Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
HS Doreswamy
cancel
camera_alt

എച്ച്​.എസ്​. ദൊരെസ്വാമി

കർണാടകയിൽ മതേതരത്വ^ജനാധിപത്യ^മനുഷ്യാവകാശ പോരാളികളുടെ ഉൗർജമായിരുന്നു ബുധനാഴ്​ച 103ാം വയസ്സിൽ അന്തരിച്ച പ്രമുഖ ഗാന്ധിയനും ആക്​ടിവിസ്​റ്റുമായ എച്ച്​.എസ്​. ദൊരെസ്വാമി. യൗവനകാലത്ത്​ മഹാത്​മാഗാന്ധിയുടെ ആഹ്വാനംകേട്ട്​ സ്വാതന്ത്ര്യ സമരത്തി​ന്‍റെ കനൽവഴികളിലേക്കിറങ്ങിയ അദ്ദേഹത്തി​ന്‍റെ അവസാനകാല ജീവിതം 'സമരോത്സുക വാർധക്യം' എന്ന്​ ഒറ്റവാക്കിൽ വിശേഷിപ്പിക്കാവുന്നതായിരുന്നു. ജനാധിപത്യ ധ്വംസനങ്ങൾക്കും മതേതരത്വത്തിനെതിരായ ഫാഷിസ്​റ്റ്​ നടപടികൾക്കുമെതിരെ സമരവേദികളിൽ നിന്ന്​ സമരവേദികളിലേക്ക്​ അദ്ദേഹം നടന്നുകയറി. പോരാട്ടങ്ങളുടെ മുന്നണിയിലെ അദ്ദേഹത്തി​ന്‍റെ സാന്നിധ്യം തന്നെ സംഘ്​പരിവാറിനെ വിറളി പിടിപ്പിച്ചു. ഹിന്ദുത്വ തീവ്രവാദികൾ മാധ്യമപ്രവർത്തക ഗൗരി ല​േങ്കഷി​നെ വെടിവെച്ചു കൊന്നതിന്​ പിന്നാലെ ബംഗളൂരുവിൽ അരങ്ങേറിയ പ്രതിഷേധത്തിരകളുടെ മുന്നണിയിൽ അദ്ദേഹം നിന്നു.

'പാക്​ ഏജന്‍റായ' സ്വാതന്ത്ര്യ സമരസേനാനി

2020 ഫെബ്രുവരിയിൽ പൗരത്വ ഭേഗതി നിയമത്തിനെതിരെ ബംഗളൂരു ഫ്രീഡം പാർക്കിൽ 'ഭരണഘടനയെ സംരക്ഷിക്കുക' എന്ന തലക്കെട്ടിൽ നടന്ന സത്യഗ്രഹസമരത്തിൽ തുടർച്ചയായ അഞ്ചുദിവസം ദൊരെസ്വാമി പങ്കെടുത്തു. സ്വാതന്ത്ര്യ സമരസേനാനിയായി ജയിൽവാസമനുഷ്​ഠിച്ച ദൊരെസ്വാമിയെ പൗരത്വ സമരത്തി​​ന്‍റെ പേരിൽ 'പാക്​ ഏജന്‍റ്​' എന്ന്​ ബി.ജെ.പി എം.എൽ.എ ബസനഗൗഡ പാട്ടീൽ വിളിച്ചത്​ വൻ പ്രതിഷേധത്തിനിടയാക്കിയിരുന്നു. വിഷയം കർണാടക നിയമസഭയിലെത്തി.


കോൺഗ്രസി​​ന്‍റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ നിയമസഭ സ്​തംഭിച്ചെങ്കിലും എം.എൽ.എ മാപ്പുപറഞ്ഞില്ല. ബി.ജെ.പി നേതൃത്വം ആവശ്യപ്പെട്ടുമില്ല. മോദി സർക്കാറി​​ന്‍റെ കാർഷിക വിരുദ്ധ നയങ്ങൾക്കെതിരെ രാജ്യം പ്രക്ഷോഭത്തിലമർന്നപ്പോൾ കർഷകർക്ക്​ പിന്തുണയുമായി 103 ാം വയസ്സിലും അദ്ദേഹമെത്തി. കഴിഞ്ഞ ഫെബ്രുവരിയിൽ ഗ്രെറ്റ തുൻബർഗ്​ ടൂൾ കിറ്റ്​ കേസിൽ കാലാവസ്​ഥ ആക്​ടിവിസ്​റ്റ്​ ദിശ രവിയെ ഭരണകൂടം വേട്ടയാടിയപ്പോൾ ദൊരെസ്വാമി, 'ശക്തയായിരിക്കൂ...' എന്ന സന്ദേശമാണ്​ ദിശക്ക്​ കൈമാറിയത്​.

