Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഒാൺലൈൻ കാലത്തെ...

ഒാൺലൈൻ കാലത്തെ ഉപഭോക്​തൃ അവകാശങ്ങൾ

text_fields
bookmark_border
consumer-forum
cancel

അമേരിക്കയിൽ ഉപഭോക്താക്കളുടെ അവകാശങ്ങളെ സംബന്ധിച്ച ബിൽ 1962 മാർച്ച് 15നാണ് പ്രസിഡൻറ്​ ജോൺ എഫ്. കെന്നഡി കോൺഗ്രസിൽ അവതരിപ്പിച്ചത്. ഉപഭോക്താക്കളുടെ അവകാശ സംരക്ഷണമേഖലയിൽ ചരിത്രപ്രധാനമായ ഈ നിയമനിർമാണത്തെ അനുസ്​മരിച്ച്​ മാർച് ച് 15 ലോക ഉപഭോക്തൃ ദിനമായി ലോകമെമ്പാടും ആചരിക്കുന്നു.

1980കളിൽ ഉപഭോക്താവി​​െൻറ അവകാശസംരക്ഷണ പ്രവർത്തനങ്ങൾക് ക് ലോകത്ത് ഏറെ പ്രാധാന്യം കൈവരുകയും നിരവധി നിയമനിർമാണങ്ങൾ വിവിധ രാജ്യങ്ങളിൽ ഉണ്ടാകുകയും ചെയ്തു. ഉപഭോക്തൃ സംര ക്ഷണം സംബന്ധിച്ച മാർഗരേഖ ഉൾക്കൊള്ളുന്ന പ്രമേയം 1985ൽ ഐക്യരാഷ്​ട്രസഭ പാസാക്കി. ഈ മാർഗനിർദേശങ്ങളനുസരിച്ചുവേണം ഉപ ഭോക്തൃസംരക്ഷണത്തിനായി നിയമങ്ങൾ നിർമിക്കാനെന്ന് അംഗരാഷ്​ട്രങ്ങളോട്​ സഭ ആഹ്വാനം ചെയ്തു. ഇതിനെത്തുടർന്നാണ് 198 6ൽ ഇന്ത്യൻ പാർലമ​െൻറ് ഉപഭോക്തൃസംരക്ഷണ നിയമം പാസാക്കിയത്. ഡിസംബർ 24ന് ഈ നിയമം നിലവിൽവന്നതോ​ടെ ഈ രംഗത്ത് നിരവധി ഉ പഭോക്തൃ സംഘടനകൾ സജീവമാവുകയും പുതിയ ഉപഭോക്തൃസംസ്കാരം രാജ്യത്ത് ഉടലെടുക്കുകയും ചെയ്തു.

ഉപഭോക്താക്കളുടെ അവ കാശ സംരക്ഷണത്തിനും ചൂഷണങ്ങൾ പ്രതിരോധിക്കാനും ചെലവുകുറഞ്ഞതും സത്വരവുമായ നിയമ സംവിധാനം രാജ്യത്ത് നിലവിൽവന്നു എന്നതാണ് പ്രധാനം. ഈ വർഷത്തെ ലോക ഉപഭോക്തൃ ദിന മുദ്രാവാക്യം ‘വിശ്വസനീയമായ സ്മാർട്ട് ഉൽപന്നങ്ങളും സേവനങ്ങളും’ എന്നതാണ്. ഡിജിറ്റൽ ഉൽപന്നങ്ങളുടെ ഉൽപാദനവും ഉപഭോഗവും ലോകത്ത് വർധിച്ച സാഹചര്യത്തിലാണ് ഈ വർഷത്തെ പ്രമേയം പ്രസക്തമാകുന്നത്.

