Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightസംഘ്​പരിവാറിന്‍റെ...

സംഘ്​പരിവാറിന്‍റെ സ്വന്തം സർപ്പസന്തതി

text_fields
bookmark_border
സംഘ്​പരിവാറിന്‍റെ സ്വന്തം സർപ്പസന്തതി
cancel

രാജ്യത്തെ പുരോഗതിയിലേക്കു നയിക്കാൻ എല്ലാ വിഭാഗം ​ജനങ്ങളെയും ചേർത്തുപിടിക്കാനും അതിൽ മത, ജാതി, വംശീയപരിഗണനക ൾ കടന്നുകൂടാതിരിക്കാനും തുടങ്ങിവെച്ച സെൻസസ്​ അടക്കമുള്ള യജ്ഞങ്ങളെ ജനത്തെ തമ്മിലകറ്റാനും അടിപ്പിക്കാനുമുള് ള ഉപാധിയാക്കി ഭരണകൂടംതന്നെ മാറ്റുന്ന ദുരവസ്​ഥയാണ്​ ഇപ്പോൾ രാജ്യം നേരിടുന്നത്​. ജനങ്ങളിലൊരു വിഭാഗത്തെ ആഭ്യ ന്തരശത്രുക്കളായി പ്രഖ്യാപിച്ച്​ അവരെ ഉന്മൂലനം ചെയ്യാനുള്ള ഗൂഢപദ്ധതികൾ ആരായുകയാണ്​ നാടുഭരിക്കുന്നവരുടെ മുഖ ്യജോലി. അതിന്​ രാജ്യസുരക്ഷപോലെ ജനപിന്തുണയാർജിക്കാവുന്ന ന്യായങ്ങൾ ചമച്ച്​ പാർലമ​​​​​െൻറ്​ ഭൂരിപക്ഷത്തി​​ ​​​​െൻറ ​ബലത്തിൽ നിയമങ്ങളുണ്ടാക്കുകയും ഉള്ളത്​ അട്ടിമറിക്കുകയുമാണിപ്പോൾ സംഘ്​പരിവാർ ഭരണകൂടം ചെയ്​തുകൊണ ്ടിരിക്കുന്നത്​. അതി​​​​​​െൻറ ഏറ്റവും പ്രകടമായ ഉദാഹരണമാണ് പൗരത്വഭേദഗതി നിയമം (സി.എ.എ), രാജ്യവ്യാപകമായി നടപ്പാക ്കുമെന്ന്​ പേടിപ്പിക്കുന്ന ദേശീയ പൗരത്വപ്പട്ടിക (എൻ.ആർ.സി), ഇപ്പോൾ നടപ്പാക്കാൻ നിർദേശിച്ചിരിക്കുന്ന ദേശീയ ജനസംഖ്യ പട്ടിക (എൻ.പി.ആർ) എന്നിവ.


സെൻസസ്​ അല്ല, എൻ.പി.ആർ
2021ലെ സെൻസസ്​ നടത്താനും ദേശീയ ജനസംഖ്യ പട്ടിക(നാഷനൽ പോപുലേഷൻ രജിസ്​റ്റർ)യിലെ സ്​ഥിതിവിവരങ്ങൾ പുതുക്കാനും ഡിസംബർ 24ന്​ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. 8,754.23 കോടി രൂപ സെൻസസിനും 3,941 കോടി എൻ.പി.ആർ അപ്​ഡേറ്റ്​ ചെയ്യാനുമായി വകയിരുത്തിയിട്ടുണ്ട്​. ജനങ്ങളെ സമീപിച്ച്​ സ്​ഥിതിവിവരം ആരായുന്ന പ്രക്രിയയായതിനാൽ ഒരേ ഏജൻസിയായി രജിസ്​ട്രാർ ജനറൽ ഒാഫ്​ ഇന്ത്യയെയാണ്​ രണ്ടു ദൗത്യവും ഏൽപിച്ചിരിക്കുന്നതെങ്കിലും ബജറ്റുവിഹിതം മുതൽ രണ്ടും വ്യത്യസ്തമായ രണ്ടു പ്രക്രിയകളാണ്. എൻ.പി.ആർ ഇന്ത്യൻ നിയമത്തിൽ ഇടംപിടിക്കുന്നത്​ 2003ൽ എ.ബി. വാജ്​പേയിയുടെ എൻ.ഡി.എ ഗവൺമ​​​​​െൻറ്​ പൗരത്വനിയമം ഭേദഗതി ചെയ്​തപ്പോഴാണ്.

