Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഇത് ‘ഉണർവുകളെ’ക്കൂടി...

ഇത് ‘ഉണർവുകളെ’ക്കൂടി ഭയക്കേണ്ട കാലം

text_fields
bookmark_border
ഇത് ‘ഉണർവുകളെ’ക്കൂടി ഭയക്കേണ്ട കാലം
cancel

ബി.ബി.സി വെബ്​​സൈറ്റിൽ അടുത്തിടെ പ്രഫ. റിച്ചാർഡ് യങ്​സി​​​​െൻറ ഒരു ലേഖനം പ്രസിദ്ധീകരിച്ചു വരുകയുണ്ടായി. ധനിക-ദരിദ്ര രാജ്യമെന്ന വ്യത്യാസമില്ലാതെ ലോകമാകെ വ്യാപിച്ചുകൊണ്ടിരിക്കുന്ന തീവ്ര വലതുപക്ഷ രാഷ്​​ട്രീയ വേലിയേറ്റവുമായി ബന്ധപ്പെട്ട ചില നിർണായക നിരീക്ഷണങ്ങളായിരുന്നു അതിൽ. നവ യാഥാസ്ഥിതിക സംഘങ്ങളും അതിലെ നേതാക്കളും കൂടുതൽ കരുത്തരാവുന്നതിലും പ്രത്യക്ഷാധികാരം കൈപ്പിടിയിലാക്കുന്നതിലും സാധാരണ/മധ്യവർഗ ജനതയുടെ ‘കൈയയച്ചുള്ള സംഭാവനകളെ’ക്കുറിച്ചുള്ള വലിയൊരു യാഥാർഥ്യം അത് മുന്നോട്ടുവെക്കുന്നു.

റിച്ചാർഡ് യങ്​സ്​ ഉദാഹരണമായി എടുത്തുകാട്ടിയത് ബ്രസീലിനെയാണ്. അവിടെ ആഴ്ചകൾക്കുമുമ്പ് നടന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ വിജയിച്ച വലതുപക്ഷ സ്ഥാനാർഥി ജയ്​ർ ബൊൽസൊനാരോയെക്കുറിച്ച് അദ്ദേഹം പറയുന്നു. വളരെ പെ​െട്ടന്നായിരുന്നു ‘ഉഷ്ണമേഖലയിലെ ട്രംപ്’ എന്നറിയപ്പെടുന്ന ബൊൽസൊനാരോയുടെ ഉദയം. അതി​​​​െൻറ പിന്നിലാവ​െട്ട അവിടത്തെ ശക്തമായ സാമൂഹിക പ്രസ്ഥാനങ്ങളും. അത്തരം മധ്യവർഗ സംഘങ്ങളുടെ ശക്തി ബ്രസീലിൽ മാത്രമല്ല, പോളണ്ട്​ മുതൽ തായ്​ലൻഡ്​, ഇന്ത്യ വരെയും ഇന്ന് ലോകം കണ്ടുകൊണ്ടിരിക്കുന്നതായും റിച്ചാർഡ് എഴുതുന്നു.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി കടുത്ത യാഥാസ്ഥിതിക രാഷ്​​ട്രീയക്കാർ പല രാജ്യങ്ങളുടെയും തലപ്പത്തേക്ക് ‘കരിസ്മാറ്റിക് ലീഡേഴ്സ്’ എന്ന തിളക്കത്തോടെ കയറിവരുന്നു. ഇന്ത്യയിൽ നരേന്ദ്ര മോദിയും യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപും ഹംഗേറിയൻ പ്രധാനമന്ത്രി വിക്ടർ ഒാർബാനും അതിലെ എടുത്തുപറയാവുന്ന ഉദാഹരണങ്ങൾ. ബ്രസീലിൽ ഇടതുപക്ഷ പാർട്ടിയുടെ പ്രസിഡൻറ് ദിൽമ റൂസഫിനെ പുറത്താക്കാനിടയാക്കിയ പ്രക്ഷോഭം, യുക്രെയ്​നിൽ ശക്തിപ്പെടുന്ന തീവ്ര ദേശീയവാദം, തായ്​ലൻഡിൽ യാഥാസ്ഥിതിക സാമൂഹിക പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ ​െസെനിക ഭരണകൂടത്തെ പിന്തുണക്കുന്ന ജനാധിപത്യവിരുദ്ധ പ്രക്ഷോഭം, ഇന്ത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണക്കുന്ന ഹിന്ദുത്വ ദേശീയവാദികളുടെ വർധിച്ചുവരുന്ന സ്വാധീനം... ഇവയിലെല്ലാം ഇൗ സിവിൽ സമൂഹത്തി​​​​െൻറ പങ്കിനെക്കുറിച്ച് റിച്ചാർഡ് ചൂണ്ടിക്കാട്ടുന്നു. സിവിൽ സമൂഹം എന്നു വിളിച്ചിരുന്ന ജനവിഭാഗം വർഷങ്ങളായി ലിബറൽ, മനുഷ്യാവകാശങ്ങളെ പിന്തുണക്കുന്നവർ, ജനാധിപത്യ പരിഷ്കരണം, ന്യൂനപക്ഷ സംരക്ഷണം തുടങ്ങിയ പദാവലികളുമായി ചേർത്തുവെച്ച് വായിക്കപ്പെടുന്നവരായിരുന്നു.

