Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightമെലിഞ്ഞ്​ ഇല്ലാതാകുമോ...

മെലിഞ്ഞ്​ ഇല്ലാതാകുമോ മഠങ്ങൾ?

text_fields
bookmark_border
മെലിഞ്ഞ്​ ഇല്ലാതാകുമോ മഠങ്ങൾ?
cancel

കന്യാസ്ത്രീ മഠങ്ങൾ എന്ന സങ്കൽപം യഥാർഥത്തിൽ രൂപപ്പെട്ടത് എപ്പോഴാണ് എന്നതിന് കൃത്യമായ രേഖകളില്ല. വൈദികർക്കും കന്യാസ്ത്രീകൾക്കും പകരം ആദിമസഭയിൽ ഉണ്ടായിരുന്നത് സാധാരണ ജീവിതം നയിച്ചിരുന്ന വചന പ്രഘോഷകര​ും ശുശ്രൂഷകരും ആയിരുന്നു. പിന്നീട്​ പൂർണാർഥത്തിലുള്ള സന്യസ്​തരുണ്ടായെങ്കിലും സി.ഇ 500ലായിരുന്നു ഇവർക്ക്​ സാധാരണക്കാരിൽനിന്ന്​ വേറിട്ടുള്ള പ്രത്യേക വസ്ത്രം നടപ്പായത്. 1079ലാണ്​ സന്യസ്​തർക്ക്​ വിവാഹ ജീവിതം നിഷിദ്ധമാക്കിയതും. പോർചുഗീസുകാരുടെ വരവോടെയാണ് കേരളത്തിൽ കന്യാസ്ത്രീ മഠങ്ങൾ വ്യവസ്ഥാപിത രൂപത്തിൽ പ്രവർത്തനമാരംഭിച്ചത് എന്നും പറയുന്നു. കോൺ​വ​​​െൻറ്​ മാതൃകയിൽ ആദ്യമായി പെൺകുട്ടികൾക്ക്​ മാത്രമുള്ള ഹോസ്​റ്റൽ സ്​ഥാപിച്ചത്​ ചാവറയച്ചനുമായിരുന്നുവത്രെ.

സഭ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ സജീവമായതിനൊപ്പം, സംസ്​ഥാനത്തി​​​​െൻറ വിവിധ ഭാഗങ്ങളിൽ കോൺവ​​​െൻറുകളും മഠങ്ങളും ഉയർന്നുവന്നു. ദൈവ വിളി പിന്തുടർന്ന്​ കന്യാസ്​ത്രീ മഠങ്ങളിലേക്കും കോൺവ​​​െൻറുകളിലേക്കും മലയാളി പെൺകുട്ടികളുടെ ഒഴുക്കു തന്നെയുണ്ടായി.

വൻതോതിലുള്ള ഇൗ കടന്നുവരവിന്​ ആദ്യകാലത്ത്​ പ്രധാന കാരണങ്ങളിലൊന്ന് ദാരിദ്ര്യമായിരുന്നു. ഉപജീവനം തേടി കരയും കടലും കടന്ന്​ മലയാളി പല നാടുകളിൽ ചേക്കേറിയതോടെ, പിന്നീടുള്ള വർഷങ്ങളിൽ ദാരിദ്ര്യത്തി​​​​െൻറ തീവ്രത കുറഞ്ഞു. പക്ഷേ, ‘ദൈവവിളി കിട്ടി’ മഠങ്ങളിലേക്ക് പോകുന്ന ബാലികമാരുടെ എണ്ണത്തിൽ കുറവൊന്നുമുണ്ടായില്ല. ബൈബിൾ ക്ലാസുകളിലെയും സൺഡേ ക്ലാസുകളിലെയും നിരന്തരമായ ഉദ്​ബോധനങ്ങളും കർത്താവി​​​​െൻറ മുന്തിരിത്തോപ്പിൽ വേല ചെയ്യുന്നതിന്​ ചെറുപ്പക്കാരെ ക്ഷണിച്ചുകൊണ്ട്​ സഭാ പ്രസിദ്ധീകരണങ്ങളിൽ തുടർച്ചയായി വന്നുകൊണ്ടിരുന്ന ക്ഷണവുമെല്ലാം കാലാകാലങ്ങളിൽ ഇൗ ഒഴുക്കിനെ പരിപോഷിപ്പിച്ചുകൊണ്ടിരുന്നു.

