Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightസെമിയിലെ തോൽവിയിൽ...

സെമിയിലെ തോൽവിയിൽ കോഹ്​ലിയുടെ പ്ലാൻ

text_fields
bookmark_border
സെമിയിലെ തോൽവിയിൽ കോഹ്​ലിയുടെ പ്ലാൻ
cancel
camera_alt?????? ???????????????? ??? ??????, ????????? ?????????????????????? ????????????? ??????????? ?????????????

കോഹ്​ലിയും കൂട്ടരും തോറ്റു പുറത്തായ ലോക കപ്പ്​ ക്രിക്കറ്റിൻെറ സെമി ഫൈനലിൽ ഇന്ത്യക്കു ം ന്യുസിലൻഡിനുമിടയിൽ ഒരൊറ്റ വ്യത്യാസമേയുണ്ടായിരുന്നുള്ളു. ഗെയിം പ്ലാൻ. ന്യൂസിലൻഡിന്​ അതുണ്ടായിരുന്നു. ഇന്ത ്യ മറന്നു പോവുകയും ചെയ്​തു.

1983ൽ ലോഡ്​സിൽ വെസ്​റ്റിൻഡീസിനെതിരെ ലോക കപ്പ്​ ക്രിക്കറ്റിൻെറ ഫൈനൽ കളിക്കാനെ ത്തുമ്പോൾ കപിൽ ദേവിനും സംഘത്തിനും ക്രിക്കറ്റ്​ തമ്പ്രാക്കന്മാർക്കിടയിൽ കാര്യമായ മേൽവിലാസമൊന്നുമില്ലായി രുന്നു. ഫൈനലിൽ ആദ്യം ബാറ്റ്​ ചെയ്​ത ഇന്ത്യയെ 183 റൺസിൽ ചുരുട്ടിക്കെട്ടിയത്​ ചില്ലറ ടീമായിരുന്നില്ല. ആൻഡി റോബർട ്ട്സ്​, ജോയൽ ഗാർനർ, മാൽകം മാർഷൽ, മൈക്കൽ ഹോൽഡിങ്​ എന്നീ ബൗളിങ്​ പ്രതിഭാസങ്ങളായിരുന്നു. പിച്ചിൽ നിന്ന്​ തീ പറത്തിയിരുന്ന അതിവേഗ രാജാക്കന്മാർ.

1983 ലോക കപ്പ്​ ഫൈനലിൽ വിവിയൻ റിച്ചാർഡ്​സിൻെറ ക്യാച്ചെടുത്ത കപിൽ ദേവിനെ അനുമോദിക്കാൻ മൈതാനത്തിറങ്ങിയ ഇന്ത്യൻ ആരാധകർ

