Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_right'മതഭ്രാന്ത്​...

'മതഭ്രാന്ത്​ ഫാക്​ടറി'​; കപിൽ മിശ്രയുടെ ടെലഗ്രാം ഗ്രൂപുകളിലുള്ളത്​ ഞെട്ടിക്കുന്ന വിവരങ്ങൾ

text_fields
bookmark_border
മതഭ്രാന്ത്​ ഫാക്​ടറി​; കപിൽ മിശ്രയുടെ ടെലഗ്രാം ഗ്രൂപുകളിലുള്ളത്​ ഞെട്ടിക്കുന്ന വിവരങ്ങൾ
cancel

Newslaundry.com ന്​ വേണ്ടി മേഘാനന്ദ്​ എസ്​& ശംഭവി ഠാക്കൂർ എന്നിവർ കണ്ടെത്തിയ വിവരങ്ങൾ
പരിഭാഷ: കെ.പി മൻസൂർ അലി

അതിവേഗം വേരുപടർത്തുന്ന ഹിന്ദുരാഷ്​ട്രമെന്ന​ യാഥാർഥ്യം ഒരു വലിയ ക്രിസ്​മസ്​ ആഘോഷമായിരുന്നുവെങ്കിൽ അതിലെ സാന്താ​േക്ലാസ്​ കപിൽ മിശ്ര തന്നെയാകും. ''ഹിന്ദു ആവാസ വ്യവസ്​ഥ''യിലെ അംഗങ്ങൾ, ഹിന്ദുത്വയിൽ പൊതിഞ്ഞ്​ ജനങ്ങൾക്ക്​ രഹസ്യമായി എന്നാൽ വ്യവസ്​ഥാപിതമായി മതസ്​പർധയുടെയും മതഭ്രാന്തി​െൻറയും സമ്മാനങ്ങൾ എത്തിച്ചുനൽകുന്ന വേതാളങ്ങളും.

മുൻ ആം ആദ്​മി പാർട്ടി മന്ത്രിയും നിലവിൽ ബി.ജെ.പി നേതാവും ഒപ്പം 2020 ഫെബ്രുവരിയിൽ നടന്ന ഡൽഹി കൂട്ടക്കുരുതിക്കു പിന്നിലെ കരങ്ങളെന്ന്​ ഇരകളും സന്നദ്ധ പ്രവർത്തകരും ആരോപണ മുനയിൽ നിർത്തിയ ആളുമായ മിശ്ര കഴിഞ്ഞ വർഷം നവംബർ 16ന്​ ഒരു ട്വീറ്റ്​ ചെയ്​തിരുന്നു. ''ഹിന്ദു ആവാസ വ്യവസ്​ഥ'' ടീം രൂപവത്​കരിക്കുകയാണെന്നും അംഗമാകാൻ താൽപര്യമുള്ളവർ ഒരു ഫോം പൂരിപ്പിച്ചുനൽകി ചേരണമെന്നായിരുന്നു ആവശ്യം.

അപേക്ഷ ഫോം വളച്ചുകെട്ടില്ലാത്തതാണ്​- പേരു വേണം, മൊബൈൽ ഫോൺ നമ്പർ, സംസ്​ഥാനം, താമസിക്കുന്ന രാജ്യം എന്നിവയും ചേർക്കണം. കൂടെയുള്ള മറ്റൊരു ചോദ്യമാണ്​ ശ്രദ്ധേയം- ഹിന്ദു ആവാസ വ്യവസ്​ഥയിലെ മുന്നണി പോരാളിയാകാൻ താൽപര്യമുള്ളവനെങ്കിൽ ഇഷ്​ട മേഖല ഏതാണെന്ന്​ അറിയിക്കണം.


