Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightവെറുപ്പ് എന്ന...

വെറുപ്പ് എന്ന രാഷ്​ട്രീയവ്യവസ്ഥ: സംഘ്​പരിവാർ ഉൽപാദിപ്പിക്കുന്നത്

text_fields
bookmark_border
india-mis-informed.
cancel

പ്രളയകാലത്ത് സംഘ്​പരിവാർ അനുഭാവമുള്ള സോഷ്യൽമീഡിയ പേജുകളിലെ വെറുപ്പി​​​െൻറ അതിപ്രസരം വ്യാപകശ്രദ്ധപിടിച്ച ുപറ്റിയിരുന്നു. പ്രളയ ദുരിതാശ്വാസത്തിനെതിരെ നിലപാടെടുത്തും കക്ഷിരാഷ്​ട്രീയ സങ്കുചിതത്വം വ്യാപിപ്പിച്ചും സ ംഘ്​പരിവാർ അഴിച്ചുവിട്ട വെറുപ്പി​​​െൻറ സന്ദേശങ്ങൾ പൊതുജീവിതത്തെ ഏറെ മലിനമാക്കി. രാഷ്​ട്രീയ സാമൂഹിക ദാർശനിക വ്യത്യാസങ്ങൾ മറന്നു ദുരിതാശ്വാസത്തിലും ജീവകാരുണ്യത്തിലും ഏർപ്പെടുന്ന ജനങ്ങളെ കമ്യൂണിസ്​റ്റ്​ വിരുദ്ധതയുട െയും ന്യൂനപക്ഷ വിരുദ്ധതയുടെയും പേരിൽ ഭിന്നിപ്പിക്കാനാണ് സംഘ്​പരിവാർ ശ്രമിച്ചത്. ഒരു സ്ഥല-കാല ഭയവുമില്ലാതെ സം ഘ്​പരിവാർ പടച്ചുവിടുന്ന ഈ വെറുപ്പ് മൂർത്തമായൊരു രാഷ്​ട്രീയപ്രശ്നമായി പരിഗണിക്കാനും പരിഹാരമന്വേഷിക്കാനും ത യാറാകേണ്ട അവസ്ഥയാണ് ഇന്നുള്ളത്.

നാസിസവും ഫാഷിസവും നിലനിന്ന കാലത്തിനു സമാനമായ രീതിയിൽ വെറുപ്പ് ഒരു രാഷ്​ട ്രീയവ്യവസ്ഥയായി ലോകമാകെ പരിണമിച്ചിരിക്കുന്നുവെന്നാണ് ജർമൻ രാഷ്​ട്രീയചിന്തകയായ കരോലിൻ എംകെ ത​​​െൻറ ‘എഗൻസ്​ റ്റ്​ ഹേറ്റ്’ (പോളിറ്റി പ്രസ് 2019) എന്ന പഠനത്തിൽ നിരീക്ഷിക്കുന്നത്. ആഗോളീകരണത്തി​​​െൻറ വികാസത്തിനു ശേഷം ലോകത്ത് ശക്തിയാർജിച്ച അധിനിവേശ രാഷ്​ട്രീയവും അത് സൃഷ്​ടിച്ച കുടിയേറ്റ പ്രതിസന്ധിയും സാമ്പത്തികപ്രശ്നങ്ങളും തത്​ഫലമുണ്ടായ കീഴാള സാമൂഹിക മുന്നേറ്റങ്ങളുമാണ് വംശീയ വലതുപക്ഷ മുൻകൈയിലുള്ള വെറുപ്പി​​​െൻറ ഈ വ്യവസ്ഥാപിത സ്വഭാവത്തിനു കാരണമെന്ന് കരോലിൻ എംകെ വിലയിരുത്തുന്നു. വ്യത്യസ്തമായ ന്യൂനപക്ഷാവസ്ഥകളോടുള്ള പ്രതികരണമായി വെറുപ്പ് സ്വയം സാധൂകരിക്കുന്നു. മത/വംശീയ/കുടിയേറ്റ/ലിംഗ ന്യൂനപക്ഷങ്ങളെ ഉന്നംവെച്ചാണ് വെറുപ്പ് ഒരു രാഷ്​ട്രീയവ്യവസ്ഥയായി മാറിയിരിക്കുന്നത്.

