Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightസി.പി.എം-ആർ.എസ്.എസ്...

സി.പി.എം-ആർ.എസ്.എസ് രഹസ്യ ചർച്ചയും ആയുധപരിശീലനവും

text_fields
bookmark_border
സി.പി.എം-ആർ.എസ്.എസ് രഹസ്യ ചർച്ചയും ആയുധപരിശീലനവും
cancel

സി.പി.എം-ആർ.എസ്.എസ് രഹസ്യ ചർച്ചയുടെ ദൂരവ്യാപകമായ ഫലം വസ്തുനിഷ്​ഠമായി വിലയിരുത്തേണ്ടതാണ്. തിരുവനന്തപുരത്തെ യോഗ ആശ്രമത്തിന് ഭൂമി ലഭിച്ചതിനെ തുടർന്നാണ് ഇപ്പോൾ വിഷയം ചർച്ച ചെയ്യപ്പെടുന്നത്. എന്നാൽ, ഈ വിവാദത്തി​െൻറ രാഷ്​ട്രീയവ്യാപ്​തി അതിലപ്പുറമാണ്​. കേരളത്തെ കാവിവത്​കരിക്കാനുള്ള സംഘ്പരിവാർ അജണ്ടയെ ഈ സൗഹൃദം എത്ര മുന്നോട്ട് നയിച്ചു എന്ന പരിശോധനയാണ് ആവശ്യം.

ഓരോ രാഷ്​ട്രീയസംഘർഷത്തിനൊടുവിലും വിളിച്ചുചേർക്കുന്ന സർവകക്ഷിയോഗങ്ങളിൽ സി.പി.എം ഗ്രാമങ്ങളിൽ പ്രവർത്തന സ്വാതന്ത്ര്യം നേടിയെടുക്കുക എന്ന ആവശ്യമാണ് സംഘ്പരിവാർ ഉന്നയിച്ചുകൊണ്ടിരുന്നത്​. സി.പി.എമ്മിനെ ഒറ്റക്ക് മുന്നിലിരുത്തി അത്​ നേടുന്നതിൽ അവർ വിജയിക്കുകയും ചെയ്​തു. കണ്ണൂർ ജില്ലയിൽ 1980കൾ വരെ നിലനിന്ന കോൺഗ്രസ്/സോഷ്യലിസ്​റ്റ്​ വാർഡുകളും ഗ്രാമങ്ങളും എത്രത്തോളം സംഘ്പരിവാറി​െൻറ പിടിയിലാണെന്ന്​ അറിയാത്തവരല്ല കമ്യൂണിസ്​റ്റ്​ പാർട്ടികൾ. ആർ.എസ്​.എസ്​ വളർച്ച പ്രാപിക്കാതിരിക്കാൻ സി.പി.എം വളരണമെന്ന മുദ്രാവാക്യത്തിന്​ കണ്ണൂരിൽ എന്തു സംഭവിച്ചു എന്നു പരിശോധിച്ചാൽ തലകീഴാണ്​ ചിത്രം എന്നു വ്യക്തമാവും.

ആയുധപരിശീലനം മറച്ചുപിടിക്കുകയോ?

പിണറായി വിജയൻ മുഖ്യമന്ത്രിയായ ശേഷം 56 മണ്ഡലങ്ങളിൽ കൂടുതൽ ശാഖകൾ നിലവിൽവന്നു എന്ന കണക്ക്​ രണ്ടുവർഷം മുമ്പ് ആർ.എസ്.എസ് നേതൃത്വം വെളിപ്പെടുത്തിയിരുന്നു. എൽ.ഡി.എഫ്​ അധികാരമേറ്റശേഷം 2016 ഡിസംബർ 25 ന് പി. ജയരാജൻ ഒരു പ്രസ്താവനയിൽ കണ്ണൂർ ജില്ലയിൽ ആയുധപരിശീലനം നടത്തിയ പൊതുവിദ്യാലയങ്ങളുടെ പേരു വിവരം പുറത്തുവിട്ടിരുന്നു. സംസ്ഥാന പൊലീസ് മേധാവിക്കും ഇൻറലിജൻസ് എ.ഡി.ജി.പിക്കും കണ്ണൂർ ജില്ല പൊലീസ് മേധാവിക്കും ഒക്കെ പരാതി നൽകിയെന്നും ജയരാജൻ വെളിപ്പെടുത്തി.