എന്നാൽ, ഇന്നത്തെ സിവിൽ സമൂഹം വ്യത്യസ്ത ആശയങ്ങളെയും രാഷ്​​ട്രീയ താൽപര്യങ്ങളെയും പേറുന്നവരായി വിഘടിച്ചിരിക്കുന്നു. ഇതാവ​െട്ട, തീവ്ര വംശീയ വലതുപക്ഷ ആശയങ്ങൾക്ക് വളരെ വേഗത്തിൽ വേരോട്ടം കിട്ടുന്നതിനുള്ള സാഹചര്യവും ഒരുക്കുന്നു. അടിസ്ഥാന വർഗ ജനവിഭാഗങ്ങൾപോലും മധ്യവർഗകേന്ദ്രിത രാഷ്​​ട്രീയത്തി​​​​െൻറ കെണിയിൽ വീണുപോവുന്നു എന്നതാണ് ഇതിലെ ഏറ്റവും വലിയ വിഷമസന്ധി. ഭൂപ്രദേശങ്ങളിലും സംസ്കാരത്തിലും വ്യത്യസ്തത പുലർത്തുേമ്പാഴും ഇൗ നവ യാഥാസ്ഥിതിക സംഘങ്ങൾ ഒരുപോലെ ‘പരമ്പരാഗതമായ മൂല്യ’ങ്ങളാണ് പരസ്പരം പങ്കുവെക്കുന്നതെന്നതാണ് ശ്രദ്ധേയം. വിശ്വാസം, സാമുദായികത, ദേശീയതാവാദം, കുടിയേറ്റവിരുദ്ധ വികാരം, ഭിന്നലിംഗക്കാരോടുള്ള വിവേചനം, സ്ത്രീകളെ കുടുംബത്തിലേക്കു മാത്രം ഒതുക്കുന്ന സങ്കൽപം തുടങ്ങി അവരുടെ പ്രചാരണങ്ങളിലൂടെ അത് കൃത്യമായി വെളിപ്പെടുന്നു. ഇൗ സംഘങ്ങൾ ‘കൺസർവേറ്റിവ് സിവിൽ സൊസൈറ്റി’ എന്ന നിലയിൽ വിഘടിച്ചുനിൽക്കുന്നവരാെണങ്കിലും മുഖ്യധാരാ രാഷ്​​ട്രീയത്തി​​​​​െൻറ അകത്ത് കൂലങ്കശമായിതന്നെ പണിയെടുക്കുന്നവരും നിലനിൽക്കുന്ന ജനാധിപത്യത്തോട് ആഭിമുഖ്യം പുലർത്തുന്നവരുമാണെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം.

