വാദ്രയെ കുടുക്കിയ ഇടപാട്​ 

വിഷ്​ണു.ജെ
13:22 PM
09/02/2019

റഫാൽ ഇടപാടി​​​​െൻറ ബഹളത്തിൽ അധികമാരും ശ്രദ്ധിക്കതെ കടന്നുപോയ വാർത്തയാണ്​ റോബർട്​ വാദ്രക്കെതിരായ സാമ്പത്തിക കുറ്റാരോപണങ്ങൾ. തുടർച്ചയായ മൂന്നാം ദിവസവും എൻഫോഴ്​സ്​മ​​​െൻറ്​ വാദ്രയെ ചോദ്യം ചെയ്തു​. എ.​െഎ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ്​ എന്ന നിലയിൽ വാദ്രക്കെതിരായ ആരോപണം രാഷ്​ട്രീയ നീക്കമായി തള്ളിക്കളയാൻ എളുപ്പമാണ്​. വാദ്രയെ പ്രതിരോധിച്ച്​ കോൺഗ്രസ്​ ഇപ്പോൾ ചെയ്യുന്നതും അതുതന്നെയാണ്​. എന്നാൽ അന്വേഷണം മുറുകിയാൽ കോൺഗ്രസിനെ അത്​ കടുത്ത പ്രതിസന്ധിയിലേക്കാവും നയിക്കുക. വാദ്രയുടെ സാമ്പത്തിക ഇടപാടിൽ മലയാളി ബന്ധവും കുടിയുണ്ട്​ എന്നതാണ്​ മറ്റൊരു പ്രത്യേകത.  

വാദ്രയെ കുരുക്കിലാക്കിയ ലണ്ടനിലെ ഇടപാട്​
ലണ്ടനിലെ സ്വത്തുക്കളുടെ ഇടപാടുമായി ബന്ധപ്പെട്ടാണ് ​ വാദ്രയെ എൻഫോഴ്​സ്​മ​​​െൻറ്​ ഡയറക്​ടറേറ്റ് ഇപ്പോൾ​ ചോദ്യം ചെയ്​തത്​. വാദ്രക്കായി ആയുധ ഇടപാടുകാരനായ സഞ്​ജയ്​ ഭണ്ഡാരി ലണ്ടനിൽ ഫ്ലാറ്റ്​ ഉൾപ്പടെ വാങ്ങിയിട്ടുണ്ടെന്നാണ്​ ഏജൻസിയുടെ കണ്ടെത്തൽ. ഇവരെ രണ്ട്​ പേരെയും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള തെളിവുകൾ ​ലഭിച്ചുവെന്നും എൻഫോഴ്​സ്​മ​​​െൻറ്​ ഡയറക്​ടറേറ്റ്​ അവകാശപ്പെടുന്നു​. യു.പി.എ ഭരണകാലത്ത്​ പെട്രോളിയം, കൽക്കരി ഇടപാടുകളിലൂടെ ലഭിച്ച പണമാണ്​ വാ​ദ്ര ലണ്ടനിൽ നിക്ഷേപിച്ചതെന്നാണ്​ സൂചന. യു.പി.എ ഭരണകാലത്ത്​ 2005ലും 2009ലുമാണ്​ വാദ്രയുടെ കൈളിലേക്ക്​ കോടികൾ ഒഴുകിയെത്തിയ ഇടപാടുകൾ നടന്നുവെന്നതും പ്രസക്​തമാണ്​. തുടക്കത്തിൽ ഇതൊരു വ്യക്​തിയുമായി ബന്ധപ്പെട്ട അഴിമതി മാത്രമാണ്​ എന്ന നിലയിൽ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി കൈകഴുകിയെങ്കിലും എ.​െഎ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണ്​ വാദ്രയെ എൻഫോഴ്​സ്​മ​​​െൻറ്​ ഡയരക്​ടറേറ്റിൽ എത്തിച്ചത് എന്നത്​ കോൺ​ഗ്രസിനെ കൂടുതൽ സമ്മർദ്ദത്തിലാക്കും. 