കാർഗിൽ വഴി ഒളിച്ചുകടത്തിയത്​
1999ലെ കാർഗിൽ യുദ്ധത്തിനിടയാക്കിയത്​, പാകിസ്​താൻ നുഴഞ്ഞുകയറ്റം നിരീക്ഷിക്കുന്നതിലും മുൻകൂട്ടിക്കാണുന്നതിലും സൈനിക ഇൻറലിജൻസ്​ അടക്കമുള്ള രഹസ്യാന്വേഷണവിഭാഗത്തി​​​​​​െൻറ വീഴ്​ചയായിരുന്നുവെന്ന്​ 8 മൗണ്ടൻ ബറ്റാലിയനെ നയിച്ച ലഫ്​.ജനറൽ മഹിന്ദർ പുരിയടക്കമുള്ളവർ വെളിപ്പെടുത്തിയിട്ടുണ്ട്​​. പാകിസ്​താനെ തുരത്തി നേടിയ യുദ്ധവിജയത്തിനു ശേഷം സ്​ഥിതിഗതികൾ അനാവരണം ചെയ്​ത്​ റിപ്പോർട്ട്​ സമർപ്പിക്കാൻ ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്രഗവൺമ​​​​​െൻറ്​ 1999 ജൂലൈ 29ന്​ ഒരു സമിതിയെ നിയോഗിച്ചു. പ്രതിരോധവിദഗ്​ധൻ കെ. സുബ്രഹ്​മണ്യം ചെയർമാനും കെ.കെ ഹസാരി, ബി.ജി. വർഗീസ്​, സതീഷ്​ചന്ദ്ര എന്നിവർ അംഗങ്ങളുമായ സമിതി 1999 ഡിസംബർ 15ന്​ റിപ്പോർട്ട്​ സമർപ്പിച്ചു. അതിർത്തി മാനേജ്​മ​​​​​െൻറിന്​ വിശദമായ പഠനം വേണമെന്നും മയക്കുമരുന്ന്, അനധികൃത കുടിയേറ്റക്കാർ, ഭീകരന്മാർ,ആയുധങ്ങൾ എന്നിവയുടെ ഒഴുക്ക്​ നിർമൂലനം ചെയ്യാനായില്ലെങ്കിൽ കുറക്കാനെങ്കിലുമുള്ള നടപടികൾ വേണമെന്നും സമിതിയുടെ ശിപാർശകളിൽ ഉണ്ടായിരുന്നു.

അദ്വാനിയുടെ മുൻകൈ
ഇതേത്തുടർന്ന്​ ദേശീയ സുരക്ഷസംവിധാനം സമ്പൂർണമായി അവലോകനംചെയ്യാനും​ കാർഗിൽ അവലോകനസമിതിയുടെ ശിപാർശകൾ പരിഗണിച്ച്​ അത്​ നടപ്പിൽവരുത്താനുള്ള കൃത്യമായ നിർദേശങ്ങൾ സമർപ്പിക്കുന്നതിനുമായി പ്രധാനമന്ത്രി എ.ബി. വാജ്​പേയി 2000 ഏ​പ്രിൽ 17ന്​ നാലംഗ​ മന്ത്രിതല സമിതിയെ നിയമിച്ചു. ആഭ്യന്തരമന്ത്രി എൽ.കെ അദ്വാനി, പ്രതിരോധമന്ത്രി ജോർജ്​ ഫെർണാണ്ടസ്​, വിദേശകാര്യമന്ത്രി ജസ്​വന്ത്​സിങ്​, ധനമന്ത്രി യശ്വന്ത്​ സിൻഹ എന്നിവരടങ്ങിയ സമിതിയുടെ പഠനസമീപനം 2001ഫെബ്രുവരി 26ന്​ സമർപ്പിച്ച റിപ്പോർട്ടിൽ രേഖപ്പെടുത്തുന്നത്​ ഇങ്ങനെ: കാർഗിൽ സമിതി, കാർഗിൽ ജില്ലയിലെ പാകിസ്​താനി ആക്രമണത്തിലേക്ക്​ നയിച്ച സംഭവവികാസങ്ങൾ അവലോകനം ചെയ്​ത്​ അത്തരം സായുധാക്രമണത്തിനെതിരായ ദേശീയസുരക്ഷ സംവിധാനം ഭദ്രമാക്കുന്നതിനെക്കുറിച്ചാണ്​ ശിപാർശ സമർപ്പിച്ചത്​. എന്നാൽ, മന്ത്രിതലസമിതി ദേശീയ സുരക്ഷസംവിധാനത്തെ സമ്പൂർണമായി പരിശോധിച്ച്​ കൃത്യമായ നടപടിക്രമങ്ങൾ നിർദേശിക്കാനാണ്​ മുതിർന്നത്​. അത്തരമൊരു കൃത്യത്തി​​​​​​െൻറ സാധ്യതയും സമഗ്രസ്വഭാവവും സംബന്ധിച്ച ഉത്തമബോധ്യത്തിൽ, ബാഹ്യഭീഷണികൾക്കൊപ്പം ആഭ്യന്തര ഭീഷണികൾകൂടി നേരിടാൻ ദേശീയസുരക്ഷസംവിധാനം പരിശോധിക്കാനുള്ള ചരിത്രപരമായ അവസരമായാണ്​ സമിതി വിഷയം കൈയിലെടുത്തത്​. ഇൗ ദൗത്യനിർവഹണത്തിനായി നാല്​ ടാസ്​ക്​ ഫോഴ്​സുകൾക്ക്​ രൂപം നൽകി. ഇൻറലിജൻസ്​ സംവിധാനം, ആഭ്യന്തരസുരക്ഷ, അതിർത്തി മാനേജ്​മ​​​​​െൻറ്​, പ്രതിരോധ മാനേജ്​മ​​​​​െൻറ്​ എന്നിവക്കായി പ്രത്യേക ടാസ്​ക്​ ഫോഴ്​സുകൾക്ക്​ രൂപം നൽകി. ഇങ്ങനെ തയാറാക്കിയ മന്ത്രിതല സമിതിയുടെ റിപ്പോർട്ടിലാണ്​ ഇന്ത്യയിൽ താമസിക്കുന്ന പൗരന്മാരുടെയും പൗരന്മാരല്ലാ​ത്തവരുടെയും രേഖപ്പെടുത്തൽ നിർബന്ധമാക്കാൻ നിർദേശിക്കുന്നത്​. റിപ്പോർട്ടിലെ ‘ബോർഡർ മാനേജ്​മ​​​​​െൻറ്​’ എന്ന അഞ്ചാംഅധ്യായത്തിൽ പറയുന്നു: ‘ഇൗ രേഖ ഒരു ദേശീയ പൗരപ്പട്ടിക (എൻ.ആർ.സി) തയാറാക്കുന്നതിനു സൗകര്യമൊരുക്കും. എല്ലാ പൗരന്മാർക്കും വിവിധോദ്ദേശ്യ ദേശീയ തിരിച്ചറിയൽ കാർഡ്​ (മൾട്ടി പർപ്പസ്​ നാഷനൽ ​െഎഡൻറിറ്റി കാർഡ്​-എം.പി.എൻ.​െഎ.സി) നൽകണം. പൗരന്മാരല്ലാത്തവർക്ക്​ വ്യത്യസ്​ത നിറത്തിലും ഡിസൈനിലുമുള്ള ​​െഎഡൻറിറ്റി കാർഡുകൾ നൽകണം. ഇത്​ ആദ്യം അതിർത്തി ജില്ലകളിലോ അതിർത്തി ബെൽറ്റിലെ 20 കിലോമീറ്റർ പരിധിയിലോ നടപ്പിലാക്കണം. തുടർന്ന്​ അത്​ ഉൾനാടുകളിലേക്ക്​ ക്രമേണ വ്യാപിപ്പിക്കാം. ഇൗ കാർഡ്​ പദ്ധതിയുടെ ചെലവ്​ കേന്ദ്രം വഹിക്കണം. അതിർത്തിരാജ്യങ്ങളിൽ നിന്ന്​ നിരവധി പേർ തൊഴിൽ തേടി ഇന്ത്യയിലേക്ക്​ വരുന്നുണ്ട്​. ഭാവിയിൽ അനധികൃത കുടിയേറ്റം തടയാൻ ‘വിദേശികൾക്ക്​ വർക്​ ​പെർമിറ്റ്​’ പദ്ധതി നടപ്പാക്കണം’. വിവിധോദ്ദേശ്യ ​െഎഡൻറിറ്റി കാർഡുകൾ എല്ലാ പൗരന്മാർക്കും നൽകാനും എല്ലാ പൗരന്മാരുടെയും അല്ലാത്തവരുടെയും നിർബന്ധ രജിസ്​ട്രേഷനുമുള്ള നിർദേശം കേന്ദ്ര ഗവൺമ​​​​​െൻറി​​​​​​െൻറ പരിഗണനയിൽ നിലവിലുണ്ടെന്നും തുടർന്നു പറയുന്നു. അഥവാ, കാർഗിൽ സമിതി ശിപാർശകളുടെ അടിസ്​ഥാനത്തിലാണ്​ എൻ.ആർ.സിക്കായുള്ള എൻ.പി.ആർ പദ്ധതി തുടങ്ങിയതെന്ന വാദത്തിൽ കഴമ്പില്ലെന്നർഥം.

