Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഇടുക്കി ഡാം

ഇടുക്കി ഡാം തുറന്നാൽ...

text_fields
bookmark_border
ഇടുക്കി ഡാം തുറന്നാൽ...
cancel

ഇടുക്കി ഡാം തുറക്കുമോ?  തീരുമാനം മഴയുടേതാണ്. സർക്കാർ താൽപര്യത്തിന് വഴങ്ങി മഴ പെ​െട്ടന്ന്​ ഒാടിയൊളിച്ചാൽ ആ കാഴ്ച നഷ്ടമാകും. അതല്ല, പെയ്യാൻ തന്നെയാണ് തീരുമാനമെങ്കിൽ ഷട്ടറുകൾ ഉയരാതെ വയ്യെന്നാകും. മഴയുടെ ‘തീരുമാനം’ മറികടക്കാൻ ഉൽപാദനം കൂട്ടി സർക്കാർ നടത്തിയ നീക്കങ്ങൾ ശക്തമായ നീരൊഴുക്കിൽ ഏതാണ്ട് പാളിക്കഴിഞ്ഞു. ഇതോടെയാണ് തുറക്കൽ നടപടികളുമായി അധികൃതർ രംഗത്തുള്ളത്.  ഒരേസമയം, വിസ്മയ കാഴ്ചയും ആശങ്കയുടെ നിമിഷങ്ങളുമാണിത്. തുറക്കാൻ സാധ്യതയേറിയെങ്കിലും ഒളിച്ചുകളിക്കുന്ന മഴ തന്നെ താരം.

സൂം ഫ്രയിമിൽ ഇടുക്കി 
നിറഞ്ഞുതുളുമ്പുന്ന ജലാശയമാണ് സൗന്ദര്യവും വിസ്മയവുമായ ഇടുക്കിയുടെ ​െഫ്രയിമിലിപ്പോൾ. നോക്കെത്താദൂരത്ത് വിസ്മയമായി നിശ്ചലം ഹരിതാഭ അതിരിടുന്ന നീല ജലാശയം. പെരിയാറിന് വെള്ളിയരഞ്ഞാണമായി ഇവൾ പതഞ്ഞൊഴുകുമോ?. െചറുതോണിയുടെ അഞ്ച് റേഡിയൽ ഗേറ്റുകൾ ഇവൾക്കായ് തുറക്കുമോ? കൗതുകവും ജിജ്ഞാസയും നിറഞ്ഞ ചോദ്യങ്ങളാണ് കേരളത്തി​​​​​െൻറ മനം നിറെയ. ഇടുക്കി കുതിച്ചൊഴുകുന്ന ചരിത്ര കാഴ്ചക്ക് സാന്നിധ്യമാകുന്നത് പോലും മനസിൽ കാണുകയാണ് പലരും. പ്രകൃതിയോടൊട്ടി കിടക്കുന്ന ജലാശയത്തി​​​​​െൻറ നിറ സൗന്ദര്യം ആവോളം ആസ്വദിക്കുന്നു ലോകം മുഴുവൻ. ജലനിരപ്പ് താഴ്ന്ന് പച്ചപ്പി​​​​​െൻറ െമാട്ടക്കുന്നുകൾ തെളിഞ്ഞാലും അഴക്. അപൂർവമായാണെങ്കിലും തുറന്ന ഷട്ടറിലൂടെ കുതിച്ചൊഴുകുന്നതും വിസ്മയം. 

Idukkidam

ഇടുക്കി ഡാം ഇക്കുറി തുറന്നാൽ നിർമിതിക്കുശേഷം മൂന്നാം വട്ടമാകുമിത്. 1981 ലായിരുന്നു കുതിച്ചൊഴൂക്കി​​​​​െൻറ ആ ആദ്യകാഴ്ച. 1992 ൽ രണ്ടാം തവണ ഇൗ ഭാഗ്യം വന്നു.  2013 ൽ പ്രതീക്ഷ നൽകി ഡാമി​​​​​െൻറ മുകൾ പരപ്പിൽ ചുംബിച്ച് കൊതിപ്പിച്ചുനിന്ന ഒാളങ്ങൾ മഴയുടെ അതിവേഗ പിന്മാറ്റത്തിൽ ഒാടിയൊളിച്ചു.  ജില്ലയിലെ  24 ഡാമുകളിൽ ഒന്നെന്നതിനപ്പുറമാണ് മൂന്ന് അണക്കെട്ടുകളോട് കൂടിയതും ഏറ്റവും വലുതുമായ ഇടുക്കിയുടെ പ്രത്യേകത. മൺസൂൺ പകുതിയിൽ തന്നെ നിറയുകയെന്ന പ്രത്യേകയുമുണ്ട് ഇത്തവണ. മുമ്പ് തുറന്നതൊക്കെ തുലാമഴയിലായിരുന്നു. 

