മറ്റു കേരള കോൺഗ്രസ​ുകളെല്ലാം  വെറും കടലാസ്​ സംഘടനകൾ 

? ലോക്​സഭ തെര​െഞ്ഞടുപ്പ്​ അടുത്തിട്ടും കേരള കോൺഗ്രസിലെ പ്രശ്​നങ്ങൾ കെട്ടടങ്ങുന്നില്ലല്ലോ. വീണ്ടും ഉയർന്നുവന്ന മാണി-ജോസഫ്​ ഭിന്നത തെരഞ്ഞെടുപ്പിനെ ബാധിക്കില്ലേ
കേരള കോൺഗ്രസിൽ പരിഹരിക്കപ്പെടാനാവാത്ത പ്രശ്​നങ്ങളൊന്നുമില്ല. പാർട്ടിയിലും നേതൃത്വത്തിലും ഗുരുതര രാഷ്​ട്രീയ ഭിന്നതയുണ്ടെന്നത്​ ചില കേന്ദ്രങ്ങളുടെ അടിസ്​ഥാനരഹിതമായ പ്രചാരണം മാത്രമാണ്​, ഞാനും ജോസഫും തമ്മിൽ ഭിന്നതയുണ്ടെന്നതും ശരിയല്ല. കേരള കോൺഗ്രസ്​-എമ്മിൽ പി.ജെ. ജോസഫ്​ വിഭാഗം ലയിക്കു​േമ്പാൾ അവരുമായി ചില ധാരണകൾ ഉണ്ടാക്കിയിരുന്നു. നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരക്കിനിടയിൽ അതൊന്നും പൂർണമാക്കാൻ കഴിഞ്ഞിട്ടില്ല. പരിഹരിക്കപ്പെടേണ്ട വിഷയങ്ങൾ ശേഷിക്കുന്നുണ്ടെങ്കിൽ തീർച്ചയായും അതെല്ലാം തന്നെ ചർച്ചചെയ്​ത്​ പരിഹരിക്കും. ജോസ്​ കെ. മാണിയുടെ കേരളയാത്ര തീരുമാനിച്ചത്​ ജോസഫി​​​​െൻറകൂടി സാന്നിധ്യത്തിലായിരുന്നു. യാത്ര ഉദ്​ഘാടനം​ ചെയ്​തതും പി.ജെ. ജോസഫായിരുന്നു. ഇനി എന്താണ്​ പ്രശ്​നമെന്ന്​ അറിയില്ല. തെരഞ്ഞെടുപ്പിനെ പാർട്ടിയിലെ പ്രശ്​നങ്ങൾ ബാധിക്കില്ല. യു.ഡി.എഫി​​​​െൻറ കെട്ടുറപ്പിനും ഒന്നും സംഭവിക്കില്ല.

? രണ്ട്​  സീറ്റ്​ വേണമെന്ന പാർട്ടിയുടെ ആവശ്യം ന്യായമാണോ​
രണ്ട്​ സീറ്റ്​ ചോദിച്ചതിലെന്താണ്​ തെറ്റ്​. സിറ്റിങ്​ സീറ്റായ കോട്ടയത്തിന്​ പുറമെ ഒരു സീറ്റുകൂടി വേണമെന്നാണ്​ യു.ഡി.എഫ്​ നേതൃത്വത്തോട്​ ആവശ്യപ്പെട്ടത്​​.​ രണ്ട്​ സീറ്റിന്​ കേരള​ കോൺഗ്രസിന്​ അർഹതയുണ്ട്​. അത്​ ന്യായമാണ്​. കോട്ടയത്തിന്​ പുറമെ ഇടുക്കി അല്ലെങ്കിൽ ചാലക്കുടി വേണം. ജോസഫും അതാണ്​ ആവശ്യപ്പെട്ടത്​. ഞങ്ങളുടെ ന്യായമായ ആവശ്യം യു.ഡി.എഫ്​ ചർച്ചചെയ്യ​െട്ട. അല്ലെങ്കിൽ സീറ്റ്​ വിഭജനം സംബന്ധിച്ച ചർച്ചയുടെ ആവശ്യം തന്നെ ഇല്ലല്ലോ. 

