Begin typing your search above and press return to search.
exit_to_app
exit_to_app
എത്ര എളുപ്പത്തിലാണ് നിങ്ങൾ ഞങ്ങളെ മോഷ്​ടാക്കളാക്കുന്നത്
cancel

എം.​ജി സ​ർ​വ​ക​ലാ​ശാ​ല​ക്ക്​ മു​ന്നി​ൽ നി​രാ​ഹാ​ര​സ​മ​രം തു​ട​ങ്ങു​ന്ന​തി​നു​മു​മ്പ് ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥി ദീ​പ പി. ​മോ​ഹ​ന​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് ആ​വ​ർ​ത്തി​ച്ച്​ പ​റ​ഞ്ഞ വാ​ച​ക​ങ്ങ​ളാ​ണി​ത്. ആ ​തി​രി​ച്ച​റി​വിെൻറ ക​രു​ത്തി​ല്ലാ​യി​രു​ന്നു​വെ​ങ്കി​ൽ ഏ​തൊ​രു ദ​ലി​ത് വി​ദ്യാ​ർ​ഥി​യെ​യും പോ​ലെ ഗ​വേ​ഷ​ണം പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ച് മ​ട​ങ്ങി​യേ​നെ ദീ​പ​യും. ഉ​ന്ന​ത ചി​ന്ത​ക​ളു​ടെ​യും ജ​നാ​ധി​പ​ത്യ​മൂ​ല്യ​ങ്ങ​ളു​ടെ​യും വി​ള​നി​ല​മാ​കേ​ണ്ട വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​ങ്ങ​ളാ​ണ് മാ​ട​മ്പി​ഭാ​ഷ​യി​ൽ വി​ദ്യാ​ർ​ഥി​ക​ളോ​ട് ജാ​തി ​േചാ​ദി​ക്കു​ന്ന​ത്. ലോ​ക​മ​റി​യു​ന്ന അ​ധ്യാ​പ​ക​നാ​ണ് 'ദ​ലി​ത​നെ സ്ഥാ​പ​ന​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചാ​ൽ അ​ച്ച​ട​ക്കം ന​ഷ്​​ട​പ്പെ​ടും' എ​ന്ന് ആ​ക്രോ​ശി​ക്കു​ന്ന​ത്. ഇ​തു​ത​ന്നെ​യ​ല്ലേ ജാ​തി​കേ​ര​ളം എ​ന്ന ദീ​പ​യു​ടെ ചോ​ദ്യം 'ജാ​തി​യി​ല്ലാ കേ​ര​ളം' എ​ന്നു വീ​മ്പു​പ​റ​യു​ന്ന ന​മ്മ​ളോ​രോ​രു​ത്ത​രോ​ടു​മാ​ണ്. വ്യ​വ​സ്ഥാ​പി​ത രാ​ഷ്​​ട്രീ​യ പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ​യൊ​ന്നും പി​ൻ​ബ​ല​മി​ല്ലാ​തെ, സ​ക​ല സ്വാ​ധീ​ന​ങ്ങ​ളു​മു​ള്ള പ്ര​ബ​ല​ർ​ക്കു​നേ​രെ ന​ട​ത്തി​യ പ​തി​റ്റാ​ണ്ടു നീ​ണ്ട പോ​രാ​ട്ട​ത്തി​‍െൻറ നാ​ൾ​വ​ഴി​ക​ൾ അ​വ​ർ പ​ങ്കു​വെ​ക്കു​ന്നു:

എം.​ഫി​ൽ പ്ര​സ​േ​ൻ​റ​ഷ​ൻ മു​ത​ലാ​ണ് നാ​നോ സെൻറ​ർ ഡ​യ​റ​ക്ട​ർ ന​ന്ദ​കു​മാ​ർ ക​ള​രി​ക്ക​ലു​മാ​യി നേ​രി​ട്ട് പ്ര​ശ്നം തു​ട​ങ്ങി​യ​ത്. എെൻറ തീ​സി​സ് ശ​രി​യ​ല്ലെ​ന്നു​പ​റ​ഞ്ഞ് ഒ​പ്പി​ട്ടു​ത​ന്നി​ല്ല. ഇ​ന്ന​ത്തെ വി.​സി ഡോ. ​സാ​ബു തോ​മ​സ് ആ​ണ് ഒ​പ്പി​ട്ടു​ത​ന്ന​ത്. പ്ര​സ​േ​ൻ​റ​ഷ​ൻ ക​ഴി​ഞ്ഞ് എ​ക്സാ​മി​ന​ർ ന​ല്ല മാ​ർ​ക്ക് ത​രി​ക​യും തീ​സി​സ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ജേ​ണ​ലി​ൽ പ്ര​സി​ദ്ധീ​ക​രി​ക്ക​ണ​മെ​ന്ന്​ നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്​​തു. എ​ന്നാ​ൽ, ന​ന്ദ​കു​മാ​ർ സ​മ്മ​തി​ക്കാ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് തീ​സി​സ് എ​ക്സാ​മി​ന​ർ​ക്ക്​ ത​ള്ളേ​ണ്ടി​വ​ന്നു. ചെ​യ്യാ​ൻ പാ​ടി​ല്ലാ​ത്ത കാ​ര്യ​മാ​ണ് ഒ​ര​ധ്യാ​പ​ക​െൻറ വാ​ശി​ക്ക് കീ​ഴ​ട​ങ്ങി സ​ർ​വ​ക​ലാ​ശാ​ല ചെ​യ്ത​ത്. എം.​ഫി​ൽ ക​ഴി​ഞ്ഞി​ട്ടും സ​ർ​ട്ടി​ഫി​ക്ക​റ്റോ ടി.​സി​യോ ന​ൽ​കി​യി​ല്ല. 2012ൽ ​പി​എ​ച്ച്.​ഡി തു​ട​ങ്ങി​യ​പ്പോ​ൾ മെ​റ്റീ​രി​യ​ൽ ത​രാ​ഞ്ഞ​തു​കൊ​ണ്ട് കോ​ഴ്സ് വ​ർ​ക് മു​ഴു​വ​നാ​ക്കാ​നോ റി​പ്പോ​ർ​ട്ട്​ വെ​ക്കാ​നോ പ​റ്റി​യി​ല്ല. മെ​റ്റീ​രി​യ​ൽ ക​ടം വാ​ങ്ങി ന​ന്ദ​കു​മാ​ർ അ​റി​യാ​തെ ഞാ​ൻ വ​ർ​ക് റി​പ്പോ​ർ​ട്ട് ന​ൽ​കു​ക​യാ​യി​രു​ന്നു. എെൻറ എം.​ഫി​ലിന്‍റെ തു​ട​ർ​ച്ച​യാ​ണ് പി​എ​ച്ച്.​ഡി. എെൻറ ഡാ​റ്റ ക്ലാ​സ് പ്ര​സ​േ​ൻ​റ​ഷ​ന് എ​നി​ക്ക് ഉ​പ​യോ​ഗി​ക്കാം. എ​ന്നാ​ൽ, പ്ര​സ​േ​ൻ​റ​ഷ​നി​ൽ അ​മ്പ​തോ​ളം പേ​രു​ള്ള ആ ​ച​ട​ങ്ങി​ൽ ന​ന്ദ​കു​മാ​ർ പ​റ​ഞ്ഞു ഞാ​ൻ റോ​ബി​ൻ അ​ഗ​സ്​​റ്റി​ൻ എ​ന്ന​യാ​ളു​ടെ ഡാ​റ്റ മോ​ഷ്​​ടി​ച്ച​താ​ണെ​ന്ന്. അ​തേ ഡാ​റ്റ അ​വ​രു​ടെ പേ​രു​വെ​ച്ച് ഡോ. ​സാ​ബു തോ​മ​സും ന​ന്ദ​കു​മാ​റും ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ജേ​ണ​ലി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു.

