Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഉഷ്ണം...

ഉഷ്ണം തരംഗമാകുമ്പോള്‍ 

text_fields
bookmark_border
ഉഷ്ണം തരംഗമാകുമ്പോള്‍ 
cancel

പ്രകൃതിദുരന്ത സാധ്യത കൂടുതലുള്ള രാഷ്ട്രങ്ങളിലൊന്നാണ് 132 കോടി ജനങ്ങള്‍ അധിവസിക്കുന്ന ഇന്ത്യ. കരിച്ചുണക്കാന്‍ ഉഷ്ണതരംഗംകൂടി എത്തുന്നതോടെ ഈ പട്ടികയില്‍ ഒന്നാമതത്തെുന്നതിന് മത്സരവും ഇല്ലാതാവുന്ന സാധ്യതയാണ് തെളിയുന്നത്. വളരെ പതുക്കെ വികാസം പ്രാപിച്ച് മനുഷ്യരെയും ജീവജാലങ്ങളെയും അപകടസ്ഥിതിയിലാക്കുകയും ക്രമേണ മരണത്തിലേക്ക് നയിക്കുകയും ചെയ്യുന്ന പ്രതിഭാസമാണ് ഉഷ്ണതരംഗം. അതിശക്തമായ പകല്‍ച്ചൂടും ഉഷ്ണതരംഗങ്ങളും കാലാവസ്ഥ വ്യതിയാന സാഹചര്യങ്ങളില്‍ അസാധാരണ സാധ്യതയാണ് ഒരുക്കുന്നത്. ഉയര്‍ന്ന അന്തരീക്ഷ താപനിലയും കൂടിയ ആര്‍ദ്രതയും ചേര്‍ന്നുണ്ടാക്കുന്ന അന്തരീക്ഷ സ്ഥിതി ജനങ്ങളുടെ ശാരീരിക സ്ഥിതിയെ പ്രതികൂലമായി ബാധിക്കുകയും ചിലപ്പോള്‍ മരണത്തിന് കാരണമാവുകയും ചെയ്യും. അസാധാരണമാംവിധം ഉയര്‍ന്നതും അസ്വസ്ഥജനകവുമായ കൂടിയ അന്തരീക്ഷ താപനില മനുഷ്യരുടെയും മറ്റ് ജീവജാലങ്ങളുടെയും ആരോഗ്യ സ്ഥിതിയെ പ്രതികൂലമായി ബാധിക്കും.

സമൂഹത്തിലെ വിവിധ മണ്ഡലങ്ങളിലെ പ്രവര്‍ത്തനങ്ങളെയും അവതാളത്തിലാക്കുന്ന ഉഷ്ണതരംഗത്തെ ‘നിശ്ശബ്ദ ദുരന്ത ഹേതു’ എന്ന് വിശേഷിപ്പിക്കാം.
അന്തരീക്ഷത്തിലെ ഈര്‍പ്പാംശം കൂടുതലാണെങ്കില്‍ വിയര്‍പ്പ് പുറത്തേക്ക് തള്ളാനാവാത്തതുമൂലം 37-38 ഡിഗ്രി സെന്‍റിഗ്രേഡില്‍ വരെ ശാരീരിക അസ്വസ്ഥത അനുഭവപ്പെടാനിടയുണ്ട്.ഈര്‍പ്പമാനം കൂടുതലുള്ള പ്രദേശങ്ങളില്‍ അന്തരീക്ഷ താപനില കുറവാണെങ്കില്‍ പോലും ശാരീരികാസ്വാസ്ഥ്യം കൂടുതലായി അനുഭവപ്പെടും. വേനല്‍ മാസങ്ങളില്‍ ശരാശരി പകല്‍ താപനില അത്യധികം വര്‍ധിക്കാനുള്ള പ്രവണതയാണ് ഉഷ്ണതരംഗ പ്രഭാവത്തില്‍ പര്യവസാനിക്കുന്നത്. 

