Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഇ​നി സം​വ​ര​ണ മ​തി​ൽ...

ഇ​നി സം​വ​ര​ണ മ​തി​ൽ പ​ണി​യാം

text_fields
bookmark_border
ഇ​നി സം​വ​ര​ണ മ​തി​ൽ പ​ണി​യാം
cancel

ശ​ബ​രി​മ​ല​യി​ലെ സ്​​ത്രീപ്ര​വേ​ശ​നത്തി​നു വേ​ണ്ടി​യു​ള്ള മു​ന്നേ​റ്റം സ​വ​ർ​ണാ​ധി​പ​ത്യ​ത്തി​നെ​തി​ര ാ​യ സ​മ​ര​മെ​ന്ന നി​ല​ക്കാ​ണ് ഇ​ട​തു​പ​ക്ഷം വ്യാ​ഖ്യാ​നി​ക്കു​ന്ന​ത്. എ​ന്നാ​ൽ, സ​വ​ർ​ണാ​ധി​പ​ത്യ​ത്തി​നെ ​തി​രാ​യ ഏ​റ്റ​വും മി​ക​ച്ച ഭ​ര​ണ​ഘ​ട​ന ആ​യു​ധ​മാ​യ സം​വ​ര​ണം അ​തേ ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​റി​നാ​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വെ​ല്ലു​വി​ളി​ക്ക​പ്പെ​ടു​ന്ന സ​ന്ദ​ർ​ഭം കൂ​ടി​യാ​ണി​ത്. കേ​ര​ള അ​ഡ്മി​നി​സ്​േ​ട്ര​റ്റിവ് സ​ർ​ വി​സി​ലേ​ക്കു​ള്ള (കെ.​എ.​എ​സ്) പ്ര​വേ​ശ​നന​ട​പ​ടി​ക​ളു​ടെ അ​വ​സാ​നഘ​ട്ട​ത്തി​ലേ​ക്ക് സ​ർ​ക്കാ​ർ ക​ട​ന്നി​ രി​ക്കു​ക​യാ​ണ്. ബ്യൂ​റോ​ക്ര​സി എ​ന്ന അ​ധി​കാ​ര വ്യ​വ​സ്​​ഥ​യി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ളു​ണ്ടാ​ക്കു​ന്ന ചു​വ ​ടാ​ണ് കെ.​എ.​എ​സ്. എ​ന്നാ​ൽ, അ​ത്ത​ര​മൊ​രു അ​ധി​കാ​ര ഘ​ട​ന​യി​ൽനി​ന്ന് ദ​ലി​ത്, മു​സ്​​ലിം, പി​ന്നാ​ക്ക സ​മൂ​ഹ​ങ്ങ​ളെ പ​ര​മാ​വ​ധി മാ​റ്റി​നി​ർ​ത്താ​നു​ള്ള ച​ട്ട​ങ്ങ​ളാ​ണ് വ​രാ​ൻ പോ​കു​ന്ന​ത്. കെ.​എ.​എ​സി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം മൂന്നു സ്​​ട്രീ​മു​ക​ളാ​ക്കി തി​രി​ച്ച് അ​തി​ൽ ഒ​രു സ്​​ട്രീ​മി​ൽ മാ​ത്രം സം​വ​ര​ണം ന​ട​പ്പാ​ക്കാ​നു​ള്ള പ​ദ്ധ​തി ല​ളി​ത​മാ​യി പ​റ​ഞ്ഞാ​ൽ സി​വി​ൽ സ​ർ​വിസ്​ അ​ധി​കാ​രഘ​ട​ന​യി​ൽനി​ന്ന് ദീ​ർ​ഘ​കാ​ല​ത്തേ​ക്ക് പി​ന്നാ​ക്കവി​ഭാ​ഗ​ങ്ങ​ളെ മാ​റ്റിനി​ർ​ത്താ​നും മു​ന്നാ​ക്ക ആ​ധി​പ​ത്യം ഇ​നി​വ​രു​ന്ന കാ​ല​ത്തും അ​ര​ക്കി​ട്ടു​റ​പ്പി​ക്കാ​നു​മു​ള്ള നി​ഗൂ​ഢ പ​ദ്ധ​തി​യാ​ണ്.

ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ സ​വ​ർ​ണാ​ധി​പ​ത്യ​ത്തി​നെ​തി​രെ പി​ന്നാ​ക്ക, ദ​ലി​ത് വി​ഭാ​ഗ​ങ്ങ​ളെ സം​ഘ​ടി​പ്പി​ച്ച് സ​മ​ര​മു​ന്ന​ണി​യു​ണ്ടാ​ക്കു​ന്ന അ​തേ ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​ർ ത​ന്നെ​യാ​ണ് ഇ​ത് ചെ​യ്യു​ന്ന​തെ​ന്ന​താ​ണ് കൗ​തു​ക​ക​രം. സാ​മു​ദാ​യി​ക സം​വ​ര​ണം എ​ന്ന ആ​ശ​യ​ത്തോ​ട് ഇ​ട​തു​പ​ക്ഷം പൊ​തു​വെ​യും സി.​പി.​എം വി​ശേ​ഷി​ച്ചും സ്വീ​ക​രി​ക്കു​ന്ന നി​ഷേ​ധാ​ത്മക​ നി​ല​പാ​ട് സു​വി​ദ​ിത​മാ​ണ്. എ​ന്നാ​ൽ, അ​ത്ത​രം നി​ല​പാ​ടു​ക​ൾ​ക്ക് പ്രാ​യോ​ഗി​ക വേ​ഗ​ം വ​ന്ന കാ​ല​മാ​ണ് പി​ണ​റാ​യി വി​ജ​യ​​​​െൻറ ഭ​ര​ണ​കാ​ലം. അ​ങ്ങനെ​യാ​ണ് മ​ഹാ​ഭൂ​രി​പ​ക്ഷ​വും സ​വ​ർ​ണ സ​മു​ദാ​യ​ങ്ങ​ൾ അ​ട​ക്കി​വാ​ഴു​ന്ന ദേ​വ​സ്വം ബോ​ർ​ഡി​ൽ പി​ന്നെ​യും മു​ന്നാ​ക്ക സം​വ​ര​ണം ന​ട​പ്പാക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ക്കു​ന്ന​ത്. അ​തി​​​​െൻറ തു​ട​ർ​ച്ച​യെ​ന്ന നി​ല​ക്കുത​ന്നെ​യാ​ണ് കെ.​എ.​എ​സി​ൽ സം​വ​ര​ണം വെ​റും 16.5 ശ​ത​മാ​ന​ത്തി​ൽ മാ​ത്രം ഒ​തു​ക്കാ​ൻ പ​ദ്ധ​തി​യി​ട്ടുകൊ​ണ്ടു​ള്ള ച​ട്ട​ങ്ങ​ൾ രൂ​പ​പ്പെ​ടു​ത്തു​ന്ന​ത്.

പ​ല വി​ഷ​യ​ങ്ങ​ളി​ലും പൊ​തു​വെ ഇ​ട​തു​പ​ക്ഷവി​രു​ദ്ധ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്ന​വ​രാ​ണ് ന​മ്മു​ടെ നാ​ട്ടി​ലെ ദ​ലി​ത് സം​ഘ​ട​ന​ക​ളും ബു​ദ്ധി​ജീ​വി​ക​ളും. അ​വ​ർ​ക്ക് അ​തി​ന് അ​വ​രു​ടേതാ​യ ന്യാ​യ​ങ്ങ​ളു​മു​ണ്ട്. എ​ന്നാ​ൽ, കേ​ര​ള​ത്തി​ലെ ദ​ലി​ത് പ്ര​സ്​​ഥാ​ന​ങ്ങ​ളും ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​റും ഏ​റ്റ​വും ന​ല്ല ഹൃ​ദ​യൈ​ക്യ​ത്തി​ൽ വ​ന്ന കാ​ല​മാ​ണ് ശ​ബ​രി​മ​ല വി​വാ​ദ കാ​ലം. നി​ശ്ച​യ​മാ​യും ശ​ബ​രി​ല വി​ഷ​യ​ത്തി​ൽ പി​ണ​റാ​യി വി​ജ​യ​ൻ സ്വീ​ക​രി​ച്ച ദൃ​ഢ​ത​യു​ള്ള പ​ല നി​ല​പാ​ടു​ക​ളും സ​വ​ർ​ണഭാ​വ​ന​യു​ടെ മ​സ്​​ത​ക​ത്തി​ൽ പ്ര​ഹ​രി​ക്കു​ന്ന​താ​യി​രു​ന്നു. അ​ത് സ്വാ​ഭാ​വി​ക​മാ​യും ദ​ലി​ത​രെ ആ​ക​ർ​ഷി​ച്ചി​ട്ടു​മു​ണ്ട്. അ​ങ്ങനെ​യാ​ണ് ന​വോ​ത്ഥാന മൂ​ല്യസം​ര​ക്ഷ​ണ സ​മി​തി, വ​നി​താമ​തി​ൽ തു​ട​ങ്ങി​യ സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ളു​മാ​യി അ​വ​ർ അ​സാ​ധാ​ര​ണ​മാംവി​ധം സ​ഹ​ക​രി​ച്ച​ത്. എ​ന്നാ​ൽ, പു​റ​മേ​ക്ക് ന​വോ​ത്ഥാനം പ​റ​യു​മ്പോ​ൾ ത​ന്നെ​യാ​ണ് ദ​ലി​ത്, പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളെ സി​വി​ൽ സ​ർ​വിസ്​ അ​ധി​കാ​രഘ​ട​ന​യി​ൽനി​ന്ന് സ​ർ​വ​കാ​ല​ത്തേ​ക്കു​മാ​യി പു​റത്തു​നി​ർ​ത്താ​നു​ള്ള ഗൂ​ഢപ​ദ്ധ​തി​ക​ൾ കെ.​എ.​എ​സി​​​​െൻറ പേ​രി​ൽ അ​ണി​യ​റ​യി​ൽ ഒ​രു​ക്ക​പ്പെ​ട്ട​ത്.