കുറവൻ- കുറത്തി മലകൾക്കിടയിലെ വിസ്മയം
തലയുയർത്തി കുറവന്‍-കുറത്തി മലകള്‍. ആ ഇടുക്കിലൂടെ കുത്തിയൊഴുകുന്ന പെരിയാര്‍. 1932-ല്‍ ആദിവാസി മൂപ്പനായ കരുവെള്ളായന്‍ കൊലുമ്പന്‍ മലങ്കര എസ്റ്റേറ്റ് സൂപ്പര്‍വൈസറായ ഡബ്ല്യു ജെ. ജോണിന് നായാട്ടിനിടെ പ്രകൃതിയുടെ ഈ അൽഭുതം ചൂണ്ടിക്കാട്ടിയതോടെയാണ് അണക്കെെട്ടന്ന ആശയം രൂപപ്പെട്ടത്. ഇദ്ദേഹം എന്‍ജിനീയറായ സഹോദരൻ പി.ജെ. തോമസിെന കൂട്ടിവന്ന് പഠനം നടത്തി. ഇവിടെ അണകെട്ടിയാൽ ജലസേചനവും വൈദ്യുതോൽപാദനവും സാധിക്കുമെന്ന് തിരുവിതാംകൂര്‍ സര്‍ക്കാരിനെ അറിയിച്ചു. തുടർന്നും പഠനങ്ങൾ നടന്നെങ്കിലും പദ്ധതി സംബന്ധിച്ച്  സമഗ്ര റിപ്പോര്‍ട്ട് തയ്യാറാക്കുന്നത് 1947-ല്‍ തിരുവിതാംകൂര്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറായ ജോസഫ് ജോണാണ്. 1961ൽ പ്ലാൻ തയാറാക്കിയതോടെ 1963 ജനുവരിയില്‍ പ്ലാനിങ് കമീഷ​​​​​െൻറ അംഗീകാരം ലഭിച്ചു. സംസ്ഥാന വൈദ്യുതിബോര്‍ഡ് ചുമതല ഏറ്റെടുത്ത ശേഷം 1967-ല്‍ 78 ലക്ഷം ഡോളറിന്റെ സഹായധനവും 115 ലക്ഷം ഡോളറി​​​​​െൻറ ദീര്‍ഘകാല വായ്പയും നല്‍കാമെന്ന കരാറില്‍ കാനഡയുമായി ഒപ്പുവച്ചു. 1969 ഏപ്രിൽ 30ന് അന്നത്തെ മുഖ്യമന്ത്രി ഇ.എം.എസ് നമ്പൂതിരിപാടാണ് നിർമാണോദ്ഘാടനം നിർവഹിച്ചത്. ഏഴ് വർഷംകൊണ്ട് നിർമാണം പൂർത്തിയാക്കി 1976 ഫെബ്രുവരി 12ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പദ്ധതി രാഷ്ട്രത്തിന് സമർപ്പിച്ചു. അഞ്ച് നദികളും തടയണകളും ഒരു ഭൂഗര്‍ഭ വൈദ്യുതി നിലയവും അനേകം ഭൂഗര്‍ഭ തുരങ്കങ്ങളും ഉൾപെട്ടതാണ് പദ്ധതി. 550 അടി ഉയരവും 650 അടി വീതിയുമുണ്ട് ഡാമിന്. മൂലമറ്റം പവര്‍ഹൗസിലെ ആറ് ജനറേറ്ററുകള്‍ പിന്നീട് ഘട്ടംഘട്ടമായാണ് പ്രവര്‍ത്തന ക്ഷമമായത്.