മൈസൂരിലെ ബോംബ്​ ഒാപറേഷനും മിൽ സമരവും

1918 ഏപ്രിൽ 10ന് രാമനഗര ഹാരോഹള്ളിയിൽ ജനിച്ച ദൊരെസ്വാമി അഞ്ചാം വയസിൽ മാതാപിതാക്കൾ നഷ്​ടപ്പെട്ടതോടെ മുത്തച്​ഛ​ന്‍റെയും മുത്തശ്ശിയു​െടയും തണലിലാണ്​ വളർന്നത്​. ബംഗളൂരു സെൻട്രൽ കോളജിൽനിന്ന്​ സയൻസിൽ ബിരുദം നേടിയ ശേഷം ഫിസിക്​സ്​, കണക്ക്​ അധ്യാപകനായി. ക്വിറ്റ് ഇന്ത്യ മുന്നേറ്റത്തിൽ പങ്കെടുത്ത അദ്ദേഹം, മൈസൂരുവിൽ തപാൽ ബോക്​സുകളിലും റെക്കോഡ്​ റൂമുകളിലും ചെറിയ ബോംബുകൾ ​െവച്ച്​ ബ്രിട്ടീഷുകാരുടെ രേഖകൾ നശിപ്പിക്കുന്ന ഉദ്യമത്തിൽ പങ്കാളിയായി.

അംബേദ്​കർ ജയന്തി ദിനത്തിൽ നടന്ന ചടങ്ങിൽ അംബേദ്​കറി​ന്‍റെ ഛായാചിത്രത്തിൽ വണങ്ങുന്ന ദൊരെസ്വാമി

1943 മുതൽ 1944 വരെ 14 മാസം ജയിൽവാസം അനുഭവിച്ചു. 'പൗരവാണി' എന്ന പേരിൽ പത്രവും 'സാഹിത്യ മന്ദിര' എന്ന പേരിൽ പ്രസാധനവും ആരംഭിച്ച അദ്ദേഹം, പ്രശസ്​തമായ രാംനാഥ്​ ഗോയങ്ക അവാർഡ്​ ജേതാവ്​ കൂടിയാണ്​. സ്വാതന്ത്ര്യ സമരകാലത്ത്​ മൈസൂർ മേഖലയിൽ ഒളിവിൽ കഴിയുന്ന നേതാക്കളെ സഹായിക്കലായിരുന്നു അദ്ദേഹത്തിന്‍റെ പ്രധാന ചുമതലകളിലൊന്ന്​. പട്ടാളക്കാരുടെയും പൊലീസി​​ന്‍റെയും കണ്ണിൽപെടാതെ ഒളിവിൽ കഴിയുന്നവരെ ഒരിടത്തുനിന്ന്​ മറ്റൊരിടത്തേക്ക്​ മാറ്റണം. തങ്ങൾ അക്കാര്യത്തിൽ വിജയിച്ചിരുന്നെന്ന്​ പിന്നീട്​ നൽകിയ അഭിമുഖത്തിൽ ദൊരെസ്വാമി ഒാർത്തെടുക്കുന്നുണ്ട്​.

ബംഗളൂരു ഫ്രീഡം പാർക്കിൽ നടന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരവേദിയിൽ ചരിത്രകാരൻ രാമചന്ദ്ര ഗുഹയും ദൊരെസ്വാമിയും

ക്വിറ്റ്​ ഇന്ത്യ പ്രസ്​ഥാനം കൊടുമ്പിരി കൊണ്ട കാലത്താണ്​ ദൊരെസ്വാമിയടക്കമുള്ളവരുടെ നേതൃത്വത്തിൽ മൈസൂർ മിൽ സമരം നടക്കുന്നത്​. മൂന്ന്​ പ്രധാന തുണിമില്ലുകളിൽ 8,000 തൊഴിലാളികളെ സംഘടിപ്പിച്ച്​ നടത്തിയ സമരം രണ്ടാഴ്​ചയിലേറെ നീണ്ടു നിന്നത്​ ചരിത്രമായി. കമ്യൂണിസ്​റ്റ്​ പാർട്ടിയുടെ നേതൃത്വത്തിലുള്ള യൂനിയനായിരുന്നു തൊഴിലാളികൾക്ക്​ നേതൃത്വം നൽകിയിരുന്നത്​. കമ്യൂണിസ്​റ്റ്​ നേതാവും സ്വാതന്ത്ര്യ സമരസേനാനിയുമായിരുന്ന എൻ.ഡി. ശങ്കറിനൊപ്പമായിരുന്നു അദ്ദേഹം സമരം നയിച്ചത്​. എച്ച്​.എസ്​. ദൊരെസ്വാമിയുടെ സഹോദരൻ സീതാറാമും സ്വാതന്ത്ര്യ സമരകാലത്ത്​ ജയിലിൽ കിടന്നിട്ടുണ്ട്​. സ്വാതന്ത്ര്യാനന്തര കാലം ബംഗളൂരു മേയറായിരുന്നു സീതാറാം.