ഗോർഡൻ ഗ്രീനിഡ്​ജ്​, ഡെസ്​മണ്ട്​ ഹെയ്​ൻസ്​, വിവിയൻ റിച്ചാർഡ്​സ്​, ക്ലൈവ്​ ലോയ്​ഡ്​, ലാരി ഗോംസ്​ എന്നീ വിഖ്യാത ബാറ്റ്​സ്​മാൻമാർ നയിക്കുന്ന സംഘത്തിന്​ ഉപ്പു​ നോക്കാൻ പോലും തികയുമായിരുന്നില്ല ഇന്ത്യ തട്ടിക്കൂട്ടി മുന്നിൽ വെച്ച 184 റൺസ്​ ലക്ഷ്യം.
ബൗൾ ചെയ്യാൻ മൈതാനത്തിറങ്ങുന്നതിനു മുമ്പ്​ ക്യാപ്​റ്റൻ കപിൽ ദേവ്​ കൂട്ടുകാരോട്​ പറഞ്ഞത്​ ഒരൊറ്റ കാര്യം. ‘പന്തു കണ്ടാൽ പറന്നു വീഴുക. നഷ്​ടപ്പെടാൻ നമുക്കൊന്നുമില്ല. ഇവി​ടുന്ന്​ മടങ്ങുമ്പോൾ നമ്മുടെ കൈയിൽ ലോക കപ്പുണ്ടാവണം’. അതായിരുന്നു കപിലിൻെറ ചെകുത്താന്മാരുടെ ഗെയിം പ്ലാൻ. സ്​കോർ ബോർഡിൽ അഞ്ച്​ റൺസെത്തിയപ്പോൾ മുതൽ ഗെയിം പ്ലാൻ നടപ്പിലായി തുടങ്ങി. ഓഫ്​ സ്​റ്റംപിനു പുറത്തുനിന്ന്​ കട്ട്​ ചെയ്​തു കയറിയ ബൽവിന്ദർ സിങ്​ സന്ധുവിൻെറ പന്തിൽ ഗ്രീനിഡ്​ജിൻെറ കുറ്റിയിളക്കി തുടങ്ങിയ ആ പ്ലാനിങ്​ മൈക്കിൾ ഹോൾഡിങ്ങിനെ മൊഹീന്ദർ സിങ്​ അമർനാഥ്​ വിക്കറ്റിനു മുന്നിൽ കുരുക്കുന്നതുവരെ സുന്ദരമായി നീണ്ടപ്പോൾ ലോഡ്​സിൻെറ ബാൽക്കണിയിൽ ക്ലൈവ്​​ ലോയ്​ഡിനു ശേഷം ലോക കിരീടമുയർത്തുന്ന ആദ്യ കളിക്കാരനായി കപിൽ ദേവ്​. വിവിയൻ റിച്ചാർഡ്​സ്​ ഉയർത്തിയടിച്ച പന്ത്​ 20 വാര പിന്നിലേക്ക്​ ഓടി കൈപ്പിടിയിലൊതുക്കിയ കപിൽ തന്നെ ഗെയിം പ്ലാൻ മുന്നിൽ നിന്ന്​ നടപ്പാക്കി.

മാഞ്ചസ്​റ്റർ പ്ലാൻ
ഈ ലോക കപ്പിൽ അത്യൂജ്ജല ഫോമിൽ കളിക്കുന്ന രോഹിത്​ ശർമ, ലോകേഷ്​ രാഹുൽ, വിരാട്​ കോഹ്​ലി എന്നിവർക്ക്​ അനായാസം എത്തിപ്പിടിക്കാവുന്ന സ്​കോ​റായിരുന്നു ഓൾഡ്​ ട്രാഫോഡിൽ കിവീസ്​ ഉയർത്തിയ 240 റൺസെന്ന ലക്ഷ്യം. ചെറിയ സ്​കോറിൽ കിവീസിനെ ചുരുട്ടിയ അമിത ആത്​മവിശ്വാസത്തിൽ ഗെയിം പ്ലാനിനെ കുറിച്ചൊന്നും കോഹ്​ലി ഓർത്തതേയില്ലെന്ന്​ തോന്നുന്നു. ലോഡ്​സിൽ പണ്ട്​ ഇന്ത്യയെ 183ൽ ഒതുക്കിയ കവിഞ്ഞ ആത്​മവിശ്വാസവുമായി ബാറ്റിങ്ങിനിങ്ങിയ കരീബിയൻ പടയ്​ക്ക്​ പറ്റിയ അതേ അമളി.

മാർട്ടിൻ ഗപ്​റ്റിലിൻെറ ഏറിൽ മഹേന്ദ്ര സിങ്​ ധോണി റണ്ണൗട്ടാകുന്നു...