ആയുധ പരിശീലനം നടക്കുന്ന ക്ഷേത്രങ്ങളുടെ വിവരം വിശദമായി 2016 ഒക്ടോബർ 28 ന് 'ദേശാഭിമാനി' പുറത്തുവിട്ടു. അതിൽ ചിലത് മലബാര്‍ ദേവസ്വം ബോര്‍ഡി​െൻറ അധീനതയിലുള്ള സ്ഥാപനങ്ങളാണെന്നും 1988ലെ മതസ്ഥാപനങ്ങള്‍ ദുരുപയോഗം തടയല്‍ നിയമപ്രകാരം ഇതു കുറ്റകരമാണെന്നും 'ദേശാഭിമാനി' ചൂണ്ടിക്കാട്ടി. 20 വിദ്യാലയങ്ങളിലും 13 കേന്ദ്രങ്ങളില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭൂമിയിലും ശാഖ നടക്കുന്നതായി തെളിവുകൾ നിരത്തി. ഇതി​െൻറ പേരിൽ അന്വേഷണമോ നടപടിയോ ഉണ്ടായതായി വിവരമില്ല.

സി.പി.എം-സംഘ് പരിവാർ ഐക്യചർച്ചക്കു ശേഷമാണ് ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത് നാലുദിവസം പാലക്കാട് ആര്‍.എസ്.എസി​െൻറയും പരിവാര്‍ സംഘടനകളുടെയും പ്രധാന പ്രവര്‍ത്തകരുടെ യോഗത്തില്‍ പങ്കെടുത്തത്. 2018 മാർച്ചിൽ ആര്‍.എസ്.എസ് ദേശീയ സാരഥി സുരേഷ് ജോഷി പത്തു ദിവസം കേരളത്തില്‍ തങ്ങി 50 ഓളം പരിപാടികളിൽ പങ്കെടുത്തു. അതിനൊടുവിലാണ്​ 56 മണ്ഡലങ്ങളിൽ കൂടുതൽ ശാഖകൾ വന്ന സംഘടനാശേഷി ആർ.എസ്.എസ് രണ്ട് വർഷം മുമ്പ് പുറത്തുവിട്ടത്. 3000 സ്ഥലങ്ങളിൽ 4105 ശാഖകളും 2740 പ്രതിവാര ക്യാമ്പുകളും ഉൾപ്പെടെ 6845 മണ്ഡലങ്ങൾ കേരളത്തിൽ കർമനിരതമായി എന്നാണ് വെളിപ്പെടുത്തൽ.

കുടുംബ സന്ദർശനവും ഫോൺ കുശലാന്വേഷണങ്ങളും

പരസ്പരം കൊല നിർത്തിവെക്കുന്നതിന് മുഖ്യമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറിയും സംഘ്പരിവാർ നേതാക്കളുമായി 2017 ഫെബ്രുവരിയിൽ നടത്തിയ ആദ്യ കൂടിക്കാഴ്ചയുടെ പിറ്റേന്ന് കണ്ണൂരിൽ നടന്ന സർവകക്ഷിയോഗത്തിൽ ഒരു സ്വകാര്യധാരണ രൂപപ്പെട്ടിരുന്നു. ഇനി ബി.ജെ.പി-സി.പി.എം സംഘർഷങ്ങൾക്ക് ജില്ലതല സർവകക്ഷി യോഗമല്ല, ഇരു കക്ഷി ചർച്ചയാണ്​ ഫലപ്രദമെന്നായിരുന്നു ഉന്നതതല ധാരണ. പേരിനു സർവകക്ഷിയോഗം പൊലീസ് സർക്കിൾ തലത്തിൽ നടക്ക​ട്ടെ എന്നായി. കൊലപാതകപരമ്പര ഒന്നു ശമിക്കാൻ അങ്ങനെയെങ്കിൽ അങ്ങനെ എന്നു നന്മേഛ​ുക്കളും ആഗ്രഹിച്ചു. 2017 ഫെ​ബ്രുവരിയിലെ ആ ചർച്ചയുടെ തുടർച്ചയായി 220 പ്രദേശങ്ങളിൽ ആറു മാസത്തിനിടയിൽ ഒത്തുകൂടിയതായി പൊലീസ്​ഫയലുകളിലുണ്ട്.


