Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ...

ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ കൗ​ൺ​സി​ൽ: ഒ​രു വെ​ള്ളാ​ന​യു​ടെ പ​രാ​ജ​യ ച​രി​ത്രം

text_fields
bookmark_border
ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ കൗ​ൺ​സി​ൽ:   ഒ​രു വെ​ള്ളാ​ന​യു​ടെ പ​രാ​ജ​യ ച​രി​ത്രം
cancel

വ​ലി​യ ന​യ​പ​ര​മാ​യ പ്ര​തീ​ക്ഷ​ക​ളോ​ടെ​യും അ​വ​കാ​ശ​വാ​ദ​ങ്ങ​ളോ​ടെ​യു​മാ​ണ് കേ​ര​ള സം​സ്ഥാ​ന ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ കൗ​ൺ​സി​ൽ (KSHEC) രൂ​പ​വ​ത്ക​രി​ച്ച​തെ​ങ്കി​ലും, ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ലെ പ്ര​വ​ർ​ത്ത​നാ​നു​ഭ​വം പ​രി​ശോ​ധി​ച്ചാ​ൽ ഇ​തൊ​രു അ​നാ​വ​ശ്യ ബ്യൂ​റോ​ക്ര​സി മാ​ത്ര​മാ​യി മാ​റി​യ​താ​യി കാ​ണാം. യ​ഥാ​ർ​ഥ​​ത്തി​ൽ സ​ർ​വ​​ക​ലാ​ശാ​ല​ക​ൾ​ക്ക് നേ​രി​ട്ട് സ്വ​ത​ന്ത്ര​മാ​യി ചെ​യ്യാ​വു​ന്ന അ​ക്കാ​ദ​മി​ക കാ​ര്യ​ങ്ങ​ൾ​ക്കു പോ​ലും കൗ​ൺ​സി​ലി​ന്റെ അ​നു​മ​തി​ക്കാ​യി ഫ​യ​ലു​ക​ൾ കാ​ത്തു​കി​ട​ക്കേ​ണ്ടി വ​രു​ന്ന​ത് ചു​വ​പ്പു​നാ​ട​ക​ളു​ടെ നീ​ളം കൂ​ട്ടാ​നും സ്വ​യം​ഭ​ര​ണാ​വ​കാ​ശ​ത്തെ ത​ക​ർ​ക്കാ​നും മാ​ത്ര​മേ ഉ​പ​ക​രി​ച്ചി​ട്ടു​ള്ളൂ. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക്ക് കൃ​ത്യ​മാ​യ അ​ന്താ​രാ​ഷ്ട്ര ദി​ശാ​ബോ​ധം ന​ൽ​കു​ന്ന​തി​ലോ വി​ദേ​ശ സ​ർ​വ​​ക​ലാ​ശാ​ല​ക​ളു​ടെ വി​പ്ല​വ​ക​ര​മാ​യ മാ​തൃ​ക​ക​ൾ വി​ജ​യ​ക​ര​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന​തി​ലോ ഈ ​കൗ​ൺ​സി​ൽ പൂ​ർ​ണ​​മാ​യി പ​രാ​ജ​യ​പ്പെ​ട്ടു.

