Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightവഴി തടഞ്ഞു...

വഴി തടഞ്ഞു കൂട്ടപരിശോധനയുമായി വീണ്ടും സൈന്യം; പഴ​യ കാല ഓർമകളുടെ ആധിയിൽ കശ്​മീരികൾ

text_fields
bookmark_border
kashmir
cancel
camera_alt

തിങ്കളാഴ്ച ശ്രീനഗറിൽ നിന്നുള്ള കാഴ്ച


കശ്​മീരികൾക്ക്​, കൈകൾ ആകാശത്തേക്കുയർത്തി സൈനിക പരിശോധനക്കായി വരിയിൽ കാത്തുകെട്ടി കിടക്കുന്നത്​ ദിനചര്യകളിലൊന്നായിരുന്നു. ചെറിയ ഇടവേളയിൽ അത്​ അവസാനിച്ചതാണ്​, ശ്രീനഗറിലെങ്കിലും. പക്ഷേ, പ്രായവും തരവും നോക്കാതെ ശ്രീനഗറിലെ ലാൽ ചൗകിൽ ആളുകളെ കൂട്ടമായി നിർത്തി പരിശോധന നടത്തുന്ന പതിവ്​ ഫെബ്രുവരി 22ന്​ തിരികെയെത്തിയിരിക്കുന്നു.

1990കളിലെ സംഘർഷങ്ങളുടെയും അക്രമങ്ങളുടെയും ചോരയുടെ നനവുള്ള ഓർമകൾ ഇപ്പോഴുമുണ്ട്​ കശ്​മീരി മനസ്സിൽ. പിന്നെ പിറന്നവർ പോലും ആ കഥകൾ കേട്ട്​ പലവട്ടം ഞെട്ടിയവരാണ്​.

തിങ്കളാഴ്​ച ഉച്ചക്കു ശേഷം 3.30ന്​ സുരക്ഷാ സേനാംഗങ്ങൾ കൂട്ടമായിറങ്ങി -പട്ടണത്തി​ൽ പതിറ്റാണ്ടുകളായി ഓരോ അഞ്ചു മീറ്ററിലും അവരുണ്ടാകും- പെ​ട്ടെന്ന്​ തിരക്കു പിടിച്ച ലാൽ ചൗകിലെ അമീറ കഡാലിൽ എല്ലാവരെയും നിർബന്ധിച്ച്​ വരിയിൽ നിർത്തുന്നു. പുറത്തുകടക്കാനുള്ള എല്ലാ വഴികളും അടച്ചു. മണിക്കൂറുകളോളം വാഹന ഗതാഗതവും മുടക്കി.

ഞങ്ങൾ കരുതിയത്​ പതിവു സേനാവലയമാകുമെന്നാണ്​. പക്ഷേ, കടകളിലെ ജീവനക്കാരെ കൂടി വിളിച്ചുവരുത്തി പരിശോധന തുടങ്ങിയതോടെ മനസ്സിലായി, ഇത്​ 1990കളിലെ വേട്ടയാടലി​െൻറ ആവർത്തനമാണെന്ന്​''- പറയുന്നത്​ അമീറ കഡാലിലെ കടയുടമ ​ജാവേദ്​ ഖാൻ.

ശ്രീനഗർ ഡൗൺടൗണിലെ താമസക്കാരനാണ്​ 43കാരനായ ഖാൻ. അന്ന്​ സൈനികർ നടത്തിയ വേട്ടയുടെ ഓർമകൾ ഇപ്പോഴുമുണ്ട്​ അയാളുടെ മനസ്സിൽ. വീടുകളിൽനിന്ന്​ കുട്ടികളും സ്​ത്രീകളുമുൾപെടെ എല്ലാവരെയും സൈനികർ പുറത്തേക്കു വിളിച്ചുവരുത്തി പരിശോധന നടത്തും. വെളിയിൽ അവരെ നിർത്തി വീടകവും പരിശോധിക്കും, അതും മണിക്കുറുകളോളം. ''ഇത്​ ഞങ്ങൾക്ക്​ പുതിയതൊന്നുമല്ല. ഇത്തരം സംഭവങ്ങൾ പലതു കണ്ട്​ വളർന്നവരാണ്​. പതിവു സംഭവം മാത്രം. പക്ഷേ, അന്നില്ലാത്ത ഇളമുറക്കാർ ഭീതിയുടെ മുനയിലാകും'' വയർ ഓൺലൈൻ പോർട്ടലിനോട്​ ഖാൻ പറയുന്നു.

