Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightമരട്​ ഫ്ലാറ്റുപോലെ...

മരട്​ ഫ്ലാറ്റുപോലെ പൊളിച്ചടുക്കാനുള്ളതാണോ ടെലികോം വ്യവസായം ​?

text_fields
bookmark_border
മരട്​ ഫ്ലാറ്റുപോലെ പൊളിച്ചടുക്കാനുള്ളതാണോ ടെലികോം വ്യവസായം ​?
cancel

മരടിലെ ഫ്ലാറ്റു സമുച്ചയങ്ങൾ പൊളിച്ചേ തീരൂവെന്ന്​ വ്യക്​തമാക്കി പൊളിക്കൽ ഒഴിവാക്കാനുള്ള പരിശ്രമങ്ങൾക്കെ തിരെ സുപ്രീംകോടതി പൊട്ടിത്തെറിച്ചത്​ കഴിഞ്ഞ വർഷം ജൂലൈ അഞ്ചിനായിരുന്നു. അന്നുമുതൽ നിയന്ത്രിത സ്​ഫോടനത്തി ലൂടെ ഫ്ലാറ്റു സമുച്ചയങ്ങൾ നിലംപൊത്തുന്നതുവരെ ആകാംക്ഷയോടെയുള്ള കാത്തിരിപ്പായിരുന്നു, ഉയർന്നുപൊങ്ങുന്ന ആ പൊടിപടലങ്ങൾക്കായി. കാണാവുന്നിടത്തെല്ലാം കയറിപ്പറ്റി ആ മനോഹര ദൃശ്യം കണ്ടും മൊബൈലിൽ പകർത്തിയും മറ്റുള്ളവർ ക്കു പകർന്നു നൽകിയും കഴിഞ്ഞപ്പോഴാണ്​ ആകെക്കൂടി ഒരാശ്വാസമായത്​. വീണ്ടും ബോറടിച്ചു തുടങ്ങിയപ്പോഴാണ്​ സുപ് രീ​ംകോടതി അവസരോചിത ഇടപെടൽ നടത്തിയത്​. ഇത്തവണ പൊളിക്കാനുള്ളത്​ കുറെ ടെലികോം മുതലാളിമാരെയാണ്​, അതും സർക്കാ റിന്​ പണം നൽകാത്തവരെ. പോരേ ആഹ്​ളാദത്തിന്.​ ഇനി അതിനായുള്ള കാത്തിരിപ്പാണ്​. പക്ഷേ, അതുകൂടി കഴിയു​േമ്പാഴേക്ക്​ മൊബൈലിൽ ഇത്തരം സന്തോഷവാർത്തകൾ പങ്കുവെക്കാൻ തുടർന്നും അവസരം ഉണ്ടാകുമോ എന്നതാണ്​ ഇപ്പോഴുയരുന്ന​ സംശയം.


മരടിലെ ഫ്ലാറ്റുകൾ പൊളിക്കാനുത്തരവിട്ടത്​ വേദനയോടെയാണെന്നും നിയമ ലംഘകർക്ക്​ മരട്​ ഒരു പാഠമാക​െട ്ടയെന്നും ഉത്തരവിട്ട ന്യായാധിപൻ തന്നെ പിന്നീട്​ വ്യക്​താക്കിയിരുന്നു. എന്തായാലും മരട്​ പാഠമായി,​ നിയമ ലംഘകർക ്ക്​ മാത്രമല്ല, പരസ്യങ്ങളും വാഗ്​ദാനങ്ങളും വിശ്വസിച്ച്​ നിക്ഷേപമിറക്കുന്ന സകലർക്കും. എന്നിട്ടും പഠിക്കാത്തവർക്കായാണ്​ കഴിഞ്ഞ ആഴ്​ച ടെലികോം കമ്പനികളുടെ കുടിശിക പിരിച്ചെടുക്കാത്ത വിഷയത്തിൽ സ​ുപ്രീ​ംകോടതി വീണ്ടും വടിയെടുത്തത്​. കോടതി വിധി നടപ്പാക്കാതിരിക്കാൻ ഒരു ഡെസ്​ക്​ ഒാഫീസർക്ക്​ എന്ത്​ അധികാരമാണുള്ളതെന്ന്​ ചോദിച്ചപ്പോഴേ ഡെസ്​ക്​ ഒാഫിസർ നന്നായി, രാത്രി 12 മണിക്കു മുമ്പ്​ പണമടച്ചോളാൻ ഉത്തരവ്​ നൽകിയാണ്​ ടെലികോം യൂപി സർക്കിൾ കൈകഴുകിയത്​. അന്നു മുതൽ ടെലികോം മേഖലയിൽനിന്നുയരുന്ന പൊടിപടലങ്ങൾ അടങ്ങു​േമ്പാൾ എന്താണ്​ അവശേഷിക്കുക എന്നാണ്​ ഇനിയറിയാനുള്ളത്​. അതിനിനി മാർച്ച്​ 17 വ​രെ മാത്രം കാത്തിരുന്നാൽ മതി.