മേഖലകൾ ഏതൊക്കെയെന്ന്​ അറിയായ്​ക വരാതിരിക്കാൻ കുറെ ഉദാഹരണങ്ങൾ (ഗോരക്ഷ, ഗോസേവ, ലവ്​ ജിഹാദിനെതിരായ പോരാട്ടം, ഘർ വാപസി, ഹലാൽ, മന്ദിർ നിർമൽ, ഹിന്ദു ഏകത, സേവ...തുടങ്ങിയവ) ചേർത്തിട്ടുണ്ട്​.ഓൺലൈനായാണോ അതോ നേരി​ട്ടെത്തിയാണോ സംഘാംഗ​മാകുന്നതെന്ന്​ സത്യപ്രസ്​താവവും നടത്തണം. ഇതു കണ്ട്​ ആവേശം കയറിയ ഞങ്ങൾ, അംഗമാകാൻ തന്നെ തീരുമാനിച്ചു. ​േഫാം പൂരിപ്പിച്ചുനൽകി. സമൂഹമാധ്യമമായ ടെലഗ്രാം ഗ്രൂപിൽ അംഗത്വവും ലഭിച്ചു. മറ്റു അനുബന്ധ ഗ്രൂപുകളിലേക്ക്​ കൂടി ചേർത്തുകിട്ടി.

ഈ ആവാസ വ്യവസ്​ഥ എങ്ങനെ പ്രവർത്തിക്കുന്നു, പ്രചാരണവേലക്കുള്ള വസ്​തുവകൾ എങ്ങനെ നിർമിക്കുന്നു, വിഷം പൊതിഞ്ഞ കഥകൾ മെനയുന്ന രീതിയെന്ത്​, സാമുദായികസ്​പർധയും മതഭ്രാന്തും ആളിക്കത്തിക്കാൻ സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ്​ ആയി നിർത്തുന്നതെങ്ങനെ, ഹിന്ദുത്വക്ക്​ പിന്തുണ ഉറപ്പാക്കാൻ ഏതേത്​ മാർഗങ്ങൾ... തുടങ്ങിയവ വിദൂരസാക്ഷിയായി ഞങ്ങൾ അടുത്തറിഞ്ഞു. അവരും ടൂൾകിറ്റുകൾ പങ്കുവെക്കുന്നുണ്ട്​. കർഷക പ്രക്ഷോഭകരെ പിന്തുണച്ച്​ പരിസ്​ഥിതി പ്രവർത്തക ​​ഗ്രെറ്റ തുൻബെർഗ്​ പങ്കുവെച്ച ടൂൾകിറ്റ്​ പോലെയുള്ളവ തന്നെ. തുൻബെർഗ്​ ടൂൾകിറ്റി​െൻറ പേരിൽ കേസെടുത്ത ഡൽഹി പൊലീസ്​ യുവ സന്നദ്ധ പ്രവർത്തക ദിശ രവിയെ അറസ്​റ്റ്​ ചെയ്​തത്​ നാംകണ്ടു.


ഞങ്ങൾ കണ്ടെത്തിയ വസ്​തുതകളുടെ രത്​നച്ചുരുക്കം ഇതാണ്​: 20,000 പേരുടെ ഒരു ശ്രംഖലയാണ്​ കപിൽ മിശ്ര നടത്തുന്നത്​. സാമുദായിക വിരോധവും വെറുപ്പും പടർത്താൻ സംഘടിതമായാണ്​ സംഘം പ്രവർത്തിച്ചുവരുന്നത്​.

വെറുപ്പ്​ ഫാക്​ടറിയിലേക്ക്​ സ്വാഗതം

നവംബർ 27ന്​ അംഗങ്ങൾക്കായി മിശ്ര ഒരു വിഡിയോ പോസ്​റ്റ്​ ചെയ്യുന്നു. 'ജോയിൻ ഹിന്ദുഎക്കോസിസ്​റ്റം' എന്ന ഹാഷ്​ടാഗിൽ ആദ്യ കാമ്പയിൻ അന്ന്​ രാവിലെ 10ന്​ ആരംഭിക്കുകയാണെന്നാണ്​ പ്രഖ്യാപനം.

