Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightശ​ക്​​തി​...

ശ​ക്​​തി​ പ​രീ​ക്ഷി​ക്കു​ന്ന ചെ​റു​ക​ക്ഷി​ക​ൾ 

text_fields
bookmark_border
ശ​ക്​​തി​ പ​രീ​ക്ഷി​ക്കു​ന്ന ചെ​റു​ക​ക്ഷി​ക​ൾ 
cancel

ബി.​ജെ.​പി, കോ​ൺ​ഗ്ര​സ്​ എ​ന്നീ മു​ഖ്യ​ധാ​രാ പാ​ർ​ട്ടി​ക​ൾ മു​ഖാ​മു​ഖം കൊ​മ്പു​കോ​ർ​ക്കു​േ​മ്പാ​ൾ മ​ത്സ​ര​ഗോ​ദ​യി​ൽ സ​ജീ​വ​സാ​ന്നി​ധ്യം അ​റി​യി​ക്കാ​ൻ ത​യാ​റെ​ടു​ക്കു​ക​യാ​ണ്​ ചെ​റു​ക​ക്ഷി​ക​ൾ. ആം ​ആ​ദ്​​മി പാ​ർ​ട്ടി​യാ​ണ്​ (എ.​എ.​പി) ചെ​റു​ഗ്രൂ​പ്പി​ലെ പ്ര​ബ​ല​ക​ക്ഷി. ഇ​തി​ന​കം അ​വ​ർ 11 മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്​​ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ക്കു​ക​യു​ണ്ടാ​യി. കോ​ൺ​ഗ്ര​സി​ൽ​നി​ന്ന്​ കൂ​റു​മാ​റി​യ മു​ൻ കേ​ന്ദ്ര​മ​ന്ത്രി​കൂ​ടി​യാ​യ ശ​ങ്ക​ർ​സി​ങ്​​ വ​ഗേ​ല രൂ​പം​ന​ൽ​കി​യ ജ​ൻ വി​ക​ൽ​പ്​​ പാ​ർ​ട്ടി നാ​ഷ​ന​ലി​സ്​​റ്റ്​ കോ​ൺ​ഗ്ര​സ്​ പാ​ർ​ട്ടി (എ​ൻ.​സി.​പി) ജ​ന​താ​ദ​ൾ-​യു ശ​ര​ദ്​​യാ​ദ​വ്​ പ​ക്ഷം, സ​മാ​ജ്​​വാ​ദി പാ​ർ​ട്ടി, ബി.​എ​സ്.​പി തു​ട​ങ്ങി​യ​വ​യാ​ണ്​ ഗു​ജ​റാ​ത്ത്​ നി​യ​മ​സ​ഭാ പ​ട​ർ​ക്ക​ള​ത്തി​ലി​റ​ങ്ങു​ന്ന ഇ​ത​ര ക​ക്ഷി​ക​ൾ.

ഗു​ജ​റാ​ത്തി​ൽ മ​ത്സ​രി​ക്കേ​ണ്ട​തി​ല്ല എ​ന്നാ​യി​രു​ന്നു എ.​എ.​പി​യു​ടെ മു​ൻ തീ​രു​മാ​നം. പ​ര്യാ​പ്​​ത​മാ​യ സം​ഘ​ട​നാ സം​വി​ധാ​ന​ങ്ങ​ളു​ടെ അ​ഭാ​വ​ത്തി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നെ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​ത്​ സാ​ഹ​സ​മാ​കു​മെ​ന്ന്​ പാ​ർ​ട്ടി വി​ല​യി​രു​ത്തി. ഇ​തേ കാ​ര​ണ​ത്താ​ൽ 2015ലെ ​ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ലും എ.​​എ.​പി സ്​​ഥാ​നാ​ർ​ഥി​ക​ളെ ക​ള​ത്തി​ലി​റ​ക്കി​യി​രു​ന്നി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ്​ ഗോ​ദ​യി​ലേ​ക്ക്​ എ​ടു​ത്തു​ചാ​ടു​ന്ന​തി​നു​ പ​ക​രം എ​ല്ലാ ജി​ല്ല​ക​ളി​ലും യൂ​നി​റ്റ്​ രൂ​പ​വ​ത്​​ക​ര​ണ​ത്തി​ന്​ പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​കേ​ണ്ട​താ​ണെ​ന്ന്​ പാ​ർ​ട്ടി നേ​താ​വ്​ ഗു​ലാ​ബ്​ സി​ങ്​​ യാ​ദ​വ്​ ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം സ്വീ​കാ​ര്യ​മാ​ണെ​ന്ന്​ നി​രീ​ക്ഷ​ക​ർ വി​ല​യി​രു​ത്തി​ക്കൊ​ണ്ടി​രി​ക്കെ​യാ​ണ്​ പു​തി​യ മ​ല​ക്കം മ​റി​ച്ചി​ൽ. യാ​ദ​വി​നെ സ്​​ഥാ​ന​ത്തു​നി​ന്ന്​ നീ​ക്കി ഗോ​പാ​ൽ റാ​യ്​ പ​ക​രം അ​വ​രോ​ധി​ക്ക​പ്പെ​ടു​ന്ന​തോ​ടെ തീ​രു​മാ​ന​ങ്ങ​ൾ പു​ന​ര​വ​ലോ​ക​നം ചെ​യ്യ​പ്പെ​ട്ട്​ ശ​ക്​​തി​കേ​ന്ദ്ര​ങ്ങ​ളി​ൽ സ്​​ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ത്തു​മെ​ന്ന്​ ഗോ​പാ​ൽ റാ​യ്​ പ്ര​ഖ്യാ​പി​ച്ച​തോ​ടെ രാ​ഷ്​​ട്രീ​യ കേ​ന്ദ്ര​ങ്ങ​ൾ പു​തി​യ സ​മ​വാ​ക്യ​സാ​ധ്യ​ത​ക​ൾ പ്ര​വ​ചി​ക്കു​ന്നു. 

