Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഅക്കാദമിക്ക്​ എല്ലാ...

അക്കാദമിക്ക്​ എല്ലാ സ്വാതന്ത്ര്യവുമുണ്ട്​

text_fields
bookmark_border
cartoon-award
cancel

കാർട്ടൂണിന്​ അവാർഡ്​ നൽകിയതുമായി ബന്ധപ്പെട്ട്​ അക്കാദമിയുടെ നിലപാടിനെച്ചൊല്ലി പല വിവാദങ്ങളും ഉണ്ടായിക്ക ൊണ്ടിരിക്കുകയാണല്ലോ. സർക്കാർ നിയോഗിച്ച അക്കാദമി എന്ന നിലയിൽ സർക്കാറി​​​െൻറ അഭീഷ്​ടമനുസരിച്ച്​ പ്രവർത്തി ക്കണമെന്നതാണ്​ ഭരണകൂടത്തി​​​െൻറ നിലപാട്​. എന്നാൽ, അക്കാദമി തങ്ങളുടേതായ അവകാശം ഉയർത്തിപ്പിടിച്ച്​ നിലപാടിൽ ഉ റച്ചുനിൽക്കുകയും ചെയ്യുന്നു. കാർട്ടൂണിന്​ അവാർഡ്​ നൽകിയ വിധിനിർണയ സമിതിയുടെ തീരുമാനത്തിൽ ഒരു പുനഃപരിശോധനയ ും വേണ്ടെന്നാണ്​ ലളിതകല അക്കാദമിയുടെ നിലപാട്​. ഇത്​ പൂർണമായും ശരിയാണ്​. അവരിതിൽ ഉറച്ചുനിൽക്കുമെന്ന്​ വിശ്വസി ക്കുന്നു.

സർക്കാർ നിയോഗിച്ച കമ്മിറ്റി എന്ന നിലയിൽ അക്കാദമിക്ക്​ എന്തെങ്കിലും വിധേയത്വം ഉണ്ടാകേണ്ട ആവശ്യ മു​ണ്ടോ? കലാകാരന്മാരുടെ സർഗാത്മക സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുക, അവരുടെ ക്ഷേമകാര്യങ്ങൾക്ക്​ പ്രാധാന്യം കൊടുക്കുക എന്നതിൽ കവിഞ്ഞ്​ മറ്റൊരു ദൗത്യവും അക്കാദമിക്ക്​ നിർവഹിക്കേണ്ടതില്ല. കാലാവധി തീരുന്നതുവരെ ആരുടെയും വിധേയത്വത്തിന്​ വഴിപ്പെടാതെ പ്രവർത്തിക്കാൻ അക്കാദമിക്ക്​ കഴിയണം. പാരിസിൽ ലോകത്തിൽ ആദ്യമായി രൂപംകൊണ്ട അക്കാദമി മുന്നോട്ടുവെച്ച കാഴ്​ചപ്പാടും ഇതുതന്നെയായിരുന്നു. ഇൗ അക്കാദമിയുടെ അതേ മാതൃകയിൽതന്നെയാണ്​ െനഹ്​റു ഇന്ത്യയിലും അക്കാദമികൾക്ക്​ രൂപം നൽകിയത്​.

