Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightമാലിന്യ സംസ്കരണം:...

മാലിന്യ സംസ്കരണം: ജനങ്ങളെ കുറ്റപ്പെടുത്തിയ മുഖ്യമ​ന്ത്രിക്ക്​ ബ്രഹ്മപുരത്തെ വീഴ്ചയിൽ​ മൗനം

text_fields
bookmark_border
Brahmapuram fire
cancel

കൊച്ചി: മാലിന്യ സംസ്‌കരണത്തില്‍ പൊതുജനങ്ങളുടെ മനോഭാവത്തിൽ മാറ്റം വരണമെന്ന്​ കൊച്ചിയിൽ പ്രസംഗിച്ച മുഖ്യമന്ത്രി ബ്രഹ്മപുരത്ത്​ അധികൃതർ വരുത്തിയ ഗുരുതര വീഴ്ചയെ കുറിച്ച്​ മിണ്ടുന്നില്ല. ഫെബ്രുവരി നാലിന്​ ഗ്ലോബൽ എക്സ്​പോ ഓൺ വേസ്റ്റ്​ മാനേജ്​മെന്‍റ്​ ടെക്​നോളജീസ്​ എന്ന ​പേരിൽ സർക്കാർ സംഘടിപ്പിച്ച എക്സ്​പോ ഉദ്​ഘാടനം ചെയ്ത്​ നടത്തിയ പ്രസംഗത്തിൽ​ മുഖ്യമന്ത്രി മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളില്‍ വല്ലാത്ത നിസ്സഹകരണമാണ് പലരില്‍ നിന്നും ഉണ്ടാകുന്നതെന്നാണ്​ കുറ്റപ്പെടുത്തിയത്​.

ബ്രഹ്മപുരം തീപിടിത്തം സ്വന്തം പാർട്ടി ഭരിക്കുന്ന കോർപറേഷന്റെ വീഴ്ചയാണ് തെളിയിച്ചത്​. സംഭവം നടന്ന്​ 11 ദിവസമാകുമ്പോഴും വിഷയത്തിൽ മുഖ്യമന്ത്രി പ്രതികരിച്ചിട്ടില്ല. സംസ്ഥാനം കണ്ട ഏറ്റവും വലിയ മാലിന്യക്കൂമ്പാരത്തിനാണ്​ ബ്രഹ്മപുരത്ത്​ തീപിടിച്ചത്​. സംസ്കരണ ചുമതല ഏറ്റവർ അത്​ നിർവഹിക്കാതെ വീഴ്ചപറ്റിയതിനാൽ അത്​ മറക്കാൻ തീയിട്ടു എന്ന ആരോപണം ശക്​തമാണ്. പാർട്ടി നേതാവിന്‍റെ മരുമകന്​ മാലിന്യ സംസ്കരണ കരാർ നൽകാൻ പാർട്ടിയിൽ ചിലർ ഒത്തുകളിച്ചു എന്ന ആരോപണവും ഉണ്ട്​. അതോടെയാണ്​ ഒരുമാസം മുമ്പ്​​ ജനങ്ങളെ കുറ്റപ്പെടുത്തിയ മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ മൗനം ചർച്ചയാകുന്നത്​.

തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ നേതൃത്വത്തിൽ​ 12 കോടിയോളം രൂപ ചെലവഴിച്ചാണ്​ ​​ഫെബ്രുവരി നാല്​ മുതൽ ആറ്​ വരെ മറൈൻ ഡ്രൈവിൽ എക്സ്​പോ നടത്തിയത്​. വിഷപ്പുക ശ്വസിച്ച്​ കൊച്ചിയിലെ ജനങ്ങൾ ശ്വാസംമുട്ടുൾപ്പടെയുള്ള വിവിധ ആരോഗ്യ പ്രശ്​നങ്ങളാണ്​ നേരിടുന്നത്​. തീപിടിത്തമുണ്ടായ ഉടനെ അണക്കുന്നതിലും വീഴ്ച വരുത്തിയതാണ്​ പ്രശ്നം ഇത്ര സങ്കീർണമാക്കിയത്​. തീ അണക്കുന്നു, പു​ക ശമിക്കുന്നുവെന്ന്​ അവകാശപ്പെടുമ്പോഴും ഇപ്പോഴും വിഷപ്പുകയാണെവിടെയും.

‘‘മാലിന്യ സംസ്‌കരണത്തില്‍ സൗകര്യങ്ങളുടെ അപര്യാപ്തത മാത്രമല്ല പ്രശ്നം. ജനങ്ങളുടെ മനോഭാവവും പ്രധാനമാണ്. വിദ്യാഭ്യാസ രംഗത്തും സാംസ്‌കാരികരംഗത്തും നമ്മള്‍ വലിയ പുരോഗതി കൈവരിച്ചെങ്കിലും ശുചിത്വ പരിപാലനരംഗത്ത് വേണ്ടത്ര പുരോഗതിയില്ല. ഉയര്‍ന്ന വിദ്യാഭ്യാസം നേടിയവര്‍പോലും ഈ നിലയില്‍ പെരുമാറുന്നുണ്ട്. മാലിന്യ സംസ്‌കരണ പ്ലാന്റ് നാടിന്റെ ശുചിത്വം നിലനിര്‍ത്താന്‍ അത്യാവശ്യമാണ്​. വിദ്യാസമ്പന്നരും സംസ്‌കാര സമ്പന്നരുമായ നമ്മള്‍ക്ക്​ അതിനുസരിച്ച് മാലിന്യ സംസ്‌കരണത്തില്‍ ഒരു പൊതുബോധം ഉയര്‍ത്തിക്കൊണ്ടുവരാൻ കഴിയണം, ശാസ്ത്രീയ മാലിന്യ സംസ്‌കരണം നമ്മുടെ നാടിന്റെ നിലനില്‍പ്പിന് ഒഴിച്ചുകൂടാനാകാത്തതാണ്​. ശുദ്ധമായ കുടിവെള്ളവും ഭക്ഷണവും ഉറപ്പാക്കുന്നതിനും വായു മലിനീകരണം കുറക്കുന്നതിനും പ്രാണികളുടെ അളവ് നിയന്ത്രിക്കുന്നതിനും പകര്‍ച്ചവ്യാധി നിയന്ത്രിക്കുന്നതിനും ഇത് അനിവാര്യമാണ്. ഇത്തരം തിരിച്ചറിവോടെയുള്ള പ്രവര്‍ത്തനമാണ് പൊതുജനങ്ങളില്‍ നിന്നുണ്ടാകേണ്ടത്. പ്രൈമറി സ്‌കൂളുകളില്‍ നിന്നുതന്നെ ഇത്തരമൊരു പൊതുബോധം കുട്ടികളില്‍ ഉണ്ടാക്കിയെടുക്കണം’’, എന്നിങ്ങനെ പ്രസംഗിച്ച മുഖ്യമന്ത്രി ​നോർവേ സന്ദര്‍ശനത്തെയും പരാമർശിച്ചു. മുഖ്യമന്ത്രിയുടെ മൗനത്തിനെതിരെ പ്രതിപക്ഷനേതാവ്​ വി.ഡി. സതീശനടക്കമുള്ളവരും കൊച്ചിയിലെ ജനങ്ങളും പ്രതിഷേധവുമായി രംഗത്തെത്തിയെങ്കിലും മുഖ്യമന്ത്രി നിശബ്​ദത തുടരുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pinarayi VijayanBrahmapuram fire
News Summary - Garbage management: The chief minister who blamed the people remained silent on the Brahmapuram disaster
Next Story