മായം കലർന്ന് വെളിച്ചെണ്ണ വിപണി
text_fieldsഏതാനും മാസംമുമ്പ് ഇന്ധന വില പോലെ ദിനംപ്രതി മേലോട്ടായിരുന്നു വെളിച്ചെണ്ണ വില. നാളിക േര ഉൽപാദനത്തിലെ കുറവും ഉപയോഗത്തിലെ വർധനവുമായിരുന്നു വെളിച്ചെണ്ണ വില കുത്തനെ ക ൂട്ടിയത്. ലിറ്ററിന് 100 രൂപയിൽനിന്ന് 250 രൂപ വരെ വില ഉയർന്നു. ഈ സമയത്തായിരുന്നു പരമാ വധി മുതലെടുക്കാൻ വ്യാജന്മാർ രംഗത്തെത്തിയത്. മായം കലർത്തിയ വെളിച്ചെണ്ണ വിപണി വിലയ േക്കാൾ കുറഞ്ഞ വിലക്ക് വിൽപന നടത്തി കോടികളുടെ ലാഭമാണ് കൊയ്തത്. പരിശോധനകളും റെയ്ഡ ുകളും നടന്നെങ്കിലും കൂണുപോലെ കേരളത്തിൽ വെളിച്ചെണ്ണ കമ്പനികൾ സജീവമായി. നിയമത്തി ലെ പഴുതുകളും ചില ഉദ്യോഗസ്ഥരുടെ ഒത്താശയും അവർക്ക് വളമായി. ഇപ്പോൾ വില ലിറ്ററിന് 180 രൂപയായി കുറഞ്ഞെങ്കിലും വ്യാജന്മാരുടെ എണ്ണത്തിന് കുറവില്ലെന്നാണ് ചൊവ്വാഴ്ചത്ത െ 74 ബ്രാൻഡുകളുടെ നിരോധന ഉത്തരവ് കാണിക്കുന്നത്.
പ്രതിദിന ഉപയോഗം മൂന്ന് ലക്ഷം ല ിറ്റർ
മറ്റെന്ത് ഭക്ഷ്യ എണ്ണ വിപണിയിലുണ്ടെങ്കിലും വെളിച്ചെണ്ണക്ക് എല്ലാ കാലത്തും കേരളത്തിൽ വിപണിയുണ്ടായിരുന്നു. കൊളസ്ട്രോളിന് കാരണമാകുന്നു എന്നെല്ലാം ഇടക്കാലത്ത് പ്രചരിച്ചെങ്കിലും വെളിച്ചെണ്ണ എല്ലാ വെല്ലുവിളികളും നേരിട്ട് ശക്തമായി തിരിച്ചുവന്നു. പ്രതിദിനം ശരാശരി മൂന്നു ലക്ഷം ലിറ്ററാണ് കേരളത്തിലെ വെളിച്ചെണ്ണ ഉപയോഗം. ഇതിനനുസരിച്ച് കേരളത്തിലെ കേര ഉൽപാദനം വർധിച്ചിട്ടില്ല എന്നതാണ് വസ്തുത. ആഭ്യന്തര ഉൽപാദനത്തിന് പുറമെ, തമിഴ്നാട്ടിലെ കാങ്കയത്തിൽനിന്നാണ് കേരളത്തിലേക്ക് കൊപ്രയും വെളിച്ചെണ്ണയും എത്തുന്നത്. കേരളത്തിൽ ഉൽപാദിപ്പിക്കുന്ന തേങ്ങയുടെ ഏറിയ പങ്കും കയറ്റിയയക്കുന്നത് കാങ്കയത്തേക്കാണ്.