ഹാ​ർ​വ​ഡും ഓ​ക്സ്ഫ​ഡും പു​തി​യ ആ​ശ​യ​ങ്ങ​ളു​മാ​യി നാ​ളെ​യി​ലേ​ക്ക് കു​തി​ക്കു​മ്പോ​ൾ, കേ​ര​ള​ത്തി​ലെ സ​ർ​വ​​ക​ലാ​ശാ​ല​ക​ൾ ഇ​ന്ന​ലെ​ക​ളി​ൽ കെ​ട്ടി​പ്പ​ടു​ത്ത ചു​വ​പ്പു​നാ​ട​ക​ളി​ൽ കു​രു​ങ്ങി ശ്വാ​സം​മു​ട്ടു​ക​യാ​ണ്; കെ.​എ​സ്.​എ​ച്ച്.​ഇ.​സി പോ​ലു​ള്ള സ​മി​തി​ക​ൾ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​ന് ചി​റ​കു​ക​ൾ ന​ൽ​കു​ന്ന​തി​നു​പ​ക​രം, അ​തി​ന്റെ കാ​ലു​ക​ളി​ൽ ബ്യൂ​റോ​ക്ര​സി​യു​ടെ ക​ന​ത്ത ഇ​രു​മ്പു​ച​ങ്ങ​ല​ക​ൾ അ​ണി​യി​ക്കു​ക​യാ​ണ് ചെ​യ്ത​ത്. അ​ക്കാ​ദ​മി​ക വി​കേ​ന്ദ്രീ​ക​ര​ണ​ത്തി​ന് പ​ക​രം അ​നാ​വ​ശ്യ​മാ​യ കേ​ന്ദ്രീ​ക​ര​ണ​വും നി​യ​ന്ത്ര​ണ​ങ്ങ​ളും അ​ടി​ച്ചേ​ൽ​പി​ക്കു​ന്ന ഒ​രു വെ​ള്ളാ​ന​യാ​യി കൗ​ൺ​സി​ൽ മാ​റി. കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ച് ഉ​ണ്ടാ​ക്കി​യ ഈ ​സം​വി​ധാ​നം സ​ർ​വ​​ക​ലാ​ശാ​ല​ക​ളെ അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ ഉ​യ​ർ​ത്തു​ന്ന​തി​ന് പ​ക​രം വെ​റു​മൊ​രു ക​ൺ​വെ​ൻ​ഷ​ന​ൽ ഓ​ഡി​റ്റി​ങ് സ്ഥാ​പ​ന​മാ​യി ചു​രു​ങ്ങി​പ്പോ​യി. കേ​ര​ള​ത്തി​ന്റെ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ ച​രി​ത്ര​ത്തി​ൽ ഇ​തൊ​രു അ​ർ​ഥ​​ശൂ​ന്യ​വും പ​രാ​ജ​യ​പ്പെ​ട്ട​തു​മാ​യ പ​രീ​ക്ഷ​ണ​മാ​യി​രു​ന്നു എ​ന്ന് തു​റ​ന്നു​പ​റ​യാ​ൻ ന​മ്മ​ൾ മ​ടി​ക്ക​രു​ത്; ഈ ​കൗ​ൺ​സി​ൽ ഒ​ന്നു​കി​ൽ പൂ​ർ​ണ​​മാ​യി പി​രി​ച്ചു​വി​ടു​ക​യോ, അ​ല്ലെ​ങ്കി​ൽ വെ​റു​മൊ​രു നോ​ൺ-​ഇ​ന്റ​ർ​ഫി​യ​റി​ങ് ഉ​പ​ദേ​ശ​ക സ​മി​തി മാ​ത്ര​മാ​യി ചു​രു​ക്കു​ക​യോ ചെ​യ്യേ​ണ്ട​ത് സ​ർ​വ​​ക​ലാ​ശാ​ല​ക​ളു​ടെ സ്വാ​ത​ന്ത്ര്യ​ത്തി​ന് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്.

ത​ല​മു​റ​ക​ൾ​ക്കൊ​പ്പം

വ​ള​രു​ന്ന അ​ധ്യാ​പ​നം

സി​സ്റ്റ​ത്തെ​യും വി​ദ്യാ​ർ​ഥി​​ക​ളെ​യും മാ​ത്രം കു​റ്റം പ​റ​ഞ്ഞ​തു​കൊ​ണ്ട് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗം ന​ന്നാ​കി​ല്ല, കാ​ര​ണം പു​തി​യ ത​ല​മു​റ​യു​ടെ ആ​ധു​നി​ക​വും യു​ക്തി​സ​ഹ​വു​മാ​യ ചോ​ദ്യ​ങ്ങ​ളെ നേ​രി​ടാ​ൻ ന​മ്മു​ടെ അ​ധ്യാ​പ​ക സ​മൂ​ഹ​വും പൂ​ർ​ണ​ സ​ജ്ജ​രാ​കേ​ണ്ട​തു​ണ്ട്. പ​ല കോ​ള​ജ്​ അ​ധ്യാ​പ​ക​രും ത​ങ്ങ​ൾ മു​പ്പ​തോ ഇ​രു​പ​തോ വ​ർ​ഷം മു​മ്പ് വി​ദ്യാ​ർ​ഥി​​യാ​യി​രു​ന്ന​പ്പോ​ൾ പ​ഠി​ച്ച പ​ഴ​യ മ​ഞ്ഞ​ച്ച നോ​ട്ടു​ക​ൾ ത​ന്നെ​യാ​ണ് ഇ​പ്പോ​ഴും ക്ലാ​സു​ക​ളി​ൽ യാ​ന്ത്രി​ക​മാ​യി വാ​യി​ച്ചു​കേ​ൾ​പ്പി​ക്കു​ന്ന​ത് എ​ന്ന പ​രി​താ​പ​ക​ര​മാ​യ അ​വ​സ്ഥ മാ​റ​ണം. അ​ധ്യാ​പ​ക​ർ​ക്കാ​യി നി​ര​ന്ത​ര​മാ​യ നൈ​പു​ണ്യ വി​ക​സ​ന പ​രി​പാ​ടി​ക​ളും ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള റീ-​ബൂ​ട്ടി​ങ് പ​രി​ശീ​ല​ന​ങ്ങ​ളും ഓ​രോ ര​ണ്ടു വ​ർ​ഷ​ത്തി​ലും നി​ർ​ബ​ന്ധ​മാ​ക്ക​ണം.

