Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
ബി.എം. കുട്ടി: പാകിസ്​താനിലെ വലിയ മലയാളി
cancel

ഇന്ത്യക്കും പാകിസ്​താനുമിടയില്‍ ഒരിക്കലും പുലരാത്ത പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്തിയ പാക്​ മലയാളി മുസ്‌ലിം ല ിബറല്‍ -കറാച്ചിയിലെ ഗുല്‍ശനെ ഇഖ്ബാല്‍ ഇമാം അബൂഹനീഫ ജുമാ മസ്ജിദിനോടു ചേര്‍ന്ന ഖബർസ്​ഥാനില്‍ ഇന്നലെ അവസാനിച്ച ബിയ്യത്തില്‍ മുഹ്​യിദ്ദീന്‍കുട്ടി എന്ന ബി.എം. കുട്ടിയുടെ ജീവിതയാത്ര അതായിരുന്നു. ഇന്ത്യക്കും പാകിസ്​താനുമിട യില്‍ ഏറ്റവും മോശപ്പട്ട ബന്ധങ്ങളുടെ കാലത്ത് കുട്ടിയുടെ അസാന്നിധ്യം ശൂന്യതയാണ് ബാക്കിയാക്കുന്നത്. രണോത്സുക രായ രണ്ട് അയല്‍ രാജ്യങ്ങള്‍ക്കിടയില്‍ വിശ്വപൗരനായി ജീവിക്കാനാവുമെന്ന് മലപ്പുറത്തുകാരന് കിനാവു കാണാനാവുകയു ം അദ്ദേഹത്തിന് ഇരു രാജ്യങ്ങളിലും അനുവാചകരുണ്ടാവുകയും ചെയ്യുക എന്നത് അത്ര ചെറിയ കാര്യമൊന്നുമായിരുന്നില്ല. പാ കിസ്​താനെ മറ്റെന്തൊക്കെയോ കാരണങ്ങള്‍കൊണ്ട് ഇഷ്​ടപ്പെട്ട്, ലാഹോറില്‍ കണ്ടുമുട്ടിയ ബിര്‍ജിസ് എന്ന സുന്ദരിയു ടെ ഭര്‍ത്താവായി, യാത്രകളുടെയും ദേശങ്ങളുടെയും കാമുകനായി, കൂട്ടത്തില്‍ അൽപം സോഷ്യലിസ്​റ്റ്​ വിപ്ലവബോധവുമൊക്ക െയായി അദ്ദേഹം താനറിയാതെ പ്രവാസിയായി മാറുകയായിരുന്നു. ജിന്നയെ അൽപവും സ്‌നേഹിക്കാതെയും ദ്വിരാഷ്​ട്ര സിദ്ധാന് തത്തില്‍ വിശ്വസിക്കാതെയും വിഭജനത്തി​​​​െൻറ രാഷ്​ട്രീയത്തെ സ്വന്തം കാഴ്ചപ്പാടിലൂടെ ഏറ്റുവാങ്ങിയും പാകിസ്​താനിലെത്തിപ്പെട്ട കുട്ടി ത​​​​െൻറ തിരഞ്ഞെടുപ്പില്‍ അൽപം പോലും തെറ്റുപറ്റിയിരുന്നില്ല എന്ന്​ ജീവിതത്തിലുടനീളം വിശ്വസിച്ചു.

കറാച്ചിയിലെ വസതിയില്‍ രണ്ടു തവണയാണ് ഞാന്‍ അദ്ദേഹത്തെ കാണാന്‍ ചെന്നത്. 2007 ഡിസംബറില്‍ ബേനസീര്‍ ഭുട്ടോ വധിക്കപ്പെട്ട ശേഷമാണ് പാകിസ്​താനിൽ വെച്ച്​ അവസാനമായി കാണുന്നത്. ഭാഷയില്‍ മാപ്പിളത്തം വിട്ടുപോയിരുന്നില്ല. ബേനസീര്‍ ഭുട്ടോവിനെക്കുറിച്ച് വലിയ മതിപ്പായിരുന്നു.
ബേനസീർ ഭൂ​ട്ടോ
ബലൂചിസ്​താനിലെ ആഭ്യന്തര കലഹം ഒതുക്കാന്‍ ബേനസീര്‍ ദൂതനായി പറഞ്ഞുവിട്ടത് കുട്ടിയെയായിരുന്നു. ബേനസീര്‍ ഭുട്ടോ മന്ത്രിസഭയില്‍ അംഗമാവാന്‍ പോലും ക്ഷണിച്ചു. ഗവര്‍ണര്‍ ഗൗസ് ബഖ്​ശ്​ ബൈസന്‍ജോയുടെ സെക്രട്ടറി ആയി പ്രവര്‍ത്തിച്ച കുട്ടിയുടെ അനുഭവസമ്പത്തിനെയാണ് ഇക്കാര്യത്തില്‍ ബേനസീര്‍ വിലമതിച്ചത്. പാകിസ്​താനിലെ ജനാധിപത്യത്തിന് ഭുട്ടോ കുടുംബം നല്‍കിയ ദിശാബോധം തുല്യതയില്ലാത്തതാണെന്ന അഭിപ്രായമായിരുന്നു കുട്ടിയുടേത്.