ജനുവരി 24നകം എ.ജി.ആർ (അഡ്​ജസ്​റ്റഡ്​ ഗ്രോസ്​ റവന്യൂ) കുടിശികയായ 1.47 ലക്ഷം കോടി രൂപ അടക്കാനുള്ള ഉത്തരവ്​ നടപ്പാക്കാത്തതിൽ കോടതിയലക്ഷ്യ നടപടികൾ തുടങ്ങിയ കോടതി പണം അടക്കാൻ സാവകാശം തേടിയുള്ള ഹരജികൾ തള്ളിയാണ്​ മാർച്ച്​ 17നകം മുഴുവൻ തുകയും അടച്ചു തീർക്കാൻ​ കമ്പനികളോട്​ നിർദ്ദേശിച്ചിരിക്കുന്നത്​.

എ.ജി.ആർ കുരുക്ക്
ടെലികോം മേഖലയു​ടെ രക്ഷക്കായി സർക്കാർ കൊണ്ടുവന്ന ഒരു വ്യവസ്​ഥയാണ്​ കുരുക്കായി മാറിയിരിക്കുന്നത്​. 1994 ൽ ടെലികോം വ്യവസായത്തിൽ സ്വകാര്യ മേഖലക്ക്​ പ്രവേശനം അനുവദിച്ചപ്പോൾ ഉയർന്ന ലൈസൻസ്​ ഫീസാണ്​ ഏർപ്പെടുത്തിയിരുന്നത്​. ഇതു സ്വകാര്യ മേഖലയുടെ വളർച്ചക്കും നി​േക്ഷപത്തിനും തടസ്സമാണെന്ന്​ കണ്ട്​ സർക്കാർ തന്നെ അവതരിപ്പിച്ച വരുമാനം പങ്കിടൽ പദ്ധതിയാണ്​ എ.ജി.ആർ എന്ന അഡ്​ജസ്​റ്റഡ്​ ഗ്രോസ്​ റവന്യൂ (ക്രമീകരിച്ച മൊത്ത വരുമാനം). ഇതനുസരിച്ച്​ ലൈസൻസ്​ ഫീസും സ്​പെക്​ട്രം ഉപയോഗ ചാർജും കമ്പനികളുടെ ക്രമീകരിച്ച മൊത്ത വരുമാനത്തി​​​െൻറ നിശ്​ചിത ശതമാനമായി തീരുമാനിച്ച്​ കമ്പനികൾ സർക്കാറിന്​ നൽകണം. ടെലികോം കമ്പനികളും ടെലികമ്യൂണിക്കേഷഷൻ ഡിപാർട്ടുമ​​െൻറും തമ്മിൽ 1999ൽ ഉണ്ടാക്കിയ കരാർ അനുസരിച്ചാണ്​ ഇത്​ തീരുമാനിച്ചത്​. ഇതനുസരിച്ച്​ എ.ജി.