robert

ആയുധ ഇടപാടുകാരനായ ഭണ്ഡാരിയുടെ ഉടമസ്ഥതയിലുള്ള വോർടെക്​സ്​ എന്ന സ്ഥാപനം ലണ്ടനിൽ 1.9 ബില്യൺ യൂറോക്ക്​ ആഡംബര ഫ്ലാറ്റ്​ വാങ്ങിയതോടെയാണ്​ ഇടപാടുകൾക്ക്​ തുടക്കമായത്​. തൊട്ടടുത്ത വർഷം തന്നെ ദുബൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വ്യവസായിയും മലയാളിയുമായ സി.സി തമ്പിക്ക്​ ഫ്ലാറ്റ് മറിച്ചു ​ വിറ്റു. തമ്പി​ ഒരു വർഷത്തിന്​ ശേഷം വിലയിൽ മാറ്റം വരുത്താതെ ഫ്ലാറ്റ്​ സിൻറാക്ക്​ എന്ന കമ്പനിക്ക്​ വിറ്റു. അറ്റകൂറ്റപണി നടത്തിയതിന്​​ ശേഷമാണ്​ ഫ്ലാറ്റ്​ മറിച്ചുവിറ്റത്​. ഭണ്ഡാരിയുമായി ബന്ധമുള്ള കമ്പനിയായിരുന്നു അന്ന്​ ആഡംബര ഫ്ലാറ്റ്​ വാങ്ങിയത്​. ഇ​തോടെയാണ്​ ഇടപാടിനെ എൻഫോഴ്​സ്​മ​​​െൻറ്​ ഡയറക്​ടറേറ്റ്​ സംശയിച്ചത്​. ഇതുമായി  ​അന്വേഷണത്തിൽ ഭണ്ഡാരിക്കും തമ്പിക്കും വാദ്രയുമായി ബന്ധമുണ്ടെന്നും എൻഫോഴ്​സ്​മ​​​െൻറ്​ ഡയറക്​ട​േററ്റ്​ കണ്ടെത്തി. ഇതിന്​ തെളിവായി ആഡംബര ഫ്ലാറ്റി​​​​െൻറ അറ്റകൂറ്റപണിയുമായി ബന്ധപ്പെട്ട്​ വാദ്രയുമായി ഭണ്ഡാരി നടത്തിയ ഇമെയിൽ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും എൻഫോഴ്​സ്​മ​​​െൻറ്​ ഡയറക്​ടറേറ്റ്​ അറിയിച്ചിട്ടുണ്ട്​.

വാദ്ര എങ്ങനെ പ്രതിയായി

2014ൽ മോദി സർക്കാർ അധികാരത്തിലെത്തിയതിന്​ പിന്നാലെ 2008ൽ കേവലം ഒരു ലക്ഷം മാത്രം മൂലധനമുണ്ടായിരുന്ന ഭണ്ഡാരിയുടെ ഉടമസ്ഥതയിലുള്ള കമ്പനി കോടികളുടെ വ്യവസായമുള്ള സ്ഥാപനമായി എങ്ങനെ പരിണമിച്ചുവെന്ന്​ അന്വേഷിക്കാൻ ഉത്തരവിട്ടു. ഇൻറലിജൻസ്​ ബ്യൂറോക്കായിരുന്നു അന്വേഷണ ചുമതല നൽകിയത്​. ഇൻറലിജൻസ്​ ബ്യൂറോയുടെ അന്വേഷണത്തിൽ ഭണ്ഡാരിക്ക്​ സ്വിസ്​ കമ്പനിയായ പിലാറ്റസുമായി ബന്ധമുണ്ടെന്ന്​ കണ്ടെത്തി. ഇൗ സ്ഥാപനത്തിന്​ ഭണ്ഡാരിയുമായും വാദ്രയുമായും ഒരുപോലെ അടുപ്പുമുണ്ടെന്ന്​ വ്യക്​തമായതോടെയാണ്​ കേസിലേക്ക്​ റോബർട്ട്​ വാദ്രയും എത്തുന്നത്​. 

robert-sonia-priyanka-gandhi

രണ്ട്​ വർഷങ്ങൾക്ക്​ ശേഷം ആദായനികുതി വകുപ്പ്​ ഭണ്ഡാരിയുടെ വീട്​ റെയ്​ഡ്​ ചെയ്യുകയും ലണ്ടനിലെ ഇയാളുടെ വസ്​തു ഇടപാടുകളിൽ വാദ്രക്ക്​ ഉള്ള പങ്ക്​ വെളിവാക്കുന്ന ഇമെയിലുകൾ കണ്ടെത്തുകയുമായിരുന്നു. ലണ്ടനിലെ ആഡംബര ഫ്ലാറ്റ്​ മോടി പിടിപ്പിക്കുന്നതിനെ കുറിച്ചാണ്​ വാദ്രയോട്​ ഭണ്ഡാരി ഇമെയിലിലുടെ ആരാഞ്ഞത്​. അതിന്​ വാദ്രയുടെ സഹായി മറുപടിയും നൽകിയിട്ടുണ്ട്​. ഇതോടെ ഇടപാടിലെ വാദ്രയുടെ പങ്ക്​ വ്യക്​തമായി. വിവിധ ഇടപാടുകളിലായി 115 കോടി രൂപ മൂല്യം വരുന്ന സ്വത്തുവകകൾ വാദ്ര അനധികൃതമായി ലണ്ടനിൽ സമ്പാദിച്ചുവെന്നാണ്​ എൻഫോഴ്​സ്​മ​​​െൻറ്​ ഏജൻസിയുടെ കണ്ടെത്തൽ. എന്നാൽ ആരോപണങ്ങളെല്ലാം വാദ്ര നിഷേധിക്കുകയാണ്​

