Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightരാജ്യം...

രാജ്യം മുസ്​ലിംകളുടേതല്ലാതാകുകയോ?

text_fields
bookmark_border
രാജ്യം മുസ്​ലിംകളുടേതല്ലാതാകുകയോ?
cancel

പുള്ളിപ്പുലി അതി​​​െൻറ പുള്ളികൾ മായ്​ക്കുമെന്ന്​ കരുതുന്നുണ്ടോ​? മുസ്​ലിംവിരുദ്ധതയിൽ കെട്ടിപ്പടുത്ത അജണ്ടകളും ആശയങ്ങളും ബി.െജ.പിയും ആർ.എസ്​.എസും നേതൃത്വം നൽകുന്ന കാവി സംഘം മാറ്റുമെന്നാണോ വിശ്വസിക്കുന്നത്​? രണ്ടാം മൻമോഹൻ സിങ്​ സർക്കാറി​​​െൻറ കാലത്തുതന്നെ സംഘ്​പരിവാറും കോർപറേറ്റുകളും മാധ്യമങ്ങളും ചേർന്ന്​ നരേന്ദ്ര മോദിയെ ഗുജറാത്തിൽനിന്ന്​ ഡൽഹിയിലേക്ക്​ എത്തിക്കുന്നതിന്​ വിപുലമായ ശ്രമങ്ങൾ നടത്തിയിരുന്നു. ഈ സമയം​ തന്നെ രാജ്യവും, പ്രത്യേകിച്ച്​ ന്യൂനപക്ഷങ്ങളും നേരിടാൻ പോകുന്ന വിപത്തുകളെ കുറിച്ച്​ നിരവധി പേർ തുടർച്ചയായി മുന്നറിയിപ്പുകൾ നൽകിയിരുന്നു. ആറ്​ വർഷത്തിലധികമായി നരേന്ദ്ര മോദിയും ഗൂഢാലോചന സംഘവും ചേർന്ന്​ ആ ആശങ്കകൾ ശരിവെക്കുന്ന സമീപനമാണ്​ ഇന്ത്യയിലെ ഏറ്റവും ദുർബലരായ സമൂഹങ്ങൾക്ക്​ പ്രത്യേകിച്ച്​ 200 ദശലക്ഷം വരുന്ന മുസ്​ലിംകൾക്കു​ നേരെ കൈക്കൊണ്ടത്​. രാജ്യ​െത്ത ഏറ്റവും വലിയ ന്യൂനപക്ഷത്തിനെതിരെ തുറന്ന ആക്രമണത്തിനുള്ള അവസരമാണ്​ ഫലത്തിൽ ഭരണകൂടം തുറന്നിട്ടത്​.

കഴിഞ്ഞ ബുധനാഴ്​ച കേന്ദ്ര മന്ത്രിസഭ അംഗീകരിക്കുകയും ലോക്​സഭ പാസാക്കുകയും ചെയ്​ത പൗരത്വ ഭേദഗതി ബിൽ രാജ്യത്തെ ഏറ്റവും ദുർബലരും അവകാശം കവർന്നെടുക്കപ്പെട്ടവരുമായ മുസ്​ലിംകളെ പീഡിപ്പിക്കുന്നതിനുള്ള ബി.ജെ.പിയുടെ സമീപനത്തി​​​െൻറ മറ്റൊരു തെളിവാണ്. പാർല​മ​​െൻറി​​​െൻറ കഴിഞ്ഞ സെഷനിൽ ബി.ജെ.പിയുടെ സഖ്യകക്ഷികൾ അടക്കം എതിർത്ത്​ തള്ളിക്കളഞ്ഞതാണെന്ന​ വസ്​തുത അവഗണിച്ചാണ്​ മോദി സർക്കാർ വീണ്ടും വിവാദ ബില്ലുമായി രംഗത്തെത്തിയത്​. മുസ്​ലിംകളെ മാത്രം പൗരത്വത്തിൽനിന്ന്​ അകറ്റിനിർത്തുന്ന ബിൽ തീർത്തും വിചിത്രവും പ്രകോപനപരവുമാണ്​. ഇന്ത്യയു​െട മുസ്​ലിം അയൽരാജ്യങ്ങളിലെ ഹിന്ദു, സിഖ്​, ജൈന, ​ക്രിസ്​ത്യൻ, പാർസി വിഭാഗങ്ങളിൽനിന്നുള്ള അഭയാർഥികൾക്ക്​ പൗരത്വത്തിന്​ അവസരമൊരുക്കു​േമ്പാൾ മുസ്​ലിംകളെ മാത്രമാണ്​ ഒഴിവാക്കുന്നത്​.

