Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightകശ്​മീർ പൊലീസിലെ...

കശ്​മീർ പൊലീസിലെ ‘ഖൽനായക്​’

text_fields
bookmark_border
കശ്​മീർ പൊലീസിലെ ‘ഖൽനായക്​’
cancel

’നായക്​ നഹി, ഖൽനായക്​ ഹൂൻ മേം’ (നായകനല്ല, വില്ലനാണ്​ ഞാൻ)... 1993ൽ സഞ്​ജയ്​ ദത്ത്​ നായകനായിറങ്ങിയ ‘ഖൽനായക്​’ എന്ന സ ിനിമയിലെ ഗാനം പോലെയായി ഒറ്റനാൾ കൊണ്ട്​ ദേവിന്ദർ സിങി​​​​​െൻറ ജീവിതം. ജമ്മു-കശ്മീർ പൊലീസിലെ ഉയർന്ന ഉദ്യോഗ സ്​ഥനിൽ നിന്ന്​ ഭീകര സംഘടനയായ ഹിസ്​ബുൽ മുജാഹീദീനി​​​​​െൻറ വിശ്വസ്​ത സഹായിയിലേക്കുള്ള ദേവിന്ദറി​​​​​െൻറ മാറ ്റം പക്ഷേ, അത്ര പെ​ട്ടെന്ന്​ ആയിരുന്നില്ല. മുമ്പും സംശയത്തി​​​​​െൻറ നിഴലിൽ പലവട്ടം നിന്നിട്ടുള്ള പൊലീസ്​ ഡപ ്യൂട്ടി സൂപ്രണ്ട്​ ദേവിന്ദർ നാളുകൾ നീണ്ട നിരീക്ഷണത്തിനൊടുവിലാണ്​ വലയിലാകുന്നത്​.

2001ലെ പാർലമ​​​​െൻറ്​ ആക ്രമണകേസിൽ വധശിക്ഷക്ക്​ വ​ിധേയനായ അഫ്​സൽ ഗുരു 2013ൽ അഭിഭാഷകന്​ എഴുതിയ കത്തിൽ ദേവിന്ദറി​​​​​െൻറ തീവ്രവാദബന്ധം വെ ളിപ്പെടുത്തിയിരുന്നെങ്കിലും അന്വേഷണം അദ്ദേഹത്തിലേക്ക്​ നീണ്ടിരുന്നില്ല. അന്ന്​ സ്​പെഷൽ ഓപറേഷൻസ്​ ഗ്രൂപ്​ ( എസ്​.ഒ.ജി) ഡി.എസ്​.പി ആയിരുന്നു ദേവിന്ദർ. പാർലമ​​​​െൻറ്​ ആക്രമണത്തിൽ പ്രതിയായ (സുരക്ഷാ ഉദ്യോഗസ്​ഥരുടെ​ വെടിവെ പ്പിൽ ​കൊല്ലപ്പെട്ട) മുഹമ്മദിനെ കശ്​മീരിൽ നിന്ന്​ ഡൽഹിക്ക്​ കൊണ്ടുപോകാനും അവിടെ താമസിക്കാൻ ഫ്ലാറ്റ്​ എടു ത്തുകൊടുക്കാനും കാർ വാങ്ങി നൽകാനും തന്നോട്​ നിർദേശിച്ചത്​ ദേവിന്ദർ ആണെന്ന അഫ്​സൽ ഗുരുവി​​​​​െൻറ വെളിപ്പെ ടുത്തൽ അന്ന്​ വേണ്ടത്ര ഗൗനിക്കപ്പെട്ടില്ലെങ്കിലും പിടിച്ചുപറി-അഴിമതി ​ആരോപണങ്ങൾ ഉയർന്നതോടെ എസ്​.ഒ.ജിയുടെ പ്രൗഢിയിൽനിന്ന്​ പിന്നീട്​ അദ്ദേഹം ഒഴിവാക്കപ്പെട്ടു. ഇതാദ്യമായല്ല ദേവിന്ദർ ‘കുഴപ്പക്കാരൻ’ എന്ന നിലയിൽ വാർത്തകളിൽ നിറയുന്നതെങ്കിലും, ആട്ടിൻതോലിൽ നിന്ന്​ ചെന്നായ പുറത്തുവരാൻ ജനുവരി 11 വരെ കാത്തുനിൽക്കേണ്ടി വന്നു.