പു​തി​യ കാ​ല​ത്തെ സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ, ഡി​ജി​റ്റ​ൽ ടൂ​ളു​ക​ൾ, ആ​ധു​നി​ക ഗ​വേ​ഷ​ണ രീ​തി​ക​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് അ​ധ്യാ​പ​ക​ർ​ക്ക് കൃ​ത്യ​മാ​യ അ​വ​ബോ​ധ​വും അ​ന്താ​രാ​ഷ്ട്ര ജേ​ണ​ലു​ക​ളി​ൽ പ്ര​ബ​ന്ധ​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ക്കാ​നു​ള്ള യോ​ഗ്യ​ത​യും ഉ​ണ്ടാ​ക​ണം. കു​ട്ടി​ക​ളെ വെ​റു​തെ പ​ഠി​പ്പി​ക്കാ​ൻ മാ​ത്ര​മ​ല്ല, അ​വ​രു​ടെ ക​രി​യ​ർ വെ​ല്ലു​വി​ളി​ക​ളും മാ​ന​സി​കാ​വ​സ്ഥ​യും മ​ന​സ്സി​ലാ​ക്കി കൃ​ത്യ​മാ​യ ദി​ശ​യി​ലേ​ക്ക് ന​യി​ക്കാ​നു​ള്ള ഒ​രു ‘ലൈ​ഫ് മെ​ന്റ​ർ’ ആ​കാ​നു​ള്ള ശേ​ഷി​യും ഇ​ന്ന​ത്തെ അ​ധ്യാ​പ​ക​ർ​ക്ക് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്.

കേ​ര​ളം ഇ​ന്ന് നേ​രി​ടു​ന്ന​ത് തി​ക​ച്ചും സ​ങ്കീ​ർ​ണ​​വും ഭ​യ​പ്പെ​ടു​ത്തു​ന്ന​തു​മാ​യ ഒ​രു ഡെ​മോ​ഗ്രാ​ഫി​ക് പ്ര​തി​സ​ന്ധി​യാ​ണ്, കാ​ര​ണം ന​മ്മു​ടെ ജ​ന​സം​ഖ്യ​യി​ൽ പ്രാ​യ​മാ​യ​വ​രു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി കൂ​ടി​ക്കൊ​ണ്ടി​രി​ക്കു​ക​യും കു​ട്ടി​ക​ളു​ടെ​യും യു​വാ​ക്ക​ളു​ടെ​യും എ​ണ്ണം അ​തി​വേ​ഗം കു​റ​യു​ക​യും ചെ​യ്യു​ന്നു. അ​വ​ശേ​ഷി​ക്കു​ന്ന ഈ ​കു​റ​ഞ്ഞ ഊ​ർ​ജ​സ്വ​ല​രാ​യ യു​വാ​ക്ക​ളെ​ക്കൂ​ടി ന​മ്മ​ൾ ഇ​വി​ട​ത്തെ ത​ക​ർ​ന്ന​തും കാ​ല​ഹ​ര​ണ​പ്പെ​ട്ട​തു​മാ​യ അ​ക്കാ​ദ​മി​ക സി​സ്റ്റം കാ​ര​ണം വി​ദേ​ശ​ത്തേ​ക്ക് നി​ർ​ബ​ന്ധ​പൂ​ർ​വം ത​ള്ളി​വി​ടു​ക​യാ​ണെ​ങ്കി​ൽ, അ​ടു​ത്ത ഇ​രു​പ​ത് വ​ർ​ഷ​ത്തി​നു​ള്ളി​ൽ കേ​ര​ളം യു​വാ​ക്ക​ളി​ല്ലാ​ത്ത, വ​യോ​ധി​ക​ർ മാ​ത്രം താ​മ​സി​ക്കു​ന്ന ഒ​രു വ​ലി​യ ആ​ഗോ​ള വൃ​ദ്ധ​സ​ദ​ന​മാ​യി മാ​റും എ​ന്ന​തി​ൽ സം​ശ​യ​മി​ല്ല.