കെയ്​ൻ വില്ല്യംസണും കൂട്ടർക്കും കൃത്യമായ പദ്ധതിയുണ്ടായിരുന്നു. നാലാമത്തെ ഓവറിൽ വെറും അഞ്ച്​ റൺസിന്​ മൂന്നുപേർ കരയ്​ക്കെത്തിയപ്പോൾ ഇന്ത്യയുടെ കാര്യം ഏതാണ്ട്​ തീരുമാനമായതാണ്​. കണ്ണടച്ച്​ തുറക്കും മുമ്പ്​ മൂന്നു വിക്കറ്റ്​ വീണപ്പോൾ എന്തെങ്കിലും ഗെയിം പ്ലാൻ കോഹ്​ലിയുടെ മനസ്സിലുണ്ടായിരുന്നുവെങ്കിൽ ദിനേഷ്​ കാർത്തിക്കായിരുന്നില്ല ഇറങ്ങേണ്ടിയിരുന്നത്​. മഹേന്ദ്ര സിങ്​ ധോണി തന്നെയായിരുന്നു. കാർത്തിക്കും മടങ്ങിയപ്പോഴെങ്കിലും ധോണി ഇറങ്ങേണ്ടതായിരുന്നു. കാരണം, ടീമിലെ ഏറ്റവും പരിചയ സമ്പന്നനായ കളിക്കാരനാണ്​ ധോണി. ഇത്തരം സാഹചര്യങ്ങളിൽ കൂളായി ബാറ്റേന്തി പരാജയത്തിൽ നിന്ന്​ നിരവധി മത്സരങ്ങൾ ഇന്ത്യൻ കീശയിലെത്തിച്ച പരിചയമുള്ള ടീമിലെ ഏകയാൾ. അനായാസ ജയങ്ങളെപ്പോലും തട്ടിമുട്ടിച്ച്​ അവസാന ഓവറിലെ ചങ്കിടിപ്പിലെത്തിച്ച്​ വിജയം തട്ടിപ്പറിക്കുന്നതിൽ ഹരം കൊണ്ടിരുന്നയാൾ. പക്ഷേ, ആ ധോണി ഇപ്പോഴില്ലെന്ന്​ ഏറ്റവും കടുത്ത ധോണി ആരാധകർ പോലും സമ്മതിക്കും.

രോഹിത്​ ശർമയുടെ മടക്കമായിരുന്നു ഇന്ത്യയുടെ തകർച്ചയുടെ അടിത്തറ

കൂടുതൽ പന്തുകൾ കളിച്ച്​ അവസാനം സ്​ട്രൈക്ക്​ റേറ്റ്​ നൂറു കടത്തുന്ന ധോണി ഇപ്പോഴുമുണ്ട്​. അയാൾക്ക്​ കൂടുതൽ സമയം നൽകിയിരുന്നെങ്കിൽ മറുവ​​ശത്തെ ആവേശക്കമ്മിറ്റിക്കാരായ ഋഷഭ്​ പന്തിനും ഹർദിക്​ പാണ്ഡ്യക്കും സമ്മർദമില്ലാതെ കളിക്കാനാവുമായിരുന്നു. 2011ൽ വാങ്കഡെയിലെ ആ ഫൈനൽ ഓർമയില്ലേ...? നാലാം നമ്പറിൽ ഇറങ്ങി അവസാന നുവാൻ കുലശേഖരയെ സിക്​സിന്​ പറത്തി ഇന്ത്യൻ വിജയം ഉറപ്പിച്ചത്​ ധോണിയായിരുന്നുവെന്ന്​ ഓർക്കുക...

ട്വൻറി 20 പ്രേതം
ഈ ലോക കപ്പ്​ തുടങ്ങുന്നതിനു മുമ്പ്​ വയസ്സൻ കുതിരയായ ധോണിയെ ടീമിൽ നിലനിർത്തി പടക്കുതിരയായ ഋഷഭ്​ പന്തിനെ പുറത്തിരുത്തിയതിൽ ഏറെ വിമർശനമുയർന്നിരുന്നു. ശിഖർ ധവാന്​ പരിക്കേറ്റപ്പോഴാണ്​ റിസർവ്​ ടീമിൽ നിന്ന്​ പന്ത്​ ലോക കപ്പ്​ ടീമിൽ കടന്നു കൂടിയത്​. എന്നിട്ടും, വിജയ്​ ശങ്കറിനും പരിക്കേറ്റപ്പോഴാണ്​ കളിക്കാനിറങ്ങിയത്​.

