Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_right‘കമ്മി ജനാധിപത്യ’ത്തെ...

‘കമ്മി ജനാധിപത്യ’ത്തെ പൂർണതയിലെത്തിക്കാൻ

text_fields
bookmark_border
‘കമ്മി ജനാധിപത്യ’ത്തെ പൂർണതയിലെത്തിക്കാൻ
cancel

കേരള നിയമസഭയുടെ ഒരുവർഷം നീണ്ട വജ്രജൂബിലി ആഘോഷങ്ങളുടെ സമാപനത്തി​​​​െൻറ ഭാഗമായി ഇന്ത്യയുടെ, വിശിഷ്യ മലയാളി സമൂഹത്തി​​​​െൻറ ജനാധിപത്യ അനുഭവങ്ങളെ സമഗ്രമായി വിശകലനം ചെയ്യാനും ഭാവിസാധ്യതകൾ തേടാനുമായി ജനാധിപത്യത്തി​​​​െൻറ ഉത്സവം ആവിഷ്കരിച്ചിരിക്കുകയാണ്​. ജനാധിപത്യത്തി​​​​െൻറ ഉത്സവം കേവല ആഘോഷമേയല്ല; സംവാദങ്ങളുടെ മേളയാണത്​.  

സമൂഹത്തി​​​​െൻറ വിവിധ മേഖലകളിലുള്ള മനുഷ്യരുടെ പരിരക്ഷ ഉറപ്പുവരുത്തുന്ന ഭരണഘടനയാണ് ജനാധിപത്യ വ്യവസ്​ഥയുടെ അടിത്തറ. എന്നാൽ, നമ്മുടെ ജനാധിപത്യത്തി​​​​െൻറ അനുഭവങ്ങൾ എല്ലാ വിഭാഗങ്ങളോടും നീതി പുലർത്തുന്നുണ്ടോ? പാർലമ​​​െൻറും നിയമസഭകളും പാസാക്കിയ നിയമങ്ങൾ പരിരക്ഷയും ക്ഷേമവും ഉറപ്പുവരുത്തിയ മേഖലകളിൽ യാഥാർഥ്യമായോ? ഉണ്ടാക്കിയ നിയമങ്ങൾ നടപ്പാക്കുമ്പോൾ അതിൽ ‘ഇടപെടുന്ന’ രീതികൾ എങ്ങനെ? നിയമനിർമാണം ഉന്നമിട്ടവർക്ക്​ അതി​​​​െൻറ സമ്പൂർണ പിന്തുണ ലഭ്യമാകുന്നതരത്തിൽ അവ നടപ്പാക്കാൻ സാധിച്ചോ? ഈ പ്രശ്നങ്ങളെല്ലാം വിമർശനബുദ്ധ്യാ പരിശോധിച്ച് ഇന്ത്യൻ ജനാധിപത്യത്തി​​​​െൻറ അനുഭവങ്ങളെ വിശകലന വിധേയമാക്കാനും ചർച്ചചെയ്യാനുമുള്ള ഒരു വേദിയാണ് ‘ജനാധിപത്യത്തി​​​​െൻറ ഉത്സവം’. ഉത്സവത്തി​​​​െൻറ ഔപചാരിക ഉദ്ഘാടനം രാഷ്​ട്രപതി രാംനാഥ് കോവിന്ദ് ആഗസ്​റ്റ്​ ആറിന്​  രാവിലെ 11ന്​ നിയമസഭ സമുച്ചയത്തിൽ നിർവഹിക്കും. ആറു മാസം നീണ്ടുനിൽക്കുന്ന വിവിധതരം സമ്മേളനങ്ങളിലെ ആദ്യ സമ്മേളനമാണ് സ്വതന്ത്രഇന്ത്യയിൽ പട്ടികജാതി/വർഗങ്ങളുടെ ശാക്തീകരണം നേരിടുന്ന വെല്ലുവിളികൾ. 

