Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightകീഴടങ്ങണം; എന്ന്...

കീഴടങ്ങണം; എന്ന് പറഞ്ഞാൽഒരു തുക വാങ്ങിയിട്ട് കീഴടങ്ങണം

text_fields
bookmark_border
swapna suresh
cancel
നേരിട്ട് സംസാരിക്കുന്നതിനിടെ റെക്കോഡ് ചെയ്ത രണ്ടു ശബ്ദരേഖകളും ഫോണിൽ ബന്ധപ്പെടുന്നതിനിടെ റെക്കോഡ് ചെയ്ത രണ്ടെണ്ണവുമടക്കം 37 മിനിറ്റ് ദൈർഘ്യമുള്ള നാലു ശബ്ദരേഖകളാണ് സ്വപ്ന സുരേഷ് വെള്ളിയാഴ്ച വൈകീട്ട് മൂന്നോടെ മാധ്യമങ്ങളുമായി പങ്കുവെച്ചത്. ഇവ എഡിറ്റ് ചെയ്യുകയോ മാറ്റംവരുത്തുകയോ ചെയ്യാത്തവയാണെന്നും ഫോറൻസിക് പരിശോധനയടക്കമുള്ള കാര്യങ്ങൾക്ക് ആവശ്യമെങ്കിൽ തയാറാണെന്നും സ്വപ്ന പറഞ്ഞു.

ഷാജ്: അയാളെ ശിക്ഷിക്കുകയോ ശിക്ഷിക്കാതിരിക്കുകയോ ചെയ്യട്ടെ. നിങ്ങൾ സ്ട്രഗ്ൾ ചെയ്യുന്നതിൽ നേട്ടം ഉണ്ടാകണം. അല്ലെങ്കിൽ കീഴടങ്ങണം. കീഴടങ്ങണം എന്ന് പറഞ്ഞാൽ ഒരു എമൗണ്ട് വാങ്ങിയിട്ട് കീഴടങ്ങണം. ഇതിപ്പോ നിങ്ങൾ പറഞ്ഞതിൽ ആർക്കാണ് ഡാമേജ് ഉണ്ടായിരിക്കുന്നത്? നിങ്ങൾ ചെയ്യാത്ത തെറ്റിന് ജയിലിൽ പോയതിന് അവരുടെ അടുത്തുനിന്ന് പൈസ മേടിക്കണം. നിങ്ങളെ വെച്ച് വേറെയാളുകൾ പൈസ മേടിക്കുന്നു. അവർക്ക് ഗെയിം അറിയാം, അതുകൊണ്ട് അവർ പൈസ മേടിക്കുന്

നിങ്ങളെ അവർ ബലിയാടുകളായി കൊണ്ടുനടക്കുന്നു. ഇന്നലെവരെ ഞാൻ കരുതിയത് നിങ്ങളാണ് കാശ് മേടിക്കുന്നതെന്നാണ്. ഞാൻ ഇപ്പോൾ എ.ഡി.ജി.പിയെ വിളിച്ചില്ലേ, നാളെ നിങ്ങൾ അയാളെ മീറ്റ് ചെയ്ത് ഇതാണ് പ്രശ്നമെന്ന് പറഞ്ഞ്, ഇത്രയുംകാലം ജയിലിൽ കിടന്നതിന് മരവിപ്പിച്ച യാത്രാനുമതിയടക്കം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്.

സരിത്ത്: ട്രാവൽ ബാൻ മാറ്റുന്നത് സെൻട്രലിൽനിന്നല്ലേ?

സ്വപ്ന (സരിത്തിനോട്): നമ്മുടെ ട്രാവൽ ബാൻ മാറ്റാൻ ഷാജി ഒരുപാട് വർക്ക് ചെയ്തു. വക്കീലിന്‍റെ ആവശ്യം നമുക്കില്ല എന്ന്. അതിന് വലിയ ഒരു പ്രൈസ് ടാഗുണ്ട്.

ഷാജ്: അത് ഞാൻ കൊടുക്കാമെന്ന് പറഞ്ഞു. അത് ഇവിടെന്ന് ഉള്ള ആൾക്കാരോടല്ല ഞാൻ സംസാരിച്ചത്.

സരിത്: അതിന് പ്രൈസ് ടാഗ് ഇടരുത്. എല്ലാവർക്കും കിട്ടി പാസ്പോർട്ട്. ആറുമാസം കഴിഞ്ഞില്ലേ. നമ്മൾ ഇതുവരെ പോയില്ല.

