ഫേസ്ബുക്കോ ഫേക്ക്ബുക്കോ ?
text_fieldsസമാനതകളില്ലാത്ത പ്രതിസന്ധിയാണ് ഫേസ്ബുക്ക് നിലവിൽ അഭിമുഖീകരിക്കുന്നത്. അഞ്ച് കോടി ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നതിലുടെ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷിതത്വം ഒരിക്കൽ കൂടി ചോദ്യചിഹ്നമാവുകയാണ്.വാട്സ് ആപ് സഹസ്ഥാപകൻ ബ്രയൻ ആക്ടൺ ഫേസ്ബുക്ക് ഡിലീറ്റ് ചെയ്യണമെന്ന മുന്നറിയിപ്പ് നൽകി കഴിഞ്ഞു. ഒാഹരി വിപണിയിൽ മാത്രം കഴിഞ്ഞ ദിവസം മാത്രം ഫേസ്ബുക്കിന് ഉണ്ടായ നഷ്ടം 40 മില്യൺ ഡോളറാണ്. കേവലം സാമ്പത്തിക നഷ്ടത്തിനുമപ്പുറം ഫേസ്ബുക്കിെൻറ വിശ്വാസ്യതക്ക് ഏറ്റ വലിയ തിരിച്ചടി കൂടിയാണിത്. ഫേസ്ബുക്കിനെ ശത്രുപക്ഷത്ത് കാണുന്ന പല സർക്കാറുകൾക്കും കമ്പനിക്കെതിരെ കൂടുതൽ ശക്തിയോടെ നീങ്ങാൻ പുതിയ സംഭവവികാസങ്ങൾ കരുത്ത് പകരും.
2016ലെ അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ റഷ്യ ഫേസ്ബുക്കിനെ അവരുടെ ആവശ്യങ്ങൾക്കായി ഉപയോഗിച്ചു എന്നാണ് ആദ്യം പുറത്ത് വന്ന വാർത്തകൾ. വെറും ഭ്രാന്തമായ ആശയമെന്ന് പറഞ്ഞ് അത്തരം വാർത്തകളെ നിഷേധിക്കുകയായിരുന്നു ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗ്. വ്യാജ വിവരങ്ങൾ ഫേസ്ബുക്കിലുടെ പ്രചരിക്കുന്നത് തടയാൻ കർശന നടപടി സ്വീകരിക്കുമെന്നും അന്ന് സക്കർബർഗ് അറിയിച്ചു.

എന്നാൽ പിന്നീട് ചാനൽ 4 ന്യൂസ്, ഒബ്സർവർ, ന്യൂയോർക്ക് ടൈംസ് തുടങ്ങിയ മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ പുറത്ത് വന്നതോടെയാണ് ഫേസ്ബുക്കിെൻറ സുരക്ഷിതത്വത്തെ കുറിച്ച് വ്യാപകമായ ചോദ്യങ്ങളുയർന്നത്. ഏകദേശം അഞ്ച് കോടിയിൽപ്പരം ആളുകളുടെ വിവരങ്ങൾ ഫേസ്ബുക്കിൽ നിന്ന് ചോർന്നുവെന്ന വാർത്ത പുറത്ത് വന്നതോടെ കാര്യങ്ങൾ അത്ര ശുഭകരമല്ലെന്ന് വ്യക്തമാകാൻ തുടങ്ങി.
ഫേസ്ബുക്ക് ആപ്പുകളും അതിലെ സുരക്ഷ വീഴ്ചയും
സ്വന്തം ഭാവി, വിവാഹ തിയതി, പങ്കാളികളെ കുറിച്ചുള്ള വിവരങ്ങൾ ഇങ്ങനെ നിരവധി കാര്യങ്ങൾ രസകരമായി പ്രവചിക്കുന്ന ആപ്പുകൾ ഫേസ്ബുക്കിലുണ്ട്. ഇൗ ആപുകൾ ഉപയോഗിക്കുന്നതിന് മുമ്പായി ഉപയോക്താകൾ സമ്മതപത്രം നൽകണം. ഇതിൽ ഫേസ്ബുക്കിലെ ഇത്തരം ആപ്പുകൾ ഉപയോഗിക്കുേമ്പാൾ നമ്മുടെയും സുഹൃത്തുക്കളുടെയും പ്രൊഫൈൽ വിവരങ്ങൾ ആപിെൻറ ഉടമക്ക് ലഭ്യമാവും. ഇൗ വിവരങ്ങൾ ചോർത്തി അത് മറിച്ച് വിറ്റാണ് അമേരിക്കൻ തെരഞ്ഞെടുപ്പിനെ വരെ സ്വാധീനിച്ചത്.

