Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഇന്ദ്രിയജീവനം

ഇന്ദ്രിയജീവനം

text_fields
bookmark_border
ഇന്ദ്രിയജീവനം
cancel

ഇന്ത്യൻ മനസ്സാക്ഷിയോടുള്ള മഹാപരാധം– ഇതായിരുന്നു ഡോണൾഡ് ട്രംബ് സബർമതി ആശ്രമത്തിൽചെയ്ത കുറ്റത്തെ സംബന്ധിച ്ച ഈ ലേഖനത്തിന് ആദ്യം നൽകിയ ശീർഷകം. എന്നാൽ, അത് വെട്ടി ഇന്ദ്രിയജീവനം എന്നു പേര് മാറ്റി.

കാരണം, കുറ്റവാളിയുടെ കർതൃത്വത്തേക്കാൾ വെറുമൊരു ഇന്ദ്രിയമനുഷ്യ​​െൻറ ആത്മശൂന്യതയാണ് ആശ്രമത്തിലെ സന്ദർശകപ്പുസ്​തകത്തിൽ അദ്ദേഹം കാട്ടിവെച്ചിരിക്കുന്നത്. ഏത് വിസിറ്റേഴ്സ്​ ബുക്കി​െൻറ താളിലും സന്ദർശിക്കപ്പെടുന്ന ഇടത്തി​െൻറ കാര്യമോ കാരണ ീയനോ ആയിരിക്കും പരാമർശിക്കപ്പെടുന്നത്. മഹാമനീഷികൾ മുതൽ സ്​കൂൾകുട്ടികൾവരെ അതേ ചെയ്തിട്ടുള്ളൂ.

അല്ലാതെ സന ്ദർശിച്ച ഇടത്തേക്ക് എത്തിക്കാൻ നിമിത്തമായ ടൂർ ഓപറേറ്ററുടെ മാഹാത്മ്യം വിസിറ്റേഴ്സ്​ ബുക്കിൽ ആരും കുത്തിക്കു റിക്കാറില്ല. അങ്ങനെയിരിക്കെയാണ് ലോകം പൂർവാധികം ആദരിക്കുന്ന, അമേരിക്കൻ ചരിത്രസാരഥികളായ റൂസ്​വെൽറ്റും മാർട് ടിൻ ലൂഥർകിങ്ങും ഹൃദയത്തോടു ചേർത്ത, സർവകാല ശാസ്​ത്രപ്രതിഭയായ ആൽബർട്ട് ഐൻസ്​ൈ​റ്റനെപ്പോലും വിസ്​മയിപ്പിച്ച , നെൽസൺ മണ്ടേലയുടെ പ്രചോദകനായ, പുതുകാല തത്ത്വചിന്താനായകൻ ദെലേസി​െൻറ പേരിലുള്ള ഫൗണ്ടേഷൻ കൂടി പഠനവിഷയമാക്കിയെ ടുത്ത മഹാത്മജിയെ സബർമതി ആശ്രമ സന്ദർശനവേളയിൽ ഡോണൾഡ് ട്രംപ്​ വിസ്​മരിച്ചു പോയത്.

പകരം, തന്നെ വാഴ്ത്തിയും സ ൽക്കരിച്ചും സുഖിപ്പിച്ച നരേന്ദ്ര മോദിയെ അതിപ്രിയ സുഹൃത്തെന്ന് (?!) വിശേഷിപ്പിച്ച് മഹാത്മാവിനെ കുറിക്കേണ്ട താളിൽ കയറ്റിവെച്ചിരിക്കുന്നു. അന്നിമിഷം ഇന്ത്യാമഹാരാജ്യത്തുനിന്ന് എക്സിറ്റടിക്കേണ്ട കൃത്യം. ഈ ആഭാസത്തിലൂടെ ലോകത്തെ കീഴടക്കുന്ന, അമേരിക്ക പ്രതിനിധാനംചെയ്യുന്ന കോർപറേറ്റ് മുതലാളിത്തത്തി​െൻറ സത്തയെയാണ് അദ്ദേഹം പ്രദർശിപ്പിച്ചത്.