എ.​എ.​പി​യു​ടെ മ​ല​ക്കം​മ​റി​ച്ചി​ലി​നെ ബി.​ജെ.​പി ഇ​ത​ര വോ​ട്ടു​ക​ൾ ഭി​ന്നി​പ്പി​ക്കാ​നു​ള്ള കു​ടി​ല​ത​ന്ത്ര​മാ​യി രാ​ഷ്​​ട്രീ​യ നി​രീ​ക്ഷ​ക​ർ വി​ശ​ക​ല​നം ചെ​യ്യു​ന്നു. കോ​ൺ​​ഗ്ര​സ്​ നേ​താ​ക്ക​ൾ പ​ങ്കു​വെ​ക്കു​ന്ന സ​ന്ദേ​ഹ​വും ഇ​തു​ത​ന്നെ. പ​രാ​ജ​യ​ഭീ​തി പൂ​ണ്ട ബി.​ജെ.​പി​യെ സ​ഹാ​യി​ക്കു​ക​യാ​ണ്​ എ.​എ.​പി​യു​ടെ ലാ​ക്ക്. കോ​ൺ​ഗ്ര​സി​​െൻറ ശ​ക്​​തി​കേ​ന്ദ്ര​ങ്ങ​ളാ​യി പേ​രെ​ടു​ത്ത മ​ണ്ഡ​ല​ങ്ങ​ളി​ൽ​ത​ന്നെ​യാ​ണ്​ എ.​എ.​പി ത്രി​കോ​ണ​മ​ത്സ​രം ഉ​റ​പ്പി​ക്കും​വി​ധം സ്​​ഥാ​നാ​ർ​ഥി​ക​ളെ വി​ന്യ​സി​ക്കു​ന്ന​ത്. മാ​ത്ര​മ​ല്ല, ആ​ർ.​എ​സ്.​എ​സി​​െൻറ ര​ഹ​സ്യ ആ​ശീ​ർ​വാ​ദ​വും അ​വ​ർ​ക്ക്​ ല​ഭ്യ​മാ​കു​ന്നു​ണ്ട​ത്രെ. ‘കോ​ൺ​ഗ്ര​സ്​ മു​ക്​​ത ഭാ​ര​തം’ സാ​ക്ഷാ​ത്​​ക​രി​ക്കാ​ൻ ആ​ർ.​എ​സ്.​എ​സ്​ ഇ​ത്ത​രം ത​ന്ത്ര​ങ്ങ​ൾ പ്ര​യോ​ഗി​ക്കു​മെ​ന്ന​തി​ൽ അ​ത്ഭു​ത​ത്തി​ന്​ അ​വ​കാ​ശ​മി​ല്ല. സം​സ്​​ഥാ​ന​ത്തെ ആം ​ആ​ദ്​​മി​യു​ടെ മു​ഖ​വും മു​ൻ ബി.​ജെ.​പി എം.​എ​ൽ.​എ​യു​മാ​യ ത​നു​ഭാ​യ്​ ഹ​സാ​രി​യ ഒ​ക്​​ടോ​ബ​ർ 23 രാ​ഹു​ൽ​ഗാ​ന്ധി​യെ ക​ണ്ട്​ മ​ഹു​വ മ​ണ്ഡ​ല​ത്തി​ൽ ത​ന്നെ പി​ന്തു​ണ​ക്ക​ണ​മെ​ന്ന്​ അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു. ഇ​വി​ടെ​നി​ന്ന്​ ര​ണ്ടു​ത​വ​ണ അ​ദ്ദേ​ഹം വി​ജ​യി​ച്ചി​രു​ന്നു. എന്നാൽ, ആം ആദ്​മി പാർട്ടിയുമായോ കനുഭായിയുമായോ സഖ്യത്തി​നില്ലെന്ന നിരീക്ഷണത്തോടെ പി.സി.സി അധ്യക്ഷൻ ഭരത് ​സിങ്​ സോളങ്കി ഇൗ അഭ്യർഥന തള്ളി.

