Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightമുങ്ങുന്ന കപ്പലിലാണ്​...

മുങ്ങുന്ന കപ്പലിലാണ്​ നമ്മുടെ എഴുത്തുകാർ

text_fields
bookmark_border
മുങ്ങുന്ന കപ്പലിലാണ്​ നമ്മുടെ എഴുത്തുകാർ
cancel

പൂവിലൊളിപ്പിച്ച കാട്ടുമൃഗമാണ്​ ഇൗ കാലമെന്ന്​ അഡോണിസി​​​​െൻറ ഒരു കവിതയുണ്ട്​. ഭീകരവാദികൾ വികസനവാദികളായി നമ്മുടെ മുന്നിലെത്തുന്നു. ശ്വസിക്കുന്ന ഒാക്​സിജൻപോലും നിഷേധിച്ച്​ നമ്മുടെ കുഞ്ഞുങ്ങളെ ഒന്നായി മരണത്തിലേക്ക്​ തള്ളിവിടു​േമ്പാഴും യോഗയെക്കുറിച്ചും ആർഷപാരമ്പര്യത്തെക്കുറിച്ചും നാം നിർത്താതെ സംസാരിച്ചുകൊണ്ടേയിരിക്കുന്നു.

സ്വാതന്ത്ര്യത്ത​ി​​​​െൻറ മഹോത്സവം ആഘോഷിക്കുന്നു നമ്മൾ. സ്വാതന്ത്ര്യം ഒരു പ്രതിമ മാത്രമായ അമേരിക്ക എന്ന്​ നി​കനോർ പാർറ. ഇന്ത്യയുടെ കാര്യം അതിനേക്കാൾ കഷ്​ടമാണ്​. സ്വാതന്ത്ര്യം എന്ന വാക്കുപോലും രുചിക്കാത്ത ഭരണാധികാരികൾ ​െ​ച​േങ്കാലേന്തുന്ന നാടാണിത്​. ഞാനിത്​​ വെറുതെ പറയുന്നതല്ല.

ബൂഖ്​മാരീ സേ ആസാദി
സംഘ്​വാദ്​ സേ ആസാദി
സാമന്ദ്​വാദ്​ സേ ആസാദി
പൂഞ്ചിവാദ്​ സേ ആസാദി
ബ്രഹ്​മൻ വാദ്​ സേ ആസാദി
മനുവാദ്​ സേ ആസാദി
എന്ന്​ ഉച്ചത്തിൽ വിളിച്ചുപറഞ്ഞതി​​​​െൻറ പേരിലാണ്​ ജെ.എൻ.യുവിൽ കനയ്യകുമാറും സ​ുഹൃത്തുക്കളും രാജ്യദ്രോഹികളായി മാറിയത്​. ദാരിദ്ര്യത്തിൽനിന്ന്​, ഫ്യൂഡലിസത്തിൽനിന്ന്​ സംഘിസത്തിൽനിന്ന്​, മുതലാളിത്തത്തിൽനിന്ന്​, ബ്രാഹ്​മണിസത്തിൽനിന്ന്​, ജാതീയതയിൽനിന്ന്​ നാം ഇനിയും സ്വാതന്ത്ര്യം നേടിയിട്ടില്ലെന്ന്​ എഴുത്തുകാരെങ്കിലും തിരിച്ചറി​േഞ്ഞ പറ്റൂ.


ഇറാഖിൽ അമേരിക്ക കിരാതമായ രീതിയിൽ ആ​ക്രമണം അഴിച്ചുവിട്ടപ്പോൾ അമേരിക്കയുടെ വിശ്വസ്​തനായ ഒരു കാര്യസ്​ഥനെപ്പോലെ അന്നത്തെ ബ്രിട്ടീഷ്​ പ്രധാനമന്ത്രി ടോണി ബ്ലെയർ അമേരിക്കക്ക്​ പിന്തുണ പ്രഖ്യാപിച്ചപ്പോൾ എന്തുകൊണ്ട്​ ടോണി ബ്ലെയറെ അറസ്​റ്റ്​ ചെയ്യുന്നില്ല. ഇതാ ഒരു കുറ്റവാളി വിലാസം അറിയില്ലെങ്കിൽ എഴുതിയെടുത്തോളൂ. നമ്പർ ത്രീ, ഡൗൺ സ്​ട്രീറ്റ്​, ലണ്ടൻ എന്ന്​ ബ്രിട്ടനി​െല മാധ്യമങ്ങളെയത്രയും വിളിച്ചുവരുത്തി ധീരമായി പറഞ്ഞ ഹരോൾഡ്​ പിൻറർ എന്ന എഴുത്തുകാരനെ ഒാർക്കുക.
 

