Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightതനിഷ്ക് പരസ്യത്തിലെ...

തനിഷ്ക് പരസ്യത്തിലെ പിറക്കാതെ പോയ മകളാണ്​ ഞാൻ

text_fields
bookmark_border
തനിഷ്ക് പരസ്യത്തിലെ പിറക്കാതെ പോയ മകളാണ്​ ഞാൻ
cancel

നോഹരമാണ്​, മുസ്​ലിമായ അമ്മായിഅമ്മയും ഹിന്ദുവായ മരുമകളും ചേർന്നുള്ള തനിഷ്​ക്​ പരസ്യം, മുമ്പ്​ വന്ന മറ്റു പരസ്യങ്ങളും അതിമനോഹരമായിരുന്നു. പിൻവലിക്കുന്നതോടെ അപകടകരമായ ഒരു കെട്ടകഥയാണിതെന്ന്​ നാം വിശ്വസിക്കുന്നുവെന്ന്​ വരുന്നു. ഇത്തരം ബന്ധങ്ങൾ യഥാർഥത്തിൽ അസംഭവ്യമാണെന്നും. പക്ഷേ, അത്​ നിലവിലുള്ളതുതന്നെയാണ്​. ഞാൻ തന്നെ അതി​െൻറ ജീവിക്കുന്ന തെളിവ്​. ആ പരസ്യത്തിലെ പിറക്കാതെ ​േപായ മകളാണ്​ ഞാൻ.

1971ൽ എ​െൻറ മാതാപിതാക്കൾ പരസ്​പരം കാണു​േമ്പാൾ 'ലവ്​ ജിഹാദ്​' എന്ന പദം പിറവിയെടുത്തിട്ടുണ്ടായിരുന്നില്ല. തൊഴിൽ പീഡനം, ജാതി അടിച്ചമർത്തൽ, ആദിവാസികളെ പ്രാന്തവത്​കരിക്കൽ തുടങ്ങിയവക്കെതിരെ സമര മുഖത്തിറങ്ങിയ സോഷ്യലിസ്​റ്റ്​ വിദ്യാർഥി പ്രസ്​ഥാനമായ മഹാരാഷ്​ട്രയിലെ യുവക്​ ക്രാന്തി ദൾ അംഗങ്ങളായിരുന്നു ഇരുവരും. സംഘടനയിൽ ചേരു​േമ്പാൾ എ​െൻറ മാതാവിന്​ പ്രായം 18. എപ്പോഴും ചിരിച്ചുകൊണ്ടേയിരിക്കുന്ന, സുന്ദരിയായ തടിച്ചുകൊഴുത്ത പെൺകുട്ടി. കൂടെയുണ്ടായിരുന്ന പുരുഷ കേസരികളേറെയും അവളെക്കാൾ മുതിർന്നവർ. ഗ്രാമീണ, ദരിദ്ര, ദലിത്​, മുസ്​ലിം... ഭിന്ന സാഹചര്യങ്ങളിൽനിന്ന്​ വരുന്നവർ. ഇഷ്​ടമേറെ കാണിച്ച പലരും അവളോട്​ വിവാഹാഭ്യർഥനയും നടത്തി. കൂട്ടത്തിൽ, എ​െൻറ ബാബയും അറിയിച്ചു, ഇഷ്​ടമാണെന്ന്​. പക്ഷേ, മറ്റൊരു യുവാവ്​ വഴിയായിരുന്നുവെന്ന്​ മാത്രം. കാരണം, അത്രക്ക്​ വലിയ കുടുംബത്തിൽനിന്നായിരുന്നു അവൾ. പ്രശസ്​തയായ മാർക്​സിയൻ ഗാന്ധിയൻ പണ്ഡിതയായ നളിനി പണ്ഡിറ്റി​െൻറ മകൾ. പണ്ഡിറ്റ്​ കുടുംബം അതിസമ്പന്നരും പ്രശസ്​തരും. ദാദറിൽ വലിയ വീടായിരുന്നു അവളുടെത്​. കാറുകൾ, ടെലിഫോൺ.. എല്ലാ സൗകര്യങ്ങളും.