ആറി​​െൻറ എട്ടു ശതമാനമാണ്​ കമ്പനികൾ നൽകേണ്ടത്​. എന്നാൽ, പിന്നീട്​ എ.ജി.ആർ എന്നതി​​​െൻറ നിർവചനത്തെ ചൊല്ലി കമ്പനികളും സർക്കാറും തമ്മിൽ തർക്കമായി. ടെലികോം സേവനങ്ങളിൽനിന്നുള്ള വരുമാനം മാത്രം കണക്കാക്കിയാൽപോരെന്നും കമ്പനികളുടെ ലാഭവിഹിതം, മറ്റു നിക്ഷേപങ്ങളിൽനിന്നുള്ള പലിശ, പരസ്യം, ആസ്​തിക​േളാ നിക്ഷേപങ്ങളോ വിൽക്കു​േമ്പാഴുള്ള ലാഭം എന്നിവയെല്ലാം കൂടി ചേർത്തുവേണം വരുമാനം കണക്കാക്കാനെന്നും സർക്കാർ നിലപാട്​ സ്വീകരിച്ചതോടെയായിരുന്നു ഇത്​. ഇതനുസരിച്ച്​ അന്നത്തെ 17കമ്പനികൾക്ക്​ നോട്ടീസും നൽകി. കമ്പനികൾ ടെലികോം ഡിസ്​പ്യൂട്ട്​ സെറ്റിൽമ​​െൻറ്​ ആൻഡ്​ അപലേറ്റ്​ ട്രൈബ്യൂണലിനെ (ടിഡി.സാറ്റ്​) സമീപിച്ചു. 2007ൽ ടി.ഡി സാറ്റ്​ സർക്കാർ വാദം സ്വീകരിച്ചു. കമ്പനികൾ സുപ്രീംകോടതിയെ സമീപിച്ചപ്പോൾ ഉത്തരവ്​ റദ്ദാക്കുകയും പുനപരിശോധിക്കാൻ ടി.ഡി സാറ്റിന്​ നിർദ്ദേശം നൽകുകയും ചെയ്​തു. 2015ൽ ടി.ഡി സാറ്റ്​ കമ്പനികളുടെ വാദം അംഗീകരിച്ച്​ ഉത്തരവിറക്കി. ഇതിനെതിരായ സർക്കാർ അപ്പീലിൽ സുപ്രീംകോടതി ഡിവിഷൻ ബെഞ്ച്​ 2019 ഒക്​ടോബർ 24ന്​ സർക്കാർ വാദം അംഗീകരിച്ച്​ കമ്പനികൾ കുടിശിക അടക്കാൻ ഉത്തരവിടുകയായിരുന്നു. ഇതനസരിച്ച്​ പണമടക്കുന്നതിൽ സാവകാശം വേണ​െംന്ന അപേക്ഷയാണ്​ ഇപ്പോൾ തള്ളിയിരിക്കുന്നത്​.