P Sreeramakrishnan

ജനാധിപത്യസ്​ഥാപനങ്ങൾ ജനാധിപത്യാവകാശങ്ങൾ ഉറപ്പുവരുത്തുന്നതിൽ ഏതളവുവരെ വിജയിച്ചിരിക്കുന്നുവെന്നത് പരിശോധനയർഹിക്കുന്നു. ജനാധിപത്യ ഇന്ത്യയിൽ ഉച്ചനീചത്വങ്ങൾ സാമൂഹിക-സാമ്പത്തിക-സാംസ്​കാരിക ജീവിതത്തി​​​​െൻറ സമസ്​ത തലങ്ങളിലും അതിഭീകരമാംവണ്ണം നിലനിൽക്കുന്നു. അഞ്ചുവർഷം കൂടുമ്പോൾ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താമെന്നതിനപ്പുറം രാഷ്​​ട്രീയ തുല്യതയുടെയും സ്വാതന്ത്ര്യത്തി​​​​െൻറയും സാധ്യതകൾ ബഹുഭൂരിപക്ഷത്തിനും അന്യമാണ്. മാത്രമല്ല, പ്രാതിനിധ്യ ജനാധിപത്യവ്യവസ്​ഥയിൽ ഭൂരിപക്ഷത്തി​​​​െൻറ ആധിപത്യവും സംഭവിക്കുന്നു. 

രാഷ്​ട്രീയതുല്യതയും സ്വാതന്ത്ര്യവും നിലനിൽക്കു​േമ്പാഴും സാമൂഹികതുല്യതയും സാംസ്​കാരിക തുല്യതയും ഇല്ലാത്തതിനാൽ രാഷ്​ട്രീയസ്വാതന്ത്ര്യത്തി​​​​െൻറ സദ്ഫലങ്ങൾ അനുഭവിക്കാൻ അടിസ്​ഥാന വർഗത്തിനും പ്രാന്തവൽകൃത ജനതക്കും കഴിയുന്നില്ല. ഈ പ്രതിസന്ധിയാണ്​ ആദ്യസമ്മേളനത്തി​​​​െൻറ ചർച്ചാവിഷയം. ഇന്ത്യൻ ജനസമൂഹത്തിൽ 20 കോടിയോളംവരുന്ന പട്ടികജാതി/വർഗ വിഭാഗം പ്രാന്തവത്​കൃതമായ അവസ്​ഥയിൽനിന്ന് മോചിപ്പിക്കപ്പെട്ടിട്ടില്ല. നിയമങ്ങളുടെ അഭാവമോ ഭരണഘടനയുടെ പിന്തുണ ഇല്ലായ്മയോ അല്ല ഇത്തരം ഒരവസ്​ഥ സൃഷ്​ടിച്ചിരിക്കുന്നത്. ആ അവസ്​ഥ എന്തുകൊണ്ട് എന്ന പരിശോധനയാണ് ജനാധിപത്യത്തി​​​​െൻറ ഉത്സവത്തി​​​​െൻറ ചർച്ചാവേദിയിൽ ആരംഭിക്കുന്നത്. 