ഇടക്ക്​ സസ്​പെൻഷനിലായ ശേഷം ശ്രീനഗർ പൊലീസ്​ കൺട്രോൾ റൂമിലായിരുന്ന ഈ 57കാരൻ ശ്രീനഗർ വിമാനത്താവളത്തിലെ ആൻറി ഹൈജാക്കിങ്​ യൂനിറ്റി​​​​​െൻറ ഡി.എസ്​.പി ആയിരിക്കേ ഇൗമാസം​ 11നാണ്​​​ രണ്ട്​ ഹിസ്​ബ്​ ഭീകരവാദികൾക്കും ഒരു അഭിഭാഷകനുമൊപ്പം പിടിയിലാകുന്നത്​. കുൽഗാം ജില്ലയിലെ മിർ ബസാറിൽ വെച്ച്​ ദേവിന്ദർ പിടിയിലാകു​േമ്പാൾ നവീദ്​ ബാബ, അൽതാഫ്​ എന്നീ ഹിസ്​ബ്​ ഭീകരർ ആണ്​ ഒപ്പമുണ്ടായിരുന്നത്​. ഇവരെ കശ്​മീരിൽ നിന്ന്​ ഛണ്ഡിഗഡ്​ വഴി സുരക്ഷിതരായി ഡൽഹിയിൽ എത്തിക്കുകയായിരുന്നു ദേവിന്ദറി​​​​​െൻറ ‘ദൗത്യം’. ഇതിന്​ പ്രതിഫലമായി 12 ലക്ഷം രൂപയാണ്​ ദേവിന്ദർ കൈപ്പറ്റിയത്​. ജമ്മുവിലും ​ത്രാളിലുമുള്ള വസതികളിൽ ഭീകരരെ ദേവിന്ദർ ഒളിവിൽ പാർപ്പിച്ചിരുന്നെന്നും അന്വേഷണത്തിൽ തെളിഞ്ഞതോടെ ആസൂത്രിത ഭീകരാക്രമണങ്ങളെ കുറിച്ചുയർന്ന്​ വന്നിരുന്ന സംശയങ്ങൾ ബലപ്പെടുകയാണ്​. അറസ്​റ്റിലായ ശേഷം സസ്​പെൻഷനിലായ ദേവിന്ദറി​​​​​െൻറ താമസസ്​ഥലത്ത്​ നടത്തിയ പരിശോധനയിൽ എ.കെ. 47ഉം ഗ്രനേഡും അടക്കമുള്ള ആയുധങ്ങൾ കണ്ടെത്തുകയും ചെയ്​തിരുന്നു.

ദേവിന്ദർ സിങ്​ താമസിച്ചിരുന്ന വീട്​ (കടപ്പാട്​: ഇന്ത്യ ടുഡേ)

​ആ മെഡൽ രാഷ്​ട്രപതിയുടേതല്ല

പുൽവാമ ജില്ലയിലെ ത്രാൾ സ്വദേശിയായ ദേവിന്ദർ ശ്രീനഗറിലെ അമർ സിങ്​ കോളജിൽ നിന്ന്​ ബിരുദം നേടിയ ശേഷമാണ്​ പൊലീസിൽ ചേരുന്നത്​. 1994ൽ സബ്​ ഇൻസ്പെക്​ടർ ആയ ദേവിന്ദർ പിന്നീട്​ എസ്​.ഒ.ജിയുടെ ഭാഗമായി. എസ്​.ഒ.ജിയിലെ മിന്നുന്ന പ്രകടനത്തിലൂടെ പേരെടുത്ത ദേവിന്ദർ 2003ൽ കൊസവോയിൽ നടന്ന യു.എൻ സമാധാന ദൗത്യത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു.

