കാണേണ്ടവരെ കണ്ടാൽ മായം പമ്പകടക്കും
text_fieldsനിറമോ മണമോ ഇല്ലാത്ത പാം കെർണൽ ഒായിലാണ് വെളിച്ചെണ്ണയിലെ പ്രധാന മായം. ഒമ്പത് ലി റ്റർ പാം കെർണൽ ഓയിലിൽ ഒരു ലിറ്റർ വെളിച്ചെണ്ണ ചേർത്ത് പത്തു ലിറ്റർ ആക്കുന്ന മാജിക് കാണ് തട്ടിപ്പ് കമ്പനികൾ പയറ്റുന്നത്
മായം കലർത്തിയ വെളിച്ചെണ്ണ പിടികൂടി യ വാർത്ത പത്രങ്ങളിൽ ഇടക്കിടക്ക് വരും. കമ്പനിയുടെ ലൈസൻസ് റദ്ദാക്കിയെന്നും കാണാം. എ ന്നാൽ, എന്താണ് മായം എന്നതിനെക്കുറിച്ച് കൃത്യമായ വിവരങ്ങളൊന്നുമുണ്ടാകില്ല. അതേസമ യം, ‘കാണേണ്ടവരെ വേണ്ടപോലെ കണ്ടാൽ’ മായത്തിെൻറ പേരിൽ പിടിച്ച കാര്യങ്ങളെല്ലാം തനി യെ ശരിയാവുകയും ചെയ്യും. അതേ കമ്പനി പേരും നമ്പറും മാറ്റി പുതിയ ലൈസൻസിന് അപേക്ഷിക്കും. ഒ ന്നോ രണ്ടോ ദിവസത്തിനുള്ളിൽ ലൈസൻസ് ലഭിക്കും.‘പിടികൂടിയ’ വെളിച്ചെണ്ണ വീണ്ടും മറ്റൊ രു പേരിൽ കടകളിലെത്തും.
ൈലസൻസിലാണ് വെളിച്ചെണ്ണ കമ്പനിക്കാരുടെ തട്ടിപ്പ്. എഫ്.എ സ്.എസ്.എ.ഐ (ഫുഡ് സേഫ്റ്റി ആൻറ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഒാഫ് ഇന്ത്യ)ചട്ടപ്ര കാരം ഭക്ഷ്യ എണ്ണയിലുൾപ്പെട്ട വെളിച്ചെണ്ണയുടെ കാറ്റഗറി കോഡ് 2.2.2.(1) എന്നാണ്. ഈ കോഡ് വെളിച്ചെണ്ണ പാക്കറ്റിൽ രേഖപ്പെടുത്തിയിരിക്കണം. എന്നാൽ, മിക്ക വെളിച്ചെണ്ണ പാക്കറ്റുകളിലും എഫ്.എസ്.എസ്.എ.ഐ മാനദണ്ഡം നിശ്ചയിക്കാത്ത കോഡ് 17ലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇങ്ങനെ ചെയ്താൽ നിയമപരമായ പ്രശ്നങ്ങളിൽനിന്ന് ഇവർക്ക് രക്ഷപ്പെടാം. എഫ്.എസ്.എസ്.എ.ഐ ഉദ്യോഗസ്ഥരുടെ അറിവോ അനുമതിയോ ഇല്ലാതെ ഈ തട്ടിപ്പ് നടക്കില്ലെന്നാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത്.
ഇതിന് പുറമെ, ഉൽപാദന കമ്പനികൾക്ക് വിതരണക്കാരുടെ ലൈസൻസ് അനുവദിക്കൽ, ലൈസൻസിന് പകരം 100 രൂപ രജിസ്ട്രേഷൻ, ഒരേ വിലാസത്തിൽ രണ്ട് ലൈസൻസ്, ഒരേ സ്ഥാപനത്തിന് ഒന്നിലേറെ ലൈസൻസ്, നിരോധിക്കുന്ന ബ്രാൻഡുകൾ അതേ പേരിൽ വിൽപന തുടങ്ങിയ തട്ടിപ്പുകളും നിർബാധം നടക്കുന്നുണ്ട്.