മോദി സർക്കാറിന്‍റെ തൊഴിൽ നിയമ പരിഷ്​കരണങ്ങൾക്കെതിരെ സി.​ഐ.ടി.യു നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ നിന്ന്​

സമരമുഖങ്ങളിലെ ജീവിതം

സ്വാതന്ത്ര്യലബ്​ധിക്കുശേഷം ഇന്ത്യാ രാജ്യത്തി​ന്‍റെ ഭാഗമാകാൻ മൈസൂരുവിലെ രാജഭരണകൂടത്തിൽ സമ്മർദം ചെലുത്താൻ നടത്തിയ 'മൈസൂരു ചലോ' മുന്നേറ്റത്തിലും പങ്കെടുത്തു. ഭൂദാന പ്രസ്​ഥാനത്തിലും ​െഎക്യകർണാടക പ്രക്ഷോഭത്തിലും അടിയന്തരാവസ്​ഥ​െക്കതിരായി​ ജയപ്രകാശ്​ നാരായണൻ രൂപം നൽകിയ മുന്നേറ്റത്തിലും പങ്കാളിയായി. അഴിമതിക്കും ഭൂമി ​ൈകയേറ്റത്തിനും കുടകിലെ ആദിവാസികളെ കുടിയൊഴിപ്പിക്കുന്നതിനെതിരെയുമടക്കം ചെറുതും വല​ുതുമായ നിരവധി സമരങ്ങളിലൂടെയാണ്​ അദ്ദേഹത്തി​ന്‍റെ ജീവിതം കടന്നുപോയത്​. ഉത്തരകന്നട ജില്ലയിലെ കൈഗ ആണവനിലയത്തിനായി കുടിയൊഴിപ്പിച്ചതിനെ തുടർന്ന്​ ഭൂരഹിതരായ കർഷകർക്കായി ശബ്​ദമുയർത്തുന്നതിനും അദ്ദേഹം സമരമുഖത്തുണ്ടായിരുന്നു.

മുഖ്യമന്ത്രിയായിരുന്ന സിദ്ധരാമയ്യക്കൊപ്പം ദൊരെസ്വാമിയും ഗൗരി ല​ങ്കേഷും. 2016 ആഗസ്​റ്റ്​ 18ന്​ പകർത്തിയ ചിത്രം

ഇന്ത്യ എഗെയ്​ൻസ്​റ്റ്​ കറപ്​ഷൻ മൂവ്​മെന്‍റിലും സജീവമായിരുന്നു. അടിയന്തരാവസ്​ഥക്കാലത്ത്​ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക്​ കത്തെഴുതിയതി​​ന്‍റെ പേരിലും ജയിലിൽ കിടക്കേണ്ടി വന്നിട്ടുണ്ട്​. ബംഗളൂരുവിലെ തടാക കൈയേറ്റങ്ങൾക്കെതിരെയും അദ്ദേഹം സമരം നയിച്ചു. കർണാടകയുടെ വിവിധ ഭാഗങ്ങളിൽ നിന്ന്​ ഭൂരഹിതതരും ഭവനരഹിതരും ബംഗളൂരുവിലെ ഭരണസിരാകേ​ന്ദ്രത്തിന്​ മുന്നിൽ പ്രതിഷേധിക്കു​േമ്പാൾ അവർക്കൊപ്പവും അദ്ദേഹമിരുന്നു. സമൂഹത്തിൽ അടിച്ചമർത്തപ്പെട്ടവരുടെയും അരികുവൽകരിക്കപ്പെട്ടവരുടെയും അസംഘഘടിതരുടെയും നാവായി മാറാൻ അദ്ദേഹത്തിന്​ കഴിഞ്ഞു. ഒരു നിയോഗം പോലെ അദ്ദേഹം അത്തരം ആ സമരങ്ങളിലേക്ക്​ ഇറങ്ങിച്ചെല്ലുകയായിരുന്നു.