2015 ജ​നു​വ​രി 15ന് ​ഗൈ​ഡിന്‍റെയും ഇ​ൻ​ചാ​ർ​ജിന്‍റെയും അ​നു​വാ​ദ​ത്തോ​ടെ ലാ​ബി​ൽ വ​ർ​ക് ചെ​യ്യുേ​മ്പാ​ൾ ന​ന്ദ​കു​മാ​ർ വ​ന്ന് ഇ​റ​ങ്ങി​പ്പോ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ലാ​ബി​നോ​ടു​ചേ​ർ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തിെൻറ ഓ​ഫി​സ്. ദ​ലി​താ​യ​തു​കൊ​ണ്ട് ഓ​ഫി​സി​ൽ​നി​ന്ന് ഞാ​ൻ എ​ന്തെ​ങ്കി​ലും മോ​ഷ്​​ടി​ക്കും എ​ന്നാ​ണ് പ​റ​യു​ന്ന​ത്. ഞാ​ൻ കൈ​ക​ഴു​കി വ​രുേ​മ്പാ​ഴേ​ക്കും അ​വ​ർ ഓ​ഫി​സും സെൻറ​റിന്‍റെ ഗ്രി​ല്ലും പൂ​ട്ടി​പ്പോ​യി. പ​രി​ഭ്രാ​ന്ത​യാ​യ ഞാ​ൻ പൊ​ലീ​സി​നെ വി​ളി​ച്ചു. അ​വ​രെ​ത്തി​യാ​ണ് എ​ന്നെ പു​റ​ത്തെ​ത്തി​ച്ച​ത്. ഇ​തു​സം​ബ​ന്ധി​ച്ച് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​ക​രു​തെ​ന്ന് അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു. പി​റ്റേ​ദി​വ​സം യോ​ഗം​ചേ​ർ​ന്ന് എെൻറ കാ​ര്യ​ങ്ങ​ളി​ൽ ന​ന്ദ​കു​മാ​ർ ഇ​ട​പെ​ടി​ല്ലെ​ന്ന് ഉ​റ​പ്പു​ത​ന്നു. ഞാ​ൻ വീ​ണ്ടും ഗ​വേ​ഷ​ണം തു​ട​ങ്ങി.

ഒ​രു​ദി​വ​സം ലാ​ബി​ൽ വ​ർ​ക് ചെ​യ്യുേ​മ്പാ​ൾ അ​യാ​ൾ ആ​ളെ വി​ട്ടു, ഇ​റ​ങ്ങി​പ്പോ​കാ​ൻ പ​റ​ഞ്ഞ്. ഞാ​ൻ ഗൈ​ഡി​നോ​ട് പ​രാ​തി പ​റ​ഞ്ഞു. ഒ​ന്നു​കി​ൽ പ​രാ​തി ന​ൽ​കു​ക, അ​ല്ലെ​ങ്കി​ൽ ഗ​വേ​ഷ​ണം നി​ർ​ത്തി​പ്പോ​വു​ക എ​ന്നാ​ണ് ഗൈ​ഡ് പ​റ​ഞ്ഞ​ത്. 2015 മാ​ർ​ച്ചി​ൽ പ​രാ​തി കൊ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ചു. അ​ന്ന് വി.​സി ഇ​ല്ല. പി.​വി.​സി ഷീ​ന ഷു​ക്കൂ​റി​നാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. അ​വ​ർ അ​പ്പോ​ൾ​ത​ന്നെ ന​ന്ദ​കു​മാ​റി​നെ വി​ളി​ച്ചു. ദ​ലി​ത് വി​ദ്യാ​ർ​ഥി​നി​യെ ക​യ​റ്റി​യാ​ൽ സ്ഥാ​പ​ന​ത്തിന്‍റെ അ​ച്ച​ട​ക്കം ന​ഷ്​​ട​പ്പെ​ടു​മെ​ന്നാ​യി​രു​ന്നു ആ​ളു​ടെ പ്ര​തി​ക​ര​ണം. പ​രാ​തി ര​ണ്ട് സി​ൻ​ഡി​ക്കേ​റ്റ് അം​ഗ​ങ്ങ​ൾ അ​ന്വേ​ഷി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. വ​ർ​ക് മെ​റ്റീ​രി​യ​ലും ഇ​രി​പ്പി​ട​വും ന​ൽ​ക​ണ​മെ​ന്ന് ഉ​ത്ത​ര​വും ന​ൽ​കി. അ​ങ്ങ​നെ വ​ർ​ക് മെ​റ്റീ​രി​യ​ൽ കി​ട്ടി.

