Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightമരണത്തിന്​...

മരണത്തിന്​ വിട്ടുകൊടുക്കരുത്​ നമ്മുടെ കുട്ടികളെ

text_fields
bookmark_border
മരണത്തിന്​ വിട്ടുകൊടുക്കരുത്​ നമ്മുടെ കുട്ടികളെ
cancel

ഓൺലൈൻ പഠന ക്ലാസിൽ പ​ങ്കെടുക്കാൻ ടി.വി. ഇല്ലാത്തതിനാൽ പെൺകുട്ടി ജീവനൊടുക്കി, കോപ്പിയടിച്ചെന്ന്​ ആരോപിച്ച്​ കോളജ്​ അധികൃതർ ഡിഗ്രി പരീക്ഷ എഴുതാൻ അനുവദിക്കാഞ്ഞതിനാൽ വിദ്യാർഥിനി പുഴയിൽ ചാടി ജീവിതം അവസാനിപ്പിച്ചു... കേരളം ഏ​െറ ചർച്ച ചെയ്​ത വാർത്തകളാണിത്​. എന്നാൽ, ഏതാനും ദിവസത്തെ ചർച്ചക്കൊടുവിൽ ഈ രണ്ട്​ മരണങ്ങളും വിസ്​മൃതിയിലാണ്ടുകഴിഞ്ഞു. എന്തുകൊണ്ടാണ്​ ഏതെങ്കിലും സൗകര്യം ഇല്ലാത്തതി​​െൻറ പേരിലോ മാർക്ക്​ കുറയുമെന്ന ഭയത്താ​ലോ നമ്മുടെ കുട്ടികൾ ജീവിതത്തി​ലെ അവസാന സ്​റ്റെപ്പ്​ തെരഞ്ഞെടുക്കുന്നത്​? എവിടെയാണ്​ നമ്മുടെ വിദ്യാഭ്യാസ മേഖലക്കും ജീവിത രീതിക്കും പിഴയ്​ക്കുന്നത്​?

ദുബൈയിൽ ജനിച്ചുവളരുകയും അവിടെ തന്നെ സ്​കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുകയും കേരളത്തിൽ കലാലയ പഠനം നടത്തുകയും ഇപ്പോൾ ലണ്ടനിൽ ജോലി ചെയ്യുകയാണ്​ ഞാൻ. ഓരോ കുട്ടിയും ജീവിത​ത്തോട്​ വിട പറയു​േമ്പാൾ മനസ്സിനുള്ളിൽ അനുഭവപ്പെടുന്ന നീറ്റൽ, ഒന്നും ചെയ്യാനില്ലെന്ന ചിന്ത ഇതൊക്കെയാണ്​ ഇതെഴുതാനുള്ള പ്രേരണ. 

ഞാൻ ജനിക്കുകയും പഠിക്കുകയും വളരുകയും ജോലി ചെയ്യുകയും ചെയ്​ത മൂന്ന്​ വ്യത്യസ്​ത ജീവിത സാഹചര്യങ്ങൾ എന്നെ പഠിപ്പിച്ച ചില കാര്യങ്ങൾ മാത്രമാണ്​ ഇതിലുള്ളത്​. ദുബൈയിലും കേരളത്തിലും ഇന്ത്യൻ സ്​കൂളുകളിൽ ഏതാണ്ട്​ സമാനമാണ്​ അവസ്ഥ. മാർക്കാണ്​ എല്ലാത്തി​​െൻറയും അടിസ്ഥാനം. ഓരോ മാർക്ക്​ കുറയുന്നതും വിദ്യാർഥിയെ എത്രമാത്രം അരക്ഷിതമാക്കുമെന്നത്​ അനുഭവത്തിലൂടെ അറിയാം. കേരളത്തിലും ഗൾഫിലും കുട്ടികളെ മാർക്കാണ്​ ബാധിക്കുന്നതെങ്കിൽ ബ്രിട്ടനിൽ എത്തു​േമ്പാൾ അത്​ ​ശാരീരിക അപകർഷതകൾ കൂടിയാകും. 