കശ്​മീർ പൊലീസിലെ മികച്ച ഉദ്യോഗസ്​ഥനെന്ന്​ പേരെടുത്ത്​ നിൽക്കും കാലത്താണ്​ പാർലമ​​​​െൻറ്​ ആക്രമണത്തിൽ ദേവിന്ദറിന്​ പങ്കുണ്ടെന്ന അഫ്​സൽ ഗുരുവി​​​​​െൻറ വെളിപ്പെടുത്തൽ വിവാദമാകുന്നത്​. അന്ന്​ അന്വേഷണം ബലപ്പെടാതെ കാത്തവർ ദേവിന്ദർ ഒരിക്കലും പിടിക്കപ്പെടില്ലയെന്ന ആത്​മവിശ്വാസത്തിലായിരുന്നിരിക്കാം. ഇപ്പോൾ അന്വേഷണം പുരോഗമിക്കുംതോറും ആരുടെയൊക്കെ പേരുകൾ പുറത്തുവരുമെന്ന നെഞ്ചിടിപ്പുകൾ ഉന്നതങ്ങളിൽ ഉയരുന്നുണ്ടെന്നും വ്യക്​തം.

2006ൽ ഡി.എസ്​.പി ആയി സ്​ഥാനക്കയറ്റം ലഭിച്ച ദേവിന്ദർ ഈ മാസമവസാനം സൂപ്രണ്ടായി സ്​ഥാനക്കയറ്റം ലഭിക്കുന്നതി​​​​​െൻറ പടിവാതിൽക്കൽ വെച്ചാണ്​ പൊലീസ്​ വലയിൽ കുടുങ്ങുന്നത്​. അഫ്​സൽ ഗുരുവി​​​​​െൻറ വെളി​പ്പെടുത്തലും പിടിച്ചുപറി-അഴിമതി ആരോപണങ്ങളും ഇടക്കുണ്ടായ തരംതാഴ്​ത്തൽ-സസ്​പെൻഷൻ നടപടികളുമെല്ലാം മൂലം സംശയത്തി​​​​​െൻറ നിഴലിലായിരുന്ന ദേവിന്ദർ കുറച്ചുനാളായി പൊലീസി​​​​​െൻറ നിരീക്ഷണത്തിലായിരുന്നു. അറസ്​റ്റിലായ 11ന്​ (ശനിയാഴ്​ച) ദേവിന്ദർ ഡ്യൂട്ടിക്ക്​ ഹാജരായിരുന്നില്ല. പിറ്റേന്ന്​ മുതൽ വ്യാഴാഴ്​ച വരെ അവധിക്ക്​ അപേക്ഷിച്ചിരുന്നു.

മുൻ പൊലീസുകാരനും ഹിസ്​ബുൽ മുജാഹിദീ​​​​​െൻറ പുൽവാമ ജില്ല കമാൻഡറുമായ നവീദ്​ ബാബയുമായി ദേവിന്ദർ നടത്തിയ ടെലി​േഫാൺ സംഭാഷണം ചോർന്നതോടെയാണ് കെണി മുറുകിയത്​. സംഭാഷണം ലഭിച്ചയുടൻ ഷോപിയാൻ എസ്​.പി സന്ദീപ്​ ചൗധരി മേലധികാരികളെ വിവരമറിയിച്ചു. തുടർന്ന്​ ദക്ഷിണ കശ്​മീർ ഡി.ഐ.ജി അതുൽ ഗോയലി​​​​​െൻറ മേൽനോട്ടത്തിലായിരുന്നു അതിരഹസ്യമായ നീക്കങ്ങൾ. ദേവിന്ദറും ഭീകരരും സഞ്ചരിച്ചിരുന്ന ഐ-ടെൻ കാർ പിടികൂടിയ കുൽഗാമിലെ ചെക്​പോസ്​റ്റിൽ അദ്ദേഹം നേരിട്ട്​ എത്തുകയും ചെയ്​തു. ‘റോങ്​ സൈഡി’ലൂടെ ഓടിച്ചെത്തി പിടിയിലായപ്പോൾ ഭീകരവാദികളുടെ വിശ്വാസം പിടിച്ചുപറ്റി അവരെ തകർക്കുകയായിരുന്നു ത​​​​​െൻറ ലക്ഷ്യമെന്ന്​ വരെ പറഞ്ഞു ദേവിന്ദർ.

