Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഭക്ഷണത്തിൻെറ മതമല്ല...

ഭക്ഷണത്തിൻെറ മതമല്ല പ്രശ്നം

text_fields
bookmark_border
zomato
cancel

സൊമാറ്റോ ഫുഡ് ഡെലിവറി സർവീസ് വഴി ഓർഡർ ചെയ്ത ഭക്ഷണം കൊണ്ട് വന്ന ഡെലിവറി എക്സിക്യൂട്ടീവ് അഹിന്ദുവായതിനാലും ആള െ മാറ്റില്ലെന്ന് കമ്പനി അറിയിച്ചതിനെ തുടർന്നും തനിക്ക് പണം തിരികെ വേണ്ടെന്നു പറഞ്ഞെന്നും ഓർഡർ കാൻസൽ ചെയ്തു വെന്നും ട്വിറ്ററിൽ കുറിച്ച ജബൽപൂർ സ്വദേശിയായ അമിത് ശുക്ലയുടെ നടപടി കഴിഞ്ഞയാഴ്ച ഏറെ വിവാദങ്ങൾക്ക് തിരി കൊളുത് തുകയുണ്ടായി . ശുക്ലയെ അനുകൂലിച്ചും പ്രതികൂലിച്ചും ഓൺലൈനിൽ ചർച്ചകൾ കൊഴുത്തു . ഭക്ഷണത്തിനു മതമില്ലെന്നും ഭക്ഷണ ം തന്നെ ഒരു മതമാണെന്നും പറഞ്ഞ കമ്പനിയുടെ സ്ഥാപകൻ ദീപീന്ദർ ഗോയൽ ഇന്ത്യയുടെ വൈവിധ്യത്തെ കുറിച്ച് സൂചിപ്പിക്ക ുകയും മതേതര മൂല്യങ്ങൾ സംരക്ഷിക്കുന്നതിന്റെ പേരിൽ തന്റെ ബിസിനസ്സ് നഷ്ട്ടപ്പെടുന്നതിൽ ദുഃഖമില്ലെന്നും ശുക്ള ക്ക് മറുപടി നൽകിയത് ട്വിറ്ററിൽ വ്യാപകമായി പങ്കു വെക്കപ്പെട്ടു .


അതേ സമയം ഇത്തരത്തിൽ മതം, ഭാഷ, ദേശം, ലിംഗം ,വർണം ,ലൈംഗികാഭിരുച ി തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും നടപ്പിലാക്കുന്ന വിവേചനങ്ങളെ നിയമപരമായി പ് രതിരോധിക്കുന്നതിനുള്ള നിയമങ്ങളുടെ അഭാവം സംബന്ധിച്ച ചർച്ച ഈയൊരു ഘട്ടത്തിൽ പ്രസക്തമാണ്. നമ്മുടെ അധികാര മേഖല പ ാർശ്വവത്കൃത സമൂഹങ്ങളെ കൂടി ഉൾപ്പെടുത്തും വിധത്തിലും ജനസംഖ്യയുടെ വൈവിധ്യം പ്രതിഫലിപ്പിക്കും വിധത്തിലുമാവണ മെന്ന ആശയത്തിന്റെ അടിസ്ഥാനത്തിൽ വിവേചനങ്ങൾക്കെതിരായ ഒരു നിയമം വേണമെന്ന ആവശ്യം ആദ്യമായി മുന്നോട്ട് വെക്കപ് പെടുന്നത് 2006 ൽ സച്ചാർ കമ്മിറ്റി റിപ്പോർട്ടിലൂടെയാണ് . ഏറെ പരിമിതികൾ ഉണ്ടായിരുന്നെങ്കിലും സച്ചാർ കമ്മിറ്റി മു ന്നോട്ടു വെച്ച തുല്യാവസര കമീഷൻ ബില്ലിന്റെ (ഈക്വൽ ഓപ്പർച്യൂണിറ്റി കമ്മീഷൻ) കാര്യത്തിൽ പിന്നീട് യു.പി.എ ഗവർമെ ന്റ് വല്ലാതെ താല്പര്യം കാണിക്കുകയുണ്ടായില്ല. തുടർന്ന് പ്രൊഫസർ മേനോൻ , പ്രൊഫസർ കുണ്ടു എന്നിവർ നേതൃത്വം നൽകിയ കമ്മീഷനുകളുടെ രണ്ട് റിപ്പോർട്ടുകൾ , ബാംഗ്ലൂർ ആസ്ഥാനമായുള്ള സെന്റർ ഫോർ സ്റ്റഡി ഓഫ് സോഷ്യൽ എക്സ്ക്ലൂഷൻ പുറത്തു വിട്ട തുറന്ന കത്തിലും ഇതേ ആവശ്യം മുന്നോട്ടു വെച്ചിരുന്നു.