ഷാജ്: നിങ്ങൾക്ക് എന്നിട്ട് കിട്ടിയില്ലല്ലോ? പോയാലും കിട്ടില്ല. ആ കേസ് വിട്. നിലവിലെ പ്രശ്നത്തിൽ നിങ്ങൾ എന്താ കണ്ടിരിക്കുന്നത്? പോരാടാനാണോ? നാളെ രാവിലെ 10.30 വരെ സമയമുണ്ട്.

ഷാജ്: എന്നിട്ട് പോരാടിയിട്ട് എന്തുനേടും?

സ്വപ്ന: നാളെ രാവിലെ 10ന് എത്തിയാപോരെ? അവിടെയെത്തുമ്പോ ഷാജിയുടെ ഫോണിൽനിന്ന് എന്നെ വിളിക്കാമെന്നല്ലേ പറയുന്നത്. ആ ഒരു 10 മണി വരെ നമുക്ക് സമയം തരുമോ?

ഷാജ്: ഓക്കെ, ആലോചിച്ച് നോക്ക്. ഞങ്ങൾ ഇപ്പോ പോകണോ നാളെ പോകണോ?

സ്വപ്ന: സരിത്തിനെ എനിക്ക് കോൺഫിഡന്‍റ് ആക്കണം.

ഷാജ്: നിങ്ങളുടെ ബലം നിങ്ങൾ ഒന്നിച്ചുനിൽക്കുന്നതാണ്. രണ്ടുപേരുടെ തീരുമാനിക്ക്. നിങ്ങളുടെ മറുപടിയില്ലെങ്കിലും ഞാൻ പോകും. എനിക്ക് പോയേ തീരു.

സ്വപ്ന: സ്വാമിജി വന്നിട്ട് തീരുമാനിച്ചിട്ട് ഞങ്ങൾ ഇറങ്ങാം.

ഷാജ്: നിങ്ങളോട് മൂന്ന് കാര്യങ്ങൾ ചോദിച്ചിട്ട് ഉത്തരം നൽകിയാൽ മാത്രം ഷാജ് എന്നെ വന്ന് കണ്ടാൽ മതി എന്നാണ് അവർ പറഞ്ഞത്. ഒന്ന്, ഇത്രയുംകാലം പറയാത്തത് ഇപ്പോ എന്തിന് പറഞ്ഞു? പറഞ്ഞത് ശരിയാണെന്ന് നമുക്കും അയാൾക്കുമറിയാം. രണ്ടാമത്തേത്, ആർക്കുവേണ്ടി പറഞ്ഞു? ഇപ്പോ പറഞ്ഞത് എന്തിന്? ഇതിന് മൂന്നും പറഞ്ഞാൽ ഷാജി വന്ന് കണ്ടാൽ മതിയെന്നാണ് പറഞ്ഞത്. അല്ലെങ്കിൽ ഈ ഗെയിമിൽനിന്ന് ഷാജി മാറണം എന്നാണ് പറഞ്ഞത്. 25 ലക്ഷം ഈ ഓപറേഷന് നിങ്ങൾ മേടിച്ചെന്നാണ് പറയുന്നത്. നിങ്ങളെ പടിപടിയായി ഇതിൽ കൊണ്ടുവന്ന് ചാടിച്ചതാണ്. വിഷമത്തോടെ പറയാം. നാളെ കഴിഞ്ഞ് നിങ്ങൾ മുൻകൂർ ജാമ്യത്തിന് ശ്രമിക്കണം. നിങ്ങൾക്കെതിരെ കേസുണ്ടാവും.

സ്വപ്ന: ഒരു 164 കൊടുത്തതിനാണോ നമ്മൾ ജയിലിൽ പോണത്?