ഇ​പ്പോ​ൾ ആ ​പ​ദ്ധ​തി​ക​ൾ അ​തി​​​​െൻറ അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ന്നി​രി​ക്കു​ക​യാ​ണ്. അ​താ​യ​ത്, സം​വ​ര​ണ സ​മു​ദാ​യ​ങ്ങ​ൾ അ​വ​രു​ടെ ഭ​ര​ണ​ഘ​ട​ന അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​നാ​യി വ​ൻ​മ​തി​ൽ പ​ണി​യേ​ണ്ട സ​ന്ദ​ർ​ഭ​മാ​ണി​ത്. കെ.​എ.​എ​സി​ലെ ര​ണ്ടു സ്​​ട്രീ​മു​ക​ളി​ൽ സം​വ​ര​ണം വേ​ണ്ടെ​ന്നുവെ​ക്കു​ന്ന സ്​​പെഷൽ റൂ​ൾ​സി​നെ​തി​രെ നി​യ​മ സെ​ക്ര​ട്ട​റി, ന്യൂ​ന​പ​ക്ഷ ക​മീ​ഷ​ൻ, പ​ട്ടി​ക വി​ഭാ​ഗ സെ​ക്ര​ട്ട​റി എ​ന്നീ ഔ​ദ്യോ​ഗി​ക സം​വി​ധാ​ന​ങ്ങ​ൾ നി​ല​പാ​ടെ​ടു​ത്തി​ട്ടും പു​ന​ഃപ​രി​ശോ​ധ​ന​ക്ക് സ​ർ​ക്കാ​ർ സ​ന്ന​ദ്ധ​മാ​യി​ട്ടി​ല്ല. സി.​പി.​എം അ​നു​കൂ​ല സം​ഘ​ട​ന​യാ​യ പ​ട്ടി​കജാ​തി ക്ഷേ​മസ​മി​തി​യും സ​ർ​ക്കാ​റി​ന് നി​വേ​ദ​നം ന​ൽ​കി​യെ​ങ്കി​ലും അ​ത് ഗൗ​നി​ച്ച​തേ​യി​ല്ല. പ​ത്ര​ക്കാ​രെ വി​ളി​ച്ചുപ​റ​ഞ്ഞ് ഇ​തി​നെ​തി​രെ വാ​ർ​ത്ത​യെ​ഴു​തി​ക്കു​ക മാ​ത്ര​മാ​ണ് ആ ​സം​ഘ​ട​ന​യു​ടെ നേ​താ​ക്ക​ൾ ഇ​പ്പോ​ൾ ചെ​യ്യു​ന്ന​ത്. കെ.​എ.​എ​സി​ലെ ര​ണ്ടും മൂ​ന്നും സ്​​ട്രീ​മു​ക​ളി​ലെ നി​യ​മ​നം ബൈട്രാ​ൻ​സ്​​ഫ​ർ നി​യ​മ​ന​മാ​ണെ​ന്ന തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തി, ബൈട്രാ​ൻ​സ്​​ഫ​റി​ൽ സം​വ​ര​ണ​ത്തി​​​​െൻറ ആ​വ​ശ്യ​മി​ല്ലെ​ന്ന അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ലി​​​​െൻറ അ​വ്യ​ക്തമാ​യ നി​യ​മോ​പ​ദേ​ശ​ത്തി​​​​െൻറ ബ​ല​ത്തി​ലാ​ണ് കെ.​എ.​എ​സി​ൽ സം​വ​ര​ണം അ​ട്ടി​മ​റി​ക്കാ​നു​ള്ള പ​ദ്ധ​തി​യു​മാ​യി സ​ർ​ക്കാ​ർ മു​ന്നോ​ട്ടുപോ​കു​ന്ന​ത്.

