Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഅവസാനയാത്രയിലും...

അവസാനയാത്രയിലും അന്യരാക്കപ്പെടുന്നവർ

text_fields
bookmark_border
അവസാനയാത്രയിലും അന്യരാക്കപ്പെടുന്നവർ
cancel

കോവിഡ്​ മരണം നമ്മെ വല്ലാതെ അസ്വസ്​ഥരാക്കുന്നത്​ ഉറ്റവരുടെ അസാന്നിധ്യത്തിലുള്ള അന്ത്യയാത്ര കാണേണ്ടി വരു​േമ്പാഴാണ്​. കോഴിക്കോട്​ കണ്ണമ്പറമ്പിൽ മാവൂർ സ്വദേശിനി സുലൈഖയുടെ ഖബറടക്കം നടക്കു​േമ്പാൾ അവരുടെ ഭർത്താവും മക്കളും ക്വാറൻറീനിലാണ്​. ഭർത്താവിന്​ രോഗം സ്​ഥിരീകരിച്ചതും രണ്ട്​ മക്കൾക്ക്​ സമ്പർക്കവിലക്കുള്ളതും കാരണം ഭർത്താവി​​​െൻറ സഹോദര​​​െൻറ രണ്ട്​ മക്കളും ഒരു കോർപറേഷൻ ഉദ്യോഗസ്​ഥനുമാണ്​​ മയ്യത്ത്​ നമസ്​കാരം നിർവഹിച്ചത്​.

കഴിഞ്ഞ ആഴ്​ച മരിച്ച ധർമടം സ്വദേശി ആസ്യയുടെ ഖബറിടത്തിൽ അവാസാന പിടി മണ്ണിടാൻ മക​​​െൻറ നാല്​ സുഹൃത്തുക്കൾ മാത്രമാണ്​ ഉണ്ടായിരുന്നത്​. എട്ടു മക്കളുടെ ഉമ്മയായിരുന്നു ആസ്യ. ഭർത്താവും ജീവിച്ചിരിപ്പുണ്ട്​. എന്നിട്ടും അവർക്കാർക്കും അവസാനനോക്കിനുപോലും ഭാഗ്യമില്ലായിരുന്നു. മക്കളും മരുമക്കളും ഭർത്താവുമടക്കം 14 പേർക്കാണ്​ ഇൗ കുടുംബത്തിൽ കോവിഡ്​ സ്​ഥിരീകരിച്ചത്​. മറ്റുള്ളവരെല്ലാം സമ്പർക്കവിലക്കിലുമായി. ഉറ്റവരെല്ലാമുണ്ടായിട്ടും എല്ലാവരിൽ നിന്നും അന്യരായി അവസാനയാത്രപുറപ്പെടേണ്ടിവരുന്നവരെ കാണേണ്ടിവരുന്നത്​ നോവർന്ന അനുഭവമാണ്​. നിപ്പ ബാധിച്ച്​ മരിച്ചവർക്കുമുണ്ടായിരുന്നു ഇത്തരത്തിൽ ഏകാന്തതയുടെ നോവിൽ പൊതിഞ്ഞ അന്ത്യയാത്രകൾ.

എല്ലാവർക്കും അറയൊരുക്കി കണ്ണമ്പറമ്പ്​
ഒാരോ കോവിഡ്​ മരണം കഴിയു​േമ്പാഴ​ും കോഴിക്കോ​െട്ട കണ്ണമ്പറമ്പിൽ ഖബറിടമൊരുങ്ങിയിട്ടുണ്ടാവും. ഏത് മയ്യത്തും ഏറ്റുവാങ്ങാൻ അറബിക്കടലോരത്തെ ഇൗ ശാന്തിതീരം സന്നദ്ധമാണ്​. നാടിനെ ഭീതിയിലാഴ്​ത്തി നിപ്പ വൈറസ്​ മനുഷ്യരെ കൊന്നുവീഴ്​ത്തിയപ്പോഴും കോഴിക്കോ​െട്ട ഇൗ ഖബറിടം മരിച്ചവർക്ക്​ അറയൊരുക്കി. സ്വന്തം നാട്ടുകാർ പോലും ഇവിടേക്ക്​ വേണ്ടെന്ന്​ പറഞ്ഞ്​ ശ്​മശാനം നിഷേധിക്കുന്നവർക്കുള്ള സ്​നേഹതീരമാണിത്​. ഒട്ടും ഭയമില്ലാത്ത മണ്ണ്​. കർമങ്ങൾ കഴിഞ്ഞ്​ എല്ലാവരും പിരിഞ്ഞുപോയാലും നോക്കിയാൽ കാണുന്ന ദുരത്ത്​ ആശ്വാസമായി അറബിക്കടലിലെ തിരമാലകൾ അവർക്ക്​ കുട്ടിനുണ്ടാവും.

ഗോപകുമാറും ടീമും
വൈറസ്​ ജീവനെടുക്കുന്നവരുടെ ആത്​മാവിന്​ ആശ്വാസമേകുന്ന കോഴിക്കോട്​ കോർപറേഷൻ കോവിഡ്​ എൻ​േഫാഴ്​സ്​മ​​െൻറ്​ സ്​ക്വാഡ് എന്നൊരു ടീമുണ്ട്​. മൃതദേഹം മെഡിക്കൽ കോളജിൽ നിന്നു വിട്ടുകിട്ടുന്നതോടെ ഇവരാണ്​ പിന്നെ മരിച്ചവരുടെ ഉറ്റവർ. പ്രോ​േട്ടാകാൾ പ്രകാരമുള്ള സംസ്​കാര നടപടികൾ ഇവരാണ്​ പൂർത്തിയാക്കുന്നത്​. ടീം ലീഡർ ഡോ.ആർ. എസ്​. ഗോപകുമാർ, എച്ച്​. ​െഎ വത്സൻ, ജൂനിയർ ഹെൽത്ത്​ ഇൻസ്​പെക്​ടർമാരായ പി.എസ്​. ഡെയ്​സൺ, എൻ. ഷമീർ എന്നിവർക്കൊപ്പം സിവിൽ ഡിഫൻസി​​​െൻറ സന്നദ്ധപ്രവർത്തകൻ ടി.ഫഹദ്​ എന്നിവർ സ്​ഥിരം ടീമാണ്​. കോഴി​േക്കാട്ട്​ മരിച്ച നാല്​ കോവിഡ്​ രോഗികളുടെയും സംസ്​കാരം ഇവരുടെ നേതൃത്വത്തിലായിരുന്നു. നിപ്പ കാലത്തും ഡോ.ആർ. എസ്​. ഗോപകുമാറി​​​െൻറ നേതൃത്വതിതലായിരുന്നു സാഹസികമായ സംസ്​കാരച്ചടങ്ങുകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newscovidCovid death kerala​Covid 19
Next Story