മുൻ കോൺഗ്രസ്​ നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ശങ്കർ സിങ്​ വഗേല നയിക്കുന്ന ‘ജൻ വികൽപ്​’ (ജനകീയ ബദൽ പാർട്ടി) ആണ്​ ചെറുകക്ഷികളിലെ മറ്റൊരു പ്രധാന പാർട്ടി. കഴിഞ്ഞ ആഗസ്​റ്റിൽ 13 എം.എൽ.എമാരോടൊപ്പം കോൺഗ്രസിൽനിന്ന്​ രാജിവെച്ച്​ വിവാദങ്ങൾക്ക്​ വഴിമരുന്നിട്ട വഗേലയെ ഭാഗ്യം കടാക്ഷിക്കുന്ന ലക്ഷണമില്ല. കൂറുമാറിയ 13 എം.എൽ.എമാരും ബി.ജെ.പിയിൽ ചേർന്നു, വഗേലയാവ​െട്ട ഒറ്റക്ക്​  സംഘടനക്കു രൂപം നൽകുകയും ചെയ്​തു. ആർ.എസ്​.എസ്​ പശ്ചാത്തലമുള്ള വഗേല ഇടക്ക്​ ബി.ജെ.പിയിലും പ്രവർത്തിച്ചു. ബി.ജെ.പി ടിക്കറ്റിൽ എം.എൽ.എയുമായി. 1996ൽ ബി.ജെ.പിയിൽ ഭിന്നിപ്പുണ്ടാക്കി കോൺഗ്രസ്​ പിന്തുണയോടെ മുഖ്യമന്ത്രിപദം വരെ സ്വന്തമാക്കി. എന്നാൽ, ഇപ്പോൾ ഒരു പാർട്ടിക്കും വേണ്ടാത്ത ത്രിശങ്കുവായി പരിണമിച്ച വഗേല സഖ്യത്തിനുവേണ്ടി എ.എ.പി, എൻ.സി.പി തുടങ്ങിയ പാർട്ടികളെ സമീപിച്ചു.  പ​േക്ഷ, ഇൗ ചാഞ്ചാട്ടക്കാരനെ സ്വാഗതംചെയ്യാൻ അവരും തയാറായില്ല. സ്വതന്ത്ര സ്​ഥാനാർഥികളെ അണിനിരത്തുന്ന പുതിയ പരീക്ഷണം പയറ്റാനാണ്​ വഗേലയുടെ അവസാന തീരുമാനം.

2007ലും 2012ലും കോൺഗ്രസുമായി സഖ്യം സ്​ഥാപിച്ച്​ നേട്ടമുണ്ടാക്കിയ പാർട്ടിയെന്ന നിലയിൽ എൻ.സി.പിയെ എഴുതിത്തള്ളാനാകില്ലെന്ന്​  നിരീക്ഷകർ കരുതുന്നു. 2007ൽ രണ്ടും 2012ൽ മൂന്നും സീറ്റുകളാണ്​ എൻ.സി.പി സ്വന്തമാക്കിയത്​. എന്നാൽ, രാജ്യസഭ തെരഞ്ഞെടുപ്പിൽ രണ്ട്​ എൻ.സി.പി എം.എൽ.എമാർ ബി.ജെ.പി സ്​ഥാനാർഥിക്ക്​ വോട്ട് ചെയ്​തതോടെ കോൺഗ്രസി​​െൻറ ​േ​ക്രാധം ഏറ്റുവാങ്ങിയ എൻ.സി.പി സ്വന്തം കാലിൽ നിൽക്കാൻ കെൽപില്ലാതെ ദുർബലാവസ്​ഥ അഭിമുഖീകരിക്കുന്നു. യഥാർഥത്തിൽ ഒരു എം.എൽ.എ മാത്രമാണ്​ ബി.ജെ.പിക്ക്​ വോട്ട്​ നൽകിയതെന്ന എൻ.സി.പി സംസ്​ഥാന അധ്യക്ഷൻ ബോസ്​കിയുടെ വിശദീകരണം ശ്രദ്ധേയമാണ്​. താൻ പ​േട്ടലിനാണ്​ വോട്ട്​ നൽകിയതെന്നും അദ്ദേഹം അവകാശപ്പെടുന്നു. കോൺഗ്രസ്​ സ്വയം അന്തശ്​ഛിദ്രം അനുഭവിച്ചുവരുന്ന സാഹചര്യത്തിൽ കോ​ൺഗ്രസിലെ വിമത എം.എൽ.എമാർ പ​േട്ടലിനെ ബഹിഷ്​കരിച്ചിട്ടുണ്ടാകുമെന്ന സാധ്യതയിലേക്ക്​ ബോസ്​കി വിരൽചൂണ്ടി. സ്വന്തം എം.എൽ.എമാരെ വരുതിയിൽ നിർത്താൻ ശേഷിയില്ലാത്ത കോൺഗ്രസിന്​ എം.എൽ.എമാരെ നിയന്ത്രിക്കുന്നതിലെ വീഴ്​ചയുടെ പേരിൽ എൻ.സി.പിയെ പഴിക്കാൻ അർഹതയുണ്ടോ എന്ന അദ്ദേഹത്തി​​െൻറ ചോദ്യവും ശ്രദ്ധേയമാണ്​.