crying-people


ഒാക്​സിജൻ കിട്ടാതെ കുഞ്ഞുങ്ങൾ പിടഞ്ഞുമരിക്കുന്നതുപോലെ, ജീവൻ രക്ഷിക്കേണ്ട ആശുപത്രികൾ ജീവൻ എടുക്കുന്നതുപോലെ, ഇതാ ഒരു രാജ്യം, നമ്മുടെ മഹത്തായ ഭാരതം ജനാധിപത്യവും മതേതരത്വവും നിഷേധിക്കപ്പെട്ട്​ ​െഎ.സി.യുവിൽ കിടക്കുകയാണ്​. കൽബുർഗിയെ, പൻസാരെയെ, മുഹമ്മദ്​ അഖ്​ലാക്കിനെ, ജുനൈദനിനെ നമ്മളോർക്കുക. കൊലക്കത്തി മാത്രമല്ല കൊലക്കത്തും  ആസിഡും എഴുത്തുകാരെ കാത്തിരിക്കുന്നു. (രാമനുണ്ണിയെയും ദീപ നിശാന്തിനെയും ഒാർക്കുക; ഉയിർത്തെഴുന്നേറ്റ പെരുമാൾ മുരുകനെയും). മതം തൃശൂലംകൊണ്ട്​ ഗർഭിണിയുടെ ​​ഭ്രൂണം പുറത്തെടുക്കുന്നതോ പള്ളി പൊളിക്കുന്നതോ ​െഎ.എസിൽ ചേരാൻ യമനിലേക്ക്​ ആടു മേയ്​ക്കാൻ കൊണ്ടുപോകുന്നതോ അല്ല എന്ന്​ എഴുത്തുകാരൻ അറിഞ്ഞിരുന്നാൽമാത്രം പോരാ അറിയിക്കുകയും വേണമെന്നാണ്​ കാലം നമ്മോട്​ പറയുന്നത്​. ജനാധിപത്യത്തിലെ എഴുത്ത്​ ​െഎ.സി.യുവിനു മുന്നിൽ​ വേവലാതിയോടെ നിൽക്കുന്ന എഴുത്തുകാര​​​​െൻറ സങ്കടക്കരച്ചിലോ പിറുപിറുക്കലോ അമർഷമോ ആകും ചിലപ്പോൾ. അത്​ നമ്മുടെ വാരികകളിലെ പേജുകളിൽ സച്ചിദാനന്ദൻ കവിത എന്നു പറഞ്ഞ്​ എറിയുന്ന ഏറുപടക്കങ്ങളാകും. എൻ.എസ്​. മാധവൻ ധൈര്യത്തോടെ ട്വിറ്ററിൽ കുറിക്കുന്ന പുതിയ ‘തിരുത്തു’കളാകും. കെ.ആർ. മീരയുടെ ‘സ്വച്ഛഭാരതി’യും ‘സംഘിയണ്ണനുമാകും. അവിടെയൊക്കെ സാഹിത്യത്തി​​​​െൻറ തൂക്കക്കട്ടികളുമായി ത്രാസിൽ വെച്ചളക്കുന്നവരോട്​ മുങ്ങുന്ന ഒരു കപ്പലിലാണ്​ നമ്മുടെ എഴുത്തുകാരത്രയും എന്നു പറയുക. അവരുടെ ത്രാസും തൂക്കുകല്ലുകളും കാലഹകരണപ്പെട്ടത്​ അവർ മാത്രമറിയുന്നില്ല. ‘‘തും കിത്​നെ രോഹിത്​ മാരേഗാ, ഹർ ഗ​ർസെ രോഹിത്​ നികലേ ഗാ’’ (എത്ര രോഹിതിനെ കൊല്ലും നിങ്ങൾ, ​ഒാരോ വീട്ടിൽനിന്നും ​േരാഹിത്​ പിറവിയെടുക്കും എന്ന്​ വിളിച്ചുപറഞ്ഞ ​െജ.എൻ.യുവിലെയും ഹൈദരാബാദ്​ യൂനിവേഴ്​സിറ്റിയി​െലയും തിളച്ചുമറിഞ്ഞ യൗവനം ജനാധിപത്യത്തെയും മതേതരത്വത്തെയും രക്ഷിക്കാനുള്ള ഒാക്​സിജൻ സിലിണ്ടറുകളാണെന്ന്​ എഴുത്തുകാരറിയണം.ഹൈന്ദവ കാഴ്​ചപ്പാടിന്​ അനുകൂലമായി പാഠ്യപദ്ധതി ഉടച്ചുവാർക്കു​േമ്പാൾ, പശുവി​​​​െൻറ പേരിൽ മനുഷ്യരെ അടിച്ചുകൊല്ലു​േമ്പാൾ, ദലിതരെ ക്ഷേത്രങ്ങളിൽനിന്ന്​ ആട്ടിയോടിക്കു​േമ്പാൾ, മരിച്ചുചെല്ലു​േമ്പാൾ ആധാർ മയ്യത്ത്​ കട്ടിലുമായി, ചിതയിലെ വിറകുമായി ബന്ധിപ്പിച്ചിട്ടില്ലെന്ന്​ പറഞ്ഞ്​ ശവമടക്കാൻപോലും കഴിയാതെ വരു​േമ്പാൾ, എന്ത്​ ജനാധിപത്യം, എന്ത്​ എഴുത്ത്​?
ഹിറ്റ്​ലർ ജർമനിയെയും
മുസോളിനി ഇറ്റലിയെയും
അത്രമേൽ സ​്​നേഹിച്ചിരുന്നു.
ഹിറ്റ്​ലർ ജൂതന്മാരെ കൊന്നൊടുക്കിയ ഗ്യാസ്​ ചേംബറിന്​ ‘ക​ുളിപ്പുര’ എന്നായിരുന്നു പേരിട്ടിരുന്നത്​.
നമ്മളെയും ഒരുനാൾ രാജ്യസ്​നേഹികൾ കുളിപ്പിക്കാൻ​ കൊണ്ടുപോകും.
എണ്ണതേച്ച്​,
സോപ്പും തോർത്തുമായി നമുക്ക്​ കാത്തിരിക്കാം. നമ്മുടെ പേനയിൽ മഷി ബാക്കിയില്ലെങ്കിൽ നമ്മുടെ ചോരകൊണ്ട്​ നമ്മുടെ പേന നിറയ്​ക്കാം.

Show Full Article
TAGS:intolerance in india RSS terror Gorakhpur hospital tragedy openforum 
Next Story