സ്മാർട്ട്​ഫോണുകൾ മാത്രമല്ല, ആരോഗ്യസംരക്ഷണത്തിനായി നാം ഉപയോഗിക്കുന്ന ഫിറ്റ്നസ് ട്രാകേഴ്സ്, സ്മാർട്ട് ടിവി തുടങ്ങിയപോലും ഉപഭോക്താക്കളുടെ നിത്യോപയോഗ സാധനങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നു. 23.1 ബില്യൺ സ്മാർട്ട് ഉൽപന്നങ്ങളാണ് ഇന്ന് ലോകത്ത് ഉപയോഗിക്കുന്നത്. കൂടുതൽ ആളുകൾ സൈബർലോകത്ത് കണ്ണികളാകുന്നതോടെ മെച്ചപ്പെട്ടതും വേഗതയുള്ളതുമായ ഇൻറർനെറ്റ് സംവിധാനം ലഭ്യമാകും. ഇത് കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുകയും ചെയ്യും.

കൂടുതൽ സേവനങ്ങൾ, കൂടുതൽ മെച്ചപ്പെട്ട ഉൽപന്നങ്ങൾ, സൗകര്യങ്ങൾ, അവ തെരഞ്ഞെടുക്കാനുള്ള അവകാശങ്ങൾ എന്നിവ ഇതിലൂടെ ലഭിക്കും. അതോടൊപ്പം, നിരവധി അപകടങ്ങളും ഇതിൽ പതിയിരിപ്പുണ്ട്. സുരക്ഷിതത്വമില്ലായ്മ, സ്വകാര്യതയുടെ ലംഘനം, ശരിയായ രീതിയിൽ വസ്തുക്കൾ തെരഞ്ഞെടുക്കാൻ കഴിയാത്ത അവസ്ഥ എല്ലാം ഈ സ്മാർട്ട് ഉൽപന്നങ്ങളുടെ ന്യൂനതകളാണ്.

ഉൽപാദകർ അവകാശപ്പെടുന്നതുപോലെയല്ലാതെ സംഭവങ്ങൾ ഉണ്ടായാൽ ആരായിരിക്കും അതിന് ഉത്തരവാദി? ഇത്തരം ചോദ്യങ്ങൾക്ക് ആര് ഉത്തരം നൽകും? ഇതിലൊന്നും വ്യക്തതയില്ലാതെ ഡിജിറ്റൽ കമ്പോളം വളരുമ്പോൾ അവകാശലംഘനങ്ങൾ തുടർക്കഥകളാകുന്നു. അതിനേക്കാൾ പ്രധാനമാണ്, സാങ്കേതികവിദ്യയെക്കുറിച്ച് അറിയാൻ പോലും കഴിയാത്ത കോടിക്കണക്കിനാളുകൾ ലോകത്ത് ജീവിക്കുന്നു എന്നത്.

അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഡിജിറ്റൽ ടെക്നോളജിയുടെ ലോകത്ത് ആഭ്യന്തര നിയമങ്ങൾ പലതും പ്രസക്തമാവുകയാണ്. അറിവുകൾ പങ്കു​െവക്കുകയും ഉപഭോക്താവി​​െൻറ വിശ്വാസമാർജിക്കുന്ന പ്രവർത്തനം ഉറപ്പുവരുത്തലും പ്രധാനമാണ്.

ഈ വർഷത്തെ ഉപഭോക്തൃദിനം ഇന്ത്യക്കാർക്ക്​ നഷ്​ടസ്വപ്നങ്ങളുടെ ദിനം കൂടിയാണ്. മൂന്നു പതിറ്റാണ്ടിലേറെ പഴക്കമുള്ള ഉപഭോക്തൃ സംരക്ഷണ നിയമത്തിൽ കാതലായ മാറ്റങ്ങൾ വരുമെന്ന പ്രതീക്ഷ അസ്തമിച്ചിരിക്കുന്നു. 1986ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തി​​െൻറ അലകും പിടിയും മാറ്റി കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ ബിൽ പാഴായി. കൺസ്യൂമർ പ്രൊട്ടക്​ഷൻ ബിൽ 2018 എന്ന പേരിലുള്ള ആ ബിൽ ലോക്സഭ പാസാക്കിയെങ്കിലും രാജ്യസഭയിൽ അവതരിപ്പിക്കാൻ കഴിഞ്ഞില്ല. ലോക്സഭയുടെ കാലാവധി കഴിഞ്ഞതോടെ ആ ബില്ലും ലാപ്സായി. വൻകിട കേർപറേറ്റ് സ്ഥാപനങ്ങളിൽനിന്ന്​ അച്ചാരം വാങ്ങുന്നതിൽ മത്സരിക്കുന്ന രാഷ്​ട്രീയക്കാർ ഒരു താൽപര്യവും ഈ നിയമം പാസാക്കുന്നതിൽ കാണിച്ചില്ല.