കുരുക്കായി ഭൂമി ഇടപാടുകളും

ലണ്ടനിലെ അനധികൃത സ്വത്ത്​ സമ്പാദനം മാത്രമല്ല വാദ്രക്ക്​ കുരുക്കാകുക. രാജസ്ഥാനിലും ഹരിയാനയിലും നടത്തിയിട്ടുള്ള ഭൂമി ഇടപാടുകളും വാദ്രയെ പ്രതിരോധത്തിലാക്കുമെന്ന്​ ഉറപ്പ്​. വ്യാജ രേഖ ചമച്ച്​ ബിക്കാനീറിൽ 275 ഏക്കർ ഭൂമി വാങ്ങിയെന്നാണ്​ വാദ്രക്കെതിരായ ഒരു കേസ്​. വാദ്രയുടെ ഉടമസ്ഥതയിലുള്ള സ്​കൈ ലൈറ്റ്​ ഹോസ്​പിറ്റൽ എന്ന സ്ഥാപനമാണ്​ ഭൂമി വാങ്ങിയത്​. ഇൗ ഭൂമിയിടപാടിലും എൻഫോഴ്​സ്​മ​​​െൻറ്​ ഡയറക്​ടറേറ്റ്​ കേസെടുത്ത്​ അന്വേഷണം ആരംഭിച്ചിട്ടുണ്ട്​. വാദ്രയുടെ കമ്പനിയിൽ നിന്ന്​ വൻ തുകക്ക്​ ഇൗ ഭൂമി വാങ്ങിയ കമ്പനിയും സംശയത്തി​​​​െൻറ നിഴലിലാണ്​. 

robert-vadra-modi-23

ഹരിയാന മുൻ മുഖ്യമന്ത്രി ബി.എസ്​ ഹൂഡയുടെ സഹായത്തോടെ ഗുഡ്​ഗാവിലെ സെക്​ടർ 83യിൽ ഭൂമി വാങ്ങുകയും അത്​ വൻ തുകക്ക്​ മറിച്ച്​ വിൽക്കുകയും ചെയ്​തു​െവന്നാണ്​ വാദ്രക്കെതിരായ മറ്റൊരു ആരോപണം. വാണിജ്യ ആവശ്യങ്ങൾക്ക്​ ഉപയോഗിക്കാൻ കഴിയുന്ന ഭൂമിയാക്കി അതിനെ മാറ്റാൻ ഹൂഡ വാദ്രയെ സഹായിച്ചുവെന്നാണ്​ കണ്ടെത്തൽ. ഇൗ കേസിലും വാദ്രക്കെതിരായ അന്വേഷണങ്ങൾ മ​ുന്നോട്ട്​  പോവുകയാണ്​.

​പ്രിയങ്കക്കും കോൺഗ്രസിനും വിനയാകുമോ

റഫാൽ ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട്​ ഇടപെട്ടതി​​​​െൻറ തെളിവുകൾ പുറത്തുവന്ന സാഹചര്യത്തിൽ കോൺഗ്രസിന്​ പിടിച്ചുനിൽക്കാൻ പിടിവള്ളിയായെങ്കിലും പ്രിയങ്കയുടെ രാഷ്​​്ട്രീയ പ്രവേശവും വാദ്രയെ പിന്തുണക്കുമെന്ന ​പ്രസ്​താവനയും മുത്തശ്ശി പാർടിക്ക്​ തലവേദനയാവും. വാദ്രക്കെതിരായ കേസ്​ ബി.ജെ.പിയുടെ രാഷ്​ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും കോൺഗ്രസിനൊപ്പം നിൽക്കണമെന്നും മമത ഉൾപ്പടെയുള്ള പ്രതിപക്ഷത്തെ മഹാസഖ്യത്തിലുള്ളവർ പറയുന്നത്​ മാത്രമാണ്​ നിലവിൽ കോൺഗ്രസിനുള്ള ആശ്വാസം. എന്നാൽ, ഇക്കാര്യത്തിൽ പാർട്ടി കൂടുതൽ പ്രതിരോധത്തിലേക്ക്​ നീങ്ങിയാൽ പ്രതിപക്ഷ കക്ഷികൾ എത്ര കണ്ട്​ പിന്തുണക്കുമെന്ന്​ കണ്ടറിയണം.

Loading...
COMMENTS