ഇതുവരെ 27,000 പേർ ഫോം പൂരിപ്പിച്ചുനൽകിയെന്നും 15,000 പേർ ടെലഗ്രാം ഗ്രൂപിൽ അംഗത്വമെടുത്തുവെന്നും അദ്ദേഹം പറയുന്നു. 5,000 പേർ സമാനമായ ട്വിറ്റർ ഗ്രൂപിലും അംഗത്വമെടുത്തിട്ടുണ്ട്​. ഇവരുടെ സാമൂഹിക, ലിംഗ സ്വത്വം വെളിപ്പെടുത്തുന്നില്ലെങ്കിലും യൂസർനെയിം കണ്ടാൽ ഉയർന്ന ജാതിക്കാരായ ഹിന്ദു പുരുഷന്മാർ ആണെന്ന്​ സംശയിക്കാം. ഹിന്ദുത്വ വക്​താവും ഉത്തർപ്രദേശ്​ മുഖ്യമന്ത്രിയുമായ ആദിത്യനാഥി​െൻറ പേരും ഉപയോഗിച്ചിട്ടുണ്ട്​. എന്തിനാണിത്​. എന്തുകൊണ്ടില്ല?നിർ​ദിഷ്​ട ഹാഷ്​ടാഗിൽ ''സാംപിൾ ട്വീറ്റുകൾ'' ട്വീറ്റ്​ ചെയ്​ത കൂടുതൽ പേരെ അംഗങ്ങളാക്കുകയായിരുന്നു ആദ്യ കാമ്പയിൻ ലക്ഷ്യം.അതേ ദിവസം ഹിന്ദുത്വ സംഘടനകളുടെ മാതൃവേദിയായ രാഷ്​ട്രീയ സ്വയംസേവക്​ സംഘി​െൻറ​ പ്രസിദ്ധീകരണങ്ങളായ 'ഓർഗനൈസർ, പാഞ്ചജന്യ' എന്നിവക്ക്​ വരി ചേർക്കുന്ന ഒരു കാമ്പയിൻ കൂടി മിശ്ര പ്രഖ്യാപിച്ചു.ഹിന്ദു എക്കോ സിസ്​റ്റം ടെലഗ്രാം ഗ്രൂപിനായി പോസ്​റ്റ്​ ചെയ്​ത വിഡിയോയുടെ അവസാന ഭാഗത്ത്​, കേന്ദ്ര മന്ത്രി പ്രകാശ്​ ജാവ്​ദേക്കർ, പാർലമെൻറംഗം മനോജ്​ തിവാരി എന്നിവർ പാഞ്ചജന്യ പ്രചാരണവുമായി എത്തുന്നുണ്ട്​.അതൊരു തുടക്കം മാത്രമായിരുന്നു. ഹിന്ദുത്വയെ സംഘടിത രൂപത്തിൽ പ്രചരിപ്പിക്കാൻ സഹായകമായി അതിദീർഘവും ദൂരവ്യാപകവുമായ ഓൺലൈൻ കാമ്പയിനുകൾക്കാവശ്യമായ രേഖകളുടെ പ്രവാഹം തുടർന്നു.സന്ദേശങ്ങളുടെ ഒഴുക്കുമായി ഖ്യാതിയുടെ നെറുകെ ട്വിറ്റർ അനാവശ്യ സന്ദേശങ്ങൾകൊണ്ട്​ നിറക്കണമെന്ന്​ ഹിന്ദു എക്കോ സിസ്​റ്റം വിശ്വസിക്കുന്നു. ഓരോ ആഴ്​ചയിലും ഒരു വിഷയം തെരഞ്ഞെടുക്കും. ആ വിഷയത്തിൽ അതിതീവ്ര കാമ്പയിനാണ്​ അരങ്ങേറുക. ഒരു വശത്ത്​ ആൾക്കൂട്ട പ്രചാരണം, മറുവശത്ത്​ വ്യാജ വാർത്തകൾ. അങ്ങനെ ഹിന്ദുത്വ ആശയങ്ങൾക്ക്​ ആളെ കൂട്ടും. ടെലഗ്രാം ഗ്രൂപിൽ സംഘടിത കാമ്പയിൻ നടത്തേണ്ട വിഷയങ്ങൾ നിർണയിച്ചുള്ള ഒരു സന്ദേശം തന്നെ പിൻ ചെയ്​തുവെച്ചിട്ടുണ്ട്​. (ഹിന്ദു ഹോളകാസ്​റ്റ്, സ്​കൂളുകളിലെ തെറ്റായ വിദ്യാഭ്യാസം, സംസ്​ഥാനങ്ങളിലെ ഹിന്ദു ന്യൂനപക്ഷം, ജനസംഖ്യ കുറഞ്ഞതി​െൻറ പേരിലെ ഹിന്ദു പലായനം, നഷ്​ടമായ പട്ടണങ്ങൾ, നഷ്​ടമായ ക്ഷേത്രങ്ങൾ തുടങ്ങിയവ ഉദാഹരണം).