രാജ്യത്തിന്‍െറ വടക്കുപടിഞ്ഞാറന്‍ ഭാഗങ്ങളില്‍ മണ്‍സൂണ്‍പൂര്‍വ കാലങ്ങളില്‍ പകല്‍ താപനില പടിപടിയായി ഉയരുന്ന പ്രവണത പലപ്പോഴും ജൂണ്‍ വരെ -അപൂര്‍വമായി ജൂലൈയോളം- തുടരാറുണ്ട്. ഇന്ത്യയില്‍ അടിക്കടി ഉഷ്ണതരംഗങ്ങള്‍ ഉണ്ടാകുന്നതും കാലാവസ്ഥ വ്യതിയാനത്തിന്‍െറ പരിണതഫലമാണ്. 37 ഡിഗ്രി സെന്‍റിഗ്രേഡ് വരെയുള്ള അന്തരീക്ഷ താപനിലയോട് മനുഷ്യശരീരത്തിന് സഹിഷ്ണുത പുലര്‍ത്താനാവും. എന്നാല്‍, താപനില 37 ഡിഗ്രി സെന്‍റിഗ്രേഡില്‍നിന്ന് ഉയരുന്നപക്ഷം ശരീരം അന്തരീക്ഷത്തില്‍നിന്ന് താപം സ്വീകരിക്കാന്‍ തുടങ്ങുന്നു. ഉഷ്ണതരംഗംമൂലം മരിക്കുന്നവരുടെ സംഖ്യ യഥാര്‍ഥത്തില്‍ ഇപ്പോള്‍ രേഖപ്പെടുത്തപ്പെട്ടതിനെക്കാള്‍ എത്രയോ കൂടുതലാകാം. ഉയര്‍ന്ന ചൂട് മൂലമുള്ള അസ്വസ്ഥതകള്‍ അനുഭവിക്കുന്നവരില്‍ ഭൂരിഭാഗവും തുറസ്സായ സ്ഥലങ്ങളില്‍ പുറംപണികളിലേര്‍പ്പെടുന്ന ഗ്രാമീണരായതിനാല്‍ ഉഷ്ണതരംഗം മൂലമുള്ള ആഘാതങ്ങള്‍ക്ക് വിധേയരാകാന്‍ ഇവര്‍ക്ക് കൂടുതല്‍ സാധ്യതയുള്ളതായി വിലയിരുത്തപ്പെടുന്നു. സമൂഹത്തിലെ മധ്യവര്‍ഗത്തിലും താഴ്ന്ന വിഭാഗത്തില്‍പ്പെട്ടവരാണ് കൂടുതലായും തുറസ്സായ സ്ഥലങ്ങളില്‍ അധ്വാനിച്ച് ജീവിക്കുന്നത്. ഈ വിഭാഗക്കാരാണ് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങിയ അത്യുഷ്ണത്തിന്‍െറ പ്രതികൂലതകള്‍ക്ക് വിധേയരാകുന്നത്.

2016 ഏറ്റവും ചൂടേറിയ വര്‍ഷമായപ്പോള്‍ ആഗോള താപനില പുതിയ ഉയരങ്ങളിലേക്കാണ് ചുവടുവെച്ചത്. രാജ്യത്ത് 2014, 2015 വര്‍ഷങ്ങളില്‍ കാലവര്‍ഷം തുടര്‍ച്ചയായി കുറവാണുണ്ടായത്. 2015ല്‍ 26 ശതമാനം മഴയാണ് കേരളത്തില്‍ കുറഞ്ഞത്. 2016 ഫെബ്രുവരിയോടെ തന്നെ സംസ്ഥാനത്ത് പകല്‍ച്ചൂട് ക്രമാതീതമായി വര്‍ധിച്ചു. ഏപ്രില്‍ ആയപ്പോഴേക്കും അന്തരീക്ഷ താപനില റെക്കോഡിലത്തെി. വേനല്‍മഴ ചതിച്ച സാഹചര്യംകൂടി ആയപ്പോള്‍ സംസ്ഥാനം വിയര്‍ത്തുകുളിച്ചു. സംസ്ഥാനത്തിന്‍െറ ചരിത്രത്തിലാദ്യമായി ‘ഉഷ്ണതരംഗം’ രേഖപ്പെടുത്തിയതും 2016ലാണ്്. പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഉഷ്ണതരംഗ സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടു. ലോക കാലാവസ്ഥ സംഘടനയുടെ നിരീക്ഷണത്തില്‍ ആഗോള താപനില അനുസ്യൂതം വര്‍ധിക്കുകയാണ്. 21ാം നൂറ്റാണ്ടില്‍, കരപ്രദേശങ്ങളില്‍ അനുഭവപ്പെട്ടേക്കാവുന്ന ഉഷ്ണതരംഗങ്ങളുടെ എണ്ണം, തീവ്രത, ദൈര്‍ഘ്യം എന്നിവ കൂടുന്നതിനാണ് സാധ്യത. പ്രളയം, വരള്‍ച്ച, ചുഴലി വാതകങ്ങള്‍, കാലംതെറ്റി പെയ്യുന്ന മഴ, ആലിപ്പഴം പൊഴിച്ചില്‍ എന്നിവ വര്‍ധിച്ച തോതിലുണ്ടാകുന്നതോടെ വന്‍ കൃഷിനാശവുമുണ്ടാവും. ഗ്രാമീണ കാര്‍ഷിക സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ച് ജനങ്ങളുടെ ജീവനോപാധികളത്തെന്നെ വഴിമുട്ടിക്കും. മണ്‍സൂണ്‍പൂര്‍വ വേനല്‍ മാസങ്ങളില്‍ (ഏപ്രില്‍-ജൂണ്‍) അസാധാരണമാംവിധം ഉയര്‍ന്ന പകല്‍ച്ചൂടനുഭവപ്പെടുന്ന പ്രതിഭാസമാണ് ഉഷ്ണതരംഗം. മാര്‍ച്ച്/ ഏപ്രില്‍ മുതല്‍ ജൂണ്‍ /ജൂലൈ വരെയുള്ള മാസങ്ങളില്‍ ചില അവസരങ്ങളില്‍ ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ അത്യുഷ്ണം അനുഭവപ്പെടുന്ന വേളകളുണ്ടാകാറുണ്ട്. ഒരു പ്രദേശത്തുനിന്ന് മറ്റൊരു പ്രദേശത്തേക്ക് നീങ്ങുന്നതിനാലാണ് ഈ പ്രതിഭാസം ഉഷ്ണതരംഗമെന്ന പേരില്‍ അറിയപ്പെടുന്നത്. സാധാരണഗതിയില്‍ രാജ്യത്തിന്‍െറ വടക്കുപടിഞ്ഞാറന്‍ ഭാഗങ്ങളിലാണ് ഉഷ്ണതരംഗങ്ങള്‍ ഉടലെടുക്കുന്നത്. ക്രമേണ സമീപപ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നു. ചില അവസരങ്ങളില്‍ ഒരു പ്രത്യേക പ്രദേശത്ത് രൂപംകൊള്ളുന്ന ഉഷ്ണതരംഗം അവിടത്തെന്നെ വികാസം കൊള്ളുന്നു.