വഴിയൊരുക്കുന്നത് ഇരട്ടക്കുത്തകക്ക്
പണ്ടേ ദുർബല, ഇപ്പോൾ ഗർഭിണിയും എന്ന പോലായി ഇതോടെ രാജ്യത്തെ ടെലികോം വ്യവസായത്തി​​​െൻറ അവസ്​ഥ. 117.58 കോടി ​മൊബൈൽ കണക്​ക്ഷനുകളുള്ള രാജ്യത്ത്​ നിലവിൽ മുകേഷ്​ അംബാനിയുടെ ജിയോ, വൊഡാഫോൺ ​െഎഡിയ, എയർടെൽ, ബി.എസ്​.എൻ.എൽ എന്നീ നാലു പ്രധാന സേവന ദാതാക്കൾ മാത്രമാണുള്ളത്​. കഴിഞ്ഞ 20വർഷത്തിനിടെ 16 കമ്പനികളാണ്​ കളം വിട്ടത്​. ഹച്ച്​, എത്തിസലാത്ത്​, ടെലനോർ തുടങ്ങി തുടങ്ങി ബഹുരാഷ്​ട്ര കമ്പനികൾ വരെയുണ്ട്​ അവയിൽ. എങ്ങു​മെത്താതെ പോയ സ്​പെക്​ട്രം അഴിമതി ആരോപണത്തെ തുടർന്ന്​ സുപ്രീംകോടതി തന്നെ സ്​പെക്​ട്രം ലൈസൻസുകൾ റദ്ദാക്കിയതോടെ നിക്ഷേപം ഉപേക്ഷിച്ച്​ തടി കഴിച്ചിലാക്കിയാണ്​ ചില കമ്പനികൾ പോയതെങ്കിൽ മത്സരത്തിൽ പിടിച്ചു നിൽക്കാനാവാതെ പ്രമുഖ കമ്പനികളിൽ ലയിക്കുകയോ പാപ്പാരയി പ്രഖ്യാപിച്ച്​ പ്രവർത്തനം അവസാനിപ്പിക്കുകയോ ആണ്​ മറ്റു കമ്പനികൾ ചെയ്​തത്​. ഏറ്റവും ഒടുവിൽ മുകേഷ്​ അംബാനിയുടെ ജിയോ ഉയർത്തിയ കുറഞ്ഞ ​നിരക്ക്​ വെല്ലുവിളി അതിജീവിക്കാനാവാതെ വന്നതോടെ അതുവരെ പരസ്​പരം മത്സരിച്ചിരുന്ന വമ്പൻകമ്പനികളായ വൊഡാഫോണിനും ​െഎഡിയക്കും വരെ പരസ്​പരം ലയിക്കേണ്ടി വന്നു. കഴിഞ്ഞ ഒക്​ടോബർ - ഡിസംബർ സാമ്പത്തിക പാദത്തിൽ മാ​ത്രം വൊഡാഫോൺ ​െഎഡിയയുടെ നഷ്​ടം 6439 കോടിയായിരുന്നു. വൊഡാഫോൺ ​െഎഡിയ മാത്രം സർക്കാറിന്​ കുടിശിക നൽകാനുള്ളത്​ 53038 കോടി രൂപയാണ്​. ഭാരതി എയർടെൽ 35586 കോടി രൂപയും ടാറ്റ ടെലി സർവീസസ്​ 13800 കോടി രൂപയും ബി.എസ്​.എൻ.എൽ 4989 കോടിയും എം.ടി.എൻ.എൽ 3122കോടി രൂപയുമാണ്​ അടക്കാനുള്ളത്​. ഏറ്റവും അവസാനം ആരംഭിച്ചതായതുകൊണ്ടുതന്നെ ജിയോക്ക്​ കുടിശിക 195 കോടിയേ ഉണ്ടായിരുന്നുള്ളൂ. അവരത്​ അടച്ചു തീർത്തു. എയർടെൽ 10000 കോടി നൽകി. ബാക്കി മാർച്ച്​ 17ന്​ മുമ്പ്​ അടക്കാമെന്നും അറിയിച്ചു. പണം അടക്കാൻ നിലവിൽ മാർഗം ഉള്ളതും അവർക്കു മാത്രമാണ്​. വൊഡാഫോൺ 2500 കോടിയാണ്​ അടച്ചത്​. കുടിശിക ഒന്നിച്ച്​ അടക്കേണ്ടി വന്നാൽ കമ്പനി പ്രവർത്തനം അവസാനിപ്പിക്കേണ്ടി വരുമെന്നാണ്​ അവരുടെ അഭിഭാഷൻ പറഞ്ഞത്​. വൊഡാഫോൺ ​െഎഡിയയയും ബി.എസ്​.എൻ.എല്ലും കൂടി പ്രതിസന്ധിയിലേക്ക്​ നീങ്ങിയാൽ പിന്നെ മത്സരം ഇല്ല, അവശേഷിക്കുക ജിയോയും സുനിൽ മിത്തലി​​​െൻറ ഭാരതി എയർടെല്ലും മാത്രമാവും.