സി.പി.എമ്മും സംഘ്​പരിവാറും മാത്രം ചേർന്ന ഉഭയകക്ഷി ഒത്തുചേരലായിരുന്നു ഇതിലേറെയും. ധാരണയനുസരിച്ച്​ ആക്രമിക്കപ്പെട്ട സംഘ്​പരിവാർ കുടുംബത്തിൽ സി.പി.എം നേതാക്കളും മറിച്ചും ഒറ്റപ്പെട്ട സന്ദർശനങ്ങൾ തുടർന്നു. എന്നാൽ, ഇതേ കാലയളവിൽ സി.പി.എം നേതൃത്വം തള്ളിപ്പറഞ്ഞിട്ടും പെരിയ ഇരട്ടക്കൊല നടന്നിടത്തോ, എടയന്നൂർ ഷുഹൈബ് വധത്തിലോ ഇങ്ങനെ മനസ്സു തുറന്ന് ഒരു സന്ദർശനം നടന്നില്ല.

2017 ജനുവരിയിൽ തലശ്ശേരിക്കടുത്ത് അണ്ടല്ലൂരിൽ ബി.ജെ.പി പ്രവർത്തകൻ സന്തോഷ് (52) കൊല്ലപ്പെടുമ്പോൾ കണ്ണൂരിൽ സംസ്ഥാന യുവജനോത്സവം നടക്കുകയായിരുന്നു. വിലാപയാത്ര യുവജനോത്സവ വേദിക്ക് മുന്നിലൂടെ നയിക്കുമെന്ന നിലപാട് സംഘ്പരിവാർ നേടിയെടുത്തു. അന്നേ ദിവസം കണ്ണൂരിൽ ഡൽഹി കേന്ദ്രീകരിച്ച ഒരു മനുഷ്യാവകാശ വേദിയുടെ സാന്നിധ്യമുണ്ടായിരുന്നു. ആഴ്ചയിലേറെ ഒരു റിസോർട്ടിൽ താമസിച്ച് താഴെ തലത്തിൽ വരെ നിരീക്ഷണം നടത്തിയാണ് അവർ മടങ്ങിയത്. കേരളവിഷയങ്ങളെ പ്രമോട്ട് ചെയ്യുന്നതിന് നിയോഗിക്കപ്പെട്ട സംഘ്പരിവാർ പിൻബലമുള്ള നിരവധി എൻ.ജി.ഒകളിൽ ഒന്നായിരുന്നു അത്. ഇങ്ങനെയൊരു വേദിയുടെ ഓപറേഷനിലാണ് രഹസ്യ ചർച്ചയും അനുബന്ധ ഇടപെടലുകളും അരങ്ങേറിയത് എന്നത് സംശയിക്കേണ്ടതു തന്നെയാണ്.

എല്ലാ അടവും അടിയറവുവെച്ച 'ഹോട്ട്​ലൈൻ'