ഇക്കാര്യങ്ങള്‍ പരിഗണിച്ച് ഇന്ത്യന്‍ കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗത്തിന്  വിവിധ നിര്‍വചനങ്ങളാണ് നല്‍കുന്നത്. സമതലപ്രദേശത്തിന്‍െറ കൂടിയ പകല്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസും മലയോര പ്രദേശത്തിന്‍െറ കൂടിയ താപനില 30 ഡിഗ്രി സെല്‍ഷ്യസും കവിഞ്ഞാല്‍ ഉഷ്ണതരംഗ സാന്നിധ്യം സ്ഥിരീകരിക്കാം. സാധാരണ പകല്‍ച്ചൂട് 40 ഡിഗ്രി സെന്‍റിഗ്രേഡോ അതില്‍ താഴെയോ അനുഭവപ്പെടുന്ന സ്ഥലങ്ങളില്‍ അഞ്ചു മുതല്‍ ആറു ഡിഗ്രി സെന്‍റിഗ്രേഡ് വരെ  ഉയര്‍ന്നാല്‍ അത് സാധാരണ ഉഷ്ണതരംഗമെന്നും ഏഴു ഡിഗ്രി സെന്‍റിഗ്രേഡോ അതിലേറെയോ വര്‍ധനയുണ്ടായാല്‍ കടുത്ത ഉഷ്ണതരംഗമെന്നും പറയാം.

സാധാരണ പകല്‍ച്ചൂട് 40 ഡിഗ്രി സെന്‍റിഗ്രേഡില്‍ ഏറെ അനുഭവപ്പെടുന്ന പ്രദേശങ്ങളിലാണെങ്കില്‍ അതില്‍നിന്ന് നാലു ഡിഗ്രി സെന്‍റിഗ്രേഡ് മുതല്‍ അഞ്ചു ഡിഗ്രി സെന്‍റിഗ്രേഡ് വരെ അധിക വ്യതിയാനമുണ്ടായാല്‍ സാധാരണ ഉഷ്ണതരംഗത്തിന്‍െറ സാന്നിധ്യം സൂചിപ്പിക്കപ്പെടുന്നു. ഉഷ്ണതരംഗം നീളുന്ന അവസ്ഥയില്‍ ജലലഭ്യതയും ജലത്തിന്‍െറ വിതരണവും പ്ര തിസന്ധിയിലാകും. മണ്ണിലെ ഈര്‍പ്പാംശം നഷ്ടപ്പെടുന്നതിനാല്‍ കാര്‍ഷിക മേഖലയും അവതാളത്തിലാകും. കടുത്ത ഉഷ്ണതരംഗങ്ങള്‍ മൂലമുണ്ടാകുന്ന വരള്‍ച്ച ‘കാട്ടുതീ’ക്കുവരെ കാരണമാകാറുണ്ട്. കൂടാതെ വിളനഷ്ടം ഊര്‍ജോല്‍പാദന മാന്ദ്യം എന്നിവക്കും വഴിവെക്കും. വെള്ളാനിക്കര കാര്‍ഷിക സര്‍വകലാശാലയിലെ കാലാവസ്ഥ വ്യതിയാന പഠന അക്കാദമി സയന്‍റിഫിക് ഓഫിസറാണ് ലേഖകന്‍

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:heat issues
News Summary - heat issues
Next Story