ചിപ്​ലൂൻ സ്വദേശിയായ കൊങ്കണി മുസ്​ലിമിനെ വിവാഹം കഴിക്കാൻ അവൾ തീരുമാനമെടുത്തപ്പോൾ ഇരുവശത്തും മതഭ്രാന്ത്​ തല​െപാക്കി. പരിചയക്കാരായ മുതിർന്ന സ്​ത്രീകൾ അവളെ ദാദർ കവലകളിൽ കണ്ടാൽ പറയും, ''മുസ്​ലിമിനെയാണോ വിവാഹം കഴിക്കുന്നത്​? നന്നായി കരുതണം, അവർക്ക്​ മുത്തലാഖ്​ സംവിധാനമുള്ളതാ''. ബാബയുടെ മുതിർന്ന സഹോദരനോട്​ പറഞ്ഞു. '​എടേ, എന്തിനാ അവൻ ഒരു ഹിന്ദു പെൺകുട്ടിയെ വിവാഹം കഴിക്കുന്നത്​?''. മുസ്​ലിം പരിഷ്​കർത്താവായിരുന്ന മൂത്ത സഹോദരൻ ഹമീദ്​ ദൽവായും ഞെട്ടി. സോഷ്യലിസ്​റ്റ്​ ഗാന്ധിയൻ രീതിയിൽ ലളിതമായ വിവാഹ ചടങ്ങുകളായിരുന്നു അദ്ദേഹത്തി​െൻറ പ്രശ്​നം- വിവാഹം കെ​ങ്കേമമാക്കണം. എല്ലാവരും അറിയ​െട്ട. വിവാഹ കത്തുകൾ അച്ചടിച്ച്​ കണ്ടവർക്കൊ​െക്ക വിതരണം ചെയ്​തു.

വല്യമ്മ പറഞ്ഞ കഥകൾ പ്രകാരം, വിവാഹത്തിന്​ വന്നുപോയ ആളുകൾക്ക്​ കൈയും കണക്കുമില്ലായിരുന്നു. ചെറിയ ഹാളായതിനാൽ കാര്യങ്ങൾ കൈയിൽനിന്നില്ലെന്ന്​​ പറയേണ്ടതില്ലല്ലോ. 3,000 ഗ്ലാസ്​ ​സർബത്താണ്​ വന്നവർക്കായി വിതരണം ചെയ്​തത്​. എല്ലാവർക്കും കിട്ടിയെന്ന്​ ഉറപ്പുള്ള ഏക വിഭവവും അതായിരുന്നു. എണ്ണമറ്റ ആളുകൾക്ക്​ മുന്നിൽ ചിരിച്ചും​​ ഹസ്​തദാനം നൽകിയും നിന്ന എ​െൻറ അച്ഛനമ്മമാർക്ക്​ കവിളും കൈകളും വേദനിച്ചു. സുഹൃത്തുക്കൾ പിന്നീട്​ എ​െൻറ മാതാവിനോട്​ പറഞ്ഞത്രെ: ''നി​െൻറ വിവാഹം മൊത്തം കൺഫ്യൂഷനായിരുന്നല്ലോ. ഒരു ക്ഷണത്തിൽ എല്ലാം രക്ഷപ്പെട്ടത്​ ഭാഗ്യം''. മിർജോളി ഗ്രാമത്തിലും വിവാഹ ചടങ്ങുകൾ നടന്നു. മുംബൈയിൽനിന്ന്​ കാറിൽ എത്തിയ പണ്ഡിറ്റ്​ കുടുംബത്തിനും സുഹൃത്തുക്കൾക്കും ദൽവായി കുടുംബം അവിടെ ബിരിയാണി വെച്ചുവിളമ്പി.