ഡിജിറ്റൽ യുഗത്തിലെ ഉപഭോക്തൃ സംരക്ഷണം
വിവരസാങ്കേതിക നിയമവും ഓൺലൈൻ ബാങ്കിങ്​ സമ്പ്രദായവും ഓൺലൈനിലൂടെയുള്ള കൈമാറ്റത്തെ സാധാരണമാക്കി. സൈബർ രംഗത്തെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനുള്ള വ്യവസ്ഥകൾ ഈ നിയമത്തിൽ ഉണ്ടെങ്കിലും ഉപഭോക്താക്കളുടെ അവകാശ സംരക്ഷണത്തിന് പര്യാപ്തമായ ഒരു നിയമത്തി​​െൻറ അഭാവം ഇപ്പോഴും നിലനിൽക്കുന്നു.

1986ലെ ഉപഭോക്തൃ സംരക്ഷണനിയമം ഉപഭോക്താക്കളെ ശാക്തീകരിക്കുന്നതിനും സഹായിച്ചു എന്നതിൽ സംശയമില്ല. എന്നാൽ, മാറിയ സാഹചര്യത്തിൽ അവകാശനിഷേധങ്ങളും ചൂഷണങ്ങളും ഫലപ്രദമായി പ്രതിരോധിക്കാൻ കാലഹരണപ്പെട്ട ഈ നിയമത്തിലെ വ്യവസ്ഥകൾ തികച്ചും അപര്യാപ്തമാണ്. എന്തിന്, ഈ ഡിജിറ്റൽ യുഗത്തിലും ഓൺലൈനായി ഉപഭോക്തൃ കോടതിയിൽ പരാതി സമർപ്പിക്കാൻ നമുക്കു കഴിയില്ല !

ഉൽപന്നം പണംകൊടുത്തുവാങ്ങുന്ന രീതിയാണ് ഇന്ത്യയിൽ 70 ശതമാനം ഉപഭോക്താക്കളും അവലംബിക്കുന്നത്. നോട്ടുക്ഷാമം ഓൺലൈൻ വിപണനത്തെ ആദ്യം പ്രതികൂലമായി ബാധിച്ചുവെങ്കിലും ഇപ്പോൾ ഈ മേഖല കുതിച്ചുയരുകയാണ്. കടലാസ് കറൻസിയിൽനിന്ന് പ്ലാസ്​റ്റിക് കറൻസിയിലേക്ക് ചുവടുമാറ്റാൻ ജനങ്ങൾ നിർബന്ധിതരായി. ഇതോടെ, ഓൺലൈൻ രംഗം മുമ്പത്തേക്കാൾ സജീവമായി.

ഇ-കോമേഴ്സ് മേഖല ശക്തമായതോടെ നിർമാതാക്കൾ തമ്മിൽ കടുത്ത മത്സരവും ആരംഭിച്ചു. ഉൽപന്നങ്ങളുടെ വില കുറയുകയും അത് തെരഞ്ഞെടുക്കാനുള്ള വിപുലമായ അവകാശം ഉപഭോക്താവിന് ലഭിക്കുകയും ചെയ്തു. അതോടൊപ്പം, വ്യാജ ഉൽപന്നങ്ങൾ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളിലൂടെ ഉപഭോക്താവിനെ ചതിക്കുഴിയിലാക്കി. ഇൗ സാഹചര്യത്തിൽ മാറിയ കാലത്തിനൊത്ത്​ ഉപഭോക്​തൃനിയമവും പരിഷ്​കരിക്കപ്പെടണം. അതിന്​ ആര്​ മുൻകൈയെടുക്കും എന്ന ചോദ്യം ഉത്തരമില്ലാതെ അവശേഷിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articlemalayalam newsConsumer dayConsumer Right
News Summary - Consumer Rights in Online World - Article
Next Story