ഇന്ത്യയിലെ വിവിധ സംസ്​ഥാനങ്ങളിൽനിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട അമ്പതോളം എം.എൽ.എമാരും കേരളത്തിലെ മുഴുവൻ എം.എൽ.എമാരും തദ്ദേശസ്വയംഭരണ സ്​ഥാപനങ്ങളിലെ ജനപ്രതിനിധികളും പട്ടികജാതി/വർഗ മേഖലയിൽ ശ്രദ്ധേയമായ നിലയിൽ ഇടപെട്ടുകൊണ്ടിരിക്കുന്നവരും ഈ സമ്മേളനത്തിൽ പങ്കാളികളാകും. നിയമനിർമാണം, നിയമങ്ങളുടെ ഇടപെടലുകൾ എന്നിവയെല്ലാം ചർച്ചക്ക്​ വിധേയമാക്കി ഒരു അഭിപ്രായ രൂപവത്​കരണത്തിന് സാധ്യത തേടുന്നു. ഇതി​​​​െൻറ തുടർച്ചയായി സ്​ത്രീ ശാക്​തീകരണത്തി​​​​െൻറ അനുഭവങ്ങളെ വിശദമാക്കുന്ന ​വനിതാ ജനപ്രതിനിധികളുടെ ദേശീയസമ്മേളനം സെപ്റ്റംബറിലും ഇന്ത്യയിലെ വിവിധ സർവകലാശാലകളിൽനിന്നുള്ള വിദ്യാർഥികളുടെ ദേശീയ വിദ്യാർഥി പാർലമ​​​െൻറ്​ ഒക്ടോബറിലും നടക്കും. തങ്ങൾകൂടി പങ്കാളിയാകേണ്ട രാഷ്​ട്രനിർമാണ പ്രക്രിയയാണ് അത് എന്ന ബോധ്യം ഇന്ത്യൻ യുവത്വത്തിന് ഇടയിൽ പ്രസരിപ്പിക്കുന്ന തരത്തിലുള്ള വിപുലമായ ആശയ അനുഭവ സംവാദ വേദിയാണ് നാഷനൽ സ്​റ്റുഡൻറ് പാർലമ​​​െൻറ്. മാധ്യമങ്ങളുടെ പരിമിതിക​െളയും ചുമതലക​െളയും ജനാധിപത്യത്തിലെ പ്രാധാന്യത്തെയും കുറിച്ച് മാധ്യമലോകത്ത് ഉണ്ടായിരിക്കേണ്ട പൊതു അഭിപ്രായരൂപവത്​കരണത്തിന് ഉപകരിക്കുന്ന ഒരു സംവാദവേദി മാധ്യമപ്രവർത്തകർക്കായി ഒരു മീഡിയ കോൺക്ലേവ്​ സംഘടിപ്പിക്കും. 

കേരള നിയമസഭ സമ്മേളനങ്ങൾ കൂടുന്ന ദിവസങ്ങളുടെ കാര്യത്തിലും മാർ​േച്ചാടെ ബജറ്റി​​​​െൻറ നടപടിക്രമങ്ങൾ എല്ലാം പൂർത്തീകരിച്ച് പദ്ധതിപ്രവർത്തനം ആരംഭിക്കുന്ന സാഹചര്യം ഒരുക്കുന്നതിലും നിയമസഭ നിഷ്​കർഷ പുലർത്തി.  ഇന്ത്യയിൽ ആദ്യമായി ട്രാൻസ്​ജെൻഡേഴ്സിന് വേണ്ടിയുള്ള നിയമസഭാ സമിതി രൂപവത​്​കരിച്ച് പരാതികൾ സ്വീകരിക്കാൻ ആരംഭിച്ചതും നിയമസഭാ സമിതികളുടെ റിപ്പോർട്ടുകൾ ചർച്ചചെയ്യാൻ അവസരമൊരുക്കിയതും നിയമനിർമാണ പ്രക്രിയയിൽ പൊതുജനങ്ങൾക്ക് നേരിട്ട് പങ്കാളികളാകാൻ കഴിയുന്നതരത്തിൽ ഭേദഗതികൾ നൽകാൻ അവസരം ഒരുക്കിയതും 14ാം കേരള നിയമസഭയുടെ കാലത്താണ്​. 60 വർഷംകൊണ്ട് കേരളം നിർമിച്ച നിയമങ്ങളുണ്ടായ അവസ്​ഥകളെ വിശകലനവിധേമാക്കുന്ന പഠനപരിപാടി എല്ലാ ജില്ലകളിലും സംഘടിപ്പിച്ചു. നിയമസഭാ മ്യൂസിയ​െത്തയും അനുബന്ധസ്​ഥാപനങ്ങ​െളയും പരിഷ്കരിച്ച് പ്രവർത്തനാധിഷ്ഠിത സ്​ഥാപനമാക്കി മാറ്റി. ഭരണഘടനയുടെ അന്തസ്സത്തയും മൂല്യങ്ങളും പുതിയ തലമുറയിലേക്ക് എത്തിക്കുന്നതിനായി 250ഓളം വിദഗ്ധ അധ്യാപകരെ നിശ്ചയിച്ച് 1000 വിദ്യാലയങ്ങളിൽ ഭരണഘടനാ  ക്ലാസുകൾ സംഘടിപ്പിച്ചുവരുകയാണ്. 