എന്താണ് വെറുപ്പ്‌?
ഇന്നലെ പേരുവെക്കാതെ വന്ന ഒരു ഊമക്കത്ത് നാളെ സ്വന്തം പേരും വിലാസവും വെച്ച് നിങ്ങളെ തേടിവരുന്ന പോലെയാണ് വെറുപ്പ് ഉൽപാദിപ്പിക്കപ്പെടുന്നതും വികസിക്കുന്നതും. വെറുപ്പി​​​െൻറ ശക്തികൾ പല പരീക്ഷണങ്ങളും നടത്തി വിജയിച്ചവരാണ്. അതിനാൽ വെറുപ്പ് ബോധപൂർവം ഉണ്ടാക്കുന്നതാണ്. ഇന്ന് ലോകമാകെ പടരുന്ന വെറുപ്പ് വലതുപക്ഷ നാസി രാഷ്​ട്രീയത്തി​​​െൻറ ഭാഗമായി വികസിക്കുന്നതാണ്. പുതിയ കാലത്തെ വെറുപ്പി​​​െൻറ സ്വഭാവം വ്യക്തിപരമല്ല. അത് സ്ഥാപനപരവും വ്യവസ്ഥാപിതവും കൂട്ടായ്മയിൽ അധിഷ്ഠിതവുമാണ്.

വെറുപ്പ് അടിസ്ഥാനപരമായ മാനുഷികാവസ്ഥയാണോ അതോ സാമൂഹികസാഹചര്യങ്ങളുടെ ഉൽപന്നമാണോ എന്ന ചർച്ച രണ്ടാം ലോകയുദ്ധത്തിനു ശേഷം ധാരാളം നടന്നിട്ടുണ്ട്. നാസി ജർമനിയിലെ വെറുപ്പിനെക്കുറിച്ച് പഠിച്ചവർതന്നെ ഈ വിഷയത്തിൽ രണ്ടു തട്ടിലാണ്. ചില വ്യക്തികൾ സവിശേഷമായി വികസിപ്പിക്കുന്ന അധികാരസ്വഭാവമുള്ള വ്യക്തിഗുണത്തി​​​െൻറ പ്രതിഫലനമായിട്ടാണ് തിയോഡർ അഡോണോ വെറുപ്പിനെ കാണുന്നത്. എന്നാൽ, സവിശേഷ സാമൂഹികസാഹചര്യങ്ങളെയാണ് ഹന്നാ ആര​​െൻറ്​ വെറുപ്പി​​​െൻറ കാരണമായി മനസ്സിലാക്കുന്നത്. വെറുപ്പു നിറഞ്ഞ സാമൂഹികവ്യവസ്ഥയുടെ ഇര മാത്രമാണ് വ്യക്തി എന്നാണ് ആര​​െൻറ്​ കരുതുന്നത്. കൂടാതെ, സാമൂഹിക മനശ്ശാസ്ത്രത്തിലും മറ്റും അനേകം നവസമീപനങ്ങൾ വെറുപ്പിനെ മനസ്സിലാക്കാൻ വികസിച്ചുവന്നിട്ടുണ്ട് എന്ന് കരോലിൻ എംകെ നിരീക്ഷിക്കുന്നു. ഈ സംവാദങ്ങൾ തുടരുമ്പോൾതന്നെ വലതുപക്ഷ നവനാസി സാഹിത്യങ്ങളും പ്രചാരണ സംവിധാനങ്ങളും പടച്ചുവിടുന്ന വെറുപ്പി​​​െൻറ രാഷ്​ട്രീയം നമ്മുടെ കാലത്തെ ഭരിക്കുന്ന രാഷ്​ട്രീയവ്യവസ്ഥയായി മാറിയിരിക്കുന്നുവെന്നാണ് കരോലിൻ കരുതുന്നത്.

ഇന്ത്യന്‍ സാഹചര്യം

ഇന്ത്യയിലാകട്ടെ, സംഘ്​പരിവാർ പഴയ രീതിയിലുള്ള ശാഖാപ്രവർത്തനത്തിലൂടെയും തെരുവ് പ്രസംഗങ്ങളിലൂടെയും മാത്രമല്ല, സമൂഹമാധ്യമങ്ങൾ ഉപയോഗിച്ചുതന്നെ വെറുപ്പ് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. അമിത് ഷാ ഒരു രാഷ്​ട്രീയ റാലിയിൽ ബി.ജെ.പിയുടെ വാട്സ്​ആപ്​ ഗ്രൂപ്പുകൾക്ക് വ്യാജവാർത്തകൾ ഉൽപാദിപ്പിക്കാനുള്ള കഴിവിൽ ഏറെ മതിപ്പ് പ്രകടിപ്പിച്ചത് മുഖ്യധാരാ മാധ്യമങ്ങൾതന്നെ റിപ്പോർട്ട്​ ചെയ്തിരുന്നു. രാഷ്​ട്രീയ എതിരാളികളെ മാത്രമല്ല, അപരരെയും നിഗ്രഹിക്കാനുള്ള വഴിയായി വെറുപ്പി​​​െൻറ വികേന്ദ്രീകൃത വിതരണത്തെ സംഘ്​പരിവാർ ഉപയോഗപ്പെടുത്തുന്നു.

