Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightനിയന്ത്രണങ്ങളിലും...

നിയന്ത്രണങ്ങളിലും നിലക്കുന്നില്ല, സർഗാത്​മകതയിൽ മുഴങ്ങുന്ന ഹോ​ങ്കോങ്​ പ്രക്ഷോഭം

text_fields
bookmark_border
നിയന്ത്രണങ്ങളിലും നിലക്കുന്നില്ല, സർഗാത്​മകതയിൽ മുഴങ്ങുന്ന ഹോ​ങ്കോങ്​ പ്രക്ഷോഭം
cancel

സ്വതന്ത്ര ഭരണത്തിനായി ജനാധിപത്യ പ്രക്ഷോഭം ശക്​തമാകുന്ന ഹോ​ങ്കോങ്ങിൽ, ഭരണകൂട നിയമങ്ങളെ മറികടക്കാൻ വ്യത്യസ്​ത രീതികളുമായി ഒരുമിച്ചിരിക്കുകയാണ്​ തെരുവ്​ കീഴടക്കിയ പ്രക്ഷോഭകാരികൾ. ഒരറ്റത്തു നിന്ന്​ രാഷ്​ട്രീയ മുദ്രാവാക്യങ്ങൾ ഭരണകൂടം നിരോധിക്കു​േമ്പാൾ, മറുവഴികൾ തേടിയിരിക്കുകയാണവർ. ചൈനീസ്​ കമ്യൂണിസ്​റ്റ്​ പാർട്ടിയുടെ അപ്രമാദിത്വം ചോദ്യചെയ്യുന്ന ഇവിടത്തുകാരെ നിരോധിത മുദ്രാവാക്യങ്ങൾ ഉയർത്തിയെന്ന്​ കാണിച്ച്​ അറസ്​റ്റ്​ ചെയ്​ത്​ തുറങ്കിലടക്കു​േമ്പാൾ, നിയമം മൂലം നിരോധിക്കാനാവാത്ത വിചിത്രമായ വാക്കുകൾ കണ്ടെത്തി ക്രിയാത്​മക ​പ്രതികരണങ്ങൾ ഇപ്പോൾ തെരുവിൽ നിറയുകയാണ്​. ജനാധിപത്യ അനു​കൂല പുസ്​തകങ്ങൾ ലൈബ്രറിയിൽനിന്ന്​ പിൻവലിച്ച്​ സാഹിത്യ സെൻസർഷിപ്പ്​ ചൈനീസ്​ ഭരണകൂടം കടുപ്പിക്കുേമ്പാഴാണ്​ മറ്റു വഴികൾ ഇവർ തേടുന്നത്​. 
 

സ്വാതന്ത്ര്യ പ്രക്ഷോഭകർ ഉയർത്തിയിരുന്ന ‘സ്വതന്ത്രമാക്കൂ ഹോ​ങ്കോങ്ങിനെ, ഇതു നമുക്കായുള്ള വിപ്ലവം’ എന്ന മുദ്രാവാക്യം ഇപ്പോൾ നഗരങ്ങളിൽ നിയമ വിരുദ്ധമാണ്​. ഈ ​മുദ്രാവാക്യമോ ഇതിനോട്​ സാമ്യമുള്ള പദങ്ങളോ പ്രതിഷേധങ്ങളിൽ ഉയർത്തുന്നവർക്ക്​ ജയിൽവാസം​ നിർബന്ധിതമാവും. ചൈനീസ്​ കമ്യൂണിസ്​റ്റ്​ പാർട്ടിക്ക്​ ഈ പ്രക്ഷോഭങ്ങൾ വിഘടനവാദവും ഭീകര പ്രവർത്തനങ്ങളുമാവു​േമ്പാൾ, ഹോ​ങ്കോങ് ജനതക്ക്​ കമ്യൂണിസ്​റ്റ്​ ചൈന ഭരണത്തിനെതിരായ ആത്​മാഭിമാന സ്വാതന്ത്ര്യ പ്രക്ഷോഭമാണിത്​​. അതുകൊണ്ടുതന്നെ പ്രക്ഷോഭം തണുക്കാതിരിക്കാൻ അവർ കോഡ്​ ഭാഷകൾ കണ്ടെത്തി അ​തേറ്റ്​ ചൊല്ലുകയാണ്​. ഇംഗ്ലീഷ്​ അക്ഷരമാലയിലെ ജി-എഫ്​-എച്ച്​-ജി, എസ്​-ഡി-ജി-എം എന്നിവയും ‘ 3-2-9-0-2-4-6 എന്നീ അക്കങ്ങളും അവർ ഉച്ചത്തിൽ ഏറ്റുവിളിക്കുന്നു. ഇതെല്ലാം അവർ നേരത്തെ മുഴക്കിയിരുന്ന പ്രക്ഷോഭ മുദ്രാവാക്യങ്ങളുടെ കോഡ്​ ഭാഷയാണ്​. ഒരേ സ്വരത്തിൽ ഒരേ ഈണത്തിൽ കോഡ്​ മുദ്രാവാക്യങ്ങൾ മുഴങ്ങു​േമ്പാൾ, ചൈനീസ്​ പൊലീസ്​ സന്നാഹത്തിന്​ പൊരുൾ മനസ്സിലാവില്ല.