അ​പ്പോ​ഴേ​ക്കും 'മാ​ധ്യ​മം' പ​ത്ര​ത്തി​ൽ വാ​ർ​ത്ത വ​ന്നു. അ​തോ​ടെ ന​ന്ദ​കു​മാ​റി​ന് പ്ര​തി​കാ​ര​മാ​യി. പി​ന്നെ രാ​ഷ്​​​ട്രീ​യ നീ​ക്ക​ങ്ങ​ളാ​യി. അ​വി​ടെ തു​ട​രാ​നു​ള്ള സാ​ഹ​ച​ര്യ​മി​ല്ലാ​താ​യി. ഒ​ടു​വി​ൽ ഞാ​ൻ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ചു. കോ​ട​തി ലീ​ഗ​ൽ സ​ർ​വി​സ് അ​തോ​റി​റ്റി ചെ​യ​ർ​മാ​നെ യൂ​നി​വേ​ഴ്സി​റ്റി​യി​ലേ​ക്ക​യ​ച്ചു. അ​ദ്ദേ​ഹം എ​നി​ക്ക് അ​നു​കൂ​ല​മാ​യാ​ണ് റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​ത്. സി​ൻ​ഡി​ക്കേ​റ്റ് ആ​റു മാ​സം ക​ഴി​ഞ്ഞ് റി​പ്പോ​ർ​ട്ട് ന​ൽ​കി. എ​ന്നാ​ൽ, ആ ​റി​പ്പോ​ർ​ട്ട് സി​ൻ​ഡി​ക്കേ​റ്റി​ൽ വെ​ച്ചി​ല്ല. രോ​ഹി​ത് വെ​മു​ല ആ​ത്മ​ഹ​ത്യ ചെ​യ്ത​പ്പോ​ൾ ഞാ​ൻ യൂ​നി​വേ​ഴ്സി​റ്റി​യി​ലെ അ​വ​സ്ഥ പ​റ​ഞ്ഞ് എ​ഫ്.​ബി പോ​സ്​​റ്റി​ട്ടു. അ​ത് വാ​ർ​ത്ത​യാ​യ​പ്പോ​ഴാ​ണ് 2016 ഫെ​ബ്രു​വ​രി​യി​ൽ റി​പ്പോ​ർ​ട്ട് സി​ൻ​ഡി​ക്കേ​റ്റ് ച​ർ​ച്ച ചെ​യ്ത​ത്. ന​ന്ദ​കു​മാ​റി​നെ ഡ​യ​റ​ക്ട​ർ പ​ദ​വി​യി​ൽ​നി​ന്ന്​ പു​റ​ത്താ​ക്കാ​നും എ​സ്.​സി-​എ​സ്.​ടി അ​ട്രോ​സി​റ്റി ആ​ക്ട് പ്ര​കാ​രം കേ​സെ​ടു​ക്കാ​ൻ പൊ​ലീ​സി​നോ​ട് ആ​വ​ശ്യ​പ്പെ​ടാ​നും തീ​രു​മാ​നി​ച്ചു. കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സും ന​ൽ​കി. പൊ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ എ​ഫ്.​ഐ.​ആ​ർ റ​ദ്ദാ​ക്കു​ന്ന​തി​ന് ന​ന്ദ​കു​മാ​ർ കോ​ട​തി​യി​ൽ പോ​യി. കോ​ട​തി അന്വേ​ഷ​ണ പു​രോ​ഗ​തി തേ​ടി. കു​റ്റ​ക്കാ​ര​നാ​ണെ​ന്ന​തി​ന് തെ​ളി​വു​ക​ളും സാ​ക്ഷി​മൊ​ഴി​ക​ളും ഉ​ണ്ടെ​ന്നാ​ണ് അ​ന്വേ​ഷ​ണോ​ദ്യോ​ഗ​സ്ഥ​നാ​യ ഡി​വൈ.​എ​സ്.​പി അ​റി​യി​ച്ച​ത്. അ​തോ​ടെ സി.​പി.​എം നേ​താ​വിന്‍റെ മ​ക​നാ​യ എ.​ജി. ലാ​ലി​നെ അ​ന്വേ​ഷ​ണോ​ദ്യോ​ഗ​സ്ഥ​നാ​യി െകാ​ണ്ടു​വ​ന്നു.