‘സം​വ​ര​ണ അ​ട്ടി​മ​റി’ എ​ന്ന് പ​ത്രഭാ​ഷ​യി​ൽ വി​ശേ​ഷി​പ്പി​ക്കു​ന്ന സം​ഗ​തി യ​ഥാ​ർ​ഥ​ത്തി​ൽ മെ​റി​റ്റ് അ​ട്ടി​മ​റി​യാ​ണ്. ആ ​പ​രി​പാ​ടി​യാ​ക​ട്ടെ, ക​ഴി​ഞ്ഞ കു​റെ കാ​ല​മാ​യി അ​ഭം​ഗു​രം തു​ട​രു​ന്നു​മു​ണ്ട്. അ​ടു​ത്ത കാ​ല​ത്താ​യി, പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളി​ലു​ണ്ടാ​യ വി​ദ്യ​ാഭ്യാ​സ വ​ള​ർ​ച്ച​യു​ടെ ഫ​ല​മാ​യി അ​ത്ത​രം സ​മൂ​ഹ​ങ്ങ​ളി​ൽ നി​ന്ന് ജ​ന​റ​ൽ കാ​റ്റ​ഗ​റി​യി​ൽ ത​ന്നെ ഉ​ദ്യോ​ഗം നേ​ടു​ന്ന​വ​രു​ടെ എ​ണ്ണം ചെ​റി​യതോ​തി​ൽ വ​ർ​ധി​ച്ചി​ട്ടു​ണ്ട്. അ​പ്പോ​ൾ പി​ന്നെ ഈ ​അ​ട്ടി​മ​റി​യു​ടെ മ​ട്ടും മാ​റി. പി.​എ​സ്.​സി റാ​ങ്ക് ലി​സ്​റ്റ്​ വ​രു​ന്ന മു​റ​ക്കുത​ന്നെ അ​ത് എ​ത്തേ​ണ്ട സ്​​ഥ​ല​ങ്ങ​ളി​ൽ എ​ത്തു​ന്നു. അ​ങ്ങനെ ജ​ന​റ​ൽ കാ​റ്റ​ഗ​റി​യി​ൽ പി​ന്നാ​ക്ക​ക്കാ​ർ കൂ​ടു​ത​ലു​ണ്ടെ​ങ്കി​ൽ ആ ​ലി​സ്​റ്റ്​ പ​ലത​ര​ത്തി​ൽ വൈ​കി​പ്പി​ക്ക​പ്പെ​ടു​ന്നു. അ​ത്ത​രം ലി​സ്​റ്റുക​ൾ അ​ന​ന്ത​മാ​യ കോ​ട​തിവ്യ​വ​ഹാ​ര​ങ്ങ​ളി​ലേ​ക്ക് എ​ടു​ത്തെ​റി​യ​പ്പെ​ടു​ന്ന​താ​ണ് പി​ന്നീ​ട് കാ​ണാ​ൻ ക​ഴി​യു​ക. അ​താ​യ​ത്, എ​ൻ.​എ​സ്.​എ​സ്​ പോ​ലെ​യു​ള്ള മു​ന്നാ​ക്കസം​ഘ​ട​ന​ക​ളു​ടെ താ​ൽ​പ​ര്യ​ത്തി​ന് വി​രു​ദ്ധ​മാ​യ ലി​സ്​റ്റാ​ണ് വ​ന്ന​തെ​ങ്കി​ൽ ആ ​ലി​സ്​റ്റി​​​െൻറ ഗ​തി ക​ട്ട​പ്പൊ​ക ത​ന്നെ.