പ്രാദേശിക ഭാഷയിലെ പ്രയോഗവാക്യമായ ‘പഴം തിരികെ വാങ്ങൂ’ എന്നതും ഇപ്പോൾ ഉയർന്നുകേൾക്കുന്ന മുദ്രാവാക്യമാണ്​. ഒപ്പം, അമേരിക്കൻ പ്രസിഡൻറ്​ ഡൊണാൾഡ്​ ട്രംപ്​ തെരഞ്ഞെടുപ്പിൽ ഉപയോഗിച്ചിരുന്ന ‘ മെയ്​ക്​ അമേരിക്ക ഗ്രേയ്​റ്റർ’ എന്ന മുദ്രാവാക്യത്തി​​​െൻറ സമാനമായ രൂപത്തിൽ ‘മെയ്​ക്​ ഹോ​ങ്കോങ്​ ഗ്രേറ്റർ’ എന്ന മുദ്രവാക്യവും ഉപയോഗിക്കുന്നു. പ്രത്യക്ഷത്തിൽ ഈ മുദ്രാവാക്യങ്ങളിലൊന്നും കുഴപ്പമില്ലെന്ന്​ തോന്നുമെങ്കിലും ഇതെല്ലാം ചൈനീസ്​ സർക്കാറിനെ ഉന്നം​െവച്ചുള്ളതാണ്​. ‘ദേശീയ സുരക്ഷ നിയമ’ പ്രകാരമാണ്​ പ്രക്ഷോഭകാരികളുടെ സ്വാതന്ത്ര്യത്തിനായുള്ള മൂർച്ചയേറിയ മുദ്രാവാക്യങ്ങൾ വിലക്കിയത്​. ‘ഹോ​ങ്കോങ്ങി​ന്​ സ്വാതന്ത്ര്യം’ എന്ന ബാനർ ഉയർത്തിയ ഒരാളെ കഴിഞ്ഞ ദിവസം പൊലീസ്​ തടങ്കലിലാക്കിയതും​ ഈ നിയമത്തിലൂടെയായിരുന്നു. 
 

നഗരങ്ങളിലെ ചുവരുകളിൽ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയ കുറിപ്പ്​ വർണക്കടലാസിൽ എഴുതി ഒട്ടിച്ചു​െവച്ച്​ ‘ലിനൻ വാൾ’ രീതികളും നിറഞ്ഞുനിൽക്കുന്നത്​ കാണാം. ഇതിൽ ചിലത്​ പൊലീസ്​ നീക്കിട്ടുണ്ട്​. രാഷ്​ട്രീയ വിമർശന പ്രവർത്തനങ്ങൾക്ക്​ ചൈനയിൽ ഉപയോഗിക്കുന്ന പ്രയോഗമായ ‘വൈറ്റ്​ ടററർ’ എന്ന പദം സർഗാത്​മക പ്രതിഷേധമായി ഉപയോഗിച്ച്​ വെള്ള പേജുകൾ കടകൾക്കും സ്​ഥാപനങ്ങൾക്കും മുന്നിൽ പ്രദർശിപ്പിക്കുന്നുണ്ട്​ ചിലർ. ചൈനീസ്​ നേതാവ്​ മാവോയുടെ പ്രശസ്​തമായ വാക്യമായ ‘വിദ്യാർഥി പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്നവർക്ക്​ നല്ല പര്യവസാനമായിരിക്കില്ല’ എന്ന പ്രസിദ്ധ വാക്യവും ​പ്രക്ഷോഭകാരികൾ സമൂഹ മാധ്യമങ്ങളിൽ വൈറലാക്കിയതും ലോകം ചർച്ചചെയ്യുന്നു​. 