ഐക്യരാഷ്​ട്ര സഭ മനുഷ്യാവകാശ ചാർട്ടറിനും ജനാധിപത്യ​ത്തി​​െൻറയും നീതിയുടെയും ആഗോള തത്ത്വങ്ങൾക്കും ഈ ബിൽ എതിരാണെന്ന്​ മാത്രമല്ല, ഇന്ത്യൻ ഭരണഘടനയിലെ ജനാധിപത്യ, മതേതര സ്വഭാവത്തെ തീർത്തും ഇല്ലാതാക്കുന്നതുമാണ്​. തുല്യനീതി എല്ലാവർക്കും ഉറപ്പാക്കി​ രാജ്യത്തി​​​െൻറ സ്ഥാപകർ ഉയർത്തിപ്പിടിച്ച ഇന്ത്യ എന്ന ആശയത്തിന്​ മേലുള്ള ശക്തമായ പ്രഹരംകൂടിയാണ്​ ഈ ബിൽ. ഇന്ത്യൻ പൗരൻമാർക്ക്​ മതം, ജാതി, വർഗം, ലിംഗം, ജനനസ്ഥലം എന്നിവയിലൊന്നും മുൻവിധി കൂടാതെ തുല്യനീതി ഉറപ്പുവരുത്തുന്ന ഇന്ത്യൻ ഭരണഘടനയുടെ​ അഞ്ച്​, 10, 14, 15 വകുപ്പുകൾക്ക്​ എതിരാണ്​ 1955ലെ പൗരത്വം ഭേദഗതി ചെയ്​തുണ്ടാക്കുന്ന പുതിയ നിയമം. ഭരണഘടനയുടെ 11ാം വകുപ്പു പ്രകാരം പാർലമ​​െൻറിന്​ പൗരത്വം സംബന്ധിച്ച്​ നിയമനിർമാണത്തിന്​ അധികാരം നൽകുന്നുണ്ടെങ്കിലും 13ാം വകുപ്പിന്​ വിധേയമായിരിക്കണം. മൗലികാവകാശങ്ങളെ വെട്ടിക്കുറക്കാനോ അവക്ക്​ എതിരാകാനോ പാടില്ലെന്നാണ്​ 13ാം വകുപ്പ്​ പറയുന്നത്​. വിശ്വാസത്തി​​​െൻറ പേരിൽ മാത്രം ഒരു സമൂഹത്തെ മാറ്റിനിർത്തി മുസ്​ലിംകളെ മാത്രം ബോധപൂർവം ലക്ഷ്യമിട്ട്​ നടത്തുന്ന പൗരത്വ ഭേദഗതിബിൽ ഭരണഘടനയുടെ മതേതര തത്ത്വങ്ങളുമായി നേരിട്ട്​ ഏറ്റുമുട്ടുന്നതുമാണ്​.

ഇന്ത്യയെന്ന അടിസ്ഥാന ആശയത്തിനുതന്നെ എതിരായതിനാൽ ബിൽ അടിസ്ഥാനപരമായിതന്നെ ഭരണഘടന വിരുദ്ധമാണെന്നാണ്​ കോൺഗ്രസ്​ നേതാവ്​ ശശി തരൂർ വ്യക്തമാക്കുന്നത്​. മതമാണ്​ ദേശീയത​െയ നിർണയിക്കുന്നതെന്ന്​ വിശ്വസിക്കുന്നുണ്ടെങ്കിൽ അതാണ്​ പാകിസ്​താൻ എന്ന ആശയമെന്നും അവരാണ്​ പാകിസ്​താൻ സൃഷ്​ടിച്ചതെന്നുമാണ്​ തരൂർ പറഞ്ഞത്​. അസമിൽ മുസ്​ലിംകളെ മാത്രം ലക്ഷ്യമിട്ട്​ നടപ്പാക്കിയ വിനാശകരമായ ദേശീയ പൗരത്വപ്പട്ടികയുടെ (എൻ.ആർ.സി) പശ്ചാത്തലംകൂടി പരിഗണിച്ചുവേണം​ പൗരത്വ ഭേദഗതി ബില്ലി​​​െൻറ മുസ്​ലിം വിരുദ്ധത ചർച്ചചെയ്യാൻ. സർക്കാറിനായി മാധ്യമങ്ങളിൽ നിരന്തരം വാദിക്കുന്നവർ പോലും പൗരത്വ ഭേദഗതി ബില്ലിനെ പ്രതിരോധിക്കാൻ ഏറെ ബുദ്ധിമുട്ട്​ അനുഭവിക്കുന്നുണ്ട്​.