ഇതെങ്ങനെ പ്രാവർത്തികമാക്കുന്നു എന്നത് ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തി​​​​െൻറ സാഹചര്യത്തിൽ കൂട്ടിവായിക്കുേമ്പാഴാണ് കാര്യങ്ങൾ എളുപ്പം പിടികിട്ടുക. ഇന്ത്യയിൽ ഏതൊരു ജനതയെക്കാളും വേഗത്തിൽ മധ്യവർഗ സ്വഭാവത്തിലേക്ക്​ ആനയിക്കപ്പെട്ടവരാണ് മലയാളികൾ. അതോടൊപ്പം ചിന്തയിലും രാഷ്​​ട്രീയത്തിലും പ്രവർത്തനങ്ങളിലും ഇൗ ഇത്തിരി ദേശത്ത് നിലനിൽക്കുന്നിടത്തോളം വൈവിധ്യം ലോകത്തിൽ മറ്റൊരിടത്തും കാണാനുമാവില്ല. ‘വിഘടിച്ചുനിൽക്കുന്ന സിവിൽ സമൂഹം’ എന്ന് റിച്ചാർഡ് നടത്തിയ നിരീക്ഷണം ഇപ്പോഴത്തെ അവസ്ഥയിൽ ഏറ്റവും അനുയോജ്യമാവുക കേരളത്തിനാണ്.

വയറ് നിറഞ്ഞതിനുശേഷം നടത്തുന്ന വിപ്ലവങ്ങളാണ് നമ്മുടേത്. മുഴുപ്പട്ടിണിക്കാരും അരപ്പട്ടിണിക്കാരുമായ ഇന്ത്യയിലെ ഇതര സംസ്ഥാനക്കാരുടെയത്ര യാഥാർഥ്യബോധത്തോടെ വയറ് നിറച്ചുണ്ട മലയാളിക്ക് കൺമുന്നിൽ വെളിപ്പെട്ട ശത്രുവിനെ ഒറ്റക്കെട്ടായി എതിരിടേണ്ടതാണെന്ന് േതാന്നില്ല. ഇന്ത്യയിൽ ഇതര സംസ്ഥാനങ്ങളിലെ അടിസ്ഥാന വർഗങ്ങൾ സംഘ്^കോർപറേറ്റ് ഭീകരഭരണത്തിനെതിരെ സ്വയം പ്രതിരോധം തീർക്കാൻ മുന്നിട്ടിറങ്ങുേമ്പാൾ കേരളം തിരിഞ്ഞുനടക്കാനുള്ള പ്രവണതയും തള്ളിക്കളയാനാവില്ല. ഇടതെന്നും വലതെന്നും വ്യത്യാസമില്ലാതെ നമ്മുടെ രാഷ്​​ട്രീയബോധ്യങ്ങൾക്കുമേൽ പായൽ മൂടിക്കഴിഞ്ഞിരിക്കുന്നു. എപ്പോൾ വേണമെങ്കിലും വിഘടിക്കാവുന്ന ഇൗ ‘മധ്യവർഗ ഉണർവു’കളാണ് റിച്ചാർഡ് ചൂണ്ടിക്കാട്ടിയ തീവ്രവലതുപക്ഷത്തി​​​​െൻറ ശക്തിദുർഗം.