ഇ​ത് കേ​വ​ലം മി​ടു​ക്ക​രാ​യ കു​ട്ടി​ക​ളു​ടെ ‘ബ്രെ​യി​ൻ ഡ്രെ​യി​ൻ’ (മ​സ്തി​ഷ്ക ചോ​ർ​ച്ച) അ​ല്ല; മ​റി​ച്ച്, ന​മ്മു​ടെ കാ​ല​ഹ​ര​ണ​പ്പെ​ട്ട വ്യ​വ​സ്ഥി​തി സ്വ​ന്തം മ​ക്ക​ളെ നി​ർ​ബ​ന്ധ​പൂ​ർ​വം ഇ​വി​ട​ന്ന് ത​ള്ളി​പ്പ​റ​യു​ന്ന ‘ബ്രെ​യി​ൻ റി​ജ​ക്ഷ​ൻ’ (മ​സ്തി​ഷ്ക പു​റ​ന്ത​ള്ള​ൽ) ആ​ണ്; സ്വ​ന്തം മ​ണ്ണി​ൽ ശ്വാ​സം​മു​ട്ടു​ന്ന പ്ര​തി​ഭ​ക​ൾ​ക്ക് വി​ദേ​ശ​ത്തെ അ​ന്യ​മ​ണ്ണാ​ണ് കൂ​ടു​ത​ൽ സു​ര​ക്ഷി​ത​മാ​യി തോ​ന്നു​ന്ന​ത്. ന​മ്മു​ടെ വി​ദ്യാ​ർ​ഥി​ക​ൾ ലോ​ക​ത്തെ​വി​ടെ​പ്പോ​യാ​ലും ഏ​ത് വ​ലി​യ പ്ര​തി​സ​ന്ധി​യി​ലും തി​ള​ങ്ങാ​ൻ കെ​ൽ​പു​ള്ള മി​ടു​ക്ക​രാ​ണ്, എ​ന്നാ​ൽ അ​വ​ർ​ക്ക് വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ ല​ഭി​ക്കു​ന്ന അ​തേ സ​മാ​ധാ​ന​പ​ര​മാ​യ അ​ന്ത​രീ​ക്ഷ​വും മി​ക​ച്ച അ​വ​സ​ര​ങ്ങ​ളും എ​ന്തു​കൊ​ണ്ട് സ്വ​ന്തം നാ​ട്ടി​ൽ ന​മു​ക്ക് ഒ​രു​ക്കി​ക്കൂ​ടാ?

അ​ത് സാ​ധി​ക്ക​ണ​മെ​ങ്കി​ൽ ന​മ്മു​ടെ കോ​ള​ജു​ക​ളും സ​ർ​വ​​ക​ലാ​ശാ​ല​ക​ളും കേ​വ​ലം ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ അ​ച്ച​ടി​ക്കു​ന്ന യ​ന്ത്ര​ങ്ങ​ളാ​കു​ന്ന​ത് അ​ടി​യ​ന്ത​ര​മാ​യി നി​ർ​ത്ത​ണം. അ​വ പു​തി​യ ലോ​കോ​ത്ത​ര ചി​ന്ത​ക​ളു​ടെ​യും, സ്വ​ത​ന്ത്ര പ​രീ​ക്ഷ​ണ​ങ്ങ​ളു​ടെ​യും ആ​ഗോ​ള സ്റ്റാ​ർ​ട്ട​പ്പു​ക​ളു​ടെ​യും സ​ർ​ഗാ​ത്മ​ക​മാ​യ ഈ​റ്റി​ല്ല​ങ്ങ​ളാ​യി മാ​റ​ണം; മാ​റ്റം നാ​ളെ​യ​ല്ല ഇ​ന്നു​ത​ന്നെ വേ​ണം, കാ​ര​ണം ന​മ്മു​ടെ വ​രും​ത​ല​മു​റ​ക​ൾ ഇ​തി​ന​കം ത​ന്നെ കൈ​യി​ൽ പാ​സ്‌​പോ​ർ​ട്ടു​മാ​യി വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്ക് വ​ണ്ടി ക​യ​റി​ക്ക​ഴി​ഞ്ഞു.

(കു​സാ​റ്റി​ലെ സെ​ന്റ​ർ ഫോ​ർ ബ​ജ​റ്റ്സ്റ്റ ​ഡീ​സ് ഡ​യ​റ​ക്ട​റാ​ണ്​ ലേ​ഖ​ക​ൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:universityHigher EducationAcademy
News Summary - Higher Education Council: The History of a White Elephant's Failure
Next Story