നിർണായക സന്ധി
രാജ്യം ഒ​രു നിർണായ കാലഘട്ടത്തിൽകൂടിയാണ്​ കടന്നു പോകുന്നത്​. ഒരു വശത്ത്​ സാമ്പത്തിക പ്രതിസന്ധി രൂക്ഷം. വിത്തെടുത്ത്​ കുത്തിയും പൊതുമേഖലാ സ്​ഥാപനങ്ങൾ ഒന്നൊന്നായി വിറ്റുമാണ്​ കേന്ദ്രം നിത്യനിദാനത്തിന്​ വഴികാണുന്നത്​. അതിനിടെ വീണുകിട്ടിയ ഒരവസരമായി സുപ്രീംകോടതിയുടെ വിധി. പുറമേ സന്തോഷം കാട്ടുന്നില്ലെങ്കിലും ഒരു വർഷത്തെ പ്രതിരോധ ബജറ്റി​​​െൻറ പകുതിയോളം വരുന്ന ഭീമമായ തുക വീണു കിട്ടുന്നത്​ വേണ്ടെന്നു വെക്കാനുള്ള സന്മനസൊന്നും വിറ്റൂണികളായ കേ​ന്ദ്ര സർക്കാറിൽനിന്ന്​ പ്രതീക്ഷിക്കാനില്ല. ശമ്പളം പോലും നേരാംവണ്ണം കൊടുക്കാൻ സാധിക്കാത്ത ബി.എസ്​.എൻ.എല്ലും എം.ടി.എൻ.എല്ലും കുടിശിക അടക്കണമെങ്കിൽ സർക്കാർ കൈയയച്ചു സഹായിക്കാതെ വഴിയുമില്ല. രാജ്യമാണെങ്കിൽ 5ജി സാ​േങ്കതിക വിദ്യയുടെ പടിവാതിൽക്കൽ എത്തി നിൽക്കുകയുമാണ്​. അതിവേഗ ഇൻറർനെറ്റി​​​െൻറ പുതുസാധ്യതകൾ പൗരന്മാർ അറിയണ​മെങ്കിൽ ടെലികോം കമ്പനികൾ വമ്പൻ നിക്ഷേപം നടത്തേണ്ട കാലമാണ്​ വരുന്നത്​. അതിനിടയിലാണ്​ കൂനിൻമേൽകുരുവായി ക​ുടിശിക വന്നത്​. സർക്കാർ അനുകൂല നിലപാട്​ എടുക്കുന്നില്ലെങ്കിൽ ഇനി പണം മുടക്കാനില്ലെന്നാണ്​​ ​വൊഡാ​േഫാൺ െഎഡിയ തലവനും ബിർള ഗ്രൂപ്​ തലവനുമായ കുമാർമംഗലം ബിർള നേരത്തെ വിധിവന്ന​പ്പോഴേ പറഞ്ഞു​.

നഷ്​ടക്കച്ചവടത്തിന്​ പണം മുടക്കാനില്ലെന്ന്​ വൊഡാഫോൺ തലവൻ നിക്ക്​ റീഡും പറഞ്ഞു കഴിഞ്ഞു. 5ജി വരുന്നത്​ അത്ര സുഗമം ആവില്ലെന്ന്​ ചുരുക്കം. ഒക്​ടോബറിൽ വിധി വന്ന പിന്നാലെ കമ്പനികളുമായി സർക്കാർ നടത്തിയ ചർച്ചയിൽ 5ജി ​സേവനത്തിനായി സ്​പെഷൽ പർപസ്​ വെഹിക്കിൾ രൂപവത്​കരിക്കാമെന്നും കുടിശിക അതിലേക്ക്​ കമ്പനികളുടെ വിഹിതമായിപരിഗണിക്കാമെന്നും സൂചന നൽകിയതായി റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ സുപ്രീംകോടതി വടിയെടുത്ത സാഹചര്യത്തിൽ സർക്കാറിനും ഇനി വേറെ വഴികളൊന്നുമില്ല.