അവസാനശ്വാസം വരെയും മനുഷ്യസ്​നേഹി

മരണത്തോടടുത്ത നാളുകളിലും മനുഷ്യസ്​നേഹമായിരുന്നു ആ മനസ്സ്​ നിറ​െയ. മേയ്​ ആദ്യവാരത്തിൽ കോവിഡ്​ ചികിത്സക്കായി എത്തി വീട്ടിലേക്ക്​ മടങ്ങിയശേഷം ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന്​ മേയ്​ 14ന്​ വീണ്ടും ജയദേവ ആശുപത്രിയിലെത്തിച്ചപ്പോൾ ബംഗളൂരുവിലെ ജയദേവ ആശുപത്രി ഡയറക്​ടർ ഡോ. സി.എൻ. മഞ്​ജുനാഥിനോട്​ അദ്ദേഹം പറഞ്ഞ വാക്കുകൾ അത്​ ബോധ്യപ്പെടുത്തും.

2018 ജനുവരി 29ന്​ നടന്ന ഗൗരി ല​ങ്കേഷ്​ ദിനാചരണത്തിൽ ജിഗ്​നേഷ്​ മേവാനി, കനയ്യ കുമാർ എന്നിവർക്കൊപ്പം എച്ച്​. എസ്​. ദൊരെസ്വാമി

ഇത്രയും പ്രായമായ തന്നെ എന്തിനാണ്​ ഇനി ചികിത്സിക്കുന്നതെന്നും ത​െൻറ ബെഡ്​ മറ്റൊരു രോഗിക്ക്​ നൽകാനുമായിരുന്നു​ ദൊരെസ്വാമി ഡോക്​ടറോട്​ ആവശ്യപ്പെട്ടത്​. തന്നെ വീട്ടിലേക്ക്​ തിരിച്ചയക്കാൻ വീണ്ടും വീണ്ടും അദ്ദേഹം നിർബന്ധിച്ചതായി ഡോ. സി.എൻ. മഞ്​ജുനാഥ്​ വെളിപ്പെടുത്തി. മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ മരുമകൻകൂടിയായ​ ഹൃദ്രോഗ വിദഗ്ധനായ ഡോ. സി.എൻ. മഞ്ജുനാഥ്​. രോഗശയ്യയിലും സമൂഹത്തിൽ തനിക്കുചുറ്റും കഴിയുന്ന മനുഷ്യരുടെ സങ്കടങ്ങളെ കുറിച്ചായിരുന്നു ദൊരെസ്വാമിയുടെ ആവലാതിയെന്നാണ്​ ഇൗ സംഭവം തെളിയിക്കുന്നത്​.

ദൊരെസ്വാമിയും ഭാര്യ ലളിതാമ്മയും 2014 സെപ്​തംബർ 21ന്​ തങ്ങളുടെ 65ാം വിവാഹ വാർഷികം ആഘോഷിച്ചപ്പോൾ

103 വയസ്സുള്ള ദൊരെസ്വാമി ഏതാനും ദിവസങ്ങൾക്ക്​ മുമ്പ്​ കോവിഡ്​ മുക്​തനായെന്ന ശുഭവാർത്ത കർണാടക സന്തോഷത്തോടെയാണ്​ ശ്രവിച്ചത്​. കോവിഡി​െനതിരായ പോരാട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കടക്കം ഉൗർജം പകരുന്നതായിരുന്നു അത്​. എന്നാൽ, കോവിഡാനന്തര അസുഖങ്ങൾ അദ്ദേഹത്തെ വലച്ചതോടെ വീണ്ടും ആശുപത്രിയിലേക്ക്​ തിരികെയെത്തിക്കുകയായിരുന്നു. സമരവേദികളിലും ചർച്ചാവേദികളിലും ഒരു പോലെ സജീവമായിരുന്ന, ജനാധിപത്യ വിശ്വാസികൾക്ക്​ ഉൗർജ പ്രഭാവലയമായിരുന്ന അപൂർവ വ്യക്​തിത്വം കൂടെയാണ്​ ദൊരെസ്വാമിയുടെ മരണത്തോടെ കടന്നുപോവുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:freedom FighterGandhianHS Doreswamy
News Summary - H.S. Doreswamy, Fighting Gandhian
Next Story