ഉദാഹരണമായി, ഇന്ത്യയിൽ വ്യാപകമായ ആൾക്കൂട്ട കൊലകൾ വെറുപ്പി​​​െൻറ ഈ പ്രത്യയശാസ്ത്രമണ്ഡലം സാധ്യമാക്കുന്നതാണ്. വെറുപ്പി​​​െൻറ ‘പ്രത്യയശാസ്ത്ര വിളിയെ’ വ്യക്തികളും ചെറിയ ആൾക്കൂട്ടങ്ങളും സ്വയം പ്രേരിതമായി എറ്റെടുക്കുമ്പോഴാണ് ആൾക്കൂട്ട കൊലപാതകങ്ങൾ എന്ന ഹിന്ദുത്വ കൊലകൾ സംഭവിക്കുന്നത്. സാമൂഹികമാധ്യമങ്ങളും സംഘ്​പരിവാർ നേതാക്കന്മാരുടെ പ്രഭാഷണങ്ങളും വഴി വ്യക്തികൾ വെറുപ്പി​​​െൻറ ആയുധമണിയുകയും മുന്നിൽ കാണുന്ന ന്യൂനപക്ഷ വിഭാഗത്തിലെ വ്യക്തികളെ ഒരു കാരണവുമില്ലാതെ ആക്രമിക്കുകയുമാണ് ചെയ്യുന്നത്.
മാത്രമല്ല, വീട്ടിലേക്കുവരുന്ന ഭീഷണിക്കത്തുകൾ, ഫോൺകോളുകൾ, ആൾക്കൂട്ട ഭീഷണികൾ മുതൽ തെരുവിലും പൊതുവാഹനങ്ങളിലും ഓഫിസുകളിലും സമൂഹ മാധ്യമങ്ങളിലും വരെ വെറുപ്പ് ഏറ്റുവാങ്ങാനും നിശ്ശബ്​ദരാകാനും ന്യൂനപക്ഷങ്ങൾ നിർബന്ധിതരാവുന്നു. ബോളിവുഡ് കണ്ട ഏറ്റവും പ്രതിഭാധനനായ സംവിധായകരിലൊരാളായ അനുരാഗ് കശ്യപിനുപോലും ത​​​െൻറ ട്വിറ്റർ അക്കൗണ്ട് ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ടെങ്കിൽ കാര്യങ്ങളുടെ പോക്ക് അത്ര പന്തിയല്ല.

വെറുപ്പി​​​െൻറ ഏറ്റവും വലിയ പ്രത്യേകത അത് ഇരകളെ നിശ്ശബ്​ദതയിലേക്ക് തള്ളിവിടുമെന്നതാണ്. അത് ഇരകളുടെ രാഷ്​ട്രീയശക്തിയെ ചോർത്തിക്കളയുകയും സ്വന്തം സ്വകാര്യജീവിതത്തിലേക്ക് ഒതുങ്ങിക്കൂടാൻ നിർബന്ധിതരാക്കുകയും ചെയ്യുന്നു. അനുരാഗ് കശ്യപിനെ പോലുള്ള അധികാരമുള്ള വ്യക്തികൾക്ക് സംഭവിക്കുന്ന കാര്യം അധികാരവും പദവിയും ഇല്ലാത്ത അനേകം ന്യൂനപക്ഷ വ്യക്തികൾക്ക്​ ഓരോ ദിവസവും സോഷ്യൽമീഡിയയിലും തൊഴിലിടത്തിലും പൊതുജീവിതത്തിലും സംഭവിച്ചുകൊണ്ടിരിക്കുന്നതുതന്നെയാണ്. ഈ യാഥാർഥ്യം അന്വേഷിക്കാതെയും അഭിസംബോധന ചെയ്യാതെയും വെറുപ്പിനെതിരായ പോരാട്ടം പൂർണമാകുമെന്നു കരുതേണ്ടതില്ല.