ഡി​വൈ.​എ​സ്.​പി​യെ മാ​റ്റ​രു​തെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഞാ​ൻ എ​സ്.​പി​ക്ക് പ​രാ​തി ന​ൽ​കി. ര​സീ​ത് വാ​ങ്ങാ​ൻ ചെ​ന്ന​പ്പോ​ൾ പ്ര​ശ്ന​മു​ണ്ടാ​ക്കാ​ൻ വ​ന്ന​താ​ണെ​ന്നു​പ​റ​ഞ്ഞ് വ​നി​ത പൊ​ലീ​സ് മ​ർ​ദി​ച്ച​വ​ശ​യാ​ക്കി. വ​ലി​ച്ചാ​ണ് അ​വിടെ​നി​ന്ന് ഈ​സ്​​റ്റ്​ പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ​വ​രെ എ​ത്തി​ച്ച​ത്. ക്രി​മി​ന​ൽ കേെ​സ​ടു​ത്ത് റി​മാ​ൻ​ഡ് ചെ​യ്തു. മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ​തി​നാ​ൽ എ​ന്നെ ആ​ശു​പ​ത്രി​യി​ലാ​ക്കേ​ണ്ടി​വ​ന്നു. മ​ജി​സ്ട്രേ​ട്ട്​ നേ​രി​ട്ടെ​ത്തി. എ​ഫ്.​ഐ.​ആ​റി​ൽ അ​വ​രെ​ഴു​തി​യ​ത​ല്ല സ​ത്യം എ​ന്ന് പ​റ​ഞ്ഞ​തോ​ടെ മ​ജി​സ്ട്രേ​ട്ട്​ ത​ന്നെ പൊ​ലീ​സിെൻറ കൈ​യി​ൽ​നി​ന്ന് പേ​ന​യും ക​ട​ലാ​സും വാ​ങ്ങി എെൻറ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. അ​പ്പോ​ൾ​ത​ന്നെ പൊ​ലീ​സി​നെ​തി​രെ സ്വ​മേ​ധ​യാ കേെ​സ​ടു​ത്തു. അ​ങ്ങ​നെ എ​നി​ക്ക് ജാ​മ്യം കി​ട്ടി. പു​തി​യ അ​ന്വേ​ഷ​ണോ​ദ്യോ​ഗ​സ്ഥ​ൻ ക്ലീ​ൻ ചി​റ്റ് ന​ൽ​കി​യ​തോ​ടെ ഹൈ​കോ​ട​തി ന​ന്ദ​കു​മാ​ർ ന​ൽ​കി​യ കേ​സ് അ​വ​സാ​നി​പ്പി​ച്ചു. തു​ട​ർ​ന്ന് സി​ൻ​ഡി​ക്കേ​റ്റ് ചേ​ർ​ന്ന് ന​ന്ദ​കു​മാ​റി​നെ തി​രി​ച്ചെ​ടു​ത്തു. എ​ഫ്.​ഐ.​ആ​ർ റ​ദ്ദാ​ക്കി​യെ​ന്നാ​ണ് അ​യാ​ൾ പ​റ​യു​ന്ന​ത്. ഇ​പ്പോ​ഴും കോ​ട്ട​യം സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ േക​സ് ന​ട​ക്കു​ന്നു​ണ്ട്. എ​ഫ്.​ഐ.