ഗതിമാറ്റപ്പെടുന്ന പെൺശക്തി
റിച്ചാർഡി​​​​െൻറ ലേഖനത്തിൽനിന്ന്​ വായിച്ചെടുക്കാൻ കഴിയുന്ന മറ്റൊന്ന്, സ്ത്രീഅവകാശ പോരാട്ടങ്ങളുമായി ബന്ധപ്പെട്ടതാണ്. വംശീയ-കോർപറേറ്റ് ആധിപത്യത്തിലേക്കുള്ള വഴികളിൽ എങ്ങനെ സ്ത്രീവർഗത്തെ അണിനിരത്തി നേട്ടംകൊയ്യുന്നുവെന്നതി​​​​െൻറ സൂചനകൾ അതിലുണ്ട്. ലോകത്തെല്ലായിടത്തും മുെമ്പന്നെത്തേക്കാളും ‘സ്ത്രീ’ സംജ്ഞയിലും പ്രയോഗത്തിലും ചർച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന കാലമാണിത്. പല രാജ്യങ്ങളിലെയും തെരഞ്ഞെടുപ്പുകളിൽ ഇത് മുഖ്യ പ്രചാരണവിഷയമായി വരുന്നു. അവിടെയൊെക്കയും സ്ത്രീവിരുദ്ധരായ നേതാക്കൾ അധികാരത്തിൽ വരുകയും ചെയ്യുന്നു. അതിനവർ തിരഞ്ഞെടുക്കുന്ന വഴി സ്ത്രീസമൂഹത്തി​​​​​െൻറ പ്രതിഷേധങ്ങളെയും സമരങ്ങളെയും അതേ വർഗത്തെ ഉപയോഗിച്ച് തകർക്കുക എന്നതാണ്. അതായത്, സ്ത്രീശക്തിയെ തങ്ങൾക്കനുകൂലമാക്കി അതിനെ വോട്ടാക്കി മാറ്റി അധികാരത്തിലേക്കുള്ള വഴികൾ സുഗമമാക്കുന്നു.

ബ്രസീലിയൽ തെരഞ്ഞെടുപ്പിൽ ബൊൽസൊനാരോ ആയുധമാക്കിയതും അയാളെ തുണച്ചതും സ്ത്രീകളായിരുന്നു. കടുത്ത സ്ത്രീവിരുദ്ധ-യാഥാസ്ഥിതിക രാഷ്​​ട്രീയം പേറുന്ന ബൊൽസൊനാരോവിനെ അധികാരത്തിലേക്ക് അടുപ്പിക്കാതിരിക്കാൻ ബ്രസീലിലെ പെൺകൂട്ടങ്ങൾ സംഘടിച്ച് തെരുവിലേക്കിറങ്ങി. ആ നാടി​​​​െൻറ ചരിത്രത്തിലെതന്നെ ഏറ്റവും വലിയ പെൺപ്രതിഷേധമായിരുന്നു അത്. ഇൗ പെൺവീറ് പ്രത്യക്ഷത്തിൽ പ്രതീക്ഷാനിർഭരമായി തോന്നി. എന്നാൽ, ഏറ്റവും ഒടുവിൽ ഇൗ പ്രതിഷേധം ബൊൽസൊനാരോവിനെ തുണച്ചുവെന്നുവേണം പറയാൻ. ഇതിനെ പ്രതിരോധിക്കാനെന്ന പേരിൽ മറുപുറത്ത് യാഥാസ്ഥിതിക പരിസരത്തിലുള്ള സ്ത്രീകളെ വൻതോതിൽ ഒന്നിപ്പിക്കാനും അവരുടെ വോട്ട് സമാഹരിക്കാനും ഇയാൾക്ക് കഴിഞ്ഞു. ഇതേ തന്ത്രംതന്നെയാണ് ഇവിടെ കേരളത്തിലും സംഘ്പരിവാർ പയറ്റുന്നത്. ഇതുവരെ സ്വന്തമായി രാഷ്​​ട്രീയമില്ലാതിരുന്ന വൻ ഭൂരിപക്ഷം വരുന്ന വീട്ടമ്മമാരായ സ്ത്രീകളെ ‘വിശ്വാസ’ത്തി​​​​െൻറ പേരിൽ ഒന്നിപ്പിക്കാനുള്ള ശ്രമം.