ആവശ്യത്തിന് ഉൽപാദനമില്ലാത്തതിനാൽ കൊപ്രക്കും വെളിച്ചെണ്ണക്കുമെല്ലാം വില കൂടുേമ്പാഴും കുറഞ്ഞ വിലയ്ക്ക് വ്യാജ വെളിച്ചെണ്ണ വിപണിയിൽ ലഭ്യമാണ്. ഇതിെൻറ ആത്യന്തിക നഷ്ടം നാളികേര, വെളിച്ചെണ്ണ ഉൽപാദകർക്കാണ്. വമ്പൻ കമ്പനികളുടെ മത്സരം സംസ്ഥാനത്തെ ചെറുകിട വെളിച്ചെണ്ണ നിർമാണ മേഖലയെ തളർത്തി. കുറഞ്ഞ വിലയ്ക്ക് വിപണിയിൽ വ്യാജ വെളിച്ചെണ്ണ വ്യാപകമായി വിറ്റഴിക്കപ്പെട്ടതോടെ തേങ്ങ വിലയിലും ഇടിവുണ്ടായി.

600-800 വെളിച്ചെണ്ണ കമ്പനികൾ
സംസ്ഥാനത്ത് 600-800 വെളിച്ചെണ്ണ കമ്പനികൾ പ്രവർത്തിക്കുന്നതായാണ് ഭക്ഷ്യസുരക്ഷ വകുപ്പിെൻറ കണക്ക്. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് കൂടുതലും. ഇവർക്ക് ആവശ്യമായ നാളികേരം ലഭിക്കുന്നുണ്ടോ എന്നതൊന്നും പ്രസക്തമല്ല. ഒരു കടമുറിയും കെട്ടിട നമ്പറും തേങ്ങയാട്ടുന്ന യന്ത്രവുമുണ്ടെങ്കിൽ ആർക്കും ലൈസൻസ് നൽകുന്നതാണ് ഭക്ഷ്യസുരക്ഷ വകുപ്പിെൻറ ‘നയം’. കുറഞ്ഞ വിലയ്ക്ക് വെളിച്ചെണ്ണ വിപണിയിലെത്തിക്കാൻ ഓരോ കമ്പനിയും കിണഞ്ഞ് ശ്രമിക്കുന്നു. സംസ്ഥാനത്ത് വിപണിയിൽ ലഭ്യമാകുന്ന ഭൂരിപക്ഷം വെളിച്ചെണ്ണയും ഇന്ത്യൻ ഭക്ഷ്യ സുരക്ഷ, നിലവാര അതോറിറ്റി (എഫ്.എസ്.എസ്.എ.ഐ) നിഷ്കർഷിക്കുന്ന ഗുണമേന്മയില്ലെന്ന് പരിശോധനയിൽ തെളിഞ്ഞതാണ്. എങ്കിലും ഇവയെല്ലാം ഇപ്പോഴും യഥേഷ്ടം ലഭിക്കുന്നു. രാജമാണിക്യം ഭക്ഷ്യ സുരക്ഷ വകുപ്പ് കമീഷണറായിരിക്കെ ഒരു ദിവസം അറുപതോളം കമ്പനികളുടെ വെളിച്ചെണ്ണ പരിശോധനയിൽ ഗുണനിലവാരമില്ലെന്ന് കണ്ടെത്തി നിരോധിച്ചിരുന്നു.