ചൈനീസ്​ ഭരണകൂടത്തി​​​െൻറ നോമിനിയായ കാരി ലാമാണ്​ നിലവിൽ ഹോം കോങ്ങി​​​െൻറ ചീഫ്​ എക്​സിക്യൂട്ടിവ്​. ഈ സ്​ഥാനത്തെത്തുന്ന ആദ്യ സ്​ത്രീയും ഇവരാണ്​. കുറ്റവാളി കൈമാറ്റ ബില്ലിനെതിരെ മാസങ്ങൾ നീണ്ട പ്രതിഷേധങ്ങൾക്കൊടുവിൽ, ബില്ല്​ ഔദ്യോഗികമായി പിൻവലിക്കുന്നുവെന്ന്​ കാരി ലാം പ്രഖ്യാപിച്ചിരുന്നെങ്കിലും ചൈന ഇക്കാര്യം ഇതുവരെ അംഗീകരിച്ചിട്ടില്ല.

ജില്ല കൗൺസിൽ അംഗങ്ങളെ തെരഞ്ഞെടുക്കാനല്ലാതെ മറ്റൊന്നിലും ഹോ​ങ്കോങ്ങുകാർക്ക്​ സാർവത്രിക വോട്ടവകാശമില്ല. മാലിന്യ നിർമാർജനം, പൊതുനിരത്ത്​ പരിപാലനം തുടങ്ങി ചില്ലറ ചുമതലകളേ ജില്ല കൗൺസിലിനുള്ളൂ. അതുകൊണ്ടുതന്നെ കൗൺ‌സിൽ തെരഞ്ഞെടുപ്പിന് ഹോങ്കോങ് വാസികൾ പോലും അത്ര പ്രാധാന്യം നൽകാറില്ല. 
 

എന്നാൽ, കഴിഞ്ഞ വർഷം നടന്ന ജില്ല കൗൺസിൽ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര്യ പോരാളികൾ ഉത്സാഹപൂർവം പ​ങ്കെടുത്തു. തെരഞ്ഞെടുപ്പിന് ഹോ​ങ്കോങ്ങുകാർ നൽകിയ പ്രാധാന്യം സ്വാതന്ത്ര്യ പോരാട്ടമായി ചരിത്രത്തിൽ അടയാളപ്പെടുത്തുകയും ചെയ്​തു. 18 ജില്ല കൗൺസിലുകളിൽ 17ഉം ജനാധിപത്യവാദികൾ സ്വന്തമാക്കിയിരുന്നു. 452 സീറ്റിൽ 392ലും അവർ ജയിച്ചു. തെരഞ്ഞെടുപ്പിന്​ മുമ്പ് 292 സീറ്റ് കൈവശംവെച്ചിരുന്ന ചൈന അനുകൂലികൾ 60ലേക്കൊതുങ്ങുകയും ചെയ്​തു. 
 

പ്രതിഷേധം ദേശീയ സുരക്ഷ നിയമ ഭീകരതക്കെതിരെ


1997ലാണ് ഹോ​ങ്കോകോങ്ങിനെ ബ്രിട്ടൻ ചൈനക്ക്​ കൈമാറുന്നത്. അന്ന് മുതൽ ചൈനക്ക്​ കീഴിലേക്കു തിരി​ച്ചുവന്നെങ്കിലും ഭാഗിക സ്വയംഭരണം നിലനിൽക്കുന്ന രാജ്യമാണിത്​. അന്നത്തെ പ്രതിഷേധങ്ങൾക്കുശേഷം പിന്നീട്​ രാജ്യം കണ്ട ഏറ്റവും വലിയ പ്രക്ഷോഭം അരങ്ങേറിയത് കഴിഞ്ഞ വർഷമാണ്​​. കഴിഞ്ഞവർഷം ഏപ്രിൽ 28ന്​ കുറ്റവാളി കൈമാറ്റ ബിൽ പാസാക്കിയതിനെ തുടർന്നായിരുന്നു തെരുവുകൾ പ്രതിഷേധക്കാരുടെ അരങ്ങായത്​. ഈ ബിൽ പ്രകാരം ഹോ​ങ്കോങ്ങിലെ കുറ്റവാളികളെ (രാഷ്​ട്രീയ വിമർശകരടക്കം) ചൈനയുടെ തലസ്ഥാനമായ ബീജിങ്ങിലേക്ക് കൈമാറാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു. അന്ന്​ ക്രമേണ തണുത്തെങ്കിലും വീ​ണ്ടും ശക്​തിയാർജിച്ചത്​ ആഴ്​ചകൾക്ക്​ മുമ്പ്​ ദേശീയ സുരക്ഷ നിയമത്തി​​​െൻറ കരട്​ പ്രഖ്യാപിക്കുന്നതോടെയാണ്​. 
 