ആര്‍ച്ച് ഡാം 
66 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിൽ ഒരു ജലസംഭരണി.  ഇതിനുള്ളില്‍ വെള്ളം തടഞ്ഞ് നിര്‍ത്താൻ മൂന്ന് അണക്കെട്ടുകള്‍. പെരിയാറിന് 526.29 ചതുരശ്ര കിലോമീറ്റര്‍, ചെറുതോണിയാറിന് 123.02 ചതുരശ്ര കിലോമീറ്റര്‍, കിളിവള്ളിത്തോടിന് 0.91 ചതുരശ്രകിലോമീറ്റര്‍ എന്നിവിടങ്ങളില്‍നിന്നുള്ള വെള്ളം സംഭരണിയിലേക്ക് എത്തും. ആദ്യമുള്ളത് ചെറുതോണിയിലെ ആര്‍ച്ച് ഡാം (കമാന അണക്കെട്ട്). കുറത്തിയുടെ വലം കൈയും കുറവ​​​​​െൻറ ഇടംകൈയും കൂട്ടിച്ചേര്‍ത്ത് ‘ഡബിള്‍ കര്‍വേച്ചര്‍ പരാബോളിക് തിന്‍ ആർച്ച്’ രീതിയിലാണ് ഇത് നിര്‍മിച്ചിരിക്കുന്നത്.  ഒരു ചിരട്ടയെ നാലായി പകുത്ത് ഒരു കഷണമെടുത്താല്‍ എങ്ങനിരിക്കുമോ അതുപോലെ. ആര്‍ച്ച് ഡാമില്‍ മൂന്ന് വ്യത്യസ്ത നിലകളില്‍ ഇന്‍സ്‌പെക്ഷന്‍ ഗാലറികളുമുണ്ട്.

ഡാം തുറന്നാല്‍
ഷട്ടർ തുറക്കുന്നതോടെ ചെറുതോണി മുതല്‍ അറബിക്കടൽ വരെയാണ് വെള്ളം കുതിച്ചൊഴുകുക. ഈ 90 കിലോമീറ്റർ ആറ് മണിക്കൂര്‍ കൊണ്ട് ജലമെത്തും. എട്ടാം മിനിറ്റിൽ ചെറുതോണി ടൗണിലും ഒരു മണിക്കൂറിനുള്ളില്‍ പെരിയാറിൽ കടന്ന് ലോവര്‍ പെരിയാര്‍ അണക്കെട്ടിലുമെത്തും. ഇവിടെനിന്ന് ഭൂതത്താൻകെട്ടിലും മലയാറ്റൂര്‍, കാലടി, നെടുമ്പാശ്ശേരി, ആലുവ എന്നിവിടങ്ങളിലൂടെയും ഒഴുകി രണ്ടായി തിരിഞ്ഞ് കടലിലും കായലിലും ചേരും. പെരിയാർ കരകവിയും.  കൃഷിയിടങ്ങള്‍ വെള്ളത്തിലാകും. ലോവർപെരിയാർ ഡാമിൽ കല്ലും മണ്ണും തടിയും നിറയും. നെടുമ്പാശ്ശേരി വിമാനത്താവളത്തോളവും വെള്ളം കയറാം. ഒടുവിൽ അറബിക്കടലിലേക്ക്.

തുറന്നത് രണ്ടു വട്ടം ;രണ്ടും തുലാമഴയിൽ
രണ്ടു തവണ മാത്രമാണ് ചെറുതോണി അണക്കെട്ടി​​​​​െൻറ ഷർട്ടറുകൾ തുറന്നത്. രണ്ടും ഒക്ടോബറിൽ. 1981 ഒക്ടോബർ 29 നും 1992 ഒക്ടോബർ 12 നും. അതായത് തുലാ മഴയിൽ. കാലവർഷം പെയ്തൊഴിഞ്ഞ് ഇടവേളക്ക് ശേഷം തകർത്ത് പെയ്യുന്ന മഴയിൽ. 1981 ൽ 11 ദിവസമാണ് ഷർട്ടറുകൾ ഉയർത്തിയത്. 1221.222 മെട്രിക് ഘന അടി വെള്ളം അന്ന് പെരിയാറിലേക്ക് ഒഴുകി. 
1992 ൽ 13 ദിവസം ഷർട്ടറുകൾ ഉയർത്തി 2774. 734 മെട്രിക് ഘന അടി വെള്ളം ഒഴുക്കി വിട്ടു.