ദീർഘമായ പരിശോധനക്കിടെ സൈനികർ ആളുകളുടെ തിരിച്ചറിയൽ കാർഡ്​, ബാഗുകൾ എന്നിവ പ്രത്യേകം നോക്കുന്നുണ്ട്​. മാർക്കറ്റിൽ ഈ സമയം എന്തിനു വന്നു എന്നും അവർക്ക്​ അറിയണം. ''കശ്​മീരികളുടെ സ്വന്തം വസ്​ത്രമായ ഫിരാൻ അണിഞ്ഞവരെ പ്രത്യേകം നിർത്തി കൂടുതൽ പരിശോധനക്ക്​ വിധേയമാക്കുന്നുണ്ട്​. ചിലരോട്​ അത്​ അഴിച്ചുമാറ്റാൻ ആവശ്യപ്പെടുന്നു. ഒരു വൃദ്ധന്​ എളുപ്പം അഴിച്ചുമാറ്റാനാകാതെ വന്നതോടെ സൈനികർ വലിച്ചുകീറുന്നതും കണ്ടു''- ഖാ​െൻറ വാക്കുകൾ.

''കുഞ്ഞുകുട്ടികളെയും തല മുതൽ കാൽവിരലറ്റം വരെ പരിശോധിക്കുന്നുണ്ട്​. അവരുടെ ബാഗുകളിലും സൈനിക നിരീക്ഷണം സൂക്ഷ്​മമാണ്​''.

രണ്ടു ദിവസം മുമ്പാണ്​ ശ്രീനഗറിലെ ഭഗത്തിൽ തീവ്രവാദികൾ പൊലീസുകാർക്ക്​ നേരെ നടത്തിയ വെടിവെപ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടത്​. സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച വിഡിയോയിൽ അക്രമി, തണുപ്പുകാലത്ത്​ കശ്​മീരികളുടെ ഇഷ്​ട വേഷമായ ഫിരാൻ ധരിച്ചാണ്​ എത്തിയത്​. വസ്​ത്രത്തിൽ ഒളിപ്പിച്ച യന്ത്രത്തോക്ക്​ പുറത്തെടുക്കുന്നതും പൊലീസുകാർക്കു നേരെ വെടിയുതിർക്കുന്നതും കാണാം. ഇയാൾ പിന്നീട്​ ഓടിപ്പോകുന്നതാണ്​ വിഡിയോയിൽ​.

കശ്​മീരിൽ ഇനിയുമവസാനിക്കാത്ത അക്രമ സംഭവങ്ങൾ സുരക്ഷാ ഉദ്യോഗസ്​ഥരെ കൂടുതൽ ഉത്​കണ്​ഠാഭരിതരാക്കുന്നുണ്ട്​. നാട്ടുകാരെ സംശയ മുനയിൽ നിർത്താനും ഇത്​ കാരണമാകുന്നു.

ഫെബ്രുവരി 20ന്​ കശ്​മീരിലെ പൊലീസ്​ മേധാവി വിജയ്​ കുമാർ മുതിർന്ന ഉദ്യോഗസ്​ഥരുടെ യോഗം വിളിച്ച്​ പരിശോധന ഊർജിതമാക്കാൻ തീരുമാനിച്ചിരുന്നു.

പക്ഷേ, കശ്​മീരിലെ തടഞ്ഞുനിർത്തിയുള്ള പരിശോധന ജനങ്ങളുടെ ജീവൻ കൂടുതൽ അപായപ്പെടുത്തുന്നുവെന്ന്​ മാത്രമല്ല, ബിസിനസ്​ മേഖലയെയും ബാധിക്കുകയാണ്​.

'പുതിയ കശ്​മീർ?''

370ാം വകുപ്പ്​ നൽകിയ പ്രത്യേക പദവി 2019ൽ എടുത്തുകളഞ്ഞ ശേഷം കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിൽ തീരുമാനം ഏകപക്ഷീയമാ​ണെന്ന വിമർശനങ്ങളെ തള്ളിയിരുന്നു. ഇനി 'പുതിയ കശ്​മീരി​'െൻറ പിറവിയാണ്​ കശ്​മീരികൾ കാണാനിരിക്കുന്നതെന്നായിരുന്നു വാഗ്​ദാനം.

പക്ഷേ, മേഖലയുടെ നിലവിലെ ചിത്രം അക്ഷരാർഥത്തിൽ 'പഴയ കശ്​മീരി'ലേക്കുള്ള തിരിച്ചുപോക്കാണ്​ വിളിച്ചുപറയുന്നത്​. അതിക്രമവും അസ്വസ്​ഥതകളും പുകയു​േമ്പാൾ കശ്​മീർ മടങ്ങുന്നത്​ അതിഭീകരമായ സ്​ഥിതിയിലേക്കെന്നു പറയേണ്ടിവരും.