ഒരു വെളിച്ചെണ്ണ കമ്പനി പുറത്തിറക്കുന്ന പാക്കറ്റിൽ എഴുതിയിരിക്കുന്ന മേൽവിലാസ പ്രകാരമാണ് പാലക്കാട് കൊഴിഞ്ഞമ്പാറയിലെത്തിയത്. അന്വേഷിച്ചപ്പോൾ അങ്ങനെയൊരു സ്ഥാപനമേ അവിടെ പ്രവർത്തിക്കുന്നില്ലെന്ന് ബോധ്യമായി. മുമ്പ് ചെറിയ ബോർഡ് വെച്ച് പ്രവർത്തിച്ചിരുന്നു. അന്നും ഉൽപാദനമൊന്നും അവിടെയായിരുന്നില്ല. ഇപ്പോൾ ബോർഡും കാണാനില്ല. സമീപത്തെ കച്ചവടക്കാർ പറഞ്ഞു. പക്ഷേ, ആ കമ്പനിയുടെ വെളിച്ചെണ്ണ വിപണിയിൽ ഇപ്പോഴും സുലഭം. പാലക്കാട് തമിഴ്നാട് അതിർത്തിയോട് കേന്ദ്രീകരിച്ച് ഇത്തരം നിരവധി കടലാസ് കമ്പനികൾ പ്രവർത്തിക്കുന്നു. ലൈസൻസ് കിട്ടുന്നതിനായി ഏതെങ്കിലും കടമുറിയുടെ പേരിൽ അപേക്ഷ നൽകും. ലൈസൻസ് ലഭിച്ചാൽ പിന്നെ എവിടെയാണ് കമ്പനിയുടെ പ്രവർത്തനമെന്ന് ആർക്കുമറിയില്ല. തമിഴ്നാട്ടിലെ ഉൾനാടുകൾ കേന്ദ്രീകരിച്ചാണ് ഇത്തരം വെളിച്ചെണ്ണ നിർമാണമെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു.

നാളികേര ഉൽപാദനം കുറയുന്നു
നാളികേരത്തിന് കിലോക്ക് 30-35 രൂപയാണ് ഇപ്പോൾ കർഷകന് ലഭിക്കുന്നത്. എന്നാൽ, വിൽക്കാൻ തേങ്ങയില്ലാത്ത അവസ്ഥയിലാണ് കർഷകർ. നാളികേര വികസന കോർപറേഷൻ പുറത്തിറക്കിയ കണക്കുപ്രകാരം 2016-17 സാമ്പത്തികവർഷം ഉൽപാദനം 8.33 ശതമാനം ഇടിഞ്ഞു. 2017-18ൽ 30 ശതമാനമാണ് ഇടിഞ്ഞത്. കാലാവസ്ഥ മാറ്റവും രോഗവുമാണ് നാളികേര ഉൽപാദനത്തിന് തിരിച്ചടിയായത്. തമിഴ്നാട്ടിലും കർണാടകയിലും അവസ്ഥ സമാനം തന്നെ. കേരളത്തിൽ 2015-16ൽ 58,730 ലക്ഷം തേങ്ങ ഉൽപാദിപ്പിച്ചതായാണ് ബോർഡിെൻറ കണക്ക്. കഴിഞ്ഞ സാമ്പത്തിക വർഷം 53,840 ലക്ഷമായി കുറഞ്ഞു. മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഗണ്യമായി കുറഞ്ഞത്. മലപ്പുറത്ത് 16.06 ശതമാനം കുറഞ്ഞപ്പോൾ കോഴിക്കോട് 14.15 ശതമാനം കുറവുണ്ടായി.
2001-02 സാമ്പത്തിക വർഷം 9,05,718 ലക്ഷം ഹെക്ടറിൽ ഉണ്ടായിരുന്ന കൃഷി 2015-16 സാമ്പത്തികവർഷം 7,90,223 ഹെക്ടറായി കുറഞ്ഞു. മൺസൂണിലും തുലാവർഷത്തിലുമുണ്ടായ കുറവാണ് പ്രധാനകാരണം. മണ്ഡരി ഉൾെപ്പടെയുള്ള രോഗബാധയും പരിചരണത്തിലെ അശാസ്ത്രീയതയും തിരിച്ചടിയായി. ഇളനീർ ഉപയോഗം പതിന്മടങ്ങ് വർധിച്ചതും മൂല്യവർധിത ഉൽപന്നങ്ങുടെ ആവശ്യകതയും കയറ്റുമതിയിലുണ്ടായ വർധനയും ആഭ്യന്തര വിപണിയിലെ ക്ഷാമത്തിന് കാരണമായി.
വെളിച്ചെണ്ണ കമ്പനികളുടെ തട്ടിപ്പിൻെറ വഴികളെ കുറിച്ച് നാളെ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