ഭരണകൂടം നിയോഗിക്കുന്നതാണെങ്കിലും ഭരിക്കുന്ന സർക്കാറി​​​െൻറ ഇച്ഛക്കൊത്തല്ലാതെ, കലാകാര​​​െൻറ (എഴുത്തുകാര​​​െൻറ) സർഗാത്മക സ്വാതന്ത്ര്യത്തെ ഉയർത്തിപ്പിടിക്കുന്ന ഒരിടം എന്ന നിലയിലാണ്​ അക്കാദമികൾ വിഭാവനം ചെയ്​തിരുന്നത്​. അതുകൊണ്ടുതന്നെ പുരസ്​കാര തീരുമാനം പോലുള്ള ഒന്നിലും സർക്കാർ ഒരിടപെടലും നടത്തിയിരുന്നില്ല. കേരളത്തിലും അതേ മാതൃകതന്നെയാണ്​ പിന്തുടർന്നിരുന്നത്​. എന്നാൽ, ചില സന്ദർഭങ്ങളിൽ പ്രഖ്യാപിതമായ ഇൗ കാഴ്​ചപ്പാടിനെതിരായ ചില ഇടപെടലുകളും ഉണ്ടായിട്ടുണ്ട്​. അതി​​​െൻറയൊരു തുടർച്ചയായാണ്​ ഇപ്പോൾ ഉണ്ടായിരിക്കുന്നത്​. ഇൗ സാഹചര്യത്തിൽ അക്കാദമിയുടെ സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുക എന്നതാണ്​ വളരെ പ്രധാനപ്പെട്ട കാര്യം.

രാഷ്​ട്രീയവിധേയത്വം ചില സന്ദർഭങ്ങളിൽ
അക്കാദമികളുടെ ഭരണഘടനയനുസരിച്ചുതന്നെ എല്ലാവിധ സ്വാതന്ത്ര്യവും അനുവദിക്കപ്പെട്ടിട്ടുണ്ടെങ്കിലും രാഷ്​ട്രീയം രൂപപ്പെടുത്തിയ ഭരണകൂടം നിയമിച്ച സ്ഥാപനം എന്നനിലയിൽ അക്കാദമി പല സന്ദർഭങ്ങളിലും രാഷ്​ട്രീയവിധേയത്വം പ്രകടിപ്പിച്ചിട്ടുണ്ട്​. നമ്മുടെ നിർഭാഗ്യങ്ങളിൽ ഒന്നിതാണ്​. സാഹിത്യ അക്കാദമിയുടെ ഭരണസമിതി (എല്ലാ അക്കാദമികളുടെയും) സർക്കാർ രൂപവത്​കരിച്ചുകഴിഞ്ഞാൽ അത്​ സുഗമമായി നടത്തിക്കൊണ്ടുപോകേണ്ട ചുമതല അതത്​ അക്കാദമികൾക്കുതന്നെയാണ്​. ഇതു പൂർണമായും തിരിച്ചറിയാത്ത പല ഭാരവാഹികളും രാഷ്​ട്രീയ വിധേയത്വം പ്രകടിപ്പിക്കാറുണ്ട്​. സാഹിത്യ അക്കാദമിയുടെ ജനറൽ കൗൺസിൽ സർക്കാർ രൂപവത്​കരിച്ചുകഴിഞ്ഞാൽ നിർവാഹക സമിതി രൂപവത്​കരിക്കേണ്ട ഉത്തരവാദിത്തം ജനറൽ കൗൺസിലിനു മാത്രമാണ്​. ജനറൽ കൗൺസിലിലേക്ക്​ പുതുതായി പത്തുപേരെകൂടി നിർദേശിക്കേണ്ട ചുമതല ജനറൽ കൗൺസിലിനുണ്ട്​. സർക്കാർ നേരത്തേ നിയോഗിച്ച പ്രസിഡൻറ്​, വൈസ്​ പ്രസിഡൻറ്​, സെക്രട്ടറി എന്നിവർ ചേർന്ന് ജനറൽ കൗൺസിലിലേക്കുള്ള പുതിയ അംഗങ്ങളെ നിർദേശിക്കണം.