Nun

കത്തോലിക്ക സഭയിൽ സന്യാസിനിയാകാൻ തീരുമാനിച്ചാൽ, നാലാഴ്​ചവരെ നീളുന്ന ആസ്​പിരൻസി കോഴ്​സുണ്ട്​. മറ്റു കന്യാസ്​ത്രീകളുമായി ഒരുമിച്ചുള്ള ഇൗ താമസ കാലയളവിലും പുനർവിചിന്തനത്തിനുള്ള അവസരമുണ്ട്​. സന്യാസിനീ ജീവിതമെന്ന്​ ഉറപ്പിച്ച്​ മുന്നോ​െട്ടങ്കിൽ പിന്നെ രണ്ടിലധികം വർഷം നീളുന്ന പഠന പരിശീലന കാലമാണ്​; പോസ്​റ്റുലൻസി പീരിയഡ്​. ഇൗ ഘട്ടവും തരണം ചെയ്യുന്നതോടെ, കന്യാസ്​ത്രീ പട്ടത്തിലേക്കുള്ള കടമ്പകൾ കടന്ന്​ നൊവിഷ്യാറ്റിലേക്ക്​ പ്രവേശിക്കുന്നു. പുതിയ പേരും പുതിയ പ്രതിജ്ഞകളുമായി ഒരു കന്യാസ്​ത്രീ ജനിക്കുകയായി. വീട്ടിലെത്തി അവസാനമായി വീട്ടുകാരോടും ചുറ്റുമുള്ള സസ്യലതാദിക​ളോടും ജീവികളോടുംവരെ യാത്രപറഞ്ഞാണ് മഠങ്ങളിൽ അന്തേവാസികളാകുന്നത​്​​.

തുടർന്നുള്ള പഠനത്തിനും പരിശീലനത്തിനും ശേഷമുള്ള കാലയളവിലാണ് ഇവരുടെ പ്രവർത്തന മേഖല നിശ്ചയിക്കുന്നതും. ചിലരെ അധ്യാപക വൃത്തിയിലേക്ക് തിരിച്ചുവിടുമ്പോൾ മറ്റുചിലരെ രോഗീശുശ്രൂഷക്ക്​ നിയോഗിക്കും. സേവനം ഏൽപിക്കപ്പെടുന്നത്​ സർക്കാർ ശമ്പളം കൈപ്പറ്റുന്ന സഭയുടെ കീഴിലുള്ള എയ്ഡഡ് സ്ഥാപനങ്ങളിൽ ആണെങ്കിലും സർക്കാർ ശമ്പളമില്ലാത്ത മൾട്ടി സ്പെഷാലിറ്റി ആശുപത്രിയിലേക്കാണെങ്കിലും സ്വന്തം ശമ്പളം കൈകൊണ്ട് തൊടാൻ കന്യാസ്​ത്രീകൾക്ക് അർഹതയില്ല. മൂന്നു പതിറ്റാണ്ടുകാലം എയ്ഡഡ് കോളജുകളിലും സ്കൂളുകളിലും അധ്യാപകരായും പ്രിൻസിപ്പലായുമൊക്കെ പ്രവർത്തിച്ച്​ വിരമിച്ചവർക്കുപോലും തങ്ങളുടെ ശമ്പളം എത്രയായിരുന്നു എന്നറിയില്ല. മാസാവസാനം ശമ്പളരേഖയിൽ ഒപ്പുവെക്കൽ മാത്രമാണ് ഇവർക്കുള്ള അവകാശം. ശമ്പളം മൊത്തമായി മഠത്തിനുള്ളതാണ്. പകരം, ഭക്ഷണവും താമസവും മഠത്തിൽനിന്ന്​ പൊതുവായി നൽകും. എന്നാൽ, വരുമാനത്തി​​​​െൻറയും വോട്ടുബാങ്കി​​​​െൻറയും കാര്യത്തിൽ തങ്ങൾക്ക്​ കരുത്തേകിയിരുന്ന മഠങ്ങൾ മെലിഞ്ഞ്​ ഇല്ലാതാകുമോ എന്ന ആശങ്കയിലാണ്​ സഭാനേതൃത്വം. പടിഞ്ഞാറൻ രാജ്യങ്ങളിലെ മഠങ്ങൾ നേരിടുന്ന അവസ്​ഥ അവരു​െട ഉറക്കം കെടുത്തുന്നുമുണ്ട്​.

Nun-Pray

സഭക്കുള്ളിൽ വിശ്വാസികളുടെ എണ്ണം കൂടുകയും ചർച്ചുകൾ സജീവമാവുകയും ചെയ്യു​േമ്പാൾതന്നെ, ‘കർത്താവി​​​​െൻറ മുന്തിരിത്തോപ്പിൽ വേല ചെയ്യാൻ താൽപര്യപ്പെടുന്ന’ യുവതീ യുവാക്കളുടെ എണ്ണം വർഷംതോറും കുറയുകയാണ്​. സഭാ സിനഡ്​ നാലുവർഷം മുമ്പ് ഇക്കാര്യം ഗൗരവമായി ചർച്ച ചെയ്തിരുന്നു. വരാപ്പുഴ-അങ്കമാലി അതിരൂപതയിൽ നടത്തിയ സർവേയിൽ കന്യാസ്ത്രീകളാകാൻ താൽപര്യപ്പെടുന്ന പെൺകുട്ടികളുടെ എണ്ണം കുത്തനെ കുറയുന്നതായാണ് കണ്ടെത്തിയത്​.

