Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightപ്രധാനമന്ത്രീ,...

പ്രധാനമന്ത്രീ, വെറുപ്പ്​ പടർത്തുന്നവരോട്​ നിങ്ങൾ ദയ കാട്ടരുത്​...

text_fields
bookmark_border
പ്രധാനമന്ത്രീ, വെറുപ്പ്​ പടർത്തുന്നവരോട്​ നിങ്ങൾ ദയ കാട്ടരുത്​...
cancel

രാജ്യത്ത്​ വർധിച്ചുവരുന്ന അസഹിഷ്​ണുതയിലും വിദ്വേഷപ്രസംഗങ്ങളിലും ന്യൂനപക്ഷങ്ങൾക്കെതിരായ ആ ക്രമണങ്ങളിലും ആശങ്കയും ദുഃഖവുമറിയിച്ച്​ മുൻ നാവികസേന മേധാവി അഡ്​മിറൽ എൽ. രാംദാസ്​ പ്രധാനമന്ത്രി നരേന്ദ്ര ​േമ ാദിക്ക്​ എഴുതിയ തുറന്ന കത്ത്​...

എന്‍റെ പ്രിയ പ്രധാനമന്ത്രി,
അംബേദ്​കർ ജയന്തിയുടെ അന്ന്​ താങ്ക ൾ ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബാധന ചെയ്​തത്​ ഏറെ താൽപര്യത്തോടെയാണ്​ ഞാൻ കേട്ടത്​. എന്തൊക്കെയാലും, തങ്ങളുട െ ജോലി സ്​ഥലത്തുനിന്ന്​ മാറ്റപ്പെട്ട ദശലക്ഷക്കണക്കിന്​ പാവ​െപ്പട്ട തൊഴിലാളികളുടെ കാര്യത്തിൽ സർക്കാറി​​​ െൻറ പദ്ധതികളും ചുവടുവെപ്പുകളും സംബന്ധിച്ച്​ താങ്കൾ കൂടുതൽ കൃത്യമായ വിവരങ്ങൾ നൽകുന്നത്​ മറ്റുള്ള ഒരുപാട്​ പേ രെപ്പോലെ പ്രതീക്ഷയോടെ ഞാനും കാത്തുനിന്നിരുന്നു. ആ തൊഴിലാളികൾ തങ്ങൾ ജോലി ചെയ്യുന്ന സ്​ഥലത്തുതന്നെ താമസിക ്കാൻ നിർബന്ധിതമായ അവസ്​ഥയിലാണ്​. അവരിൽ കുറേ​േപർ നൂറുകണക്കിന്​ കിലോമീറ്ററുകൾക്ക്​ അപ്പുറത്തുള്ള വീടുകളിൽ ത ിരിച്ചെത്താൻ കുടുംബത്തോടൊ​പ്പം കാൽനട യാത്രക്കൊരുങ്ങുകയും ചെയ്​തു. മാധ്യമ വാർത്തകളിലും ലഭ്യമായ വിവരങ്ങളി ലും തെളിയുന്നത്​ ഊഹിക്കാവുന്നതിനുമപ്പുറത്തുള്ള ഹൃദയഭേദകമായ അവസ്​ഥയിലാണ്​ അവരെന്നാണ്​.

രാംദാസ്

മാർച ്ച്​ 27ന്​ ഞാൻ താങ്കൾക്കെഴുതിയ അവസാനകത്ത്​ ഓർമയിലുണ്ടാവുമല്ലോ. ബഹുമാനപ്പെട്ട പ്രതിരോധ മന്ത്രിക്കും മുഖ്യ സുരക്ഷാ മേധാവിക്കും കര, നാവിക, വ്യോമ സേനകളുടെ മേധാവിമാർക്കും അതി​​​െൻറ പകർപ്പുകൾ അയച്ചിരുന്നു. രാജ്യത്തുടനീളം വ്യാപിച്ചുകിടക്കുന്ന നമ്മുടെ സുരക്ഷാ സേനകളുടെ സാന്നിധ്യം തദ്ദേശ സ്​ഥാപനങ്ങൾക്ക്​ സഹായകരമായ രീതിയിൽ ഈ പ്രതിസന്ധി കാലത്ത്​ ഉപയോഗിക്കേണ്ടതി​​​െൻറ ആവശ്യകതയെ കുറിച്ചാണ്​ അതിൽ പ്രതിപാദിച്ചിരുന്നത്​. പ്രാദേശിക അധികൃതരുടെ അഭ്യർഥനക്ക്​ കാത്തുനിൽക്കാതെ തന്നെ അത്തരം സഹായങ്ങൾ ലഭ്യമാക്കുന്നതിനെ കുറിച്ചാണ്​ കത്തിൽ സൂചിപ്പിച്ചത്​. പല വിധത്തിലും ഈ സഹായങ്ങൾ ലഭ്യമാക്കാവുന്നതാണ്​. സാമൂഹിക അടുക്കളകളുടെ നടത്തിപ്പ്​, ഭക്ഷണ വിതരണം, ആശുപത്രികളുടെ അടിസ്​ഥാന സൗകര്യ വികസനം, ആതുരസേവനം തുടങ്ങി വിവിധ മേഖലകളിൽ സേനയുടെ സഹായം തേടാം.