എക്കോസിസ്​റ്റം അംഗങ്ങൾ ചെയ്യേണ്ടത്​ നിരന്തരം ട്വീറ്റുകളുമായി ട്വിറ്റർ നിറക്കണം. ഒരേ സമയം കൂടുതൽ പേർ അനാവശ്യ സന്ദേശങ്ങളുമായി നിറഞ്ഞുനിന്നാൽ, ഹാഷ്​ടാഗ്​ ട്രെൻഡിങ്​ ആയി മാറും. എപ്പോൾ, എങ്ങനെ ഇത്തരം ട്വീറ്റുകളുമായി നിറയണമെന്ന്​ പഠിപ്പിക്കുന്ന നിരവധി രേഖകൾ ടെലഗ്രാം ഗ്രൂപിലുണ്ട്​.

ട്വിറ്ററിൽ വ്യാജ സന്ദേശങ്ങൾ നിറക്കുന്നതിന്​ പുറമെ സമൂഹ മാധ്യമങ്ങൾ നിരീക്ഷിക്കാനും ആളുണ്ട്​. നിലവിലെ പോസ്​റ്റുകൾ എങ്ങനെ സമൂഹ മാധ്യമങ്ങൾ ഏറ്റെടുക്കുന്നുവെന്ന്​ തെളിയിക്കുന്ന സ്​ക്രീൻഷോട്ടുകളും ഈ വിഭാഗത്തിൽ കാണാം. എണ്ണം കൂട്ടി ട്വിറ്റർ പിടിക്കാൻ ആഹ്വാനവും ഉണ്ടാകും.

അവശ്യ വിഭവങ്ങൾ സാംപ്​ൾ ട്വീറ്റുകൾക്ക്​ പുറമെ വിഭവമായി ഉപയോഗിക്കാവുന്ന വസ്​തുക്കൾ, ടൂൾകിറ്റുകൾ എന്നിവയും ഗ്രൂപിൽ പങ്കുവെക്കും. 'ഇസ്​ലാം വാർത്തകൾ', നിരുത്തരവാദ ചൈന'', ചർച്ച്​ സംസാരിക്കുന്നു'' എന്നിങ്ങനെ പേരുകളിലാകും അവ.

ക്രിസ്​ത്യാനിസം, ഇസ്​ലാം, ചൈന എന്നിവക്കെതിരെ നിരന്തരം വെടി​ക്കോപ്പുകൾ നൽകുകയാണ്​ ഇവിടെ ലക്ഷ്യമെന്ന്​ സാരം. വാർത്തകൾക്ക്​ പുറമെ ഇവ എങ്ങനെ അവതരിപ്പിക്കണമെന്നു പറയുന്ന കുറിപ്പടിയുമുണ്ടാകും.ഗ്രെറ്റ ടൂൾകിറ്റിനെ അധിക്ഷേപിക്കാൻ നിരത്തുന്ന പ്രധാന ആരോപണം അത്​ ഇന്ത്യക്കെതിരായ''അന്താരാഷ്​ട്ര ഗൂഢാലോചന''യുടെ ഭാഗമാണെന്നാണ്​. ഓൺലൈനായും ഓഫ്​ലൈനായും കർഷക സമരത്തെ പിന്തുണച്ച്​ നടത്തേണ്ട പരിപാടിക​ളുടെ തീയതികൾ അവ നൽകുന്നുവെന്നും​. ഹിന്ദു എക്കോ സിസ്​റ്റവും അതുതന്നെയാണ്​ ചെയ്യുന്നത്​. എന്നാൽ, ന്യായമായ ഒരു ലക്ഷ്യം മുൻനിർത്തി ഗ്രെറ്റ ഒരു രേഖ മാത്രം പങ്കുവെച്ചപ്പോൾ മിശ്രയുടെ സംഘം ഓരോ ദിവസവും നിരവധി രേഖകളാണ്​ ന്യൂനപക്ഷത്തെ പ്രതിക്കൂട്ടിൽ നിർത്താനായി പങ്കുവെക്കുന്നത്​.