ബന്ധുക്ക​ളുടെ വക പക്ഷേ, തനിഷ്​ക്​ ശൈലിയിലുള്ള ആഭരണങ്ങളൊന്നുമില്ലായിരുന്നു. സത്യത്തിൽ, എ​െൻറ അമ്മ ആദ്യമായി ഗ്രാമം സന്ദർശിച്ചപ്പോൾ വെള്ളിയിൽ തീർത്ത കടുക്കൻ കണ്ട്​ കുതൂഹലപ്പെട്ടു. ''പാത്രങ്ങൾക്കും ​െപ്ലയിറ്റുകൾക്കും മാത്രമായിരുന്നല്ലോ വെള്ളി'' -അവരുടെ മനസ്സ്​ പറഞ്ഞു. സാരസ്വത്​ സമുദായത്തിലെ ദിവാലി വിഭവങ്ങളായിരുന്നു മനസ്സിൽ. ഇരു വിഭാഗങ്ങളും തമ്മിലെ അകലം അത്രക്ക്​ വലുതായിരുന്നു. ''ശേഷിയുള്ളത്​ നൽകുക, ആവശ്യമുള്ളത്​ സ്വീകരിക്കുക' എന്ന സോഷ്യലിസ്​റ്റ്​ ആശയം നെഞ്ചേറ്റി അവിടെയും ഒരു വിശാല കുടുംബം വളർത്തിയെടുക്കാൻ അവർക്കായി. മുംബൈ കോളജിൽ അധ്യാപന ജോലിയിൽനിന്ന്​ ലഭിച്ച വരുമാനം കൊണ്ട്​ ഗ്രാമത്തിലെ പാവപ്പെട്ട കുട്ടികൾക്ക്​ അവർ ദാനം ചെയ്​തു. പിതാവാക​െട്ട, മുഴുസമയവും തൊഴിലാളികളുടെ റാലികളിലും ഗോത്രവർഗക്കാരുടെ ഒത്തുചേരലുകളിലുമായിരുന്നു. വിദ്യാഭ്യാസത്തിന്​ അവർ പണമയച്ചു. ആരോഗ്യ പ്രശ്​നങ്ങളും വിവാഹ ഷോപ്പിങ്ങിനും വന്ന ബന്ധുക്കളെ ബോംബെയിലെ ഫ്ലാറ്റിൽ പാർപിച്ചു. അങ്ങനെ ഭർതൃ കുടുംബത്തിലെ കാരണവത്തിയായി പേരെടുത്തു.

നക്ഷത്രക്കണ്ണുള്ള ആ മരുമകൾ, പെണ്ണിനു മാത്രം സാധ്യമാകുന്ന വിധം ആ മുസ്​ലിം കുടുംബത്തിൽ നുഴഞ്ഞുകയറുകയായിരുന്നുവെന്ന്​ തനിഷ്​ക്​ പരസ്യത്തെ ട്രോളിയവർക്ക​ുണ്ടോ അറിയുന്നു. ഇത്​ ലവ്​ ജിഹാദ്​ അല്ല. മുസ്​ലിംകളുടെ ഘർവാപസിയാണ്​. ട്രോളുകൾ മുസ്​ലിം വിരുദ്ധമെന്നു മാത്രമല്ല, സ്​ത്രീ വിരുദ്ധവുമാണ്​. പെണ്ണിനെ 'നൽകൽ' പരാജയപ്പെട്ടുപോകലാണെന്ന്​ അവർ വിശ്വസിക്കുന്നു. ആ പരസ്യത്തിലെ മുസ്​ലിം കുടുംബം ഒരു ഹിന്ദു ആചാരമാണ്​ ആഘോഷിക്കുന്നതെന്ന്​ പക്ഷേ, അവർ മറന്നുപോകുന്നു. എ​െൻറ കുടുംബം ഇരുകുടുംബങ്ങളിലെയും അംഗങ്ങളെ കൂട്ടി ഇൗദും ദിവാലിയും ആഘോഷിക്കുന്നു. ആർക്കാണ്​ ഭക്ഷണം ഇഷ്​ടമല്ലാത്തത്​, വർണങ്ങൾ കൊണ്ട്​ കളിക്കാനും ആഘോഷ വേഷങ്ങൾ അണിയാനും കൊതിയില്ലാത്തത്​.

എ​െൻറ അമ്മ ഇപ്പോഴും ഹിന്ദുവാണ്​. പിതാവ്​ മുസ്​ലിമും. ഇരുവരും മതപരമായ ആചാരങ്ങൾ അനുഷ്​ഠിച്ചുപോരുന്നില്ല. പക്ഷേ, സാംസ്​കാരിക ആഘോഷങ്ങൾ അവർ കൂടെ കൂട്ടുന്നു. കുട്ടിക്കാലത്ത്​, മുതിർന്ന ബന്ധുക്കൾ അമ്മയോട്​ മുസ്​ലിമാകാൻ പറഞ്ഞിരുന്നു. ഇല്ലെങ്കിൽ നരകം കാത്തിരിക്കുന്നുവെന്നും. അവർ ചിരി​ച്ചോണ്ട്​ പറയും: ''ഞാനൊരു ഭൗതികവാദിയാണ്​. ഇൗ ജീവിതം കൊണ്ട്​ ഇവിടെ എങ്ങനെ ഇനിയും ​പ്രയോജനമുണ്ടാക്കാം എന്നു മാത്രം പറയൂ''.