രജീന്ദര്‍ സച്ചാര്‍


സംസ്ഥാന തലത്തിൽ മഹാരാഷ്ട്ര സർക്കാരിനോട് 2013 ൽ മെഹമൂദ് റഹ്മാൻ കമ്മിറ്റി സമാനമായൊരു കമീഷന്റെ രൂപീകരണത്തിന് ശിപാർശ ചെയ്യുകയുണ്ടായിട്ടുണ്ട് . 2016 ൽ കോൺഗ്രസ് എം.പി യായ ശശി തരൂർ 'ദ ആന്റി ഡിസ്ക്രിമിനേഷൻ ആൻഡ് ഇക്വാളിറ്റി ബിൽ 2016 ' എന്ന പേരിൽ ഒരു സ്വകാര്യ ബില്ല് ലോക്സഭയിൽ അവതരിപ്പിച്ചതാണ് ഇവ്വിഷയകമായി ഏറ്റവുമവസാനമായിട്ടുണ്ടായ പുരോഗതി . പതിനാറാമത് ലോക്സഭയുടെ കാലാവധി തീർന്നതോടെ പ്രസ്തുത ബില്ല് ലാപ്സായി പോവുകയാണുണ്ടായെങ്കിലും ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിൽ കോൺഗ്രസ്സ് തങ്ങളുടെ വാഗ്ദാനങ്ങളിലൊന്നായി ഇതേ ബില്ല് ഉൾപ്പെടുത്തിയിരുന്നു.

ഹിന്ദുക്കളുടെ വിശുദ്ധ മാസമായ ശ്രാവണ മാസത്തിൽ തനിക്ക് ഭക്ഷണം കൊണ്ട് വരേണ്ടത് ആരെന്നു നിശ്ചയിക്കാനുള്ള അവകാശം മതപരവും വ്യക്തിപരവുമായ അവകാശമാണ് എന്ന വാദമുയർത്തിയാണ് അമിത് ശുക്ല തന്റെ നടപടിയെ ന്യായീകരിച്ചത് . എന്നാൽ ശുക്ലയുടെ വാദങ്ങൾക്ക് ഭരണഘടനാപരമായി നിലനിൽപ്പില്ല എന്നതാണ് വാസ്തവം . ഒപ്പം തരൂർ അന്ന് അവതരിപ്പിച്ച ബില്ല് നടപ്പിൽ വരുത്തിയിരുന്നെങ്കിൽ ശുക്ളയുടെ നടപടികളാൽ വിവേചനം അനുഭവിച്ച ഫൈയാസിന് എന്തെങ്കിലും നിയമപരമായ പരിഹാരം ലഭിക്കുമായിരുന്നോ എന്ന ചോദ്യം വിശകലനം ചെയ്യപ്പെടേണ്ടതുണ്ട് .