അത്തരം രഹസ്യ നീക്കങ്ങളിൽ പാലിക്കപ്പെടേണ്ട പ്രോ​ട്ടോകോൾ പാലിക്കാത്തതിന്​ തക്കതായ കാരണങ്ങൾ വിശദീകരിക്കാൻ കഴിയാഞ്ഞതോടെ ആ ‘നുണബോംബ്​’ തുടക്കത്തിലേ പൊട്ടി. ദിവസങ്ങൾക്ക്​ മുമ്പ്​ കശ്​മീർ താഴ്​വര സന്ദർശിച്ച 16 അംഗ വിദേശ സ്​ഥാനപതികളുടെ സംഘത്തെ വരവേൽക്കാൻ നിയോഗിക്കപ്പെട്ട ഉന്നത ഉദ്യോഗസ്​ഥനാണ്​ ഈ ഗതികേടിലെത്തിയതെന്നോർക്കണം. 2018ൽ മികച്ച സേവനത്തിന്​ സംസ്​ഥാന ഗാലൻററി മെഡൽ നേടിയിരുന്നു ദേവിന്ദർ. രാഷ്​ട്രപതിയുടെ മെഡൽ ദേവിന്ദറിന്​ ലഭിച്ചു എന്ന നിലക്ക്​ മാധ്യമങ്ങളിൽ വന്ന വാർത്തകൾ തെറ്റാണെന്നും ജമ്മു-കശ്​മീർ പൊലീസ്​ വ്യക്​തമാക്കുന്നു. ‘2018ലെ സ്വതന്ത്ര്യ ദിനത്തിൽ സംസ്​ഥാനത്തി​​​​​െൻറ ​പൊലീസ്​ മെഡലാണ്​ ദേവിന്ദറിന്​ ലഭിച്ചത്​. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തി​​​​​െൻറ​ ഒരു മെഡലും അദ്ദേഹത്തിന്​ ലഭിച്ചിട്ടില്ല’ എന്നായിരുന്നു ജമ്മു-കശ്​മീർ പൊലീസി​​​​​െൻറ​ ട്വിറ്റർ സന്ദേശം. ഈ മെഡൽ അധികൃതർ തിരിച്ചുവാങ്ങുകയും ചെയ്​തു.

ഇന്ദിര നഗറിൽ ദേവിന്ദർ സിങ്​ പണിയുന്ന വീട്​ (കടപ്പാട്​: ഇന്ത്യടുഡേ)

‘വിടുപണി’ക്ക്​ അടിത്തറ ശക്​തമാക്കാൻ വീടുപണി?