ഷാജ്: നിങ്ങൾക്കെന്ത് കിട്ടി? നിങ്ങളുടെ ജോലി, താമസം എല്ലാം അവതാളത്തിലായില്ലേ? തെറ്റുചെയ്ത ആളുകൾ കാലിന്മേൽ കാലുവെച്ച് ഭരിക്കുകയല്ലേ ചെയ്യുന്നത്? ലൈഫ് മിഷനിൽ അന്വേഷണം അവസാനം വേണ്ടിവന്നാൽ ശിവശങ്കറിനെ അങ്ങ് പൊക്കി അകത്താക്കിയാൽ പോരേ ഷാജ് എന്നാണ് ചോദ്യം. ഫോബ്സ് മാസികയുടെ പട്ടികയിൽ കേരളത്തിലെ ഏറ്റവും വലിയ കോടീശ്വരൻ പിണറായി വിജയനാണ്. പിണറായി വിജയന്‍റെയും കോടിയേരിയുടെയും ഫണ്ട് യു.എസിലേക്ക് കടത്തിയത് ബിലീവേഴ്സ് ചർച്ച് വഴിയാണ്. അതുകൊണ്ടാണ് നമ്മുടെ എഫ്.സി.ആർ.എ ലൈസൻസ് റദ്ദാക്കിയത്. ഇപ്പോ എന്നെയും അടിക്കാനുള്ള വടികൊണ്ടാണ് ഇറങ്ങിയിരിക്കുന്നത്.

സ്വപ്ന: ഷാജിന്‍റെ പുറകെയാണെന്ന് അവർ..

സരിത്: സെൻട്രൽ ഐ.ബിയോ? സ്റ്റേറ്റ് ഐ.ബിയോ?

സ്വപ്ന: ഇപ്പോ അവരുടെ ഏറ്റവും വലിയ ശത്രു ഷാജാണ്..

ഷാജ്: നാളെ കോംപ്രമൈസ് പറയുമ്പോ നമ്മൾ അങ്ങ് പറയണം.

സ്വപ്ന: ഞങ്ങളെ എന്ത് പറയണമെന്ന് അഡ്വൈസ് ചെയ്യ്. നിങ്ങൾക്കല്ലേ അവരുടെ രീതിയറിയൂ.

ഷാജ്: മീഡിയയിൽ പറയാനുള്ളതൊക്കെ പറഞ്ഞു. നാളെ ഞങ്ങൾ ആ ചോദ്യത്തിന് എന്തു മറുപടി പറയും. പി.സി. ജോർജ് എവിടുന്ന് വന്നെടോ എന്നൊക്കെയാണ് ചോദിക്കുന്നത്. ഞങ്ങളെന്താണ് പറയേണ്ടത്? ഞങ്ങൾക്ക് നിങ്ങളെ സംരക്ഷിച്ചേ പറ്റൂ. വക്കീലാണല്ലോ ഇത് പറയാൻ പറഞ്ഞത്. അയാളുടെ പിന്നിൽ ആരെങ്കിലുമുണ്ടോ എന്നാണ് സംശയം. ഇതിന്‍റെ പിന്നിൽ വല്ല അഴിമതിയുടെ കഥയോ...ഒരുവലിയ കോക്കസുണ്ട്. രണ്ടു വഴിയുണ്ട്, ഒന്നുകിൽ ഫൈറ്റ് ചെയ്യണം, അല്ലെങ്കിൽ കീഴടങ്ങണം. രണ്ടായാലും കൂടെയുണ്ടാവും. ഉറപ്പുതരാം.

സരിത്: പൈസക്ക് വേണ്ടി ഞങ്ങൾ പോയിട്ടില്ലെന്ന് ഉറപ്പുതരാം.

ഷാജ്: കുടുംബം പോലെ കഴിഞ്ഞ ഞാൻ പോലും നിങ്ങളെ തെറ്റിദ്ധരിച്ചു. നിങ്ങൾ വലിയ കാശ് വാങ്ങിയെന്നൊക്കെ കരുതി.●

ഫോ​ൺ സം​ഭാ​ഷ​ണം

ഷാ​ജ്​: എ​ന്‍റെ ഫോ​ൺ പൊ​ലീ​സ്​ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. എ​ന്നെ ചി​ല​പ്പോ​ൾ പൊ​ക്കു​മെ​ന്ന്​ പ​പ്പാ​യോ​ട്​ പ​റ​ഞ്ഞി​ട്ടു​ണ്ട്. എ​ല്ലാ​രും പേ​ടി​ച്ചോ​ടു​വാ​ണ്. നി​കേ​ഷ്​ പ​റ​ഞ്ഞു, രാ​വി​ലെ എ​നി​ക്ക്​ കു​റ​ച്ച്​ പ​ണി​യു​ണ്ട്​ അ​ത്​ ക​ഴി​ഞ്ഞ്​ ഞാ​ൻ നി​ന്‍റെ കൂ​ടെ വ​രാ​മെ​ന്ന്.