ShashiTharoor
ശശി തരൂർ


തരൂർ മുന്നോട്ടു വെച്ച ബില്ല് പ്രകാരം ഡെലിവറി ബോയ് മുസ്ലിം ആയതിനാൽ സൊമാറ്റോയുടെ ഓർഡർ റദ്ദാക്കിയ ശുക്ളയുടെ നടപടി പ്രഥമദൃഷ്ട്യാ നേരിട്ടുള്ള വിവേചനമായി ( ഡയറക്റ്റ് ഡിസ്ക്രിമിനേഷൻ) ആയി കണക്കാക്കാൻ കഴിയും . ശുക്ളയുടെ നടപടി ഒരു സംരക്ഷിത ഗ്രൂപ്പിനെതിരായ മുൻധാരണയിൽ നിന്നുണ്ടായ നടപടിയാണ് എന്നതാണ് അങ്ങനെ കണക്കാക്കാൻ കാരണം. ഒരാളുടെ മതവും മതത്തിൽ ഉൾപ്പെടുന്നയാളുകളും സംരക്ഷിക്കപ്പെടേണ്ട ഗ്രൂപ്പിലെ അംഗങ്ങളായി ബില്ല് കണക്കാക്കുന്നുണ്ട് . സംരക്ഷിതമായി കണക്കാക്കപ്പെടുന്ന ഗ്രൂപ്പിലെ ആളുകളിലെ ഏതെങ്കിലും ഒരു വ്യക്തിയോട് നടത്തുന്ന സംസാരം, പെരുമാറ്റം അതേ ഗ്രൂപ്പിലെ സാമാന്യ വിവേചന ശക്തിയുള്ള ഒരു വ്യക്തി (റീസണബിൾ പേഴ്സൺ) യുടെ വീക്ഷണത്തിലൂടെ നോക്കിയാൽ അയാൾക്ക് ഭയമോ ഭീക്ഷണിയോ ശത്രുതയോ ഉണ്ടാക്കുന്ന തരത്തിലുള്ളതാണോയെന്നു ചരിത്രത്തിന്റെയും സാമൂഹ്യ പശ്ചാത്തലത്തിന്റെയും വെളിച്ചത്തിൽ പരിഗണിക്കാൻ ബില്ല് ആവശ്യപ്പെടുന്നു.

ഏതെങ്കിലും ഒരു സംരക്ഷിത ഗ്രൂപ്പിനെ ഹാനികരമായി ബാധിക്കും വിധത്തിൽ സാമൂഹികവും സാംസ്കാരികവും സാമ്പത്തികവും രാഷ്ട്രീയപരവുമായ ഒഴിവാക്കൽ , സമുദായ ഭ്രഷ്ട്ട് , ജാതിഭ്രഷ്ട്, തുടങ്ങിയവയെയെല്ലാം ബഹിഷ്ക്കരണമായി ബില്ല് കണക്കാക്കുന്നു . ഒരു സംരക്ഷിത വിഭാഗത്തിൽ പെട്ടയാൾ ഏതെങ്കിലും ആളുകളുമായി സംസാരിക്കുന്നതും , വിവാഹ ബന്ധത്തിൽ ഏർപ്പെടുന്നതോ , കൂട്ടുകാരാവുന്നതോ , സാമൂഹികമായി ഇടപഴകുന്നതോ , ജോലി ചെയ്യുക , സന്ദർശിക്കുക , കരാറിൽ ഏർപ്പെടുക തുടങ്ങിയവയിൽ നിന്ന് ബലം പ്രയോഗിച്ചോ ഭീക്ഷണിപ്പെടുത്തിയോ കൃതൃമം നടത്തിയോ തടയുന്നതിനെതിരായും ബില്ലിൽ വകുപ്പുകളുണ്ട് .

muslims


സംസ്ഥാന തലത്തിലും കേന്ദ്ര തലത്തിലും ഇക്വാളിറ്റി കമ്മീഷനെ നിയോഗിക്കണമെന്നും ബില്ല് നിഷ്കർഷിക്കുന്നു . കമ്മീഷന് വിവേചനം നടന്നതിനെതിരെ പരാതികൾ സ്വീകരിക്കാനും വേണ്ട ഉത്തരവുകൾ പുറപ്പെടുവിക്കാനും അത് നടപ്പിലാക്കാനും കഴിയും വിധം വിപുലമായ അധികാര പരിധിയും നിശ്ചയിച്ചിട്ടുണ്ട് . സാധാരണ ഗതിയിൽ ഒരു പൗരന്റെ മൗലികാവകാശങ്ങളിൽ ഏതെങ്കിലുമൊന്ന് പൊതു മേഖലാ -സർക്കാർ പിന്തുണയുള്ള സ്ഥാപനങ്ങളോ ഗവർമെന്റ്-അർദ്ധ സർക്കാർ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരോ നിഷേധിച്ചാൽ ആർട്ടിക്കിൾ 226 , ആർട്ടിക്കിൾ 32 എന്നിവ പ്രകാരം ഹൈക്കോടതിയിലും സുപ്രീം കോടതിയിലും റിട്ട് ഹരജി നൽകുകയെന്ന മാർഗമാണ് മുന്നിലുള്ളത് . അതും സ്വകാര്യ വ്യക്തിയോ സ്ഥാപനമോ എന്തെങ്കിലും വിവേചനം നടത്തിയാൽ അവർക്കെതിരെ കോടതി വഴി ഇതേ വകുപ്പുകൾ പ്രകാരം നിയമ നടപടികൾ സ്വീകരിക്കാൻ കഴിയുകയുമില്ല .

