സം​വി​ധാ​നം ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ​യി​ൽ കൊ​ണ്ടു​വ​ന്ന​ത്. അ​തി​നാ​ൽ മേ​യി​ൽ വ​ന്ന കോ​ട​തി വി​ധി ജൂ​ലൈ​യി​ൽ ന​ട​പ്പാ​ക്കി​യ ഒ​രു മാ​റ്റ​ത്തെ മു​ൻ​കൂ​ട്ടി അം​ഗീ​ക​രി​ച്ചു​വെ​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്റെ വാ​ദ​മാ​ണ് ചോ​ദ്യം​ചെ​യ്യ​പ്പെ​ടു​ന്ന​ത്.

മ​റു​പ​ടി കി​ട്ടാ​ത്ത ചോ​ദ്യ​ങ്ങ​ൾ

സു​പ്രീം​കോ​ട​തി​യു​ടെ പു​തി​യ നി​രീ​ക്ഷ​ണ​ത്തി​ന് ശേ​ഷം തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ മ​റു​പ​ടി ന​ൽ​കേ​ണ്ട നി​ര​വ​ധി ചോ​ദ്യ​ങ്ങ​ളാ​ണ് ശേ​ഷി​ക്കു​ന്ന​ത്: 2025ലെ ​ആ​ദ്യ എ​സ്.​ഐ.​ആ​ർ പ്ര​ഖ്യാ​പ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന അ​ധി​ക ഡി​ക്ല​റേ​ഷ​നി​ലേ​ക്ക് പി​ന്നീ​ട് പു​തി​യ പേ​ജ് എ​ങ്ങ​നെ ചേ​ർ​ന്നു? തു​ട​ർ​ന്ന് ഓ​ൺ​ലൈ​ൻ ഫോം 6-​ന്റെ അ​പേ​ക്ഷാ ന​ട​പ​ടി​യി​ൽ മാ​താ​പി​താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ൾ നി​ർ​ബ​ന്ധ​മാ​ക്കി​യ മാ​റ്റം ആ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ന​ട​പ്പാ​ക്കി​യ​ത്? ര​ണ്ട് തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ​മാ​ർ എ​തി​ർ​ത്തി​രു​ന്നെ​ങ്കി​ൽ ക​മീ​ഷ​ന്റെ സ്ഥാ​പ​ന​പ​ര​മാ​യ അ​നു​മ​തി എ​ങ്ങ​നെ ല​ഭി​ച്ചു? നി​യ​മാ​നു​സൃ​ത ഫോ​മി​ൽ മാ​റ്റം വ​രു​ത്തു​മ്പോ​ൾ ആ​വ​ശ്യ​മാ​യ ച​ട്ട​ഭേ​ദ​ഗ​തി​യും പാ​ർ​ല​മെ​ന്റ​റി പ​രി​ശോ​ധ​ന​യും എ​ന്തു​കൊ​ണ്ട് ന​ട​ന്നി​ല്ല? ഈ ​ചോ​ദ്യ​ങ്ങ​ളി​ലേ​ക്കാ​ണ് ഇ​നി സു​പ്രീം​കോ​ട​തി​യു​ടെ പ​രി​ശോ​ധ​ന നീ​ങ്ങു​ന്ന​ത്.

തി​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ ഇ​പ്പോ​ഴും ഫോം 6-​ന്റെ യ​ഥാ​ർ​ഥ രൂ​പ​ത്തി​ൽ ഒ​രു കോ​മ​യോ പൂ​ർ​ണ​വി​രാ​മ​മോ പോ​ലും മാ​റ്റി​യി​ട്ടി​ല്ലെ​ന്നും എ​സ്.​ഐ.​ആ​റി​നാ​യി പ്ര​ത്യേ​ക ഡി​ക്ല​റേ​ഷ​ൻ മാ​ത്ര​മാ​ണ് കൂ​ട്ടി​ച്ചേ​ർ​ത്ത​തെ​ന്നു​മാ​ണ് വി​ശ​ദീ​ക​രി​ക്കു​ന്ന​ത്.

എ​ന്നാ​ൽ, അ​ധി​ക പ്ര​ഖ്യാ​പ​നം അ​പേ​ക്ഷ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നു​ള്ള നി​ർ​ബ​ന്ധി​ത ഘ​ട​ക​മാ​യി ഓ​ൺ​ലൈ​ൻ സം​വി​ധാ​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​താ​ണെ​ങ്കി​ൽ, അ​തി​ന്റെ നി​യ​മ​സാ​ധു​ത കേ​വ​ലം പേ​രി​ലെ വ്യ​ത്യാ​സം കൊ​ണ്ട് തീ​രു​ന്നി​ല്ലെ​ന്നാ​ണ് വി​മ​ർ​ശ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ഫോം 6-​ലോ അ​തി​നൊ​പ്പ​മു​ള്ള നി​ർ​ബ​ന്ധി​ത ഓ​ൺ​ലൈ​ൻ ന​ട​പ​ടി​ക​ളി​ലോ മാ​റ്റം വ​രു​ത്തി​യ​ത് ആ​രാ​ണ്, ഏ​ത് അ​ധി​കാ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്, ക​മീ​ഷ​ന്റെ ആ​ഭ്യ​ന്ത​ര തീ​രു​മാ​ന​ക്ര​മം പാ​ലി​ച്ചി​രു​ന്നോ എ​ന്നീ ചോ​ദ്യ​ങ്ങ​ൾ​ക്ക് ആ ​രേ​ഖ​ക​ൾ മ​റു​പ​ടി ന​ൽ​കേ​ണ്ടി​വ​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - IR Form 6 Row Deepens; Supreme Court Says It Never Approved Revised Form
Next Story