സംസാരമധ്യേ അറിയാതെ ഉർദു കടന്നുവരുന്നുണ്ടെങ്കിലും പെട്ടെന്ന്​ ഓർമയുടെ നിഘണ്ടു തുറന്ന് മലയാളം വാക്കുകള്‍ ഉറപ്പുവരുത്തും. തൊട്ടുമു​േമ്പയുള്ള വര്‍ഷം, അതായത് 2006ല്‍ കേരളത്തില്‍ ചെന്നപ്പോഴുണ്ടായ അനുഭവങ്ങളെക്കുറിച്ചായിരുന്നു കൂടുതലും സംസാരം. കറാച്ചി കത്തിയെരിഞ്ഞ ആ ദിവസങ്ങളില്‍ അപകടരഹിതമായി നഗരത്തിലൂടെ യാത്ര ചെയ്യേണ്ട വഴികളെക്കുറിച്ച് പലരുമായും ഫോണിലൂടെ വിവരം തിരക്കി അദ്ദേഹം സഹായിച്ചു.

ഇ.എം.എസി​​​​െൻറയും പി.കെ. കുഞ്ഞി​​​​െൻറയും ഇമ്പിച്ചിബാവയുടെയുമൊക്കെ സുഹൃത്തായിരുന്ന പാക് മലയാളി പൊന്നാനിക്കാരന്‍ അബ്​ദുല്ലയെ കറാച്ചിയില്‍ കണ്ടെത്തിയതും ഈ യാത്രയിലായിരുന്നു. മാര്‍ക്‌സിസം ആയിരുന്നു ഈ രണ്ടു മലയാളികളുടെയും ജീവിതത്തില്‍ ഏതോപ്രകാരത്തില്‍ പാക് പൗരത്വത്തി​​​​െൻറ അടിസ്ഥാനമായി മാറിയത്. ഇ.എം.എസ് മന്ത്രിസഭ വീണ ശേഷമുള്ള കാലത്ത് മന്ത്രി കുഞ്ഞിനെ വീട്ടില്‍ ഒളിവില്‍ പാര്‍പ്പിച്ച കുറ്റത്തിന് പൊലീസിനെ പേടിച്ച് നാടുവിട്ടാണ് അബ്​ദുല്ല കറാച്ചിയില്‍ എത്തിപ്പെട്ടത്. 19 വയസ്സുള്ള കാലത്ത് നാടുവിടുമ്പോള്‍തന്നെ കമ്യൂണിസ്​റ്റുകാരനായിരുന്ന കുട്ടി മരണം വരെ പ്രത്യയശാസ്ത്രപരമായി ഉറച്ചുജീവിച്ചു.അദ്ദേഹം രാഷ്​ട്രീയക്കാരനായിരുന്നു, ട്രേഡ് യൂനിയന്‍ നേതാവായിരുന്നു, ബിസിനസ് അഡ്മിനിസ്‌ട്രേറ്റര്‍ ആയിരുന്നു, ഗവര്‍ണറുടെ സെക്രട്ടറിയായിരുന്നു, പത്രപ്രവര്‍ത്തകനായിരുന്നു, പബ്ലിഷര്‍ ആയിരുന്നു... ട്രേഡ് യൂനിയന്‍ രംഗത്തെ അനുഭവസമ്പത്താണ് കുട്ടിയും ഗൗസ് ബഖ്​ശും ചേര്‍ന്ന് കറാച്ചിയില്‍ സ്ഥാപിച്ച ഇൻസ്​റ്റിറ്റ്യൂട്ട് ലേബര്‍, റിസര്‍ച്ച് ആൻഡ്​ എജുക്കേഷ​​​​െൻറ അടിത്തറയൊരുക്കിയത്. അവാമി ലീഗ്, പാകിസ്​താന്‍ കമ്യൂണിസ്​റ്റ്​ പാര്‍ട്ടി, നാഷനല്‍ അവാമി പാര്‍ട്ടി, പാകിസ്​താന്‍ നാഷനല്‍ പാര്‍ട്ടി എന്നിങ്ങനെ ഇടതു സ്വഭാവമുള്ള നാല് രാഷ്​ട്രീയസംഘടനകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.