വേണം നമുക്ക്​ മാനസികാരോഗ്യ സംവിധാനം
സമീപ വർഷങ്ങളിൽ മാനസികാരോഗ്യ മേഖലകളിൽ നമ്മൾ വികസിച്ചു എന്ന്​ പറയു​േമ്പാഴും സൈക്കോളജിസ്​റ്റിനെ കാണാൻ പോകുകയാണെങ്കിൽ ഇ​േപ്പാഴും ഭ്രാന്താണ്​ എന്നാണ്​ ചിന്തിക്കപ്പെടാറുള്ളത്​. മാനസികാരോഗ്യത്തെ കുറിച്ച്​ വിശദമായി ചർച്ച ചെയ്യപ്പെടുന്നു​ണ്ടെങ്കിലും ഇപ്പോഴും വേണ്ടത്രയില്ലെന്നാണ്​ എ​​െൻറ അഭിപ്രായം. ഇന്ത്യയിൽ മാന​സികാരോഗ്യം എന്ന്​ പറയുന്നത്​ ഇന്നും ​ഭ്രാന്തിനുള്ള ചികിത്സയാണ്​. എന്നാൽ, വികസിത രാജ്യങ്ങളിൽ വലിയ മാറ്റമുണ്ടായിട്ടുണ്ട്​. വിഷാദം, സമ്മർദം, ഉത്​കണ്​ഠ എന്നിങ്ങനെ വിവിധ കാരണങ്ങൾക്കുള്ള ചികിത്സയാണത്​. ഇത്തരം വിഷമ സന്ധികളിലൂടെ നമ്മുടെ കുട്ടികൾ പോകുന്നത്​ പലപ്പോഴും തിരിച്ചറിയുന്നില്ല. 

ബ്രിട്ടനിൽ എ​​െൻറ സുഹൃത്തി​​െൻറ മകൾക്കുണ്ടായ അനുഭവമുണ്ട്​. അവൾ സ്​കൂളിൽ അധിക്ഷേപത്തിന്​ വിധേയമായ​ത്​ ആത്​മവിശ്വാസ കുറവിന്​​ കാരണമായി. അവൾ വിഷാദത്തിലേക്കും ഉത്​കണ്​ഠയിലേക്കും വീണുപോയത്​ ഡോക്​ടർമാരാണ്​ കണ്ടെത്തിയത്​. കൃത്യസമയത്ത്​ ചികിത്സ ലഭ്യമായതോടെ ഇപ്പോൾ മിടുക്കിയുമായി. നമ്മുടെ നാട്ടിലാണെങ്കിൽ നന്നായി സംസാരിച്ചു​െകാണ്ടിരുന്ന കുട്ടി പെ​ട്ടെന്ന്​ നിശ്ശബ്​ദയായാലും സജീവമായിരുന്ന വിദ്യാർഥി ഒതുങ്ങി പോയാലും പലപ്പോഴും ശ്രദ്ധിക്കുകപോലുമില്ല. വിദ്യാലയം/ കലാലയത്തിൽ എന്തോ ചെറിയ പ്രശ്​നമെന്ന്​ രക്ഷകർത്താക്കളും വീട്ടിലെ വല്ല വിഷമങ്ങളുമാണെന്ന്​ അധ്യാപകരും കരുതും. എന്താണ്​ സംഭവമെന്ന്​ ആ കുട്ടിയോട്​ ചോദിക്കാൻ പോലും പലരും തയാറാകുകയില്ല.

ഇപ്പോൾ സ്​കൂളുകളിൽ വല്ല​േപ്പാഴും നടക്കുന്ന കൗൺസിലിങ്​ മാത്രമാണ്​ ഈ കുട്ടികൾക്ക്​ ആശ്വാസം. യഥാർഥത്തിൽ സൈക്കോളജിസ്​റ്റുകൾ, സൈ​ക്യാട്രിസ്​റ്റുകൾ, കൗൺസിലർമാർ, നഴ്​സുമാർ, സാമൂഹിക പ്രവർത്തകർ തുടങ്ങിയവരെല്ലാം ഉൾപ്പെടുന്ന സപ്പോർട്ടിങ്​ സംവിധാനം ഓരോ വിദ്യാലയത്തിലും ഉണ്ടാകണം. ഇടക്കിടെ കുട്ടികളു​െട വീട്​ സന്ദർശിക്കാനും അവർക്കാകണം. ഇത്തരത്തിൽ അനുയോജ്യ പരിസ്​ഥിതി സൃഷ്​ടിക്കുന്നതിലൂടെ കുട്ടികളിൽ ഉണ്ടാകുന്ന വിഷാദം, ഉത്​കണ്​ഠ, ആത്​മവിശ്വാസ കുറവ്​, സമ്മർദം എന്നിവയെല്ലാം മറികടക്കാനാകും. കുട്ടികൾക്കൊപ്പം രക്ഷകർത്താക്കൾക്കും ആവശ്യമായ നിർദേശങ്ങൾ നൽകേണ്ടതുണ്ട്​. കുട്ടിയുടെ മാനസിക സ്ഥിതിയും അവരോട്​ ഇടപെടേണ്ട രീതികളുമെല്ലാം ഇടക്കിടെ പറഞ്ഞുകൊടുക്കണം. ചെറുതായി വഴക്കു പറഞ്ഞാൽ പോലും കുട്ടികളു​െട മനസ്സിനെ എത്ര മാത്രം വേദനിപ്പിക്കുമെന്ന്​ രക്ഷകർത്താക്കളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്​. വീട്ടിലും വിദ്യാലയത്തിലും അവഗണിക്കപ്പെടുന്നില്ലെന്ന്​ മനസ്സിലാക്കപ്പെടുന്നതോടെ കുട്ടികളുടെ ആത്​മവിശ്വാസം വലിയ തോതിൽ ഉയരും. 