ശ്രീനഗറിലെ ഏറ്റവും സുരക്ഷിത മേഖലയെന്ന്​ പേരുകേട്ട ഇന്ദിര നഗറിൽ ദേവിന്ദർ സിങ്​ പണിയുന്ന ബഹുനില വീടും ദുരൂഹതയുണർത്തുകയാണ്​. ​ൈസനിക ക്യാമ്പി​​​​​െൻറ തൊട്ടടുത്ത്​​ 2017ലാണ്​ വീടി​​​​​െൻറ നിർമാണം ആരംഭിച്ചത്​. വീടി​​​​​െൻറ അവസാനഘട്ട നിർമാണം പുരോഗമിക്കുന്നതിനിടെയാണ്​ അറസ്​റ്റുണ്ടായത്​. 15 കോർപ്​സി​​​​​െൻറ ആസ്​ഥാനവുമായി മതിൽ പങ്കിടുന്ന വീട്​ ഭീകരപ്രവർത്തകരുടെ താവളമാകാനുള്ള സാധ്യത ​ദേവിന്ദറി​​​​​െൻറ അറസ്​റ്റോടെ തടയപ്പെട്ടു എന്നാണ്​ പൊലീസി​​​​​െൻറ വിലയിരുത്തൽ.

സൈനിക ക്യാമ്പിനോട്​ ചേർന്ന്​ തന്നെ ദേവിന്ദർ വീടുപണിക്കായി തെരഞ്ഞെടുത്തതിനെ സംശയദൃഷ്​ടിയോടെയാണ്​ അന്വേഷണസംഘം വീക്ഷിക്കുന്നത്​. കഴിഞ്ഞ അഞ്ച്​ വർഷമായി ഒര​ു ബന്ധുവി​​​​​െൻറ വീട്ടിൽ വാടകക്കാണ്​ ദേവിന്ദർ കഴിയുന്നത്​. ഈ വീട്ടിൽ നിന്നാണ്​ എ.കെ. 47ഉം ഗ്രനേഡുമൊക്കെ കണ്ടെത്തിയത്​. കുടുംബാംഗങ്ങളും ബന്ധുക്കളുമെല്ലാം സ്​ഥലംവിട്ടതോടെ ഈ വീട്​ പൂട്ടിയിട്ടിരിക്കുകയാണ്​. രണ്ട്​ മക്കളാണ്​ ദേവിന്ദറിനുള്ളത്​. ബംഗ്ലാദേശിൽ എം.ബി.ബി.എസിന്​ പഠിക്കുന്ന മകളും കശ്​മീരിലെ പ്രമുഖമായ ബേൺ ഹാൾ സ്​കൂളിൽ പഠിക്കുന്ന മകനും. പൊലീസ്​ ദേവിന്ദറും അടുത്ത ബന്ധുക്കളും സ്വന്തമാക്കിയ ആസ്​തികളുടെ വിവരങ്ങൾ ശേഖരിച്ച്​ വരികയാണ്​. തീവ്രവാദികളുമായുള്ള ദേവിന്ദറി​​​​​െൻറ ബന്ധം നവീദ്​ ബാബുവിൽ മാത്രം ഒതുങ്ങുന്നില്ലെന്ന്​ ചോദ്യം ചെയ്യലിൽ അന്വേഷണ സംഘത്തിന്​ വ്യക്​തമായിട്ടുണ്ട്​. പാർലമ​​​​െൻറ്​ ആക്രമണത്തിന്​ ശേഷം നല്ല പ്രതിഫലം ലക്ഷ്യമിട്ട്​ ദേവിന്ദർ നിരവധി തീവ്രവാദികളെ രക്ഷപ്പെടാൻ സഹായിച്ചിട്ടുണ്ടെന്ന നിഗമനത്തിലാണ്​ പൊലീസ്​.