മു​െമ്പാന്നുമില്ലാത്ത രീതിയിലുള്ള ഏറ്റവും കടുത്ത സാഹചര്യങ്ങളിലൂടെയാണ്​ രാജ്യം ഇപ്പോൾ കടന്നുപോകുന്നതെന്ന എ​​​െൻറ നിരീക്ഷണ​േത്താട്​ താങ്കളും യോജിച്ചേക്കും. പൊടുന്നനെ ലോക്​ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്നുള്ള സങ്കീർണ സാഹചര്യങ്ങൾ കടുത്ത ദാരിദ്ര്യത്തിലേക്കു കൂടിയാണ്​ കാര്യങ്ങളെ കൊണ്ടെത്തിച്ചത്​. ഈ അവസ്​ഥയിൽ രാജ്യത്തെ ഭക്ഷ്യധാന്യ ഗോഡൗണുകളിലെ കരുതൽ​ ശേഖരത്തിൽ ഒരു ഭാഗം റേഷൻ കാർഡ്​ ഉള്ളവരും ഇല്ലാത്തവരുമായ ദുരിതബാധിതർക്ക്​ എത്രയുംപെ​ട്ടെന്ന്​ ലഭ്യമാക്കണം.

സായുധസേനകൾ ഇപ്പോൾതന്നെ ആതുരശുശ്രൂഷ, വൈദ്യം, ക്വാറൻറീൻ കേന്ദ്രങ്ങൾ, എക്​സ്​ട്രാ ബെഡുകൾ തുടങ്ങിയവക്കായി ഏറെ സ്​തുത്യർഹമായ രീതിയിൽ പ്രവർത്തിക്കുന്നുവെന്ന്​ എനിക്ക്​ ബോധ്യമുണ്ട്​. മഹത്തായ സേവനത്തി​​​െൻറ പാരമ്പര്യം പിന്തുടരുകയാണവർ. ഈ മഹാമാരിയെ ചെറുക്കാൻ പ്രതിരോധ വകുപ്പിലെ അങ്ങയുടെ ടീം കാഴ്​ചവെക്കുന്ന മികച്ച പ്രകടനത്തെ ഞാൻ അഭിനന്ദിക്കുന്നു. ഏതു സമയത്തും സേവന സന്നദ്ധത ഉറപ്പുവരുത്തി അവർ സജ്ജരുമാണ്​. ഒ​ട്ടേറെ സംസ്​ഥാന, ജില്ല ഭരണകൂടങ്ങളും സന്നദ്ധ സംഘടനകളും പൊതു സമൂഹവും മത സംഘടനകളും നടത്തിവരുന്ന ഉജ്ജ്വല പ്രവർത്തനങ്ങളെയും ഞാൻ പ്രകീർത്തിക്കുന്നു.

നേവിയുടെ മുൻ തലവനായ ഞാൻ സ്വാതന്ത്ര്യലബ്​ധിക്കുപിന്നാലെ 1949ലാണ്​ ഇന്ത്യൻ ആംഡ്​ ഫോഴ്​സിൽ (നേവി) ചേർന്നത്​. രാഷ്​ട്രപിതാവി​​​െൻറ കൊലപാതകത്തി​​​െൻറ ഞെട്ടൽ ഇ​േപ്പാഴും എ​​​െൻറ ഓർമയിലുണ്ട്​. ആ കനത്ത ആഘാതത്തിനുശേഷവും നമ്മൾ, ഇന്ത്യയിലെ ജനങ്ങൾ ബാബാ സാഹബ്​ അംബേദ്​കറുടെ നേതൃത്വത്തിൽ തയാറാക്കിയ ഭരണഘടനയുടെ സ്വീകാര്യതയിലൂന്നി ഉണർവ്​ വീണ്ടെടുത്തു. ഇന്ത്യയിലെ ജനങ്ങളുടെ മനസ്സിലുണ്ടായിരുന്ന തുല്യതയെന്ന കാഴ്​ചപ്പാടായിരുന്നു നമ്മെ നയിച്ചത്​. രാജ്യത്തെ സായുധ സേനകൾക്ക്​ മാർഗദർശനം നൽകിയ ദീപസ്​തംഭവും അതായിരുന്നു.