എൻ.ആർ.സിവരെ എൻ.പി.ആർ
അനധികൃത കുടിയേറ്റക്കാർക്കെതിരായ നടപടി ഫലപ്രദമാക്കാൻ അതിർത്തിജില്ലകളിലെ ​താമസരേഖകൾ തയാറാക്കുകയും പതിവായി പുതുക്കുകയും വേണമെന്നും എൻ.ആർ.സി നിലവിൽവരുന്നതുവരെ അനധികൃതരെ തിരിച്ചറിയാനുള്ള എളുപ്പമാർഗം ഇതാണെന്നും സമിതി നിർദേശിക്കുന്നു.
ഇൗ താമസരേഖ പുതുക്കുന്ന ദൗത്യമാണ്​ കഴിഞ്ഞതവണ മുതൽ സെൻസസ്​ ജോലികൾക്കൊപ്പം തുടങ്ങിയ എൻ.പി.ആർ. സെൻസസ്​ പ്രാഥമികവിവരങ്ങൾ ഇതിനായി ഉപയോഗപ്പെടുത്താമായിരുന്നുവെങ്കിലും അതി​​​​​​െൻറ വിശദാംശങ്ങൾ പരമരഹസ്യസ്വഭാവമുള്ളതായതിനാൽ രജിസ്​ട്രാർ ജനറൽ ഒാഫ്​ ഇന്ത്യയുമായും നിയമ​മന്ത്രാലയവുമായും കൂടിയാലോചിച്ച്​ ഇതിന്​ വഴികണ്ടെത്തണമെന്ന്​ മന്ത്രിസമിതി നിർദേശിച്ചിരുന്നു. അതാണ്​ 2010ൽ എൻ.പി.ആർ ആയി പ്രത്യക്ഷപ്പെട്ടത്​. 1955ലെ പൗരത്വനിയമത്തിൽ ഭേദഗതി വരുത്താനുള്ള നിർദേശവും സമിതി നൽകി.
അനധികൃത കുടിയേറ്റക്കാർക്ക്​ ഇന്ത്യയിൽ ജനിക്കുന്ന മക്കൾ പൗരത്വത്തിന്​ അർഹരാണെന്ന നിയമം ഭേദഗതിചെയ്​ത്​ 1987 ആഗസ്​റ്റ്​ ഒന്നിനു മുമ്പ്​ ജനിച്ച കുഞ്ഞുങ്ങൾക്ക്​ ഇൗ അവകാശം തടയാനായിരുന്നു സമിതി നിർദേശം.
അഭയാർഥികൾക്കായി പ്രത്യേക നിയമമുണ്ടാക്കുന്നതിനെക്കുറിച്ച്​ നിയമ കമീഷൻ, ദേശീയ മനുഷ്യാവകാശ കമീഷൻ, സംസ്​ഥാനസർക്കാറുകൾ, ബന്ധപ്പെട്ട മന്ത്രാലയങ്ങൾ, സുരക്ഷ ഏജൻസികൾ, വിഷയവിശാരദർ എന്നിവരുമായൊക്കെ സമഗ്രമായ ചർച്ച നടത്തണമെന്നും സമിതി നിർദേശിച്ചിരുന്നു.
സാഹചര്യം അനുകൂലമായിവരു​േമ്പാൾ ഇന്ത്യയിൽ താമസിക്കുന്ന എല്ലാ തദ്ദേശീയരുടെയും അല്ലാത്തവരുടെയും നിർബന്ധപൂർവമുള്ള രജിസ്​ട്രേഷനുള്ള നിയമം കൊണ്ടുവരണമെന്നും ഇത്​ ദേശീയ പൗരത്വപ്പട്ടിക (അന്ന്​ നാഷനൽ രജിസ്​റ്റർ ഒാഫ്​ ഇന്ത്യൻ സിറ്റിസൺസ്​-എൻ.ആർ.​െഎ.സി, ഇപ്പോൾ എൻ.ആർ.സി) തയാറാക്കാൻ സഹായിക്കുമെന്നും സമിതി വ്യക്തമാക്കി.