ആർട്ടിക്കിൾ 12 ൽ പറഞ്ഞിട്ടുള്ള സ്റ്റേറ്റ് എന്നതിന്റെ നിർവചനത്തിൽ പൊതു മേഖലാ -സർക്കാർ പിന്തുണയുള്ള സ്ഥാപനങ്ങളും ഉൾപ്പെടുമ്പോൾ സ്വകാര്യ സ്ഥാപനങ്ങളോ വ്യക്തികളോ പ്രസ്തുത നിർവചനത്തിന്റെ പരിധിയിൽ വരുന്നില്ല. മുൻപ് 2015 ൽ മുബൈയിലെ ഹരികൃഷ്ണ പ്രൈവറ്റ് ഏക്സ്സ്പോർട്സ് കമ്പനി ജോലിക്ക് അപേക്ഷിച്ച സീഷാൻ അലി ഖാൻ എന്ന മുസ്ലിം യുവാവിന് ഞങ്ങൾ അമുസ്ലിങ്ങളെ മാത്രമേ ജോലിക്ക് പരിഗണിക്കാറുള്ളൂവെന്നു മറുപടി അയച്ചു ജോലി നിഷേധിച്ച സംഭവത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 153 എ പോലുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കുകയാണുണ്ടായത് . ഇത്തരത്തിൽ വിവേചനത്തിനിരയായ വ്യക്തികൾക്ക് എന്തെങ്കിലും നഷ്ട്ട പരിഹാരം ലഭിക്കാനുള്ള സിവിൽ നിയമങ്ങൾ ഇന്ത്യയിൽ നിലവിലില്ല .


പൊതു മേഖലാ സ്ഥാപനത്തോടോ സർക്കാർ ഉദ്യോഗസ്ഥനോടോ മാത്രമല്ല , വിവേചനപരമായി പെരുമാറിയ സ്വകാര്യ വ്യക്തികളോടും തങ്ങളുടെ വിവേചനപൂര്ണമായ പെരുമാറ്റം മാറ്റാനോ ഒഴിവാക്കാനോ ആവശ്യപ്പെടാനും പരാതിക്കാരന് വേണ്ട നഷ്ടപരിഹാരം നൽകാനും കമീഷനു അധികാരം ഉണ്ടായിരിക്കുമെന്ന് ബില്ല് നിഷ്കര്ഷിക്കുന്നുണ്ട് . മനുഷ്യാവകാശ കമീഷൻ , ബാലാവകാശ കമീഷൻ , വനിതാ കമീഷൻ തുടങ്ങി അധികാര പരിധി കുറഞ്ഞതും തങ്ങളുടെ ഉത്തരവുകൾ നടപ്പിലാക്കാൻ സർക്കാരിന്റെ കനിവ് വേണ്ടവരുമായി ചുരുക്കപ്പെട്ട സ്ഥാപനങ്ങളെക്കാൾ വിപുലമായ അധികാരമാണ് ബില്ലിൽ ഇക്വാളിറ്റി കമ്മീഷനുള്ളത് . ഒപ്പം 50 റെസിഡൻഷ്യൽ യൂണിറ്റുകളുള്ള ഹൗസിങ് സൊസൈറ്റികളും നൂറിൽ കൂടുതൽ ജോലിക്കാരുള്ള പ്രൈവറ്റ് കമ്പനികളും വർഷാവർഷം വൈവിധ്യവൽക്കരണത്തിന്റെ പട്ടിക തയ്യാറാക്കി സംസ്ഥാന കമീഷന് നൽകണമെന്നും ബില്ല് വ്യവസ്ഥ ചെയ്യുന്നു . ഇക്വാളിറ്റി കമ്മീഷനെ കുറിച്ചുള്ള ചർച്ചകൾ പല തരത്തിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നുണ്ട് . ബാംഗ്ലൂർ ആസ്ഥാനമായുള്ള 'സെന്റർ ഫോർ ലോ ആൻഡ് പോളിസി റിസർച് മുന്നോട്ടു വെച്ച ഇക്വാളിറ്റി ബില്ല് ,2019 ൽ തരൂർ മുന്നോട്ട് വെച്ച ഇക്വാളിറ്റി കമീഷനോടൊപ്പം ജില്ലാ തലത്തിൽ ഇക്വാളിറ്റി കോടതികൾ സ്ഥാപിക്കണമെന്ന് നിർദ്ദേശം കൂടിയുണ്ട്.