നവോത്ഥാനത്തി​​​​െൻറ പരിമിതി
അടുക്കളയിലൂടെ ഉമ്മറംപിടിക്കാനുള്ള നീക്കമാണിപ്പോൾ. കേരളത്തിൽ ഉണ്ടായെന്നു പറയുന്ന നവോത്ഥാനത്തി​​​​െൻറ വലിയൊരു പരിമിതിയാണിതിൽ മുഴച്ചുനിൽക്കുന്നത്. വൈകിയുണർന്ന വിമോചനരാഷ്​​ട്രീയത്തി​​​​െൻറ പരാധീനതയാണിത് കാണിക്കുന്നത്. 19ാം നൂറ്റാണ്ടിലെ നവോത്ഥാനത്തി​​​​െൻറ തുടർച്ചയെ അടിസ്ഥാനവർഗത്തിൽപെട്ട ഇരകളായ സ്ത്രീകളിലൂടെ ശക്തിപ്പെടുത്തുന്നതിൽ ഇടതു പുരോഗമന പ്രസ്ഥാനങ്ങളും രാഷ്​​ട്രീയ സംഘടനകളും സാംസ്കാരിക^സ്ത്രീവിമോചനവാദികളും പരാജയപ്പെട്ടു എന്ന് തുറന്നുസമ്മതിക്കേണ്ടിയിരിക്കുന്നു. അടുക്കളകളിലടക്കം രാഷ്​​ട്രീയം ചർച്ചചെയ്ത ഒരു ഭൂതകാലം ഇവിടെയുണ്ടായിരുന്നു. മാറു മുറിച്ചിട്ട് കാലത്തെതന്നെ സ്തംബ്​ധരാക്കിക്കളഞ്ഞവർ, വീടകങ്ങളിൽനിന്ന് ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനങ്ങളിലേക്ക് സ്വമേധയാ ഇറങ്ങിച്ചെന്ന് സംഭാവനകൾ അർപ്പിച്ചവർ, പുരുഷനൊപ്പമോ അതിനു മുകളിേലാ നിന്നുകൊണ്ട് വ്യവസ്ഥകളോട് പൊള്ളുന്ന വരികളിലൂടെ കലഹിച്ചവർ... പിന്നീട് ഇവരെല്ലാം എവിടേക്ക് മറഞ്ഞു? കവലകളിൽ, തെരഞ്ഞെടുപ്പ് പ്രചാരണ വഴികളിൽ, ഭരണവീഥികളിൽ ഒക്കെ അവർ അദൃശ്യരാക്കപ്പെട്ടു.

20ാം നൂറ്റാണ്ടിൽ ക​േമ്പാളത്തിരമാലകളിലൂടെ അടുക്കളകളിലേക്ക് സൗകര്യങ്ങൾ എത്തുകയുംകൂടി ചെയ്തതോടെ ക​േമ്പാളത്തിലൂടെയാണ് വിമോചനമെന്ന് വിദ്യാസമ്പന്നകളായ സ്ത്രീകളടക്കം തെറ്റിദ്ധരിക്കപ്പെട്ടു. സൗകര്യങ്ങളെ സ്വാതന്ത്ര്യമായി വ്യാഖ്യാനിക്കപ്പെട്ടു. ആ അർഥത്തിൽ നമ്മുടെ വീടകങ്ങളിൽ ക​േമ്പാള മൂലധനം വിത്തിട്ടുമുളപ്പിച്ചെടുത്ത അരാഷ്​​ട്രീയതയാണ് നവോത്ഥാനത്തി​​​​െൻറ അവശേഷിപ്പുകളെപ്പോലും നക്കിത്തുടച്ചത്. അവിടെയുള്ള പെണ്ണുങ്ങളെ സംബന്ധിച്ചിടത്തോളം രാഷ്​​ട്രീയബാധ്യത തുലോം കുറഞ്ഞുവന്നു. ക​േമ്പാള മൂലധനത്താൽ ചമഞ്ഞൊരുങ്ങിയ അടുക്കളകളിൽനിന്നുള്ള വോട്ടുകൾ അസ്​തിത്വമില്ലാത്തവയായിരുന്നു. അവ പലതുകളിൽ നിക്ഷേപിക്കപ്പെട്ടു. അകത്തമ്മമാരെ അഭിസംേബാധന ചെയ്യാൻ സ്ത്രീഅവകാശ പോരാളികളും പെണ്ണെഴുത്തുകാരും കാര്യമായ ഉൗർജം ചെലവഴിച്ചില്ല. അവരുടെ എഴുത്തുകുത്തുകളും പഠനങ്ങളും മുകൾത്തട്ടിലും അക്കാദമിതലത്തിലും ഒതുങ്ങി.