അതായത് തനി ഇന്ദ്രിയജീവനം– മനുഷ്യത്വമില്ലാത്ത, മര്യാദയില്ലാത്ത, മൂല്യങ്ങളില്ലാത്ത, കടപ്പാടുകളില്ലാത്ത, ചരിത്രബാധ്യതകളില്ലാത്ത, നുണയുന്ന ഐസ്​ക്രീമിനോടും കൊഞ്ചിക്കുന്ന ശരീരത്തോടും ആസ്വദിക്കുന്ന വാസനയോടും കാണുന്ന കെട്ടുകാഴ്ചയോടും കേൾക്കുന്ന ഇമ്പത്തോടും മാത്രം കൂറുപുലർത്തുന്ന കമ്പോളവ്യക്തിസ്വഭാവം. ആ വ്യക്തിസ്വഭാവം അതി​െൻറ ആർത്തികൾ പൂർത്തീകരിക്കാൻ എന്തും ചെയ്യും.

മെക്സിക്കൻ വംശജരെ മതിൽകെട്ടിയകറ്റും. രാഷ്​ട്രത്തലവന്മാരെ പാട്ടിലാക്കാൻ പണവും പെണ്ണും പ്രയോഗിക്കും. വാദിക്ക് അപ്പുറവും പ്രതിക്ക് ഇപ്പുറവും പടക്കോപ്പുകൾ കച്ചവടമാക്കും. പാരിസ്​ഥിതിക കരാറുകൾ ലംഘിച്ച് ഭൂമിയെ ഹരിതവാതക പ്രഭാവത്താൽ ചുട്ടുപൊള്ളിക്കും. എല്ലാറ്റിലുമുപരി സ്വന്തം താൽപര്യങ്ങളെ സേവിക്കാത്ത യാഥാർഥ്യങ്ങളെ തിരസ്​കരിക്കാൻ സത്യാനന്തരമെന്നൊരു പ്രതിഭാസത്തിനുകൂടി അമേരിക്ക ജന്മം നൽകിയിട്ടുണ്ട്. സ്വാർഥപൂരണങ്ങൾക്കായി പച്ചക്കളവിനെ പടച്ചുണ്ടാക്കലാണത്. സത്യമെന്ന സാധനത്തെതന്നെ കുഴികുത്തി മൂടലാണത്.

യു.എസ്​ പ്രസിഡൻറി​​െൻറ വാക്കിലും നോക്കിലും സത്യാനന്തര രീതികൾ മിന്നിമറയുന്നുണ്ട്. അമേരിക്കൻ കച്ചവടനേട്ടത്തിനും സ്വന്തം രാഷ്​ട്രീയ നേട്ടത്തിനും വേണ്ടി മാത്രമായിരുന്നു ട്രംപ്​ ഇന്ത്യയിൽ ആടിയ കള്ളനാടകങ്ങൾ. എന്നെന്നും അമേരിക്ക ഇന്ത്യയുടെ വിശ്വസ്​ത പങ്കാളിയാകുമെന്ന് അദ്ദേഹം ശപഥം ചെയ്തു. നരേന്ദ്ര മോദി​െയ ചങ്കി​െൻറ ചങ്കെന്ന് വിളിക്കുക മാത്രമല്ല മതമൈത്രിയുടെ അ​​േപ്പാസ്​തലനായിക്കൂടി പുകഴ്ത്തി.

വ്യാപാരക്കള്ളികൾ ടാലിയാക്കാനാകാം ഇമ്രാൻ ഖാനെ മറുകൈയാൽ തഴുകി. അതും പോരാഞ്ഞ് മോദിയെ പ്രീതിപ്പെടുത്തി വ്യാപാര ലാഭമാർജിക്കാൻ ജുഗുപ്സാവഹമായ മറ്റൊരു കണ്ണിൽച്ചോരയില്ലായ്മകൂടി അദ്ദേഹം ചെയ്തു. സന്ദർശത്തി​െൻറ ആദ്യ വിളംബരം തന്നെ ഇസ്​ലാം ഭീകരതക്കെതിരെ യു.എസും ഇന്ത്യയും ഒന്നിച്ച് പടവെട്ടും എന്നാക്കിവെച്ചു. ഇസ്​ലാം ഭീകരതയായാലും മറ്റേത് മതഭീകരതയായാലും പടവെട്ടപ്പെടേണ്ടതാണ്.