parliament


നിലവിൽ ഓരോ വിഭാഗവും നേരിടുന്ന വിവേചനങ്ങൾക്ക് വേണ്ടി സവിശേഷമായി പ്രവർത്തിക്കുന്ന വനിതാ കമ്മീഷൻ , ബാലാവകാശ കമ്മീഷൻ , എസ്.സി - എസ്.റ്റി കമ്മീഷൻ തുടങ്ങിയവയെ അഞ്ചു വർഷത്തിനുള്ളിൽ ഇക്വാളിറ്റി കമ്മീഷനിൽ ലയിപ്പിക്കുകയോ അല്ലെങ്കിൽ പരസ്പര സഹകരണത്തോടെ പ്രവർത്തിക്കുക , അതുമല്ലെങ്കിൽ യു.കെ മാതൃകയിൽ ഇക്വാളിറ്റി ആൻഡ് ഹ്യൂമൻ റൈറ്റ്സ് കമ്മീഷൻ രൂപീകരിക്കുക എന്നൊക്കെയാണ് വിവേചന വിരുദ്ധ നിയമത്തെ കുറിച്ചുള്ള നിയമ പഠനങ്ങൾക്ക് ശ്രദ്ധേയനും ശശി തരൂരിനെ ഈ ബിൽ അവതരിപ്പിക്കാൻ പ്രേരിപ്പിക്കുകയും അക്കാദമിക സഹായം നൽകുകയും ചെയ്ത ഡോ. തരുണാഭ് ഖൈത്താൻറെ അഭിപ്രായം . ഖൈത്താന്റെ 'എ തിയറി ഓഫ് ഡിസ്ക്രിമിനേഷൻ ലോ' , ഹഗ് കോളിന്സും ഖൈത്താനും എഡിറ്റ് ചെയ്ത 'ഫൗണ്ടേഷൻസ് ഓഫ് ഇൻഡയറക്റ്റ് ഡിസ്ക്രിമിനേഷൻ ലോ' എന്നിവ വിവേചന വിരുദ്ധ നിയമത്തെ പറ്റിയുള്ള ശ്രദ്ധേയമായ പഠനങ്ങളിൽ ചിലതാണ് .

ശുക്ളയുടെ നടപടി ജാതി മത ദേശ ഭാഷ ഭേദമന്യേ എല്ലാവരെയും സഹോദരമാരായി കാണേണ്ടത് ഒരു പൗരന്റെ മൗലിക ബാധ്യതയാണെന്ന് പറയുന്ന ഭരണഘടനയുടെ അനുഛേദം 51 എ യുടെ ലംഘനമാണെങ്കിലും മൗലിക ബാധ്യതകളുടെ ലംഘനം ശിക്ഷാർഹമായ കുറ്റമല്ലാത്തതിനാൽ ഫൈയാസിനെതിരായ ശുക്ലയുടെ വിവേചനപരമായ നടപടിക്ക് ഇന്ത്യൻ ഭരണഘടനയിൽ എന്തെങ്കിലും പരിഹാരം കാണാൻ കഴിയില്ല . ഭരണഘടന മുന്നോട്ടു വെക്കുന്ന അവകാശം അതിന്റെ യഥാർത്ഥ അർത്ഥത്തിൽ അനുഭവിക്കാനും ഇതര പൗരന്മാരുടെ വിവേചനപരമായ നടപടികളിൽ നിന്ന് സംരക്ഷിക്കാനും ഭരണകൂടം മുന്നോട്ട് വരണമെന്നാണ് ഫൈയാസിനെ പോലുള്ളവർ ആഗ്രഹിക്കുന്നത് .