എന്തുകൊണ്ട്​ പന്തിനെ ആദ്യ 14ൽ ഉൾപ്പെടുത്തിയില്ല എന്ന ചോദ്യത്തിന്​ ഈ സെമി ഫൈനലിലെ കളി സാക്ഷ്യപത്രമാണ്​. ഉറച്ചുനിന്ന്​ കളിക്കേണ്ട സമയത്ത്​ അനാവശ്യ ഷോട്ടിലൂടെ വിക്കറ്റ്​ വലിച്ചെറിയുന്ന ശീലം ഐ.പി.എല്ലിൽ നിരവധി തവണ പന്ത്​ കാഴ്​ചവെച്ചിട്ടുണ്ട്​. ഇത്​ ​ട്വൻറി 20 അല്ലെന്ന ബോധ്യത്തിലേക്ക്​ ഇനിയും പന്തിന്​ എത്താനായിട്ടില്ല. ‘ഇത്തിരിക്കൂടി മൂക്കണം’ എന്ന കാരണവർ ചൊല്ല്​ 21കാരനായ പന്ത്​ ശരിവെച്ചു. അതുകൊണ്ടാണ്​ സാൻഡ്​നറുടെ പന്തിൽ അനാവശ്യ ഷോട്ടിൽ പുറത്താകു​മ്പോൾ കുപിതനായി ഡ്രസിങ്​ റൂമിൽനിന്ന്​ കോഹ്​ലി ഗാലറിയിലേക്ക്​ ഇറങ്ങിവന്നത്​. ആ വരവിൽ കൈയിൽ കിട്ടിയിരുന്നെങ്കിൽ കോഹ്​ലി പന്തിനെ പഞ്ഞിക്കി​ട്ടേനെ എന്നുപോലും തോന്നിപ്പിച്ചു. ലോക കപ്പിൽ അരങ്ങേറിയ ഇംഗ്ലണ്ടിനെതി​രായ മത്സരത്തിലും പന്ത്​ ഇതുതന്നെയാണ്​ കാണിച്ചത്​.

‘ഇത്തിരിക്കൂടി മൂക്കണം’ എന്ന കാരണവർ ചൊല്ല്​ 21കാരനായ പന്ത്​ ശരിവെച്ചു

അതേ ട്വൻറി 20 ബാധയിലൂടെയായിരുന്നു ഹർദിക്​ പാണ്ഡ്യയുടെയും മടക്കം. 62 പന്തിൽ നിന്ന്​ 32 റൺസ്​ എന്നത്​ പാണ്ഡ്യയെ സംബന്ധിച്ച്​ ആലോചിക്കാൻ പോലും കഴിയാത്തൊരു സ്​ട്രൈക്​ റേറ്റാണ്​. പതിവിന്​ വിപരീതമായി ക്ഷമാപൂർവം പാണ്ഡ്യ ഉറച്ചുനിന്ന്​ പൊരുതുകയാണെന്ന്​ തോന്നിപ്പിച്ച നിമിഷമാണ്​ ഐ.പി.എൽ ബാധിച്ചത്​. വിക്കറ്റ്​ വലിച്ചെറിഞ്ഞ്​ പാണ്ഡ്യ രംഗംവിട്ടപ്പോൾ സമ്മർദം മുഴുവൻ ധോണിക്കു മുകളിലായി. അതേസമയം, ഒട്ടും സമ്മർദമില്ലാതെ കളിച്ചത്​ ജദേജയാണ്​.

സഞ്​ജയ്​ മഞ്​ജ്​രേക്കറെ കുറിച്ചല്ലാതെ മറ്റൊന്നും ജദേജയ്​ക്ക്​ ആലോചിക്കാനില്ലായിരുന്നു. ഓരോ പന്തിലും അയാൾ മഞ്​രേക്കറെ കണ്ടു. ‘അല്ലറ ചില്ലറ കളിക്കാരൻ’ എന്ന ആക്ഷേപമോർത്തു. അങ്ങനെ ടോപ്​ സ്​കോററുമായി. തോൽവിയിൽനിന്ന്​ ജയിച്ചേക്കുമെന്ന തോന്നലുമുണ്ടാക്കി.