എ​ന്‍റെ ഫോ​ൺ ഞാ​​ൻ കൈ​മാ​റാം. എ​നി​ക്ക്​ വി​വ​രം​ വേ​ണം, എ​ന്തി​നാ​ണെ​ന്ന്. എ​ന്‍റെ കൈ​യി​ൽ​നി​ന്ന്​ ഉ​ത്ത​രം കി​ട്ട​ണം അ​വ​ർ​ക്ക്. നി​ങ്ങ​ടെ വ​ക്കീ​ലി​ല്ലേ, അ​വ​ൻ ഉ​ട​നെ കേ​സി​ൽ പ്ര​തി​യാ​ക്കും. എ​ന്തി​നാ​ണെ​ന്ന്​ എ​നി​ക്ക​റി​യി​ല്ല.

സ്വ​പ്ന: അ​പ്പോ എ​നി​ക്ക്​ ഇ​നി വ​ക്കീ​ലി​ല്ലേ? ഞാ​ൻ രാ​വി​ലെ കെ​ട്ടി​യൊ​രു​ങ്ങി വ​ന്നി​രി​ക്കു​ന്ന​ത്​ നി​കേ​ഷ്​ കു​മാ​ർ വ​രു​മെ​ന്ന്​ പ​റ​ഞ്ഞി​ട്ടാ​ണ്. ​ഓ​ഫി​സി​ലേ​ക്ക​ല്ല, മ​റ്റെ​വി​ടെ​യെ​ങ്കി​ലു​മാ​ണ്​ വ​രു​ക. ഞാ​നും കാ​ക്ക​ുവും മാ​ത്ര​മേ ഉ​ണ്ടാ​വൂ. ഈ ​മ​ണ്ട​ത്ത​ര​ത്തി​ന്​ പോ​കു​ന്ന​തി​നു മു​മ്പ്​ ഒ​ന്നു തു​റ​ന്നു​ പ​റ​ഞ്ഞു​കൂ​ടാ​യി​രു​ന്നോ? 164 കൊ​ടു​ത്ത​ത​ല്ല, പ​ക്ഷേ പു​റ​ത്തു​ പ​റ​ഞ്ഞ സ്റ്റേ​റ്റ്​​മെ​ന്‍റാ​ണ്. എ​ന്‍റെ പ്ര​ശ്നം ഇ​യ്യൂ​നെ പി​ടി​ച്ച​ക​ത്തി​ട്ടാ ഞാ​നെ​ങ്ങ​നെ ഇ​യ്യൂ​നെ കാ​ണും.

സ്വ​പ്ന: ഷാ​ജി​നെ മാ​ത്ര​മേ വി​ശ്വ​സി​ക്കാ​നാ​വൂ. എ​നി​ക്ക്​ വ​ഴി പ​റ​ഞ്ഞു​ത​രൂ.

ഷാ​ജ്​: കേ​സെ​ടു​ക്കി​ല്ലാ​ന്ന്​ പ​റ​ഞ്ഞ​ത്​ നാ​ളെ രാ​വി​ലെ 12.30 വ​രെ കേ​സെ​ടു​ക്കി​ല്ലാ​ന്ന്​ പ​റ​ഞ്ഞ​ല്ലോ. സോ​ഫ്​​റ്റാ​യ​ല്ലേ എ​നി​ക്ക്​ പ​റ​യാ​നാ​വൂ. എ​ന്നി​ട്ടും മു​ൻ​കൂ​ർ ജാ​മ്യം എ​ടു​ക്കാ​ൻ പ​റ​ഞ്ഞി​ല്ലേ? ഇ​ന്നു രാ​ത്രി കേ​സെ​ടു​ക്കി​ല്ല. വ​ക്കീ​​ലി​നോ​ട്​ ജാ​മ്യ​ക്കാ​ര്യം ചോ​ദി​ച്ചോ?

സ്വ​പ്ന: അ​റ​സ്റ്റ്​ ചെ​യ്തി​ട്ട്​ മ​തി​യെ​ന്ന്​ പ​റ​ഞ്ഞു.