മുസ്​ലിംകളെ മാത്രം ഇന്ത്യയിലേക്ക്​ വരാൻ അനുവദിക്കാതിരിക്കുന്നതും മറ്റ്​ മതസ്ഥരെ സ്വാഗതം ചെയ്യുന്നതുമായ പൗരത്വ ഭേദഗതി ബിൽ വളരെയധികം അസ്വസ്ഥതയുളവാക്കുന്നതാണെന്നാണ്​ ‘ഇന്ത്യ ടുഡേ’ ഗ്രൂപ്​ എഡിറ്റർ രാഹുൽ കൻവാൽ ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടത്​. പീഡനങ്ങൾക്ക്​ ഇരയാകുന്നതാണ്​ പൗരത്വത്തിനുള്ള മാനദണ്ഡമെങ്കിൽ മതങ്ങൾക്ക്​ അതീതമായി എല്ലാവരെയും പരിഗണിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. പൗരത്വ ഭേദഗതി ബില്ലും ദേശീയ പൗരത്വപ്പട്ടികയും മതത്തി​​​െൻറ അടിസ്ഥാനത്തിലാണ്​ പൗരത്വം എന്നത്​​ നിയമാനുസൃതമാക്കുകയാണെന്ന്​ കോളമിസ്​റ്റ്​​ മിതാലി ശരൺ ട്വിറ്ററിൽ കുറിച്ചു​. ഈ ബിൽ പാർലമ​​െൻറ്​​ പാസാക്കിയാൽ സ്വാതന്ത്ര്യം നേടിയത്​ മുതൽ ഭരണഘടനാനുസൃത ജനാധിപത്യം ഇല്ലാതാകുമെന്നും അവർ പറയുന്നു. യുക്തിയുടെയും വിവേകത്തി​​​െൻറയും ഇത്തരം ഒറ്റപ്പട്ട ശബ്​ദങ്ങൾ ഏറെ ആശ്വാസം പകരുന്നതാണെങ്കിലും ബി.ജെ.പിയുമായി സൗഹൃദം പുലർത്തുന്ന വൻകിട ബിസിനസ്​സ്ഥാപനങ്ങൾ നിയന്ത്രിക്കുന്ന ഇന്ത്യൻ മാധ്യമങ്ങളുടെ പ്രളയം അത്തരം ശബ്​ദങ്ങളെ ഇല്ലാതാക്കും.

മതിയായ അംഗസംഖ്യയില്ലാത്തതിനാൽ രാജ്യസഭയിൽ ഈ ബിൽ പാസാക്കാൻ ബി.ജെ.പിക്ക്​ പ്രയാസമാണെന്ന്​ കരുതു​ന്നുണ്ടെങ്കിൽ തന്ത്രവും കൗശലവും നിറഞ്ഞ ഈ ഭരണത്തെക്കുറിച്ച്​ നിങ്ങൾക്ക്​ ഒരു ചുക്കും അറിയില്ലെന്നാണ്​ മനസ്സിലാക്കേണ്ടത്​. മുത്തലാഖ്​ കുറ്റകരമാക്കുക, ജമ്മു-കശ്​മീരി​​​െൻറ പ്രത്യേക പദവി എടുത്തുകളഞ്ഞ്​ അധികാരമില്ലാത്ത കേന്ദ്രഭരണ പ്രദേശമാക്കി മാറ്റുക തുടങ്ങിയ സംഭവങ്ങളിലെല്ലാം പ്രതിപക്ഷ പാർട്ടികളെപ്പോലും ഒപ്പംനിർത്താനും ഒട്ടും പ്രതീക്ഷിക്കാത്തവരെ വരെ സഖ്യകക്ഷികളാക്കി മാറ്റാനും ബി​.ജെ.പിക്ക്​ സാധിച്ചിട്ടുണ്ട്​.