ഏതായാലും ആഗസ്​റ്റിലെ സംഭവത്തിന്​ മാപ്പ്​ നൽകി എൻ.സി.പിയുമായി സഖ്യമാകാം എന്ന സൂചനയാണ്​ പി.സി.സി അധ്യക്ഷൻ സോളങ്കി നൽകുന്നത്​. രാജ്യസഭ തെരഞ്ഞെടുപ്പിൽ അഹ്​മദ്​ പ​േട്ടലിനെ രക്ഷിച്ചെടുത്ത വോട്ടുനൽകിയ ജെ.ഡി.യു ശരദ്​ വിഭാഗം കോൺഗ്രസിൽനിന്ന്​ വാനോളം പ്രശംസ ഏറ്റുവാങ്ങിയിരുന്നു. ബിഹാർ മോഡലിൽ ഒരു മഹാഗഡ്​ബന്ധൻ (മഹാസഖ്യം) രൂപവത്​കരണ നീക്കം തുടരുകയാണ്​ ജെ.ഡി.യു വൃത്തങ്ങൾ. പ്രതിപക്ഷത്തി​​െൻറ സംയുക്ത ശക്തിക്കു മാത്രമേ ബി.ജെ.പിയെ വീഴ്​ത്താനാകൂ എന്ന ജെ.ഡി.യു നേതാവ്​ ഛോട്ടു ഭായി​ വാസവയുടെ നിരീക്ഷണം കൂടുതൽ സ്വീകാര്യത നേടിവരുന്നു.

മുൻ യു.പി മുഖ്യമന്ത്രിയും എസ്​.പി നേതാവുമായ അഖിലേഷ്​ യാദവ്​ കോൺഗ്രസുമായി നടത്തിയ ചർച്ചകളുടെ അന്തിമഫലം വ്യക്തമല്ല. അഞ്ചു സീറ്റുകൾ എസ്​.പിക്കു നൽകണമെന്നതാണ്​ അഖി​േലഷി​​െൻറ പ്രധാന ഡിമാൻഡ്​​. ബാക്കി 177 സീറ്റുകളിലും പാർട്ടി കോൺ​ഗ്രസ്​ സ്​ഥാനാർഥികൾക്കു പിന്തുണ നൽകും. മായാവതിയുടെ ബി.എസ്​.പി ആക​െട്ട ആരുമായും സഖ്യശ്രമങ്ങൾക്കില്ല എന്ന ഭാവത്തിൽ അങ്കം കുറിക്കുന്നു. 2007ൽ ബി.എസ്​.പി എല്ലാ സീറ്റുകളിലും സ്​ഥാനാർഥികളെ നിർത്തി നടത്തിയ ബലപരീക്ഷണം കനത്ത പരാജയത്തിലാണ്​ കലാശിച്ചത്​. മൊത്തം പോൾ ചെയ്​ത വോട്ടുകളിൽ ഒരു ശതമാനംപോലും കരസ്​ഥമാക്കാനാകാത്ത തോൽവി. ഏതായാലും രാഷ്​ട്രം ഉറ്റുനോക്കുന്ന ഗുജറാത്ത്​ നിയമസഭ തെരഞ്ഞെടുപ്പിൽ ചെറുകക്ഷികളുടെ സാന്നിധ്യം ചെറിയ ഭൂകമ്പങ്ങൾ സൃഷ്​ടിക്കാതിരിക്കില്ല.

Show Full Article
TAGS:Gujarath Assemply Election aap congress bjp Malayalam Article 
Next Story