? മുസ്​ലിം ലീഗ്​ മൂന്ന്​ സീറ്റ്​ ആവശ്യപ്പെട്ടിട്ടുണ്ടല്ലോ

ഞങ്ങൾ രണ്ട്​ അല്ലേ ചോദിച്ചുള്ളൂ.

? സിറ്റിങ്​ സീറ്റായ കോട്ടയത്തെ സ്​ഥാനാർഥി
തക്കസമയത്ത്​ തീരുമാനമെടുക്കും. കേരളയാത്ര സമാപിച്ച​ ശേഷമാവും ചർച്ച. ജയസാധ്യതയും യോഗ്യതയും നോക്കി സ്​ഥാനാർഥിയെ നിശ്ചയിക്കും. കേരള കോൺഗ്രസിന്​ സ്​ഥാനാർഥി ക്ഷാമം ഇല്ല.
 

​? യു.ഡി.എഫി​​​​െൻറ പ്രവർത്തനങ്ങളിൽ പൂർണ തൃപ്​തനാണോ
തീർച്ചയായും. യു.ഡി.എഫ്​ ഒറ്റക്കെട്ടാണ്​. ഇൗ രീതിയിൽതന്നെ ഞങ്ങൾ തെരഞ്ഞെടുപ്പിനെ നേരിടും. തെരഞ്ഞെടുപ്പിൽ യ​ു.ഡി.എഫിനുള്ള സാധ്യത ആർക്കും തള്ളാനാവില്ല.

​?ബാർ കോഴയടക്കം താങ്കൾക്കെതിരെ ഉയർന്ന ആരോപണങ്ങളെക്കുറിച്ച്​  എന്താണ് പറയാനുള്ളത്​
ഒന്നും പറയുന്നില്ല. കൂടുതൽ ചർച്ചകൾക്കുമില്ല. അതെല്ലാം കഴിഞ്ഞ കാര്യങ്ങ​ളല്ലേ. മാമ്പഴം ഉള്ള മാവിലല്ലേ ക​െല്ലറിയൂ. (ഇതുസംബന്ധിച്ച കൂടുതൽ ചോദ്യങ്ങൾക്ക്​​, വിവാദത്തിനില്ലെന്ന്​ മറുപടി)

? കേരള കോൺഗ്രസുകള​ുടെ ഏകീകര​ണം ഇപ്പോൾ ചർച്ചയാകുന്നില്ലല്ലോ
കേരള കോൺഗ്രസ്​ എന്നത്​ ഞങ്ങളുടെ പാർട്ടി മാത്രമാണ്​. മറ്റു കേരള കോൺഗ്രസ​ുകളെല്ലാം വെറും കടലാസ്​ സംഘടനകളും​. ഇപ്പോൾ ഇൗ വിഷയം ചർച്ചചെയ്യുന്നില്ല. വര​െട്ട അപ്പോൾ നോക്കാം മറ്റ്​ കാര്യങ്ങൾ

? ലോക്​സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫി​​​​െൻറ സാധ്യത. ​കേന്ദ്ര സർക്കാറി​​​​െൻറ പ്രവർത്തനങ്ങളെ എങ്ങിനെ വിലയിരുത്തുന്നു​
സാഹചര്യങ്ങൾ യു.ഡി.എഫിന്​ അനുകൂലമാണ്​. നല്ല വിജയം നേടും. കേന്ദ്ര-സംസ്​ഥാന സർക്കാറുകളുടെ ജനദ്രോഹ ഭരണത്തിനെതിരെയുള്ള വിധിയെഴുത്താണിത്​. മോദിയെ അധികാരത്തിൽനിന്ന്​ ഇറക്കാനുള്ള തെരഞ്ഞെടുപ്പും. കേരളത്തിൽ എല്ലാ വിഭാഗവും യു.ഡി.എഫിനൊപ്പമാണ്​. സംസ്​ഥാനത്തും  ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നു. കേന്ദ്രത്തി​​​​െൻറ വർഗീയ ഫാഷിസവും പിണറായിയ​ുടെ സോഷ്യൽ ഫാഷിസവും അവസാനിപ്പിക്കും.