പാർല​െമൻറിൽ ബിൽ പാസായാൽ പോലും ഭരണഘടനവിരുദ്ധമാണെന്നതിനാൽ കോടതിയിൽ നിലനിൽക്കില്ലെന്ന്​ നിരവധി നിയമ വിദഗ്​ധർ അഭിപ്രായപ്പെട്ടിട്ടുണ്ട്​. ഇത്തരമൊരു സാഹചര്യത്തിലും സ്വന്തം സഖ്യകക്ഷികളെ അടക്കം പ്രകോപിപ്പിച്ച്​ ഈ തെറ്റായ നിയമ നിർമാണത്തിനായി മുന്നോട്ടുപോകാൻ ബി.ജെ.പിയെ പ്രേരിപ്പിക്കുന്നത്​ മുസ്​ലിംകളോടുള്ള ചരിത്രപരവും ബുദ്ധിശൂന്യവുമായ ശത്രുത മാത്രമാണ്​​. ദേശീയ പൗരത്വപ്പട്ടിക, മുത്തലാഖ്​, കശ്​മീരിനെ അംഗഭംഗം വരുത്തി ജനങ്ങളെ തടവിലാക്കൽ തുടങ്ങി വിവിധ വിഷയങ്ങളിൽ സർക്കാർനയം നിശ്ചയിക്കപ്പെടുന്നത്​ അതേ പ്രതികാര മനോഭാവത്തോടെയാണ്​. ശബ്​ദമില്ലാത്ത ന്യൂനപക്ഷത്തോട്​ സംഘ്​പരിവാറും അതി​​​െൻറ അസംഖ്യം സംഘടനകളും പുലർത്തുന്ന വെറുപ്പി​​​െൻറ അതേ മനഃശാസ്​ത്രമാണ്​ സർക്കാറും പിന്തുടരുന്നത്​.

2024ലെ പൊതുതെരഞ്ഞെടുപ്പിനു​ മുമ്പ്​ പൗരത്വപ്പട്ടിക ദേശവ്യാപകമായി നടപ്പാക്കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രിയും ബി.ജെ.പി പ്രസിഡൻറുമായ അമിത്​ ഷായുടെ ഭീഷണി രാജ്യത്തുടനീളമുള്ള മുസ്​ലിംകളിൽ ഭീതി സൃഷ്​ടിച്ചുകഴിഞ്ഞു. ബംഗ്ലാദേശുമായി അതിർത്തി പിന്നിടുന്ന വടക്കുകിഴക്കൻ സംസ്ഥാനമായ അസമിൽ നടപ്പാക്കിയ പൗരത്വപ്പട്ടിക 19 ലക്ഷത്തിലധികം പേരെയാണ്​ രാജ്യമില്ലാത്തവരാക്കിയത്​. ബംഗ്ലാദേശി​​​െൻറ പിറവിക്കുമുമ്പുതന്നെ തലമുറകളായി ഇന്ത്യയിൽ ജീവിക്കുന്ന ദരിദ്രരും നിരക്ഷരരുമായ മുസ്​ലിംകളാണ്​ ഇവരിൽ ഭൂരിപക്ഷവും. രാജ്യത്തി​​​െൻറ മറ്റ്​ ഭാഗങ്ങളിലേക്ക്​ ഈ വിനാശകരമായ ഫാഷിസ്​റ്റ്​ മാതൃക വ്യാപിപ്പിക്കുകയാണ്​ ബി.​െജ.പി ഇപ്പോൾ ചെയ്യുന്നത്​. ഇതുവഴി മ്യാന്മറിലെ റോഹിങ്ക്യകളെപ്പോലെ ജനങ്ങളെ രാജ്യമില്ലാത്തവരായി മാറ്റാനാണ്​ ശ്രമം. സാമുദായികതയെ ഊതിക്കത്തിച്ച്​ ദേശീയതാൽപര്യം അഥവാ ഹിന്ദുതാൽപര്യത്തി​​​െൻറ ഏക സംരക്ഷകരാണെന്ന്​ നടിച്ച്​ ബി.ജെ.പി ഓരോ തെര​ഞ്ഞെടുപ്പിലും വിജയിക്കു​േമ്പാൾ, ആനുകൂല്യങ്ങളും അവകാശങ്ങളും ഇല്ലാതെ ഇരുണ്ട ചേരികളിൽ ജീവിക്കാൻ വിധിക്കപ്പെടുകയാണ്​ ഇരകൾ. ഇത്​ ബി.ജെ.പിയുടെ നിഘണ്ടുവിലെ ‘പുതിയ ഇന്ത്യ’തന്നെയാണ്​.

