അമ്പരപ്പിക്കുന്ന ഒറ്റപ്പെടൽ; നിലനിൽപ് തേടി സി.പി.എം
text_fieldsചരിത്രമാണ് ദീപ്തം. വർത്തമാനം കടുത്ത ഉത്കണ്ഠയുടേതാണ്. പാർലമെൻറ് തെരഞ്ഞെട ുപ്പിൽ മാത്രമല്ല, ഇന്ത്യൻ രാഷ്ട്രീയത്തിൽ സി.പി.എമ്മിെൻറയും ഒപ്പമുള്ള ഇടതുപാർട് ടികളുടെയും സ്ഥിതി അതാണ്. സി.പി.എമ്മിൽ നിന്നൊരു പ്രധാനമന്ത്രി ഉണ്ടാകുമായിരുന്ന സ ന്ദർഭം ഒരിക്കൽ തട്ടിയെറിഞ്ഞ പാർട്ടിയെ ഇന്ന് പല പാർട്ടികളും തട്ടിയെറിയുന്നു. ഏറ്റ വുമൊടുവിൽ, ലോക്സഭ തെരഞ്ഞെടുപ്പിലെ കാഴ്ചയും അതുതന്നെ.
തെരഞ്ഞെടുപ്പു ചിത്രത ്തിൽ അങ്ങേയറ്റം ദുർബലമായി നിൽക്കുകയാണ് സി.പി.എം. പശ്ചിമബംഗാളിനു പിന്നാലെ ത്രിപു രയും കൈവിട്ട് കേരളത്തിൽ പിടിച്ചുനിൽപിന് തീവ്രശ്രമം നടത്തുന്ന ദുഃസ്ഥിതി. പ്രതിപ ക്ഷത്തിെൻറ വിശാല സഖ്യ ശ്രമങ്ങൾക്കിടയിലെ നേർത്ത സാന്നിധ്യമായി സി.പി.എം മെലിഞ്ഞുനി ൽക്കുന്നു. രാജ്യത്ത് ഇടതുപക്ഷം നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന എതിരാളികളെപ്പോലും അമ്പരപ്പിക്കുന്ന ഒറ്റപ്പെടൽ.
സഖ്യങ്ങളുടെ മുൻകാല ബന്ധംപോലും വിവിധ സംസ്ഥാനങ്ങളിൽ തകർന്നുനിൽക്കുന്നു. പശ്ചിമ ബംഗാളിലെ പിടിച്ചുനിൽപിന് കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസുമായി ഉണ്ടാക്കിയ ധാരണയും ഇക്കുറി പാളം തെറ്റി. ബിഹാറിൽ ആർ.ജെ.ഡിയും കോൺഗ്രസും ഉൾപ്പെട്ട വിശാല പ്രതിപക്ഷ സഖ്യത്തിലും സി.പി.എം ഇല്ല. മൂന്നു എം.എൽ.എമാരുള്ള സി.പി.െഎ-എം.എല്ലിന് ഒരു സീറ്റ് നൽകി ഒപ്പം കൂട്ടിയ കോൺഗ്രസും ആർ.ജെ.ഡിയും സി.പി.എമ്മിനെ പരിഗണിച്ചില്ല. സി.പി.െഎക്കും ഇടം കിട്ടിയില്ല. ഒറ്റക്കാണ് പോരാട്ടം.
ദേശീയതലത്തിൽ ഒന്നാം നമ്പർ ശത്രു ബി.ജെ.പി, രണ്ടാം ശത്രു കോൺഗ്രസ്, പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ്, ഡൽഹിയിൽ ആം ആദ്മി പാർട്ടി, യു.പിയിൽ ബി.എസ്.പി എന്നിങ്ങനെ ശത്രുക്കളെ ഗ്രേഡ് തിരിച്ചപ്പോൾ മിത്രങ്ങൾ കുറഞ്ഞു വന്നു. ഒറ്റക്ക് കരുത്തുകാട്ടാൻ വിവിധ സംസ്ഥാനങ്ങളിൽ നടത്തുന്ന ശ്രമം പ്രതിപക്ഷ നിരയിൽ ഇടം നഷ്ടപ്പെടുത്തി. അതതു സംസ്ഥാനങ്ങളിലെ പാർട്ടി അനുഭാവികളുടെ വോട്ട് എണ്ണി തിട്ടപ്പെടുത്തുന്ന ദൗത്യം മാത്രമായി മത്സരം ചുരുങ്ങിപ്പോവുന്നു.