ഒരറ്റത്ത്​ ക്ഷമാപൂർവം ഉറച്ചുനിന്നുവെന്ന്​ ധോണിയെ ന്യായീകരിക്കു​മ്പോഴൂം പരിചയ സമ്പന്നനായ ധോണിക്ക്​ സിംഗിളുകളാക്കി മാറ്റാമായിരുന്ന നിരവധി ബോളുകളാണ്​ ആവശ്യമില്ലാതെ മുട്ടി ക്രീസിൽ വെച്ചതെന്നതും മറക്കരുത്​. അധികം പന്ത്​ ചെലവഴിക്കാതെ ചാർജായി നിൽക്കുന്ന ബാറ്റ്​സ്​മാന്​ സ്​ട്രൈക്​ റൊ​ട്ടേറ്റ്​ ചെയ്യാൻ ധോണിക്ക്​ ചൊല്ലിക്കൊടുക്കേണ്ടതില്ല. അയാൾ അധികം തട്ടിമുട്ടിയ 22 പന്തുകളിൽ ഇന്ത്യ അർഹിച്ച വിജയം കൂടിയുണ്ട്​. ആ റണ്ണൗട്ട്​ സംഭവിച്ചില്ലായിരുന്നുവെങ്കിൽ ഇന്ത്യ ജയിക്കുമായിരുന്നുവെന്ന്​ സമാശ്വസിക്കാനേ ഇ​നി വകയുള്ളു.
പണ്ട്​ അസ്​ഹറുദ്ദീനും അജയ്​ ജദേജയും സുന്ദരമായി ഇൗ സ്​ട്രൈക്​ റൊ​ട്ടേഷൻ നടത്തിയിരുന്നത്​ ഓർമവരുന്നു.
ജസ്​പ്രീത്​ ബുംറയും യുസ്​വേന്ദ്ര ചഹലുമൊ​ഴികെ മറ്റുള്ളവരെല്ലാം ബാറ്റിങ്ങിൽ തിളങ്ങുന്നവരാണെന്നിരിക്കെ എന്തെങ്കിലുമൊരു ഗെയിം പ്ലാൻ കാഴ്​ചവെക്കാൻ കോഹ്​ലിക്ക്​ കഴിഞ്ഞില്ല.

സഞ്​ജയ്​ മഞ്​ജ്​രേക്കറെ കുറിച്ചല്ലാതെ മറ്റൊന്നും ജദേജയ്​ക്ക്​ ആലോചിക്കാനില്ലായിരുന്നു

ഫീൽഡിങ്ങിൽ പലപ്പോഴും ധോണിയും രോഹിതും കോഹ്​ലിയെ തുണയ്​ക്കുന്നത്​ മൈതാനത്തിൽ കാണുന്ന പതിവ്​ കാഴ്​ചയാണ്​. ബൗണ്ടറി ലൈനിൽ ധൈര്യപൂർവം കോഹ്​ലിക്ക്​ ഫീൽഡ്​ ചെയ്യാനാവുന്നത്​ 30 യാർഡ്​ സർക്കിളിനുള്ളിൽ ധോണിയും രോഹിതുമുണ്ടെന്ന വിശ്വാസം തന്നെയാണ്​. പക്ഷേ, ബാറ്റിങിനിറങ്ങുമ്പോൾ ലൈനപ്പ്​ നിർണയിക്കാൻ ക്യാപ്​റ്റൻ തന്നെ തീരുമാനമെടുക്കണം. കോഹ്​ലിക്ക്​ അതായില്ല. ഫൈനലിൽ എത്തേണ്ടിയിരുന്ന ഒരു ടീമിനെ, രാജ്യത്തെ നിരാശയിലാഴ്​ത്തിയതിൻെറ ഉത്തരവാദിത്തം കൂടിയുണ്ട്​ കോഹ്​ലിക്ക്​. കളിക്കളത്തിൽ പക്വമായ തീരുമാനങ്ങൾ എടുക്കാൻ കഴിയാത്ത ക്യാപ്​റ്റനാണ്​ കോഹ്​ലിയെന്ന കഗീസോ റബദയെ ​പോലുള്ളവരുടെ വിമർശനത്തെ തള്ളിക്കളയാനുമാവില്ലെന്ന്​ സെമി ഫൈനലിലെ തോൽവി ശരിവെക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ICC World Cup 2019India's Deafeat in the semi
News Summary - India defeated in the semi final without a game plan
Next Story