എന്നാൽ, നമ്മുടെ സമൂഹത്തിൽ​ ഇ​േപ്പാൾ വളർന്നുവരുന്ന അസഹിഷ്​ണുതയിൽ എനിക്ക്​ അഗാധമായ ദുഃഖവും ആശങ്കയുമുണ്ട്​. മതത്തി​​​െൻറ ഉപയോഗവും ദുരുപയോഗവും വിദ്വേഷ പ്രസംഗങ്ങളും ന്യൂനപക്ഷങ്ങൾ​െക്കതിരായ-പ്രത്യേകിച്ച്​ മുസ്​ലിംകൾക്കെതിരെ- ആക്രമണങ്ങളും ഏറെ ദുഃഖകരമാണ്​. നമ്മുടെ സായുധസേനയിലെ ഒ​േട്ടറെപ്പേർ മുസ്​ലിംകളാണെന്നത്​ അവർ മറന്നുപോകുന്നു. കൊറോണ​ൈവറസ്​ ബാധയെന്ന മഹാമാരിയെ നമ്മൾ ഒറ്റക്കെട്ടായി ചെറുത്തുതോൽപിക്കണം. എല്ലാ മതങ്ങളിലെയും പ്രദേശങ്ങളിലെയും വിഭാഗങ്ങളിലെയും ആളുകളെയും ഒന്നിച്ചണിനിരത്തിയാവണം അതിനെ ചെറുക്കേണ്ടത്​. കോവിഡ്​ മഹാമാരിക്കെതിരായ ഇന്ത്യയുടെ പ്രതിരോധം രാജ്യാന്തര സമൂഹം സൂക്ഷ്​മതയോടെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഈ സമയത്ത്​ വ്യാജവാർത്തകൾ നിറയുന്നതും അനർഥകാരിയായ ആശയപ്രചാരണം ചില ഐ.ടി ഓപറേറ്റർമാർ അഴിച്ചുവിടുന്നതും നമ്മുടെ രാജ്യത്തി​​​െൻറ വിശ്വാസ്യതയെ ദോഷകരമായി ബാധിക്കും.

പ്രധാനമന്ത്രിജീ, ഇന്ത്യൻ ഭരണഘടനയിലുള്ള വിശ്വാസം നിങ്ങൾ ആവർത്തിച്ച്​ ഉറപ്പിക്കാറുണ്ട്​. അതിലടങ്ങിയിട്ടുള്ള നീതി, സമത്വം, സ്വാതന്ത്ര്യം എന്നിവയുടെ -ചുരുക്കത്തിൽ ‘വസുദേവ കുടുംബകം’-മൂല്യങ്ങളും നിങ്ങൾ ഉയർത്തിക്കാട്ടാറുണ്ട്​. ഏതെങ്കിലും വ്യക്​തിക്കെതിരെയോ, സമുദായത്തിനെതിരെയോ, പ്രദേശത്തിനെതിരെയോ മുൻവിധിയോടെ ആരെങ്കിലും അന്യായമായി പ്രവർത്തിക്കുന്ന പക്ഷം താങ്കളുടെ സർക്കാറും പാർട്ടിയും ചുറുചുറുക്കോടെയും ഉറച്ച ബോധ്യത്തോടെയും അവർക്കെതിരെ ശക്​തമായ നിലപാടുമായി രംഗത്തുവരുമെന്ന്​ എനിക്ക്​ ആത്​മവിശ്വാസമുണ്ട്​. മതം, ജാതി, വർഗം, തൊഴിൽ തുടങ്ങിയവയുടെ അടിസ്​ഥാനത്തിലുള്ള അസഹിഷ്​ണുത പ്രകടിപ്പിക്കുന്നവരോടും വെറുപ്പ്​ പടർത്തുന്നവരോടും നിങ്ങൾ ഒട്ടും ദയ കാണിക്കില്ലെന്നാണ്​ ഞാൻ കരുതുന്നത്​.

തങ്ങളുടെ ഭിന്നിപ്പി​​​െൻറ ​അജണ്ട പടർത്താൻ ചിലർ ഈ സാഹചര്യത്തെ അനുകൂലമായിക്കണ്ട്​ പല തലങ്ങളിലും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്​. സാമൂഹിക മാധ്യമങ്ങളടക്കം മുഴുവൻ മീഡിയയും പക്ഷപാതപരമല്ലാത്ത, സത്യസന്ധമായ വാർത്തകൾക്കായി യോജിച്ചുനിൽക്കേണ്ട സമയമാണിത്​.

നാവിക സേനയുടെ മുൻ മേധാവിയെന്ന നിലയിൽ മേൽപറഞ്ഞ കാര്യങ്ങൾ ബോധിപ്പിക്കുകയെന്നത്​ എ​​​െൻറ കർത്തവ്യമായി കരുതുന്നു. ഇവ അങ്ങയുടെ സത്വര പരിഗണനക്ക്​ സമർപ്പിക്കുന്നതോടൊപ്പം ഉചിതമായ തിരുത്തൽ നടപടികൾ സ്വീകരിക്കുമെന്നും പ്രതീക്ഷിക്കുന്നു. തപാൽ, സ്​പീഡ്​ പോസ്​റ്റ്​, കൊറിയർ സേവനങ്ങൾ നിലവിൽ ലഭ്യമല്ലാത്ത സാഹചര്യത്തിലാണ്​ ഇ​െതാരു തുറന്ന കത്തായി മാറ്റാനുള്ള സ്വാതന്ത്ര്യമെടുത്തതെന്നും ചൂണ്ടിക്കാട്ട​ട്ടെ...
സ്​നേഹാദരങ്ങളോടെ,
വിശ്വസ്​തൻ
എൽ. രാംദാസ്​

കടപ്പാട് thewire.in


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiMalayalam ArticleNavy chieframdas
News Summary - Former Navy Chief Ramdas Writes to PM-malayalam article
Next Story