''കുറച്ചു ദിവസം മുമ്പ്​, വിദേശ പ്രതിനിധികൾ താഴ്​വര സന്ദർശനത്തിനെത്തിയപ്പോൾ, നിരവധി സൈനിക ബങ്കറുകൾ അധികൃതർ നീക്കം ചെയ്​തിരുന്നു. 2019 ആഗസ്​റ്റ്​ അഞ്ചിന്​ സ്​ഥാപിച്ചതായിരുന്നു അവ''- ലാൽ ചൗകിലെ ഒരു തെരുവു കച്ചവടക്കാര​െൻറ വാക്കുകൾ.

തിങ്കളാഴ്​ച സൈനികരുടെ പ്രവൃത്തി താഴ്​വ​രയിൽ സ്​ഥിരത നഷ്​ടമായതി​െൻറ സൂചനയാണ്​. ''വിനോദ സഞ്ചാരികൾ താഴ്​വരയിലേക്ക്​ ഒഴുകണമെന്നാണ്​ അവർ ആവശ്യപ്പെടുന്നത്​. നടുവെയിലിൽ നിർത്തി​ ഇങ്ങനെ വേട്ടയാടു​േമ്പാൾ അവരെങ്ങനെ വരാനാണ്​''- അദ്ദേഹം ചോദിക്കുന്നു.

അധിക സേനാ വിന്യാസം സ്​ത്രീകളുടെ സുരക്ഷിതത്വവും അപായപ്പെടുത്തുന്നുവെന്ന്​ വസീമിന്​ ചാരെ നിന്ന മറ്റൊരാളുടെ വാക്കുകൾ.

''ദിവസങ്ങൾക്ക്​ മുമ്പ്​ ഒരു സൈനികനുമായി വാഗ്വാദത്തിലേർപെടേണ്ടിവന്നു. സമീപത്തെ സ്​ത്രീയെതന്നെ ഏറെ നേരം തുറിച്ചുനോക്കുന്നത്​ കണ്ട്​ സ്​ത്രീകളെ ഉപദ്രവിക്കാതെ പണിയെടുക്കാൻ പറയുകയായിരുന്നു ഞാൻ''- പേരു പറയരുതെന്ന്​ ആവശ്യപ്പെട്ട്​ അയാൾ പറഞ്ഞു.

വിദേശ പ്രതിനിധികളുടെ വരവ്​ മുൻനിർത്തി​ ബങ്കറുകൾ നീക്കിയത്​ വന്നയാളുകളിൽ സാധാരണത്വം തോന്നിച്ചിട്ടുണ്ടാകാമെങ്കിലും ''ലാൽ ചൗകിൽ കഴിഞ്ഞ ദിവസം നടന്നതാണ്​ പുതിയ സാധാരണത്വമെന്ന്​ വ്യക്​തമാക്കുന്നു, മുതിർന്ന മാധ്യമ പ്രവർത്തകനും ഗ്രന്ഥകാരനുമായ ജൗഹർ ഗീലാനി.

കശ്​മീരിലെ വേട്ടയുമായി ബന്ധപ്പെട്ട്​ ഒരു പ്രശസ്​ത നാടകം ഗീലാനി ഓർക്കുന്നു: ''മുഹമ്മദ്​ അമീൻ ഭട്ട്​ സംവിധാനം ചെയ്​ത ഒരു നാടകമാണത്​​. 'ശനക്​തി കാർഡ്​ കശ്​മീർ ഓർ ഡ്രാമ' എന്നായിരുന്നു പേര്​. അതിലെ ഇതിവൃത്തം ''കശ്​മീരിൽ ജീവിതം സുരക്ഷിതമാക്കണോ, നിങ്ങൾ എപ്പോഴും തിരിച്ചറിയൽ കാർഡ്​ കരുതണം'' എന്നാണ്​.

കശ്​മീരിൽ എല്ലാം സാധാരണ ഗതിയിലാണെന്ന അധികൃതരുടെ വാദം ഗീലാനി തള്ളുന്നു. ''നുഴഞ്ഞുകയറ്റം പൂജ്യത്തിലേക്ക്​ താഴ്​ന്നുവെന്നും കഴിഞ്ഞ വർഷം എണ്ണമറ്റ ഭീകരരെ കൊന്നുവെന്നും പറയുന്നത്​ സാധാരണത്വം പുനഃസ്​ഥാപിച്ചതിന്​ തെളിവാകുന്നില്ല. കശ്​മീരിലെ ഓരോ തെരുവിലെയും യഥാർഥ സ്​ഥിതി എന്തെന്ന്​ കഴിഞ്ഞ ദിവസത്തെ സംഭവം തെളിയിക്കും''.

തിങ്കളാഴ്​ചത്തെ വിഷയത്തിൽ, കശ്​മീർ പൊലീസ്​ ഇൻസ്​പെക്​ടർ ജനറലുടെ പ്രതികരണം തേടിയെങ്കിലും ലഭിച്ചിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kashmir
News Summary - in kashmir Stop and Frisk Action Brings Back Memories of Old Times
Next Story