ഹോ​േങ്കാങ്ങി​​​െൻറ രാഷ്​ട്രീയ സ്വാതന്ത്ര്യം അവസാനിപ്പിച്ചും നഗരത്തിൽ ചൈനയുടെ പരമാധികാരമുറപ്പിച്ചും കൊണ്ടുവന്ന നിയമം ചൈനീസ്​ നിയമനിർമാണസഭയായ നാഷനൽ പീപ്​ൾസ്​ കോൺഗ്രസ്​ പാസാക്കുകയും പിറകെ  പ്രസിഡൻറ്​ ഷി ജിൻ ​പിങ്​ ഒപ്പുവെക്കുകയും ചെയ്​തതോടെ അടിയന്തരപ്രാധാന്യത്തോടെയാണ്​ നിയമം നടപ്പായത്​. 

1997ൽ ബ്രിട്ടൻ കൈമാറു​േമ്പാൾ ചൈന ഉറപ്പുനൽകിയ ‘ഒരു രാജ്യം, രണ്ടു സംവിധാനം’ എന്ന സമീപനം അവസാനിപ്പിക്കുന്നതാണ്​ പുതിയ നിയമം. ചൈനയിൽനിന്ന്​ ഭിന്നമായി സ്വതന്ത്രമായ മാധ്യമങ്ങൾ, കോടതികൾ, നിയമനിർമാണസഭകൾ എന്നിവയായിരുന്നു ഹോ​ങ്കോങ്ങി​​​െൻറ സവിശേഷത. പ്രതിഷേധിക്കാനും തെരുവിലിറങ്ങാനും സ്വാതന്ത്ര്യം നിലനിന്നു. 50 വർഷം ഈ സ്വാതന്ത്ര്യം അനുവദിക്കുമെന്നായിരുന്നു വാഗ്​ദാനം. ഇവയെല്ലാം സമ്പൂർണമായി അവസാനിപ്പിക്കുന്നതാണ്​ ദേശീയ സുരക്ഷ നിയമം. 

 

നിയമം പ്രാബല്യ​ത്തിലായതോടെ നഗരത്തിൽ പ്രക്ഷോഭമുഖത്തുണ്ടായിരുന്ന ആയിരക്കണക്കിനു​ പേർ ജയിലിലടക്കപ്പെടുമെന്ന ഭീതി പടർന്നിട്ടുണ്ട്​. ഇതുവരെയും സമരം നയിച്ച ‘ഡിമോസിസ്​റ്റോ’ ഉൾപ്പെടെ കക്ഷികൾ പിരിച്ചുവിട്ടു. തെരുവുകൾ വിജനമായി. പലരുടെയും സമൂഹമാധ്യമ അക്കൗണ്ടുകൾ സ്വയം അടച്ചുപൂട്ടി. സമരങ്ങളെ അനുകൂലിച്ച വൻകിട വ്യവസായ സ്​ഥാപനങ്ങൾ ഹോ​ങ്കോങ്​ വിടുകയാണെന്ന്​ പ്രഖ്യാപിച്ചു. അതിനിടെ, ​നിയമം ചുമത്തി കഴിഞ്ഞ ദിവസം ഒരാളെ കസ്​റ്റഡിയിലെടുക്കുകയും ചെയ്​തു. ജീവപര്യന്തം തടവു വരെ ലഭിക്കുന്നതിനു പുറമെ ചിലരെ ചൈനയിലെത്തിച്ച്​ വിചാരണ നടത്താനും നിയമം അനുവദിക്കു​ന്നുവെന്ന്​ സൂചനയുണ്ട്​. നിയമം നടപ്പാക്കുന്നുവെന്ന്​ ഉറപ്പാക്കാൻ ഹോങ്കാങ്ങിൽ ചൈന നേരിട്ട്​ ദേശീയ സുരക്ഷ ഏജൻസിയെ നിയമിച്ചുകഴിഞ്ഞു. ഹോ​ങ്കോങ് ഭരണകൂടത്തി​​​െൻറ ഇടപെടൽ മതിയായില്ലെന്നു വന്നാൽ ചൈന നേരിട്ട്​ നിയന്ത്രണം കൈയടക്കും.