മുസ്​ലിം ആയതിനാൽ‍ ജെ.എന്‍യു.വിൽ‍ സ​​െൻറര്‍ ഫോര്‍ ദി സ്​റ്റഡി ഓഫ് സോഷ്യൽ‍ എക്സ്ക്ലൂഷന്‍ ആൻഡ്​ ഇൻക്ലൂസീവ് പോളിസിയിൽ‍ പ്രഫസറായ റൊസിന നാസിറിനെ സർവകലാശാലയിലെ വൈസ്ചാൻസലറും വകുപ്പ് മേധാവി യാഗതി ചിന്നറാവുവും ചേർന്നു ശമ്പളവും മറ്റു ആനുകൂല്യങ്ങളും തടഞ്ഞുവെച്ചു ബുദ്ധിമുട്ടിക്കുകയും വിവേചനം നടത്തുകയും ചെയ്യുന്നുവെന്ന പരാതി ഉയർന്നത് ഇക്കഴിഞ്ഞ ജൂലൈയിലാണ്. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഉന്നത സർവകലാശാലയിൽ‍ പഠിപ്പിക്കുന്ന ഒരു മുസ്​ലിം വനിത അധ്യാപികയെ ഈ രീതിയിൽ‍ വിവേചന ഭീകരതക്കും വെറുപ്പിനും ഇരയാക്കുന്നുവെങ്കിൽ‍ സോമാറ്റോ, ഉബര്‍ അടക്കമുള്ള മറ്റു പൊതു/സ്വകാര്യ സ്ഥാപനങ്ങളിലെ അവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ. ജെ.എന്‍.യുവിൽ‍നിന്ന് വെറുപ്പി​​​െൻറ ശക്തികള്‍ അപ്രത്യക്ഷമാക്കിയ നജീബി​​​െൻറ അവസ്ഥ തനിക്കു വരുമോയെന്ന് റൊസിന നാസിര്‍ ഭയപ്പെടുന്നുണ്ട്. നിത്യവും അനുഭവിക്കുന്ന വെറുപ്പും വിവേചനവും തന്നെ മാനസികമായി തളർത്തിയിരിക്കുന്നുവെന്നു നാസിര്‍ പറയുന്നു. ജോലിതന്നെ ഉപേക്ഷിച്ചാലോ എന്ന ചിന്തയും അവർക്കുണ്ട്.

പൊതുഇടങ്ങളിൽനിന്ന് ന്യൂനപക്ഷ സമുദായത്തിലെ വ്യക്തികള്‍ പിന്മാറുമ്പോൾ ശക്തിപ്പെടുന്നത് വെറുപ്പി​​​െൻറ ശക്തികൾ തന്നെയാണ്. വെറുപ്പിനിരയാവുന്ന ന്യൂനപക്ഷ സമൂഹങ്ങളെ നിശ്ശബ്​ദതയിലേക്ക് തള്ളിവിടുന്നതിനുപകരം അവരെ ചേർത്തുപിടിക്കാനും സ്വകാര്യമായ ഇടങ്ങളിലേക്ക് തള്ളിവിടാതിരിക്കാനും വെറുപ്പിനെ പ്രതിരോധിക്കുന്നവർക്ക്​ ബാധ്യതയുണ്ട്. വെറുപ്പി​​​െൻറ ശക്തികൾ വിജയിക്കാതിരിക്കാൻ ഇത് ഏറെ അത്യാവശ്യമാണ്. ദൃശ്യതയും പൊതുപങ്കാളിത്തവും വെറുപ്പി​​​െൻറ ഇരകൾക്ക്​ നിഷേധിക്കരുത്. വെറുപ്പ് ഉന്നം ​വെക്കുന്ന സാമൂഹികവിഭാഗങ്ങളെ പുതിയ രാഷ്​ട്രീയമുന്നേറ്റത്തി​​​െൻറ ചാലകശക്തിയാക്കി പരിവർത്തിപ്പിക്കാൻ കഴിയുന്ന പ്രതിരോധരാഷ്​ട്രീയം ഉയർന്നുവരേണ്ടതുണ്ട്.