വാഗ്​ദാന ലംഘനങ്ങളുടെ സർക്കാറാണ്​ കേന്ദ്രവും സംസ്​ഥാനവും ഭരിക്കുന്നത്​. രണ്ടിനെയും താഴെയിറക്കുകയാണ്​ ലക്ഷ്യം.  കർഷകരെ ഇത്രയേറെ ദ്രോഹിച്ചിട്ടുള്ള ഒരു സർക്കാറും കേന്ദ്രത്തിൽ ഇതേവരെ ഉണ്ടായിട്ടില്ല. കർഷക പ്രക്ഷോഭം എങ്ങും ശക്​തമാണ്. വരവും ചെലവും പൊരുത്തപ്പെടാനാവാത്ത അവസ്​ഥയിൽ കർഷകർ ആത്മഹത്യയുടെ വക്കിലാണ്​. കൃഷി ഉപേക്ഷിക്കുന്ന കർഷകരുടെ എണ്ണവും വർധിക്കുന്നു​. പിടിച്ചുനിൽക്കാനാവാത്ത അവസ്​ഥയിലായ കർഷകർക്ക്​ താങ്ങാവാൻ മോദി സർക്കാറിന്​ കഴിയുന്നില്ല. തൊഴിലില്ലായ്​മയും രൂക്ഷമാണ്​. കോർപറേറ്റുകൾ മാത്രമാണ്​ വളരുന്നത്​.  കേന്ദ്രത്തി​​​​െൻറ കർഷകവിരുദ്ധ നയത്തിനെതിരെ കേരളവും ശക്​തമായി പ്രതികരിക്കും. ഇൗ തെരഞ്ഞെടുപ്പിൽ അത്​ പ്രതിഫലിക്കും.

? സംസ്​ഥാന ഭരണത്തെക്കുറിച്ച്​
പിണറായി സർക്കാറും നടത്ത​ുന്നത്​ വാഗ്​ദാനലംഘനങ്ങൾ തന്നെ. കേരളത്തിലും കർഷകർ ദുരിതത്തിലാണ്​. കർഷക ആത്മഹത്യ തുടർക്കഥയാവുകയാണ്​. വിലയിടിവ്​ പിടിച്ചു​ നിർത്താനുള്ള നടപടികളില്ല. സർക്കാറി​​​​െൻറ പിടിപ്പുകേടും വിവരമില്ലായ്​മയുമാണ്​ ഇതിന്​ കാരണം. നടപടികളിലും സുതാര്യത ഇല്ലാതായി. കാർഷിക മേഖലക്കായി സർക്കാർ ഒന്നും ചെയ്യുന്നില്ല. പ്രഖ്യാപിച്ച ആനുകൂല്യങ്ങൾപോലും നൽകുന്നില്ല. ബജറ്റ്​ പ്രഖ്യാപനം വെറും പ്രഖ്യാപനമായി മാറി. കർഷക-ക്ഷേമ പെൻഷനുകൾ നൽകുന്നില്ല. മാസങ്ങളായി കുടിശ്ശികപോലും വിതരണം ചെയ്യുന്നില്ല. പ്രളയത്തിൽ തകർന്ന കേരളത്തെ രക്ഷിക്കാനുള്ള നടപടികളും നടക്കുന്നില്ല. സാമ്പത്തിക സ്​ഥിതിയും മോശമാണ്​. യു.ഡി.എഫ്​ തുടങ്ങിവെച്ച പലപദ്ധതികളും ഇല്ലാതാക്കി.  പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവരും ജപ്​തി ഭീഷണിയിലാണ്​. ബാങ്കുകൾ ഇവരെ ​ദ്രോഹിക്കുന്നു. കാർഷിക വായ്​പയുടെ പലിശ എഴുതിത്തള്ളണമെന്ന ആവശ്യവും നടപ്പാക്കുന്നില്ല. സർക്കാർ പ്രഖ്യാപിച്ച മൊറ​േട്ടാറിയം ഇനിയും കടലാസിലാണ്​.