തട്ടിപ്പ് ‘കേര’യുടെ മറവിൽ
സംസ്ഥാന സർക്കാർ സ്ഥാപനമായ കേരഫെഡിെൻറ ഉൽപന്നമായ ‘കേര’യുടെ പേരുപയോഗിച്ചും തട്ടിപ്പ് വ്യാപകമാണ്. ചെറിയ മാറ്റത്തോടെ അതേ ശൈലിയിൽ എഴുതിയ നൂറുകണക്കിന് ‘കേര’ വെളിച്ചെണ്ണകളാണ് മാർക്കറ്റിൽ ഇറങ്ങുന്നത്. സമീപകാലത്ത് പിടികൂടി നിരോധിച്ച വെളിച്ചെണ്ണകളുടെ പേരിൽ ഭൂരിപക്ഷത്തിലും ‘കേര’ ഉണ്ടായിരുന്നു. സർക്കാർ സ്ഥാപനത്തിെൻറ പേരും വിശ്വാസ്യതയും ഉപയോഗിച്ചാണ് സ്വകാര്യ കമ്പനികൾ തട്ടിപ്പ് നടത്തുന്നത്.
എന്താണ് വെളിച്ചെണ്ണയിലെ മായം
വെളിച്ചെണ്ണയിലെ മായത്തെ സംബന്ധിച്ച് ‘ഞെട്ടിക്കുന്ന കഥകൾ’ സമൂഹ മാധ്യമങ്ങളിൽ പരക്കുകയാണ്. പാരഫിൻ മുതൽ കരിഓയിൽ വരെ മായത്തിെൻറ പട്ടികയിൽ പറഞ്ഞുകേൾക്കുന്ന(പരത്തുന്ന) പേരുകളാണ്. എന്നാൽ, കേരളത്തിലെ ഗവ. അനലറ്റിക്കൽ ലാബുകളിൽ നടത്തിയ പരിശോധനയിൽ ഇന്നേവരെ ഇത്തരം മാരക വസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയിട്ടില്ല. നിറമോ മണമോ ഇല്ലാത്ത പാം കെർണൽ ഓയിൽ ആണ് വെളിച്ചെണ്ണയിലെ പ്രധാന മായമെന്ന് വിദഗ്ധർ പറയുന്നു.
വില കുറഞ്ഞ എണ്ണയായ പാം കെർണൽ ഓയിൽ ഭക്ഷ്യയോഗ്യമാണ്. നിറമോ മണമോ ഇല്ലാത്തതിനാൽ ഒമ്പത് ലിറ്റർ പാം കെർണൽ ഓയിലിൽ ഒരു ലിറ്റർ വെളിച്ചെണ്ണ ചേർത്താൽ പത്ത് ലിറ്റർ വെളിച്ചെണ്ണ ലഭിക്കുന്ന മാജിക്കാണ് കമ്പനികൾ ചെയ്യുന്നത്. പാമോയിൽ ഉൽപാദനത്തിന് ഉപയോഗിക്കുന്ന എണ്ണക്കുരുവിെൻറ അകക്കാമ്പ് ഉപയോഗിച്ചാണ് പാം കെർണൽ ഓയിൽ നിർമിക്കുന്നത്(എണ്ണക്കുരുവിെൻറ പൾപ്പിൽനിന്ന് പാമോയിലും). ഇതിന് താരതമ്യേന മറ്റ് ഭക്ഷ്യ എണ്ണകളേക്കാൾ വിലക്കുറവാണ്. പൂരിത കൊഴുപ്പിെൻറ അളവ് വളരെ കൂടുതലാണിതിൽ.
റിഫ്രക്ടിവ് ഇൻഡെക്സ്, ബ്യുട്ടിറോ റിഫ്രാക്ടോമീറ്റർ റീഡിങ്, സപോനിഫിക്കേഷൻ വാല്യൂ, അയഡിൻ മൂല്യം, പൊലെൻസ്കി മൂല്യം, ആസിഡ് മൂല്യം, ബൗഡിയൻ പരിശോധന, ഹാൽഫെൻ പരിശോധന, മിനറൽ ഓയിൽ പരിശോധന, ആഡഡ് കളറിങ് മാറ്റർ പരിശോധന, ആർഗമൺ ഓയിൽ പരിശോധന, അൺസപോനിഫോയബിൾ മാറ്റർ എന്നീ പരിശോധനകളാണ് വെളിച്ചെണ്ണയുടെ ഗുണനിലവാരം കണക്കാക്കുന്നതിെൻറ മാനദണ്ഡങ്ങൾ.