ഇങ്ങനെ പോയാൽ അടുത്ത 20 വർഷത്തിനകം കേരളത്തിലെ മഠങ്ങൾ സന്യാസിനികളില്ലാതെ പൂട്ടേണ്ടി വരുമെന്ന്​ തുറന്നുപറഞ്ഞത്​ സഭാ വക്താവായിരുന്ന ഫാ. പോൾ​ തേലക്കാട്ട്​. അതേ, സംസ്​ഥാനത്തും കന്യാസ്​ത്രീ മഠങ്ങൾ മെലിയുക തന്നെയാണ്​. പുതിയ ലൈംഗിക പീഡന വിവാദങ്ങൾ ആ മെലിച്ചിലിന്​ ഗതിവേഗം കൂട്ടുമെന്നും ഉറപ്പ്​​.

പാതിവഴിയിൽ ജീവിതം അവസാനിപ്പിക്കുന്നവർ
കന്യാസ്​ത്രീയെ ലൈംഗികമായി പീഡിപ്പിച്ച ജലന്ധർ ബിഷപ് ഫ്രാങ്കോയെ അറസ്​റ്റ്​ ചെയ്യണമെന്നാവശ്യപ്പെട്ട്​ എറണാകുളത്ത് കന്യാസ്​ത്രീകൾ സമരം ആരംഭിച്ച നാളുകൾ. ​ഇതേ ദിവസങ്ങളിൽ ഒന്നിലാണ്​, അതായത്​ ​െസപ്​റ്റംബർ എട്ടിന്, കൊല്ല​ം പത്തനാപുരത്തെ കോൺവ​​​െൻറിന്​ പിറകിലെ കിണറ്റിൽ ഒരു കന്യാസ്​ത്രീയുടെ കൂടി മൃതദേഹം കാണപ്പെട്ടത്​; സിസ്​റ്റർ സൂസമ്മയുടെ മൃതദേഹം. കന്യാസ്​ത്രീകൾ മഠത്തിനു​ പിന്നിലെ കിണറുകളിൽ ജഡമായി മാറുന്നത്​ സംസ്​ഥാനത്ത്​ ആദ്യ സംഭവമല്ല. സംസ്​ഥാനത്തെ മഠങ്ങളിൽ കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെ രണ്ടു ഡസനോളം കന്യാസ്​ത്രീകൾ ദുരൂഹനിലയിൽ മരിച്ചിട്ടുണ്ട്. ഇതിൽ പല സംഭവങ്ങളിലും കോ​ൺവ​​​െൻറിന്​ സമീപത്തെ കിണറുകളിലാണ്​ മൃതദേഹം കണ്ടെത്തിയത്​ എന്നതും യാദൃച്ഛികം.

sister

മാധ്യമങ്ങളിൽ ഏറ്റവുമധികം പ്രത്യക്ഷപ്പെട്ട കന്യാസ്ത്രീ ചിത്രം, കോട്ടയം പയസ് ടെൻത് കോൺവ​​​െൻറിലെ അന്തേവാസിയായിരുന്ന സിസ്​റ്റർ അഭയയുടേതാണ്​. അഭയയുടെ ജഡവും ​േകാൺവ​​​െൻറിലെ കിണറ്റിലാണ്​ കണ്ടെത്തിയതും. അതിനും അഞ്ചുവർഷം മുമ്പ് കൊല്ലത്തെ മഠത്തില്‍ വാട്ടർ ടാങ്കില്‍ മരിച്ചനിലയില്‍ കണ്ട സിസ്​റ്റര്‍ ലിന്‍ഡ, കൊട്ടിയത്തെ സിസ്​റ്റർ ബീന, തൃശൂരി​െല സിസ്​റ്റർ ആന്‍സി, കൊല്ലം തില്ലേരിയില്‍ സിസ്​റ്റര്‍ മഗ്‌ദേല, 1998ല്‍ പാലായിലെ സിസ്​റ്റര്‍ ബിന്‍സി, കോഴിക്കോട് കല്ലുരുട്ടിയില്‍ സിസ്​റ്റര്‍ ജ്യോതിസ്, 2000ത്തില്‍ പാലായിൽ തന്നെ സിസ്​റ്റര്‍ പോള്‍സി, 2006ല്‍ റാന്നിയിലെ സിസ്​റ്റര്‍ ആന്‍സി വർഗീസ്, കോട്ടയം വാകത്താനത്ത് സിസ്​റ്റര്‍ ലിസ, 2008ല്‍ കൊല്ലത്ത് സിസ്​റ്റർ അനുപമ മരിയ, 2011ല്‍ കോവളത്ത് സിസ്​റ്റര്‍ മേരി ആന്‍സി, വാഗമണിൽ സിസ്​റ്റര്‍ സ്​റ്റെല്ല മരിയ, അതേവർഷം പാലായിൽ സിസ്​റ്റര്‍ അമല... ആത്മഹത്യയും കൊലപാതകവുമൊക്കെയായി മഠങ്ങളിലും കോൺവ​​​െൻറുകളിലും അകാല മരണത്തിന് കീഴ്പ്പെടുന്ന കന്യാസ്ത്രീകളുടെ പട്ടിക ഇങ്ങനെ നീളുന്നു. ഇതിൽ മിക്കതും ആത്മഹത്യയാണ് എന്ന നിലപാടിലാണ് പൊലീസ്. മാധ്യമങ്ങളുടെയും സഭാ വിശ്വാസികൾ ​തന്നെയായ ആക്​ടിവിസ്​റ്റുകളുടെയും നിരന്തര ശ്രമങ്ങളുടെയും ഭാഗമായി സിസ്​​റ്റർ അഭയയുടേതു പോലുള്ള ചില മരണങ്ങൾ മാത്രമാണ് കൊലപാതകമെന്ന് തെളിഞ്ഞത്. അഭയ കേസിലെ തന്നെ പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് ശിക്ഷ വാങ്ങിക്കൊടുക്കാൻ അന്വേഷണസംഘത്തിന് കഴിഞ്ഞുമില്ല.