നിയമവിരുദ്ധമായി തങ്ങളൊന്നും ചെയ്തിട്ടില്ലെന്നും ഫേസ്ബുക്കിെൻറ ബിസിനസ് മോഡൽ നടപ്പാക്കുക മാത്രമാണ് ചെയ്തതെന്നുമാണ് വിവാദത്തിൽ ഉൾപ്പെട്ട കോഗെൻറ അഭിപ്രായം. വിവരങ്ങൾ ചോർത്തിയിട്ടില്ലെന്ന് ഇയാൾ വാദിക്കുന്നു. എന്നാൽ ആപിലുടെ ഒരു വ്യക്തിയുടെ ന്യൂസ് ഫീഡിലേക്ക് കടന്നുചെന്ന് അവരുടെ ഇഷ്ടാനിഷ്ടങ്ങൾ മനസിലാക്കി അതിനനുസരിച്ച് ഫീഡുകൾ നൽകുന്നത് ഡാറ്റ ചോർത്തലിെൻറ പരിധിയിൽ വരുമെന്നാണ് മറുവാദം. സാമ്പത്തിക നേട്ടങ്ങൾക്കായാണ് വൻതോതിലുള്ള ഡാറ്റ ചോർത്തുന്നതെന്നും സംഭവത്തിെൻറ ഗൗരവം വർധിപ്പിക്കുന്നു.

കൗതുകത്തിനായെങ്കിലും ഒാരോ തവണ ഇത്തരം ആപുകൾ ഉപയോഗിക്കുേമ്പാൾ നമ്മുടെ വ്യക്തിഗത വിവരങ്ങളാണ് ഡിജിറ്റൽ കേമ്പാളത്തിലെ വിൽപന ചരക്കാവുന്നത് . നാല് ചുമരുകളുടെ സുരക്ഷിതത്വത്തിൽ ഉപയോഗിക്കുന്ന ഫേസ്ബുക്ക് ഒട്ടും സുരക്ഷിതമല്ലെന്ന തിരിച്ചറിവ് കൂടിയാണ് അമേരിക്കയിലെ സംഭവവികാസങ്ങളിലുടെ വെളിപ്പെടുന്നത്.
മൈതാനപ്രസംഗങ്ങളിലും ജാഥകളിലും ഒതുങ്ങി നിന്ന രാഷ്ട്രീയ പ്രവർത്തനം ഇന്ന് ഇൻറർനെറ്റിലാണ് നടക്കുന്നത്. അതിന് മുഖ്യപങ്കുവഹിക്കുന്നതാവെട്ട ഫേസ്ബുക്ക് പോലുള്ള സാമൂഹ്യ മാധ്യമങ്ങളും. ഫേസ്ബുക്കിലെ ഏല്ലാ ആപുകളിലും പോയി തലയിടാതിരിക്കുകയാണ് ഡാറ്റ ചോർച്ച തടയുന്നതിനുള്ള ഒരു പോംവഴി. നാം നിരുപദ്രവമെന്ന് വിചാരിക്കുന്ന ആപുകളിലുടെയാവും അവർ നമ്മുടെ വ്യക്തിഗത വിവരങ്ങൾ ചോർത്തുക.

പുതിയ സംഭവവികാസങ്ങൾ ഇന്ത്യൻ രാഷ്ട്രയീയത്തില അലയൊലികൾ ഉയർത്തുന്നുണ്ട്. അമേരിക്കയിൽ ഫേസ്ബുക്ക് വിവരങ്ങൾ ചോർത്തിയ ബ്രിട്ടീഷ് ഏജൻസിക്ക് കോൺഗ്രസുമായി ബന്ധമുണ്ടെന്നായിരുന്നു ബി.ജെ.പിയുടെ ആരോപണം. വരും ദിവസങ്ങളിലും ആഗോള രാഷ്ട്രീയത്തിലും ഇന്ത്യൻ രാഷ്ട്രീയത്തിലും ചർച്ചയാവുമെന്നുറപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