ഗ്രൂപി​െൻറ ഭാവി കാമ്പയിനുകളിൽ താൽപര്യമുണ്ടെങ്കിൽ മാർച്ച്​ മാസം നടത്തേണ്ടവയെ കുറിച്ച്​ വിശദ കലണ്ടറും നൽകിയിട്ടുണ്ട്​. വായിച്ച്​ ആസ്വദിക്കൂ.വിഭവ നിർമാണം. അതുകൊണ്ട്​ എന്ത്​ എന്നു പറയാൻ വര​ട്ടെ. ചിലത്​ നമുക്ക്​ പറയാനുണ്ട്​.

അനുബന്ധ ഗ്രൂപുകൾ

ഹിന്ദു എക്കോസിസ്​റ്റം പരന്നുകിടക്കുകയാണ്​. പ്രാഥമിക അംഗങ്ങൾക്ക്​ അഡ്​മിൻമാരെ- മിശ്ര ഉൾപെടെ- കുറിച്ചല്ലാതെ അറിയില്ല. അതിനാൽ, അവർക്ക്​ സഹായമായി അനുബന്ധ ഗ്രൂപുകൾ വേറെയുണ്ട്​. ചോദിക്കുക പോലും ചെയ്യാതെ ഞങ്ങൾക്കും കിട്ടി അവയിൽ അംഗത്വം, അതും മൂന്നെണ്ണത്തിൽ. അതിലൊന്ന്​ 33,000 അംഗങ്ങളുള്ള ഭരണനിർവഹണ സമിതി, 10,000 അംഗങ്ങളുള്ള അനുശീലൻ അഥവാ, മൂല്യനിർണയ സമിതി,1,900 അംഗങ്ങളുള്ള രാം രാം ജി എന്നിവയിൽ.

രാം രാം ജി ഗ്രൂപ്​ തുടക്കത്തിലേ അതിൽ എന്തു നടക്കുന്നുവെന്ന്​ വിശദീകരണം നൽകുന്നുണ്ട്​. അത്​ ഇങ്ങനെ വിവർത്തനം ചെയ്യാമെന്ന്​ തോന്നുന്നു: ''പ്രകടന തത്​പരർ ആണ്​ ഏറ്റവും വലിയ ഭീകരർ. ഹിന്ദുക്കൾ ക്രൂരമായി മുറിവേൽപിക്കപ്പെടുന്നു. ചുട്ടുകരിക്കപ്പെടുന്നു. വധിക്കപ്പെടുന്നു. ഊഴം കാത്തിരിക്കുകയാണ്​ നിങ്ങൾ''.

വിഡിയോകൾ, ചിത്രങ്ങൾ, OpIndia ലേഖനങ്ങൾ എന്നിവ പ്രചരിപ്പി​ക്കുകയാണ്​ അനുബന്ധ ഗ്രൂപുകളുടെ ജോലി​. ഇവ സമാഹരിച്ച്​ പിന്നീട്​ എല്ലാ അംഗങ്ങൾക്കും ലഭ്യമാക്കും. പൊതുപരിപാടികൾ മാറ്റംവരുത്തി ഹിന്ദുത്വ കഥകൾ ചേർത്ത്​ പുനരവതരിപ്പിക്കുന്നത്​ അംഗങ്ങളെന്ന നിലക്ക്​ ഞങ്ങൾ കണ്ടതാണ്​.ഹിന്ദു എക്കോസിസ്​റ്റം അംഗങ്ങളുടെ സമർപണവും മിടുക്കും അപാരമാണ്​. ഒരു സംഭവം കഴിഞ്ഞ്​ മിനിറ്റുകൾക്കകം അതി​െൻറ വ്യാജോക്​തികൾ സജ്ജമാകും. വ്യാജ വിഡിയോകൾ, ലേഖനങ്ങൾ, പോസ്​റ്ററുകൾ, ഹാഷ്​ടാഗുകൾ, കൂട്ടമായി ചെയ്യേണ്ട ട്വീറ്റ്​ ലിങ്കുകൾ എന്നിങ്ങനെ എല്ലാമെല്ലാം.