സഭക്കുള്ളിൽ നിന്നുതന്നെ അപചയങ്ങൾക്കെത​ിരെ പൊരുതുന്ന ഒരു കൂട്ടായ്​മയുണ്ട്​, എറണാകുളം കേന്ദ്രീകരിച്ച് കത്തോലിക്കസഭ നവീകരണ പ്രസ്ഥാനം (കെ.സി.ആർ.എം). മൂന്നുവർഷം മുമ്പ്​ അവർ സംസ്ഥാന വനിത കമീഷന് നൽകിയ നിവേദനത്തിൽ അടുത്തകാലത്തായി ദുരൂഹസാഹചര്യത്തിൽ മരിച്ച 18 കന്യാസ്​ത്രീകളുടെ കാര്യം പരാമർശിക്കുന്നുണ്ട്​.

sister abhaya

ദുരൂഹമായ കന്യാസ്​ത്രീ മരണങ്ങളിൽ ഭൂരിഭാഗവും ആത്മഹത്യയാണെന്ന വാദം അംഗീകരിച്ചാൽ തന്നെ കർത്താവി​​​​െൻറ മണവാട്ടിമാരായി ജീവിതം സമർപ്പിക്കാൻ ഇറങ്ങിത്തിരിച്ചവർ എന്തുകൊണ്ട് പാതിവഴിയിൽ ജീവിതം മതിയാക്കി മടങ്ങുന്നു എന്ന ചോദ്യം ബാക്കി. സന്യാസിനിമാർക്കിടയിൽ വർധിച്ചുവരുന്ന ആത്മസംഘർഷം ഇതിന് മുഖ്യകാരണമെന്ന് സഭാ വക്താക്കൾ തന്നെ സമ്മതിക്കുന്നുമുണ്ട്. 13-14 വയസ്സുള്ളപ്പോൾ ദൈവവിളിയുടെ പേരിൽ കന്യാസ്ത്രീ ജീവിതം തിരഞ്ഞെടുക്കാൻ അനുവദിക്കുന്നത് തികച്ചും അശാസ്ത്രീയമാണ് എന്ന വാദം പതിറ്റാണ്ടുകൾക്ക് മുമ്പുതന്നെ സഭയിൽ ഉയർന്നിരുന്നു.

കന്യാസ്ത്രീയാകാൻ സമ്മതപത്രം നൽകുന്നതിനുള്ള പ്രായം ചുരുങ്ങിയത് 25 വയസ്സ്​ ആക്കണമെന്നും അപ്പോഴേ വിവേകത്തോടെ തീരുമാനമെടുക്കാനുള്ള പ്രാപ്തി കൈവരൂവെന്നും ജോസഫ് പുലിക്കുന്നേലിനെപ്പോലുള്ള സഭ പരിഷ്കരണവാദികൾ നേര​േത്തതന്നെ ആവശ്യമുന്നയിച്ചിരുന്നു.

നാളെ: ‘മഠം ചാടുന്നവരും തിരികെ പോകാൻ ഇടമില്ലാത്തവരും

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articlemalayalam newsNun StrikeMourning Convents
News Summary - Is Convents Vanish - Article
Next Story