ഇത്​ അക്കാദമിയുടെ അവകാശമാണ്​. എന്നാൽ, രാഷ്​ട്രീയവിധേയത്വമുള്ള ഭാരവാഹികൾ ഇതി​​​െൻറകൂടി ചുമതല സർക്കാറിന്​ നൽകുകയാണ്​ പതിവ്​. ഇത്​ അക്കാദമിയുടെ അവകാശത്തെ നിഷേധിക്കുന്നതിന്​ തുല്യമാണ്​. പ്രഫ. എം.കെ. സാനു, എം. മുകുന്ദൻ, വത്സല എന്നിവർ സാഹിത്യ അക്കാദമിയുടെ പ്രസിഡൻറുമാരായപ്പോൾ പുതിയ അംഗങ്ങളെ സർക്കാർതന്നെയാണ്​ നാമനി​ർദേശം ചെയ്​തിരുന്നത്​. എന്നാൽ, എം.ടി. വാസുദേവൻ നായർ, എൻ.പി. മുഹമ്മദ്​ എന്നിവർ പ്രസിഡൻറുമാരായിരുന്നപ്പോൾ അക്കാദമിയുടെ ഇൗ അവകാശം സർക്കാറിന്​ വിട്ടുകൊടുക്കാൻ തയാറായിരുന്നില്ല. പുതുതായുള്ള മുഴുവൻ ജനറൽ കൗൺസിൽ അംഗങ്ങളെയും അക്കാദമിതന്നെ നാമനിർദേശം ചെയ്​തു. എം.ടി. വാസുദേവൻ നായർ സാഹിത്യ അക്കാദമിയുടെ പ്രസിഡൻറായി ചുമതലയേറ്റ്​ ആദ്യമായി നടത്തിയ വാർത്തസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞത്​ ഇങ്ങനെയായിരുന്നു: ‘ഭരിക്കുന്ന സർക്കാറിനോട്​ അക്കാദമിക്ക്​ ഒരു വിധേയത്വവുമുണ്ടാകില്ല’.

അവാർഡ്​ നിഷേധിക്കാൻ സ്വാതന്ത്ര്യമുണ്ടോ?
ലളിതകല അക്കാദമി പ്രഖ്യാപിച്ച കാർട്ടൂൺ പുരസ്​കാരം പുനഃപരിശോധിക്കണമെന്ന്​ സർക്കാർ ആവശ്യപ്പെടുന്നു. ഇങ്ങനെ ആവശ്യപ്പെടാൻ സർക്കാറിന്​ ഒരു അധികാരവുമില്ലെന്ന്​ മാത്രമല്ല, അക്കാദമിക്ക്​ പുരസ്​കാരം എടുത്തുകളയാനും കഴിയുന്നതല്ല. വിധിനിർണയ സമിതിയുടെ തീരുമാനം അംഗീകരിക്കുകയല്ലാതെ, പൊളിച്ചെഴുതാനുള്ള വകുപ്പ്​അക്കാദമിയുടെ നിയമാവലിയിൽ ഇല്ല. എന്നാൽ, ഇങ്ങനെയല്ലാതെ പുരസ്​കാരം റദ്ദാക്കിയ ഒരു ചരിത്രം സാഹിത്യ അക്കാദമിക്കുണ്ട്​. അതു​ നിയമവിരുദ്ധവുമായിരുന്നു. എം.പി. നാരായണപിള്ളയുടെ നോവലിന്​ സാഹിത്യ അക്കാദമി അവാർഡ്​ ലഭിച്ചപ്പോൾ പുരസ്​കാരം കൈപ്പറ്റുന്നതിന്​ അദ്ദേഹം ചില ഉപാധികൾ വെച്ചു. ഇത്​ സ്വീകാര്യമല്ലാത്ത സാഹിത്യ അക്കാദമി നിർവാഹക സമിതി യോഗം ചേർന്ന്​ ഇൗ പുരസ്​കാരംതന്നെ റദ്ദാക്കുകയുണ്ടായി. പ്രഫ. കെ.എം. തരകനായിരുന്നു അന്ന്​ അക്കാദമി പ്രസിഡൻറ്. നാരായണപിള്ള അന്ന്​ കോടതിയിൽ പോയിരുന്നുവെങ്കിൽ അക്കാദമിക്ക്​ ഇൗ പുരസ്​കാരം തിരിച്ചുകൊ​ടുക്കേണ്ടി വരുമായിരുന്നു.