ആർട്​സ്​ തെറാപ്പിക്കും ഏറെയുണ്ട്​ ചെയ്യാൻ
ഒന്നും നമ്മളെ തകർക്കില്ലെന്നും എല്ലാ പ്രശ്​നങ്ങളും മറികടക്കാനാകുമെന്നാണ് മുതിർന്നവരുടെ ചിന്ത​. എന്നാൽ, കുട്ടികൾ ഇങ്ങനെയല്ല. അവർ​ ശരിക്കും വേറൊരു സാഹചര്യത്തിലാണ്​ വളർന്നുകൊണ്ടിരിക്കുന്നത്​. അവരുടെ പ്രശ്​നങ്ങൾ പരിഹരിക്കാൻ എല്ലാ രീതിയിലുമുള്ള സഹായം ആവശ്യമാണ്​. വികസിത രാജ്യങ്ങളിലെല്ലാം ആർട്​സ്​ തെറാപ്പി വലിയ തോതിൽ വികസിച്ചുകഴിഞ്ഞു. കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം പലതരം മാനസിക പ്രശ്​നങ്ങൾക്കും ആർട്​സ്​ തെറാപ്പി ഉപയോഗിക്കുന്നുണ്ട്​. ഇന്ത്യയിലും ആർട്​സ്​ തെറാപ്പി നടക്കുന്നുണ്ടെങ്കിലും വിപുലമായി ഉപയോഗിക്കപ്പെടുന്നില്ല.

പല മാനസിക പ്രശ്​നങ്ങളും മരുന്നില്ലാതെ തന്നെ പരിഹരിക്കാൻ സാധിക്കും. നാടകം, സംഗീതം, ചിത്രരചന തുടങ്ങി വിവിധങ്ങളായ മാർഗങ്ങൾ കുട്ടികൾക്കായി ഉപയോഗിക്കണം. കുട്ടികളിൽ ആത്​മവിശ്വാസം ഉയർത്താനും പഠനമെന്നത്​ മാർക്ക്​ മാത്രമാണ്​ എന്ന ചിന്ത ഒഴിവാക്കാനും സാധിക്കും. ആർട്​സ്​ തെറാപ്പി മാനസികാ​രോഗ്യത്തിനുള്ള മാർഗമായി തന്നെ വളർത്തിക്കൊണ്ടുവരേണ്ടതുണ്ട്​. ചികിത്സ എന്നാൽ മരുന്നാണെന്ന ചിന്ത ഒഴിവാക്കാനും സാധിക്കും. 

ഇപ്പോൾ രക്ഷകർത്താക്കളായി മാറിയവർ വളർന്നു വന്ന സാഹചര്യമല്ല നമ്മുടെ കുട്ടികളുള്ളത്. കൂട്ടുകുടുംബ വ്യവസ്ഥയിൽ വളർന്നു വന്ന നമ്മളിൽ ബഹുഭൂരിഭാഗം പേർക്കും അച്​ഛനും അമ്മക്കും ഒപ്പം മുത്തച്​ഛനും മുത്തശ്ശിയും അങ്കിളുമാരും ആൻറിമാരുമെല്ലാം ആശ്വാസത്തിനായി ഉണ്ടായിരുന്നു. എന്നാൽ, അണുകുടുംബ വ്യവസ്ഥയിലേക്ക്​ മാറിയതോടെ ഇത്തരം റിലീഫ്​ കേന്ദ്രങ്ങൾ കുട്ടികൾക്ക്​ നഷ്​ടപ്പെട്ടു. ഈ സാഹചര്യത്തിൽ അച്​ഛനും അമ്മയും കുട്ടികളെ കേൾക്കാൻ നിർബന്ധമായും തയാറാകണം. അവരോട്​ സംസാരിക്കുകയും അവരുടെ ചിന്തകളും മനസ്സുമെല്ലാം ഏത്​ വിധത്തിലാണെന്നും തിരിച്ചറിയാനാകണം. രക്ഷകർത്താക്കളും അധ്യാപകരും സമൂഹവും ഒത്തൊരുമിച്ച്​ പ്രയത്​നിച്ചാൽ മാത്രമേ സന്തോഷവാന്മാരായ ഭാവി തലമുറ​യെ വാർ​ത്തെടുക്കാൻ സാധിക്കൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:126851126852126853
News Summary - Don't drive our kids to death- Opinion
Next Story