idukki-dam
ഇടുക്കി ഡാം മുമ്പ് തുറന്നപ്പോഴുള്ള ചിത്രം
 

ആദ്യം തുറക്കുന്നത് മൂന്നാം ഷട്ടർ
ആകെ അഞ്ച് ഷട്ടറുകളുണ്ട്. മധ്യഭാഗത്തെ ഷട്ടറാണ് ആദ്യം തുറക്കുക. തുടർന്ന് വലത്തെ അറ്റത്തെയും ഇടത്തെ അറ്റത്തെയും ഏതെങ്കിലും ഒരു ഷട്ടർ ഉയർത്തും. പിന്നാലെ മറ്റു രണ്ടു ഷട്ടറുകളും.
സാധാരണ  10–15 സ​​​​​െൻറിമീറ്ററാണ് ഓരോ ഷർട്ടറും ഉയർത്തുക. മുഴുവൻ ഷർട്ടറുകളും വൈദ്യുതിയിലാണ് പ്രവർത്തിക്കുന്നത്.ഉരുക്കു വടത്തിൽ കാർഡിയം കോംപൗണ്ട് പൂശി, അണക്കെട്ടിലെ ഷർട്ടറുകളെല്ലാം മിനുക്കി. ഗിയർ സിസ്റ്റത്തിൽ ഗ്രീസും പുരട്ടി. ഗ്രീൻ, ഓറഞ്ച്, റെഡ് എന്നിങ്ങനെ മൂന്ന് ജാഗ്രതാ നിർദ്ദേശങ്ങൾക്കൊടുവിലാണ് ഡാം തുറക്കുന്ന പതിവ്. ഇത്തവണ പക്ഷെ പരീക്ഷണ തുറക്കലും പരിഗണിക്കുന്നു.

ഷട്ടറുകൾ തുറക്കുന്നത് കാണാൻ
ചെറുതോണി ടൗണിനു മുകളിലെയും തടിയമ്പാട്, മണിയാറൻകുടി, താന്നിക്കണ്ടം എന്നിവിടങ്ങളിലെയും ഉയർന്ന മല നിരകളിൽ കയറി നിന്നാൽ  അണക്കെട്ടി​​​​​െൻറ ഷർട്ടറുകൾ ഉയർത്തുന്നത് കാണാം. 

കാണാം നിറഞ്ഞ അണക്കെട്ട് 
ഇടുക്കി ഗസ്റ്റ് ഹൗസ് പ്രദേശം, ഹിൽ വ്യൂ പാർക്ക്, നാരകക്കാനം മലനിരകൾ,  പൈനാവ് കേന്ദ്രീയ വിദ്യാലയ പരിസരം, പാൽക്കുളമേട് ഇടുക്കി ടൗണിനു മുകളിലെ മലനിരകൾ എന്നിവിടങ്ങളിൽ നിന്നാൽ നിറഞ്ഞ് തുളുമ്പിയ ഇടുക്കി അണക്കെട്ട് കൺകുളിർക്കെ കാണാം. 

ഇവിടെ അറിയാം ‘ഹൃദയമിടിപ്പ്’
ചെറുതോണി അണക്കെട്ടിനു സമീപം മൂന്നിടത്താണ് ഗേജ് പോസ്റ്റുകൾ. ഒാരോ നിമിഷവും ഡാമിലെ ജലനിരപ്പ്  കൃത്യമായി രേഖപ്പെടുത്തുന്നതിനാണിത്. ദിവസവും രാവിലെ ഏഴിന് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥൻ ഗേജ് പോസ്റ്റിലെത്തി ജലനിരപ്പ് രേഖപ്പെടുത്തും. ജാഗ്രത നിർദേശം വന്ന സാഹചര്യത്തിൽ ഒാരോ മണിക്കൂറിലും ജലനിരപ്പ് ജനങ്ങളെ അറിയിക്കുന്നുണ്ട് ഇപ്പോൾ. 
 

Show Full Article
TAGS:idukki dam idukki dam kerala news malayalam news open forum 
Next Story