‘പ്രബുദ്ധരായ മലയാളി വായനക്കാർ’ എന്ന പട്ടികയിൽ മധ്യവയസ്കകൾ എത്ര ശതമാനം വരും എന്നുനോക്കുക. ഇൗ വായനാരാഹിത്യത്തിലേക്കാണ് കെട്ടുകാഴ്ചകളുടെ ഭണ്ഡാരങ്ങളുമായി ചാനലുകൾ പറന്നിറങ്ങിയത്. കണ്ണീർപരമ്പരകളിൽ ഉണ്ടുറങ്ങിയപ്പോഴും അതിൽനിന്നവരെ ഉണർത്താനുള്ള ശ്രമങ്ങൾ കാര്യമായുണ്ടായില്ല. നവോത്ഥാനത്തെക്കുറിച്ച് തെരുവുകളിൽ ബോധവത്​കരണ ക്ലാസുകൾ എടുക്കുന്നത് എത്രകണ്ട് ഫലപ്രാപ്തിയിൽ എത്തുമെന്നത് ആശങ്കയുയർത്തുന്നുണ്ട്. അതിനുള്ള ഒരു കാരണം മഹാഭൂരിപക്ഷം വരുന്ന അകത്തമ്മമാർക്ക് പൊതുവിടത്തിൽ അവർക്കുവേണ്ടിയും അവരെ അഭിസംേബാധന ചെയ്തും സംസാരിക്കുന്ന ഭാഷപോലും മനസ്സിലാവുന്നില്ല എന്നിടത്താണ്. അതിനർഥം, ഇപ്പുറത്ത് സമാഹരിക്കേണ്ട ശക്തിയുടെ അളവും വ്യാപ്തിയും അങ്ങേയറ്റമാണെന്നാണ്.

മധ്യവർഗ സ്വഭാവത്തിലേക്ക് ഇനിയും ഏച്ചുകെട്ടലിന് വിധേയമാക്കപ്പെടാതെ അവശേഷിക്കുന്ന ദലിത് വിഭാഗങ്ങൾ, ആദിവാസികൾ, പുരോഗമന ആശയങ്ങളെ ശരിയാംവിധം തിരിച്ചറിഞ്ഞ സ്ത്രീകൂട്ടായ്മകൾ, നീതിക്കും സമത്വത്തിനുംവേണ്ടി നിലകൊള്ളുന്ന സ്ത്രീ പുരുഷ ഭേദമന്യേയുള്ള സംഘങ്ങൾ, സാമൂഹിക പ്രസ്ഥാനങ്ങൾ തുടങ്ങി ഇടതുബോധത്തിൽ ഉൗന്നിക്കൊണ്ട് പ്രവർത്തിക്കുന്ന വലിയൊരു ശക്തിക്കു മാത്രമേ കേരളത്തെ ഇൗ അത്യാപത്തിൽനിന്ന് രക്ഷിച്ചെടുക്കാൻ കഴിയുകയുള്ളൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articlemalayalam newsWomen MovementPolitics in Women Movement
News Summary - Fear for Ladies Movement - Article
Next Story