ബി.ജെ.പിക്കും കോൺഗ്രസിനുമെതിരെ മൂന്നാം ബദലിന് വേണ്ടിയുള്ള ശ്രമങ്ങളിൽ മുൻനിര സംഘാടകരായി സി.പി.എം നിന്ന ചരിത്രം ഏറെ അകലെയല്ല. ബി.ജെ.പിക്കെതിരെ കോൺഗ്രസ് കൂടി ഉൾപ്പെട്ട പ്രതിപക്ഷ ചേരിയെ പുറത്തുനിന്ന് പിന്തുണച്ചുപോന്ന കാലവും ദൂരത്തല്ല. ബി.ജെ.പിക്കെതിരായ വിശാല പ്രതിപക്ഷ സഖ്യത്തിെൻറ വേദികളിൽ ഇടതു പാർട്ടികൾക്ക് ഇപ്പോഴും ഇടമുണ്ടെങ്കിലും, സീറ്റു പങ്കുവെക്കാൻ പ്രാദേശിക കരുത്തന്മാരും കോൺഗ്രസും തയാറാകുന്നില്ല. പൊതുലക്ഷ്യത്തിനുവേണ്ടി ദുരഭിമാന മത്സരങ്ങൾ വെടിയാൻ ഇടതു പാർട്ടികൾ ഒരുക്കവുമല്ല.
മൂന്നാം ബദലിെൻറ കരുത്ത് കാട്ടിയ ഹർകിഷൻസിങ് സുർജിതിെൻറ കാലത്തുനിന്ന് പ്രകാശ് കാരാട്ടിലൂടെ സീതാറാം യെച്ചൂരിയുടെ കാലത്തിലേക്ക് സി.പി.എം കിതച്ചെത്തി നിൽക്കുന്നത് അങ്ങനെയാണ്. തെരഞ്ഞെടുപ്പിനു മുമ്പ് പ്രതിപക്ഷ സഖ്യം സാധ്യമല്ലെന്നും, തെരഞ്ഞെടുപ്പിനു ശേഷമുള്ള സാഹചര്യങ്ങളിൽ മാത്രമാണ് സഖ്യ, ധാരണകൾക്ക് പ്രസക്തിയെന്നുമാണ് പ്രായോഗിക രാഷ്ട്രീയത്തിെൻറ നിവൃത്തികേടിൽ സി.പി.എം ലൈൻ. എല്ലായിടത്തും തന്നെ സഖ്യ ശ്രമങ്ങൾ പരാജയപ്പെട്ട് യെച്ചൂരിയും പോളിറ്റ് ബ്യൂറോയും പ്രതീക്ഷാപൂർവം കണ്ണയച്ചു നിൽക്കുന്നത് കേരളത്തിലേക്കാണ്.
1964ൽ പിറന്നതു മുതൽ 2014 വരെയുള്ള പാർലമെൻറു തെരഞ്ഞെടുപ്പുകളുടെ ചരിത്രത്തിൽ, സി.പി.എം സ്ഥാനാർഥികളുടെ എണ്ണം കൂടുകയും ജയിക്കുന്നവരുടെ എണ്ണം കുറയുകയും ചെയ്യുന്നതാണ് പ്രവണത. 1967ലെ തെരഞ്ഞെടുപ്പിൽ 59 പേരെ പാർലമെൻററി ജനാധിപത്യത്തിെൻറ ഗോദയിലേക്ക് മത്സരിക്കാൻ വിട്ടപ്പോൾ 19 പേർ ജയിച്ചു വന്നു. 2014ൽ മത്സരിച്ചവർ 97ഉം ജയിച്ചവർ ഒമ്പതുമായി ചുരുങ്ങി. 2004ൽ പക്ഷേ, അതായിരുന്നില്ല സ്ഥിതി. 69 പേർ മത്സരിച്ചു; 43 പേർ ജയിച്ചു. മിന്നുന്ന പ്രകടനത്തിലൂടെ ഒന്നാം യു.പി.എ സർക്കാറിെൻറ കാലത്ത് ഇടതു പാർട്ടികൾ തിളങ്ങി. അത്തരം മിന്നലാട്ടങ്ങൾ അതിനു മുമ്പും ഉണ്ടായിട്ടുണ്ട്.
പക്ഷേ, 15 വർഷമായി അടിത്തറയിളകി നിൽക്കുകയാണ് സി.പി.എം. സ്വതന്ത്രരുടെ പട്ടികയിലുള്ള ഇന്നസെൻറിനെയും ജോയ്സ് ജോർജിനെയും അരിവാൾ ചുറ്റിക നക്ഷത്രത്തിൽ പെടുത്തിയാണ് 2014ൽ ദേശീയ പാർട്ടി പദവി സി.പി.എം നിലനിർത്തിയത്. പശ്ചിമ ബംഗാളിനു പിന്നാലെ ത്രിപുരയും കൈവിട്ടു പോയപ്പോൾ, കേരളം തിരിച്ചുപിടിക്കാൻ കഴിഞ്ഞതിെൻറ ബലത്തിലാണ് ഇപ്പോഴത്തെ പിടിച്ചുനിൽപ്. ഇൗ തവണ എത്ര സീറ്റ്? ആ വെല്ലുവിളിക്കു മുന്നിൽ നക്ഷത്രമെണ്ണുകയാണ് സി.പി.എം. ഫലമറിഞ്ഞ ശേഷം പിഴവുകൾ പറഞ്ഞ് പരസ്പരം കൊത്തിക്കീറാൻ കാരാട്ട്, യെച്ചൂരി പക്ഷങ്ങൾ അരിവാൾ, ചുറ്റിക ഒാങ്ങി നിൽക്കുകയും ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

264945_1553653561.jpg.jpg)