1950കള്‍ക്കു ശേഷമുള്ള പാകിസ്​താ​​​​െൻറ വളര്‍ച്ചയെ തികച്ചും വ്യത്യസ്തമായി വിലയിരുത്തുന്ന ഒന്നാണ് കുട്ടിയുടെ ആത്മകഥയായ ‘ഒട്ടും ഖേദമില്ലാത്ത 60 വര്‍ഷത്തി​​​​െൻറ സ്വയം പ്രഖ്യാപിത നാടുകടത്തല്‍’. ഇടതുപക്ഷ കാഴ്ചപ്പാടിലൂടെയാണ് ഈ പുസ്തകം മുന്നോട്ടുപോകുന്നത്. പക്ഷേ, 1950കളിലെ ലാഹോറിനെയും കറാച്ചിയെയും കുറിച്ച് പാകിസ്​താ​​​​െൻറ ഔദ്യോഗിക ചരിത്രം വിട്ടുകളയുന്നതോ മറച്ചുപിടിക്കുന്നതോ ആയ പല വിവരങ്ങളും ഈ ഗ്രന്ഥത്തിലുണ്ട്. ഇന്നത്തെ പാകിസ്​താനില്‍ കുട്ടിയുടെ രാഷ്​ട്രീയത്തിന് കാര്യമാത്ര പ്രസക്തമായ പങ്ക് ഇല്ലായിരിക്കാം. പക്ഷേ, കുട്ടി എന്ന പേര് അവരുടെ രാഷ്​ട്രീയ ലോകത്ത് ചെലുത്തിയ സ്വാധീനത്തി​​​​െൻറ വാചാലമായ സൂചനകള്‍ ഈ ഗ്രന്ഥത്തിലുടനീളമുണ്ട്. പാകിസ്​താ​​​​െൻറ ചരിത്രത്തി​​​​െൻറ ഭാഗമായിരുന്നപ്പോഴും പട്ടാളഭരണ കാലങ്ങളില്‍ ‘വിദേശി ചാരനെ’ന്ന മുദ്രപേറി പലതവണ ജയില്‍വാസം അനുഭവിച്ച ചരിത്രവും കുട്ടിക്കുണ്ട്.
പാകിസ്​താന്‍ ജമാഅത്തെ ഇസ്‌ലാമി ഉപാധ്യക്ഷനും മുന്‍ സെനറ്ററും കേന്ദ്രമന്ത്രിയുമായിരുന്ന പ്രഫ. അബ്​ദുൽ ഗഫൂറിനെ കാണണമെന്നും തികച്ചും വ്യത്യസ്തനായ ഒരു മതമൗലികവാദി നേതാവാണ് അദ്ദേഹമെന്നും കുട്ടി എന്നെ ഉപദേശിച്ചു. ഒടുവില്‍ ഞങ്ങള്‍ രണ്ടാളും ഒരുമിച്ച് പുറപ്പെട്ടു. ബലൂചിസ്​താനിലെ ഗവര്‍ണറുടെ പി.എ ആയിരുന്ന കുട്ടിക്ക് ആശയലോകത്തിനു പുറത്തുള്ള അസാധാരണ സൗഹൃദങ്ങളില്‍ ഒന്നായിരുന്നു അത്.