റിഫ്രക്ടിവ് ഇൻഡെക്സ് 1.4481-1.4491 ഇടയിലാകണമെന്നാണ് മാനദണ്ഡം. എന്നാൽ, പരിശോധനക്കയച്ച മിക്ക വെളിച്ചെണ്ണകളുടെയും ഇൻഡെക്സ് 1.45ന് മുകളിലായിരുന്നു. മായം കലർത്തിയിട്ടുണ്ടോ എന്നറിയാനുള്ള പരിശോധനയായ ബ്യുട്ടിറോ റിഫ്രാക്ടോമീറ്റർ റീഡിങ്ങിൽ 34.0-35.5 എന്നതാണ് വെളിച്ചെണ്ണയുടെ മാനദണ്ഡം.
എന്നാൽ, പരിശോധയിൽ 45ന് മുകളിലാണ് മിക്ക വെളിച്ചെണ്ണകളുടെയും റീഡിങ് കാണിക്കുന്നത്. സപോനിഫിക്കേഷൻ മൂല്യം 250ൽ കുറയരുതെന്നാണ് മാനദണ്ഡമെങ്കിലും മിക്ക കമ്പനികളുടെയും വെളിച്ചെണ്ണ ഈ മാനദണ്ഡത്തിലും കുറവാണ് പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്. പരിശോധനക്കെടുത്ത വെളിച്ചെണ്ണകളിൽ അയഡിൻ മൂല്യവും കൂടുതലാണ്. 7.5-10 എന്നതാണ് മാനദണ്ഡമെങ്കിലും 15ന് മുകളിലാണ് മിക്കവയിലും അടങ്ങിയിരിക്കുന്നത്.
കാങ്കയം; ഇന്ത്യയുടെ വെളിച്ചെണ്ണ പാത്രം
തമിഴ്നാട്ടിലെ തിരുപ്പൂർ ജില്ലയിലെ സ്ഥലമാണ് കാങ്കയം. ഇന്ത്യയിലെ നമ്പർ വൺ വെളിച്ചെണ്ണ കമ്പനികൾ സ്ഥിതി ചെയ്യുന്ന സ്ഥലം. നൂറുകണക്കിന് വെളിച്ചെണ്ണ കമ്പനികളും കൊപ്രക്കളങ്ങളുമാണ് കാങ്കയത്ത് പ്രവർത്തിക്കുന്നത്. ഇന്ത്യയിലെ വെളിച്ചെണ്ണ, കൊപ്ര മാർക്കറ്റ് വില നിശ്ചയിക്കുന്നത് കാങ്കയം ലോബിയാണ്. കേരളത്തിലെ വെളിച്ചെണ്ണ കമ്പനികൾ പോലും കൊപ്ര കൊണ്ടുവരുന്നത് കാങ്കയത്തുനിന്നാണ്. അനുകൂലമായ ഭൂപ്രകൃതിയും ഗതാഗത സൗകര്യവും കാലാവസ്ഥയുമാണ് കാങ്കയത്തെ വെളിച്ചെണ്ണ വിപണിയുടെ കേന്ദ്രമാക്കി മാറ്റിയത്.
എന്നാൽ, കേരളത്തിൽ ഉൽപാദിപ്പിക്കുന്ന നാളികേരത്തിനാണ് വിപണിയിൽ കൂടുതൽ ഡിമാൻഡ്. കേരളത്തിൽനിന്ന് നാളികേരം പോകുന്നതും കാങ്കയത്തേക്കാണ്. വലിയൊരു വ്യവസായമാകുമ്പോൾ നല്ലതെന്ന പോലെ ചീത്തയുമുണ്ടാകും. ഒന്നാന്തരം വെളിച്ചെണ്ണ ലഭ്യമാകുന്ന കാങ്കയത്ത് ഏറ്റവും മോശം വെളിച്ചെണ്ണയും ലഭിക്കും.
(തുടരും)