കേരളത്തിലെ കമ്യൂണിസ്​റ്റ്​ അടവ​ു​നയത്തിൽ ഒരിക്കലും ആർ.എസ്​.എസിനോടുള്ള മൃദുനയം ഉൾപ്പെട്ടിട്ടില്ലെന്ന്​ നേതാക്കൾ തറപ്പിച്ചു പറയാറുണ്ട്​. രാഷ്​ട്രീയമായ മറ്റേത്​ തന്ത്രങ്ങൾ പയറ്റിയാലും ആർ.എസ്​.എസിനോട്​ അനുനയമില്ല എന്നത്​ അവർക്ക്​ വർഗവീക്ഷണമാണ്​. പക്ഷേ, ആർ.എസ്​​.എസുകാരുടെ കൊലക്കത്തിക്കു മുന്നിൽ ഭാഗ്യത്തി​െൻറ നൂൽപാലത്തിൽ ജീവൻ തിരിച്ചുകിട്ടിയ പി. ജയരാജൻ നയിക്കുന്ന കണ്ണൂരിലെ പാർട്ടിക്ക്​ ആർ.എസ്​.എസുമായുള്ള സമാധാനചർച്ച ഒരു വലിയ ദൗത്യമായി തീരുകയായിരുന്നു. 'നേരിടുക' എന്നതിനേക്കാൾ 'ഒതുക്കിനിർത്തുക' എന്നതാണ്​ അതിനു പഥ്യം.

കണ്ണൂരിലെ രാഷ്​ട്രീയസംഘർഷങ്ങൾ ചർച്ചചെയ്യുന്ന വേദിയിൽ ആർ.എസ്​.എസിനെ അംഗീകരിക്കുക ഒരു കാലത്ത്​ സി.പി.എമ്മിന്​ ഉൾ​ക്കൊള്ളാൻ കഴിയാത്തതായിരുന്നു. നിയമസഭയിൽ പ്രാതിനിധ്യമില്ലാത്ത ഒരുകൂട്ടരെ സമാധാനയോഗത്തിലേക്ക്​ വിളിക്കരുതെന്നായിരുന്നു നിലപാട്​. പിണറായി വിജയൻ കണ്ണൂർ പാർട്ടിയെ നയിച്ചിരുന്ന കാലത്ത്​ അങ്ങനെയാണ്​. കലക്ടറേറ്റിലെ യോഗങ്ങളിൽ ആർ.എസ്.എസിന് സംസാരിക്കാൻ അധികം സമയം നൽകിയതിന്​ പൊതുയോഗത്തിൽ അദ്ദേഹം പരസ്യമായി ജില്ല ഭരണകൂടത്തെ ചോദ്യം ചെയ്തിട്ടുണ്ട്.

സംഘർഷമുണ്ടാക്കി ഇടതുമുന്നണി സർക്കാറിനെ അസ്​ഥിരപ്പെടുത്താനുള്ള ആർ.എസ്​.എസ്​ ഗൂഢാലോചനയിൽ വീണുപോകരുതെന്നു സി.പി.എം അണികളെ പഠിപ്പിച്ചതാണ്. സംസ്​ഥാന യുവജനോത്സവ വേളയിൽ അണ്ടല്ലൂരിൽ ബി.ജെ.പി പ്രവർത്തകൻ കൊല്ലപ്പെട്ടപ്പോൾ പാർട്ടി ഒരിക്കലും അങ്ങനെയൊരു കൊല അംഗീകരിക്കില്ല എന്ന് പ്രസ്​താവനയിറക്കിയതാണ്​. എന്നി​ട്ടെന്ത്​? കേസിൽ പിടിക്ക​പ്പെട്ടത്​ പാർട്ടിക്കാർ. ഈ വിഷയത്തിലും സി.പി.എം പ്രാദേശികനേതൃത്വത്തിന് കൊല്ലപ്പെട്ടയാളുടെ വീട് സന്ദർശിക്കേണ്ടി വന്നു. ആർ.എസ്.എസുമായി ഉണ്ടാക്കിയ സമാധാനകരാർ വിജയിപ്പിക്കേണ്ടതിനെക്കുറിച്ച്​ സി.പി.എം സംസ്​ഥാനസെക്രട്ടറി കമ്യൂണിക്കെ ഇറക്കി. അതിനുശേഷവും പയ്യന്നൂരിൽ ഒരു കൊലകൂടി നടന്നു. അന്നും സി.പി.എമ്മിന്​ പങ്കി​െല്ലന്ന പ്രസ്​താവനയും കരാറനുസരിച്ച് കൊല്ലപ്പെട്ടയാളുടെ വീട്​ സന്ദർശനവുമൊ​െക്ക നടന്നു. പക്ഷേ, പ്രതിപ്പട്ടികയിൽ വന്നത് പിന്നെയും പാർട്ടിക്കാർ തന്നെ.