കടപ്രതിസന്ധിയും തൊഴിൽ നഷ്​ടവും
രാജ്യത്തെ ബാങ്കുകളാണ്​ നിലവിൽ തികച്ചും അസ്വസ്​ഥരായിരിക്കുന്നത്​. നിഷ്​ക്രിയ ആസ്​തികൾ വർധിച്ചതി​​​െൻറ പേരുദോഷം അവർക്കിപ്പോഴും മാറിയിട്ടില്ല. അതിനി​ടയിലാണ്​ നിലവിൽ ഉള്ളതും ഇല്ലാത്തതുമായ കുറെ കമ്പനികൾ കൂടി പ്രതിസന്ധിയിലാവുന്നത്​. പലതും വൻ തുക വായ്​പക്കാരാണ്​. വോഡഫോൺ ​െഎഡിയക്കു മാത്രം പലരിൽനിന്നായി 1.15 ലക്ഷം കോടി രൂപയാണ്​ കടം. ഇൗ കമ്പനികൾ പാപ്പർ സൂട്ട്​ ഫയൽചെയ്​താൽ കുടുങ്ങുക ബാങ്കുകളാവുമെന്ന്​ എസ്​.ബി.​െഎ ചെയർമാൻ രജനീഷ്​ കുമാർ പറഞ്ഞു കഴിഞ്ഞു. 29000 കോടി രൂപയാണ്​ എസ്​.ബി.​െഎ മാത്രം വായ്​പ നൽകിയിരിക്കുന്നത്​. ഇതിനുപുറമേയാണ്​ അടച്ചു പൂട്ടൽ ഉണ്ടായാൽ പതിനായിരങ്ങളുടെ തൊഴിൽ നഷ്​ട ഭീഷണി.

ഭാരം സാധാരണക്കാർക്ക്​
ജിയോയുടെ വരവും നിരക്കുകുറച്ചുള്ള മത്സരവും ഇന്ത്യൻ ടെലികോം ഉപഭോക്​താക്കളുടെ സുവർണ കാലമായിരുന്നു. ഒരു ജി.ബിക്ക്​ 250 രൂപ കൊട​ുത്തിരുന്നിടത്തുനിന്ന്​ അൺലിമിറ്റഡ്​ ഡേറ്റ ഉ​പഭോഗത്തിലേക്കുള്ള പ്രയാണം. ഇതോടെ ഏതു പട്ടിണിക്കാരനും സ്​മാർട്ട്​ഫോൺ ഉടമയുമായി. കൂലിപ്പണിക്കാരായ ഇതരസംസ്​ഥാന തൊഴിലാളികൾ വരെ വീട്ടിലേക്ക്​ വീഡിയോ കോൾ നടത്തിയിരുന്ന കാലം. ഇതിലേക്കുകൂടിയാണ്​ കരിനിഴൽ പടരുന്നത്​. ഡിസംബർ^ജനുവരി മാസങ്ങളിലായി നിരക്ക്​ ഇപ്പോൾ ത​ന്നെ ഉയർന്നു കഴിഞ്ഞു. ടിക്​ടോക്​ മുതൽ ട്വിറ്റർ വരെ എല്ലാത്തിനും ഉപഭോക്​താവിനെ അടിമകളാക്കാൻ നിരക്കിളവിനായിക്കഴിഞ്ഞു. വായനയും കാഴ്​ചയും കേൾവിയുമെല്ലാം എല്ലാം ഇൻറ​ർനെറ്റിലേക്കാണ്​ ചാഞ്ഞിരിക്കുന്നത്​. ഇനിയാണ്​ ചൂഷണത്തിനുള്ള കാലം. മത്സരം ഇല്ലാത്ത കാലം കൂടിയാണ്​ വരാനിരിക്കുന്നതെങ്കിൽ പ്രത്യേകിച്ചും. ശരാശരി ഉപഭോക്​താവ്​ നൽകുന്നത്​ 200 രൂപയാണെന്നും ഇത്​ മുന്നൂറെങ്കിലും ആയേ മതിയാകൂ എന്നുമാണ്​ ഭാരതി എയർടെൽ അധികൃതർ നേരത്തെ പറഞ്ഞുവെച്ചിരിക്കുന്നതും. ഇനി സു​പ്രീംകോടതി വിധി നടപ്പാക്കാൻ കാത്തിരിക്കാം. പൊടിപടലങ്ങൾ അടങ്ങു​േമ്പാൾ അറിയാം, ആരൊക്കെ കാണുമെന്നും നാം എത്ര വീതം കൊടുക്കേണ്ടി വരുമെന്നും.

Show Full Article
TAGS:telecom industry Malayalam Article 
News Summary - indian telecom industry-malayalam article
Next Story