അക്കാദമികൾ പിരിച്ചുവിടാമോ?
ഭരണകൂടത്തി​​​െൻറ ഇംഗിതത്തിന്​ വിധേയമാകാത്ത അക്കാദമി കാലാവധി പൂർത്തിയാക്കുംമു​​േമ്പ പിരിച്ചുവിടുമെന്നൊരു അഭ്യൂഹം കേൾക്കുന്നു. ഇതു​ ജനാധിപത്യവിരുദ്ധമായ ഒരു നടപടിയാണ്​. കാലാവധി പൂർത്തിയായ അക്കാദമി ഭരണസമിതി പുനഃസംഘടിപ്പിക്കേണ്ടിവരും. എന്നാൽ, ഭാഗികമായ പുനഃസംഘടന അക്കാദമി നിയമാവലിക്കെതിരാണ്​. മു​െമ്പാരിക്കൽ ഇത്തരത്തിലുള്ള ഒരു പൊളിച്ചെഴുത്ത്​ നടക്കുകയുണ്ടായി. പെരുമ്പടവം ശ്രീധരൻ പ്രസിഡൻറായ സാഹിത്യ അക്കാദമി ഭരണസമിതിയിലെ 12 അംഗങ്ങളെ അന്നത്തെ സാംസ്​കാരിക മന്ത്രി കെ.സി. ജോസഫ്​ പിരിച്ചുവിട്ടു. സാഹിത്യ അക്കാദമി രൂപംകൊണ്ടിട്ട്​ അaന്ന്​ ഒന്നരവർഷമാകുന്നതേയുള്ളൂ.

മൂന്നുവർഷമാണ്​ നിയമപ്രകാരം കാലാവധി). പ്രസിഡൻറി​​​െൻറ പ്രവർത്തന രീതികളോട്​ വിയോജിപ്പുള്ള 12 അംഗങ്ങളാണ്​ പുറത്തായത്​. നിർവാഹക സമിതി അംഗം ബാലചന്ദ്രൻ വടക്കേടത്ത്​ ഉൾപ്പെടെയുള്ളവരാണ്​ പുറത്താക്കപ്പെട്ടവർ. ഇവർക്ക്​ കോടതിയിൽ പോയാൽ നീതി കിട്ടുമായിരുന്നു. പുറത്താക്കപ്പെട്ടവർ കോടതിയിൽ പോകുമെന്ന്​ കണ്ട സർക്കാർ സാഹിത്യ അക്കാദമി ഒന്നടങ്കം പിന്നീട്​ പുനഃസംഘടിപ്പിച്ചുവെന്ന്​ വരുത്തുകയുണ്ടായി. അക്​ബർ കക്കട്ടിൽ അടക്കം 12 പേരെ നാമനിർദേശം ചെയ്​തുകൊണ്ടായിരുന്നു ഇത്​. ഇവയെല്ലാം ആത്യന്തികമായി ജനാധിപത്യവിരുദ്ധമായ നടപടികളായിരുന്നു. ലളിതകല അക്കാദമി പ്രഖ്യാപിച്ച കാർട്ടൂൺ പുരസ്​കാരം റദ്ദാക്കണമെന്ന്​ ആവശ്യപ്പെടുന്നതും സർക്കാർ രൂപവത്​കരിച്ച അക്കാദമി വിധേയത്വം കാട്ടണമെന്ന്​ നിർദേശിക്കുന്നതും ഒരുപോലെ ജനാധിപത്യവിരുദ്ധമാണ്​. ഇത്​ ഒരു ജനാധിപത്യ സർക്കാറിന്​ ഒട്ടും ഭൂഷണമല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lalitha kala academyMalayalam ArticleCartoon Award
News Summary - Cartoon Award in Kerala Lalitha kala Academy -Malayalam Article
Next Story