വെറുപ്പിനെ പ്രതിരോധിക്കുമ്പോള്‍
വെറുപ്പി​​​െൻറ ശക്തികളെക്കുറിച്ച് മാത്രമല്ല ഇനി ചിന്തിക്കേണ്ടത്. നിരന്തരം വെറുപ്പ് നിറഞ്ഞ പ്രചാരവേലകൾക്ക്​ ഇരയാവുന്ന ന്യൂനപക്ഷങ്ങൾ അടക്കമുള്ള പാർശ്വവത്​കൃതർ വെറുപ്പിനോട് സ്വീകരിക്കേണ്ട പ്രതിരോധസമീപനങ്ങളും പുതിയ ആലോചനകൾ തേടുന്നുണ്ട്. വ്യാജവാർത്തകളെക്കുറിച്ച് പ്രതീക് സിൻഹ നടത്തിയ പഠനമാണ് ‘ഇന്ത്യ മിസ്ഇൻഫോംഡ്​: ദി ട്രൂ സ്​റ്റോറി’. രാജ്യത്ത് വെറുപ്പ് ഉൽപാദിപ്പിക്കുന്ന വ്യാജ വാർത്തകൾ പടച്ചുവിടാൻ ഏറ്റവുമധികം ശ്രമങ്ങൾ നടത്തിയത് സംഘ്​പരിവാർ ആണെന്ന് ഈ പഠനത്തിൽ അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. എന്നാൽ, പ്രതിപക്ഷ കക്ഷികളും അതേവഴിയിൽ സംഘ്​പരിവാറിനു ബദൽ തീർക്കാൻ നിർബന്ധിതമായതോടെ വെറുപ്പുണ്ടാക്കുന്ന വ്യാജവാർത്തകൾക്ക് സാമൂഹിക മാന്യത കൈവന്നു. വെറുപ്പി​​​െൻറ ശക്തികളെ അവരുടെ അതേ ഉപകരണങ്ങൾകൊണ്ട് നേരിടാന് കഴിയില്ല എന്നാണ് ഇന്ത്യൻ അനുഭവമെന്ന് സിൻഹ പറയുന്നു.
സൂക്ഷ്മരാഷ്​ട്രീയം കൊണ്ടും വൈവിധ്യങ്ങളെ ഉയർത്തിപ്പിടിച്ചും സ്വന്തം പ്രതിസന്ധികളെക്കുറിച്ച് തുറന്നുപറഞ്ഞും വികസിക്കുന്ന ദൈനംദിന രാഷ്​ട്രീയത്തിന് വെറുപ്പി​​​െൻറ ശക്തികളെ പ്രതിരോധിക്കുന്ന കാര്യത്തിൽ‍ വലിയ പങ്ക് വഹിക്കാനുണ്ട്. വെറുപ്പി​​​െൻറ സംഘടിതരാഷ്​ട്രീയത്തെ അതി​​​െൻറ ഗൗരവത്തിൽ‍ പ്രതിരോധിക്കുമ്പോൾ തന്നെ വെറുപ്പ് ഉൽപാദിപ്പിക്കുന്ന ഒറ്റപ്പെട്ട വ്യക്തികളെ പൈശാചികവത്​കരിക്കുന്ന ഇടപെടലിനെ നിരുത്സാഹപ്പെടുത്തേണ്ടതുണ്ട്. ഒരാളുടെ പ്രവർത്തനത്തെ ചോദ്യം ചെയ്യുന്ന രീതിയിൽ വിമർശനം ഉന്നയിക്കുന്നത് പ്രസ്തുത വ്യക്തികൾക്ക്​ സ്വന്തം പ്രവൃത്തികളെ പുനഃപരിശോധിക്കാൻ ഇടം നൽകുന്ന തരത്തിലായിരിക്കണം. വെറുപ്പ് പരത്തുന്ന വ്യക്തികളെ ലക്ഷ്യം വെച്ചു അവരുടെ തൊഴിലും ജീവിതസാഹചര്യങ്ങളും ഇല്ലാതാക്കുന്നത് വെറുപ്പി​​​െൻറ ദൈനംദിന രാഷ്​ട്രീയത്തെ നേരിടാൻ സഹായിക്കില്ലെന്നു കരോലിൻ എംകെ പറയുന്നു. വെറുപ്പി​​​െൻറ പ്രത്യയശാസ്ത്രം കൊണ്ടുനടക്കുന്ന വ്യക്തിയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കുന്ന, എന്നാൽ അയാളുടെ പ്രവൃത്തിയുടെ ഫലം ബോധ്യപ്പെടുത്തുന്ന, ഏറെ സാഹസികതയും ത്യാഗവും ആവശ്യമുള്ള പുതിയൊരു രാഷ്​ട്രീയ ആത്മീയത ഈ അർഥത്തിൽ വികസിച്ചുവരേണ്ടതുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:opinionfascismBJPIndia News
News Summary - india mis informed-Opinion
Next Story