​ആ​ർ റ​ദ്ദാ​ക്കി​യെ​ങ്കി​ൽ എ​ങ്ങ​നെ​യാ​ണ് കേ​സ് തു​ട​രു​ന്ന​ത്?. സി​ൻ​ഡി​ക്കേ​റ്റ് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് റ​ദ്ദാ​ക്കാ​നും ന​ന്ദ​കു​മാ​ർ കോ​ട​തി​യി​ൽ പോ​യി. ഇ​തി​ലി​ട​പെ​ടാ​ൻ പ​റ്റി​ല്ലെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. ന​ന്ദ​കു​മാ​റി​നെ​തി​രാ​യ സി​ൻ​ഡി​ക്കേ​റ്റ്​ അം​ഗ​ത്തിന്‍റെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ഇ​പ്പോ​ഴും നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ഓ​ഫി​സ് അ​സി​സ്​​റ്റ​ൻ​റ്​ ചാ​ൾ​സും ഗ​വേ​ഷ​ക​ൻ ശ്രീ​നി​വാ​സ റാ​വു​വും എ​ന്നോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ​തി​നെ​തി​രെ അ​പ്പോ​ൾ​ത​ന്നെ ഡോ. ​സാ​ബു തോ​മ​സി​നോ​ട് പ​രാ​തി​പ്പെ​ട്ടി​രു​ന്നു. അ​വ​രെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടാ​ണ് അ​ന്നും അ​ദ്ദേ​ഹം സ്വീ​ക​രി​ച്ച​ത്. ഗ​തി​കെ​ട്ടാ​ണ് മാ​ധ്യ​മ​ങ്ങ​ൾ​ക്കു​മു​ന്നി​ൽ പ​റ​ഞ്ഞ​ത്. 2020 ജ​നു​വ​രി 20ന് ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ കു​ട്ടി​ക​ളു​മാ​യി സം​വാ​ദ​ത്തി​നെ​ത്തി​യ ഗ​വ​ർ​ണ​റെ കാ​ണാ​ൻ അ​നു​വ​ദി​ക്കാ​തെ എ​ന്നെ പൊ​ലീ​സ് ക​രു​ത​ൽ​ത​ട​ങ്ക​ലി​ലാ​ക്കി. എ​നി​ക്ക് എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും വി.​സി സാ​ബു തോ​മ​സ് പ്ര​ത്യേ​ക അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ച് ചെ​യ്തു​ന​ൽ​ക​ണ​മെ​ന്ന് 2020 ആ​ഗ​സ്​​റ്റി​ൽ എ​സ്.​സി-​എ​സ്.​ടി ക​മീ​ഷ​ൻ ഉ​ത്ത​ര​വ് വ​ന്നെ​ങ്കി​ലും ഒ​ന്നു​മു​ണ്ടാ​യി​ല്ല.