മ​റ്റൊ​ര​ർ​ഥ​ത്തി​ൽ, പെ​രു​ന്ന ആ​സ്​​ഥാ​ന​മാ​യു​ള്ള എ​ൻ.​എ​സ്.​എ​സി​​​​െൻറ വെ​റു​മൊ​രു സ​ബ്​സ​​​െൻറർ എ​ന്ന മ​ട്ടി​ലേ​ക്ക് മാ​റു​ക​യാ​ണ് പ​ല​പ്പോ​ഴും തി​രു​വ​ന​ന്ത​പു​ര​ത്തെ പി.​എ​സ്.​സി ആ​സ്​​ഥാ​നം. അ​ങ്ങനെ​യാ​ണ് പ​ലരീ​തി​യി​ലു​ള്ള മെ​റി​റ്റ് അ​ട്ടി​മ​റി​ക​ൾ അ​നൗ​ദ്യോ​ഗി​ക​മാ​യി അ​ഭം​ഗു​രം തു​ട​രു​ന്ന​ത്. അ​തി​നി​ടെ​യാ​ണ് സ​ർ​ക്കാ​റി​​​​െൻറത​ന്നെ മു​ൻ​കൈയിൽ സം​വ​ര​ണ അ​ട്ട​ിമ​റി​ക്കു​ള്ള ഔ​ദ്യോ​ഗി​ക പ​ദ്ധ​തി​ക​ൾ കെ.​എ.​എ​സി​ൽ ത​യാ​റ​ാക്കപ്പെ​ട്ടി​രി​ക്കു​ന്ന​ത്. ശ​ബ​രി​മ​ല സീ​സ​ൺ ര​ണ്ടാ​ഴ്ച കൊ​ണ്ട് തീ​രും. ന​വോ​ത്ഥാന ഉ​ത്സാ​ഹ​ത്തി​മ​ിർ​പ്പും അ​തോ​ടെ അ​വ​സാ​നി​ക്കും. പ​ക്ഷേ, ഈ ​ഉ​ത്സാഹ​ത്തി​മ​ിർ​പ്പ് തീ​രു​ന്ന​തി​നുമു​മ്പ് ത​ന്നെ ബ്യൂ​റോ​ക്ര​സി​യു​ടെ സ​ന്നി​ധാ​ന​ത്തുനി​ന്ന് പി​ന്നാ​ക്ക​ക്കാ​രെ പ​ടി​യ​ട​ച്ച് പു​റ​ത്താ​ക്കു​ന്ന കെ.​എ​.​എ​സ്​ സ്​​പെ​ഷൽ റൂ​ൾ​സ്​ പു​റ​ത്തി​റ​ങ്ങി​യി​രി​ക്കും. അ​തി​നാ​ൽ, പി​ന്നാ​ക്ക​ക്കാ​ർ, ന​വോ​ത്ഥാന​ത്തി​നാ​യി ശ​ബ​രി​മ​ല​യി​ലേ​ക്ക് നോ​ക്കി​യി​രി​ക്കു​ന്ന​തി​നു പ​ക​രം, തി​രു​വ​ന​ന്ത​പു​രം പ​ട്ട​ത്തെ പി.​എ​സ്.​സി ആ​സ്​​ഥാ​ന​ത്തേ​ക്ക് ക​ണ്ണുന​ട്ടി​രി​ക്കു​ക. അ​തി​ന് ചു​റ്റും സം​വ​ര​ണ മ​തി​ൽ പ​ണി​യു​ക.

പിൻകുറി: സാമ്പത്തിക സംവരണത്തിനായുള്ള ഭരണഘടന ഭേദഗതിക്ക് കേന്ദ്രമന്ത്രിസഭ പച്ചക്കൊടി കാട്ടിയിരിക്കെ സംവരണ രാ ഷ്​ട്രീയം കൂടുതൽ പ്രസക്തമാവുകയാണ്. ശബരിമലയിൽ മുഖാമുഖം നിന്ന സംഘ്പരിവാറും കമ്യൂണിസ്​റ്റുകളും ഇക്കാര്യത്തിൽ ഭായി ഭായി ആണ്. അതായത്, സവർണ മേധാവിത്വത്തിനെതിരെ ഇടതുപക്ഷത്തോടൊപ്പം വനിതാമതിൽ കെട്ടാൻ പോയവരൊക്കെ തിരിച്ചുവന്ന് സംവരണ മതിലി​​​െൻറ പണി തുടങ്ങാൻ സമയമായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:reservationMalayalam ArticleFinancial Reservation
News Summary - Financial Reservation Reservation -Malayalam Article
Next Story