ആ കൂടിക്കാഴ്ചക്കിടെ ഇനിയും ‘സോഷ്യലിസം’ വെടിഞ്ഞ് നേരെയാകാത്ത മുഹ്​യിദ്ദീന്‍ കുട്ടിയെ പ്രഫ. ഗഫൂര്‍ ഇടക്കിടെ ‘തോണ്ടു’ന്നുണ്ടായിരുന്നു. നമ്മുടെ രണ്ടുകൂട്ടരുടെയും രാജ്യങ്ങള്‍ പാകിസ്​താനില്‍ ഒരിക്കലും വരില്ലെന്ന കുട്ടിയുടെ നർമത്തില്‍ പൊതിഞ്ഞ പരാമര്‍ശം ഒരു വലിയ ചിരിയോടെ പ്രഫസര്‍ ഏറ്റുവാങ്ങുകയും ചെയ്തു. സോവിയറ്റ് അധിനിവേശം പാകിസ്​താനിലെ കമ്യൂണിസ്​റ്റ്​ സംഘടനകളുടെ വ്യാപനശേഷിയെ തകര്‍ത്തുകളഞ്ഞപ്പോഴും സോഷ്യലിസ്​റ്റ്​ പ്രസ്ഥാനങ്ങളുടെ ആഗോളകൂട്ടായ്മകളിലൂടെ പാകിസ്​താനിലെ ഇടതുപക്ഷത്തെ സജീവമായി നിലനിര്‍ത്തിയതില്‍ കുട്ടിതന്നെയായിരുന്നു മുന്‍നിരയില്‍. ഈ കൂട്ടായ്മകളാണ് ഇന്ത്യക്കും പാകിസ്​താനുമിടയില്‍ സമാധാനം സാധ്യമാക്കുന്നതിന് വാഗ അതിര്‍ത്തിയിലേക്ക് മെഴുകുതിരി യാത്രകള്‍ നടത്തുന്നതും ഭഗത് സിങ്ങിന് സ്മാരകം പണിയാന്‍ പാകിസ്​താനില്‍ പ്രക്ഷോഭം നടത്തുന്നതുമൊക്കെ. ജീവിച്ചിരുന്ന കാലത്ത് ഇത്തരം നീക്കങ്ങളില്‍ കുട്ടിയോടൊപ്പം സജീവമായി പങ്കെടുത്തിരുന്ന ഇന്ത്യന്‍ നേതാക്കളാണ് നിർമല ദേശ്​പാണ്ഡെയും കുല്‍ദീപ് നയാറും. പകയും ഉന്മാദവും മേല്‍ക്കൈ നേടുന്ന ഉഭയകക്ഷി ബന്ധങ്ങളില്‍ ഇന്ത്യക്ക് നഷ്​ടമാകുന്ന അവസാനത്തെ ഗുഡ്‌വില്‍ അംബാസഡറാണ് കുട്ടി.

ജിന്നയില്‍ വിശ്വസിച്ച​്​ പാകിസ്​താനിലേക്ക് കുടിയേറിയ ഒരു മലയാളിയെയും താനിതുവരെ കണ്ടിട്ടില്ലെന്നാണ് കുട്ടി പറയാറുള്ളത്. അതേസമയം, കറാച്ചിയിലെ കാരാധര്‍, ഗുല്‍ഷനെ ഇഖ്ബാല്‍, മഹ്​മൂദാബാദ് തുടങ്ങിയ കോളനികളിലായി ഏകദേശം അയ്യായിരം പാക് മലയാളികളുണ്ട്.
കച്ചവടക്കാരും തൊഴിലാളികളുമായാണ് ഇവര്‍ ഒരുകാലത്ത് കറാച്ചിയില്‍ എത്തിപ്പെട്ടത്. പലരും 1921ലെ മാപ്പിള ലഹളക്കാലത്ത് ചേക്കേറിയവര്‍. അവരുടെ ഏറ്റവും വലിയ തണല്‍വൃക്ഷംകൂടിയായിരുന്നു ഈ തിരൂരുകാരന്‍. ഇസ്‌ലാമാബാദിലെ ഹൈകമീഷനില്‍ കുട്ടി വക്കാലത്തുമായി ചെല്ലുമ്പോഴായിരുന്നു അവരുടെ യാത്രാരേഖകള്‍ ശരിയാകാറുണ്ടായിരുന്നത്. ആ കുട്ടിക്കു പോലും പില്‍ക്കാലത്ത് നിയന്ത്രണങ്ങള്‍ വന്നു. കൃത്യമായി പറയാന്‍ കഴിയുന്നില്ലെങ്കിലും ഈ അടുത്ത കാലത്ത് അദ്ദേഹം തിരൂരില്‍ വന്നിരുന്നു. ഫോണില്‍ സംസാരിക്കുക മാത്രമാണ് ചെയ്തത്. മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കുന്നതിന് അദ്ദേഹത്തിന് വിലക്കുണ്ടായിരുന്നുവത്രെ.

Show Full Article
TAGS:BM Kutty Pakistani Politician karchi kerala news 
Next Story