പാർട്ടി​ കോട്ടകളിൽ കയറിക്കൊത്തി ബി.ജെ.പി

ഇന്നി​പ്പോൾ കണ്ണൂർ ജില്ലയിലെ പതിനൊന്ന്​ നിയമസഭ മണ്ഡലങ്ങളിൽ ഒമ്പതിലും ബി.ജെ.പി പതിനായിരത്തിനും 22,000 ത്തിനും ഇടയിൽ വോട്ട്​വളർച്ചയിൽ എത്തിനിൽക്കുന്നു. 2011ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 69,180 വോട്ടാണ്​ കണ്ണൂരിലെ 11 മണ്ഡലങ്ങളിലും ലഭിച്ചതെങ്കിൽ 2016ൽ 1,58,632 ​വോട്ടാണ്​ കിട്ടിയത്​. അഞ്ചു​ വർഷത്തിനകം സംഘ്​പരിവാർ കണ്ണൂർ ജില്ലയിൽ 89,452 ​വോട്ട്​ വർധിപ്പിച്ചു. ഇൗ വർധന സി.പി.എമ്മി​െൻറ കോട്ടകളായ പയ്യന്നൂരിലും (15,341) തളിപ്പറമ്പിലും (14,742) കല്യാശ്ശേരിയിലും (11,036) ശ്രദ്ധ പിടിച്ചുപറ്റുന്ന നിലയിലായി.

ഇൗ മൂന്നു മണ്ഡലങ്ങളും കേരളത്തിൽ നിന്ന്​ പാർലമെൻറ്​ പ്രാതിനിധ്യം സംഘ്​പരിവാർ സ്വപ്​നം കാണുന്ന കാസർകോട്​ ലോക്​സഭ മണ്ഡലത്തി​െൻറ ഭാഗവുമാണ്. 2014ലെ പാർലമെൻറ്​ തെരഞ്ഞെടുപ്പിൽ കാസർകോട്​ മണ്ഡലത്തിൽ ബി.ജെ.പി നേടിയ 1,72,826 വോട്ടി​ന്‍റെ ശക്തി ബി.ജെ.പി ബെല്‍റ്റുകളായ മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലങ്ങളില്‍ മാത്രം പരിമിതമായിരുന്നില്ല. ഇടതുമുന്നണിയെ വിജയിപ്പിച്ച സി. പി.എം ശക്തികേന്ദ്രങ്ങളായ കല്യാശ്ശേരി, പയ്യന്നൂര്‍, കാഞ്ഞങ്ങാട്, ഉദുമ എന്നീ നാല് അസംബ്ലി മണ്ഡലങ്ങളില്‍ മാത്രം ബി.ജെ.പി 84,788 വോട്ട് നേടി. ഇതെല്ലാം പ്രശസ്തമായ ക്ഷേത്രഗ്രാമങ്ങൾ ഉൾപ്പെട്ട മണ്ഡലങ്ങളാണ്.

സമാധാനത്തിന് സൗഹൃദം നല്ലതാണെന്ന പൊതുബോധത്തെ പരമാവധി രാഷ്​ട്രീയമായി ഉപയോഗിക്കുകയായിരുന്നു സംഘ്പരിവാർ. കേരളത്തിൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്ന വാർഡ് മെംബർമാരുടെ എണ്ണത്തിൽ ചരിത്രം സൃഷ്​ടിച്ച ആന്തൂർ മുനിസിപ്പാലിറ്റിയിൽ ഏഴു വാർഡുകളിൽ സി.പി.എമ്മിനോട് മത്സരിച്ച രണ്ടാം പാർട്ടി ബി.ജെ.പിയാണ്. കൊത്തിക്കൊത്തി സംഘ്​പരിവാർ മുറത്തിൽ കേറി കൊത്തി തുടങ്ങി എന്നു ചുരുക്കം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kummanam rajsekharancpmrssPinarayi Vijayansri m
News Summary - CPM-RSS secret talks and weapons training
Next Story