ഇതൊരു ഫൈയാസിന്റെ മാത്രം വിഷയമല്ല മറിച്ചു മുസ്ലിം ആയതിനാൽ ജോലി നിഷേധിക്കപ്പെടുക , ഹിജാബ് -തൊപ്പി പോലുള്ള മതപരമായ വസ്ത്രങ്ങൾ സ്കൂളുകളിലും ജോലി സ്ഥലങ്ങളിലും ധരിക്കാൻ അനുവദിക്കാതിരിക്കുക, ധരിച്ചു പുറത്തിറങ്ങുന്നവർ വിവിധ തരത്തിലുള്ള കളിയാക്കലുകൾക്കും ഭീക്ഷണികൾക്കും വിധേയരാവുക തുടങ്ങി ,മതപരമായ ആചാരങ്ങളും പ്രാർത്ഥനകളും നടത്തുന്നത് തടയുക, മുസ്ലിം ആയതിനാൽ വാടക വീടുകൾ കൊടുക്കാതിരിക്കുന്നതു വരെ വിവേചനത്തിന്റെ വിവിധ രൂപങ്ങൾ നമ്മുടെ നാട്ടിൽ നിലവിലുണ്ട് . കേരളത്തിലും ഇത്തരത്തിലുള്ള വിവേചനകൾ കുറവല്ലായെന്നു സ്കൂളുകളിൽ ഹിജാബും ഫുൾ സ്ലീവും ധരിക്കുന്നതിനായി പലപ്പോഴായി കോടതികളിൽ സമർപ്പിക്കപ്പെടുന്ന ഹരജികൾ, ദളിത് വിദ്യാർത്ഥികൾക്ക് സ്കോളർഷിപ് നിഷേധിക്കുന്ന വാർത്തകളും വ്യക്തമാക്കുന്നു . ഏറ്റവുമൊടുവിൽ പൗരത്വം തന്നെ ഇല്ലാതാക്കും വിധം നിയമങ്ങൾ കേന്ദ്ര തലത്തിൽ ചുട്ടെടുക്കപ്പെടുന്ന രാഷ്ട്രീയ സാഹചര്യത്തിലാണ് നാമുള്ളത് .

കേന്ദ്ര തലത്തിൽ പാർശ്വവത്കൃത സമൂഹങ്ങൾക്കെതിരായ വിവേചനങ്ങൾക്കെതിരായുള്ള ഇത്തരം നിയമങ്ങൾ പാസ്സാക്കുമെന്നു പ്രതീക്ഷിക്കാൻ വകയില്ലെങ്കിലും സംസ്ഥാന തലങ്ങളിൽ ഇക്വാളിറ്റി കമീഷന്റെ രൂപീകരണത്തിനും പൊതു-സ്വകാര്യ / എയ്ഡഡ് -അൺഎയ്ഡഡ് മേഖലയിൽ ജനസംഖ്യയാനുപാതികമായ പ്രാതിനിധ്യം ഉറപ്പ് വരുത്തും വിധമുള്ള വൈവിധ്യവൽക്കരണത്തിനും വേണ്ട രാഷ്ട്രീയമായ സമ്മർദ്ദങ്ങളും അക്കാദമികമായ ചർച്ചകളും വിവേചനകൾക്ക് വിധേയരാവുന്ന മുസ്ലിങ്ങളടക്കമുള്ള പാർശ്വവത്കൃത സമുദായങ്ങളിൽ നിന്നുണ്ടാവേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ് .

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Zomatodelivery boynon-Hinduequal opportunity commissionfood
News Summary - equal opportunity commission india
Next Story