ഹോ​ങ്കോങ്ങിന് സ്വയം ഭരണാവകാശം 2047 വരെ 

ചൈനയുടെ തെക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന രാജ്യത്തി​​​െൻറ രണ്ട് പ്രത്യേക ഭരണ പ്രദേശങ്ങളിൽ ഒന്നാണ് ഹോ​ങ്കോങ്ങ്​. പേൾ നദി ഡെൽറ്റയിൽ ചൈനയുടെ തെക്കുകിഴക്കൻ തീരത്ത് തെക്കൻ ചൈനക്കടലിന് അഭിമുഖമായി കിടക്കുന്ന പ്രദേശം​. 1842 മുതൽ ബ്രിട്ടൻ കോളനി ആക്കിയ ഹോ​ങ്കോങ്​ 1997ൽ ചൈനക്ക്​ തിരികെകിട്ടി. ചൈനയും ബ്രിട്ടനും ചേർന്ന്​ നടപ്പാക്കിയ പ്രഖ്യാപനമനുസരിച്ച് 2047 വരെ ഹോ​ങ്കോങ്ങിന് സ്വയംഭരണാവകാശം ഉണ്ടാ‍കും. ‘ഒറ്റരാജ്യം - രണ്ട്​ വ്യവസ്ഥ’ സമ്പ്രദായമനുസരിച്ച് ഹോ​ങ്കോങ്ങിന്​ സ്വന്തം നിയമവ്യവസ്ഥ, നാണയം, കസ്​റ്റംസ് നയം, സാംസ്കാരിക സംഘം, കായിക സംഘം, കുടിയേറ്റ നിയമം എന്നിവ നിലനിർത്താം.


ഹോ​ങ്കോങ്ങിൽ എത്തിയ ആദ്യ യൂറോപ്യന്മാർ പോർചുഗീസുകാർ (1513ൽ) ആയിരുന്നു. ചൈനീസ് പട്ടാളവുമായി ഏറ്റുമുട്ടി ഒടുവിൽ ഈ പ്രദേശത്തുനിന്ന് അവർ പുറത്തായി. 1699ൽ ബ്രിട്ടീഷ് ഈസ്​റ്റ്​ ഇന്ത്യ കമ്പനി ആദ്യമായി ചൈനയിൽ പ്രവേശിച്ചു. 1800കളുടെ മധ്യത്തിൽ ചൈനയും ബ്രിട്ടനും തമ്മിലെ ആദ്യ ഓപിയം യുദ്ധം നടക്കുകയും 1841ൽ ബ്രിട്ടീഷ് സൈന്യം ആധിപത്യം സ്ഥാപിക്കുകയും ചെയ്തു. 1842ൽ ഈ ദ്വീപ് നാൻകിങ്​ ഉടമ്പടി പ്രകാരം യു.കെയിലേക്ക് മാറ്റപ്പെട്ടു. 

രണ്ടാം ലോകമഹായുദ്ധ സമയത്ത് ജാപ്പനീസ് സാമ്രാജ്യം ഹോ​ങ്കോങ്ങിനെ ആക്രമിക്കുകയായിരുന്നു. ഹോങ്കോങ്ങിന് ശേഷം ബ്രിട്ടൻ ഈ പ്രദേശത്തി​​​െൻറ നിയന്ത്രണം കീഴടക്കി. 1945ൽ ബ്രിട്ടൻ കോളനിയുടെ നിയന്ത്രണം തിരിച്ചുപിടിച്ചു. ഒടുവിൽ 1997ൽ ഹോങ്കോങ്ങ് ബ്രിട്ടനിൽനിന്ന്​ ചൈനയിലേക്ക് ഔദ്യോഗികമായി മാറ്റി. 
 

ഹോങ്കോങ് ചൈനയുടെ ഒരു പ്രത്യേക ഭരണാധികാരി പ്രദേശമായി ഇപ്പോഴും നിലനിൽക്കുന്നു. ഒരു സംസ്ഥാന തലവൻ, ഒരു സർക്കാർ തലവൻ (ചീഫ് എക്സിക്യൂട്ടീവ്) എന്നിവരുടെ നിയന്ത്രണത്തിലാണ്​. നിയമവ്യവസ്ഥ ഇംഗ്ലീഷ് നിയമങ്ങളും ചൈനീസ് നിയമങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്​ട്ര സാമ്പത്തിക കേന്ദ്രങ്ങളിലൊന്നാണ് ഹോങ്കോങ്​. കുറഞ്ഞ നികുതിയും സ്വതന്ത്ര വ്യാപാരവുമുള്ള ഒരു ശക്തമായ സമ്പദ്​ വ്യവസ്ഥയാണിത്. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - China censors Hong Kong internet
Next Story