ഷാ​ജ്​: മ​ന​സ്സി​ലാ​യ​ല്ലോ? ധീ​ര​പ​രി​വേ​ഷ​ത്തി​ൽ ജ​യി​ലി​ൽ പോ​ണോ? ഇ​പ്പോ സ​രി​ത്തി​നോ​ട്​ ഒ​ന്നും പ​റ​യ​ണ്ട, അ​ത്​ വേ​റെ രീ​തി​യി​ലാ​വ​ത്തേ​യു​ള്ളൂ. ഞാ​ൻ അ​വി​ടെ വ​ന്ന​തു​ത​ന്നെ അ​ബ​ദ്ധ​മാ​യെ​ന്ന്​ ക​രു​തു​ക​യാ​ണ്. കാ​ക്കു ഇ​തു​വ​രെ മി​ണ്ടി​യി​ട്ടി​ല്ല. നെ​ഞ്ചു​പൊ​ളി​ഞ്ഞാ ഇ​രി​ക്ക​ണേ. ഇ​യ്യൂ​നെ മാ​ത്ര​മ​ല്ല എ​ന്നേം കൂ​​ടെ​യേ തൊ​ടൂ. കാ​ക്കു പു​റ​ത്ത്​ വേ​ണം. അ​റ്റ​കൈ​ക്ക്​ ആ​ത്മ​ഹ​ത്യ​യെ​ന്നൊ​ന്നും പ​റ​യ​രു​ത്. എ​ന്തു​വ​ന്നാ​ലും ന​മ്മ​ൾ ഫേ​സ്​ ചെ​യ്യ​ണം. സ​രി​ത്തി​ന്‍റെ ഫോ​ൺ കൊ​ണ്ടു​പോ​യ​ത്​ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടോ എ​ന്ന​ പ​രി​ശോ​ധ​ന​ക്കാ​ണ്​ കൊ​ണ്ടു​പോ​യ​തെ​ന്നാ​ണ്​ എ.​ഡി.​ജി.​പി പ​റ​ഞ്ഞ​ത്.

സ്വ​പ്ന ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യി​ല്ല​ല്ലോ. ന​ട​ത്തി​യ​വ​ർ കു​ടു​ങ്ങ​ട്ടെ. ഷാ​ജ്​ വാ​ക്കു​പ​റ​ഞ്ഞി​ട്ടും അ​വ​രെ​ല്ലാം ബൈ​റ്റ്​​ കൊ​ടു​ക്കു​വാ​​ണ​ല്ലോ എ​ന്നാ​ണ്​ അ​വ​ർ പ​റ​ഞ്ഞ​ത്. ആ ​കൊ​ച്ചി​നെ തൊ​ട​രു​തെ​ന്ന്​ പ​റ​ഞ്ഞി​ട്ടാ ഞാ​ൻ വി​ളി​ക്കു​ന്ന​ത്. ഗെ​യിം മാ​റി. ഇ​തി​ൽ എ​ന്‍റെ ഇ​ൻ​വോ​ൾ​മെ​ന്‍റ്​ എ​ന്താ​ണ്​ എ​ന്നാ​ണ്​ അ​വ​ർ അ​ന്വേ​ഷി​ക്ക​ണ​ത്. കു​റ​ച്ച്​ കാ​ര്യ​മാ​യി ന​മ്മ​ൾ ബു​ദ്ധി​മു​ട്ട​ണ്ടി​വ​രും. ആ ​പാ​വം ചെ​റു​ക്ക​ൻ അ​നീ​ഷ്​ ബ​ലി​യാ​ടാ​വും. ഞാ​ൻ കാ​ക്കു​വി​നോ​ട്​ അ​വ​നെ വാ​ട​ക​ക്കെ​ടു​ത്ത​താ​ണെ​ന്ന്​ പ​റ​ഞ്ഞി​ട്ടു​ണ്ട്.

എ​ന്നെ എ​റ​ണാ​കു​ള​ത്ത്​ ഹോ​ൾ​ഡ്​ ചെ​യ്യും, അ​തി​ന്​ മു​ൻ​ക​രു​ത​ലു​മാ​യാ​ണ്​ വ​ന്ന​ത്. ന​മ്മ​ൾ ത​മ്മി​ലു​ള്ള ബ​ന്ധം അ​വ​ർ ചോ​ദി​ക്കും. ന​മ്മ​ൾ അ​റി​യാ​ത്ത ക​ളി ന​ട​ക്കു​ന്നു​ണ്ട്. എ​ന്നെ വി​ശ്വ​സി​ക്കാ​ൻ പ​റ്റു​മോ? ആ ​വ​ക്കീ​ലി​നോ​ട്​ ജാ​മ്യം ഒ​പ്പി​ക്കാ​ൻ പ​റ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gold smuggling caseSwapna Suresh
News Summary - Gold smuggling: Swapna Suresh's revelation
Next Story