അ​മ്മ​യും സ​മ​ര​ത്തി​ന്​ വ​രാ​ൻ ഒ​രു​ങ്ങി​യ​താ​ണ്​

എ​േ​ൻ​റ​ത് പാ​ർ​ട്ടി കു​ടും​ബ​മാ​ണ്. പ​പ്പ മോ​ഹ​ന​ൻ അ​നു​ഭാ​വി​യാ​യി തു​ട​രു​ന്നു. കേ​ള​കം തു​ള്ള​ൽ ബ്രാ​ഞ്ച് അം​ഗ​മാ​യ അ​മ്മ സാം​ബ​വി ഐ.​സി.​ഡി.​എ​സ് സൂ​പ്പ​ർൈ​വ​സ​റാ​യി വി​ര​മി​ച്ചു. അ​മ്മ​യു​ടെ വ​രു​മാ​ന​ത്തെ ആ​ശ്ര​യി​ച്ചാ​ണ് ഞാ​നും 11കാ​രി​യാ​യ മ​ക​ളും ക​ഴി​യു​ന്ന​ത്. പി.​ജി​ക്ക് പ​ഠി​ക്കു​ന്ന​തു​വ​രെ ഞാ​നും എ​സ്.​എ​ഫ്.​ഐ അം​ഗ​മാ​യി​രു​ന്നു. അ​മ്മ ആ​ദ്യം പി.​കെ. ശ്രീ​മ​തി​യോ​ടാ​ണ് കാ​ര്യം പ​റ​ഞ്ഞ​ത്. അ​വ​ർ ഉ​ട​ൻ മ​ന്ത്രി​യാ​യി​രു​ന്ന കെ.കെ ശൈ​ല​ജ​യെ വി​ളി​ച്ച്​ കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി. ശൈ​ല​ജ വി​ളി​ച്ച​ത് ന​ന്ദ​കു​മാ​റി​നെ പി​ന്തു​ണ​ക്കു​ന്ന അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​യെ ആ​ണ്. അ​തു​ക​ഴി​ഞ്ഞ് എ​ന്നെ വി​ളി​ച്ചു. കേ​സി​ൽ​നി​ന്ന് പി​ന്മാ​റ​ണ​മെ​ന്നും വ​ർ​ഷം ക​ള​യേ​ണ്ടെ​ന്നും ഉ​പ​ദേ​ശി​ച്ചു. മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ അ​മ്മ​യോ​ട് പ​റ​ഞ്ഞ​ത് പൊ​ടി​ക്ക് അ​ട​ങ്ങാ​ൻ അ​വ​ളോ​ട് പ​റ​യാ​നാ​ണ്. കോ​ട്ട​യം ജി​ല്ല സെ​ക്ര​ട്ട​റി​യെ ചെ​ന്നു​ക​ണ്ടു. ക​ര​ഞ്ഞു​കൊ​ണ്ടാ​ണ് അ​മ്മ ആ ​മു​റി​യി​ൽ​നി​ന്നി​റ​ങ്ങി​വ​ന്ന​ത്. ഗ​തിെ​ക​ട്ട് അ​മ്മ പാ​ർ​ട്ടി​ക്കാ​രോ​ട് പ​റ​ഞ്ഞു, ഞാ​നും സ​മ​ര​പ്പ​ന്ത​ലി​ലേ​ക്ക് പോ​വു​ക​യാ​ണെ​ന്ന്. അ​തേ​തു​ട​ർ​ന്നാ​ണ് സ​മ​രം സ​മ​വാ​യ​ത്തി​ലെ​ത്തി​ക്കാ​നും എെൻറ ആ​വ​ശ്യം അം​ഗീ​ക​രി​ക്കാ​നും തീ​രു​മാ​നി​ച്ച​ത്. ജാ​തി​വി​വേ​ച​നം അ​റി​ഞ്ഞ്​ വ​ള​ർ​ന്ന​വ​ളാ​ണ് ഞാ​ൻ. സ്കൂ​ളി​ൽ ന​ന്നാ​യി പ​ഠി​ച്ചി​ട്ടും അം​ഗീ​ക​രി​ച്ചി​ട്ടി​ല്ല അ​ധ്യാ​പ​ക​ർ. അ​തിെൻറ കാ​ര​ണം ജാ​തി​യാ​ണെ​ന്ന് പി​ന്നീ​ടാ​ണ് മ​ന​സ്സി​ലാ​യ​ത്. ജീ​വി​ത​സാ​ഹ​ച​ര്യ​മാ​ണ് എെ​ന്ന പ്ര​തി​ക​രി​ക്കാ​ൻ പ​ഠി​പ്പി​ച്ച​ത്. അ​തി​നി​യും തു​ട​രും.

Show Full Article
TAGS:Deepa Mohanan MG University Nandakumar Kalarickal 
News Summary - How easily you make us thieves says Deepa Mohanan
Next Story