പകർപ്പവകാശം പരിവാറിന്​​ സ്വന്തം
2001ൽ സമിതി സമർപ്പിച്ച റിപ്പോർട്ടിലെ നിർദേശങ്ങളുൾക്കൊണ്ടാണ്​ 2003ൽ പൗരത്വനിയമം ഭേദഗതിചെയ്​ത്​ എൻ.പി.ആർ നടപ്പാക്കിയത്​. എൻ.പി.ആർ വഴി വിവരംശേഖരിച്ച്​ പൗരത്വനിയമമുപയോഗിച്ച്​ വെരിഫിക്കേഷൻ നടത്തി, ദേശീയ പൗരത്വപ്പട്ടിക തയാറാക്കാനും അതിനൊടുവിൽ എല്ലാവർക്കും തിരിച്ചറിയൽ കാർഡ്​ നൽകാനുമായിരുന്നു പരിപാടി. എന്നാൽ വാജ്​പേയി സർക്കാർ 2004ൽ പുറത്തുപോയി മൻമോഹൻസിങ്ങി​​​​​​െൻറ യു.പി.എ ഗവ​ൺമ​​​​​െൻറ്​ അധികാരത്തിലേറി. എൻ.പി.ആർ തുടരാൻ തീരുമാനിച്ച സർക്കാർ, പൗരന്മാർക്ക്​ വിവിധ സേവനങ്ങൾ ലഭ്യമാക്കാനെന്ന ലക്ഷ്യം പറയപ്പെട്ട എൻ.പി.ആർ കാർഡ്​ ഒഴിവാക്കി പുതിയ ആധാർ കാർഡ്​ നടപ്പാക്കി. ജനസേവനങ്ങൾക്കുള്ള ഉപാധിയായി ആധാർ മാറി. എന്നാൽ അത്​ നിർബന്ധമാക്കാനുള്ള ശ്രമം സുപ്രീംകോടതി ഇടപെട്ട്​ തടഞ്ഞതോടെ ആധാർ ​െഎച്ഛികമായി. മോദി ഗവ​ൺമ​​​​​െൻറ്​ അധികാരത്തിൽ വന്നതിൽപിന്നെ ആധാർ വ്യക്തിനിഷ്​ഠവിവരങ്ങൾ മുഴുവൻ സമാഹരിക്കാനുള്ള ഉപാധിയായി മാറ്റി നിർബന്ധമാക്കാനുള്ള ശ്രമം പലവുരു നടത്തിയെങ്കിലും സഫലമായില്ല. തുടർന്നാണ്​ രണ്ടാം ഉൗഴത്തിൽ അധികാരമേറ്റ ഉടനെത്തന്നെ എൻ.ആർ.സി പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമം. അതുതന്നെയാണ്​ അമിത്​ ഷായുടെ വൈറലായിക്കഴിഞ്ഞ ‘ക്രണോളജി ദേഖിയേ’ (അനുക്രമണിക ശ്രദ്ധിക്കൂ) പരാമർശം. കൊൽക്കത്തയിൽ നടന്ന പരിപാടിയിൽ അദ്ദേഹം ആദ്യം പൗരത്വഭേദഗതി, പിന്നെ നുഴഞ്ഞുകയറ്റക്കാരെ പിടിക്കാൻ രാജ്യമാകെ എൻ.ആർ.സി എന്നിങ്ങനെയാണ്​ ക്രമമെന്നു വെട്ടിത്തുറന്നു പറഞ്ഞു. ആ എൻ.ആർ.സിയിലേക്കുള്ള ആദ്യപടിയാണ്​ എൻ.പി.ആർ എന്ന്​ അതി​​​​​​െൻറ ഉത്തരവുകളിലും പറയുന്നു. അപ്പോൾ എൻ.പി.ആർ, സെൻസസ്​പോലെ ജനോപകാരപ്രദമോ നിർദോഷകരമോ ആയ കണക്കെടുപ്പല്ലെന്നും ആഭ്യന്തരഭീഷണിയായി തങ്ങൾ കാണുന്നവരെ രേഖകൾ പര​ിശോധിച്ച്​ തരംപോലെ നുഴഞ്ഞുകയറ്റ മുദ്രയടിച്ച്​ പുറന്തള്ളാനുള്ള ഗൂഢാലോചനയുടെ ആദ്യപടിയാണെന്നും ഇത്​ മറ്റാർക്കും പകർപ്പവകാശമില്ലാ​ത്ത സംഘ്​പരിവാറി​​​​​​െൻറ സ്വന്തം സർപ്പസന്തതിയാണെന്നും വ്യക്​തമാവുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NRCnprCitizenship Amendment ActCAA protest
News Summary - caa protest in india-malayalam article
Next Story