? മോദി ഭരണത്തിന്​ തുടർച്ചയുണ്ടാവുമോ
ഫാഷിസ്​റ്റ്​ ഭരണത്തിന്​ ഇൗ തെരഞ്ഞെടുപ്പോടെ അന്ത്യമാവും. ജനങ്ങളെ ഇത്രയേറെ ഭയപ്പെടുത്തിയ ഒരു സർക്കാറും രാജ്യത്തുണ്ടായിട്ടില്ല. ജനങ്ങൾ ഇപ്പോഴും ഭീതിയിലാണ്​. കോൺഗ്രസ്​ നേതൃത്വത്തിലുള്ള പുതിയ സർക്കാർ അധികാരത്തി​െലത്തും. അതിനുള്ള തയാറെടുപ്പുകളാണ്​ എവിടെയും നടക്കുന്നത്​.


​? പ്രാദേശിക പാർട്ടികളുടെ പ്രസക്​​തി- ദേശീയ രാഷ്​ട്രീയത്തിൽ കേരള കോൺഗ്രസി​​​​െൻറയും
പ്രാദേശിക പാർട്ടികളുടെ പ്രസക്​തി എന്നും എടുത്തുപറഞ്ഞിട്ടുള്ളത്​ ഞാൻ തന്നെയാണ്​. അടുത്ത തെരഞ്ഞെടുപ്പിൽ പ്രാദേശിക പാർട്ടികളെ മാറ്റിനിർത്താൻ ആർക്കും കഴിയില്ല. ദേശീയ രാഷ്​ട്രീയത്തിൽ കേരള കോൺഗ്രസിനും പ്രസക്​തിയുണ്ട്​. പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്​മയിൽ ഞങ്ങളും ഉണ്ട്​. കേന്ദ്രത്തിൽ കേരള കോൺഗ്രസി​​​​​െൻറ ഇടപെടൽ കർഷകർക്ക്​ ഗുണകരമായിട്ടുണ്ട്​. കർഷക പ്രശ്​നങ്ങൾക്കായി കേന്ദ്രത്തിനെതിരെ ഒറ്റക്ക്​ സമരം ചെയ്​ത ചരിത്രവും ഇൗ പാർട്ടിക്കുണ്ട്​. അത്​ ഇനിയും തുടരും.

? ശബരിമല വിഷയം ബി.ജെ.പിക്ക്​ ഗുണം ചെയ്യുമോ
ഒരിക്കലുമില്ല. അതിനുള്ള സാധ്യതകളും ഇല്ല. യു.ഡി.എഫ്​ സ്വീകരിച്ച നിലപാടിന്​ സ്വീകാര്യതയുണ്ട്​. ഇക്കാര്യത്തിൽ പാളിച്ച സംഭവിച്ചിട്ടുമില്ല. വോട്ടിനു​ വേണ്ടിയുള്ള രാഷ്​ട്രീയമാണ്​ പലരും കളിക്കുന്നത്​. അത്​ ഇവിടെ വിലപ്പോവില്ല. കേരളത്തിലെ ജനങ്ങൾ കാര്യങ്ങൾ ചിന്തിച്ച്​ പ്രവർത്തിക്കുന്നവരാണ്​. ശബരിമല ഇടതുമുന്നണിക്കും ബി.ജെ.പിക്കും കാര്യമായ തിരിച്ചടി നൽകും. മൂന്നുവർഷത്തെ പിണറായി ഭരണത്തിനും ഇത്​ തിരിച്ചടിയാവും. മുഖ്യമന്ത്രി പിണറായി വിജയ​​​​െൻറ കൊള്ളരുതായ്​മയുടെ ഏറ്റവും വലിയ ഉദാഹരണമാണ്​ വിഷയം കൈകാര്യം ചെയ്​തതിൽ കണ്ടത്​.  ശാന്തമായ ഒരുസ്​ഥലമായിരുന്നു ശബരിമല. സർക്കാറി​​​​െൻറ ഇടപെടൽ എല്ലാം കുളമാക്കി. ആചാരാനുഷ്​ഠാനങ്ങൾ ലംഘിക്കപ്പെട്ടു. വിശ്വാസികളല്ലാത്തവർക്കും ആക്​ടിവിസ്​റ്റുകൾക്കും അവിടെ പ്രവേശനം നൽകിയതോടെ ഭക്​തിക്ക്​ പകരം ഭീതിയുടെ സാഹചര്യം സൃഷ്​ടിക്കപ്പെട്ടു.

Loading...
COMMENTS