പക്ഷേ, ഇസ്​ലാമുമായി ബന്ധപ്പെട്ട എന്തും ഭീകരതയായി ഫാഷിസ്​റ്റുകൾ വ്യാഖ്യാനിക്കുന്ന കാലമാണെന്ന് ഓർക്കണം. അതിനാൽ, ലോകത്തെ ഏറ്റവും പ്രബലനായ രാഷ്​ട്രനായകൻ മുസ്​ലിം നായാട്ടിന് തങ്ങളുടെ കൂടെയുണ്ടെന്ന പ്രതീതി സൃഷ്​ടിക്കപ്പെട്ടു. ട്രംപി​​െൻറ ആഗമനദിവസം തന്നെ രാജ്യതലസ്​ഥാനത്ത് മുസ്​ലിംകൾ ആക്രമിക്കപ്പെട്ടത് വെറുതെയായിരുന്നില്ല.

എന്തായാലും 2014 മുതൽ കേന്ദ്ര സർക്കാർ പരിപാലിക്കുന്ന യു.എസ്​ വിധേയത്വം തങ്ങളുടെ കച്ചവടനേട്ടങ്ങൾക്ക് അമേരിക്ക ഭംഗിയായി ഉപയോഗിക്കുന്നുണ്ട്. ആ പ്രതിഭാസത്തി​െൻറ ഗതികെട്ട പ്രദർശനമാണ് ട്രംപി​​െൻറ കഴിഞ്ഞ സന്ദർശനം രൂപം കൊടുത്ത കച്ചവടക്കരാറുകൾ. 20,000 കോടി രൂപയുടെ ഹെലികോപ്​ടറുകളും യുദ്ധോപകരണങ്ങളും വാങ്ങാനുള്ള ഡീൽ ഉറപ്പിച്ചുകഴിഞ്ഞു.

എന്നാൽ, അമേരിക്കൻ വിസ നിയന്ത്രണം, ഇന്ത്യൻ ഉരുക്കി​െൻറ തീരുവ വർധിപ്പിക്കൽ, ദശാബ്​ദങ്ങളായി യു.എസ്​ ഇന്ത്യക്ക് നൽകിയിരുന്ന പൊതുപരിഗണനാ വ്യവസ്​ഥ റദ്ദാക്കൽ എന്നീ കാര്യങ്ങളിൽ നമുക്ക് അനുകൂലമായ ഒരു അനക്കവും ഉണ്ടായിട്ടില്ല. മറുപുറത്ത്, ട്രംപി​​െൻറ സമ്മർദത്താൽ മോദി ഇറാനിൽനിന്നുള്ള എണ്ണ ഇറക്കുമതി നിർത്തിവെച്ചത്​ ഇന്ത്യക്ക് ഭീമമായ നഷ്​ടവും വരുത്തിവെക്കുന്നു.

ആഭ്യന്തര ഉൽപാദനത്തി​െൻറ ജീവൻ നിലനിർത്താൻ ഇന്ത്യ നിഷ്​കർഷിക്കുന്ന താരീഫ് നയങ്ങൾ കാറ്റിൽപറത്തിക്കിട്ടാനാണ് കർക്കശവീരനാണ് മോദിയെന്ന പരിഹാസസ്​തുതി ട്രംപ്​ അഹ്​മദബാദിൽ നടത്തിയത്. അത് തിരിയാതെ നമ്മുടെ പ്രധാനമന്ത്രി അരിസ്​റ്റോക്രാറ്റിക് വൈറ്റി​െൻറ വാചാടോപത്തിൽ കോരിത്തരിച്ചുപോയി. സ്വന്തം ഇന്ദ്രിയജീവനത്തി​െൻറ ആർത്തിതാൽപര്യങ്ങളിൽ അമേരിക്കൻ നായകൻ വിട്ടുവീഴ്ചയേ ചെയ്യില്ല. സബർമതി ആശ്രമത്തിൽ ഗാന്ധി നാമമെഴുതാൻ അദ്ദേഹത്തിന് കൈ പൊങ്ങില്ല. മോദി സർക്കാറാകട്ടെ, വർഗീയച്ചൂത് കളിച്ചു കളിച്ച് കോർപറേറ്റ് സാമ്രാജ്യത്വത്തിനു മുന്നിൽ രാജ്യപത്നിയെപ്പോലും പണയം വെക്കുകയാണ്.

Show Full Article
TAGS:Donald trump&39;s india visit opinion about trump&39;s india visit malayalam news 
Next Story