Kerala-Assembly

നിയമസഭാ നടപടിക്രമങ്ങ​െളയും വിപുലമായ പ്രവർത്തനരീതികളെയും സംബന്ധിച്ചും പാർല​െമ​ൻററി നടപടിക്രമങ്ങളുടെ അവസ്​ഥകളെക്കുറിച്ചും ഒരു പ്രത്യേക കോൺഫറൻസ്​ സ്​പീക്കർമാരും ഡെപ്യൂട്ടി സ്​പീക്കർമാരും പങ്കെടുത്തുകൊണ്ട് ചേരുന്നതാണ്. രാഷ്​ട്രീയമായ അഭിപ്രായഭിന്നതകൾ നിലനിൽക്കെത്തന്നെ കേരളത്തിനുവേണ്ട, അഥവാ കേരളത്തി​​​​െൻറ നിലനിൽപിനാവശ്യമായ മിനിമം കാര്യങ്ങളിലുള്ള ഒരു യോജിപ്പ് ഭരണ-പ്രതിപക്ഷങ്ങൾ തമ്മിലും ആസൂത്രണ വിദഗ്ധർക്കിടയിലും ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞാൽ അടിസ്​ഥാനപരമായ കേരളതാൽപര്യങ്ങൾ ഉയർത്തിപ്പിടിക്കാൻ നമുക്ക് കഴിയും. 

വികസനരംഗത്ത് യോജിപ്പോടെ നിൽക്കാവുന്ന ഒരു പൊതുസമവായം ഉണ്ടാകാനുള്ള പരിശ്രമമാണ് ‘കേരള വികസനത്തിന് ഒരു സമവായ സംവാദം’. 
മാറുന്ന ലോകത്തെ അഭിസംബോധനചെയ്യാൻ കഴിയുന്ന വിധത്തിലുള്ള മാറ്റങ്ങൾ എല്ലാ മേഖലയിലും ഉറപ്പുവരുത്തുന്നതിനായി സാമാജിക​െരയും സിവിൽ സർവിസി​െനയും സഹായിക്കാവുന്ന സ്​കൂൾ ഓഫ് ഗവേണൻസ്​, സ്​കൂൾ ഓഫ് ഗവൺ​െമ​ൻറ് തുടങ്ങിയ പദ്ധതികളും ആലോചനയിലാണ്. 
ഇന്ത്യയിൽ ജനാധിപത്യം തൃണമൂലതലത്തിലേക്ക് വ്യാപിക്കണമെങ്കിൽ മേൽസൂചിപ്പിച്ച തുല്യതകൾ അനുഭവവേദ്യമാകണം. സാമ്പത്തിക-സാംസ്​കാരിക തുല്യതയാർജിക്കാനുള്ള ജനകീയ മുന്നേറ്റങ്ങളിലൂടെ മാത്രമേ ‘കമ്മി ജനാധിപത്യത്തെ’ പൂർണ ജനാധിപത്യമായി മാറ്റാൻ കഴിയൂ. ഈ ദിശയിലുള്ള ഇനീഷ്യേറ്റിവ് ആണ് ഫെസ്​റ്റിവൽ ഓൺ ഡെമോക്രസി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:p sreeramakrishnanmalayalam newsarticlesOPNION
News Summary - Interview with p sreerama krishnan-Opnion
Next Story