ആത്​മവിശ്വാസം വിടാതെ നിർലജ്ജമായി എത്ര വേഗത്തിലാണ്​ അവർ എല്ലാം ഒരുക്കുന്നത്​.താണ്ഡവ്​ ഓൺലൈൻ പരമ്പര ഇറങ്ങിയ ജനുവരി 15ന്​ മിശ്ര അംഗങ്ങളോടായി ബഹിഷ്​കരണ കാമ്പയിൻ നടത്താൻ ആഹ്വാനം ചെയ്യുന്നു.പിന്നെ സംഭവിച്ചതെല്ലാം നാം കണ്ടതാണ്​.

റിപ്പബ്ലിക്​ ദിനത്തിലെ അക്രമങ്ങൾ മാത്രം എടുത്തുനോക്കാം. ട്രാക്​ടർ മാർച്ച്​ നടത്തിയ കർഷകർ 'പൊലീസുമായി സംഘട്ടനം' നടത്തിയെന്ന വാർത്ത വന്നയുടൻ ഗ്രൂപിലുടനീളം സിഖ്​ വിരുദ്ധ 'സിഖ്​ തീവ്രവാദ' ഗൂഢാലോചന സിദ്ധാന്ത മുഖരിതമായി. ആവശ്യമായ പോസ്​റ്ററുകൾ, വിഡിയോകൾ, ട്വീറ്റുകൾ എന്നിങ്ങനെ എല്ലാം ലഭ്യമായി.രിഹാന ട്വീറ്റിനു പിറകെ ഇന്ത്യൻ സമൂഹ മാധ്യമങ്ങൾ നിറഞ്ഞാടിയ ''അന്താരാഷ്​ട്ര സെലിബ്രിറ്റി ഗൂഢാലോചന'' ഓർമയുണ്ടാകും. അന്നത്തെ ഗ്രൂപി​െൻറ മുഖം ഇങ്ങനെയൊക്കെയായിരുന്നു.

പോസ്​റ്റുകളുടെ പൊതു സ്വഭാവം മറ്റൊന്നായിരുന്നില്ല- സിഖ്​ സമുദായത്തിന്​ ഭീകരമുദ്ര നൽകണം. അവരെ ഖലിസ്​താനുമായി ചേർത്തുകെട്ടി ഭീകരരാക്കി മാറ്റണം. കൂട്ടത്തിൽ മുസ്​ലിംകളെ കൂടി ഭീകരരാക്കാം.അനുബന്ധമായി, ''ഹിന്ദു ക്ഷേത്രങ്ങൾതകർത്ത്​ നിർമിച്ച പള്ളികളു''ടെ വിശദാംശങ്ങളുമുണ്ട്​.

ഓൺ​ൈലനിൽ ജീവിക്കുന്ന ചില വിഡ്​ഢികളുടെ താന്തോന്നിത്തം എന്നു തോന്ന​ിയേക്കാം. എന്നാൽ, ഇന്ത്യയിൽ വലിയ വിഭാഗത്തെ സ്വാധീനിക്കാൻ ശേഷിയുള്ളതാണ്​ ഇവ. ഇവ എപ്പോഴും ഓർമിപ്പിച്ചുകൊണ്ടിരിക്കും, ''ഹിന്ദു അപകടത്തിലാണ്​'' എന്ന്​.

Show Full Article
TAGS:Kapil Mishra â€˜Hindu Ecosystem’ hate speach 
Next Story