തീവ്രവാദികളുടെ സാമ്പത്തിക സ്രോതസ്സിനെ കുറിച്ചുള്ള അന്വേഷണവും ​െപാലീസ്​ ശക്​തമാക്കിയിട്ടുണ്ട്​. ആർട്ടിക്​ൾ 370 റദ്ദാക്കിയതോടെ വിഘടന പ്രവർത്തനങ്ങൾക്കായി ഹിസ്​ബുൽ മുജാഹിദീനും മറ്റും നാട്ടുകാരിൽ നിന്ന്​ ധാരാളമായി പണം പിരിക്കുന്നുണ്ടെന്ന്​ പൊലീസ്​ പറയുന്നു. ഛണ്ഡിഗഡ്​ വരെ ഹിസ്​ബ്​ ഭീകരരെ എത്തിക്കാൻ 12 ലക്ഷമാണ്​ ദേവിന്ദറിന്​ പ്രതിഫലമായി നൽകിയത്​. ഇൗ തുകയുടെ സ്രോതസ്സ്​ അന്വേഷിക്കുകയാണെന്ന്​ ജമ്മു-കശ്​മീർ ഡി.ജി.പി ദിൽബാഗ്​ സിങ്​ പറയുന്നു. ദേവിന്ദർ കേസി​​​​​െൻറ അ​േന്വഷണത്തിൽ ഇതുവരെ പാകിസ്​താ​​​​​െൻറ പങ്കിന്​ തെളിവുകൾ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്​തമാക്കുന്നു. എൻ.​െഎ.ഐ കേസ്​ ഏറ്റെടുത്ത്​ അന്വേഷണം നടത്തുന്നതോടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ്​ പൊലീസ്​.

കശ്​മീർ തീവ്രവാദികൾ പതിവായി പഞ്ചാബിലേക്കും ഛണ്ഡിഗഡിലേക്കും ഷാൾ-പഴം കച്ചവടക്കാരെന്ന വ്യാജേന കടക്കാറുണ്ടെന്ന്​ നവീദ്​ ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്​. ഇങ്ങനെ പലരെയും കടത്താൻ ദേവിന്ദർ സിങ്​ സഹായിച്ചിട്ടുണ്ടോയെന്നത്​ അന്വേഷിച്ച്​ വരികയാണ്​. നവീദി​െനയും കൂട്ടരെയും ഛണ്ഡിഗഡിലേക്കും അവിടെ നിന്ന്​ ഡൽഹിയിലേക്കും കടക്കാൻ സഹായിക്കലായിരുന്നു ദേവിന്ദറി​​​​​െൻറ ‘ദൗത്യ’മെന്ന നിഗമനത്തിലാണ്​ ​പൊലീസ്​. അറസ്​റ്റിലായവർക്ക്​ ഡൽഹിയിൽ റിപ്പബ്ലിക്​ ദിനത്തോടനുബന്ധിച്ച്​ ഭീകരാക്രമണത്തിന്​ പദ്ധതി ഉണ്ടായിരുന്നെന്നും വിവരം ലഭിച്ചിട്ടുണ്ട്​. ഇവർക്കൊപ്പം മറ്റ്​ ചില ഭീകരർ കൂടി ചേരാൻ പദ്ധതിയിട്ടിരുന്നെന്നും പൊലീസ്​ പറയുന്നു. നവീദിനെയും മറ്റും ചോദ്യം ചെയ്​ത​പ്പോൾ ലഭിച്ച വിവരങ്ങളുടെ അടിസ്​ഥാനത്തിൽ അഞ്ചിടത്ത്​ പരിശോധനകൾ നടത്തിയെങ്കിലും ആരെയും അറസ്​റ്റ്​ ചെയ്യാനായി​ല്ലെന്ന്​ ദിൽബാഗ്​ സിങ്​ വ്യക്​തമാക്കി. ഒന്നുരണ്ട്​ താവളങ്ങൾ തകർത്തെങ്കിലും ഒരു തീവ്രവാദിയെയും കണ്ടെത്താനായില്ല. ദേവിന്ദർ സിങ്​ തീവ്രവാദികൾക്ക്​ ആയുധങ്ങൾ വിറ്റിരുന്നോയെന്നതും പൊലീസ്​ അന്വേഷിക്കുന്നുണ്ട്​.

Show Full Article
TAGS:devinder singh arrest 
News Summary - Devinder singh: "khalnayak" of J&K police -open forum
Next Story