പൗരത്വ ഭേദഗതി ബില്ലിനോടുള്ള പ്രതികരണമായി തടവിലാക്കപ്പെട്ട കശ്​മീർ മുൻ മുഖ്യമന്ത്രി മഹ്​ബൂബ മുഫ്​തിയുടെ മകൾ സനാ ഇൽതിജാ മുഫ്​തി ട്വീറ്റ്​ ചെയ്​തത്​ ‘ഇന്ത്യ- മുസ്​ലിംകൾക്ക്​ ഇനി രാജ്യമില്ല’ എന്നാണ്​. ഇത്​ കടുത്ത വിരോധാഭാസമായി തോന്നാമെങ്കിലും സനായുടെ പ്രവചനം അധികം അകലെയ​ല്ല. ബി.ജെ.പിയുടെ ചില എം.പിമാർ പാർല​െമൻറിൽ വരെ പ്രഖ്യാപിച്ചെങ്കിലും ഇന്ത്യ ഇതുവരെ ഹിന്ദു രാഷ്​ട്രമായിട്ടില്ല. എന്നാൽ, നമ്മൾ അതിലേക്കാണ്​ പോകുന്നത്​. സാവധാനത്തിൽ ഉറച്ച ചുവടുവെപ്പുകളോടെ ഹിന്ദു രാഷ്​ട്രത്തിലേക്കാണ്​ ഇൗ പോക്ക്​​. രാഷ്​ട്രപിതാവ്​ മഹാത്മാഗാന്ധിയുടെ ഘാതകൻ നാഥുറാം ഗോദ്​സെക്കായി ബി.ജെ.പി അംഗങ്ങൾ പാർലമ​​െൻറിൽ ജയ്​ വിളിക്കുന്നു. പാർലമ​​െൻറിൽ എന്തും നടക്കുമെന്ന സ്ഥിതിവിശേഷമാണ്​.

ഭിന്നിപ്പിക്കൽ അജണ്ടയുമായി മുന്നോട്ടുപോകുന്നതിന്​ ബി.ജെ.പിക്ക്​ ഒരുപാട്​ കാരണങ്ങളുണ്ട്​. സമ്പദ്​വ്യവസ്ഥ തകർന്നുകൊണ്ടിരിക്കുകയും തൊ​ഴിലില്ലായ്​മ വർധിക്കുകയും കർഷക ആത്മഹത്യകൾ പെരുകുകയും ചെയ്യു​ന്ന സാഹചര്യത്തിലാണ്​ ബി.ജെ.പി ഈ അജണ്ട ശക്തമാക്കുന്നത്​. കശ്​മീരും അയോധ്യയും ദേശീയ പൗരത്വപ്പട്ടികയും അടങ്ങിയ പ്രധാന അജണ്ടയുമായി ബി.ജെ.പി മുന്നോട്ടുപോകു​​േമ്പാൾ സാധാരണ ജനങ്ങൾ സമ്പദ്​വ്യവസ്ഥയെക്കുറിച്ചോ രാജ്യത്തെക്കുറിച്ചോ ആശങ്കപ്പെടില്ല.

(ലേഖകൻ ‘ഖലീജ്​ ടൈംസ്​’ മുൻ പ​ത്രാധിപരും കോളമിസ്​റ്റുമാണ്​)

Show Full Article
TAGS:citizenship amendment bill Malayalam Article 
News Summary - Citizenship amendment bill -Malayalam Article
Next Story