വിവാഹം കഴിഞ്ഞ്​ ദിവസങ്ങൾക്കു ​േശഷം സ്വന്തം സ്വത്വം അറിയിക്കാനുദ്ദേശിച്ച്​ കൈയിൽ ചുവന്ന കെട്ട്​ അണിയുന്നത്​ അമ്മ ശീലമാക്കി. ഇൗ കെട്ടും സാരിയും കൂടി ചേർന്നതോടെ അധ്യാപികയാണെന്ന്​ ശരിക്കും ഛായ വന്നു. അന്ന്​ അവർ സാമ്പത്തിക ശാസ്​ത്രത്തിൽ അധ്യാപികയാണ്​. മുഖം കണ്ടാൽ കുട്ടികളുടെ അത്ര തന്നേ വരൂ എങ്കിലും. വിപ്ലവ മാർഗത്തിൽ അവർ കുരിശുയുദ്ധം തുടർന്നു. ബദൽ മൂല്യ രീതിയിൽ ഞങ്ങളെ വളർത്തുന്നതിലും ജാഗ്രത കാണിച്ചു. കടുത്ത വർഗീയത ആവേശിച്ച ഇൗ സമൂഹത്തിൽ സ്വന്തം കുട്ടികൾ എങ്ങനെ മുന്നോട്ടുപോകുമെന്ന്​ അവർക്ക്​ ആധിയുണ്ടായിരുന്നു. ഇൗ ലോകം ഞങ്ങൾക്കായി പകരാനായിരുന്നു അവരുടെ ശ്രമം. അതിന്​ റഷ്യൻ പുസ്​തകങ്ങളെയും അവരെ പോലെ ഭിന്നതയിലും ഒന്നിച്ച കുടുംബങ്ങളെയും സുഹൃത്തുക്കളെയും ഞങ്ങൾക്ക്​ പരിചയപ്പെടുത്തി. എന്നിട്ടും, കലാപമുഖത്തും ശത്രുതയുടെ മുന്നിലും ഞങ്ങളെ കാക്കാൻ അവർക്കായില്ല. പക്ഷേ, ഏതുനിമിഷവും താഴെ പതിക്കാവുന്ന പ്രതലത്തിൽനിന്നത്​ ഞങ്ങൾക്ക്​ കരുത്തുപകർന്നു. ഞങ്ങൾ വിദേശങ്ങളിൽ യാത്ര ചെയ്​തു. സമാന മനസ്സുള്ളവരെ പരിചയപ്പെട്ടു. പുസ്​തകങ്ങൾ, പഠനങ്ങൾ ആസ്വദ​ിച്ചു. അങ്ങനെ ഇൗ സങ്കര കുടുംബത്തിൽ ചിലത്​ സംഭാവന ചെയ്യുന്നവരുമായി.

എ​െൻറ സഹോദരൻ ഹൈനാൻ പ്രവിശ്യയിൽനിന്നുള്ള ചൈനക്കാരിയെയാണ്​ വിവാഹം കഴിച്ചത്​. ഞാൻ കൂടെ കൂട്ടിയത്​ തെലങ്കാനക്കാരനായ റെഡ്​ഡിയെ ആണ്​. നാഗലാൻഡിലെ മോൻ ഗ്രാമത്തിൽനിന്ന്​ ഒരു മകളെ ദത്തെടുക്കുകയും ചെയ്​തിട്ടുണ്ട്​. ഇപ്പോൾ എല്ലാ കുട്ടികളും ചേർന്ന്​ ഒരു പാർക്കിൽ കളിക്ക​ു​േമ്പാൾ- പകുതി ചൈനക്കാരനായ ആൺകുട്ടി, മറാത്തി- തെലുഗു പെൺകുട്ടിയും കൊച്ചു നാഗ പോരാളിയും- ആളുകൾ കൗതുകത്തോടെ നോക്കും. കുടുംബം മൊത്തം ചേർത്താൽ ഇംഗ്ലീഷ്​ സംസാരിക്കും. ഹിന്ദിയും മറാത്തിയും തെലുഗും മന്ദാരിനും പിന്നെ കൊങ്കണിയും പറയും.


കടപ്പാട്: indianexpress.com
മൊഴിമാറ്റം: കെ.പി. മൻസൂർ അലി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tanishq adsameena dalwai
Next Story